Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, April 28, 2020

പളളികൊണ്ടേശ്വരക്ഷേത്രം

"പാർവ്വതി ദേവിയുടെ മടിയിൽ ശ്രീ മഹാദേവൻ" തലവെച്ച് കിടക്കുന്ന അപൂർവ്വമായ വിഗ്രഹം... ആന്ധ്രയിലെ സുരടപ്പളളിയിലെ "പളളികൊണ്ടേശ്വരക്ഷേത്രം"

ശിവന്റെ_തൃക്കണ്ണിന്റെ_കഥ

#ऊँ_श्री_कठॊराय नमः । 🙏

#ശിവന്റെ_തൃക്കണ്ണിന്റെ_കഥ
#ശിവകഥകളിൽ_മൂന്നാംതൃക്കണ്ണിന്‌ കഥകളിലും പുരാണങ്ങളിലും ഏറെ #പ്രാധാന്യമുണ്ട്‌..!!

#മഹാദേവൻ_തൃക്കണ്ണു തുറന്നു നോക്കുന്ന വസ്‌തു ചാമ്പലാകുമെന്നാണ്‌ വിശ്വാസം...!!
#തൃക്കണ്ണ്‌_ആത്മീയതയും_ശക്തിയും സൂചിപ്പിയ്‌ക്കുന്നതാണെന്നും വിശ്വാസമുണ്ട്‌...!!
#മഹാദേവന്റെ തൃക്കണ്ണിനെ കുറിച്ചു പല കഥകളുമുണ്ട്‌...!!
#സതീദേവിയുടെ മരണത്തിനു ശേഷം #വൈരാഗിയായിത്തീർന്ന_മഹാദേവൻ എല്ലാം മറന്ന്‌  ധ്യാനനിരതനായിരിയ്‌ക്കുകയായിരുന്നു.  

#സതി_പാർവതീദേവിയായി അവതാരമെടുത്ത്‌ മഹാദേവനടുത്തു വന്നെങ്കിലും മഹാദേവനെ പ്രണയിപ്പിക്കാന്‍ കഴിഞ്ഞില്ല...!!
#ശിവനെ തപസില്‍ നിന്നുണര്‍ത്തി #പാർവതിയില്‍ അനുരക്തനാക്കുക എന്ന ഉദ്ദേശത്തോടെ എത്തിയ കാമദേവനെ ശിവന്‍ തൃക്കണ്ണു തുറന്ന്‌ #ഭസ്‌മമാക്കിയത്രെ....!!

ഒരിക്കല്‍ തമാശയ്‌ക്ക്‌ പാര്‍വതി ശിവന്റെ ഇരുകണ്ണുകളും പൊത്തിപ്പിടിച്ചു. ഇതോടെ ലോകത്താകെ അന്ധകാരമായി. ലോകത്തിന്‌ പ്രകാശവും ഊര്‍ജവും നല്‍കാന്‍ മഹാദേവന് തൃക്കണ്ണു തുറക്കേണ്ടി വന്നു....!!

#മഹാദേവന്റെ തൃക്കണ്ണില്‍ നിന്നുള്ള ചൂടേറ്റ്‌ പാര്‍വതിയുടെ കയ്യില്‍ നിന്നും വിയര്‍പ്പു കണം ഇറ്റുവീണു. ഇതില്‍ നിന്നും അന്തകന്‍ എന്നൊരു ശിശുവുണ്ടായി...!!
ഈ ശിശുവിനെ ശിവഭക്തനായ, കുട്ടികളില്ലാത്ത ഒരു അസുരന്‍ എടുത്തുവളര്‍ത്തി. ആഗ്രഹിക്കാന്‍ പാടില്ലാത്ത ഒരു സ്‌ത്രീയെ മോഹിച്ചാല്‍ മാത്രമേ തന്റെ മരണം സംഭവിയ്‌ക്കൂ എന്നൊരു വരവും ശിവനില്‍ നിന്നും അന്തകന്‍ നേടി...!!

ഒരിക്കല്‍ പാര്‍വതിയെ കണ്ട അന്തകന്‍ ദേവിയില്‍ അനുരക്തനായി. പാര്‍വതിയെ പിന്‍തുടര്‍ന്നെത്തിയ അന്തകനെ ശിവന്‍ തൃക്കണ്ണു കൊണ്ടു ദഹിപ്പിയ്‌ക്കുകയായിരുന്നു...!!
#ആഗ്രഹങ്ങളിൽ_നിന്നുള്ള_വിടുതലാണ്‌_തൃക്കണ്ണെന്ന_തത്വമാണ്‌_ഈ_കഥ_വെളിവാക്കുന്നത്‌..!!

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ എറ്റവും പ്രശസ്തവും പുരാതനവുമായ അറിയപ്പെടുന്നതും ആയ അഞ്ച് സന്നിധികൾ

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ എറ്റവും പ്രശസ്തവും പുരാതനവുമായ അറിയപ്പെടുന്നതും ആയ അഞ്ച് സന്നിധികൾ 
1 വൈക്കം മഹാദേവക്ഷേത്രം
2 വടക്കുംനാഥ ക്ഷേത്രം 
3 തളിപറമ്പ് രാജരാജേശ്വര ക്ഷേത്രം 
4 ഏറ്റുമാനൂർ ശിവക്ഷേത്രം 
5 കൊട്ടിയൂർ

മൃത്യുഞ്ജയമൂർത്തിയായി_വാണരുളുന്ന_തൃപ്രങ്ങോട്ടപ്പൻ്റ_കഥ_

🎪🕉️🎪മൃത്യുഞ്ജയമൂർത്തിയായി_വാണരുളുന്ന_തൃപ്രങ്ങോട്ടപ്പൻ്റ_കഥ_പറയട്ടേ....!!🙏 
പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 
108ശിവക്ഷേത്രങ്ങളിലൊന്നാണ് തൃപ്രങ്ങോട്ട്ശ്രീമഹാദേവക്ഷേത്രം . 🙏
പതിനെട്ടുപുരാണങ്ങളിൽ ഒന്നാണ് 
മാർക്കണ്ഡേയപുരാണം...!! അതിപ്രസിദ്ധമായ ഈ പുരാണത്തിലാണ് തൃപ്രങ്ങോട്ട്ശ്രീമഹാദേവക്ഷേത്ര ഉത്ഭവത്തിന് ആധാരമായ കഥ...!!
സാക്ഷാൽ തൃപ്രങ്ങോട്ടപ്പൻ്റെ കഥ....!!!.🚩🚩🚩

💥💚ഇന്ന് ക്ഷേത്രത്തിനകത്ത് വടക്കുകിഴക്കേമൂലയിലുള്ള കാരണത്തിൽ ക്ഷേത്രമാണ് ആദ്യം ഇവിടെ യുണ്ടായിരുന്നത്. അക്കാലത്ത്, ഇതിനടുത്ത് താമസിച്ചിരുന്ന താപസശ്രേഷ്ഠനായ മൃഗണ്ഡു മഹർഷിയ്ക്കും പത്നി മദ്രുവതിയ്ക്കും വിവാഹം കഴിഞ്ഞ് ഏറെക്കാലം കഴിഞ്ഞിട്ടും സന്താനസൗഭാഗ്യമുണ്ടായില്ല. ഇതിൽ ദുഃഖിതരായ അവർ ശിവനെ ഭജിച്ച് തപസ്സ് ചെയ്യാൻ തുടങ്ങി. ഏറെക്കാലത്തെ കഠിനതപസ്സിനൊടുവിൽ പ്രത്യക്ഷനായ ഭഗവാൻ ശിവൻ അവരോട് ഇങ്ങനെ ചോദിച്ചു: 💥എങ്ങനെയുള്ള മകനെ വേണം....!!? ഒന്നിനും കൊള്ളാതെ നൂറ് വയസ്സുവരെ ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ, അതോ എല്ലാം തികഞ്ഞ പതിനാറ് വയസ്സുവരെ മാത്രം ജീവിച്ചിരിയ്ക്കുന്ന മകനെ വേണോ....!!?💥ഇത് ഇരുവരെയും ദുഃഖിതരാക്കി. എങ്കിലും ഒന്നിനും കൊള്ളാതെ ദീർഘായുസ്സായിരിയ്ക്കുന്നതിലും നല്ലത് എല്ലാം തികഞ്ഞ് അല്പായുസ്സായിരിയ്ക്കുന്നതാണെന്ന് അറിയാവുന്ന അവർ രണ്ടാമത്തെ മകനെ മതിയെന്ന് പറഞ്ഞു. അങ്ങനെ അവർക്ക് ജനിച്ച മകനാണ് മാർക്കണ്ഡേയൻ....!!! 

💚വളരെ ചെറുപ്പത്തിൽത്തന്നെ മാർക്കണ്ഡേയൻ വേദങ്ങളും ശാസ്ത്രങ്ങളും മറ്റും അഭ്യസിച്ച് മിടുക്കനായി. മകന്റെ ഓരോ പിറന്നാളും മൃഗണ്ഡുവിനെയും മദ്രുവതിയെയും അത്യധികം വേദനിപ്പിച്ചു. ഒടുവിൽ പതിനാറാം പിറന്നാളും കഴിഞ്ഞു. മാർക്കണ്ഡേയന്റെ ആയുസ്സിന്റെ അന്ത്യമടുത്ത വിവരമറിഞ്ഞ് കാലൻ പോത്തിന്റെ പുറത്തേറി പുറപ്പെട്ടു. ഈ സമയം മാർക്കണ്ഡേയൻ തിരുനാവായ ക്ഷേത്രത്തിൽ ദർശനം നടത്തുകയായിരുന്നു. പെട്ടെന്നാണ് കാലൻ തന്റെ പിന്നാലെ വരുന്നത് അവൻ കണ്ടത്. ഇത് കണ്ട് ഭയപ്പെട്ട് മാർക്കണ്ഡേയൻ ശ്രീലകത്ത് കടന്ന് നാവാമുകുന്ദനെ ശരണം പ്രാപിച്ചു. ഭഗവാൻ അവനോട് ഇങ്ങനെ പറഞ്ഞു:
""ഹേ മാർക്കണ്ഡേയാ, കാലനുമായി ഏറ്റുമുട്ടാൻ സാക്ഷാൽ മഹാദേവനു മാത്രമേ സാധിയ്ക്കൂ. അതിനാൽ, നീ മഹാദേവനെ ശരണം പ്രാപിയ്ക്കുക. അതിനൊരു വഴിയുണ്ട്: പടിഞ്ഞാറേ നടയിലൂടെ, അടുത്തുള്ള തൃപ്രങ്ങോട്ട് ക്ഷേത്രത്തിൽ പോകുക. നിനക്ക് ഞാൻ കുറച്ച് കല്ലുകൾ തരാം. കാലൻ അടുത്തെത്തുന്നുവെന്ന് തോന്നുമ്പോൾ ഉടനെ അവയെടുത്ത് പുറകിലേയ്ക്കെറിയുക. അങ്ങനെ പോയാൽ കാലനിൽ നിന്ന് നിനക്ക് രക്ഷപ്പെടാം.""

💚തുടർന്ന് ഭഗവാൻ, മാർക്കണ്ഡേയന് പന്ത്രണ്ട് കല്ലുകൾ സമ്മാനിച്ചു. പുറത്ത് കാലനെക്കണ്ട ഭഗവാൻ ഉടനെ തന്റെ ശ്രീലകത്തെത്തിന്റെ പുറകിൽ (പടിഞ്ഞാറുവശം) ഒരു വാതിലുണ്ടാക്കി. മാർക്കണ്ഡേയൻ അതിലൂടെ ഇറങ്ങിയോടി. തുടർന്ന് അത് അടച്ചു. പിന്നീട് ഇതുവരെ അത് തുറന്നിട്ടില്ല.

💚നാവാമുകുന്ദൻ പറഞ്ഞതുപോലെ മാർക്കണ്ഡേയൻ ചെയ്തു. കാലൻ അടുത്തെത്തിയെന്ന് തോന്നിയ അവസരങ്ങളില്ലാം അവൻ കയ്യിലുള്ള കല്ലുകളെടുത്ത് അദ്ദേഹത്തിനുനേരെയെറിഞ്ഞു. എന്നാൽ, കല്ലുകൾ പന്ത്രണ്ടും തൃപ്രങ്ങോട്ട് ക്ഷേത്രത്തിലെത്തും മുമ്പ് തീർന്നിരുന്നു. എങ്ങനെയോ ഓടി ഒടുവിൽ ക്ഷേത്രനടയിലെത്തിയപ്പോൾ ഒരു കൂറ്റൻ പേരാൽമരം വഴി തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. വഴി ചുറ്റിവരിഞ്ഞുപോയാൽ കാലൻ പിടിയ്ക്കുമെന്ന് മനസ്സിലാക്കിയ മാർക്കണ്ഡേയന് വഴിയുണ്ടാക്കാനായി പേരാൽമരം നടുകെ പിളർന്നു. തുടർന്ന്, അടുത്തുള്ള ശ്രീകോവിലിലേയ്ക്കോടിപ്പോയ മാർക്കണ്ഡേയൻ അവിടത്തെ ശിവലിംഗത്തെ കെട്ടിപ്പിടിച്ചു. കോപാക്രാന്തനായ കാലൻ ഉടനെ അവനുനേരെ കയറെറിഞ്ഞു. മാർക്കണ്ഡേയനും ശിവലിംഗവും അതിൽ പെട്ടുപോയി. തുടർന്ന്, ശിവലിംഗത്തിൽ നിന്ന് സാക്ഷാൽ പരമശിവൻ തന്നെ ഉദ്ഭവിച്ചു. വലിയൊരു ഏറ്റുമുട്ടൽ അവിടെയുണ്ടായി. ഒടുവിൽ, ക്രുദ്ധനായ ഭഗവാൻ തന്റെ ശൂലം കൊണ്ട് കാലനെ കുത്തിക്കൊന്നു. തുടർന്ന് മാർക്കണ്ഡേയനെ അനുഗ്രഹിച്ച ഭഗവാൻ അവന് എന്നും പതിനാറ് വയസ്സായിരിയ്ക്കട്ടെയെന്ന് പറഞ്ഞ അവനെ അനുഗ്രഹിച്ചു. തുടർന്ന് തന്റെ ശ്രീകോവിലിൽ നിന്ന് മൂന്നടി തെക്കുപടിഞ്ഞാറുഭാഗത്തേയ്ക്കുപോയി അടുത്തുള്ള കുളത്തിൽ ശൂലം കഴുകി ഇന്ന് പ്രധാന ശ്രീകോവിലുള്ള സ്ഥലത്ത് സ്വയംഭൂവായി അവതരിച്ചു. ഇതാണ് തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രകഥയുടെ ആധാരം..‼️

✡️ഏതു ദുരിതത്തിലും, അകാലമൃത്യുവിൽ നിന്ന് പോലും കാത്തു രക്ഷിക്കാൻ പരമശിവനെ മൃത്യുഞ്ജയ മന്ത്രവും പഞ്ചാക്ഷരമന്ത്രവും ജപിച്ച് ഉപാസിക്കാം...!!! വിശ്വനാഥൻ തുണയായി ഉണ്ടാവും, തീർച്ച...!!✡️
💚 💚💚ഓം നമ: ശിവായ💚💚💚