Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, April 23, 2021

നാഗ സന്യാസി

ആർക്കൊക്കെ നാഗ സന്യാസി ആവാം: 

1. ഒരാൾക്ക് അതിനുള്ള താല്പര്യം വന്നു കഴിഞ്ഞാൽ 13 അഘാഡകൾ ആണ് ഉള്ളത്. അതിൽ ഏതെങ്കിലും ഒന്നിനെ സമീപിക്കണം. 

2. ആ വ്യക്തിയെ കുറിച്ച് വളരെ വിശദമായി അന്വേഷണം അഘാടകൾ നടത്തും. അർഹത ഉള്ള ആളാണെന്നു കണ്ടാൽ മാത്രം പ്രവേശന അനുമതി നൽകും. അതായത് ആർക്കും നാഗ സന്യാസി ആവാൻ സാധിക്കില്ല. 

3. ഈ വെക്തി വ്യതിചലിക്കാതെ ബ്രഹ്മചര്യം, രാഷ്ട്രത്തിന് വേണ്ടി ചെയ്യുന്ന രാഷ്ട്ര ദാനം പ്രഥമമായി അംഗീകരിക്കണം. 

4. ബ്രഹ്മചാരി എന്ന തസ്തികയിൽ ഇങ്ങനെ 6 മുതൽ പന്ത്രണ്ട് വർഷം വരെ അഘാടയിൽ തുടരണം 

5. ഇത് പൂർത്തിയായാൽ വെക്തി തയ്യാറായി എന്ന് ഗുരുവിന് തോന്നിയാൽ അവനവനു വേണ്ടി പിണ്ഡതർപ്പണം നടത്തണം.. അതായത് മരിച്ചെന്നു സങ്കല്പിച്ച് ബലി ഇടണം സ്വയം. ദേഹം ഉപേക്ഷിച്ചു.. 

6. അതിന് ശേഷം കുംഭ സ്നാനം നടത്തി മന്ത്ര ദീക്ഷ  

7. അടുത്ത ഘട്ടം മഹാപുരുഷൻ എന്നതാണ്. മഹാപുരുഷൻ രുദ്രാക്ഷവും കാവിയും ജമന്തി പൂക്കളും അണിഞ്ഞു , ദേഹത്ത് ഭസ്മവും പൂശിയാണ് അഘാടകളിൽ കാണപ്പെടുക. 

8. മഹാപുരുഷനായി പൂർണത ലഭിചെന്ന് ഗുരുവിനു ബോധ്യമായാൽ അവധൂതൻ എന്ന ആശ്രമത്തിലേക്കു നാഗസന്യാസി നീങ്ങും. തല മുണ്ഡനം ചെയ്തു വീണ്ടും പിണ്ഡ തർപ്പണം നടത്തും. അവധൂതൻ വസ്ത്രങ്ങൾ അടക്കം എല്ലാം ത്യജിക്കണം.. 

9. അവധൂതർ അഘാടകൾ ഉപേക്ഷിച്ചു ഹിമാലയ സാനുക്കളിൽ തപസ്സിൽ തുടരും. കൊടും തണുപ്പിൽ വസ്ത്രങ്ങൾ ഒന്നുമില്ലാതെ തപസ്സിലാണ് പിന്നീട്.. ഹിമാലയ സാനുക്കളിലെ പച്ചമരുന്നിലൊക്കെയാണ് ജീവൻ നിലനിർത്തുന്നത്.  കുംഭ മേളക്ക് മാത്രമാണ് അവർ ജനമധ്യത്തിലേക്കു ഇറങ്ങുക. അത്‌ കഴിഞ്ഞാൽ നിങ്ങളെ അവരെ കാണുകയുമില്ല.. ഒരു സാധാരണ മനുഷ്യന് ജീവിക്കാൻ സാധിക്കാത്ത കൊടും തണുപ്പുള്ള ജീവിത സാഹചര്യങ്ങളിൽ അവർ വീണ്ടും പോവുന്നു.... 

അതാണ് പ്രതേകതയും.. ഇവിടെ കുംഭമേളയ്ക്ക് ഉള്ള സമയം ആണെന്നു കലണ്ടറിൽ നോക്കി ഹിമാലയം ഇറങ്ങി വരുന്നതല്ല ഇവർ ആരും.. അവർ തന്നെ കാലം കണക്ക് കൂട്ടി 12 വർഷം കൂടുമ്പോൾ മല ഇറങ്ങി വരുന്നതാണ്.. ഇവിടെ കോറോണ ആണെന്നോ ഇവിടെ സർക്കാർ അവർക്ക് വേണ്ടി എല്ലാം ഒരുക്കി എന്നോ അവര് അറിഞ്ഞു പോലുമുണ്ടാവില്ല എന്നതാണ് സത്യം.. 

10.ധർമത്തിന് , രാഷ്ട്രത്തിന് , ഒരു പ്രതിസന്ധി വന്നാൽ അവർ തങ്ങളുടെ തപോ ശക്തി കൊണ്ടും , ആയുധങ്ങൾ കൊണ്ടും കർമ്മ നിരതർ ആവും എന്നതാണ് ഇവരുടെ പ്രതേകതയായി പറയുന്നത്. 

ഏത് ശാസ്ത്രമെടുത്ത് അളന്നു നോക്കിയാലും ലോകത്തിന് മുന്നിൽ അത്ഭുതമായി മാറിയ ഈ മനുഷ്യരെ നമ്മുക്ക് പരിഹസിക്കാൻ തോന്നുന്നുണ്ട് എങ്കിൽ അത്‌ നമ്മുടെ വിവരക്കേട് മാത്രമാണ്..!
©
കടപ്പാട്..