കൈലാസം എന്നാല്‍ ഭഗവാന്‍ ശിവന്‍റെ വാസസ്ഥലം എന്ന് സങ്കല്പം. ശിവന്‍ എന്നാല്‍ മംഗളം എന്നും മംഗളം എന്നാല്‍ അറിവ് എന്നും നിരുപിക്കാം. ലോക ജനതയ്ക്ക് വെളിച്ചം പകര്‍ന്ന ജ്ഞാനോപദേശങ്ങള്‍ നല്‍കിയ ഹൈന്ദവരുടെ ജ്ഞാനകുഭം ആണ് കൈലാസം. അതായത് ബ്രഹ്മജിഞാസുക്കള്‍ക്ക് വേണ്ടുന്ന ആത്മീയനിഗൂഢജഞാനം കൈലാസത്തില്‍ ആണെന്ന് സംങ്കല്‍പ്പം. ആദിയോഗി ആയ ശിവന്‍ സപ്തര്‍ഷികള്‍ക്ക് ജ്ഞാനോപദേശം നല്‍കിയത് കൈലാസത്തില്‍ വെച്ചയിരുന്നത്രേ. എന്നാല്‍ അവരാരും ശിവന്‍റെ സങ്കല്‍പ്പശിക്ഷ്യരുടെ ഗുണമഹിമയിലെക്ക് ഉയരാതിരുന്നതിനാല്‍ ക്ഷിപ്രകോപിയായ ശിവന്‍ തന്‍റെ ജ്ഞാനസാഗരത്തെ ഹിമാലയത്തില്‍ നിക്ഷേപിച്ചു എന്നും കഠിനമായ ഭൌതീകയാതനകള്‍ നേരിട്ട് ഹിമാലയത്തില്‍ എത്തി തന്നെ വണങ്ങുന്ന ഭക്തന് ആ ജ്ഞാനസാഗരത്തെ കരസ്ഥമാക്കി തിരികെ മടങ്ങാം എന്നും വിശ്വാസം. അതിന്‍ പ്രകാരം ഹിന്ദുക്കളിലെ സന്യാസ സമൂഹം ഇന്നും ഹിമാലയധാനുക്കളില്‍ തപസും പരിക്രമവും നടത്തുന്നത്.
നമുക്ക് ഹിമാലയപ്രവേശനം സാധ്യമല്ലങ്കില്‍ കൂടി ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹിമവാനെ ഒന്നു കണ്ടുതോഴാന്‍ സാധിച്ചാല്‍ അത് പുണ്യം.