Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, May 21, 2020

മൗനത്തെ ഉപാസിക്കുക

_🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔_

*_🏠 INSPIRE - 156 🏠_*

*_മൗനത്തെ ഉപാസിക്കുക...._*


_അതിബൃഹത്തായ മഹാഭാരതം രചിച്ചത് വ്യാസമഹർഷിയാണ്......._

_വ്യാസമുനി ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നു, മംഗളമൂർത്തിയായ ഗണപതി അത് എഴുതി........_

_അങ്ങനെയാണ് ആ കൃതി രചിക്കപ്പെട്ടത്....._

_ഗ്രന്ഥം പൂർത്തിയായപ്പോൾ വ്യാസൻ ഗണപതിയെ പ്രശംസിച്ചു......._

_ഗണപതിയുടെ എഴുത്തിനേക്കാൾ അദ്ദേഹത്തിന്റെ മൗനത്തിലായിരുന്നു വ്യാസന് കൂടുതൽ മതിപ്പ് തോന്നിയിരുന്നത്........_

_അതിവിസ്തൃതമായ കൃതി തുടക്കം മുതൽ ഒടുക്കം വരെ വ്യാസൻ ഇടതടവില്ലാതെ ചൊല്ലിക്കൊടുക്കുകയും ഗണപതി എഴുതിയെടുക്കുകയും ചെയ്തു കൊണ്ടിരുന്നുവെങ്കിലും ഇക്കാലമത്രയും ഗണപതി തികഞ്ഞ മൗനം പാലിച്ചു......_

_വ്യാസന്റെ ആശ്ചര്യത്തിന് മറുപടിയായി ഗണപതി പറഞ്ഞു:_

_'വിളക്കുകൾ അനവധിയുണ്ട്., ഓരോന്നിലുമുള്ള എണ്ണയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും......,'_

_'ഒരിക്കലും വറ്റാത്ത എണ്ണ ഒരു വിളക്കിലുമുണ്ടാകില്ല......'_

_അതേപ്പോലെ ദേവന്മാർ, അസുരന്മാർ, മനുഷ്യർ എന്നിവരിൽ പ്രാണശക്തി ഏറിയും കുറഞ്ഞുമിരിക്കും....,_

_എന്നെന്നും ഒരുപോലെ വർത്തിക്കുന്ന ശക്തി ഇവരിൽ ആരുമില്ല....._

*_പ്രാണശക്തിയുടെ ഉപയോഗം വളരെ സംയമനത്തോടെ ആരുചെയ്യുന്നുവോ, അവനതിന്റെ ഗുണം കൂടുതൽ അനുഭവിക്കുന്നു......!_*

*_സകല നേട്ടങ്ങളുടെയും സിദ്ധികളുടെയും അടിസ്ഥാനം സംയമനമാണ്....._*

*_സംയമനത്തിന്റെ ആദ്യപടി വാക്കുകൾ നിയന്ത്രിക്കുക എന്നതാണ്......._*

*_തക്കതായ കാര്യമില്ലാതെ വെറുതെ സംസാരിക്കുന്നത് മൂലം തെറ്റിദ്ധാരണകളും ശത്രുതയും ഗുണകരമല്ലാത്ത ബന്ധങ്ങളും ഉണ്ടായിത്തീരുന്നു......,_*

*_മാത്രമല്ല അങ്ങനെ സംസാരിക്കുന്നവന്റെ പ്രാണശക്തി അനാവശ്യമായി ക്ഷീണിക്കുകയും ചെയ്യുന്നു......._*

*_എല്ലാക്കാര്യത്തിലും സംയമനം പാലിക്കുക എന്നത് മഹത്തുക്കളുടെ ലക്ഷണങ്ങളിൽപ്പെടുന്നതാണ്......_*

*_•••••••••••••••••••••••••••••••••••••••••••••••••••_*

ശ്രീ ശങ്കരാചാര്യനും ചണ്ടാലനും

ശ്രീ ശങ്കരാചാര്യനും ചണ്ടാലനും

ഒരിക്കല്‍ ആദിശങ്കരന്‍,  കാശിയില്‍,  കുളിച്ചു പുതിയ വസ്ത്രം ധരിച്ചു ക്ഷേത്രത്തിലേക്ക് ശിഷ്യന്മാരുമായി പോകുകയായിരുന്നു. വഴിയില്‍ അല്‍പ്പ വസ്ത്രധാരിയും മദ്യപാ നിയുമായ ഒരു ചണ്ടാലന്‍ തന്റെ സന്തത സഹചാരികളായ നായ്ക്കളുമായി അവര്‍ക്ക് എതിരെ വന്നു. ആചാര്യ ശിഷ്യന്മാര്‍ ” ദൂരെ പോകൂ , ദൂരെ പോകൂ “ എന്നു ആംഗ്യ ഭാഷയില്‍ കൂടി അയാളോട് ആവശ്യപ്പെട്ടു. നിഷ്കളങ്കമായ ഈ ആവശ്യം ചണ്ടാലനെ ക്ഷുഭിതനാക്കി . 

അയാള്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു ആചാര്യനോടു .

1. താങ്കള്‍ എന്നോടു മാറിപ്പോകൂ എന്ന് പറഞ്ഞപ്പോള്‍ ഒരു ഭൌതികവസ്തു മറ്റൊരു ഭൌതിക വസ്തു വില്‍ നിന്ന് മാറ്റാനാണോ ആത്മാവിനെ ആത്മാവില്‍ നിന്ന് മാറ്റാനാ ണോ പറഞ്ഞത് ? പരമമായ ബ്രഹ്മം എല്ലാ യിടത്തും ഉണ്ടെന്നു പറയുന്ന അങ്ങ് എന്താ ണ് ഉദ്ദേശിച്ചത് എന്ന് എനിക്ക് മനസില്ലാക്കി തന്നാലും ഭക്ഷണം കൊണ്ടു നിര്‍മ്മിച്ചഎന്റെ ശരീരം ഭക്ഷണം കൊണ്ടു തന്നെ നിര്‍മ്മിച്ച താങ്കളുടെ ശരീരത്തില്‍ നിന്നും മാറ്റി നിര്‍ത്തുവാനാണോ ആവശ്യപ്പെട്ടത് ? എനിക്കുള്ള പൂര്‍ണതാബോധവും താങ്കളുടെ പൂര്‍ണതാ ബോധവും എങ്ങനെ വ്യത്യസ്ത മാകുന്നു ?

2. സൂര്യന്റെ പ്രതി ബിംബം വിശുദ്ധമായ ഗംഗയില്‍ വീഴുമ്പോള്‍ ഉണ്ടാകുന്നതും ചണ്ടാലന്മാരുടെ തെരുവിലെ അഴുക്കു നിറ ഞ്ഞ ഓടയില്‍ ഉണ്ടാകുന്ന പ്രതിബിംബവും തമ്മില്‍ എന്താണ് വ്യത്യാസം ? ഒരു സുവര്‍ണ പാത്രത്തിനകത്തെ സ്ഥലവും ഒരു മണ്‍പാ ത്രത്തിനകത്തെ സ്ഥലവും തമ്മില്‍ എന്താ ണ് വ്യത്യാസം ? ചുരുക്കത്തില്‍ അദ്വൈതം എന്ന ഏകത്വം പ്രസംഗിക്കുന്ന താങ്ക ദൃഷ്ടിയിൽ ബ്രാഹ്മണനായ താങ്കളും ചണ്ടാലനായ ഞാനും തമ്മില്‍ എങ്ങനെ വ്യത്യാസം കാണുന്നു ?

ഈ ചോദ്യങ്ങള്‍ കേട്ട് ആചാര്യന്‍ സ്തബ്ധ നായി നിന്നുപോയി, അദ്ദേഹം മനസ്സിലാക്കി ചണ്ടാലന്‍ പറഞ്ഞത് താന്‍ പറയുന്ന അദ്വൈത സങ്കല്‍പ്പം തന്നെ ആണെന്ന്. തനിക്കു ഗുരുവാകാന്‍ കഴിവുള്ള വ്യക്തി യാണ് ആ ചണ്ടാലന്‍ എന്ന് മനസ്സിലാക്കി ആചാര്യന്‍ അയാളെ വന്ദിച്ചു തന്റെ അറിവി ല്ലായ്മ്മക്ക് മാപ്പപെക്ഷിച്ചു. ഇതിനു ശേഷം ആചാര്യന്‍ എഴുതിയ “മനീഷ പഞ്ചകം” എന്ന അഞ്ചു പദ്യങ്ങളില്‍ ഈ തത്വം ആചാര്യന്‍ വിശദീകരിക്കുന്നു.

മനീഷാപഞ്ചകം

അന്നമയാദന്നമയമഥവാ ചൈതന്യമേവ ചൈതന്യാത് ।
യതിവര ദൂരീകര്‍തും വാഞ്ഛസി കിം ബ്രൂഹി ഗച്ഛ ഗച്ഛേതി ॥
പ്രത്യഗ്വസ്തുനി നിസ്തരങ്ഗസഹജാനന്ദാവബോധാംബുധൌ
വിപ്രോഽയം ശ്വപചോഽയമിത്യപി മഹാന്‍കോഽയം  വിഭേദഭ്രമഃ ।
കിം ഗങ്ഗാംബുനി ബിംബിതേഽംബരമണൌ ചാണ്ഡാലവീഥീപയഃ
പൂരേ വാഽന്തരമസ്തി കാഞ്ചനഘടീമൃത്കുംഭയോര്‍വാഽംബരേ ॥

ജാഗ്രത്സ്വപ്നസുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്സാക്ഷിണീ ।
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേ-
ച്ചാണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ॥ 1॥

ബ്രഹ്മൈവാഹമിദം ജഗച്ച സകലം ചിന്‍മാത്രവിസ്താരിതം
സര്‍വം ചൈതദവിദ്യയാ ത്രിഗുണയാഽശേഷം മയാ കല്‍പിതം ।
ഇത്ഥം യസ്യ ദൃഢാ മതിഃ സുഖതരേ നിത്യേ പരേ നിര്‍മലേ
ചാണ്ഡാലോഽസ്തു സ തു ദ്വിജോഽസ്തു ഗുരുരിത്യേഷാ മനീഷാ മമ ॥ 2॥

ശശ്വന്നശ്വരമേവ വിശ്വമഖിലം നിശ്ചിത്യ വാചാ ഗുരോ-
ര്‍നിത്യം ബ്രഹ്മ നിരന്തരം വിമൃശതാ നിര്‍വ്യാജശാന്താത്മനാ ।
ഭൂതം ഭാതി ച ദുഷ്കൃതം പ്രദഹതാ സംവിന്‍മയേ പാവകേ
പ്രാരബ്ധായ സമര്‍പിതം സ്വവപുരിത്യേഷാ മനീഷാ മമ ॥ 3॥

യാ തിര്യങ്നരദേവതാഭിരഹമിത്യന്തഃ സ്ഫുടാ ഗൃഹ്യതേ
യദ്ഭാസാ ഹൃദയാക്ഷദേഹവിഷയാ ഭാന്തി സ്വതോഽചേതനാഃ ।
താം ഭാസ്യൈഃ പിഹിതാര്‍കമണ്ഡലനിഭാം സ്ഫൂര്‍തിം സദാ ഭാവയ-
ന്യോഗീ നിര്‍വൃതമാനസോ ഹി ഗുരുരിത്യേഷാ മനീഷാ മമ ॥ 4॥

യത്സൌഖ്യാംബുധിലേശലേശത ഇമേ ശക്രാദയോ നിര്‍വൃതാ
യച്ചിത്തേ നിതരാം പ്രശാന്തകലനേ ലബ്ധ്വാ മുനിര്‍നിര്‍വൃതഃ ।
യസ്മിന്നിത്യസുഖാംബുധൌ ഗലിതധീര്‍ബ്രഹ്മൈവ ന ബ്രഹ്മവിദ്
യഃ കശ്ചിത്സ സുരേന്ദ്രവന്ദിതപദോ നൂനം മനീഷാ മമ ॥ 5॥

ദാസസ്തേഽഹം ദേഹദൃഷ്ട്യാഽസ്മി ശംഭോ
ജാതസ്തേംഽശോ ജീവദൃഷ്ട്യാ ത്രിദൃഷ്ടേ ।
സര്‍വസ്യാഽഽത്മന്നാത്മദൃഷ്ട്യാ ത്വമേവേ-
ത്യേവം മേ ധീര്‍നിശ്ചിതാ സര്‍വശാസ്ത്രൈഃ ॥

ഇതി ശ്രീമച്ഛങ്കരഭഗവതഃ കൃതൌ മനീഷാപഞ്ചകം സമ്പൂര്‍ണം

കടപ്പാട്         -  Avadhooth Guruprasad