Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, November 7, 2019

ഓരോ നാളിലെ ദാനവും ഫലങ്ങളും

*🔱🔥ഓരോ നാളിലെ ദാനവും ഫലങ്ങളും🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*💢⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠💢*

ഹൈന്ദവവിശ്വാസമനുസരിച്ച് ദാനശീലം ശ്രേഷ്ഠമെന്നാണ് പറയാറ്. ഓരോ നക്ഷത്രത്തിലും നിശ്ചിത വസ്തുക്കള്‍ ദാനം ചെയ്താല്‍ പല ഫലങ്ങളും ഉണ്ടാകുമെന്ന് ആചാര്യന്മാര്‍ പറയുന്നു. മഹാഭാരതം അനുശാസനപര്‍വ്വത്തിലും ഇങ്ങനെ പ്രതിപാദിക്കുന്നു.

1 അശ്വതി: ഈ ദിവസം അശ്വങ്ങളും തേരുകളും ദാനം ചെയ്യുന്നവര്‍ ഉല്‍കൃഷ്ട വംശത്തില്‍ പുനര്‍ജന്മമെടുക്കുമെന്നാണ് വിശ്വാസം.

2 ഭരണി: ഈ നാളില്‍ നിലവും ധേനുക്കളും ബ്രാഹ്മണര്‍ക്ക്  ദാനം ചെയ്താല്‍ ധാരാളം പശുക്കളും പരലോകത്തില്‍ ഖ്യാതിയും ലഭിക്കും.

3 കാര്‍ത്തിക: കാര്‍ത്തിക നാളില്‍ ബ്രാഹ്മണര്‍ക്ക് തൃപ്തിയാവോളം പായസം നല്‍കിയാല്‍ മരണാനന്തരം മുഖ്യലോകങ്ങള്‍ നേടും.

4 രോഹിണി: ഈ നാളില്‍ പാല്‍ച്ചോറ്് ബ്രാഹ്മണര്‍ക്ക് നല്‍കിയാല്‍ പിതൃക്കളോടുള്ള കടപ്പാട് നീങ്ങും.

5 മകയീരം: ഈ നാളില്‍ കറുവപ്പശുവിനെ ദാനം ചെയ്താല്‍ സ്വര്‍ഗ്ഗലോകത്തില്‍ പോകാം.

6 തിരുവാതിര: ഈ നാളില്‍ ഉപവാസം ചെയ്ത് എള്ളിന്‍ രസം ദാനം ചെയ്താല്‍ മനുഷ്യന് പര്‍വ്വതങ്ങളും കിടങ്ങുകളും തരണം ചെയ്യാന്‍ കഴിയും.

7 പുണര്‍തം: ഈ നക്ഷത്രത്തില്‍ അപ്പം ദാനം ചെയ്യുന്നവര്‍ സല്‍ക്കുലത്തില്‍ പുനര്‍ജന്മമെടുക്കും.

8 പൂയം: ഈ ദിനത്തില്‍ സ്വര്‍ണ്ണം ദാനം ചെയ്യുന്നവന്‍ പ്രകാശഗ്രഹങ്ങളുടെ മണ്ഡലങ്ങളില്‍ പ്രവേശിക്കും.

9 ആയില്യം: ഈ ദിവസം വെള്ളികൊണ്ട് നിര്‍മ്മിച്ച കാളയെ ദാനം ചെയ്താല്‍ അവന്‍ നിര്‍ഭയനായി തീരും.

10 മകം: ഈ ദിവസം എള്ള് ദാനം ചെയ്യുന്നവന്‍ പശുക്കളെ കൊണ്ടും പുത്രന്‍മാരെ കൊണ്ടും ഐശ്വര്യമുള്ളവനായി തീരും.

11 പൂരം: ഈ ദിവസം ഉപവാസം ചെയ്ത് ബ്രാഹ്മണര്‍ക്ക് നെയ് ചേര്‍ത്ത അന്നം ദാനം ചെയ്താല്‍ സൗഭാഗ്യമുണ്ടാകും.

12 ഉത്രം: ഈ ദിവസം പാലും നെയ്യും കലത്തിയ നവരച്ചോര്‍ ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗലോകത്ത് പൂജ്യനായിരിക്കും.

13 അത്തം: ഈ ദിനത്തില്‍ നാല് അശ്വങ്ങളെയും ഒരു ആനയേയും ദാനം ചെയ്യുന്നവന്‍ പുണ്യലോകങ്ങളെ പ്രാപിക്കും.

14 ചിത്തിര: ഈ ദിവസം കാളയും സുഗന്ധ വസ്തുക്കളും ദാനം ചെയ്യുന്നവന്‍ അപ്‌സരസ്സുകള്‍ രമിക്കുന്ന നന്ദനോദ്യാനത്തില്‍ പ്രവേശിക്കും.

15 ചോതി: ഈ നാളില്‍ എന്തെങ്കിലും ദാനം കൊടുക്കുന്നവന്‍ ലോകത്തില്‍ കീര്‍ത്തിമാനായിത്തീരും.

16 വിശാഖം: ഈ നാളില്‍ കാളയേയും കറവപ്പശുവിനെയും പത്താഴം,വണ്ടി,നെല്ല്,വജ്രം ഇവയും ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗലോകത്തില്‍ ചെല്ലും.

17 അനിഴം: ഈ നക്ഷത്രത്തില്‍ വസ്ത്രവും അന്നവും പുതപ്പും ദാനം ചെയ്യുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ നൂറ് യുഗങ്ങള്‍ പൂജ്യനായിരിക്കും.

18 തൃക്കേട്ട: ഈ ദിനത്തില്‍ ബ്രാഹ്മണര്‍ക്ക് ചേനയും ചീരയും കൊടുത്താല്‍ ഇഷ്ടഗതി ലഭിക്കും.

19 മൂലം: ഈ ദിവസം ബ്രാഹ്മണര്‍ക്ക് ഫലമൂലങ്ങള്‍ കൊടുത്താല്‍ പിതൃക്കള്‍ പ്രീതിപ്പെടും.

20 പൂരാടം: ഈ നാളില്‍ ഉപവാസത്തോടുകൂടി തൈര്‍കുടങ്ങള്‍ വേദവേദി ബ്രാഹ്മണര്‍ക്ക് ദാനം ചെയ്താല്‍ അവന്‍ നിരവധി പശുക്കളോടുകൂടിയ കുലത്തില്‍ ജനിക്കും.

21 ഉത്രാടം: ഈ ദിവസം ബുദ്ധിമാന്‍മാര്‍ക്ക് പാലും നെയ്യും കൊടുത്താല്‍ സ്വര്‍ഗ്ഗത്തില്‍ സംപൂജ്യനായി തീരും.

22 തിരുവോണം: ഈ ദിവസം വസ്ത്രവും കമ്പിളിയും നല്‍കുന്നവന്‍ വെള്ള വാഹനത്തില്‍ കയറി സ്വര്‍ഗ്ഗം പ്രാപിക്കും.

23 അവിട്ടം: ഈ നക്ഷത്രത്തില്‍ കന്നുകാലികളും വാഹനവും വസ്ത്രവും നല്‍കിയാല്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാം.

24 ചതയം: ഈ ദിവസം അകിലും ചന്ദനവും കൊടുക്കുന്നവന്‍ ദേവലോകത്ത് ചെന്നുചേരും.

25 പൂരുരുട്ടാതി: ഈ ദിവസം നാണയങ്ങള്‍ നല്‍കുന്നവന്‍ പരലോകം പ്രാപിക്കും.

26 ഉത്രട്ടാതി: ഈ ദിവസം ആടിനെ നല്‍കുന്നവന്‍ പിതൃക്കള്‍ക്ക് പ്രീതി ജനിപ്പിക്കും.

27 രേവതി: ഈ ദിവസം പാത്രം നിറച്ച് പാല്‍ കറക്കുന്ന പശുവിനെ ദാനം ചെയ്താല്‍ ആഗ്രഹമനുസരിച്ച് ഏത് ലോകത്തും ചെന്നുചേരും.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ചെറുതിരുനാവായ ബ്രഹ്മാ,ശിവക്ഷേത്രം*

⚜♥⚜♥⚜♥⚜♥⚜♥⚜
             *ക്ഷേത്രായനം*
⚜♥⚜♥⚜♥⚜♥⚜♥⚜


*നമസ്‍തേ സജ്ജനങ്ങളെ .....  🙏*
*108 ശിവാലയങ്ങൾ പരിചയപ്പെടുത്തുന്ന ക്ഷേത്രായനം പരിപാടിയിലേക്ക് സ്വാഗതം 🙏🙏🙏*

*⚜ക്ഷേത്രം :98⚜*
*ചെറുതിരുനാവായ ബ്രഹ്മാ,ശിവക്ഷേത്രം*


വൈഷ്ണവാംശഭൂതനായ ശ്രീ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.

മലപ്പുറം ജില്ലയിൽ പുണ്യനദിയായ ഭാരതപ്പുഴയുടെ തീരത്തുള്ള പുരാതന ശിവ-ബ്രഹ്മാ പ്രതിഷ്ഠകൾ ഉള്ള മഹാക്ഷേത്രമാണ് ചെറുതിരുനാവായ മഹാദേവക്ഷേത്രം.ശിവക്ഷേത്രത്തിന് എതിർവശത്തായി ഭാരതപ്പുഴയുടെ വടക്കേ തീരത്താണ് പ്രസിദ്ധമായ മഹാവിഷ്ണുവിന്‍റെ പ്രതിഷ്ഠയുള്ള തിരുനാവായ നാവാമുകുന്ദക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ 108 ദിവ്യദേശങ്ങളിൽ (തിരുപതികളിൽ) കേരളത്തിലുള്ള 13 ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.

ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം.ശ്രീമഹാലക്ഷ്മിക്ക് തന്‍റെ വാമഭാഗത്ത് പ്രത്യേകം ഒരു സ്ഥാനവും പൂജയുമൊക്കെ ആയിട്ടുള്ള വിഷ്ണു പ്രതിഷ്ഠകൾ അപൂർവ്വമത്രേ.. മലയാള നാട്ടിലെ ദിവ്യദേശങ്ങൾക്കുള്ള വിശേഷണങ്ങളിൽ ഒന്നാണിത്.
പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറ്റവും പ്രസിദ്ധമാണ് തിരുനാവായിലെ ത്രിമൂർത്തിസംഗമസ്ഥാനം.
ഒരേ സ്ഥലത്ത് ത്രിമൂർത്തികളുടെ സാന്നിധ്യമുള്ള ഈ പുണ്യഭൂമിയിൽ ബലിതർപ്പണം നടത്തുന്നത് ഗംഗാനദീതീരത്ത് ഗയയിൽ തർപ്പണം ചെയ്യുന്നതു തുല്യമെന്ന് വിശ്വാസം.പരശുരാമൻ ഇരുപത്തിയൊന്നുവട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്‍റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി ഇവിടെ നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്നു ഐതിഹ്യം. രാമൻ കർക്കിടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ-സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടം ബലിതർപ്പണ കർമ്മങ്ങൾക്ക് ഏറെ ഖ്യാതി നേടിയത് എന്നു വിശ്വസിക്കുന്നു.
ഇതിഹാസ പ്രശസ്തമായ മാമാങ്കം ഉത്സവം നടന്നിരുന്നത് ഈ ക്ഷേത്രങ്ങളുടെ പരിസരത്ത് വെച്ചായിരുന്നു.
നവയോഗികളായ സത്തുവനാഥർ, സാലോഗ നഥർ, ആദിനാഥർ, അരുളിത്തനാഥർ, മാദംഗ നാഥർ, മച്ചേന്ദിര നാഥർ, കഡയന്തിര നാഥർ, കോരയ്ക്കനാഥർ, കുക്കുടാനാഥർ, എന്നിവർക്ക് ഭഗവാനിവിടെ ദർശനം നൽകിയിട്ടൂണ്ട്. യാഗങ്ങൾ നടത്തുന്നതിൽ വളരെ സമർത്ഥരായിരുന്നു ഈ നവയോഗികളും. അതുകൊണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേർ ലോപിച്ച് "തിരുനാവായ" എന്നുമായിമാറി."താപസ്സന്നൂരാണ്" തവനൂര്‍ ആയിമാറിയതെന്നു സ്ഥലനാമചരിത്രത്തെ പറ്റി പഴമൊഴിയുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദിവ്യന്മാരായ മുനിശ്രേഷ്ഠര്‍ തപസ്സനുഷ്ഠിച്ചിരുന്ന തീരമായതുകൊണ്ടാണ് താപസ്സന്നൂരെന്ന പേര് സിദ്ധിച്ചതെന്നാണ് പ്രബലമായ വാമൊഴിപ്രചാരം. ഇവിടെ നിന്നും കണ്ടെടുത്തിട്ടുള്ള ഗുഹകളും മണ്‍പാത്രങ്ങളും മറ്റും ഈ അഭിപ്രയത്തിനു ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഗുരുവായൂര്‍ ഉള്‍പ്പെടെ പല ക്ഷേത്ര മാഹാത്മ്യങ്ങളുമായി പേരുചേര്‍ത്തു പറയപ്പെടുന്ന പ്രശസ്തനായ വില്വമംഗലം സ്വാമിയുടെ ജന്മദേശമായിരുന്ന മുവ്വാങ്കരയില്‍ നിന്നും സമീപകാലത്തു കണ്ടെടുത്ത താളിയോല ഗ്രന്ഥങ്ങള്‍ ഈ ഗ്രാമത്തിന്‍റെ പ്രാചീന സംസ്കൃതിയെ സൂചിപ്പിക്കുന്നു.ദക്ഷിണാമൂര്‍ത്തീസ്തവം, ശ്രീകൃഷണാമൃതം തുടങ്ങി ഇരുപതോളം കൃതികള്‍ വില്വമംഗലത്തിന്‍റെതായി കണ്ടെത്തിയിട്ടുണ്ട്.
പ്രശസ്ത കവിയായ മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് തിരുനാവായയിൽ നിന്നും മൂന്നര കിലോമീറ്റർ അകലെയായി നിളാ തീരത്തുള്ള മേൽപ്പത്തൂർ ഇല്ലത്താണ് ജനിച്ചത്.

മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ തിരൂരിന് 8-കി.മി. തെക്കാണ് തിരുനാവായ. ട്രയിൻ വഴിയാണെങ്കിൽ കുറ്റിപ്പുറം റെയിവേസ്റ്റേഷനിൽ ഇറങ്ങിയാൽ മതി. പാസഞ്ചർ ട്രെയിനുകൾ തീരുനാവായ റെയിൽവേ സ്റ്റേഷനിൽ നിർത്താറുണ്ട്. തിരുനാവായ റെയിൽവേസ്റ്റേഷനിൽ നിന്നും ഒരു മൈൽ അകലെയാണ്‌ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


*ഓം നമഃ ശിവായ ശംഭോ.... ശംഭോ .....ശംഭോ .... ശരണം*  🙏
*വിനയപൂർവം നന്ദി* 
⚜♥⚜♥⚜♥⚜♥⚜♥⚜
*ശുഭം*
((((🔔))))
✿➖➖➖➖ॐ➖➖➖➖✿
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
✿➖➖✿➖➖ॐ➖➖✿➖➖✿
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു* 👣
✿➖➖✿➖➖ॐ➖➖✿➖➖✿
*പ്രിയമുള്ളവരേ ഇവിടെ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങൾ 💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
✿➖➖✿➖➖ॐ➖➖✿➖➖✿
*മൺമറഞ്ഞ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി ക്കൊണ്ട് മനസ്സറിയുന്ന മലയാളി ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

നൂറ്റെട്ട് ശിവാലയസ്തോത്രം

നൂറ്റെട്ട് ശിവാലയസ്തോത്രം
അജ്ഞാതനായ കവി രചിച്ച ഈ വായ്‌മൊഴി സ്തോത്രത്തിൽ 108-മഹാശിവക്ഷേത്രങ്ങളുടെ പേരുകൾ പ്രതിപാദിക്കുന്നു. സ്തോത്രം എഴുതിയിരിക്കുന്നത് മലയാളത്തിൽ തന്നെയാണ്. പലക്ഷേത്രങ്ങൾക്കും ഒരേ പേരോ, ചില ക്ഷേത്രങ്ങൾ പഴയ പേരൊ ആയിട്ടാണ് ഇതിൽ എഴുതിയിരിക്കുന്നത്. 108 ശിവക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ ഇപ്പോൾ ഇന്നത്തെ കേരളത്തിലും, 2 ക്ഷേത്രങ്ങൾ കർണാടകയിലും, 1 ക്ഷേത്രം തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയിലും ആണ്.
***   ***   ***   ***   ***   ***
ശ്രീമദ്ദക്ഷിണകൈലാസം ശ്രീപേരൂ‍രു രവീശ്വരം
ശുചീന്ദ്രം ചൊവ്വരം മാത്തൂർ തൃപ്രങ്ങോട്ടഥ മുണ്ടയൂർ
ശ്രീമാന്ധാംകുന്നു ചൊവ്വല്ലൂർ പാണഞ്ചേരി കൊരട്ടിയും
പൊരണ്ടേക്കാട്ടവുങ്ങന്നൂർ കൊല്ലൂരു തിരുമംഗലം

തൃക്കാരിയൂരു കുന്നപ്രം ശ്രീവെള്ളൂരഷ്ടമംഗലം
ഐരാണിക്കുളവും കൈനൂർ ഗോകർണ്ണമെറണാകുളം
പാരിവാലൂരടാട്ടും നല്പരപ്പിൽ ചാത്തമംഗലം
പാറാപറമ്പു തൃക്കൂരു പനയൂരു വയറ്റില

വൈക്കം രാമേശ്വര രണ്ടുമേറ്റുമാനൂരെടക്കൊളം
ചെമ്മന്തട്ടാലുവാ പിന്നെ തൃമിറ്റക്കോട്ടു ചേർത്തല
കല്ലാറ്റുപുഴ തൃക്കുന്നു ചെറുവത്തൂരു പൊങ്ങണം
തൃക്കപാലേശ്വരം മൂന്നുമവിട്ടത്തൂർ പെരുമ്മല

കൊല്ലത്തും കാട്ടകാമ്പാല പഴയന്നൂരു പേരകം
ആതമ്പള്യേർമ്പളിക്കാടു ചേരാനെല്ലൂരു മാണിയൂർ
തളിനാലുകൊടുങ്ങല്ലൂർ വഞ്ചിയൂർ വഞ്ചുളേശ്വരം
പാഞ്ഞാർകുളം ചിറ്റുകുളമാലത്തൂരഥ കൊട്ടിയൂർ

തൃപ്പാളൂരു പെരുന്തട്ട തൃത്താല തിരുവല്ലയും
വാഴപ്പള്ളി പുതുപ്പള്ളിമംഗലം തിരുനക്കര
കൊടുമ്പൂരഷ്ടമിക്കോവിൽ പട്ടിണിക്കാട്ടുതഷ്ടയിൽ
കിള്ളിക്കുറിശ്ശിയും പുത്തൂർ കുംഭസംഭവമന്ദിരം

സോമേശ്വരരഞ്ച വെങ്ങാല്ലൂർ കൊട്ടാരക്കരകണ്ടിയൂർ
പാലയൂരുമഹാദേവ ചെല്ലൂരഥ നെടുമ്പുര
മണ്ണൂർ തൃച്ചളിയൂർ ശൃംഗപുരം കോട്ടൂരു മമ്മിയൂർ
പറമ്പുന്തള്ളി തിരുനാവായ്ക്കരീക്കോട്ടു ചേർത്തല

കോട്ടപ്പുറം മുതുവറ വളപ്പായ് ചേന്ദമംഗലം
തൃക്കണ്ടിയൂർ പെരുവനം തിരുവാലൂർ ചിറയ്ക്കലും
ഇപ്പറഞ്ഞ നൂറ്റെട്ടും ഭക്തിയൊത്തു പഠിക്കുവോർ
ദേഹം നശിക്കിലെത്തീടും മഹാദേവന്റെ സന്നിധൗ

പ്രദോഷത്തിൽ ജപിച്ചാലഖിലശേഷ ദുരിതം കെടും
യത്ര യത്ര ശിവക്ഷേത്രം തത്ര തത്ര നമാമ്യഹം.

ഏറ്റു പറയുമ്പോൾ പാപങ്ങളൊക്കെയും മറ്റുന്നൊരപ്പനല്ലേ

ഏറ്റു പറയുമ്പോൾ പാപങ്ങളൊക്കെയും മറ്റുന്നൊരപ്പനല്ലേ 

എന്റെ ഏറ്റുമാനൂരപ്പനല്ലേ ക്ഷേത്രങ്ങളുടെ നഗരമായ കോട്ടയം ജില്ലയില്‍ ശൈവഭക്തരുടെ ആസ്ഥാനകേന്ദ്രമായ ക്ഷേത്രങ്ങളിലൊന്നായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തെ ആണ് ഇന്ന് ഹൈന്ദവ ധർമ്മ ക്ഷേത്രം കൂട്ടായ്മകളിൽ വിവരിക്കുന്നത്
കോട്ടയം നഗരത്തില്‍നിന്നും പന്ത്രണ്ട് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമാനൂര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളചരിത്രത്തിലെ ഭക്തിനിര്‍ഭരമായ അധ്യായങ്ങള്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ഖരമഹര്‍ഷി ചിദംബരത്തുനിന്നും കൊണ്ടുവന്ന മൂന്നു ശിവലിംഗങ്ങളിലൊന്നിനെ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചുവെന്നാണ് വിശ്വാസം. മറ്റ് ശിവലിംഗങ്ങള്‍ വൈക്കത്തും കടുത്തുരുത്തിയിലും പ്രതിഷ്ഠിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. കോട്ടയം നഗരത്തില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ ഈ മൂന്ന് ക്ഷേത്രങ്ങളിലും തൊഴുതാല്‍ ഇരട്ടി പുണ്യം കിട്ടുമെന്നും വിശ്വാസമുണ്ട്. കേരളത്തിന്റെ രക്ഷയ്ക്കായി ശൈവശിഷ്യനായ പരശുരാമന്‍ സ്ഥാപിച്ച 108 ശിവാലയങ്ങളിലൊന്നാണ് ഏറ്റുമാനൂരെന്നും കരുതപ്പെടുന്നു. ശൈവരുടെ 108 ക്ഷേത്രങ്ങളില്‍ ഏറ്റുമാനൂരപ്പനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പടിഞ്ഞാറ് ഭാഗത്തായിട്ടാണ് ഏറ്റുമാനൂരപ്പന്റെ ദര്‍ശനം. വിസ്തൃതമായ ആനക്കൊട്ടില്‍ ഈ ക്ഷേത്രത്തിന്റെ സവിശേഷതയാണ്. ശരം തൊടുത്തു നില്‍ക്കുന്ന വില്ലിന്റെ ആകൃതിയിലുള്ളതാണ് ഇവിടത്തെ ക്ഷേത്രക്കുളം. ശില്‍പ്പകലയുടെ മനോഹാരിത വിളിച്ചോതുന്ന നിരവധി ശില്‍പ്പങ്ങള്‍ ക്ഷേത്രത്തിലുണ്ട്. ഗോപുരത്തിന്റെ അകത്തുള്ള ഭിത്തിയില്‍ കലാവിരുതിന്റെ പൂര്‍ണത വ്യക്തമാക്കുന്ന അനേകം ചുമര്‍ചിത്രങ്ങളുണ്ട്. വടക്കേ ഭിത്തിയിലെ അനന്തശയനവും തെക്കെ ഭിത്തിയിലെ പ്രദോഷതാണ്ഡവവും അഘോരമൂര്‍ത്തിയുടെ ചിത്രവും ചുമര്‍ച്ചിത്ര പഠിതാക്കള്‍ക്ക് ഉത്തമമാതൃകയാണ്. അഘോരമൂര്‍ത്തിയുടെ രൂപത്തിലുള്ള ശിവന്റെ ചിത്രം ഏറ്റുമാനൂര്‍ മാത്രമേയുള്ളൂ.
പൊന്നിന്‍ കൊടിമരമാണ് ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. 1979 ലാണ് കൊടിമരം പുനര്‍നിര്‍മിച്ചത്. അതിനുമുമ്പ് തേക്കിന്‍കഴകൊണ്ടായിരുന്നു കൊടിമരം. 1979 ല്‍ പൊന്നിന്‍കൊടിമരമാക്കി മാറ്റി. അസാമാന്യ തിളക്കവും നല്ല ഉയരവുമുള്ള കൊടിമരം ക്ഷേത്രത്തിന്റെ പ്രൗഢി കൂട്ടുന്നു.
ക്ഷേത്രത്തിലെ ബലിക്കല്‍ പുരയിലുമുണ്ട് വിസ്മയം. ഏറ്റുമാനൂര്‍ അമ്പലത്തിന് പ്രശസ്തി നേടിക്കൊടുത്ത വലിയവിളക്ക് ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. രാവും പകലും കെടാത്ത വിളക്കാണിത്. വലിയ വിളക്കില്‍ തൊട്ട് തൊഴുതിട്ടു വേണം ഏറ്റുമാനൂരപ്പനെ ദര്‍ശിക്കേണ്ടത്. വലിയവിളക്കില്‍ പിടിച്ച് സത്യം ചെയ്യുന്നത് ഇവിടത്തെ പ്രധാന ചടങ്ങാണ്.
പതിനാല് സ്വര്‍ണത്താഴികക്കുടങ്ങളാല്‍ അലംകൃതമാണ് ഏറ്റുമാനൂര്‍ ക്ഷേത്രം ശ്രീകോവിലിന്റെ മുകളിലുള്ള സ്വര്‍ണത്താഴികക്കുടമാണ് ഏറ്റവും വലുത്. വട്ടശ്രീകോവിലാണ്. പ്രാചീനമായ ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് ഇത്തരത്തിലുള്ള ശ്രീകോവിലുള്ളത്. ഏറ്റുമാനൂരപ്പന്റെ ക്ഷേത്രം പ്രാചീനകാലത്തുതന്നെ സ്ഥാപിച്ചിരുന്നു എന്നതിന് തെളിവാണിത്. കരിങ്കല്‍കൊണ്ട് പണിതിരിക്കുന്ന ശ്രീകോവിലില്‍ തടിയില്‍ തീര്‍ത്ത ദാരുശില്‍പ്പങ്ങളുണ്ട്. ദാരുശില്‍പ്പങ്ങളെല്ലാം ശ്രീകൃഷ്ണന്‍, വാമനമൂര്‍ത്തി, ഗണപതി, ഭദ്രകാളി എന്നിവരെ പ്രതിനിധീകരിക്കുന്നു. പടിഞ്ഞാറ് അഭിമുഖമായാണ് ഏറ്റുമാനൂരപ്പന്റെ പ്രതിഷ്ഠ. ശിവലിംഗത്തിന് മൂന്നരയടിയോളം ഉയരമുണ്ട്. ഏറ്റുമാനൂര്‍ തേവരെ ദര്‍ശിക്കുക എന്നത് ഒരു നിയോഗമാണെന്നും ഇത് ജീവിതത്തില്‍ പുണ്യം നിറയ്ക്കുമെന്നും ശൈവഭക്തര്‍ വിശ്വസിക്കുന്നു.
കുംഭമാസത്തിലാണ് ഏറ്റുമാനൂരില്‍ ഉത്സവം കൊടിയേറുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം തിരുവാതിരനാളിലെ ആറാട്ടോടെ സമാപിക്കും. ആറാട്ടിനാണ് പ്രശസ്തമായ ഏഴരപ്പൊന്നാനപ്പുറത്ത് ഏറ്റുമാനൂരപ്പന്‍ എഴുന്നള്ളുന്നത്. ഏഴരപ്പൊന്നാനയ്ക്ക് ഭക്തിയുടെ ഉന്നതമായ ചരിത്രമുണ്ട്. വടക്കുംകൂര്‍ രാജ്യത്തിന്റെ അധീനതയിലായിരുന്ന ഏറ്റുമാനൂര്‍ പ്രദേശം തിരുവിതാംകൂര്‍ രാജവംശം കീഴടക്കി. 929 ലാണ് ഇവിടെ തിരുവിതാംകൂര്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ക്ഷേത്രത്തിന് നാശനഷ്ടം പറ്റി.
ഏറ്റുമാനൂരപ്പന്റെ കോപമുണ്ടാകുമെന്ന് അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് ഭയന്നു. അമ്പലത്തിന് നാശനഷ്ടമുണ്ടാക്കിയതിന് പ്രായശ്ചിത്തമായി അദ്ദേഹം ക്ഷേത്രനടയ്ക്കല്‍ ഏഴരപ്പൊന്നാന കാണിക്കയായി വച്ചു. 934 ഇടവം 12 നാണ് കാര്‍ത്തികതിരുനാള്‍ മഹാരാജാവ് ഏഴരപ്പൊന്നാനയെ കാണിക്കവച്ചത്. വരിക്കപ്ലാവിന്റെ തടികൊണ്ടാണ് ഏഴരപ്പൊന്നാനയെ നിര്‍മിച്ചിരിക്കുന്നത്.
ഇവയെ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ട്. രണ്ടടിപൊക്കമുള്ള ഏഴാനയും ഒരടിപ്പൊക്കമുള്ള അരയാനയും ചേര്‍ന്നതാണ് ഏഴരപ്പൊന്നാന. കുംഭമാസത്തിലെ ആറാട്ടിന് മാത്രമേ ഏഴരപ്പൊന്നാനയെ ഭക്തര്‍ക്ക് ദര്‍ശിക്കാനാവൂ. ആറാട്ടിന് ഏഴരപ്പൊന്നാനയുടെ പുറത്താണ് ഏറ്റുമാനൂരപ്പന്‍ എഴുന്നള്ളുന്നത്.
കുംഭമാസത്തിലെ ഉത്സവത്തിനു പുറമെ തിരുവാതിര, ശിവരാത്രി, മകരസംക്രമം, പ്രദോഷ നാള്‍ എന്നിവയും ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ഉത്സവം നല്‍കുന്നു. പ്രദോഷ നാളില്‍ ദീപാരാധനയ്ക്കുശേഷം വെള്ളികൊണ്ടുള്ള വൃഷഭവാഹനമെഴുന്നള്ളിപ്പ് നടത്തുന്നു
ഏറ്റുമാനൂരപ്പനെ ഭജിക്കേണ്ട ധ്യാന മന്ത്രം .....
ധ്യായേത് കോടിരവിപ്രഭം, ത്രിനയനം
ശീതാംശുഗംഗാധരം
ദക്ഷാംഘ്രിസ്ഥിതവാമകുഞ്ചിതപദം
ശാര്‍ദ്ദൂല ചര്‍മ്മോദ്ധൃതം
വഹ്നം ഡോലമഥാഭയം, ഡമരുകം,
വാമേ സ്ഥിതാം ശ്യാമളാം
കല്‍ഹാരാം, ജപസൃക്ശുകാം, കടി-
കരാംദേവിം സഭേശീം സദാം