Followers(ഭഗവാന്‍റെ ഭക്തര്‍ )
Monday, November 11, 2019
അഘോരികൾ
വീരാണിമംഗലം മഹാദേവക്ഷേത്രം
*വീരാണിമംഗലം മഹാദേവക്ഷേത്രം..*
ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വൈഷ്ണവാശഭൂതനുമായ ശ്രീ
പരശുരാമനാല്‍ പ്രതിഷ്ഠ നടത്തിയ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നാണിത് ...
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ വടക്കാഞ്ചേരി പഞ്ചായത്തിൽ എങ്കക്കാട് ദേശത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണ് വീരണിമംഗലം മഹാദേവക്ഷേത്രം.
108 ശിവക്ഷേത്രങ്ങളിൽ പറയുന്ന അമ്പളിക്കാടാണ് വീരാണിമംഗലം ക്ഷേത്രം.
വിരാണിമംഗലത്ത് ശിവപ്രതിഷ്ഠയ്ക്കൊപ്പം തന്നെ പ്രാധാന്യത്തോടെ നരസിംഹ പ്രതിഷ്ഠയും നടത്തിയിട്ടുണ്ട്.
നരസിംഹ പ്രതിഷ്ഠയ്ക്ക് ശിവക്ഷേത്രത്തിനോളം പഴക്കം ഇല്ല.
അതിനാൽ ഇവിടെ രണ്ടു ചെറിയക്ഷേത്രങ്ങൾ ഒരേ പ്രാധാന്യത്തോടെ നിർമ്മിച്ചിട്ടുണ്ട്. .
മഹാവിഷ്ണുവിന്‍റെ ഈ സാന്നിധ്യം ശിവകോപം കുറക്കാൻ പിന്നീടുണ്ടായതാണ് എന്നാണ് ഐതിഹ്യം.
പരശുരാമൻ പ്രതിഷ്ഠ നടത്തിയതിനും പിന്നീട് നിർമ്മിച്ച ശിവക്ഷേത്രവും വളരെക്കാലം ചരിത്ര വിസ്മൃതിയിലാണ്ടുപോയിരുന്നു. ഈ അടുത്തിടക്കാണ് ക്ഷേത്രം പ്രസിദ്ധിയാർജ്ജിച്ചുവരുന്നത്.
ശിവക്ഷേത്ര ദർശനം പടിഞ്ഞാറേക്കാണ്....
പടിഞ്ഞാറ് ദർശനം നൽകിയാണ് നരസിംഹസ്വാമിയേയും ഇവിടെ കുടിയിരുത്തിയിരിക്കുന്നത്. ശിവഭഗവാന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാക്കുവാനാവാം നരസിംഹപ്രതിഷ്ഠ പിന്നീട് നടത്തിയത് എന്നു വിശ്വസിക്കുന്നു.
പക്ഷേ, മഹാവിഷ്ണുവിന്‍റെ രൗദ്രാവതാരമാണ് നരസിംഹം.
*ഉപദേവന്മാർ:-*
ഗണപതി, അയ്യപ്പൻ, സുബ്രഹ്മണ്യൻ, ഭഗവതി, നാഗങ്ങൽ, ബ്രഹ്മരക്ഷസ്സ്, ശ്രീകൃഷ്ണൻ എന്നിവരാണ് ഉപദേവന്മാർ.
വടക്കാഞ്ചേരി കരുമത്ര റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരെ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
കല്ലാറ്റുപുഴ മഹാദേവക്ഷേത്രം...*
*കല്ലാറ്റുപുഴ മഹാദേവക്ഷേത്രം...*
പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് ..
തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട് പഞ്ചായത്തില്‍ ഉള്‍പ്പെട്ട പടിയം ഗ്രാമത്തില്‍ മുറ്റിച്ചൂര്‍ ദേശത്തിലാണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ധ്യാനരൂപത്തിലാണ് കല്ലാറ്റുപുഴയിലെ ശിവപ്രതിഷ്ഠാ സങ്കല്‍പ്പം,അതുകൊണ്ടാകാം മഹാക്ഷേത്രങ്ങളെ പോലെ തലയെടുപ്പോ തിരക്കോ ഇവിടെ അനുഭവപ്പെടുന്നില്ല ...
തൃശ്ശൂരിൽ നിന്നും ഏകദേശം 20 കിലോമീറ്റർ പടിഞ്ഞാറായി മുറ്റിച്ചൂർ ദേശത്താണ് കല്ലാറ്റുപുഴ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
മൂന്ന് ചുറ്റിലും മറ്റ് ഊരുകൾ (സ്ഥലങ്ങൾ) ഒരു ഭാഗത്ത് പുഴ എന്ന അർത്ഥത്തിലായിരിക്കണം മുറ്റിച്ചൂർ എന്ന് വന്നത്. അറന്നൂറു വർഷങ്ങൾക്കുമുൻപ് രചിയ്ക്കപ്പെട്ടതെന്ന് കരുതുന്ന കോക സന്ദേശത്തിൽ മുറ്റിച്ചൂരിനെ പരാമർശിക്കുന്നുണ്ട്. കോക സന്ദേശത്തിൽ കല്ലാറ്റുപുഴ ക്ഷേത്രത്തെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
*ഉപദേവന്മാർ:-*
ഗണപതി,ദക്ഷിണാമൂർത്തി...
ശിവരാത്രി പ്രധാന ക്ഷേത്രോല്‍സവമാണ് .
ഓം നമഃ ശിവായ
എറണാകുളം ശിവക്ഷേത്രം
*എറണാകുളം ശിവക്ഷേത്രം...*
പരശുരാമ പ്രതിഷ്തിതമായ കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നാണിത്..
എറണാകുളം നഗരമദ്ധ്യത്തിൽ, പടിഞ്ഞാറുഭാഗത്തുള്ള കൊച്ചികായലിലേക്ക് ദർശനം ചെയ്തു എറണാകുളത്തപ്പന്‍റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ശിവനാണ് മുഖ്യ പ്രതിഷ്ഠ.
പണ്ട് ക്ഷേത്രം ചേരാനെല്ലൂർ കർത്താക്കന്മാരുടെ വകയായിരുന്നു. കർത്താക്കന്മാരും കൊച്ചി രാജാക്കന്മാരും ആണ് ക്ഷേത്രത്തിലെ നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളത്.
ശിവക്ഷേത്രത്തിന് മുന്നിലായി ഹനുമാൻ കോവിലും, വടക്ക് വശത്തായി സുബ്രഹ്മണ്യകോവിലും സ്ഥിതി ചെയ്യുന്നു.
ദ്വാപരയുഗത്തിൽ കുലമുനി എന്നുപേരായ ഒരു മുനി ഹിമാലയത്തിൽ തപസ്സനുഷ്ഠിച്ചിരുന്നു. ആശ്രമത്തിലേയ്ക്കാവശ്യമുള്ള ഹോമദ്രവ്യങ്ങൾ ശേഖരിക്കാൻ വനത്തിൽപ്പോയ മുനികുമാരനെ ഒരു കൃഷ്ണസർപ്പം ദംശിച്ചു. ദംശനമേറ്റ മുനികുമാരൻ സർപ്പത്തെ കുരുക്കിട്ടുപിടിച്ചു. കുരുക്കിലകപ്പെട്ട നാഗം ചത്തുപോയി. കുലമുനി ഇതറിഞ്ഞ് വനത്തിൽ എത്തി. ഒരു ജീവനെ ഹിംസിച്ച നീ ഒരു ഘോരസർപ്പമായി മാറട്ടെ എന്ന് ശപിച്ചു. മുനി കുമാരൻ നാഗർഷി എന്നുപേരായ ഒരു നാഗമായി മാറി. ശാപമോക്ഷവും കൊടുത്തു. ഇവിടെനിന്ന് കിഴക്ക് ദിക്കിലായി ഇലഞ്ഞിമരച്ചുവട്ടിൽ നാഗം പൂജ നടത്തിക്കൊണ്ടിരിക്കുന്ന ഒരു ശിവലിംഗമുണ്ട്. ഈ വിഗ്രഹം പൂജ നടത്തുവാനായി നീ വാങ്ങി ദക്ഷിണ ദിക്കിലേക്ക് പോകുക. ഒരു സ്ഥലത്ത് വച്ച് നീ പൂജ ചെയ്യുമ്പോൾ ആ വിഗ്രഹം അവിടെ ഉറച്ചുപോകും. അവിടെ വച്ച് നീ ശാപമോചിതനാകും. നാഗർഷി ശിവലിംഗവുമായി ദക്ഷിണദിക്കിലേക്ക് യാത്രയായി...
നാഗർഷി എറണാകുളത്തെത്തി. വൃക്ഷത്തണലിൽ വിഗ്രഹത്തെ വച്ചിട്ട് കുളത്തിലിറങ്ങി കുളിച്ച് വന്ന് പൂജ ചെയ്തു. രാവിലെ കുളക്കടവിൽ കുളിക്കാൻ എത്തിയവർ ഒരു ഭീകരജീവി നടത്തുന്ന പൂജ കണ്ട് ഭയന്ന് ആളുകളെ വിളിച്ചുകൂട്ടി. അവർ എത്തി നാഗർഷിയേ ഉപദ്രവിക്കുവാൻ തുടങ്ങിയതോടെ ശിവലിംഗവുമായി രക്ഷപ്പെടാൻ ശ്രമിച്ച നാഗർഷിക്ക് ശിവലിംഗം അവിടെ ഉറച്ചിരിക്കുന്നതായി കണ്ടു. ശിവലിംഗത്തിന് മുന്നിൽ സാഷ്ടാംഗപ്രണാമം നടത്തി നാഗർഷി ശാപമോചിതനായി.
ദേശാധിപനായ തൂശത്തുകൈമളെ ഈ വിവരം അറിയിക്കുകയും ശിവലിംഗം ഇരുന്ന സ്ഥാനത്ത് ഒരു ക്ഷേത്രം പണിയിക്കുകയും ചെയ്തതായിട്ടാണ് ഐതിഹ്യം.
*ഉപദേവന്മാർ:-*
ഗണപതി,ശാസ്താവ്,കിരാതമൂർത്തി (ശിവൻ),ദക്ഷിണാമൂർത്തി,സുബ്രഹ്മണ്യൻ,ശ്രീരാമൻ,ഹനുമാൻ,ശ്രീകൃഷ്ണൻ,നാഗരാജാവ്
രാവിലെ നാല് മണിക്ക് നട തുറക്കും. നിർമാല്യദർശനത്തിനുശേഷം അഭിഷേകവും മലർനിവേദ്യവും നടക്കും. അഞ്ചു പൂജകൾ പതിവുണ്ട്. മൂന്നു ശീവേലിയുമുണ്ട്.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ ആയിരത്തൊന്ന് കുടം ജലാഭിഷേകവും കതിനവെടിയും എള്ളുകൊണ്ടുള്ള തുലാഭാരവുമാണ്. ശ്രീപാർവതി ചൈതന്യമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കിഴക്കേനടയിൽ വിളക്ക് വച്ചാൽ മംഗല്യഭാഗ്യമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
എറണാകുളം ക്ഷേത്രത്തിലെ ഉത്സവം മകര മാസത്തിലാണ്. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തിരുവാതിര ആറാട്ടോടുകൂടി പര്യവസാനിക്കുന്നു. ഗംഭീര ആനയെഴുന്നള്ളിപ്പും മേളവും വിവിധ കലാപരിപാടികളും ഉത്സവത്തിന് മാറ്റുകൂട്ടുന്നു.
ഓം നമഃ ശിവായ
കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം.
*കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം...*
വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം.
ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ കാഞ്ഞിരമറ്റത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം..
നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നായ ഇടുക്കിജില്ലയിലെ ഏക ശിവാലയം കൂടിയാണിത്. വർഷം മുഴുവനും നിറഞ്ഞൊഴുകുന്ന തൊടുപുഴയാറിന്‍റെ തീരത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ പടിഞ്ഞാറ് ദർശനം നൽകി ആറിന്റെ കിഴക്കേക്കരയിൽ നിലകൊള്ളുന്നു.
അധികം ചരിത്രത്താളുകളിൽ ഒന്നും ഇടം നേടാൻ തൊടുപുഴ കാഞ്ഞിരമറ്റം ശിവക്ഷേത്രത്തിനായിട്ടില്ല. എന്നിരുന്നാലും 1500 വർഷത്തെ പഴമയുടെ കഥകൾ പറയാനുണ്ടാവും ഈ മലയോര ശിവക്ഷേത്രത്തിന്.
ഇവിടെ ക്ഷേത്രം പണിതത് വടക്കുംകൂർ രാജാവിന്റെ കാലത്താണ് എന്നാണ് വിശ്വാസം.മുൻപ് കാടുപിടിച്ചു കിടന്ന ഈ പ്രദേശം കൃഷിക്കായി വെട്ടിതെളിക്കുകയും തുടർന്ന് ശിവലിംഗം കാണാനിടയാവുകയും ചെയ്തു. അന്നത്തെ വടക്കുക്കൂർ രാജാവാണ് ഇന്ന് ക്ഷേത്രം നിൽക്കുന്നിടത്ത് ആദ്യമായി നിർമ്മാണം നടത്തിയത്. അതിനുശേഷം പല അവസരങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ക്ഷേത്രത്തിൽ നടത്തുകയുണ്ടായിട്ടുണ്ട്. ക്ഷേത്ര നിർമ്മാണത്തിനും വർഷങ്ങൾക്കു ശേഷമാണ് തൊടുപുഴയാർ ക്ഷേത്രത്തിനരികിലൂടെ ഒഴുകി തുടങ്ങിയതത്രെ.
തൊടുപുഴയാരിന്‍റെ കിഴക്കേക്കരയിൽ കാഞ്ഞിരമറ്റം ദേശത്ത് ക്ഷേത്രം സ്ഥിതിചെയ്യുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം ചെറു നാട്ടുരാജ്യങ്ങളായി രൂപംകൊണ്ട വടക്കുംകൂർ രാജവംശത്തിന്‍റെ സുവർണ്ണ കാലഘട്ടങ്ങളിലാണ് ക്ഷേത്ര നിർമ്മാണം നടന്നത് എന്നു കരുതുന്നു. വിശാലമായ ക്ഷേത്ര മതിലകത്ത് കേരളത്തനിമ വിളിച്ചോതുന്ന ക്ഷേത്ര നിർമ്മാണ ശൈലിയാണ് ഇവിടെ കാണാൻ കഴിയുന്നത്.
ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു.കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്.
മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.
കാഞ്ഞിരമറ്റം ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. സദാശിവ സങ്കല്പത്തിലുള്ള ശിവലിംഗ പ്രതിഷ്ഠ. സദാശിവമൂർത്തിയുടെ രൗദ്രഭാവം വീണ്ടും കുറയ്ക്കാനെന്നോണം തൊടുപുഴയാർ മുൻപിലൂടെ ഒഴുകുന്നു.
ഉപദേവപ്രതിഷ്ഠകൾ:-ശാസ്താക്ഷേത്രം,ഗണപതി,ഹനുമാൻ സ്വാമി...
തൃകാലപൂജാവിധികളാണ് ഇവിടെ പടിത്തരമായി നിശ്ചയിച്ചിരിക്കുന്നത്.ഉഷഃപൂജ,ഉച്ചപൂജ,അത്താഴപൂജ
കുംഭമാസത്തിലെ തിരുവോണനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതുകണ്ടു തൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ തങ്ങാറുണ്ട്.
ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്‍റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.
തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമഃ ശിവായ
പൂങ്കുന്നം ശിവക്ഷേത്രം
*പൂങ്കുന്നം ശിവക്ഷേത്രം...*
108 ശിവക്ഷേത്രങ്ങളിൽ ഒന്നായ പൂങ്കുന്നത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു...
തൃശ്ശൂർ ജില്ലയിലെ പൂങ്കുന്നത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് പൂങ്കുന്നം ശിവക്ഷേത്രം. വടക്കുംനാഥക്ഷേത്രവുമായി അഭേദ്യ ബന്ധമുള്ള ക്ഷേത്രമാണിത്. വടക്കുംനാഥക്ഷേത്രത്തിലേക്ക് കുടികൊണ്ട ദേവനും ദേവിയും തന്നെയാണ് ഇവിടെയെന്നു വിശ്വസിക്കുന്നു..
ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണ്...
ഇവിടെ കുടികൊണ്ടിരുന്ന ശിവ-പാർവ്വതീമാർ ഇതിലും അനുയോജ്യമായ സ്ഥല കണ്ടെത്താൻ തങ്ങളുടെ ഭൂതഗണങ്ങളിൽ ഒരാളായ സിംഹോദരനോടു പറഞ്ഞുവത്രേ. സിംഹോദരൻ പിന്നീട് കണ്ടു പിടിച്ച സ്ഥലമാണ് വടക്കുംനാഥം. സിംഹോദരൻ തിരിച്ചു വരാൻ വൈകിയെന്നും സിംഹോദരനെ അന്വേഷിച്ച് ശിവ-പാർവ്വതിമാർ പുറപ്പെട്ട് വടക്കുംനാഥത്ത് കുടികൊണ്ടുവെന്നും ഐതിഹ്യം. അതായത് വടക്കും നാഥനും ദേവി പാർവ്വതിയും ഇവിടെ പൂങ്കുന്നത്താണ് ആദ്യം കുടികൊണ്ടത് എന്നുവിശ്വസിക്കുന്നു. പിന്നീട് ദേവ-ദേവി ചൈതന്യം മനസ്സിലാക്കി പൂങ്കുന്നത്തും വടക്കുൻനാഥത്തും ക്ഷേത്രം പണിതുവെന്നുമാണ് വിശ്വാസം.
വടക്കുംനാഥക്ഷേത്രത്തിലേതുപോലെതന്നെ ഇവിടെയും ശിവ ദർശനം പടിഞ്ഞാറേക്ക് തന്നെയാണ്. അതുപോലെതന്നെ അതേ ശ്രീകോവിലിൽ കിഴക്കു ദർശനം നൽകി പാർവ്വതീദേവിയും കുടികൊള്ളുന്നു...
ഇവിടെയും അർദ്ധനാരീശ്വരനായി രൗദ്രഭാവത്തിലാണ് ശിവൻ വാഴുന്നത്. എന്നാൽ ശിവലിംഗം നെയ്യിട്ടുമൂടിയിട്ടില്ല. ഇവിടുത്തെ ശ്രീകോവിൽ വളരെ വലിപ്പമേറിയതാണ്. പടിഞ്ഞാറേ നടയിൽ ചതുരാകൃതിയിൽ നമസ്കാര മണ്ഡപവും പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപുരയും എല്ലാം കേരളാശൈലിയിൽ തന്നെയാണ് പണിതിരിക്കുന്നത്...
പടിഞ്ഞാറ് ഭാഗത്ത് ഇരുനിലയിൽ ക്ഷേത്രഗോപുരം പണിതീർത്തിരിക്കുന്നു. ഈ ഗോപുരം അടുത്തിടക്ക് പണിതതാണ്. ഗോപുരത്തിൽ പണിതീർത്തിരിക്കുന്ന ദേവശില്പങ്ങൾ ഗോപുരത്തിനു ഭംഗി വർദ്ധിപ്പിക്കുന്നുണ്ട്...
*ഉപക്ഷേത്രങ്ങൾ:-*
ഗണപതി,അയ്യപ്പൻ,ശ്രീകൃഷ്ണൻ,നാഗദൈവങ്ങൾ
ഓം നമഃ ശിവായ
പുത്തൂർ മഹാദേവക്ഷേത്രം
*പുത്തൂർ മഹാദേവക്ഷേത്രം...*
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...
കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് കരിവെള്ളൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് പുത്തൂർ മഹാദേവക്ഷേത്രം.
കരിവെള്ളൂർ ദേശത്തിലെ രണ്ടു മഹാശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം; രണ്ടാമത്തെ ശിവക്ഷേത്രം കരിവെള്ളൂർ മഹാദേവക്ഷേത്രമാണ്.
ഇവിടെ പരശുരാമനാണ് പ്രതിഷ്ഠനടത്തി തേവർക്ക് ആദ്യ നേദ്യം കഴിച്ചത് എന്നാണ് ഐതിഹ്യം.രശുരാമ പ്രതിഷ്ഠിതമെങ്കിലും ഇവിടെ സ്വയംഭൂവാണ് ശിവലിംഗം. കിരാതമൂര്‍ത്തിയായ പരമശിവനുമായി (കരിവെള്ളന്‍) ബന്ധപ്പെടുത്തിയായിരിക്കണം കരിവെള്ളൂര്‍ എന്ന സ്ഥലമുണ്ടായതെന്ന് കരുതുന്നു.
ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഒരു ചെറിയ കുന്നിനു മുകളിലാണ്.
കിഴക്കു ദർശന നൽകി പുത്തൂരപ്പൻ ഇവിടെ കുടികൊള്ളുന്നു.
ക്ഷേത്ര സമുച്ചയത്തിലേക്ക് എത്തിചേരാനായി കിഴക്കും, പടിഞ്ഞാറും വശങ്ങളിൽ നിന്നും പടിക്കെട്ടുകൾ പണിതീർത്തിരിക്കുന്നു.
നാല്‍പ്പത്തിയെട്ടു പടികള്‍ കയറിയിട്ട് വേണം ക്ഷേത്രത്തില്‍ എത്താന്‍.മുഖ്യ ശ്രീകോവിലിനു മൂന്നു ഘനദ്വാരങ്ങള്‍ ,സോപാനത്തിനു അഞ്ചു പടികലുണ്ട്.
കുന്നിൻ മുകളിലായിട്ടു കൂടി ക്ഷേത്രത്തിൽ വെള്ളത്തിനു ബുദ്ധിമുട്ടൊന്നും വരാത്തവണ്ണം ക്ഷേത്രക്കുളവും, നിത്യപൂജ്ജാദികാര്യങ്ങൾക്കായി ക്ഷേത്രത്തിൽ കിണറു പണിതീർത്തിട്ടുണ്ട്. എത്ര വരൾച്ചക്കാലത്തും ജലസമൃദ്ധിയുള്ളവയാണിവ. ഇതുമായി ബന്ധപെട്ട ഒരു ചരിത്രം ഇങ്ങനെയാണ് :-
ചിറക്കല്‍ രാജാവ് വളര്‍ത്തി കൊണ്ടു വന്ന മുരിക്കഞ്ചേരി കേളു, മാടായിക്കാവിലെ ഒരു കാര്യക്കാരനായിരുന്നു .സഹപ്രവര്‍ത്തകരുടെ നുണപ്രചരണം കാരണം കേളുവിനെ രാജാവ് പിരിച്ചുവിട്ടു .ഇതില്‍ കുപിതനായ കേളു വടകര വാപ്പനുമായി ചേര്‍ന്ന് സൈന്യമുണ്ടാക്കി ചിറക്കല്‍ രാജാവിന്‍റെ പതിനേഴ് ക്ഷേത്രങ്ങള്‍ കീഴടക്കി.
പുത്തൂര്‍ മഹാശിവക്ഷേത്രവും ആക്രമിക്കാന്‍ തീരുമാനിച്ചു. ആദ്യം വാച്ചാങ്കുന്നു ആക്രമണ കേന്ദ്രമായി തിരഞ്ഞെടുത്തെങ്കിലും പിന്നീട് കൊട്ടക്കുന്നിലേക്ക് ലക്‌ഷ്യം മാറ്റി. യുദ്ധഭീഷണി കാരണം പുത്തൂരപ്പന് പൂജ നടത്താന്‍ കഴിഞ്ഞില്ല,കിണറില്‍ ജലക്ഷാമവും ഉണ്ടായിരുന്നു.. ക്ഷേത്രക്കുളം കോട്ടക്കുന്നിന്‍റെ മുന്‍ വശത്തായിരുന്നു. അവിടെ നിന്നും വെള്ളമെടുക്കാന്‍ പറ്റാതെ വന്നപ്പോള്‍ പൂജാരി പുത്തൂരപ്പനെ മനമുരുകി വിളിച്ചു പ്രാര്‍ത്തിച്ചു. പിറ്റേന്ന് രാവിലേക്ക് ക്ഷേത്രക്കിണര്‍ നിറഞ്ഞിരുന്നു എന്ന് പറയപ്പെടുന്നു. കുളത്തിലേക്ക് പോകേണ്ടി വന്നില്ല. ഭഗവാന്‍റെ അനുഗ്രഹത്താല്‍ ചിറക്കല്‍ രാജാവിന്നു അക്രമികളെ തുരത്തി പതിനേഴ് ക്ഷേത്രങ്ങളുംവീണ്ടെടുക്കാന്‍ സാധിച്ചു.
പുത്തൂര്‍ ക്ഷേത്രത്തില്‍ കാണുന്ന കാളിയമര്‍ദനം, കൃഷ്ണലീല, കാളിയനാഗം എന്നീ കഥ വിവരിക്കുന്ന ചുവര്‍ചിത്രങ്ങള്‍ അപൂര്‍വ്വവും പൌരാണികവുമാണ്.
പുത്തൂർ ശിവക്ഷേത്രത്തിൽ നിത്യേന മൂന്നു പൂജകളും രണ്ടു ശീവേലികളും പടിത്തരമായി നിശ്ചയിച്ചിട്ടുണ്ട്.പ്രധാന ആഘോഷം ശിവരാത്രിയാണ്.
ഗണപതി,അയ്യപ്പന്‍,പാച്ചേനിഭഗവതി , ഒയലാത്ത് ഭഗവതി എന്നിവര്‍ ഉപദേവന്മാരാണ്.
ഓം നമഃ ശിവായ
നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
*നാദാപുരം ഇരിങ്ങന്നൂർ ശിവക്ഷേത്രം...*
പരശുരാമ പ്രതിഷ്ഠിതമായ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്,
മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, പെരളശ്ശേരിയിലും ആണ്..
കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സ്ഥിതിചെയ്യുന്ന അതിപുരാതന ശിവക്ഷേത്രമാണ് നാദാപുരം ഇരിങ്ങന്നൂർ മഹാദേവക്ഷേത്രം.നാദാപുരത്ത് ഇടച്ചേരി പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വളരെ മനോഹരമാണീ ക്ഷേത്ര നിർമ്മിതി. നാലമ്പലവും, തിടപ്പള്ളിയും, ബലിക്കല്പുരയും, മുഖമണ്ഡപത്തോട് കൂടിയ ശ്രീകോവിലും എല്ലാം മഹാക്ഷേത്രത്തിനൊത്തവണ്ണമാണ് പണിതീർത്തിരിക്കുന്നത്.
ക്ഷേത്രം കിഴക്കോട്ട് അഭിമുഖമായാണ് സ്ഥിതി ചെയ്യുന്നത്....
കിഴക്കു വശത്തായി അഗ്രമണ്ഡപത്തിനു മുമ്പിലായി പണ്ട് നമസ്കാരമണ്ഡപം ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാം. കിഴക്കേ നാലമ്പലത്തിലൂടെ ബലിക്കല്പുര കടന്ന് അകത്തു കയറുമ്പോൾ ചതുരത്തിൽ നിർമ്മിച്ചിട്ടുള്ള മനോഹരമായ മുഖമണ്ഡപം കാണാൻ പറ്റും. മുഖമണ്ഡപത്തിനും ശ്രീകോവിലിനും ദ്വിതാല രൂപമാണുള്ളത്. ശ്രീകോവിലിന് ചുറ്റുമുള്ള നാലമ്പലത്തിൽ തിടപ്പിള്ളിയും പണിതീർത്തിട്ടുണ്ട്...
നാലമ്പലത്തിന്‍റെ വടക്ക് ഭാഗത്ത് വിഷ്ണു പ്രതിഷ്ഠയുണ്ട്.
കിഴക്കു വശത്തായി വളരെ വലിപ്പമേറിയ ക്ഷേത്രക്കുളം ഉണ്ട്. ശ്രീമഹാദേവന്‍റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനാവാം ഇവിടെയും ക്ഷേത്രക്കുളത്തിലേക്ക് ദൃഷ്ടി വരത്തക്കവണ്ണം പ്രതിഷ്ഠ നടത്തിയിരിക്കുന്നത്.
നിത്യേന മൂന്നു പൂജകൾ പതിവുണ്ട്. ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ.
വിശേഷങ്ങള്‍ :-ശിവരാത്രി,മണ്ഡലപൂജ,അഷ്ടമിരോഹിണി.
ഉപക്ഷേത്രങ്ങൾ:-
ഗണപതി,അയ്യപ്പൻ,നാഗങ്ങൾ,ബ്രഹ്മരക്ഷസ്സ്,ശ്രീകൃഷ്ണൻ.
ഇടച്ചേരി പഞ്ചായത്തിൽ നാദാപുരം - തലശ്ശേരി റൂട്ടിൽ ഇരിങ്ങന്നൂർ ദേശത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഓം നമഃ ശിവായ
ശിവകല്പം
മുതുവറ മഹാദേവക്ഷേത്രം
ഹനുമാൻ ചാലിസയുടെ ചരിത്രവും ഗുണങ്ങളും വരികളും
രാമേശ്വരം
GOD SHIVA DEVOTEE -ശിവ ഭക്തന്‍ ചെകിടന്‍ സ്വാമി
------------------
മിക്ക ശിവ ക്ഷേത്രങ്ങളിലും വടക്ക് ഭാഗത്ത് തെക്കോട്ട അഭിമുഖമായി ചണ്ടികെശ്വരന്‍ എന്ന ഉപ ദേവന്റെ ഒരു സന്നിധി കാണാം ചണ്ടികെശ്വരനെ ചെകിടന്‍ സ്വാമി എന്ന് പറഞ്ഞു
ഭക്തര്‍ കൈ കൊട്ടി ശബ്ദം ഉണ്ടാക്കി തൊഴുതു പ്രാര്‍ഥിക്കുന്നു .എന്നാല്‍ ആരാണീ ചണ്ടികെശ്വരന്‍ ??
എന്തിനാണ് കൈ കൊട്ടി ശബ്ദം ഉണ്ടാക്കി പ്രാര്ധിക്കുന്നത് എന്നതിന്റെ പൊരുള്‍ പലര്‍ക്കും അറിയില്ല .ചണ്ടികെശ്വരന്റെ യഥാര്‍ഥ പേര് വിജാര ശര്‍മ്മന്‍ എന്നാണ്
.അദ്ദേഹത്തിന്റെ മനസ്സും ചിന്തയും മുഴുവന്‍ ശിവമയമാണ് അതുകൊണ്ട് വിജര ശര്മ്മനെ ശിവ പിത്തന്‍ (ശിവ ഭ്രാന്തന്‍) എന്ന് പറഞ്ഞു നാട്ടുകാര്‍ കളിയാക്കി എന്നിട്ടും വിജയ
ശര്മ്മന്റെ അന്ധമായ ശിവ ഭക്തി നാള്‍ക്കു നാള്‍ വര്ധിച്ചതല്ലാതെ കുറഞ്ഞില്ല ഈ മഹാന്‍ നിത്യവും ആറ്റിലെ മണ്ണെടുത്ത് ശിവളിങ്ങമുണ്ടാക്കി അതില്‍ കുടം കണക്കിന് പാല്‍
കൊണ്ട് അഭിഷേകം ചെയ്തു പ്രാര്തിച്ചു പോന്നു.
കാലപ്പഴക്കത്തില്‍ പശുക്കള്‍ സ്വയം വിജാരഷര്‍മ്മന്റെ അടുത്തെത്തി പാല്‍ ചുരത്തി തുടങ്ങി .നാട്ടുകാര്‍ തങ്ങളുടെ പാല്‍ മോഷ്ടിക്കപ്പെടുന്നു എന്ന പരാതിയുമായി വജാര ശര്മ്മന്റെ
പിതാവിനടുത്തെത്തി മകന്റെ പ്രവര്ത്തിയരിഞ്ഞു കുപിതനായ പിതാവ് വിജാര ശര്മ്മനെ ഒരു വടികൊണ്ട് അടിച്ചു എന്നാല്‍ വിജാര ശര്‍മ്മാനോ പിതാവിന്റെ താടനം ഏറ്റിട്ടും
അറിയാത്ത മട്ടില്‍ ശിവ ഭക്തിയില്‍ ലീനനായി തന്റെ പൂജയില്‍ തന്നെ വ്യാപ്രുതനായി ആ സമയം ശിവന്റെ അഭിഷേകത്തിനായി എടുത്തു വച്ചിരുന്ന പാല്‍ കുടം പിതാവിന്റെ കാല്‍
തട്ടി മറിഞ്ഞു പാല് മുഴുവന്‍ നിലത്തു പോയി ഇത് കണ്ടു കൊപിഷ്ടനായ വിജാര ശര്‍മ്മന്‍ ഒരു വടി എടുത്തു പിതാവിന്റെ കാലില്‍ അടിച്ചു ,ആ വടി ഒരു മഴു വായി മാറി .അത്
പിതാവിന്റെ കാലുകളെ വെട്ടി .
ആ സന്ദര്‍ഭത്തില്‍ വിജാര ശര്മ്മന്റെ തീവ്ര ശിവ ഭക്തിയില്‍ സംപ്രീതനായ ശിവന്‍ ഉമാ മഹേശ്വര രൂപത്തില്‍ അവിടെ പ്രത്യക്ഷ പ്പെട്ട് തന്റെ കൈകള്‍ കൊണ്ട് വിജാര ശര്മ്മനെ
സ്പര്‍ശിച്ചു എന്നിട്ട് തന്റെ ജടയില്‍ അണിഞ്ഞിരുന്ന കൊന്ന മാലയും വിജാര ശര്മ്മനെ അണിയിച്ചു അനുഗ്രഹിച്ചു മാത്രമല്ല താന്‍ കുടി കൊള്ളുന്ന ഇടത്തൊക്കെ തന്നെ
പൂജിക്കുവാനായി ഒരു സ്ഥിരമായ സ്ഥലവും നല്‍കി വിജാര ശര്മ്മന്റെ പിതാവിന്റെ കാലുകളും പൂര്‍വ്വ സ്തിതിയിലെത്താന്‍ ശ്രീ പരമേശ്വരന്‍ അനുഗ്രഹിച്ചു
സദാ ശിവ യോഗ ഭക്തിയിലും പൂജയിലും വിജാര ശര്‍മ്മന്‍ വ്യാപ്രുതനായിരിക്കുന്നതിനാലാണ് ഭക്തര്‍ അദ്ദേഹത്തെ കൈ കൊട്ടി ഉണര്‍ത്തി തൊഴുത് പ്രാര്‍ഥിക്കുന്നത്
(സമ്പാതകന്‍ :തമ്പി പറമ്പില്‍ വിദ്യാസാഗര്‍ )