Followers(ഭഗവാന്റെ ഭക്തര്‍ )
Sunday, July 13, 2025
ശിവസുപ്രഭാതം
*ശിവസുപ്രഭാതം* 🔱🔱🔱🔱🔱🔱🔱🔱 കൈലാസവാസ ശിവശങ്കര ദേവ ദേവ ശൈലന്ദ്ര നന്ദിനി പതേ ഹര നീലകണ്ഠ ശ്രീയാർന്ന താവക മുഖാംബുജ ദർശനത്താൽ ശ്രീമത് ധരിത്രി കനിവോടരുളുന്നു ശിവ സുപ്രഭാതം🔱 *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* കാരുണ്യവാര നിധിയാകിയ ത്രിസ ശൂലധാരി കാമന്റെ അന്ധകനായ് വിളങ്ങും ത്രിലോചനായ കാണേണമെൻ മനസിൽ നിൻ പ്രിയ രൂപമെന്നും കലികാലദോഷനിവാരണ ശംഭുവേ ശിവസു പ്രഭാതം🔱 *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* പാരിന്നുമെന്നതുപോൽ മമ ഊരിന്നും എന്നും എന്നും നാരായ വേരായ് അനിശം വിലസുന്ന ശംഭോ നേരായ് ചലിപ്പതിന്നു നെയ്ത്തിരി ദീപ മേകും നരജന്മമോചന ഗുണാംബുധിയേ ശിവസുപ്രഭാതം🔱 *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* ഖോരാന്ധകാര പരിപൂരിത രത്ഥ്യതന്നിൽ നേരെ വരും അരി കുല സഞ്ചയ ദുർഗുണത്തെ സാരള്യമേ !അഖിലവും ആറ്റി മേന്മേൽ സംരക്ഷയേകു ശരണാഗത രക്ഷക ശിവസുപ്രഭാതം🔱 *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* ഈടാർന്നു വായ്ക്കും അതിഭീകര ദുർഭയത്തെ പാടേയകറ്റി സുഖസുന്ദര ജീവിതത്തിൽ ആടാത്ത ഭക്തി മലർ പൂത്തൊരു മാനസത്തെ നേടാൻ തുണക്ക ജഗദീശ ശിവസു പ്രഭാതം🔱 *ഓം നമഃ ശിവായ !!!* *ഓം നമഃ . ശിവായ !!!* *ഓം നമഃ ശിവായ !!!* കുറ്റങ്ങളേറെ അറിയാതെയറിഞ്ഞു മേ ഞാൻ ഏറ്റം നടത്തി മമ ജീവിത കർമ്മമാർഗേ എന്താകിലും അടിയനതേറ്റു പറഞ്ഞിടുമ്പോൾ സന്താപമാറ്റി ഭയഭക്തി ചൊരിഞ്ഞീടു ശിവ സുപ്രഭാതം🔱 *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* *ഓം നമഃ ശിവായ !!!* 🙏🔱🍃🍂🙏🔱🍃🍂
രുദ്രമന്ത്രം
*രുദ്രമന്ത്രം*🙏
*ഓം നമസ്തേസ്തു ഭഗവൻ*
*വിശ്വേശ്വരായ*
*മഹാദേവായ*
*ത്രയംബകായ*
*തൃപുരാന്തകായ*
*തൃ കാലാഗ്നി കാലായ*
*കാലാഗ്നിരുദ്രായ*
*നീലകണ്ഠായ*
*മൃത്യുഞ്ജയായ*
*സർവ്വേശ്വരായ*
*സദാശിവായ*
*ശങ്കരായ*
*ശ്രീമഹാദേവായ നമ:*🙏
Subscribe to:
Posts (Atom)