Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, December 1, 2019

കാശി വിശ്വനാഥ ക്ഷേത്രം

🏹🙏🏹🙏🏹🙏🏹🙏🏹


*നമസ്തെ🙏*

*ഓം നമ:ശിവായ*

*7⃣കാശി വിശ്വനാഥ ക്ഷേത്രം*

ഭാരതീ‍യരുടെ പുണ്യനദിയായ ഗംഗയുടെ പടിഞ്ഞാറന്‍ തീരത്ത് സ്ഥിതി ചെയ്യുന്ന വാരണാസി(കാശി) ഹൈന്ദവരുടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണ്.ലോകത്ത് തന്നെ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പുരാതനമായ നഗരവും ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനവുമാണ് കാശി. ഈ നഗരത്തിന്‍റെ ഹൃദയത്തിലാണ് പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശിവ ഭഗവാന്‍റെ ജ്യോതിര്‍ലിംഗം സ്ഥിതി ചെയ്യുന്നു. 

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലും, അത് പുരുഷനോ സ്ത്രീയോ ആകട്ടെ, ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

 ഹൈന്ദവ വിശ്വാസമനുസരിച്ച് ക്ഷേത്രം സന്ദര്‍ശിക്കുകയും ഗംഗാ നദിയില്‍ കുളിക്കുകയും ചെയ്താല്‍ മോക്ഷം ലഭിക്കും. ഈ വിശ്വാസം മൂലം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ ജീവിതത്തില്‍ ഒരു തവണയെങ്കിലും ഇവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു.

 *ചരിത്രം*

ചരിത്രാതീത കാലം മുതല്‍ക്കേ നിലനില്‍ക്കുന്നതാണ് ക്ഷേത്രം. 1776ല്‍ ഇന്‍ഡോറിലെ മഹാറാണി ആയിരുന്ന അഹില്യ ഭായ്
ക്ഷേത്രം പുനരുദ്ധരിക്കാന്‍ കനത്ത സംഭാവന നല്‍കിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ലഹോറിലെ മഹാരാജ രണ്‍ജിത് സിംഗ് ക്ഷേത്രത്തിലെ 16 മീറ്റര്‍ ഉയരമുള്ള സ്തൂപം നിര്‍മ്മിക്കാനായി 1000 കിലോഗ്രാം സ്വര്‍ണ്ണമാണ് നല്‍കിയതത്രേ. 

1983ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ഷേത്രഭരണം ഏറ്റെടുക്കുകയും ബനാറസിലെ മുന്‍ ഭരണാധികാരി വിഭൂതി സിംഗിനെ ട്രസ്റ്റി ആയി നിയമിക്കുകയും ചെയ്‌തു.
 
ദിവസവും വെളുപ്പിന് 2.30ന് ക്ഷേത്രം തുറക്കുന്നു. മൂന്ന് മണി മുതല്‍ നാല് വരെ മംഗള ആരതിയാണ്. ടിക്കറ്റെടുത്തവര്‍ക്ക് ഇതില്‍ പങ്കെടുക്കാം. നാല് മണി മുതല്‍ 11 മണി വരെ ദര്‍ശന സമയം. 11.30 മുതല്‍ 12 മണി വരെ മധ്യാഹ്ന ഭോഗ് ആരതി.തുടര്‍ന്ന് 12 മുതല്‍ സന്ധ്യയ്ക്ക് ഏഴ് മണി വരെ എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും. ഏഴ് മണി മുതല്‍ 8.30 വരെ വൈകുന്നേരത്തെ സപ്ത ഋഷി ആരതി ഉണ്ടായിരിക്കും. രാത്രി ഒന്‍പത് വരെ പിന്നെയും എല്ലാവര്‍ക്കും ദര്‍ശനം നടത്താന്‍ കഴിയും.
ഈ സമയത്ത് ശ്രിംഗാര്‍ ആരതി ഉണ്ടായിരിക്കും. ഒന്‍പത് മണിക്ക് ശേഷം പുറത്ത് നിന്ന് ദര്‍ശനം നടത്താം. രാത്രി 10.30ന് ശയന ആരതി തുടങ്ങുന്നു.11 മണിക്ക് ക്ഷേത്രം അടയ്ക്കും. പ്രസാദമായ പാല്‍, വസ്ത്രങ്ങള്‍, മറ്റ് സാധനങ്ങള്‍ എന്നിവ പാവങ്ങള്‍ക്ക് നല്‍കാറാണ് പതിവ്. 

*എത്തിചേരാനുള്ള വഴികൾ*

*വിമാനം:*

പ്രധാന ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും വിനോദ സഞ്ചാ‍അ കേന്ദ്രങ്ങളില്‍ നിന്നും വാരണാസിയിലേക്ക് വിമാനം ഉണ്ട്.ദിവസവും ഉള്ള ഡല്‍‌ഹി‌-ആഗ്ര-ഖജുരാഹോ-വാരണാ‍സി വിമാനങ്ങള്‍ സഞ്ചാരികള്‍ക്ക് സുപരിചിതമാണ് 

*തീവണ്ടി:*
ഡല്‍‌ഹി, കൊല്‍ക്കത്ത, മുംബൈ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വാരണാസിയിലേക്ക് തീവണ്ടി സര്‍വീസുണ്ട്.രണ്ട് റെയില്‍‌വേ സ്റ്റേഷനുകളാണ് വാരണാസിയിലുള്ളത്. കാശി ജംഗ്‌ഷനും വാ‍രണാസി ജംഗ്ഷനും .ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നുള്ള രാജധാനി എക്സ്പ്രസ് വാരണാസി വഴി ആണ് കടന്ന് പോകുന്നത്. വാരണാസിക്ക് 10 കിലോമീറ്റര്‍ തെക്കുള്ള മുഗള്‍സരായില്‍ നിന്നും തീവണ്ടി ഉണ്ട്.

*റോഡ്:*
 ഉത്തര്‍പ്രദേശിലെയും സമീപപ്രദേശങ്ങളിലെയും പ്രമുഖ നഗരങ്ങളില്‍ നിന്ന് സര്‍ക്കാര്‍, സ്വകാര്യ ബസ് സര്‍വീസുകള്‍ വാരണാസിയിലേക്കുണ്ട്🙏

*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

*ശിവ സ്തുതി

🔱🔱🔱🔱🔱🔱🔱🔱🔱



       *ശിവ സ്തുതി* 



*കൈലാസാചലസന്നിഭം ത്രിനയനം*
*പഞ്ചാസ്യമംബായുതം*
*നീലഗ്രീവമഹീശഭൂഷണധരം*
*വ്യാഘ്രത്വചാ പ്രാവൃതം.*
*അക്ഷസ്രഗ്വരകുണ്ഡികാഭയകരം*
*ചാന്ദ്രീം കലാം ബിഭ്രതം*
*ഗംഗാംഭോവിലസജ്ജടം സുരനുതം*
 *വന്ദേ മഹേശം പരം.*

    
      *_കൈലാസപർവ്വതംപോലെ വെളുത്ത വലിയ ശരീരത്തോടുകൂടിയവനും മുക്കണ്ണനും പഞ്ചമുഖനും പാർവതീസമേതനും നീലകണ്ഠനും വാസുകിയാകുന്ന ഭൂഷണത്തോടുകൂടിയവനും പുലിത്തോലുടുത്തവനും രുദ്രാക്ഷമാല, വരദമുദ്ര, കിണ്ടി, അഭയമുദ്ര എന്നിവ ധരിച്ച കൈകളുള്ളവനും ചന്ദ്രക്കല ധരിക്കുന്നവനും ഗംഗാജലംകൊണ്ട് വിളങ്ങുന്ന ജടയോടുകൂടിയവനും ദേവന്മരാൽ സ്തുതിക്കപ്പെടുന്നവനുമായ മഹേശ്വരനെ ഞാൻ വന്ദിയ്ക്കുന്നു '.🌹_*


🔱🔱🔱🔱🔱🔱🔱🔱🔱

വൈക്കം

ശിവ ഭഗവനെ കേരളത്തിൽ വിവിധ ഭാവങ്ങളിൽ ആരാധിക്കുന്നു 
പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിൽ രാവിലെ ദക്ഷിണാ മൂർത്തിയായും ഉച്ചക്ക് കിരാതമൂർത്തിയായും വൈകിട്ട് അർത്ഥനാരീശ്വരനായും ആരാധിക്കുന്നു 'അന്ന ധാന പ്രഭുവാണ് വൈക്കത്തപ്പൻ പ്രാതൽ ആണ് ഏറ്റവും പ്രധാനപ്പെട്ട വഴിപാട് '
മറ്റെരു പ്രധാനക്ഷേത്രമായ ഏറ്റുമാനൂരിൽ ശിവനെ അഘോരമൂർത്തി ആയി ആരാധിക്കുന്നു തളിപറമ്പിൽ  രാജരാജേശ്വരനായും കാഞ്ഞിരങ്ങാട്ട് വൈദ്യനാഥനായും ഭഗവാനെ ആരാധിക്കുന്നു തിരുനാവ യ്ക്ക് സമീപത്തുള്ള തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ കാല സംഹാരമൂർത്തിയാണ് പ്രതിഷ്ഠ ആയുർദോഷത്തിന് ഇവിടെ വഴു പാട് കഴിക്കുന്നത് ഉത്തമമാണ് ചേർത്തലക്ക് സമീപം തിരുവിഴ യിൽ ഭഗവാൻ നീലകണ്ഠനാണ് 
എറണാകുളത്തപ്പൻ കിരാത രൂപത്തിൽ ദർശനം നൽകുന്നു തിരുവൈരാണി കുളത്ത് ഭഗവാൻ പാർവ്വതി സമേതനായി വാഴുന്നു കൂടാതെ ആലപ്പുഴയിലെ ചെങ്ങന്നൂരിലും പാർവ്വതി സമേതനായി മഹാദേവൻ വാഴുന്നു മാവേലിക്കര കണ്ടിയൂർ ക്ഷേത്രത്തിൽ ഭഗവാന്റെ വിവിധ രൂപങ്ങൾ പ്രതിഷ്ഠിച്ചിട്ടുണ്ട്. മഹാദേവന്റെ ഏറ്റവും ഉദാത്തമായ രൂപമാണ് നടരാജൻ പ്രസിദ്ദമായ ചിദംബരത്ത് മഹാദേവൻ നടരാജനായി വാഴുന്ന

ശംഭോ മഹാദേവാ
ഭാരതത്തിൽ അതിപ്രശസ്തമായ 68 ക്ഷേത്രങ്ങൾ ഉണ്ട് മഹാദേവന് അവയിൽ ഏറ്റവും പ്രശസ്തമാണ് കാശി ചിദംബരം കാളഹസ്തി മധുര എന്നിവ 'കേരളത്തിലും 108 ശിവക്ഷേത്രങ്ങളുണ്ട് അവയിൽ കേരളത്തിന് അകത്തും പുറത്തും പ്രസിദ്ധമാണ് വൈക്കം ഏറ്റുമാനൂർ ക്ഷേത്രങ്ങൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻
ശംഭോ മഹാദേവാ 🕉🕉🕉🕉🕉🕉🕉🕉🕉🕉