Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, June 30, 2020

ചതുർമുഖനാഥ ശിവക്ഷേത്രം

നമ്മുടെ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ശിവ ക്ഷേത്രങ്ങളിൽ ഒന്നാണ് ചതുർമുഖനാഥ ശിവക്ഷേത്രം . 

ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് മധ്യപ്രദേശിലെ പന്നയിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നാച്ച്ന-കുത്തർ ഗ്രാമത്തിൽ  ആണ് . 

ഈ ക്ഷേത്രം നിർമ്മിച്ചത് അഞ്ചാം നൂറ്റാണ്ടിലെ ഗുപ്ത കാലഘട്ടത്തിൽ ആണ്.

 ചതുർമുഖനാഥ ക്ഷേത്രത്തിലെ ശ്രീകോവിലിൽ അഞ്ചടി ഉയരമുള്ള ശിവലിംഗമുണ്ട്, ഇതിന്റെ പ്രത്യേകത ഈ ശിവലിംഗത്തിനു നാല് മുഖങ്ങളുണ്ട് എന്നതാണ്.

 ഒരോ മുഖത്തിനും ഓരോ ഭാവങ്ങൾ ആണ് , അവ ആദ്യത്തേത്  രോഷരൂപം, രണ്ടാമത്തെ അർദ്ധനാരീശ്വര രൂപം, മൂന്നാമത്തെ സന്ന്യാസി രൂപം, നാലാമത്തേത് വിവാഹ സമയത്ത് അലങ്കാര രൂപം എന്നതാണ്.

Friday, June 26, 2020

ജതോലി #ശിവക്ഷേത്രം, #സോളൻ

#ജതോലി #ശിവക്ഷേത്രം, #സോളൻ

🔱💢🔱💢🔱💢🔱ഒരു കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ  ഒരു ക്ഷേത്രമാണ് ജതോലി ശിവക്ഷേത്രം. #ശിവന്റെ #നീളമുള്ള #ജഡ (മുടി) #യിൽ നിന്നാണ് ജതോലിക്ക് ഈ പേര് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും ഉയർന്ന ശിവക്ഷേത്രമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം വാസ്തു വിദ്യാ വിസ്മയമാണ്. ധാരാളം തീർത്ഥാടകരെ ആകർഷിക്കുന്ന ഒരു ക്ഷേത്രമാണിത് . നഗരത്തില്‍ നിന്നും 6 കിലോമീറ്റർ മാത്രം അകലെയുള്ള സോളനിലെ പ്രശസ്തമായ പുണ്യ സ്ഥലങ്ങളിലൊന്നാണ് #ജതോലി #ശിവക്ഷേത്രം.

#ജതോലി ശിവക്ഷേത്രത്തിന്റെ ചരിത്രവുമായി ഒന്നിലധികം കെട്ടുകഥകളും കഥകളും ബന്ധപ്പെട്ടിരിക്കുന്നു. ശിവന്റെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണിത്.  ഒരു കാലത്ത് ശിവന്റെ വിശ്രമ കേന്ദ്രമായിരുന്നു ഈ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു.
39 വർഷമെടുത്താണ് ഈ ക്ഷേത്രത്തിന്‍റെ നിര്‍മ്മാണം  പൂര്‍ത്തീകരിച്ചത്.
ക്ഷേത്രത്തിന്റെ വടക്കുകിഴക്കൻ മൂലയിൽ #ജൽ #കുന്ദ് എന്ന ഒരു കുളം ഉണ്ട്. ഇത് പുണ്യ ഗംഗാ നദി പോലെ ഭക്തമായി കണക്കാക്കപ്പെടുന്നു.

ഗുരുഗീത അർത്ഥസഹിതം

🙏🏻ശ്രീ ഗുരുഭ്യോ നമഃ🙏🏻

🔥ഗുരുഗീത അർത്ഥസഹിതം🔥
      

*അനേകജന്മസംപ്രാപ്തകർമ്മകോടിവിദാഹിനേ*
*ജ്ഞാനാനലപ്രഭാവേന  തസ്മൈ ശ്രീഗുരവേ നമഃ*(56)

   *_ആരുതന്നെയാണോ തന്റെ ജ്ഞാനപ്രഭാവത്താൽ (ശിഷ്യരുടെ) അനേക ജന്മങ്ങളിലെ കോടിക്കണക്കിനു  കർമ്മങ്ങളെ ദഹിപ്പിക്കുന്നത് ആ ശ്രീസദ്ഗുരുവിന് നമസ്കാരം_*                 

*ന ഗുരോരധികം തത്ത്വം ന ഗുരോരധികം തപഃ*
*ന ഗുരോരധികം ജ്ഞാനം തസ്മൈ ശ്രീഗുരവേ നമഃ* (57)

       *_ഗുരുവിനേക്കാൾ ഉയർന്ന തത്ത്വം ഒന്നുംതന്നെയില്ല. ഗുരുവിനേക്കാൾ ഉയർന്ന തപസ്സ് ഒന്നുംതന്നെയില്ല. ഗുരുവിനേക്കാൾ ഉയർന്ന ജ്ഞാനം ഒന്നുംതന്നെ ഇല്ല. ഇപ്രകാരമുള്ള ശ്രീസദ്ഗുരുവിന് നമസ്ക്കാരം._*              

*മന്നാഥ : ശ്രീജഗന്നാഥോമദ്‌ഗുരു : ശ്രീജഗദ് ഗുരു :*
*മമാത്മാ സർവ്വഭൂതാത്മാ തസ്മൈ ശ്രീഗുരവേ നമഃ*  (58)

      *_എന്റെ നാഥനും,  ലോകത്തിന്റെ നാഥനും, എന്റെ ഗുരുവും, ലോകത്തിന്റെതന്നെ ഗുരുവും, എന്റെ ആത്മാവും, സർവ്വപ്രാണികളുടെയും ആത്മാവുമായ ആ ശ്രീ സദ്ഗുരുവിന്  നമസ്കാരം._*  

*ഗുരുരാദിരനാദിശ്ച  ഗുരുഃ പരമദൈവതം*
*ഗുരോ : സമാന : കോ വാfസ്തി തസ്മൈ ശ്രീഗുരവേ നമഃ*  (59)

        *_ഗുരു ആദിയും,  അനാദിയുമാകുന്നു.ഗുരു പരമദേവതയാണ്. ഗുരുവിന് സമാനനായി മറ്റാരുതന്നെയാണുള്ളത്. ഇപ്രകാരമുള്ള ശ്രീസദ്ഗുരുവിന്  നമസ്കാരം._*                   

*ഏക ഏവ പരോ ബന്ധൂർവ്വിഷമേ സമുപസ്ഥിതേ*
*നിഃസ്പൃഹ: കരുണാസിന്ധുസ്തസ്മൈ ശ്രീഗുരവേ നമഃ* (60)

     *_വിഷമസ്ഥിതി (സങ്കടങ്ങൾ) ഉണ്ടാകുമ്പോൾ, നിർല്ലോഭിയും, കരുണാസംഗരവുമായ ഗുരു ഒരാൾ മാത്രമാണ് പരമബന്ധു. ഇപ്രകാരമുള്ള ശ്രീസദ്ഗുരുവിന് നമസ്കാരം🙏🌷🙏🌹🙏🏻

🔱🌿☘️ഓം നമഃ ശിവായ🔱🌿☘️

Wednesday, June 24, 2020

കൈ ഉള്ള ശിവലിംഗം

#തമിഴ്നാട്ടിലെ തിരുവിടൈ മരുതൂർ എന്ന സ്ഥലത്തുള്ള ശ്രീ മഹാലിംഗ സ്വാമി ക്ഷേത്രത്തിലെ അപൂർവ ശിവലിംഗമാണിത്.
(കൈ ഉള്ള ശിവലിംഗം).

 ജഗത്ഗുരു ശ്രീ ആദിശങ്കരാചാര്യർ ഇവിടം സന്ദർശിക്കുകയും   ശിവലിംഗത്തിനു  മുന്നിൽ നിന്ന്  അദ്ധ്വയിത പൊരുൾ വെളിപ്പെടുത്തുകയും അതു കേട്ടു സന്തുഷ്ടനായ ഭഗവാൻ അദ്ദേഹത്തെ അനുഗ്രഹിക്കാൻ വേണ്ടി കൈ നീട്ടിയതാണ് എന്നും ആണ് ഐതിഹ്യം.

ഓം നമഃ ശിവായ...🌷🕉️🌹

Thursday, June 18, 2020

ഗുരുസ്തോത്ര

*॥ ഗുരുസ്തോത്ര ॥*

*അഖണ്ഡമണ്ഡലാകാരം*
 *വ്യാപ്തം യേന ചരാചരം ।* 
*തത്പദം ദര്‍ശിതം യേന* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 1॥*

*അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ ।* *ചക്ഷുരുന്‍മീലിതം യേന* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 2॥*

*ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോ മഹേശ്വരഃ ।*
*ഗുരുരേവ പരം ബ്രഹ്മ തസ്മൈ ശ്രീഗുരവേ നമഃ ॥ 3॥*

*സ്ഥാവരം ജങ്ഗമം വ്യാപ്തം യത്കിഞ്ചിത്സചരാചരം ।*
 *തത്പദം ദര്‍ശിതം യേന* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 4॥* 

*ചിന്‍മയം വ്യാപിയത്സര്‍വം* *ത്രൈലോക്യം സചരാചരം ।*
 *തത്പദം ദര്‍ശിതം യേന*
*തസ്മൈ ശ്രീഗുരവേ നമഃ ॥ 5॥*

*സര്‍വശ്രുതി ശിരോരത്ന*
*വിരാജിത പദാംബുജഃ ।*
*വേദാന്താംബുജസൂര്യോ യഃ* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 6॥*

*ചൈതന്യശ്ശാശ്വതശ്ശാന്തഃ* *വ്യോമാതീതോ നിരഞ്ജനഃ ।* *ബിന്ദുനാദകലാതീതഃ* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 7॥*

*ജ്ഞാനശക്തിസമാരൂഢഃ* *തത്ത്വമാലാവിഭൂഷിതഃ ।* *ഭുക്തിമുക്തിപ്രദാതാ ച* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 8॥* 

*അനേകജന്‍മ സമ്പ്രാപ്ത*
*കര്‍മബന്ധ വിദാഹിനേ ।*
*ആത്മജ്ഞാനപ്രദാനേന*
*തസ്മൈ ശ്രീഗുരവേ നമഃ ॥ 9॥* 

*ശോഷണം ഭവസിന്ധോശ്ച* 
*ജ്ഞാപനം സാരസമ്പദഃ ।*
*ഗുരോഃ പാദോദകം സംയക്*
 *തസ്മൈ ശ്രീഗുരവേ നമഃ ॥ 10॥* 

*ന ഗുരോരധികം തത്ത്വം*
 *ന ഗുരോരധികം തപഃ ।* *തത്ത്വജ്ഞാനാത് പരം* *നാസ്തി തസ്മൈ ശ്രീഗുരവേ നമഃ ॥ 11॥* 

*മന്നാഥഃ ശ്രീജഗന്നാഥഃ മദ്ഗുരുഃ ശ്രീജഗദ്ഗുരുഃ ।*
*മദാത്മാ സര്‍വഭൂതാത്മാ* 
*തസ്മൈ ശ്രീഗുരവേ നമഃ ॥ 12॥*

*ഗുരുരാദിരനാദിശ്ച ഗുരുഃ പരമദൈവതം ।* 
*ഗുരോഃ പരതരം നാസ്തി*
 *തസ്മൈ ശ്രീഗുരവേ നമഃ ॥ 13॥*

ശ്രീ ദക്ഷിണാമൂര്‍ത്തി സ്തോത്രം

*🔱🔥ശ്രീ ദക്ഷിണാമൂര്‍ത്തി സ്തോത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ആദിശങ്കരാചാര്യവിരചിതം

പ്രപഞ്ചാരംഭംമുതല്‍ ശിവന്‍ ഒരു ആല്‍വൃക്ഷത്തിന്‍റെചുവട്ടില്‍ തെക്കോട്ടുതിരിഞ്ഞിരുന്നു ശിഷ്യന്മാര്‍ക്ക് ബ്രഹ്മോപദേശം നല്കുന്നതായിട്ടാണ് സങ്കല്‍പം. ദക്ഷിണാമൂര്‍ത്തിസങ്കല്‍പം മുഴുവനും ഒരു ചെറിയ ശ്ലോകത്തില്‍ ഇങ്ങനെ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു.

വ്യക്തം വടതരോര്‍മൂലേ
വൃദ്ധാ ശ്ശിഷ്യാ: ഗുരുര്‍ യുവാ
ഗുരോസ്തു മൌനം വ്യാഖ്യാനം
ശിഷ്യാസ്തു ച്ച്ഹിന്ന സംശയാ:     

ആല്‍ച്ചുവട്ടില്‍ അതാ ഒരു ഗുരു ഇരുന്നരുളുന്നു. ശിഷ്യന്‍മാരും ഉണ്ട് മുന്‍പില്‍. വൃദ്ധന്‍മാരാണ് ശിഷ്യന്മാര്‍. ഗുരു യുവാവും. മൌനമാണ് ഗുരുവിന്‍റെ ഉപദേശക്രമം. ശിഷ്യന്മാര്‍ക്ക് സംശയമൊട്ടില്ലതാനും. ഗുരുഭാവത്തില്‍ മൂര്‍ത്തിമത്തായിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിയെ ഞാന്‍ നമസ്കരിക്കുന്നു.

ധ്യാനം

ഓം മൗനവ്യാഖ്യാപ്രകടിതപരബ്രഹ്മതത്വം യുവാനം
വര്‍ശിഷ്ഠാംതേവസദൃഷിഗണൈരാവൃതം ബ്രഹ്മനിഷ്ഠൈഃ |
ആചാര്യേംദ്രംകരകലിതചിന്മുദ്രമാനന്ദരൂപം 
സ്വാത്മാരാമമുദിതവദനം ദക്ഷിണാമൂര്‍തിമീഡേ

വടവിടപിസമീപേ ഭൂമിഭാഗേ നിഷണ്ണം
സകലമുനിജനാനാം ജ്ഞാനദാതാരമാരാത്
ത്രിഭുവനഗുരുമീശം ദക്ഷിണാമൂര്‍തിദേവം
ജനനമരണദുഃഖച്ഛേദ ദക്ഷം നമാമി

ചിത്രംവടതരോര്‍മൂലേ വൃദ്ധാഃശിഷ്യാഃഗുരുര്‍യുവാ
ഗുരോസ്തുമൗനവ്യാഖ്യാനം ശിഷ്യാസ്തുച്ഛിന്നസംശയാഃ

ഓം നമഃ പ്രണവാര്‍ഥായ ശുദ്ധജ്ഞാനൈകമൂര്‍ത്തയേ
നിര്‍മലായപ്രശാന്തായ ദക്ഷിണാമൂര്‍തയേ നമഃ

ഗുരുര്‍ബ്രഹ്മാഗുരുര്‍വിഷ്ണുഃ ഗുരുര്‍ദേവോമഹേശ്വരഃ
ഗുരുസ്സാക്ഷാത്പരംബ്രഹ്മാ തസ്മൈശ്രീഗുരവേ നമഃ

നിധയേസര്‍വവിദ്യാനാം ഭിഷജേഭവരോഗിണാം  
ഗുരവേസര്‍വലോകാനാം ദക്ഷിണാമൂര്‍തയേ നമഃ

ചിദോഘനായമഹേശായ വടമൂലനിവാസിനേ
സച്ചിദാനന്ദരൂപായ ദക്ഷിണാമൂര്‍തയേ നമഃ

ഈശ്വരോഗുരുരാത്മേതി മൂര്‍ത്തിഭേദവിഭാഗിനേ
വ്യോമവദ് വ്യാപ്തദേഹായ ദക്ഷിണാമൂര്‍തയേ നമഃ

അംഗുഷ്ഥതര്‍ജനീയോഗമുദ്രാ വ്യാജേനയോഗിനാം
ശൃത്യര്‍ഥംബ്രഹ്മജീവൈക്യം ദര്‍ശയന്യോഗതാശിവഃ

ഓം ശാന്തി: ശാന്തി: ശാന്തി: ||

വിശ്വംദര്‍പ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം
പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ

യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
തസ്മൈശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (1) 

ബീജസ്യാന്തരിവാംകുരോ ജഗദിദം പ്രാന്ഗ്നിര്‍വികല്പംപുനര്‍
മായാകല്പിതദേശകാലകലനാ വൈചിത്ര്യചിത്രീകൃതം  
മായാവീവവിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (2)

യസ്യൈവസ്ഫുരണം സദാത്മകമസത്കല്പാര്‍ഥഗംഭാസതേ
സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന്‍
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്‍ഭവാംഭോനിധൗ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (3)

നാനാച്ഛിദ്രഘടോദരസ്ഥിത മഹാദീപപ്രഭാഭാസ്വരം
ജ്ഞാനംയസ്യച ചക്ഷുരാദി കരണദ്വാരാബഹിഃ സ്പന്ദതേ
ജാനാമീതി തമേവഭാന്തമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (4)

ദേഹം പ്രാണമപീന്ദ്രിയാണ്യപിചലാം ബുദ്ധിംചശൂന്യം വിദുഃ
സ്ത്രീബാലാന്ധജഡോപമാസ്ത്വഹമിതി ഭ്രാംതാഭൃശം വാദിനഃ 
മായാശക്തി വിലാസകല്പിത മഹാ വ്യാമോഹസംഹാരിണേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (5)

രാഹുഗ്രസ്ത ദിവാകരേന്ദുസദൃശോ മായാസമാച്ഛാദനാത്
സന്മാത്രഃ കരണോപസംഹരണതോ യോ∫ഭൂത്സുഷുപ്തഃ പുമാന്‍
പ്രാഗസ്വാപ്സമിതി പ്രഭോധസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (6)

ബാല്യാദിഷ്വപിജാഗ്രദാദിഷു തഥാ സര്‍വാസ്വവസ്ഥാസ്വപി
വ്യാവൃത്താസ്വനുവര്‍തമാനമഹമിത്യംതഃ സ്ഫുരന്തം സദാ
സ്വാത്മാനം പ്രകടീകരോതിഭജതാം യോമുദ്രയാ ഭദ്രയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (7)

വിശ്വംപശ്യതികാര്യകാരണതയാ സ്വസ്വാമിസംബന്ധതഃ
ശിഷ്യാചാര്യതയാ തഥൈവപിതൃപുത്രാദ്യാത്മനാ ഭേദതഃ
സ്വപ്നേജാഗ്രതിവാ യ ഏഷപുരുഷോ മായാപരിഭ്രാമിതഃ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (8)

ഭൂരംഭാംസ്യനലോ∫നിലോ‌∫oബരമഹര്‍ നാഥോഹിമാംശുഃപുമാന്‍
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവമൂര്‍ത്യഷ്ടകം
നാന്യത്കിംചനവിദ്യതേവിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (9)

സര്‍വാത്മത്വമിതിസ്ഫുടീകൃതമിദം യസ്മാദമുഷ്മിന്‍സ്തവേ
തേനാസ്യശ്രവണാത്തദര്‍ഥമനനാ ദ്ധ്യാനാച്ചസംകീര്‍തനാത്
സര്‍വാത്മത്വമഹാവിഭൂതിസഹിതം സ്യാദീശ്വരത്വംസ്വതഃ
സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതംചൈശ്വര്യമവ്യാഹതം (10)

ഇതി ശ്രീമദ്‌ശങ്കരാചാര്യവിരചിതം ദക്ഷിണാമൂര്‍തിസ്തോത്രം സംപൂര്‍ണ്ണം ||

(അര്‍ത്ഥവും വ്യാഖ്യാനവും അവലംബം: പ്രൊഫസര്‍  ജി. ബാലകൃഷ്ണന്‍ നായര്‍സാറിന്‍റെ പ്രൌഡാനുഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്നും).

അദ്വൈത വേദാന്ത സാരം സമഗ്രമായി ഉള്‍കൊള്ളുന്ന ഒരു മനോഹര കൃതിയാണ് ശ്രീ ശങ്കരാചാര്യ സ്വാമികളുടെ ദക്ഷിണാമൂര്‍ത്തി സ്തോത്രം. കൃതിയുടെ മഹത്വം കണക്കിലെടുത്ത് ഇതിനെ ദക്ഷിണാമൂര്‍ത്തി ഉപനിഷത്തെന്നും പറയാറുണ്ട്‌. 

വിശ്വംദര്‍പ്പണ ദൃശ്യമാന നഗരീതുല്യം നിജാന്തര്‍ഗതം
പശ്യന്നാത്മനിമായയാ ബഹിരിവോദ്ഭൂതം യഥാനിദ്രയാ

യസ്സാക്ഷാത്കുരുതേ പ്രബോധസമയേ സ്വാത്മാനമേവാദ്വയം
തസ്മൈശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ   (1)

കണ്ണാടിയില്‍ പ്രതിഫലിച്ചു കാണുന്ന നഗരത്തിനു തുല്യമായി ബോധരൂപമായ ആത്മാവില്‍ തന്‍റെ ഉള്ളിലായി പ്രതിഫലിച്ചു കാണുന്ന വിശ്വത്തെ ഉറക്കത്തില്‍ സ്വപ്നത്തിലെന്നപോലെ മായകൊണ്ട്  പുറത്തുണ്ടായതുപോലെ  കണ്ടിട്ട്  ഏതൊരാത്മാവാണോ ജ്ഞാനംനേടി ഉണരുന്നതോടെ രണ്ടില്ലാത്ത തന്നെത്തന്നെ സാക്ഷാത്ക്കരിച്ചനുഭവിക്കാന്‍ കരുത്തനാകുന്നത്  ശ്രീ ഗുരുരൂപം കൈക്കൊണ്ടു വിളങ്ങുന്ന ആ ദക്ഷിണാമൂര്‍തിക്കായിക്കൊണ്ട് എന്‍റെ നമസ്കാരം.

വിശ്വം ദര്‍പ്പണ ദൃശ്യമാന നഗരീ തുല്യം:

ഈ പ്രപഞ്ചം കണ്ണാടിയിലെ പ്രതിഫലിച്ചു കാണുന്ന നഗരം പോലെയാണ്. നഗരം ഉണ്ടന്നുതോന്നല്‍ മാത്രമേയുള്ളൂ. വാസ്തവത്തില്‍ കണ്ണാടി മാത്രമേയുള്ളൂ, നഗരം ഉള്ളതുപോലെ തോന്നുകയും. ബോധദര്‍പ്പണത്തില്‍ മായ പ്രതിഫലിച്ചു കാണിക്കുന്നതാണീ പ്രപഞ്ചം. ബോധം എന്ന സത്യം മാത്രമാണുള്ളത്, പ്രപഞ്ചം മായയുടെ ശക്തിയില്‍ വരയ്ക്കപ്പെടുന്ന ചിത്രം മാത്രം. അഖണ്ധവും അദ്വയവുമായ ബോധത്തിലാണ് പ്രപഞ്ചം, അതുകൊണ്ടാണ് ആത്മാവെന്ന ബോധത്തില്‍ നിജാന്തര്‍ഗതം എന്നു പറഞ്ഞത്. കണ്ണാടിയില്‍ പ്രതിഫലനം കാണുമ്പോള്‍ അത് ബാഹ്യമാണ് എന്നാണല്ലോ നമുക്കുതോന്നുക. അതുപോലെതന്നെ മായയുടെ ഇന്ദ്രജാല പ്രകടനം കൊണ്ട് പ്രപഞ്ചം എന്‍റെ പുറത്താണ് എന്നനുഭവപ്പെടുന്നു. ഇതു മനസ്സിലാക്കാന്‍ ഒരു ദൃഷ്ടാന്തം, നമ്മുടെ നിദ്രയിലെ സ്വപ്നം തന്നെ നോക്കിയാല്‍ മതി. സ്വപ്നാവസ്തയില്‍ നിദ്രാശക്തിയുടെ ഒരു ഇന്ദ്രജാലപ്രകടനമാണ് സ്വപ്നപ്രപഞ്ചം. ഈ സ്വപ്നപ്രപഞ്ചം നമ്മുടെ ഉള്ളിലാണെങ്കിലും സ്വപ്നം കാണുന്നത്രയും സമയം ബാഹ്യമായി അനുഭവിക്കുന്നു. സ്വപ്നത്തില്‍ ഒരു പുലി വന്നാല്‍ നാം ഓടുകയും പേടിച്ചു അലറുകയും ചിലപ്പോള്‍ മൂത്രമൊഴിക്കുകയും കിടക്ക നനയുകയുംവരെ ചെയ്യും. അത്രത്തോളം വാസ്തവമായി നാം സ്വപ്നത്തെ അനുഭവിക്കാറുണ്ട്. എങ്കിലും ഉണര്‍ന്നു കഴിയുമ്പോള്‍ എല്ലാം ഇല്ലാത്തതെന്ന് നാമറിയുന്നു. അതുപോലെതന്നെ ജാഗ്രതവസ്തയില്‍ മയാശക്തിയുടെ ഇന്ദ്രജാലപ്രകടനമാണ് ജാഗ്രത് പ്രപഞ്ചം. ബോധത്തില്‍ തീര്‍ക്കുന്ന ഈ ജാഗ്രത് പ്രപഞ്ചവും സ്വപ്നാവസ്തയിലെ സ്വപ്നപ്രപഞ്ചവും ഒരുപോലെ അസത്യമാണ്. സ്വപ്നത്തില്‍ നിന്നുണരുമ്പോള്‍ സ്വപ്നപ്രപഞ്ചവും സ്വപ്നപുലിയും അതിലെ അനുഭവങ്ങളും ഇല്ലാതാകുന്നതുപോലെ നാം ഇപ്പോള്‍ സത്യമെന്നുകരുതുന്ന ജാഗ്രതവസ്തയിലെ പ്രപഞ്ചവും അദ്വയമായ പരമാത്മബോധത്തിലേക്ക്‌ ഉണരുമ്പോള്‍ ഇല്ലാതാകും. സ്വപ്നാവസ്ഥയില്‍ തുടരുന്നിടത്തോളം നമുക്ക് സ്വപ്നലോകം സത്യമായിതോന്നുന്നതുപോലെ ഈ ജാഗ്രതവസ്തയില്‍ തുടരുന്നിടത്തോളം നമുക്ക് ജാഗ്രത് ലോകം സത്യമായിമാത്രമേ തോന്നൂ. ജാഗ്രത്തില്‍നിന്നും നിന്നും ആത്മബോധതിലേക്ക് ഉണരുമ്പോള്‍ മാത്രമേ ഇതിന്‍റെ നശ്വരത ബോധ്യപ്പെടുകയുള്ളൂ. 

എങ്ങനെയാണ് ഉണരുക? ഗുരു-ശാസ്ത്ര-ഉപദേശം കൊണ്ട്, പ്രപഞ്ചത്തിനു പരമകാരണമായ ബോധത്തെക്കുറിച്ച് അറിയുകയും വിചാരം ചെയ്തു ബുദ്ധിയില്‍ വ്യക്തമാക്കുകയും വേണം. എന്നിട്ടു ബുദ്ധിയെ ഭാവാദ്വൈതം പരിശീലിപ്പിച്ചു രാഗദ്വേഷ വിമുക്തമാക്കണം. അങ്ങനെ ബുദ്ധിക്കു സമനില ഉറപ്പുവരുന്നതോടെ ജാഗ്രത്പ്രപഞ്ചത്തെ അനുഭവിക്കുന്ന ഈ കൊച്ചുഞാന്‍ ഉണരുകയും ശാന്തശീതളമായ അഖണ്ഡബോധമായി വികസിക്കുകയും ചെയ്യും. ഇതാണ് അജ്ഞാനനിദ്രയില്‍ നിന്നുമുള്ള പ്രബോധം. തുടര്‍ന്ന് പ്രപഞ്ചമായി കണ്ടതെല്ലാം ഒരു സ്വപ്നത്തിലെന്ന പോലെയും എല്ലാം എന്നില്‍തന്നെ പൊന്തിമറയുന്ന നാമരൂപങ്ങളാണെന്നും അനുഭവിച്ചറിയാന്‍ കഴിയും. ഇതാണ് സത്യസ്ഥിതി.

ആരാണിതനുഭവിപ്പിക്കുന്നത്? ആത്മാവുതന്നെ സ്വയം ഇതനുഭവിപ്പിക്കുന്നു. അനുഭവിക്കുന്നു. സ്വപ്നംപോലെ തന്നെ. സ്വപ്നം കാണുന്നതും ഉണരുന്നതും ഒരേ ഞാന്‍ തന്നെയല്ലേ? ഉറങ്ങാന്‍ കിടക്കുന്ന ഞാന്‍ ഉറക്കത്തില്‍ നിന്നും സ്വപ്നത്തില്‍ പ്രവേശിക്കുന്നു. പിന്നെ അവിടെ ഒരു ലോകം തീര്‍ത്തു, അതില്‍ പലപല ആള്‍ക്കാരായി ഞാന്‍ തന്നെ വേഷമിട്ടു, ഞാന്‍ തന്നെ അനുഭവിക്കുന്നു. ഉണര്‍ന്നാല്‍ എല്ലാം തീരും, പിന്നെ ഞാന്‍ മാത്രം. അതുപോലെ തന്നെ ഈ ജാഗ്രത് ലോകത്തിലും ഇപ്പോള്‍ നാം പലതായി കാണുന്നതെല്ലാം ഇതില്‍ നിന്നും ഉണരുന്നതുവരെ മാത്രം. സ്വപ്നത്തേക്കാള്‍ കുറച്ചുകൂടി കടുത്തതാണ് ജാഗ്രത്തിന്‍റെ മറ. അതുകൊണ്ട് പുറമെനിന്നുള്ള ഒരു ഗുരു വന്നു ഉണര്‍ത്തുന്നതുവരെ ഈ ലോകം ഉള്ളതുപോലെ തുടരും. ഉണര്‍ന്നു കഴിഞ്ഞാല്‍ എല്ലാം അഖണ്ഡബോധരൂപമായ ബ്രഹ്മം മാത്രം. സര്‍വ്വം ബ്രഹ്മ മയം! ഇങ്ങനെ പ്രപഞ്ച സ്വപ്നത്തില്‍ നിന്നുണര്‍ത്തുന്ന ഗുരുവിനെയാണിവിടെ ദക്ഷിണാമൂര്‍ത്തിയായി സങ്കല്പ്പിചിരിക്കുന്നത്. 
              
ബീജസ്യാന്തരിവാംകുരോ ജഗദിദം പ്രാന്ഗ്നിര്‍വികല്പംപുനര്‍
മായാകല്പിത ദേശകാലകലനാ വൈചിത്ര്യചിത്രീകൃതം  
മായാവീവ വിജൃംഭയത്യപി മഹായോഗീവ യഃ സ്വേച്ഛയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ (2)

ജഗത്തിന്‍റെ ഉത്പത്തി രഹസ്യമാണ് ഈ ശ്ലോകത്തില്‍ വിശദമാക്കുന്നത്.

വിത്തിനകത്തു മുള എന്നതുപോലെ ഈ ജഗത്ത്, ആരംഭത്തില്‍ ഒരു ഭേദവുമില്ലാത്തതായിരുന്നു. അനന്തരം മായകൊണ്ട് ഉണ്ടെന്നു തോന്നിച്ചു. ദേശം കാലം തുടങ്ങിയവയുടെ സൃഷ്ടിയിലൂടെ വിചിത്രമാംവണ്ണം ഇങ്ങനെ പ്രകടമാക്കപ്പെട്ടു. ബോധരൂപനായ ഏതൊരാത്മാവാണോ തന്‍റെ വെറും സങ്കല്‍പം കൊണ്ട് ഒരു ഇന്ദ്രജാലക്കാരനെപ്പോലെ അല്ലെങ്കില്‍ ഒരു മഹായോഗിയെപ്പോലെ ഇങ്ങനെ പെരുക്കിക്കാണിക്കുന്നത്‌ ശ്രീ ഗുരുരൂപം കൈകൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.

സര്‍വത്ര ബോധരൂപമായി വിലസുന്ന അദ്വൈതസത്യം സാക്ഷാത്ക്കരി

ച്ചനുഭവിക്കുക മാത്രമാണ് സംസാരസമുദ്രം കടക്കാനുള്ള ഒരേഒരുമാര്‍ഗ്ഗം എന്നാണിനി വിവരിക്കുന്നത്.

യസ്യൈവസ്ഫുരണം സദാത്മകമസത്കല്പാര്‍ഥഗംഭാസതേ
സാക്ഷാത്തത്വമസീതി വേദവചസാ യോ ബോധയത്യാശ്രിതാന്‍
യസ്സാക്ഷാത്കരണാദ്ഭവേന്ന പുരനാവൃത്തിര്‍ഭവാംഭോനിധൗ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ    (3)

ഏതൊരു ബോധത്തിന്‍റെ സ്ഫുരണമാണോ സദാ “ഉണ്ട് ഉണ്ട്” എന്നു തോന്നിപ്പിക്കുന്നത്, ഇല്ലാത്ത നശ്വരവസ്തുക്കളെപ്പോലും ഉള്ളതായി കാണി ക്കുന്നത്, ഏതു ബോധരൂപനാണോ “അതു നീ തന്നെ” (തത്ത്വമസി) തുടങ്ങിയ മഹാവാക്യങ്ങളിലൂടെ, അഭയം പ്രാപിക്കുന്നവരെ ഉണര്‍ത്തിവിടുന്നത്, ഏതു മഹാവാക്യാര്‍ത്ഥം സാക്ഷാത്ക്കരിച്ചനുഭവി ക്കുന്നതിലൂടെ ഈ സംസാരചക്രത്തില്‍ നിന്നും മുക്തിലഭിക്കുന്നുവോ, ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.

ഈ മഹാവാക്യം സാക്ഷാത്ക്കരിച്ചനുഭവിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം?

സംസാരസാഗരത്തില്‍ പൊങ്ങിയും താന്നും ജന്മജന്മാന്തരങ്ങള്‍ പോക്കാതെ രക്ഷപ്പെടാം. ജനന മരണ ചക്രത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്നതാണ് സംസാര സാഗരത്തിലെ പൊങ്ങലും താഴലും ചുഴിയില്പെടലും ഒക്കെ. ജനനമരണങ്ങള്‍ ഇല്ലാത്ത നിത്യമായ ബോധസത്യമാണ് താനെന്ന അനുഭവമാണ് “തത്ത്വമസി” മഹാവാക്യവിചാരം കൊണ്ടുണ്ടാകുന്നത്. ആ നിത്യ ശുദ്ധ മുക്ത ബോധസ്വരൂപമാണ് തനെന്നറിഞ്ഞാല്‍ പിന്നെ ജനനമെവിടെ മരണമെവിടെ? ആ അനുഭവം ഉറപ്പുവരുന്നതോടെ താന്‍ ഇതിനുമുന്‍പും ഒരിക്കലും ജനിച്ചിട്ടില്ലെന്നനുഭവിക്കാറാകും. അതോടെ മരണഭയവും ഇനിയുള്ള ജന്മത്തേക്കുറിച്ചുള്ള ഭയവും എല്ലാം അസ്തമിക്കും. ബോധത്തില്‍ നാമ രൂപങ്ങളുടെ ആവിര്‍ഭാവ-തിരോത്ഭാവ ങ്ങളുടെ അലകള്‍ കൊണ്ടുണ്ടാകുന്ന ഭ്രമാനുഭവമാണ് ജനനമരണങ്ങള്‍.

കടലിലെ നുരയും പതയും കുമിളകളും എല്ലാം അലയൊടുങ്ങി ശാന്തമാകുമ്പോള്‍ ജലം തന്നെയാണ് എന്നു കാണുന്നതുപോലെ. സത്യാനുഭവം ഉണ്ടാകുമ്പോള്‍ ഭ്രമം പൂര്‍ണ്ണമായും മാറിക്കിട്ടും.

നാനാച്ഛിദ്ര ഘടോദരസ്ഥിത മഹാദീപപ്രഭാഭാസ്വരം
ജ്ഞാനം യസ്യച ചക്ഷുരാദികരണദ്വാരാബഹിഃ സ്പന്ദതേ
ജാനാമീതി തമേവഭാന്തമനുഭാത്യേതത്സമസ്തം ജഗത്
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ  (4)

അനേകം ദ്വാരങ്ങളുള്ള ഒരു കുടത്തിന്‍റെ ഉള്ളില്‍ കൊളുത്തിവെച്ചി രിക്കുന്ന ഒരു ദീപത്തിന്‍റെ ഓരോ ദ്വാരങ്ങളിലൂടെയും പ്രകാശം പുറത്തേക്കു വരുന്നതുപോലെ, നമ്മുടെ ഉള്ളില്‍ പ്രകാശമാനമായി വിളങ്ങുന്ന ബോധം ദേഹത്തിനുള്ളില്‍ ഇരുന്നുകൊണ്ട് കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങളില്‍ കൂടെ പുറത്തേക്കു പോകുന്നു. ഞാന്‍ ഉണ്ട് ഉണ്ട് എന്നു സദാ അനുഭവിക്കുന്ന അതേ ബോധം തന്നെയാണ് ഇന്ദ്രിയങ്ങളെ പ്രകാശിപ്പിച്ചു അവയിലൂടെ ഈ പ്രപഞ്ചത്തെ അനുഭവിപ്പിക്കുന്നത്. അങ്ങനെയുള്ള ബോധമായി വിളങ്ങുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം. 

ദേഹം പ്രാണമപീന്ദ്രിയാണ്യപിചലാം ബുദ്ധിം ചശൂന്യം വിദുഃ
സ്ത്രീബാലാന്ധജഡോപമാസ്ത്വഹമിതി  ഭ്രാംതാഭൃശം വാദിനഃ 
മായാശക്തിവിലാസകല്പിത മഹാവ്യാമോഹ സംഹാരിണേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ      (5)

അറിവില്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, അന്ധന്മാര്‍, ജഡന്മാര്‍, ഞാന്‍ ഞാന്‍ എന്നു അഭിമാനിച്ചു സദാ അഹങ്കരിച്ചു വീരവാദം പറഞ്ഞു നടക്കുന്ന അജ്ഞാനികള്‍, ദേഹത്തെയും പ്രാണനെയും ഇന്ദ്രിയമനോബുദ്ധിയെയും  ശൂന്യത്തെയും ആത്മാവായി കാണുന്നു. ഇങ്ങനെ മായകൊണ്ടുണ്ടാകുന്ന മഹാവ്യാമോഹത്തിനെ നശിപ്പിക്കാന്‍ ശക്തിയുള്ള ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം.      

രാഹുഗ്രസ്ത ദിവാകരേന്ദുസദൃശോ മായാസമാച്ഛാദനാത്
സന്മാത്രഃ കരണോപസംഹരണതോയോ∫ഭൂത്സുഷുപ്തഃ പുമാന്‍
പ്രാഗസ്വാപ്സമിതി പ്രഭോദസമയേ യഃ പ്രത്യഭിജ്ഞായതേ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമ ഇദം ശ്രീദക്ഷിണാമൂര്‍തയേ      (6)

മായയുടെമൂടുപടം കൊണ്ട് മറഞ്ഞുപോയതിനാല്‍ രാഹുവിനാല്‍ വിഴുങ്ങപ്പെട്ട സൂര്യനെയും ചന്ദ്രനേയും പോലെ, മറഞ്ഞിരിക്കുന്നവനും ഇന്ദ്രിയങ്ങളെല്ലാം പിന്‍വലിച്ചതു നിമിത്തം ശുദ്ധസത്തയായ ആനന്ദം മാത്രം അനുഭവിക്കുന്നവനുമായ ഏതൊരു പുരുഷനാണോ ഗാഢനിദ്രയില്‍ ആണ്ടിരിക്കുന്നത്, ആരാണോ ആ ഉറക്കത്തില്‍ നിന്നുണര്‍ന്നുവരുമ്പോള്‍ നേരത്തേ ഉണങ്ങിയ ആള്‍ ഞാന്‍തന്നെ എന്നുതിരിച്ചറിയുന്നത്‌, ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായി കൊണ്ട് എന്‍റെ നമസ്കാരം.   

നേരത്തേ ഉറങ്ങിയത് ഞാന്‍ തന്നെയാണ് എന്ന തിരിച്ചറിവോടു കൂടിയാണ് ഗാഢനിദ്രയില്‍ ആണ്ടിരുന്ന പുരുഷന്‍ ഉണര്‍ന്നു വരുന്നത്‌.

ബാല്യാദിഷ്വപിജാഗ്രദാദിഷു തഥാ സര്‍വാസ്വവസ്ഥാസ്വപി
വ്യാവൃത്താസ്വനുവര്‍തമാനമഹമിത്യംതഃ സ്ഫുരന്തം സദാ
സ്വാത്മാനം പ്രകടീകരോതിഭജതാം യോമുദ്രയാ ഭദ്രയാ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (7)

ബാല്യം കൌമാരം യൌവ്വനം വാര്‍ദ്ധക്യം എന്നീ ദേഹാവസ്ഥകളും, ജാഗ്രത് സ്വപ്ന സുഷുപ്തി അവസ്ഥകളും മാറിമാറി വരുമ്പോഴും അവയെല്ലാം അറിയുന്ന, മാറ്റമില്ലാതെ നില്‍ക്കുന്ന, അവസ്ഥാമാറ്റങ്ങളെ  യെല്ലാം തുടര്‍ച്ചയായി ഞാന്‍ അനുഭവിക്കുന്നു എന്നബോധമായി പ്രകാശിച്ചുകൊണ്ടേയിരിക്കുന്ന സ്വസ്വരൂപമായ ബോധമാണ് ശ്രീ ദക്ഷിണാമൂര്‍ത്തി. ആത്മാന്വേഷണത്തിനായി ശരണം പ്രാപിക്കുന്നവര്‍ക്ക് മംഗളകരങ്ങളായ ചിഹ്ന്നങ്ങള്‍ കൊണ്ട് സ്വസ്വരൂപത്തെ പ്രകടമാക്കി കൊടുക്കുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം. 

വിശ്വംപശ്യതികാര്യകാരണതയാ സ്വസ്വാമിസംബന്ധതഃ
ശിഷ്യാചാര്യതയാ തഥൈവപിതൃപുത്രാദ്യാത്മനാ ഭേദതഃ
സ്വപ്നേജാഗ്രതിവാ യ ഏഷപുരുഷോ മായാപരിഭ്രാമിതഃ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (8)

അഖന്ധബോധസ്വരൂപമായ ബ്രഹ്മത്തിലെ വെറും മാനസിക ഭ്രമമാണ് വിശ്വം. അക്കാരണത്താല്‍ തന്നെ ജഗത്തിനെ നിശ്ചിത ബന്ധങ്ങളില്‍ കൂടി വിലിയിരുത്താനുള്ള ഒരു ശ്രമവും യുക്തിയുക്തമായിരിക്കുകയില്ല. സ്വപ്നത്തിലായാലും ജാഗ്രത്തിലായാലും മായയുടെ വലയത്തില്‍പെട്ടു ഭ്രമിക്കുന്ന മനുഷ്യന്‍ പ്രപഞ്ചത്തെ കാര്യകാരണ ബന്ധത്തോടുകൂടിയതായോ, സ്വസ്വാമി ബന്ധത്തോടുകൂടിയതായോ, പിത്രുപുത്രാദി ബന്ധത്തോടുകൂടിയതായോ ഒക്കെ വേര്‍തിരിച്ചു കാണുന്നു. ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം

ഭൂരംഭാംസ്യനലോ∫നിലോ‌∫oബരമഹര്‍ നാഥോഹിമാംശുഃപുമാന്‍
ഇത്യാഭാതി ചരാചരാത്മകമിദം യസ്യൈവമൂര്‍ത്യഷ്ടകം
നാന്യത്കിംചനവിദ്യതേവിമൃശതാം യസ്മാത്പരസ്മാദ്വിഭോ
തസ്മൈ ശ്രീഗുരുമൂര്‍തയേ നമഇദം ശ്രീദക്ഷിണാമൂര്‍തയേ (9)

ഭൂമി, ജലം, അഗ്നി, വായു, ആകാശം, സൂര്യന്‍, ചന്ദ്രന്‍, പുരുഷന്‍ ഇവ ദക്ഷിണാമൂര്‍ത്തിയുടെ എട്ടു ശരീരങ്ങളാകുന്നു. അവയെക്കൊണ്ടു തന്നെ യാണ് ജാഗ്രത്തിലെ ഈ പ്രപഞ്ചവും സകലചരാചരങ്ങളും നിറഞ്ഞിരിക്കുന്നത്‌. ആ അഷ്ടമൂര്‍ത്തിയായിരിക്കുന്ന ശ്രീ ഗുരുരൂപം കൈക്കൊണ്ടിരിക്കുന്ന ആ ദക്ഷിണാമൂര്‍ത്തിക്കായികൊണ്ട് എന്‍റെ നമസ്കാരം. 

സര്‍വാത്മത്വമിതിസ്ഫുടീകൃതമിദം യസ്മാദമുഷ്മിന്‍സ്തവേ
തേനാസ്യശ്രവണാത്തദര്‍ഥമനനാ ദ്ധ്യാനാച്ചസംകീര്‍തനാത്
സര്‍വാത്മത്വമഹാവിഭൂതിസഹിതം സ്യാദീശ്വരത്വംസ്വതഃ
സിദ്ധ്യേത്തത്പുനരഷ്ടധാ പരിണതംചൈശ്വര്യമവ്യാഹതം (10)

ഫലശ്രുതിയാണ് ഈ ശ്ലോകം. ദക്ഷിണാമൂര്‍ത്ത്യഷ്ടകം അനുസന്ധാനം ചെയ്യുന്നവരുടെ ജീവിതം അറിവുകൊണ്ടും അനുഭവം കൊണ്ടും ധന്യമായിത്തീരും.

ഈ കാണുന്ന ജഗത്തുമുഴുവന്‍ ഒരേ ഒരു ബോധവസ്തു ആണെന്നു ഇത്രയധികം സ്പഷ്ടമായി പറഞ്ഞു തരുന്ന മറ്റേതു സ്തുതിയാണുള്ളത്? അതുകൊണ്ട് ഇതിനെ നല്ലവണ്ണം പഠിക്കുകയും അനുസന്ധാനം ചെയ്തുറപ്പിക്കുകയും വിചാരം ചെയ്തറിയുകയും ചെയ്യുന്നതുകൊണ്ട് സകല ഐശ്വര്യങ്ങളും വന്നുചേരുകയും ഭഗവദ് പ്രസാദം അനുഭവവേദ്യമാകുകയും ചെയ്യും.

ഇതി ശ്രീമദ്‌ശങ്കരാചാര്യവിരചിതം ദക്ഷിണാമൂര്‍തിസ്തോത്രം സംപൂര്‍ണ്ണം ||

മഹാദേവൻ ദ്വാരപാലകർ

മഹാദേവൻ*

ശ്രീ മഹാദേവനു ദ്വാരപാലകർ 2 പേരാണുള്ളത് അവർ യഥാക്രമം 
1. വിമലൻ ഇടതു വശത്തും
2. സുബാഹു വലതുവശത്തും ദ്വാരപാലകന്മാറായി നില്കുന്നു.

ശിവായ

1-മൂലാധാരം,

2-സ്വാധിഷ്ഠാനം,

3-മണിപൂരകം,

4-അനാഹതം,

5-വിശുദ്ധി,

6-ആജ്ഞ,

7-സഹസ്രാരം

രുദ്രാക്ഷം

രുദ്രാക്ഷം

പണ്ട് ത്രിലോകങ്ങളെയും വിറപ്പിച്ച് സംഹാര താണ്ഡവമാടിയ ത്രിപുരാസുരൻമാരെ വധിച്ചുകളയുന്നതിന് ആയിരം വത്സരക്കാലം പരമശിവൻ കണ്ണിമചിമ്മാതെ കാത്തുനിന്നു. ത്രിപുരവധത്തിനുശേഷം കണ്ണുചിമ്മിയ പരമശിവന്റെ നേത്രത്തിൽ നിന്നു തെറിച്ചുവീണ കണ്ണുനീർത്തുള്ളികൾ രുദ്രാക്ഷവൃക്ഷങ്ങളായി എന്ന് പുരാണം.

അവയിൽ നിന്ന് 38 പ്രകാരത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ടായിൽ സൂര്യനേത്രത്തിൽ നിന്ന് 12 തരവും സോമനേത്രത്തിൽ നിന്നു 16 തരവും തൃക്കണ്ണിൽ നിന്നു 10 തരവുമായി രുദ്രാക്ഷങ്ങൾ പ്രത്യേകം അറിയപ്പെട്ടു. രുദ്രാക്ഷകായയ്ക്കുള്ളിൽ ഒരു വിത്ത് കാണപ്പെടുന്നത് ഒരു മുഖരുദ്രാക്ഷം. രണ്ടു വിത്ത് കാണപ്പെടുന്നത് രണ്ടുമുഖം എന്നിങ്ങനെ വിത്തിന്റെ എണ്ണം അനുസരിച്ച് വിവിധ മുഖങ്ങളിലായില്ലാണ് രുദ്രാക്ഷം ലഭ്യമാവുക. വിത്തിന്റെ എണ്ണം കൂടിയിരുന്നാൽ അതിന്റെ ശക്തിയും ഫലവും കൂടിയിരിക്കും.

രുദിനെ ദ്രവിപ്പിക്കുവൻ രുദ്രൻ. രുദ് എന്നാൽ ദുഃഖം എന്നും, ദ്രവിപ്പിക്കുക എന്നാൽ ഇല്ലാതാക്കുക എന്നുമാണ് അർത്ഥം. രുദ്രൻ പഞ്ച കൃത്യങ്ങളുടെയും (സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, ലയം) നാഥനും പ്രപഞ്ചവിധാതാവുമാകുന്നു. രുദ്രന്റെ ഉത്തമേന്ദ്രിയങ്ങളായ അക്ഷങ്ങൾ എന്ന് രുദ്രാക്ഷത്തിന് ശാസ്ത്രീയമായി അർത്ഥം കൈവരുന്നു.

രുദ്രാക്ഷധാരണത്തിന്റെ പ്രയോജനം

രുദ്രാക്ഷം ദർശിച്ചാൽ തന്നെ പുണ്യമാണ്. സ്പർശിച്ചാൽ കോടി ഗുണമാകും. ധരിച്ചാൽ നൂറുകോടിയിലധികം പുണ്യം. നിത്യവും രുദ്രാക്ഷം ധരിച്ചു ജപിക്കുന്നതുകൊണ്ട് അനന്തമായ പുണ്യം ലഭിക്കും. രുദ്രാക്ഷത്തേക്കാൾ ഉത്തമമായ സ്തോത്രവും വ്രതവുമില്ല.

അക്ഷയമായ ദാനങ്ങളിൽ ഉത്തമമാണ് രുദ്രാക്ഷദാനം. ഒരു രുദ്രാക്ഷമെങ്കിലും ധരിച്ചിട്ടുള്ളവർ മാംസഭോജനവും മദ്യപാനവും ചണ്ഡാലസഹവാസവും മൂലമുണ്ടാവുന്ന പാപത്തിൽ നിന്ന് മുക്തരാകും. സർവ്വയജ്ഞങ്ങളും തപസും ദാനവും വേദാഭ്യാസവുംകൊണ്ട് എന്തു ഫലമുണ്ടാവുമോ അത് രുദ്രാക്ഷധാരണത്താൽ പെട്ടെന്ന് ലഭ്യമാകും.

നാലുവേദങ്ങൾ അഭ്യസിക്കുകയും പുരാണങ്ങൾ വായിക്കുകയും, തീർത്ഥാടനം നടത്തുകയും, സർവിദ്യകളും നേടുകയും ചെയ്താൽ എന്തു പുണ്യം ലഭിക്കുമോ ആ പുണ്യം രുദ്രാക്ഷധാരണം കൊണ്ട് മാത്രം ലഭിക്കും. രുദ്രാക്ഷം കഴുത്തിലോ കൈയിലോ കെട്ടിക്കൊണ്ട് ഒരാൾ മരിച്ചാൽ അവൻ രുദ്രപദം പ്രാപിക്കും. പുനർജന്മമുണ്ടാവില്ല. തന്റെ കുലത്തിലെ 21 തലമുറയെ ഉദ്ധരിക്കുവനായി രുദ്രലോകത്ത് വസിക്കും. ഭക്തിയില്ലാതെ രുദ്രാക്ഷം ധരിച്ചുകൊണ്ട് നിത്യവും പാപകർമ്മം ചെയ്യുവനായാൽ പോലും അവൻ മുക്തനായിത്തീരും. രുദ്രാക്ഷം ധരിച്ചുകൊണ്ട് മരിക്കാനിടയായാൽ മൃഗത്തിനുപോലും മോക്ഷമുണ്ടാവും.

അനേക ജന്മങ്ങളിൽ മഹാദേവപ്രസാദം സിദ്ധിച്ചവർക്കുമാത്രമെ രുദ്രാക്ഷത്തിൽ ശ്രദ്ധയുണ്ടാകൂ. രുദ്രാക്ഷം അലസമായി ധരിച്ചാൽ പോലും കൂരിരുട്ട് ആദിത്യനെയെപോലെ അവനെ പാപാങ്ങൾ സ്പർശിക്കുകയില്ല. ഭക്തിപൂർവ്വം രുദ്രാക്ഷത്തെ പൂജിക്കു പക്ഷം ദരിദ്രനെപ്പോലും ഭൂമിയിൽ രാജാവാക്കും.

മത്സ്യം കഴിക്കുന്നവനോ മാംസം കഴിക്കുവനോ മദ്യപാനിയോ, അസംഗങ്ങളിൽ ഏർപ്പെടുന്നവനോ ചെയ്യരുതാത്തത് ചെയ്യുന്നവനോ, കാണരുതാത്തത് കാണുവനോ, പറയരുതാത്തത് പറയുന്നവനോ, കേൾക്കരുതാത്തത് കേൾക്കുവനോ, പോകരുതാത്തിടത്ത് പോകുന്നവനോ, മണക്കരുതാത്തത് മണക്കുന്നവനോ, ഭക്ഷിക്കരുതാത്തത് ഭക്ഷിക്കുന്നവനോ ആയ മനുഷ്യൻ രുദ്രാക്ഷം ധരിച്ചിട്ടുണ്ടെങ്കിൽ അതിൽനിന്നുള്ള പാപമൊന്നും തന്നെ അവനെ സ്പർശിക്കുകയില്ല.

രുദ്രാക്ഷം ആർക്കൊക്കെ ധരിക്കാം?

ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്ന്യാസം തുടങ്ങി എല്ലാ ആശ്രമത്തിൽപ്പെട്ടവർക്കും ബ്രാഹ്മണൻ, ക്ഷദ്രിയൻ, വൈശ്യൻ, ശൂദ്രൻ തുടങ്ങി എല്ലാ വർണ്ണങ്ങളിൽപ്പെട്ടവർക്കും രുദ്രാക്ഷം ധരിക്കാം. രുദ്രാക്ഷം ധരിക്കുന്നതിൽ ലജ്ജയുള്ളവന് കോടിജന്മം കഴിഞ്ഞാലും മുക്തി ലഭിക്കില്ല.

പ്രാര്‍ത്ഥനയും മന്ത്രോച്ചാരാണവും നടത്തി ഐശ്വര്യദായക ദിവസങ്ങളില്‍ വേണം രുദ്രാക്ഷ ധാരണം നടത്തേണ്ടത്. ധരിക്കുന്ന ആള്‍ ദിവസവും രുദ്രാക്ഷമന്ത്രം ഉരുക്കഴിക്കേണ്ടതുമുണ്ട്.

രുദ്രാക്ഷം ധരിക്കുന്നയാൾ മദ്യം , മാംസം , ചുവന്നുള്ളി , വെളുത്തുള്ളി , മുരിങ്ങയ്ക്ക , കുമിള് തുടങ്ങിയവ ഉപേക്ഷിക്കണമെന്നും ഇതിൽ പ്രത്യേകമായി എടുത്തു പറയുന്നുണ്ട് .
രുദ്രാക്ഷം തെരഞ്ഞെടുക്കുന്നത് പോലെതന്നെ ധരിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട്. രുദ്രാക്ഷം ധരിക്കുന്ന സമയത്ത് ശുദ്ധവൃത്തികള്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ട്.

ഋതുമതികളായിരിക്കുന്ന സമയത്ത് രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. ഉറങ്ങാന്‍ പോവുമ്പോള്‍ രുദ്രാക്ഷം ധരിക്കാന്‍ പാടില്ല. രുദ്രാക്ഷം വിശുദ്ധമായ സ്ഥലത്ത് വേണം സൂക്ഷിക്കേണ്ടത്‍. ദിവസവും രാവിലെ സ്നാനം കഴിഞ്ഞ ശേഷം മന്ത്രം ഉരുക്കഴിച്ച് ധരിക്കണം. വൈകിട്ട് ഊരി വയ്ക്കുമ്പോഴും മന്ത്രോച്ചാരണം നടത്തണം.

ലൈംഗിക ബന്ധം നടത്തുമ്പോള്‍ രുദ്രാക്ഷം അണിയരുത്. ശവദാഹത്തില്‍ പങ്കെടുക്കുമ്പോഴും പ്രസവം നടന്ന വീട്ടില്‍ വാലായ്മ കഴിയുന്നതിന് മുമ്പ് സന്ദര്‍ശനം നടത്തുമ്പോഴും രുദ്രാക്ഷം അണിയരുത് എന്നാണ് വിദഗ്ധമതം  

വിദ്യാർത്ഥി നാലുമുഖരുദ്രാക്ഷം ധരിക്കണം. സുമംഗലിയായ സ്ത്രീ താലിയോടൊപ്പം 3 മുഖരുദ്രാക്ഷം ധരിക്കണം. ''സ്നാനം, ദാനം, ജപം, ഹോമം, വൈശ്യദേവം, സുരാർച്ചനം, പ്രായശ്ചിത്തം, വ്രതദീക്ഷാകാലം, ശ്രാദ്ധം എന്നിവ രുദ്രാക്ഷം ധരിക്കാതെ ചെയ്യുന്നയാളിന് ഫലം ലഭിക്കില്ലെന്ന് മാത്രമല്ല നരകത്തിൽ പതിക്കുകയും ചെയ്യും. ''

രുദ്രാക്ഷം ധരിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണം?

രുദ്രാക്ഷം മാലയായോ അഥവാ ഒരു രുദ്രാക്ഷം മാത്രമായോ ധരിക്കാറുണ്ട്. ഏതായാലും, ധരിക്കുന്ന എല്ലാ രുദ്രാക്ഷവും മാസത്തിൽ ഒരു തവണ വേദപ്രോക്തമായ രീതിയിൽ ശുദ്ധീകരിക്കണം. അല്ലാത്തപക്ഷം അവയിൽ ഊർജ്ജസ്തംഭനം (energy hang) ഉണ്ടാവുകയും പ്രവർത്തിക്കാതാവുകയും ചെയ്യും.

ശാസ്ത്രീയമായ രീതിയിൽ രുദ്രാക്ഷത്തിന്റെ polartiy നോക്കി കോർത്തുവേണം മാലയുണ്ടാക്കാൻ. നെല്ലിക്കാ മുഴുപ്പുള്ളത് ഉത്തമം. നെല്ലിക്കാക്കുരുവിന്റെ മുഴുപ്പ് മധ്യമം. അതിനു താഴെ വലുപ്പം കുറഞ്ഞത് അധമം എന്നു കണക്കാക്കുന്നു. മാലയാണെങ്കിൽ വൈദ്യുതചാലകലോഹങ്ങളായ സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ചുവേണം കോർക്കാൻ. ഒരു രുദ്രാക്ഷം ധരിക്കുമ്പോൾ ലോഹം നിർബന്ധമല്ല. നിശ്ചിത ഇടവേളകളിൽ തൈലാധിവാസവും ചെയ്യേണ്ടതുണ്ട്.

രുദ്രാക്ഷം ധരിക്കുമ്പോൾ ആവശ്യമായ ദേവതയെ അഥവാ ഇഷ്ടദേവനെ മന്ത്രന്യാസത്തോടെ രുദ്രാക്ഷത്തിൽ പ്രാണപ്രതിഷ്ഠ ചെയ്ത് പൂജിച്ച് മന്ത്രസഹിതം വേണം ധരിക്കാൻ. തുടർന്ന്! നിത്യവും ബന്ധപ്പെട്ട മന്ത്രം ജപം ചെയ്യണം. ഈ രുദ്രാക്ഷം ധരിക്കണമെന്നു തന്നെ നിർബന്ധമില്ല; വീട്ടിൽ വച്ചു പൂജിച്ചാലും മതിയാകും.

എന്നാൽ, എല്ലാവരും നിർബന്ധമായി മന്ത്രം ജപിക്കണമെന്നില്ല. മന്ത്രപൂർവ്വമോ അല്ലാതെയോ ഭക്തിപൂർവ്വമോ ഭക്തിയില്ലാതെയോ ധരിച്ചാലും ഉദ്ദേശിച്ച പ്രയോജനം ലഭ്യമാകുമെന്നു പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു.

ഒന്നുമുതൽ 21 മുഖങ്ങളുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. മാത്രമല്ല ആകൃതിയുടെ അടിസ്ഥാനത്തിൽ മറ്റ് നാല് തരത്തിലുള്ള രുദ്രാക്ഷവുമുണ്ട്. ഇവ ധരിക്കുന്നതുകൊണ്ട് ഓരോ ഫലങ്ങളാണ് ലഭിക്കുന്നത്. ഇവകൂടാതെ രുദ്രാക്ഷ കവചങ്ങളും ഉണ്ട്. 

കടപ്പാട് പോസ്റ്റ്‌.

Wednesday, June 17, 2020

മരണത്തിന് എന്താണ് അടയാളം


ശിവ മഹാപുരാണത്തിലെ ഭാഗമാണ് ഇവിടെ വിവരിക്കുന്നത്.
ഒരിക്കൽ പാർവതി ദേവി മഹാദേവനെ നമസ്കരിച്ചിട്ട് ചോദിച്ചു അങ്ങയുടെ കൃപയാൽ എനിക്ക് പല കാര്യങ്ങളും അങ്ങ് പറഞ്ഞു തന്നു ഇനി ഒരു സംശയം ബാക്കി നിൽക്കുന്നു. ആ സംശയം കാലചക്രത്തെ സംബന്ധിച്ചതാണ് മരണത്തിന് എന്താണ് അടയാളം ആയുസ്സിന് എന്താണ് അളവ് ഞാൻ അവിടുത്തെ പ്രിയ ആണെങ്കിൽ ഇതെല്ലാം പറഞ്ഞു തന്നാലും.
മഹാദേവൻ അല്ലയോ മഹാദേവി യാദൃശ്ചികമായി ശരീരം എല്ലാ ഭാഗത്തുനിന്നും വെളുത്തതോ മഞ്ഞയോ ആവുകയും മുകൾ മുതൽ അല്പം ചുവന്നു കാണുകയും ചെയ്താൽ ഇതും മനസ്സിലാക്കണം ആ മനുഷ്യൻ ആറുമാസത്തിനുള്ളിൽ മരിക്കുന്നതായിരിയ്ക്കും.  ചെവി കണ്ണ് നാവ് ഇവ സ്തംഭിക്കുമ്പോഴും ആ മനുഷ്യൻ ആറുമാസത്തിനുള്ളിൽ മരിക്കുമെന്ന് ഉറപ്പാണ്. രുരു എന്ന മാനിന്റെ പിന്നാലെ ഉണ്ടാവുന്ന വേട്ടക്കാരുടെ ഭയങ്കര ശബ്ദംപോലും പെട്ടെന്ന് കേൾക്കാത്തവന്റെ മരണവും ആറുമാസത്തിനകം ഉണ്ടാവും. സൂര്യൻ ചന്ദ്രൻ അഗ്നി ഇവ പ്രകാശിച്ചു കൊണ്ടിരിക്കുമ്പോഴും ആ പ്രകാശം കാണാതിരിക്കുകയും സകലതും കറുത്തതായി അന്ധകാരം നിറഞ്ഞതായി കാണുകയും ചെയ്താൽ അയാളുടെ ജീവൻ ആറുമാസത്തിലധികം ഉണ്ടാവുകയില്ല.  ഹേ ദേവി പ്രിയേ മനുഷ്യന്റെ ഇടതുകൈ ഏഴു ദിവസം തുടർച്ചയായി പിടച്ചു കൊണ്ടിരുന്നാൽ അയാളുടെ ആയുസ്സ് ഒരു മാസം മാത്രമായിരിക്കും.  ശരീരം മുഴുവൻ മൊരിനിവരൽ വരാൻ തുടങ്ങുകയും തൊണ്ട വരളുകയും ചെയ്യുമ്പോൾ അയാൾ ഒരു മാസംവരെയേ ജീവിക്കും.  ത്രിദോഷങ്ങളിൽ മൂക്കൊലിച്ചുകൊണ്ടിരിക്കുന്നവൻ പതിനഞ്ച്ദിവസത്തിലധികം ജീവിക്കുകയില്ല.  മുഖവും കഴുത്തും ഉണങ്ങുന്നുവെങ്കിൽ മനസ്സിലാക്കണം ആറുമാസം കഴിയുന്നതോടു കൂടി ഇദ്ദേഹത്തിന്റെ ആയുസ്സ് തീരുമെന്ന്.  അല്ലയോ ഭാമിനി നാവിൽപൂപ്പുണ്ടാവുകയും പല്ലിൽ നിന്ന് പഴുപ്പ് പുറപ്പെടുകയും ചെയ്യുന്നുവെങ്കിൽ അയാളും ആറുമാസത്തിനകം മരിക്കുമെന്ന് കരുതാം.  ജലം,  എണ്ണ, നെയ്യ്, കണ്ണാടി,  ഇവയിൽ സ്വന്തം രൂപം കാണുന്നില്ലെങ്കിൽ അഥവാ വികൃതമായി കാണുന്നുവെങ്കിൽ കാലചക്രം അറിയുന്നവൻ നിശ്ചയിക്കണം ഇയാളുടെ ആയുസ്സ് ആറുമാസത്തിലധികം നീളുകയില്ലാന്ന്.  സ്വന്തം നിഴലിൽ തലയില്ലാത്തതായി കാണുകയോ തനിക്കു നിഴൽതന്നെ ഇല്ലാത്തതായി തോന്നുകയോ ചെയ്താൽ അയാൾ ഒരുമാസം പോലും പിന്നെ ജീവിച്ചിരിക്കില്ല. അല്ലയോ പാർവതി ഞാൻ ശരീരത്തിലുണ്ടാകുന്ന മരണ ലക്ഷണങ്ങൾ പറഞ്ഞു കഴിഞ്ഞു ഇനി വെളിയിൽ പ്രത്യക്ഷമായി കാണുന്ന ലക്ഷണങ്ങൾപറയാം. ചന്ദ്രമണ്ഡലമോ സൂര്യമണ്ഡലമോ പ്രഭയില്ലാത്തതായി കണ്ടാൽ ആറുമാസത്തിനുള്ളിൽ ആ മനുഷ്യ മരിക്കു.  അരുന്ധതി,  മഹായാനം, ചന്ദ്രൻ,  ഇവയെ കാണാൻ കഴിയാത്തവൻ അഥവാ നക്ഷത്രങ്ങളെ കാണാൻ കഴിയാത്തവൻ ഒരു മാസംവരെ ജീവിക്കുകയുള്ളൂ........ ഇവിടെ പറഞ്ഞതിന്റെ പൊരുൾ ചന്ദ്രനോ നക്ഷത്രമോ പ്രകാശിച്ച് നിൽക്കുമ്പോൾ മറ്റുള്ളവർക്ക് അത് കാണാൻ പറ്റുന്നുണ്ട് പക്ഷേ നമുക്ക് കാണാൻ കഴിയുന്നില്ല അങ്ങനെയുള്ളവർക്ക് മരണം സംഭവിക്കും എന്നാണ് പറഞ്ഞതിന്റെ പൊരുൾ......... ഗ്രഹങ്ങളെ കാണാൻ കഴിയുമെങ്കിലും ദിക്കുകൾ അറിയാൻ കഴിയുന്നില്ലെങ്കിൽ മനസ്സിൽ ഓർമ്മക്കുറവ് വളരുന്നുണ്ടെങ്കിൽ അയാൾ ആറുമാസത്തിനുള്ളിൽ നിശ്ചയമായും മരണം സംഭവിക്കും. ഉതഥ്യനെന്ന നക്ഷത്രം,  ധ്രുവൻ, അഥവാ സൂക്ഷ്മമണ്ഡലം ഇവ കാണാൻ കഴിയുന്നില്ലെങ്കിൽ രാത്രിയിൽ മഴവില്ലും മധ്യാഹ്നത്തിൽ കൊള്ളിമീൻ വീഴുന്നതും കാണുന്നുവെങ്കിൽ അതുപോലെ കാക്കയും കഴുകനും തലയ്ക്ക് തൊട്ടുമുകളിൽ വട്ടമിട്ടു പറക്കുന്നുവെങ്കിൽ ആ മനുഷ്യൻ ആറുമാസം വരെ ജീവിക്കുകയുള്ളൂ. യാദൃശ്ചികമായി സൂര്യനും ചന്ദ്രനും ഗ്രഹണം ബാധിച്ചതായി കണ്ടാലും. ദിക്കുകൾ മുഴുവൻ കറങ്ങുന്നതായി കണ്ടാൽ അയാൾ ആറുമാസത്തിനുള്ളിൽ മരിക്കുന്നതായിരിക്കും. യാദൃശ്ചികമായി നീലതേനീച്ചകൾ വന്നു തന്നെ വലയം ചെയ്യുന്നുണ്ടെങ്കിൽ അയാൾ ഒരു മാസം മാത്രമേ ജീവിക്കുകയുള്ളൂ. കഴുകൻ കാക്ക മാടപ്രാവ് ഇവ തലയിൽ വന്നിരുന്നാൽ ആ പുരുഷൻ താമസിയാതെ ഒരു മാസത്തിനകം മരിക്കും ഇതിൽ യാതൊരു സംശയ വേണ്ടാ.......
പ്രിയ സജ്ജനങ്ങളെ ഇതിന്റെ കുറച്ച് ഭാഗം കൂടി ഉണ്ട് അത് പലരും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അത് ഗുരു ശിഷ്യന് മാത്രമേ പറഞ്ഞ് കൊടുക്കാൻ പാടുള്ളു. മുകളിൽ വിവരിച്ച ലക്ഷണങ്ങളൊന്നും നമുക്ക് വരാതിരിക്കട്ടെ അതിന് ഭഗവാന്റെ പഞ്ചാക്ഷരി മത്രം ജപിച്ചോളു. ഓം നമശിവായ ഓം നമശിവായ ഓം നമശിവായ . നാരായണ കവചം എല്ലാവർക്കും കിട്ടിയല്ലോ ഇനി ആർക്കും കിട്ടാൻ ഇല്ലല്ലോ?
എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Tuesday, June 16, 2020

തോടകാഷ്ടകം

തോടകാഷ്ടകം 

രചന:തോടകാചാര്യർ

വിദിതാഖിലശാസ്ത്രസുധാജലധേ
മഹികോപനിഷത്കഥിതാർഥനിധേ
ഹൃദയേ കലയേ വിമലം ചരണം
ഭവ ശങ്കര ദേശിക മേം ശരണം        '൧'

കരുണാ വരുണാലയ പാലയമാം
ഭവസാഗര ദുഃഖ വിദൂനഹൃദം
രചയാഖില ദർശന തത്വവിധം
ഭവ ശങ്കര ദേശിക മേം ശരണം        '൨'

ഭവതാ ജനതാ സുഹിതാ ഭവിതാ
നിജബോധവിചാരണ ചാരുമതേ
കലയേശ്വര ജീവവിവേകവിദം
ഭവ ശങ്കര ദേശിക മേം ശരണം        '൩'

ഭവ ഏവ ഭവാനിതി മേ നിതരാം
സമജായത ചേതസി കോതുകിതാ
മമ വാരയ മോഹമഹാജലധിം
ഭവ ശങ്കര ദേശിക മേം ശരണം        '൪'

സുകൃതേഽധികൃതേ ബഹുധാ ഭവതോ
ഭവിതാ സമദർശനലാലസതാ
അതിദീനമിമം പരിപാലയ മാം
ഭവ ശങ്കര ദേശിക മേം ശരണം        '൫'

ജഗതീമവിതും കലിതാകൃതയോ
വിചരന്തി മഹാമഹസഛലതഃ
അഹിമാംശുരിവാത്ര വിഭാശി ഗുരോ
ഭവ ശങ്കര ദേശിക മേം ശരണം        '൬'

ഗുരു പുംഗവ പുംഗവ കേതനതേ
സമതാമയതാം നഹി കോപി സുധിഃ
ശരണാഗതവത്സല തത്വനിധേ
ഭവ ശങ്കര ദേശിക മേം ശരണം        '൭'

വിധിതാ ന മയാ വിശദൈകകലാ
ന ച കിംചന കാഞ്ചന മസ്തി ഗുരോ
ദ്രുതമേവ വിധേഹി കൃപാം സഹജാം
ഭവ ശങ്കര ദേശിക മേം ശരണം 

അഷ്ടനാഗങ്ങൾ

🐍🐍🐍അഷ്ടനാഗങ്ങൾ 🐍🐍🐍

ഹിന്ദു ആചാര പ്രകാരം #എട്ട് പ്രധാന നാഗങ്ങളെ ദൈവങ്ങളായി കണക്കാക്കപ്പെടുന്നു. ഇവ അഷ്ടനാഗങ്ങൾ എന്നറിയപ്പെടുന്നു. ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവയാണ് ഹിന്ദു ഐതിഹ്യ പ്രകാരം പ്രധാന നാഗങ്ങൾ.

🐍ശേഷ നാഗം🐍

ശേഷ നാഗം അഥവാ അനന്തൻ ആയിരം തലയുള്ള നാഗം, മഹാവിഷ്ണു ശയനം ചെയ്യുന്ന നാഗമാണിത്.

🐍വാസുകി 🐍

ദേവന്മാരും അസുരന്മാരും മന്ദര പർവ്വതം ഉപയോഗിച്ച് പാലാ‍ഴി കടയാൻ ഉപയോഗിച്ചത് വാസുകിയെയാണ് എന്ന് പറയപ്പെടുന്നു. പരമശിവന്റെ കഴുത്തിലെആഭരണമായിട്ടാണ് വാസുകി കഴിയുന്നത്.നാഗങ്ങളുടെ രാജാവാണ് വാസുകി.ഐതിഹ്യമാലയിൽ വാസുകിയെപ്പറ്റി പരാമർശിച്ചിട്ടിട്ടുണ്ട്.

🐍തക്ഷകൻ 🐍

കുരുവംശത്തിലെ പരീക്ഷിത് രാജാവിനെ ഒരു മഹർഷി തക്ഷകന്റെ കടിയേറ്റു മരിക്കുമെന്ന് ശപിക്കുന്നു.ഇതറിഞ്ഞു ഭയന്ന രാജാവ് വൻ സുരക്ഷയോടെ കഴിഞ്ഞെങ്കിലും ഒരു പുഴുവിന്റെ രൂപത്തിൽ വന്ന് തക്ഷകൻ രാജാവിനെ കൊല്ലുന്നു.

🐍കാർക്കോടകൻ 🐍

നളചരിതത്തിലാണ് കാർക്കോടകനെപ്പറ്റി പറഞ്ഞിരിക്കുന്നത്.ഒരു ആപത്തിൽ നിന്നും കാർക്കോടകനെ നളൻ രക്ഷിക്കുന്നു.പകരമായി നളനെ കാർക്കോടകൻ ദംശിക്കുന്നു.ഇതു മൂലം ബാഹുകനെന്ന വിരൂപവേഷം ലഭിക്കുന്ന നളന് വേഷപ്രച്ഛന്നനായി ജീവിക്കുവാൻ സാധിക്കുന്നു.

🐍പത്മൻ 🐍

ദക്ഷിണ ദിക്ക് കാക്കുന്ന നാഗമാണ് #പത്മൻ.

🐍കാളിയൻ 🐍

താൻ താമസിച്ചിരുന്ന യമുന നദിയെവിഷമയമാക്കുകയും, പിന്നീട് ഭഗവാൻ കൃഷ്ണൻ തലയിൽ ചവിട്ടി നൃത്തം ചവിട്ടുകയും അങ്ങനെ തന്റെ അഹങ്കാരം ശമിച്ച് യമുന നദി വിട്ടു പോവുകയും ചെയ്ത നാഗമാണ് #കാളിയൻ.
Credit::

ഓം നമഃ ശിവായ

🔘💠ഓം നമഃ ശിവായ 💠🔘

🔸🔶ഒരുപാട് പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിൽ സമാധാനം ഉണ്ടാക്കാൻ #ഓം #നമ: #ശിവായ ചൊല്ലുന്നത് ഉത്തമമാണെന്നാണ് വിശ്വാസം.  

🔸🔶ക്ഷിപ്ര പ്രസാദിയും എന്നാൽ ഉഗ്രകോപിയുമായ ഭഗവാൻ ശിവന്റെ മൂലമന്ത്രമാണ് #ഓം #നമ: #ശിവായ  . #ഞാൻ #ശിവനെ #നമിക്കുന്നു എന്നാണ് ഈ മന്ത്രത്തിന്റെ അർത്ഥം.  

🔸🔶അഞ്ച് അക്ഷരങ്ങളുള്ള ഈ മന്ത്രത്തെ #പഞ്ചാക്ഷരി #മന്ത്രം എന്നും അറിപ്പെടുന്നു.   ഈ അത്ഭുത മന്ത്രം ദിവസവും ജപിക്കുന്നത് നല്ലതാണ്.  #പഞ്ചഭൂതങ്ങളായ #ഭൂമി, #ജലം, #വായു, #അഗ്നി, #ആകാശം എന്നിവയെല്ലാം ഭഗവാൻ ശിവനെന്നാണ് കണക്കാക്കപ്പെടുന്നത്. 
അതുകൊണ്ടുതന്നെ ഈ മന്ത്രജപത്തിലൂടെ എല്ലാ പഞ്ചഭൂതങ്ങളെയും വന്ദിക്കാൻ കഴിയും.  നിത്യവും ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ ചുറ്റുമുള്ള നെഗറ്റീവ് എനർജികൾ പൂർണ്ണമായും നശിപ്പിക്കാൻ കഴിയുമെന്നാണ് വിശ്വാസം. 

🔸🔶അതുകൊണ്ടുതന്നെ ദിവസവും #രാവിലെ #108 #തവണ ഈ മന്ത്രം ജപിക്കുക.  ഗ്രഹദോഷങ്ങളിൽ നിന്നും രക്ഷനേടാൻ ഈ പഞ്ചാക്ഷരീ മന്ത്രം ചൊല്ലുന്നത്  നല്ലതാണ്. 

🔸🔶നല്ല വൃത്തിയോടെയും ശുദ്ധിയോടെയും ചൊല്ലേണ്ട മന്ത്രമാണ് പഞ്ചാക്ഷരി മന്ത്രം.  'ഓം' എന്ന വാക്ക് ഉപയോഗിക്കുന്നതിനാൽ ശരീരശുദ്ധിയും മനശുദ്ധിയും പ്രാധാനം. 

'ന' ഭൂമിയേയും 'മ' ജലത്തെയും 'ശി' അഗ്നിയെയും 'വ' വായൂവിനെയും 'യ' ആകാശത്തെയും സൂചിപ്പിക്കുന്നു.

കുന്നത്ത് തളി ക്ഷേത്രം

🎪കുന്നത്ത് തളി ക്ഷേത്രം🎪 

⚙️മുഖലിംഗ പ്രതിഷ്ഠയുള്ള 
കേരളത്തിലെ ഏക ക്ഷേത്രമാണ് പുരാതനമായ
ചേന്ദമംഗലം കുന്നത്ത് #തളി #ശിവക്ഷേത്രം. 🙏

ഇന്ത്യയിൽ വളരെ അപൂർവ്വമായി മാത്രമാണ് മുഖലിംഗ പ്രതിഷ്ഠകൾ ഉള്ളത്. പക്ഷെ അമേരിക്കയിലെയും, ഇംഗ്ലണ്ടിലെയും  മ്യൂസിയങ്ങളിൽ ഭാരതത്തിലെ നൂറ്റാണ്ടകളുടെ പഴക്കമുള്ള മുഖലിംഗങ്ങൾ ഉണ്ട്.

കുന്നത്ത് തളി ക്ഷേത്രത്തിൽ
ഉപദേവ പ്രതിഷ്ഠയാണ്
മുഖലിംഗം. ഇതിന് ഏകദേശം ഒന്നരയടി ഉയരം വരും. ശിവന് അഞ്ചു മുഖങ്ങളുണ്ടെന്ന് പുരാണം പറയുന്നു. അവ സദ്യോജാതം, വാമദേവം, അഘോരം, തത്പുരുഷം, ഈശാനം എന്നിങ്ങനെ അറിയപ്പെടുന്നു. ഇവയിൽ ഈശാനമുഖം മാത്രം ആകാശത്തേയ്ക്ക് ദർശനമായും മറ്റുള്ളവ യഥാക്രമം പടിഞ്ഞാറ്, വടക്ക്, തെക്ക്, കിഴക്ക് എന്നീ ദിശകളിലേക്ക് ദർശനമാണെന്നുമാണ് വിശ്വാസം. ഈ നാലുമുഖങ്ങൾ കാണാൻ വേണ്ടിയാകണം നാലുഭാഗത്തും വാതിലുകൾ
ഉള്ളത്.

അർദ്ധനാരീശ്വരസങ്കല്പത്തിലാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി അഷ്ടദിക്പാലകരെ ഇവിടെ ചിത്രരൂപത്തിൽ അതാത് ദിക്കുകളിൽ ആവിഷ്കരിച്ചിട്ടുണ്ട്. നാലമ്പലത്തിനകത്ത് തെക്കുകിഴക്കുഭാഗത്ത് 
അതീവരൗദ്രഭാവം കലർന്ന
ഭദ്രകാളീപ്രതിഷ്ഠ. ഭഗവതിയ്ക്ക് സമീപം സപ്തമാതൃക്കളും വീരഭദ്രനും ഗണപതിയും സാന്നിദ്ധ്യമരുളുന്നു. 

പറവൂർ കഴകത്തിന്റെ ആസ്ഥാനമായിരുന്ന കുന്നത്ത് തളി എറണാകുളം ജില്ലയിലെ ഏക തളി ക്ഷേത്രമാണ്. പാലിയം ദേവസ്വം ട്രസ്റ്റിന്റെ കീഴിലാണ്. 
തന്ത്രം വേഴപ്പറമ്പ് മന.
കടപ്പാട്:

കേദാർനാഥ് ശില

കേദാർനാഥ് ക്ഷേത്രത്തിന്റെ പിൻഭാഗത്ത്  സ്വയം പ്രത്യക്ഷപ്പെട്ട്  പ്രളയത്തിന്റെ  അഹങ്കാരം തകർത്തുകൊണ്ട് ക്ഷേത്രത്തിന് ഒരു ചെറിയ നാശനഷ്ടം പോലും ഏൽക്കാൻ ഇൗ ശില അനുവദിച്ചില്ല.

കുത്തൊഴുക്കിൽ വന്ന വലിയ കല്ലുകളേയും മണ്ണിനെയും വെള്ളത്തെയും തടഞ്ഞു ക്ഷേത്രത്തെ സംരക്ഷിച്ചു.  ഇൗ വലിയ ശിലയുടെ വീതി ക്ഷേത്രത്തിന്റെ  വീതിക്ക് തുല്യമാണ്.

കേദാർനാഥിലെ മഹാദേവന്റെ ജ്യോതിർലിംഗ ക്ഷേത്രത്തെ മഹാപ്രളയത്തിൽ നിന്ന് ഇൗ ശില സംരക്ഷിച്ചപ്പോൾ, ആ സേവനത്തിന് പകരമായി ഭക്തർ ആരാധന നടത്തി അതിനെ അനശ്വരമാക്കി.

എല്ലാം കേദാരനാഥന്റെ ലീലയാണ് എന്നുള്ളതിൽ ആർക്കാണ് സംശയം?

ജയ് ബോലെ നാഥ്
ജയ് മഹാദേവ്
ജയ് ബാബ കേദാർ നാഥ്.

കടപ്പാട്  - Thiruvanvandoor Mahakshethram fb page 
                   

ശിവാരാധനയുടെ വ്യത്യസ്തമുഖങ്ങള്‍

പ്രാചീന ശൈവം. ശിവാരാധനയുടെ വ്യത്യസ്തമുഖങ്ങള്‍  ഭാരതീയ ചരിത്രത്തിലൂടെ.....ശിവോഹം

ആയ്മുറി മഹാദേവ ക്ഷേത്രം

കേരത്തിലെ പ്രശസ്തമായ ശിവ ക്ഷേത്രങ്ങൾ..

1. ആയ്മുറി മഹാദേവ ക്ഷേത്രം 

കേരളത്തിൽ എറണാകുളം ജില്ലയിൽ പെരുമ്പാവൂരിനടുത്ത് അയ്മുറിയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധ മഹാദേവക്ഷേത്രമാണ് അയ്മുറി മഹാദേവക്ഷേത്രം. പെരുമ്പാവൂർ - കോടനാട് റൂട്ടിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ നന്ദിപ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് അയ്മുറി ക്ഷേത്രത്തിലാണ്. ക്ഷേത്രത്തിലെ പ്രധാന ആകർഷണമാണ് വലിപ്പമേറിയ നന്ദി പ്രതിമ.
കടപ്പാട്.

ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ

🤔🤔🤔
*ശിവനെയും കാളിയിയെയും എടുത്തെറിഞ്ഞു കളരിയിൽ യേശുവിനെ പ്രതിഷ്ഠിക്കുമ്പോൾ*

പണ്ട് ക്രിസ്ത്യാനികൾ ഭാരതവത്കരണം എന്ന പേരിൽ രാജ്യമൊട്ടാകെ ക്രിസ്ത്യൻ സമൂഹത്തെ ഭാരത ആചാരങ്ങൾ പിന്തുടരാൻ ആവശ്യപ്പെട്ടപ്പോൾ ചില ഹിന്ദു സംഘടനകൾ അതിനെ സ്വാഗതം ചെയ്യുക ഉണ്ടായി.അങ്ങനെ ആണ് ക്രിസ്ത്യാനികൾ കുറി തൊടാനും മറ്റും തുടങ്ങിയത്, അത് വലിയ വാർത്ത ആയിരുന്നു. 
എന്നാൽ ഇതിനെ വിമർശിച്ചു നിത്യ ചൈതന്യ യതി ഒരു ലേഖനം എഴുതി.  അതിൽ കൃത്യമായി അദ്ദേഹം താൻ എന്തുകൊണ്ട് ഇതിനെ വിമർശിക്കുന്ന എന്ന് കൃത്യമായി തുറന്ന് പറഞ്ഞു. 

നിത്യ ചൈതന്യ യതി, അദ്ദേഹം പണ്ട് വത്തിക്കാൻ സന്ദർശിച്ചപ്പോൾ നേരിട്ട് കണ്ടറിഞ്ഞു മനസിലാക്കാൻ പറ്റിയ കാര്യങ്ങൾ അദ്ദേഹം അതിൽ പറയുന്നു.അവിടെ ഓരോ രാജ്യത്തെ സംസ്കാരവും കലയും ക്രിസ്ത്യൻ മതത്തിൽ തിരുകി കേറ്റാൻ ഓരോ ഡിപ്പാർട്മെന്റ്റ്റും അതിന് അതാത് രാജ്യത്തെ ക്രിസ്ത്യൻ തലവൻന്മാരും നിയോഗികപ്പെട്ടിട്ടുണ്ട്.കേരളത്തിൽ നിന്നുള്ള പ്രതിനിധിയെ അദ്ദേഹം കണ്ടതും അയാളുടെ പേരും മറ്റും ആ ലേഖനത്തിൽ കൃത്യമായി രേഖപെടുത്തിയിട്ടുണ്ട്. 

ഓരോ രാജ്യത്തും അതിലെ ഓരോ പ്രദേശത്തും ഇവരുടെ ഈ മിഷൻ നടപ്പാക്കാനും അതാത് ആളുകളെ നിയോഗിച്ചിട്ടും ഉണ്ട്. അതാത് പ്രദേശത്തെ സംസ്കാരവും കലയും തങ്ങളുടെ ക്രിസ്ത്യൻ രീതിയിൽ മാറ്റുക.ഇങ്ങനെ ചെയ്യുമ്പോൾ ഈ സംസ്കാര കലാ ആചാരങ്ങൾ പിന്തുടരുന്ന ജനവിഭാഗത്തെ വേർതിരിച്ചു അതിര് മനസിലാകാത്തപ്പോൾ ക്രിസ്ത്യൻ മതത്തിലേക്ക് മത പരിവർത്തനം നടത്താൻ എളുപ്പം ആണ്,   ഉദാഹരണത്തിന് ഇന്ന് എല്ലാ പള്ളിയിലും അമ്പലങ്ങളിലെ പോലെ കൊടിമരങ്ങൾ കാണാം. ബൈബിളിൽ എവിടെയെങ്കിലും കൊടിമരത്തെ പറ്റി പറഞ്ഞിട്ടുണ്ടോ?
അതുപോലെ ആണ് ഈ അടുത്ത കാലത്ത് പള്ളികൾ തുടങ്ങിയ തുലാഭാരം തുടങ്ങിയ പുതിയ ആചാരങ്ങൾ എല്ലാം. വിഷുവിനു പള്ളിയിൽ ക്രിസ്തുവിനെ കണികണ്ട് കൈനീട്ടം വാങ്ങുന്നത് വരെ കഴിഞ്ഞ വർഷം പള്ളികളിൽ തുടങ്ങിയിട്ടുമുണ്ട്.

ഇത്തരം നൂറ് കണക്കിന് ആചാരങ്ങൾ മതം മാറ്റാന്നുള്ള മണ്ണൊരുക്കാൻ ഇവർ ഇപ്പോഴേ ചെയ്തു കഴിഞ്ഞു...
ചന്ദനം തൊടുകയോ ഓം ശ്രീ യേശുവേ നമഃ എന്നൊക്കെ പറയുന്നതും എല്ലാ മലമുകളും കുരിശ് നാട്ടുന്നതും ഒക്കെ കണ്ടില്ലെന്ന് വെക്കാം. 

പക്ഷെ.. 

ഇവർ നമ്മുടെ കലകളെയും കൂടി വികലമാക്കി നശിപ്പിക്കാൻ നോക്കുന്നു. 

ഹരിദ്വാറിൽ പോയി യോഗ ആദ്യസിച്ചു ഇന്ന് കുരിശു കൃഷി യേശു യോഗ പള്ളികളിൽ പഠിപ്പിക്കുന്ന ഒരു പള്ളിലച്ചനെ കേരളം മുഴുവൻ അറിയാം. അതുപോലെ ഭരതനാട്യവും കുച്ചിപ്പിടിയും കഥകളിയും സോപാന സംഗീതവും പഠിച്ചെടുത്ത് മത പരിവർത്തനത്തിനു വേണ്ടി  അത് യേശുവിന്റെ രീതിയിൽ മാറ്റി അവതരിപ്പിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്. 

ഇനി പറയാൻ പോകുന്നത് കേരളത്തിലെ ആയോധന കല ആയ കളരിയെ യേശു കളരി ആക്കാൻ ഇപ്പൊ നടക്കുന്ന പ്രവർത്തനത്തെ പറ്റി ആണ്.സാമൂഹിക മാധ്യമങ്ങളിലെ കളരിപ്പയറ്റിന്റെ ഗ്രുപ്പിൽ ആക്റ്റീവ് ആയ കണ്ടാൽ പുറത്ത് വലിയ പുരോഗമനവാദിയായ ഒരു ക്രിസ്ത്യൻ ആക്ടിവിസ്റ് (പേരെടുത്തു പറയുന്നില്ല) ആണ് ഇതിന്റെ പിന്നിൽ. 
കേരളം മുഴുവൻ സഞ്ചരിച്ച് കളരിപ്പയറ്റ് പഠിച്ചെടുത്തു അത് യേശു കളരിപയറ്റ് ആയി അവതരിപ്പിക്കുക എന്നാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം.കളരിയെ പറ്റി സാമൂഹിക മാധ്യമങ്ങളിൽ പുച്ഛിച്ചു പോസ്റ്റ്‌ ഇടുകയും കളരിയിലെ ഹൈന്ദവം ആയ എല്ലാത്തിനെയും എടുത്തു കളയണം എന്ന് നിരന്തരം വാദിക്കുകയും ചെയ്യുന്ന ഇയാൾ ഒരു കളരി ഗുരുക്കളോ കളരി കൃത്യമായി ആഭ്യസിച്ച വ്യക്തി അല്ലാതിരുന്നിട്ട് കൂടി കളരിപയറ്റ് മത്സരങ്ങളിൽ ജഡ്ജ് ആയും ഇപ്പോൾ ചിലർ കൊണ്ടുവരുന്നുണ്ട്. 
കളരിയുടെ എല്ലാ സംബ്രതായക രീതികളും എടുത്ത് കളഞ്ഞ് ഒരു boxing രീതിയിൽ ആക്കണം എന്നും ഒക്കെ നിരന്തരം വാദിക്കുന്ന ഇയാള് കളരിയിലെ പൂത്തറ മാറ്റി യേശുവിന്റെ പ്രതിമ കൊണ്ട് വെച്ചാൽ സന്തോഷവാനാകും. മുകളിൽ പറഞ്ഞത് ഇവർ ഈ കലകൾ പഠിച്ചെടുക്കുകയും ഇവർക്കു അതിന് പുറത്തു നിന്ന് കിട്ടുന്ന പിന്തുണയേയും പറ്റി ആണ്. 
പള്ളികൾ കേന്ദ്രികരിച്ചു ഏതാനും നാളുകൾ കഴിഞ്ഞാൽ അച്ചന്മാരും കന്യാസ്ത്രീകളും യേശു കളരിപ്പയറ്റ് തുടങ്ങുന്ന കാലം വിദൂരമല്ല. 

അറബി, മരുഭൂമിയിൽ മലന്നു കിടന്ന് ആലോചിച്ചു ഉണ്ടാക്കിയതോ മറ്റോ ഒന്നും അല്ലലോ ഇത്. 
ഇതിന് ഒരു തത്ത്വശാസ്ത്രം ഉണ്ട്. 
അത് ഭാരതീയം ആണ്.
മതേതരത്തം പറഞ്ഞ് അത് എടുത്ത് മാറ്റിയാൽ ഇത് നശിക്കും.അതാണ് ഇതിന്റെ ശാസ്ത്രം.ജീവവായു.  സ്വന്തം യുക്തിക്കു നിരക്കാത്തത് ആണേൽ സ്വന്തമായി യുക്തി പ്രയോഗിച്ചു ഒരു ആയോധന കല ഉണ്ടാക്കട്ടെ.അല്ലെങ്കിൽ ഇവരെ ഒക്കെ പേര് വരുന്ന നാട്ടിൽ പോയ്‌ പഠിക്കട്ടെ, അവിടെ വയറു കുലുക്കുന്ന കല അല്ലാതെ വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ.

നമ്മുടെ സംസ്കാരത്തെയും കലകളെയും സംരക്ഷിക്കാൻ ഋഷികൾ പറഞ്ഞത് പോലെ ഒന്നേ പറയാൻ ഉള്ളൂ 

Copied 

*"പാത്രം അറിഞ്ഞു മാത്രം വിദ്യ പകരുക "*

അഞ്ചുമൂർത്തി മംഗലം ശിവക്ഷേത്രം

അഞ്ചുമൂർത്തി മംഗലം ശിവക്ഷേത്രം 

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂരിനടുത്ത് അഞ്ചുമൂർത്തിമംഗലം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് അഞ്ചുമൂർത്തി മംഗലം മഹാദേവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന രണ്ടു അഞ്ചുമൂർത്തി ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ഒന്നാമത്തെ അഞ്ചുമൂർത്തിക്ഷേത്രം നൂറ്റെട്ട് ശിവാലയങ്ങളിൽ തിരുമിറ്റക്കോട് എന്നും രണ്ടാമത്തെ ഈ ക്ഷേത്രത്തിനെ മംഗലം എന്നും കാണിച്ചിരിക്കുന്നു. [1]. അഞ്ചുമൂർത്തിമംഗലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് വൈഷ്ണവാശഭൂതനായ പരശുരാമനാണന്നു വിശ്വസിക്കുന്നു[1].

Friday, June 12, 2020

നവഗ്രഹങ്ങളിൽഈശ്വരൻ - ശനീശ്വരൻ*

*നവഗ്രഹങ്ങളിൽഈശ്വരൻ - ശനീശ്വരൻ* 
🌹🙏🌹🙏🌹🙏🌹
നവഗ്രഹങ്ങളിൽ പേരിനൊപ്പം ഈശ്വരൻ എന്ന് ചേർത്തു വിളിക്കുന്നത് ശനിയെ മാത്രമാണ് 'ശനിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് കണിശമായ നീതിയും ന്യായവും ധർമവും മൂലമാണ് അതാണ് ശനീശ്വരന്റെ വലിയ പ്രത്യേകതയും ' ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം ആനുകുലമായും ശുഭമായും ഭവിക്കുകയും വേണമെന്നാണ്.

ശനീശ്വരന്റ ദൃഷ്ടിക്ക് ആരോടും പ്രത്യേക മമതയോ ആരോടും കൂടുതലായി വിദ്വേഷമോ ഇല്ല. ധനവാൻ, ദരിദ്രൻ ,വലിയവൻ, ചെറിയവൻ, രാജാവ് മന്ത്രി, തൊഴിലാളി, നേതാവ് എന്ന വ്യത്യാസമൊന്നും ശനിക്ക് ലവലേശമില്ല..

എല്ലാവരും ശനീശ്വരനുമ്പിൽ സമന്മാരാണ്.

ഓരോ ജന്മത്തിന്റെയും ജന്മ ജൻമാന്തര-പൂർവ്വ ജന്മ കർമ്മങ്ങളെല്ലാം ആ ഈശ്വരന് എന്നും മനപാoമായിരിക്കുമത്രെ.
'ശനീശ്വരന്റെ ദീർഘദൃഷ്ടിയും, കുശാഗ്രബുദ്ധിയും കണിശമായ ഗണിതവും ആരുടെ മുമ്പിലും ഒരിക്കലും പിഴക്കാറുമില്ലത്രെ.

മനുഷ്യരെ മാത്രമല്ല ദൈവത്തെപോലും ശനീശ്വരൻ വെറുതെ വിടാറില്ല.

ശ്രീ പരമേശ്വരൻ രഹസ്യമായി ഗംഗാദേവിയെ വിവാഹം ചെയ്യുന്നതിന് ആത്മാർത്ഥമായി ഒപ്പം നിന്ന് സഹായിച്ചത് ശനിയാണത്രെ.

അതിൽ സംപ്രീതനായ പരമേശ്വരനാണ് ശനിക്ക് "ഈശ്വരസ്ഥാനം നൽകിയതെന്നാണ് കഥ. എന്നാൽ അതേ ശനി തന്നെയാണ്
ഏഴരശ്ശനി ബാധിച്ചവേളയിൽ ശിവനെ ശനിപീഡയാൽ കഷ്ടപ്പെടുത്തുകയും ചെയ്തത്.

ശനിയെ എല്ലാവർക്കും ഭയമാണ്.
വാസ്തവത്തിൽ അങ്ങിനെ പേടിക്കാനൊന്നുമില്ല. ശുദ്ധാത്മാക്കൾക്ക് ശനി നല്ലവനാണ് ദുഷ്ടാത്മാക്കൾക്ക് ശനി പേടിക്കേണ്ടവനും
ആണ് എന്ന് കരുതിയാൽ മതി.
ജ്യോതിഷഗണിതമനുസരിച്ച് ശനിയുടെ യാത്ര മറ്റു ഗ്രഹങ്ങളെപ്പോലെയല്ല സദ്ഗുണ സമ്പന്നനായ ശനി ഒരു രാശിയിൽ രണ്ടര വർഷക്കാലമുണ്ടാകും 12 രാശികളും തരണം ചെയ്ത് ഒരു പ്രാവശ്യം യഥാവിധി ചുറ്റി വരാൻ ശനിയ്ക്ക് ഏകദേശം 30 വർഷം വേണ്ടിവരുമെന്നർത്ഥം

അതായത് നവഗ്രഹങ്ങളിൽ
ഏറ്റവും മെല്ലെ സഞ്ചരിക്കുന്നത് ശനിയാണ്.
30 വർഷമെന്നത് ഒരു മനുഷ്യായുസ്സിൽ വലിയ കാലമാണ്.
ജീവിതത്തിൽ പല സന്നിഗ്ദഘട്ടങ്ങളും
ഈ കാലയളവിൽ തീർച്ചയായും തരണം ചെയ്യേണ്ടി വരുമല്ലോ.
അതാണ് ശനിയുടെ പ്രീതി എപ്പോഴുമുണ്ടാവണം എന്ന് പറയുന്നതിന്റെ മുഖ്യ കാരണവും

ഏറ്റവും മെല്ലെ സഞ്ചരിക്കേണ്ടി വരാനിടയായത് ശനി മുടന്തനായത് കൊണ്ടാണത്രെ.
അതിന് പിന്നിലുമുണ്ടൊരു കഥ .

ലങ്കാധിപതിപനായ രാവണനുമായി ബന്ധപ്പെട്ടുള്ളതാണ് ആ കഥ

ഗർഭിണിയായ സഹധർമ്മിണി സൽപുത്രനെ  പ്രസവിക്കണമെന്നും പ്രസവമയത്ത്
എല്ലാ ഗ്രഹങ്ങളും ശുഭസ്ഥാനത്ത് തന്നെ യഥാവിധി വന്ന് ഭവിക്കണമെന്നും രാവണൻ ആഗ്രഹിച്ചിരുന്നു..

ഇക്കാര്യം നവഗ്രഹങ്ങളെ അദ്ദേഹം കാലേക്കുട്ടി അറിയിക്കുകയും ചെയ്തിരുന്നു.
എന്നിരുന്നാലും ഗ്രഹനില ശരിയാംവണ്ണമായില്ലെങ്കിലോ
ഗ്രഹങ്ങൾ ആ സമയത്ത് അനുസരിച്ചില്ലെങ്കിലോ എന്ന ബലമായ സംശയം രാവണനിൽ ഉടലെടുക്കുകയുണ്ടായി.

ഒരു പരീക്ഷണത്തിന് വിട്ടുകൊടുക്കാൻ മനസ്സു വരാത്തതിനാൽ അഹങ്കാരിയായ രാവണൻ നവഗ്രഹങ്ങളെയെല്ലാം പിടിച്ചുകെട്ടി എന്നും കാണുന്നതിനായി കൊട്ടാരപ്പടവുകളിൽ തന്നെ കൈകാലുകൾ ബന്ധിച്ചു കിടത്തി.
അവരെ ചവിട്ടിക്കൊണ്ടാണ് ധിക്കാരിയായ രാവണൻ കൊട്ടാരത്തിൽ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നത്.'
രാവണന്റെ ശക്തിക്കു മുമ്പിൽ നവഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാനായില്ലെന്ന് പറഞ്ഞാൽ മതിയല്ലോ.

എന്നാൽ കുപിതനായ ശനി അവസരം പാഴാക്കിയില്ല.
തന്റെ ദേഹത്തു രാവണന്റെ  ചവിട്ടേറ്റു പതിഞ്ഞ പൊടിപടലങ്ങളും മറ്റും കൂട്ടി ഉരുട്ടി തന്റെ തന്നെ ദിവ്യശക്തിയും ചേർത്ത് ഗുളിക രൂപത്തിലാക്കി ഇന്ദ്രജിത്തിന്റെ ജനനസമയത്ത് കൃത്യമായി നവജാത ശിശുവിന്റെ അശുഭ സ്ഥാനത്തെറിഞ്ഞു പതിപ്പിച്ചു.

ശനിയുടെ ഏറ്റവും മാരകനായ ആ പുത്രനാണത്രെ രാവണന്റെ കണ്ണുവെട്ടിക്കാൻ ഗുളിക രൂപം പൂണ്ട സാക്ഷാൽ ഗുളികൻ .

ശനീശ്വരൻ തന്നെ ആയുസ്സിന്റെ കാരകനാണ് പിന്നെ ശനിയുടെ പുത്രന്റെ കാര്യം പറയണോ.?

എല്ലാ ഗ്രഹങ്ങളെയും അശുഭ സ്ഥാനത്തെത്തുന്നത് തടയാൻ രാവണന് കഴിഞ്ഞുവെങ്കിലും ഇന്ദ്രജിത്തിന്റെ ഗ്രഹനിലയിൽ മാരക സ്ഥാനത്ത് രാവണനറിയാതെ ഗുളികൻ വന്ന് നിന്നു.
അതിന് കാരണമായതോ സാക്ഷാൽ ശനിയും.

അതിനാലണത്രെ വലിയ വീരപരാക്രമിയായിട്ടും ദേവലോകം തന്നെ വിറപ്പിച്ചവനായിട്ടും രാവണപുത്രൻ ഇന്ദ്രജിത്ത് അൽപ്പായുസ്സായിപ്പോവാനിടയായത്.

.ശനിയുടെ പ്രവർത്തിയിൽ കോപം പൂണ്ട രാവണൻ തന്റെ ചന്ദ്രഹാസം കൊണ്ട് ശനിയുടെ കാലിന് വെട്ടിയത്രെ.
അങ്ങിനെയാണ് ശനി ' മുടന്തനായിപ്പോയത് എന്നാണാകഥ.

ദേവലോകരാജാവായ ദേവേന്ദ്രനെ ശനി ബാധിച്ച മറ്റൊരു കഥയുമുണ്ട്.

ഒരിക്കൽ ദേവലോകത്ത് എത്തിയ ശനിയോട് ദേവേന്ദ്രൻ കുറച്ച് അഹന്തയോടെ ഇങ്ങനെ പറഞ്ഞു.

"നീ എല്ലാവരെയും പരീക്ഷിക്കുന്ന വലിയ നീതിമാനെല്ലെ.
എന്നാൽ ദേവന്മാരുടെ രാജാവായ എന്റടുത്ത് നിന്റെ ബാധയൊന്നും ഏൽപ്പിക്കാൻ നീ നോക്കണ്ട

എന്നെ ശനി ബാധിക്കില്ല.

എന്റെ ജാതകത്തിൽ അങ്ങിനെയൊരു ദശ നീയായിട്ടു വരുത്തിവക്കുകയും വേണ്ട"

ഇതെല്ലാം കേട്ട ശനി പറഞ്ഞു.

" രാജാവായാലും കൊള്ളാം,
പ്രജയായാലും കൊള്ളാം.
അനുഭവിക്കേണ്ടത്
അനുഭവിച്ചു തീർക്കുക തന്നെ വേണം
ഞാനായിട്ടു ഒന്നും ചെയ്തില്ലെങ്കിലും
 ഓരോ ദശയും വന്നും പോയിം ഇരിക്കും.

അതെല്ലാം ഓരോരുത്തരുടെ കർമ്മഫലമാണ്

. ഉടൻ ദേവേന്ദ്രൻ പ്രതികരിച്ചു.

" ഹേ,ശനീ,
നീ വലിയ കണിശക്കാരനല്ലെ
എങ്കിൽ പറയൂ
എന്റെ ജാതകത്തിൽ ശനിദശ എപ്പോഴാണ്?

ദേവരാജന്റെ ജാതകം നോക്കി ശനിയുടെ ദശാകാലം കൃത്യമായി ശനി പറഞ്ഞു കൊടുക്കുകയും ചെയ്തു.

കാലം കടന്നു പോയി ശനി പറഞ്ഞ സമയം വന്നപ്പോൾ ദേവേന്ദ്രൻ ഒരു കാര്യം ഉറപ്പിച്ചു.
എന്തു വന്നാലും ശനിക്ക് പിടികൊടുക്കാൻ അവസരമുണ്ടാക്കരുത്.
എന്തെങ്കിലും ഉപായം കണ്ടു പിടിച്ചേ പറ്റു.
പിന്നെ ഒട്ടും താമസിച്ചില്ല.

ദേവേന്ദ്രൻ തന്റെ തനതു രൂപം ഉപേക്ഷിച്ച് ഒരു മുഷിക രൂപം സ്വീകരിക്കുകയും ആരെയും അറിയിക്കാതെ രഹസ്യമായി ഒരു കുപ്പയിൽ'ഒളിക്കുകയും ചെയ്തു..

ഈ രൂപത്തിൽ ശനി എന്നെ ബാധിക്കുന്നത്
ഒന്ന് കാണട്ടെ എന്ന അഹംഭാവത്തിൽ കുപ്പത്തൊട്ടിയിൽ ശനി പറഞ്ഞ കാലമത്രയും കഴിഞ്ഞപ്പോൾ പെരുച്ചാഴി വേഷം ഉപേക്ഷിച്ച് ദേവലോകത്ത് ഇന്ദ്രനായി തന്നെ വന്നു ചേർന്നു.

പിന്നീട് ഒരു ദിവസം ശനിയെ കണ്ടപ്പോൾ പുച്ഛത്തോടെയും എന്നാൽ വിജയ ഭാവത്തോടെയും ശനിയെ പറ്റിച്ച കാര്യം ദേവേന്ദ്രൻ ശനിയെ ഓർമ്മിപ്പിച്ചപ്പോൾ .

ശനി ശാന്തഭാവത്തിൽ പറഞ്ഞു..

"സ്വർഗ്ഗ ലോകത്ത് സർവ്വരാലും ആരാധ്യനായി കഴിയേണ്ട അങ്ങ് ശനിദശക്കാലം എവിടെയായിരുന്നുവെന്ന് അങ്ങ് തന്നെ ഓർത്താൽ മതി.
അങ്ങയെ ഈ വേഷം കെട്ടിച്ചതും
അങ്ങിനെ തോന്നാൻ ഇടയാക്കിയതും ആരായിരിക്കുമെന്നു കൂടി ശരിക്കും ഒന്നു ചിന്തിച്ചോളു. "

അതെ എവിടെ പോയി ഒളിച്ചാലും ആർക്കും
ശനി ബാധയെ തടുക്കാനാവില്ല

ആൾ എത്ര സമർത്ഥനായാലും ഏത് അധികാരി ആയാലും ശനി പിടിക്കേണ്ട സമയത്ത് ശനി പിടികൂടുക തന്നെ ചെയ്യും അത് തീർച്ചയാണ്.

പിടികിട്ടാപ്പുള്ളികളും പിടിയിലാകും അധികാരികൾ ചിലപ്പോൾ ജയിലിലും ആകും.

അതാണ് ശനി സാക്ഷാൽ ശനീശ്വരൻ.

ശനി രുദ്രദേവതയെ പ്രതിനിധികരിക്കുന്ന ദേവനാണ്
സൂര്യന്റെ മകനാണ്.
ശനി രഹസ്യ സ്വഭാവ സവിശേഷതയുള്ള ദേവനാണ്.
ശനിയുടെ മുമ്പിൽ ഒന്നും മറച്ചു വയ്ക്കാനാവില്ല തന്നെ.

ശനിപ്പിഴയും ശനിദശയും ഒന്നല്ല
രണ്ടും രണ്ടവസ്ഥയാണ്.
ശനിപ്പിഴ താൽക്കാലികമാണ് എന്നാൽ ശനിദശ എന്നത് ജാതകത്തിൽ ശനിയുടെ ദശ നടക്കുന്ന കാലം മുഴുവനും ആണ്.

അത് 19 കൊല്ലം വരും'

ശനിദോഷപരിഹാരത്തിന് ശനിമന്ത്രം,
ശനിഗായത്രി എന്നിവ ജപിക്കാം '

ശനിദശാ കാലത്ത് നീല വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും നല്ലതാണ്.

കാക്കയ്ക്ക് ചോറു കൊടുക്കുക

നീലത്താമര, ശംഖുപുഷ്പം നീല ചെമ്പരത്തി എന്നിവ കൊണ്ട് ശാസ്താവിനെ പൂജിക്കുക'

ശനിദോഷം ലഘൂകരിക്കാൻ ശിവനെ വില്വ പത്രങ്ങളിൽ (കുവളത്തില) പൂജിക്കുന്നതും ശനീശ്വര ക്ഷേത്രത്തിലും ശിവാംശമുള്ള മറ്റു ദേവതകളുടെ ക്ഷേത്രങ്ങളിലും ചെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യാം.

നവഗ്രഹമുള്ള ക്ഷേത്രങ്ങളിൽ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് പറയാറുണ്ട്

ശനിപ്പിഴയുള്ളപ്പോൾ മാത്രം ശനിയെ പ്രാർത്ഥിച്ചാൽ മതിയത്രെ.

ശനിയുടെ മുമ്പിൽ തല കുമ്പിടുകയോ,
കുമ്പിട്ടു നമസ്കരിക്കുകയോ വേണ്ടതില്ല.

അങ്ങിനെ ചെയ്താൽ ശനി പുറത്തു കയറിയിരിക്കുമെന്നും പറയാറുണ്ട്.

ശനിയെ തൊഴുതുമടങ്ങുമ്പോൾ തിരിഞ്ഞു നോക്കിയാൽ ശനി കൂടെ പ്പോരാനിടയുണ്ടെന്ന വിശ്വാസവും ഉണ്ട്.

_എത്രയെത്ര വിശ്വാസപ്രമാണങ്ങൾ_ _എത്രയെത്ര കഥകൾ_
_പറഞ്ഞാലും പറഞ്ഞാലും തീരില്ല തന്നെ_ 

 കടപ്പാട്:

അന്നപൂര്‍ണേശ്വരിയുടെ കഥ⚜

⚜അന്നപൂര്‍ണേശ്വരിയുടെ കഥ⚜
❀┈┉┅❀꧁🙏🕉🙏꧂❀┅┉┈❀

🌻✿═══❁★☬ॐ☬★❁═══✿🌻

കൈലാസത്തില്‍  ഒരിക്കല്‍ ശിവനും പാര്‍വതിയും സംസാരിച്ചിരിക്കുകയായിരുന്നു. പ്രകൃതിയെയും പുരുഷനെയും കുറിച്ചുള്ള സംഭാഷത്തിനിടെ ശിവന്‍ പുരുഷപ്രാധാന്യത്തെ വാഴ്ത്തിത്തുടങ്ങി. പ്രകൃതിയുടെ ഭൗതിക സ്വാധീനങ്ങളില്‍ നിന്നെല്ലാം സ്വതന്ത്രനാണ് താനെന്നും  വീട്, വസ്ത്രം, വികാരവിചാരങ്ങള്‍, ഭക്ഷണം ഇവയെല്ലാം മായയാണെന്നും ഭഗവാന്‍ പാര്‍വതീദേവിയോട് പറഞ്ഞു. 'മഹാമായ'യായ ദേവി മറുപടിയൊന്നും പറയാതെ ഭൗതികമായതെല്ലാം കൈലാസത്തില്‍ നിന്നെടുത്ത് അപ്രത്യക്ഷയായി.

ദേവി പോയതോടെ കൈലാസത്തില്‍  ഭക്ഷണമില്ലാതായി. ഭഗവാന്‍ വിശപ്പിനെല്ലാം അതീതനായതു കൊണ്ട് ഭക്ഷണമില്ലാത്തത് പ്രശ്നമായില്ല. പക്ഷേ ശിവഭൂതഗണങ്ങള്‍ക്ക് വിശപ്പു സഹിക്കാന്‍ വയ്യാതായി. അവര്‍ കൈലാസം മുഴുവന്‍ തിരഞ്ഞിട്ടും ഭക്ഷണം കിട്ടിയില്ല. എവിടെ നിന്നെങ്കിലും ഭക്ഷണത്തിനായി അവര്‍ ഭഗവാനോട് യാചിച്ചു. അപ്പോഴാണ് ഭഗവാന് തന്റെ തെറ്റ് മനസ്സിലായത്. മഹാദേവനും യോഗേശ്വരനുമായ തനിക്ക് പ്രകൃതിയെ ആശ്രയിക്കേണ്ടതില്ലെങ്കിലും മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ലല്ലോ എന്ന് ബോധോദയമുണ്ടായി. വിശക്കുന്നവരോട് വേദാന്തം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭൂതഗണങ്ങള്‍ക്ക് ഭക്ഷണം കൊടുത്തല്ലേ മതിയാകൂ. ഭഗവാന്‍ ഒരു പാത്രമെടുത്ത് ഭക്ഷണത്തിനാണ് വീടുകള്‍ തോറും കയറി. പക്ഷേ എല്ലായിടത്തും  അവര്‍ക്ക് ആവശ്യമുള്ള ഭക്ഷണമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ആരും ഭിക്ഷ നല്‍കാന്‍ തയ്യാറായില്ല. അപ്പോഴാണ്, വിശന്നെത്തുന്നവര്‍ക്കെല്ലാം അന്നം നല്‍കുന്ന ഒരു ദേവിയുണ്ട് കാശിയില്‍ എന്ന വിവരം ഭഗവാന്‍ കേട്ടത്.

ഭഗവാന്‍ വൈകാതെ കാശിയിലെത്തി. അവിടെ കണ്ട കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സര്‍വ്വാലങ്കാര വിഭൂഷിതയായി, തന്റെ പരിചാരകവൃന്ദത്തിനൊപ്പം പാര്‍വതീ ദേവി.  ഭിക്ഷ യാചിച്ചെത്തുന്നവര്‍ക്കെല്ലാം  ദേവി ഭക്ഷണം വിളമ്പുന്നു. ഒടുവില്‍ ഭഗവാന്‍ തന്റെ പാത്രവും ദേവിക്കു നേരെ നീട്ടി. ഭര്‍ത്താവിനെ കണ്ട് സ്നേഹാര്‍ദ്രയായ ദേവി ഭക്ഷണം വിളമ്പിയ ശേഷം ഭഗവാനൊപ്പം കൈലാസത്തിലേക്ക് തിരികെപ്പോയി. ശിവന്  അന്നത്തിന്റെയും അന്നദാനത്തിന്റെയും മഹത്വം അതോടെ ബോധ്യമായി. അന്നു മുതലാണ് പാര്‍വതീ ദേവി അന്നപൂര്‍ണേശ്വരിയായി അറിയപ്പെട്ടത്.

*❀┈┉┅❀꧁🙏🕉🙏꧂❀┅┉┈❀*
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക..👣🙏*
            *꧁❀┅┉┈┈┉┅❀꧂*

*ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഒരു മടക്കയാത്ര ..!*
    *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

കനംപുല്ല് നായനാര്‍

സ്വന്തം തലമുടി വിളക്കിന് തിരിയായി അര്‍പ്പിച്ച ഒരു ഭക്തന്‍!

   പൂന്താനത്തിന്‍െറയും കണ്ണപ്പന്‍െയും മീരാഭായിയുടെയും ഈശ്വരപ്രണയത്തെ സംബന്ധിച്ചുള്ള കഥകള്‍ കേട്ടുകൊണ്ടിരിക്കുന്ന നമ്മുടെ കര്‍ണ്ണങ്ങളെ ഭക്തിയുടെ മറ്റൊരു മുഖം കൊണ്ട് അലങ്കരിക്കാന്‍ കനംപുല്ല് നായനാരുടെ ആത്മസ്പര്‍ശമായ ജീവിതഗാഥയ്ക്ക് സാധിക്കും. 
മഹായോഗികളായ 63 നായനാര്‍മാരില്‍ ഒരുവന്‍, ദക്ഷിണേന്ത്യന്‍ ശൈവപ്രസ്ഥാനത്തിന്‍െറ നാഴികക്കല്ല് എന്നല്ലാം വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തെ ഒരു മഹാശിവഭക്തന്‍ എന്ന് വിളിക്കുവാന്‍ ഞാനാഗ്രഹിക്കുന്നു. 

ആരാണ് കനംപുല്ല് നായനാര്‍?
                   
             തമിഴ്നാട്ടില്‍ വൈദീശ്വരന്‍ കോവിലിന്‍െറ അടുത്ത് ഒരു കര്‍ഷക കുടുംബത്തിലാണ്  ഈ മഹായോഗി ജനിച്ചത്. പേര് സൂചിപ്പിക്കുന്നത്പോലെ അദ്ദേഹത്തിന് കനംപുല്ല് വെട്ടി വില്‍ക്കുന്ന തൊഴിലായിരുന്നു. ജന്മനാ മഹാ ശിവഭക്തനായിരുന്ന അദ്ദേഹം താന്‍ വെട്ടി വില്‍ക്കുന്ന പുല്ലുകള്‍ ശിവക്ഷേത്രങ്ങളിലെ വിളക്കുകള്‍ക്ക് തിരിയായി സമര്‍പ്പിച്ചിരുന്നു.  തന്‍െറ പ്രാണനേക്കാള്‍ വില അദ്ദേഹം മഹാദേവ സ്തുതിക്കും പൂജകള്‍ക്കും അതിനുപരി സാക്ഷാല്‍ ശിവപെരുമാളിന് അര്‍പ്പിച്ചിരുന്നു. തന്‍െറ കഷ്ടതകളെ എല്ലാം അവഗണിച്ച് അദ്ദേഹം തന്‍െറ പ്രവൃത്തിയില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. 
ഇങ്ങനെ തന്‍െറ കര്‍മ്മമണ്ഡലില്‍ ആത്മാര്‍ത്ഥപൂര്‍വ്വം അധ്വാനിച്ചും, ദേവനേയും ദേവിയേയും സേവിച്ചും അദ്ദേഹം കഴിഞ്ഞുപോന്നു. 
 പെരിയപുരാണം അനുസരിച്ചുള്ള കഥ തുടങ്ങുകയായി. തന്‍െറ പ്രിയഭക്തന്‍െറ ഭക്തിയെ പരീക്ഷിക്കുവാന്‍ ഭഗവാന്‍ തീരുമാനിച്ചു. സസന്തോഷം ജീവിച്ചുപോയികൊണ്ടിരുന്ന ആ ഭക്തനെ ദാരിദ്യം അലട്ടാന്‍ തുടങ്ങി. അങ്ങനെ അദ്ദേഹം വൈദീശ്വരന്‍ കോവില്‍ നിന്ന് ചിദംബരം നടരാജ ക്ഷേത്രത്തിനടുത്തേക്ക്  താമസം മാറി. അപ്പോഴും തന്നിലെ വിഷമതകളെ നേരിടാന്‍ അദ്ദേഹത്തിനായില്ല. കനംപുല്ലിന് ക്ഷാമം നേരിട്ടു തുടങ്ങി,ചിദംബരത്തെ പെരുമാളിന് ആരതിയൊഴിയുന്ന വിളക്കില്‍ കനംപുല്ല്   കൊണ്ടുള്ള തിരി ഇടാനാകാതെ വന്നു. അപ്പോഴും തന്‍െറ ഈശനെ സംങ്കടപ്പെടുത്താന്‍ ആ ഭക്തന്‍ തയാറായില്ല. സാധാരണയായി ഗ്രാമീണപ്രദേശങ്ങളില്‍ കാണുന്ന പുല്ല് ശേഖരിച്ച് തിരിയുണ്ടാക്കി അര്‍പ്പിക്കുവാന്‍ നായനാര്‍ തീരുമാനിച്ചു .പക്ഷേ താന്‍ നിര്‍മ്മിച്ചുനല്‍കിയ ആ തിരി എത്ര കത്തിക്കാന്‍ ശ്രമിച്ചിട്ടും കത്തുന്നില്ല. എത്രതന്നെ അപേക്ഷിച്ചിട്ടും അഗ്നിദേവന്‍ പ്രസന്നനാകുന്നില്ല. യഥാര്‍ത്ഥ്യത്തില്‍ പരമേശ്വരന്‍ തന്നെയാണ് തിരിയെ അണച്ചുകൊണ്ടിരുന്നത്‌. അവസാനം വിഷമിതനായ ആ സിദ്ധന്‍ തന്‍െറ നീട്ടി വളര്‍ത്തിയ ഇടതൂര്‍ന്ന തലമുടി ആ വിളക്കിലേക്കിട്ടു. മുടി കത്തിതുടങ്ങി, മുടിയിലെ ജ്വാല ശിരസ്സ് ലക്ഷ്യമാക്കി വരുന്നത് അവഗണിച്ച് താന്‍ അനുഭവിക്കുന്ന കഠിനവേദനെ മാറ്റിനിര്‍ത്തി ഭഗവാനോടുള്ള നിഷ്കളന്ത ഭക്തിയില്‍  അദ്ദേഹം ലയിച്ചിരുന്നു. ക്ഷിപ്രസാദിയും കരുണാനിധിയുമായ മഹാദേവനില്‍ തന്‍െറ ഭക്തന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയുടെ ജ്വാലകള്‍ സ്പര്‍ശിച്ചു.  ഭഗവാന്‍ കനംപുല്ല് നായനാരുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തെ തന്നിലേക്ക് ലയിപ്പിച്ചു അങ്ങനെ ആ യോഗി മുക്തിപ്രാപിച്ചു എന്നാണ് വിശ്വാസം. 

തമിഴ് മാസമായ കാര്‍ത്തികയിലെ കാര്‍ത്തിക നക്ഷത്രത്തില്‍ ആണ് കനംപുല്ല് നായനാരുടെ ഗുരുപൂജദിവസമായി ആചരിക്കുന്നത്. 
 
നന്ദി . ശിവായ ഒാം 

Written by - Adhena Jayakumar
                          STD.9
പ്ലീസ് വിസിറ്റ് ദിസ് ഫേസ്‌ബുക്ക് ഗ്രൂപ്പ്:
https://www.facebook.com/groups/450322055320342/permalink/1169958373356703/

Sunday, June 7, 2020

ശിവൻ ശയനം ചെയ്യുന്ന

🔘ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രം..!  🎪#പള്ളികൊണ്ടേശ്വർ #ക്ഷേത്രം . 

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ #സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.  സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്. ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്. അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു. രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്.

ഐതിഹ്യം

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.
കടപ്പാട്:

സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?

🐍🐍🐍🐍🐍🐍🐍സർപ്പ സമാധിയെ കുറിച്ചു കേട്ടിട്ടുണ്ടോ... ?  

ചില വിശിഷ്ട സർപ്പങ്ങൾ  തല ഉയർത്തിപ്പിടിച്ചു ധ്യാന നിരതമായി,മൂന്നര ചുറ്റായി ഇരുന്ന് സ്വയം ജീവൻ വെടിയുന്നതിനെയാണ് #സർപ്പ #സമാധി അല്ലെങ്കിൽ #നാഗ #സമാധി എന്ന് പറയുന്നത്. (ശരിയായ വാക്ക് സർപ്പസമാധി എന്നാണ് ). കാലക്രമേണ ഇതിന് ചുറ്റും പ്രകൃതി ദത്തമായി പുറ്റ് മണ്ണ് വന്ന് ചിതൽ പുറ്റായി രൂപാന്തരം പ്രാപിക്കുകയും അത് മണ്ണിൽ ലയിക്കുകയും ചെയ്യും.(എന്നാൽ എല്ലാ ചിതൽ പുറ്റുകളും ഇത് ആണെന്ന് തെറ്റ് ധരിക്കരുത്.) ഇത്തരത്തിലുള്ള സർപ്പ സമാധിക്ക് അരികിലായി അതിന്റെ ഇണയും വന്ന് സമാധി ഇരിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. അങ്ങനെ സമാധി ഇരിക്കുവാൻ സർപ്പങ്ങൾ സ്വയം കണ്ടെത്തിയ യോഗ്യമായ ഭൂമിയാണ് സർപ്പഭൂമി.

പണ്ട് കാലത്ത് കൃഷിക്കും, ഭൂമി വെട്ടിപ്പിടിക്കുന്നതിനുമായി കാടുകൾ വെട്ടിത്തെളിക്കുവാൻ കാട്ടിൽ കയറിയവർ ഇങ്ങനെ മൂന്നര ചുറ്റായി ജീവൻ വെടിഞ്ഞിരിക്കുന്ന സർപ്പ സമാധികൾ കണ്ടെത്തി. അവിടം അവർ പുണ്യ ഭൂമിയായി കണ്ട് നീക്കിയിടുകയും, അവിടെ വിളക്ക് വച്ച് ആരാധിക്കുകയും ചെയ്തു. ഇവിടം പിന്നീട് സർപ്പക്കാവ് എന്നറിയപ്പെട്ടു. 

മഴക്കാലത്ത് ഇത്തരം ചിതൽ പുറ്റുകൾ മണ്ണിൽ ലയിച്ചു ചേരാൻ ഇടയുള്ളതിനാലും ഈ സ്ഥലം പിന്നീട്  തലമുറയ്ക്ക് തിരിച്ചറിയാൻ സഹായമായ രീതിയിലും അവിടെ സർപ്പ ശിലകൾ സ്ഥാപിക്കുകയും,  തുടർന്ന് ആരാധനയുടെ ഭാഗമായി സർപ്പം പാട്ട് പൂജകൾ തുടങ്ങിയവ അനുവർത്തിക്കുകയും ചെയ്തു. 

ഇത്തരം കാവുകളിൽ സർപ്പ കളമെഴുതി പൂജിക്കുമ്പോൾ, സമാധിയായ സർപ്പങ്ങളുടെ ആത്മാവ് കർമ്മിയിൽ സന്നിവേശിച്ചു അവർ ഉറഞ്ഞു തുള്ളി ഭാവികാര്യങ്ങൾ പറയുകയും ചെയ്യും, പൂജാദി കാര്യങ്ങൾ അറിയാത്ത ചില കുടുംബാംഗങ്ങളിലും ആ സമയത്ത് ഇങ്ങനെയുണ്ടാകാറുണ്ട്.

സർപ്പങ്ങൾ അധിവസിക്കാനായി പുരാണങ്ങൾ പ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള ഭൂമിയായതിനാലാണ് കേരളത്തിൽ ഇത്രയധികം സർപ്പകാവുകൾ ഉള്ളത്. കൂടാതെ പരശുരാമൻ  വിട്ടുനൽകി കുടിയിരിത്തപ്പെട്ടു എന്ന് കരുതപ്പെടുന്ന സർപ്പകാവുകളും നാഗക്ഷേത്രങ്ങളും ഇതിന് പുറമെയാണ്... !

Saturday, June 6, 2020

ജീവാത്മാവും പരമാത്മാവും

ജീവാത്മാവും പരമാത്മാവും
രണ്ടാണ്
അത്
ജീവാത്മാവ് പരമാത്മവിൽ
ലയിക്കാത്തതിടത്തത്തോളം കാലത്തോളം മാത്രം
അതായത്
പരമമായ മോക്ഷം
എന്ന അവസ്ഥ യിൽ
എത്ത പെടാത്ത കാലത്തോളം മാത്രം..
എന്നാണ് സാരം

.…..........
പരമമായ മോക്ഷം എന്ന തലത്തിലേക്ക്
ഉയരുന്നുവോ
ആ ആത്മാവ് തന്റെ പിതാവും മാതാവും  ആയ
ഏക തത്വത്തിൽ
ലയിച്ചു ഒന്നായി തീരുന്നു
ഇവിടെ നിന്നു വന്നുവോ
അവിടേക്ക് തന്നെ
തിരികെ പോകുന്നു
കോടി ഭാനു
പ്രഭയുള്ള നിരാകാര
രൂപം മായ പരമാത്മാവിൽ
ലയിക്കാൻ പോകുന്ന
ജീവാത്മാവ് 
വലിയോരു കാന്തം
ഇരുമ്പു കാര്യങ്ങളെ എങ്ങിനെ ആകാർശിക്കുന്നുവോ
അതുപോലെ ആയിരിക്കും
ജീവാത്മാവിന്റെ അവസ്ഥയും
നിത്യാനന്ദത്തിൽ
അത് ആനന്ദിക്കും
എന്ന് പറയപ്പെടുന്നു
ആ അവസ്ഥയിൽ
ജീവാത്മാവ് പരമാത്മാവിൽ ലയിച്ചു
ഒന്നായി മാറുന്നു..
അതേ വരെ ജീവാത്മാവും
പരമാത്മാവും
രണ്ടും
രണ്ടായി തന്നെ തുടരും
🙏🙏🙏
എന്നാണ്
അറിവായിട്ടുള്ളത്‌
ഓം നമഃ ശിവായ
സ്വർഗ്ഗവും മോക്ഷവും
ഒന്നു എന്നു തെറ്റിദ്ധരിക്കരുത്..😊
സ്വർഗ്ഗം
എന്നാൽ താൻ ചെയ്‌ത
പുണ്യം
അതായത് ഭൂമിയിൽ
നിന്നു നേടിയ സ്കോർ
അതു തീരുവയോളം ജീവാത്മാകൾക്ക് തത്കാലം
താങ്ങാൻ ഉള്ള യിടം അത്ര മാത്രം..
സ്വർഗ്ഗത്തിൽ തന്റെ പുണ്യം ത്തിന്റെ ഫലം തീരുമ്പോള് ആ ജീവൻ
വീണ്ടും
ജനിച്ചു
വീണ്ടും
മരിക്കുന്നു..
അത് മോക്ഷം അല്ല

ഭസ്മം

🍁🍁🍁🍁ഭസ്മം🍁🍁🍁🍁🍁🍁🍁🍁🍁🍁

*_ഹൈന്ദവാചാര പ്രകാരം പശുവിന്റെചാണകം ഗോളാകൃതിയിലാക്കി ശിവാഗ്നിയിൽ ദഹിപ്പിക്കുന്നതാണ് ഭസ്മം. ആദ്ധ്യാത്മിക നിഷ്ഠയുള്ളവരും മറ്റ് ഭക്തജനങ്ങളും സാധാരണയായി ഉപയോഗിച്ചു വരുന്ന ഒന്നാണ് ഭസ്മം.

 ഭസ്മധാരണം ഹൈന്ദവ 
ജീവിതത്തിലെ ഒരു പ്രധാന ആചാരമാണ്. ശൈവാരാധനയുമായി ബന്ധപ്പെട്ട ഭസ്മം ശിവക്ഷേത്രങ്ങൾ, സുബ്രഹ്മണ്യക്ഷേത്രങ്ങൾഅയ്യപ്പക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിച്ചു വരുന്നു.
 താന്ത്രിക,മാന്ത്രികകർമ്മങ്ങൾക്കും ഭസ്മം ഉപയോഗിച്ചുവരുന്നു. ശൈവരാണ്‌ ഭസ്മം ഉപയോഗിക്കുന്നവരിൽ കൂടുതലും. വൈഷ്ണവർ ചന്ദനമാണ്‌ ഇതിനു പകരം ഉപയോഗിക്കുന്നത്.

കേരളത്തിലെ ശൈവർ ഭസ്മത്തിനു മുകളിൽ ചന്ദനംതേക്കുന്നവരാണെങ്കിലും തമിഴകത്ത് ശൈവർ ഭസ്മം മാത്രമേ ഉപയോഗിക്കൂ. വൈഷണവർ തിരിച്ചും. വെറ്റിലചേർത്തുള്ള ഭസ്മമാണ്‌ താമ്പൂലഭസ്മം._*

     *_ഭസിതം,വിഭൂതി,രക്ഷ എന്നും പേരുകളുണ്ട് . ഭസിക്കുന്നത്കൊണ്ട് (പ്രകാശിപ്പിക്കുന്നത്കൊണ്ട്) ഭസിതം,പാപങ്ങളെ ഭസ്മീകരിക്കുന്ന(നശിപ്പിക്കുന്ന)തുകൊണ്ട് ഭസ്മം,വിഭൂതിയെ(ഐശ്വര്യത്തെ)പ്രധാനം ചെയ്യുന്നത്കൊണ്ട് വിഭൂതി, രക്ഷ നൽകുന്നത്കൊണ്ട് രക്ഷ ഇങ്ങനെയാൺ ഈ പേരുകൾ ലഭിച്ചത്._* 

*_വിഭൂതി എന്ന പദത്തിന് ഭസ്മം എന്ന അർത്ഥത്തിനു പുറമേ ഐശ്വര്യം, ശക്തി, ധനം എന്നിങ്ങനെ നിരവധി അർത്ഥങ്ങളുണ്ട്. വിഭൂതി എന്നാൽ ഈശ്വരന്റെ ഐശ്വര്യാംശമാണ്._*

*_അഗ്നിയിൽ എന്തു നിക്ഷേപിച്ചാലും അവ കത്തിയോ അല്ലാതെയോ മറ്റൊരു വസ്തുവായി മാറും. എന്നാൽ തീയിൽ കുറെ ചാമ്പൽ(ഭസ്മം/ ചാരം) നിക്ഷേപിച്ചു നോക്കിയാൽ അത് ചാമ്പൽ ആയി തന്നെ അവശേഷിക്കുന്നു.അതാണ്‌ ഭസ്മമഹത്ത്വം അഥവാ ഭസ്മമഹാത്മ്യം. 

ശിവപുരാണത്തിൽ 
"ഭസ്മമാഹാത്മ്യം" എന്നൊരു അധ്യായം തന്നെയുണ്ട്‌. കൂടാതെ ദേവി ഭാഗവതത്തിൽ പതിനൊന്നാം സ്ക്ന്ധത്തിൽ ഒൻപത്, പത്ത്, പതിനൊന്ന് എന്നീ അധ്യായങ്ങൾ യഥാക്രമം ഭസ്മധാരണ വിധി, ഭസ്മനിർമ്മാണ വിധി, ഭസ്മത്രിവിധത്വം എന്നിവ പ്രതിപാദിക്കുന്നു._*

*_ഭസ്മനിർമ്മാണത്തിനു പ്രത്യേക ചിട്ടകൾതന്നെ ഉണ്ട്. അമാവാസി, പൌർണ്ണമി, അഷ്ടമി എന്നീ ദിവസങ്ങളിൽ ഭസ്മത്തിനുള്ള ചാണകംശേഖരിക്കുന്നതാണ് ഉത്തമം. രാവിലെ എഴുന്നേറ്റ് ശരീരശുദ്ധി വരുത്തി ഗോശാലയിൽ പ്രവേശിച്ച് നല്ലതായ ചാണകം ശേഖരിക്കണം.

 “ഹ്രൌം” എന്ന മന്ത്രം ചൊല്ലിക്കൊണ്ട് വേണം ചാണകംശേഖരിക്കാൻ. എടുത്ത ശേഷം “നമ:“ എന്ന മന്ത്രം ജപിച്ച് ചാണകത്തെ ഉരുളകളാക്കി ഉരുട്ടണം. ഈ ഉരുളകളെ ശുദ്ധവും വൃത്തിയുമുള്ള സ്ഥലത്ത് വച്ച് വെയിലിൽഉണക്കണം.

 ഇങ്ങനെ തയ്യാറാക്കിയ ചാണക ഉരുളകളെ ഉമി കൂട്ടികലർത്തി ‘ഹ്രൌം’ എന്നു ജപിച്ച് ഭസ്മമാക്കണം. അരണിയിൽ നിന്ന് എടുത്തതോ വേദാദ്ധ്യായം ചെയ്യുന്ന ബ്രാഹ്മണന്റെ ഗൃഹത്തിൽ നിന്നെടുത്ത അഗ്നികൊണ്ടോ വേണം ദഹിപ്പിക്കാൻ. നന്നായി ദഹിക്കുന്നതുവരെ അഗ്നിയെ സംരക്ഷിക്കണം. 

ഈ ഭസ്മത്തെ ശുദ്ധമായ മൺപാത്രത്തിൽ  സൂക്ഷിക്കണം. കൈതപ്പൂവ്, 
രാമച്ചം, ചന്ദനം, കുങ്കുമപ്പൂവ്തുടങ്ങിയ സുഗന്ധ വസ്തുക്കളെ ‘സദ്യോജാത’ മന്ത്രത്തോട് കൂടി ഭസ്മപാത്രത്തിൽ ചേർത്തുവയ്ക്കണം. ഇങ്ങനെയുണ്ടാക്കിയ ഭസ്മം പണ്ട് തറവാട്ടിലും മനകളിലും മറ്റും ഭസ്മക്കുട്ടഎന്നു പറയുന്ന തടിപ്പാത്രത്തിൽ സൂക്ഷിച്ചിരുന്നു._*

*_മൂന്ന് തരം ഭസ്മങ്ങളെക്കുറിച്ച്(ഭസ്മത്രിവിധത്വം അധ്യായം) ദേവീഭാഗവതത്തിൽ വിവരിക്കുന്നുണ്ട്. ശാന്തി ഭസ്മം,പൌഷ്ടികഭസ്മം, കാമഭസ്മം എന്നിവയാണവ. പശുവിന്റെ ശരീരത്തിൽ നിന്നും താഴെ വീഴുന്നതിനു മുമ്പായി തന്നെ ചാണകമെടുത്ത് ഉരുട്ടി ഉണക്കി സദ്യോജാതി പഞ്ചമന്ത്രം ജപിച്ച് ഭസ്മമാക്കിയതു ശാന്തിഭസ്മം.

 പശുവിന്റെ ശരീരത്തിൽ നിന്നും വീണ് നിലത്തെത്തുന്നതിനു മുമ്പേ ചാണകമെടുത്ത് ഷഡംഗമന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് പൌഷ്ടികഭസ്മം. ഭൂമിയിൽ വീണുകിട്ടുന്ന ചാണകമെടുത്ത് ‘ഹ്രൌം’ മന്ത്രം ജപിച്ച് ഉരുട്ടി ഉണക്കി ഉണ്ടാക്കുന്നത് കാമഭസ്മം. ഇതിൽ സാധാരണമായിട്ടുള്ളത് കാമഭസ്മമാകുന്നു._*

*_ഭസ്മധാരണത്തിനു ഉപയോഗിക്കുന്ന വൈദികമന്ത്രം ഇപ്രകാരമാണ്._*

*_“അഗ്നിരിതി ഭസ്മ, വായുരിതി ഭസ്മ, ജലമിതി ഭസ്മ, സ്ഥലമിതി ഭസ്മ, വ്യോമേതി ഭസ്മ, സർവ്വം ഹവാഇതി ഭസ്മ, മനഏതാനി ചക്ഷൂംഷി ഭസ്മാനി” എന്ന മന്ത്രം ഉച്ചരിച്ചാണ് ഇടത്തു കൈത്തലത്തിൽ സംഗ്രഹിച്ചതായ ഭസ്മം വലത്ത് കൈകൊണ്ട് അടച്ച് സമ്മിശ്രീകരിച്ച് തൊടേണ്ടത്._*

*_അഗ്നി, വായു, ജലം, സ്ഥലം(ഭൂമി), വ്യോമം(ആകാശം) എന്നീ പഞ്ചഭൂതങ്ങളുടെയും നമ്മുടെ മനോമണ്ഡലത്തിൻറേയും ദൃഷ്ടിയുടേയും ഭസ്മമാണിതെന്നാണ് ഈ മന്ത്രത്തിന്റെ പൊരുൾ._*

*_ഭസ്മക്കുറി തൊടുന്നത്‌ ശൈവമതക്കാരുടെ പ്രത്യേകതയായിരുന്നു. മാഘമാസത്തിന്റേയും ഫാൽഗുന മാസത്തിന്റേയും ഇടയിൽ വരുന്ന കറുത്ത ചതുർദശിയാണ്‌ ശിവരാത്രി. ശൈവർ ആ രാത്രി ഉറങ്ങാറില്ല. ഈ ദിവസം ആണ്‌ ഭസ്മം ചുട്ടെടുത്തിരുന്നത്‌.

 പശുവിൻ ചാണകം ചെറിയ ഉരുളകളായി ഇരുട്ടി വെയിലത്തിട്ടുണക്കുന്നു. ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി (നെല്ലിൻ തോട്‌) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു.

 നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. 

നല്ല നിറമുള്ള ഭസ്മം (നാനോ പാർട്ടിക്കിൾ) കിട്ടുന്നു. അതുണക്കി ഭസ്മക്കൊട്ട
(തോണി)യിൽ വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക അടുത്ത കാലം വരെ ശൈവ വെള്ളാളരുടെ രീതി ആയിരുന്നു._*

*_ദേവസുരന്മാർ അമൃതമഥനം 
ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷംലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു. എന്നാണ് ഐതീഹ്യം!!_*

   💨💨💨💨💨💨💨💨💨💨💨
മറ്റൊന്ന്
96 തത്വ ങ്ങളിൽ
അടങ്ങിയിരിക്കുന്ന
രഹസ്യം..
പഞ്ചപ്രാണാനുകളു ത്രി നാഡി കള്മായി
ബന്ധപ്പെട്ടിരിക്കുന്നു.
പ്രാണൻ നഷ്ടപ്പെട്ട ശരീരം  അഗ്‌നി ശുദ്ധി വരുത്തുമ്പോൾ 
ഒരുപിടി ചാരം മാത്രമായി അവശേഷിക്കുന്നു വന്ന സത്യം
മാത്രം ബാക്കി വെക്കുന്നു.
ഏതൊരു ഭക്തനിൽ ആണോ ഭഗവാന്റെ അനുഗ്രഹം ഉള്ളത് ആ ഭക്തൻ മരിംകുമ്പോൾ ആ ചുടല യിൽ നിന്നുള്ള ചാമ്പൽ ഭഗവാൻ അണിയുമെന്നും ആ ആത്മാവിന് പിന്നീട് പുനർജന്മം ഉണ്ടാകില്ല എന്നുമാണ് തത്വം
-------------------------------/--------/---
ഓം നമഃ ശിവായ
അഗ്നി ജലം വായു ആകാശം ഭൂമി
എന്നീ പഞ്ചഭൂതങ്ങളും
ഭസ്മത്തിൽ അടങ്ങിയിട്ടുണ്ട്

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

കൊട്ടിയൂർ വാളെഴുന്നള്ളത്ത്

             ദക്ഷ യാഗത്തിൽ ദേവിയുടെ ദേഹപരിത്യാഗത്തിൽ മനംനൊന്ത് ഭഗവാൻ  തിരുജട നിലത്തേക്ക് പറിച്ചെറിയുന്നു. ആ ജടയിൽ നിന്നും വീരഭദ്രസ്വാമി ജനിക്കുന്നു .അട്ടഹാസത്തോടെ യാഗശാലയിലെത്തുന്ന വീരഭദ്രസ്വാമി ദക്ഷൻ്റെ കഴുത്തറത്ത് കൊന്ന ശേഷം ആ വാൾ വലിച്ചെറിയുന്നു. അത് ചെന്ന് വീണത് വയനാട്ടിലെ മുതിരേരി കാവിൽ.

         കൊട്ടിയൂർ വൈശാഖ മഹോത്സവത്തിൽ ഇടവ മാസത്തിലെ ചോതി നാളിൽ 37 km ഓളം അകലെയുള്ള മുതിരേരിക്കാവിൽ നിന്നും അവിടുത്തെ നമ്പൂതിരി കാൽനടയായി  ഏകനായി വയനാടൻ മലനിരകളും കാടും നിറഞ്ഞ അതിനിഗൂഢമായ വഴികൾ താണ്ടി മൂന്നോ നാലോ മണിക്കൂർ കൊണ്ട് ഈ വാൾ കൊട്ടിയൂരിൽ എത്തിക്കുന്നു.വൈശാഖ മഹോത്സവത്തിലെ ഭക്തി സാന്ദ്രവും പ്രധാനവുമായ ഒരു ചടങ്ങാണ് ഇത്. കാരണം ഈ വാൾ എത്തിയാൽ മാത്രമേ വൈശാഖ മഹോത്സവം നടക്കുകയുള്ളു. ഇക്കരെ കൊട്ടിയൂരിൽ ബ്രാഹ്മണ ശ്രേഷ്ഠരും നെയ്യമൃത് സംഘവും മറ്റ് ഭക്തജനങ്ങളും ഹരിഗോവിന്ദനാമവുമായി  വാൾ വരവിനെ കാത്തിരിക്കുന്നു. ശിവ സന്നിധിയിൽ ഹരിഗോവിന്ദ നാമം വന്നതെങ്ങനെ എന്ന സംശയം സ്വാഭാവികമാണ്.  ഭഗവാനെ ശാന്തനാക്കാൻ വേണ്ടി  വിഷ്ണുവിനോട് പ്രാർത്ഥിക്കുന്നതിൻ്റെ പ്രതീകാത്മകമായാണ് ഹരിഗോവിന്ദനാമം ജപിക്കുന്നത് എന്നാണ് ഐതിഹ്യം

   സന്ധ്യയോടെ ഇക്കരെ കൊട്ടിയൂരിൽ എത്തുന്ന മുതിരേരി കാവിലെ നമ്പൂതിരി വാളുമായി ശ്രീകോവിലനകത്തേക്ക് പ്രവേശിക്കുന്നു.  പടിഞ്ഞീറ്റ നമ്പൂതിരിയും നമ്പീശനും കുറ്റ്യാടി ജാതിയൂർ മoത്തിൽ നിന്നും എത്തിയ ഓടയും തീയുമായി അക്കരെ കൊട്ടിയൂർ പ്രവേശിച്ച് ചോതി വിളക്ക് തെളിയിക്കുന്നു.തുടർന്ന് നെയ്യമൃത് സംഘവും നെയ്യാട്ടത്തിനായി അക്കരെ കൊട്ടിയൂർ പ്രവേശിക്കുന്നു.

    കൊട്ടിയൂർ ക്ഷേത്രത്തിൻ്റെ 72 ഓളം വരുന്ന ഉപക്ഷേത്രങ്ങളിൽ പ്രധാനമായ ചപ്പാരം ( സപ്തമാതൃ പുരം) ക്ഷേത്രം, കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം, ഭഗവാൻ്റെ തിരുവാഭരണവും അഭിഷേകത്തിനുള്ള വെള്ളി, സ്വർണ്ണ കുംഭങ്ങൾ തുടങ്ങിയവ സൂക്ഷിച്ചിരിക്കുന്ന ഗോപുരവും സ്ഥിതി ചെയ്യുന്നത് മണത്തണ എന്ന ഗ്രാമത്തിലാണ്. നെയ്യാട്ടത്തിന് അടുത്ത ദിവസം ചപ്പാരത്തമ്മയുടെ വാളും ഗോപുരത്തിൽ നിന്നും തിരുവാഭരണവും പൂജാ സാമഗ്രികളും മുതിരേരി വാളും ആനയുടെ അകമ്പടിയോടെ അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കുന്നു. 

      അക്കരെ കൊട്ടിയൂരിൽ എത്തുന്ന വാൾ വൈശാഖ മഹാത്സവം കഴിയുന്നത് വരെ മണിത്തറയ്ക്ക് അടുത്തുള്ള വാളറയിൽ സൂക്ഷിച്ച് മുതിരേരിക്കാവിലെ നമ്പൂതിരി തന്നെ പൂജകൾ ചെയ്യുന്നു.വൈശാഖ മഹോത്സവത്തിന് സമാപ്തി കുറിക്കുന്ന തൃക്കലശാട്ടത്തോടെ വാൾ തിരിച്ച് മുതിരേരി കാവിലേക്ക് പുറപ്പെടുന്നു.

കടപ്പാട് ഓൺലൈൻ സോഴ്സ്......
കൂറ്റേരിക്കാവ് ചെമ്പിലോട് കണ്ണൂർ

Friday, June 5, 2020

ആരാണ് മഹാദേവൻ ശിവൻ

ദേവൻ മഹാദേവൻ
എല്ലാ ദേവൻ മാരും ഊർജ്ജം നേടുന്നത്‌
ശിവനിൽ നിന്നാണ്
ഉദാഹരണത്തിന് 
നിങ്ങളുടെ കൈവശം
ഒരു ചലിക്കുന്ന പാവ
ഉണ്ടെന്നു കരുതുക
അത് ചലിക്കണമെങ്കിൽ
അതിന്റെ ഉള്ളിൽ ഒരു ബാറ്ററി വേണം
ആ ബാറ്ററി ഇടുന്നതോടെ ആ പാവ ചലിച്ചു തുടങ്ങുന്നു
ബാറ്ററി ഇല്ലേൽ പാവ അനങ്ങില്ല നിശ്ചലം 
ഇവിടെ ബാറ്ററി യുടെ 
റോൾ ആണ്
മഹാദേവന്
ശിവനല്ലേൽ ദേവൻ മാരില്ല
ദേവതകൾ ഇല്ല
മനുഷ്യർ ഇല്ല
ഗൻ ധർവ്വൻ മാരില്ല
ആരും ഇല്ല
പ്രകൃതി തന്നെ ശൂന്യത യിൽ
ആകും

Wednesday, June 3, 2020

വെറ്റിലമാല വഴിപാട്

🙏🙏സർവകാര്യവിജയത്തിനും സമൃദ്ധിക്കും ഈ വഴിപാട്..!!

🙏🌹തീവ്ര ശ്രീരാമ ഭക്തനായ ഹനൂമാന് യഥാവിധി വഴിപാടു നടത്തി പ്രാർഥിച്ചാൽ ഫലം ഏറെയാണ്. ധൈര്യത്തിന്റെയും ശക്തിയുടെയും പ്രതീകമാണ് ഹനൂമാൻ സ്വാമി. ഹനൂമാന്റെ നാമശ്രവണമാത്രയിൽത്തന്നെ ദുഷ്ടശക്തികൾ അകന്നു പോകുമെന്നാണ് രാമായണം പറയുന്നത്. ശനിദശാകാലത്തും ഏഴരശനി, കണ്ടകശനി ദോഷകാലങ്ങളിലും ഹനൂമാനെ പ്രാർഥിച്ചാൽ അവയുടെ ദോഷ കാഠിന്യത്തിൽനിന്നു ഹനൂമാൻ തന്റെ ഭക്തരെ കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം. 

ഹനൂമാന് പ്രത്യേക വഴിപാടുകളാണ് ഉള്ളത്. വെറ്റിലമാല വഴിപാട് നൽകി പ്രാർഥിച്ചാൽ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സങ്ങൾ മാറി പെട്ടെന്നു വിവാഹം നടക്കും. വടമാല വഴിപാട് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്നാണ് വിശ്വാസം. ഹനൂമാന് തുളസിമാല അണിയിച്ച് പ്രാർഥിച്ചാൽ തീരാവ്യാധികൾ അകലുമത്രേ. ഹനൂമാൻ സന്നിധി വലംവെച്ചു പ്രാർഥിച്ചാൽ ശത്രുദോഷങ്ങൾ അകലും. 

ഉറങ്ങുന്നതിനു മുൻപ് ഹനൂമാൻ കവചം ചൊല്ലിയാല്‍ ദുഃസ്വപ്നങ്ങൾ കാണുകയില്ല. ശ്രീരാമജയം എന്ന് കടലാസിൽ എഴുതി മാല കോർത്ത് ഹനൂമാന്റെ കഴുത്തിൽ അണിയിച്ചു പ്രാർഥിച്ചാൽ സർവകാര്യവിജയം ഉണ്ടാകും. ഏഴു ചിരഞ്ജീവികളിലൊരാളായ ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളിൽ ഹനൂമാൻ സന്നിധിയിൽ ചെന്ന് പ്രാർഥിച്ചാൽ സർവവിധ ദോഷങ്ങളും അകന്ന് സർവകാര്യജയം സാധ്യമാകും. ഭക്തിയോടെയും സമർപ്പണത്തോടെയും പ്രാർഥിക്കുന്ന തന്റെ ഭക്തരെ സർവദുഃഖദുരിതങ്ങളിൽ നിന്നും ഹനൂമാൻ സ്വാമി കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം. 

ഹനുമൽ സ്തുതി

മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാംവരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം മനസാ സ്മരാമി
ബുദ്ധിർ ബലം യശോധൈര്യം 
നിർഭയത്വമരോഗത 
അജയ്യം വാക് പടുത്വം ച 
ഹനൂമത് സ്മരണാത് ഭവേത്

(ശിരസാ നമാമി എന്നതിനു പകരം ശരണം പ്രപദ്യേ എന്നൊരു പാഠഭേദം കൂടിയുണ്ട്.)

Tuesday, June 2, 2020

ശ്രീ കൈലാസം

 ഓം നമ ശിവായ
കൈലാസം 
(കേ-ലാസ-വിദ്യുതെ -യസ്യ സ കേ ലാസ  എന്നാണ് കൈലാസത്തെ വിശേഷിപ്പിക്കുന്നത് (സുഖ സ്വരൂപമായ ഉല്ലാസം കിട്ടുന്നയിടം)  
-------------------------------------------------------
 ശ്രീ കൈലാസത്തില്‍ മനുഷ്യപാദ സ്പര്‍ശം ഏറ്റിട്ടില്ല
കാരണം പ്രാണ വായു കൈലാസത്തില്‍ ഇല്ല (ദൂരെ നിന്ന് കാണാനേ കഴിയൂ )
================================
ത്രി മൂര്‍ത്തികളുടെ ആവാസ സ്ഥാനങ്ങളില്‍ നമുക്ക് ഇന്നും നേരിട്ട്  കാണാന്‍ കഴിയുന്നത് കൈലാസം മാത്രമാണ് .പത്തിരുപതു വര്‍ഷങ്ങള്‍ക്ക് മുന്പ് ഇങ്ങിനെ ഒരു സ്ഥലം ഉണ്ടോ എന്ന് പോലും സംശയിച്ചിരുന്നു .ഇന്ത്യക്കും ചൈനക്കും തിബത്തിനും ഇടക്ക് പ്രപഞ്ചത്തിന്റെ ആത്മീയ ചൈതന്യത്തിന്റെ ആദിമാസ്ഥാനായി ശ്രീ കൈലാസം പരിലസിക്കുന്നു .മനുഷ്യ ലോകത്ത് കൈലാസ പര്‍വ്വതം അനാദി കാലം മുതല്‍ക്കേ തന്നെ ശ്രീ മഹാദേവന്റെ നിത്യ സാന്നിധ്യം കൊണ്ട് ഭൂ -സ്വര്‍ഗ്ഗ- പാതാളങ്ങളില്‍ വിഖ്യതമായി തീര്‍ന്നു.
കുല പര്‍വ്വതങ്ങളുടെ പ്രതീകമായ് കപര്‍ദ്ദം എന്ന ജട ധരിച്ച് സര്‍വ്വ പുണ്യ തീര്ധങ്ങളുടെയും മൂല സ്രോതസ്സായ ഗംഗയെ മൌലിയില്‍ ധരിച്ച് സിദ്ധ -ഗന്ധര്‍വ കിന്നര സേവിതനായി സപ്ത്ര്ഷികളുടെയും നന്ദി ,ഭ്രുംഗി.കുണ്ഡ്ടോദരന്‍,പ്രമഥന്‍ മുതലായ ശിവ ഭൂത ഗണങ്ങളാല്‍ പരിസേവിതനായി അമ്മ പാര്‍വതി ദേവിയായ അന്ന പൂര്‍ണശ്വരിയോടോത്ത് ആയിരം കാല്‍ മണ്ഡപം എന്ന പേരില്‍ അറിയപ്പെടുന്നതും ദേവന്മാര്‍ അനുഗ്രഹത്തിനും അഭയത്തിനുമായി ഓടി എത്തുന്നതും പരിപാവനവും സ്മരിച്ചാല്‍ തന്നെ സര്‍വ പാപങ്ങളില്‍ നിന്നും മുക്തിയും മോക്ഷവും കിട്ട്ന്നതുമായ  സ്ഥാനത്ത് ത്രിലോകങ്ങളിലുമുള്ള സകല പശു പക്ഷി മനുഷ്യ ദേവ കിന്നര ഗന്ധര്‍വ ഋഷീശ്വരന്മാര്‍ക്കും മോക്ഷവും മുക്തിയും നല്‍കി കൊണ്ട് കൈലാസനാഥന്‍ ഓരോ പ്രാണിയിലും ജീവിയിലും പ്രാണ നാഡിയായി ശിവനായി വാഴുന്നു .....
 ------------------------
ശ്രീ കൈലാസ ദര്‍ശനം
വിദ്യാസാഗര്‍
ബ്ലോഗ്‌ :നമ്പര്‍ 8 ശിവ (സര്‍വ്വം ശിവമയം  ജഗത് )
-----------------------
.

Monday, June 1, 2020

ഹർഹർ മഹാദേവ

യോഗയുമായി
ബന്ധപ്പെട്ട കാര്യങ്ങൾ ആണ്
കുണ്ഡലിനി ശക്തി ഉണർത്തി
യോഗികൾ പരമമായ
മോക്ഷത്തെ പ്രാപിക്കാൻ
ഈ മാർഗ്ഗം തേടുന്നു
അത് ചിത്ര രൂപത്തിൽ ആക്കി എന്ന് മാത്രം..
പതിനെട്ട് ശൈവ സിദ്ധൻ മാരുടെ
ചരിത്രം വായിച്ചു അറിയുക അതിൽ ചെറിയ വിവരണങ്ങൾ ഉണ്ട്..
അഷ്ടവിദ്യകൾ
അറിവുള്ള അവർക്ക് ഇഷ്ടം പോലെ മരണമില്ല തെ സഞ്ചരിക്കാം
വലുതാകാം ചെറുതാകാം
ഹനുമാനെ പോലെ
ക്രിഷ്ണനെ പോലെ വിരാട് സ്വരൂപം കാനിക്കാം
...അതു കൊണ്ടാണ് സാധാരണ മനുഷ്യ ആത്മാക്കൾക്കും ദൈവ തുല്യം ഉയരാൻ കഴിയും എന്നുള്ള അർഥത്തിൽ
ഹർഹർ മഹാദേവ എന്ന്
മഹാദേവൻ ശിവൻ തന്നെ
അരുൾ ചെയ്തിരിക്കുന്നത്
ഓം നമഃ ശിവായ