Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, January 5, 2020

54 . കിരാതസൂനു

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*54 . കിരാതസൂനു*


*കോദണ്ഡം സശരം ഭുജേന ഭുജഗേ......*
        *ന്ദ്രഭോഗഭാജാ വഹൻ*
 *വാമേന ച്ഛുരികാം വിപക്ഷദളനേ*
          *ദക്ഷേണ ദക്ഷേണ ച*
 *കാന്ത്യാ നിർജ്ജിതനീരദഃ പുരഭിദഃ*
          *ക്രീഡാകിരാതാകൃതേഃ*
 *പുത്രാേfസ്മാകമനല്പ്പനിർമ്മലയശാ*
         *നിർമ്മാതു ശർമ്മfനിശം .*

*സാരം*

          *സർപ്പത്തെപ്പോലെ ഉരുണ്ടു നീണ്ടിരിയ്ക്കുന്ന ഇടത്തെകൈകൊണ്ടു അസ്ത്രത്തോടുകൂടിയ വില്ലും , ശത്രുക്കളെ സംഹരിയ്ക്കുന്നതിന്നു സാമർത്ഥ്യമുള്ള വലത്തെ കൈകൊണ്ടു ചുരികയേയും ധരിയ്ക്കുന്നവനും മേഘത്തെ തോല്പിയ്ക്കുന്ന നിറത്തോടുകൂടിയവനും അനല്പവും നിർമ്മലവുമായ യശസ്സോടുകൂടിയവനും മായയാൽ കാട്ടാളവേഷം പൂണ്ട ശിവന്റെ പുത്രനുമായ കിരാതസൂനു നമുക്കു എല്ലായ്പോഴും സൌഖ്യത്തെ ഉണ്ടാക്കിത്തരട്ടെ ........🌹🌷🙏🏻_*
                                    
 

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്

♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ശിവൻ

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*🙏നമസ്തേ പ്രിയ കൂട്ടുകാരേ....*_🙏

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*എല്ലാ  പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏*_
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                           *[ശിവൻ]*

*_വന്ദേ സിന്ദൂരവർണ്ണം മണിമകുടലസ -_*

*_ച്ചാരുചന്ദ്രാവതംസം_*

*_ഫാലോദ്യന്നേത്രമീശം സ്മിതമുഖ കമലം_*

*_ദിവ്യഭൂഷാംഗരാഗം_*

*_വാമോരുന്യസ്തപാണേർവ്വികചകുവലയം_*

*_സന്ദധത്യാ: പ്രിയായാ_*

*_വൃത്തോത്തുംഗസ്തനാഗ്രേ നിഹിതകരതലം_*

*_വേദടങ്കേഷുഹസ്തം._*

▫▫▫▫▫▪▫▫▫▫▫

*_സിന്ദൂരത്തിന്റെ നിറമുള്ളവനും ,ചന്ദ്രക്കല കൊണ്ട് അലങ്കരിക്കപ്പെട്ട രത്നമയമായ കിരീടത്തോടു കൂടിയവനും ,നെറ്റിത്തടത്തിൽ പ്രശോഭിതമായ മൂന്നാം തൃക്കണ്ണുള്ളവനും ,മന്ദസ്മിതം ചെയ്യുന്ന വദനാരവിന്ദത്തോടു കൂടിയവനും ,ദിവ്യങ്ങളായ ആഭരണങ്ങളെക്കൊണ്ടും ചന്ദനാദികളെക്കൊണ്ടും പ്രശോഭിതനും വലത്തേക്കയ്യ് തന്റെ ഇടത്തേ തുടമേൽ വെച്ചും ഇടത്തേക്കയ്യിൽ വിടർന്ന നീലത്താമരപ്പൂവ് പിടിച്ചും സമീപത്തിൽ നില്ക്കുന്ന ശ്രീ പാർവ്വതിയുടെ വൃത്തമൊത്തും ഉയർന്നും ഇരിക്കുന്ന സ്തനാഗ്രത്തിൽ ഒരു കെെ വച്ചിട്ടുളളവനും ,ബാക്കി മൂന്നു കൈകളിൽ വേദത്തേയും കല്ലുളിയെയും അസ്ത്രത്തേയും ധരിച്ചവനുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു.._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

യോഗീശ്വരൻ

യോഗീശ്വരൻ

യോ:   യോജിച്ചവൻ

ഈ :    ഇഛച ,ചിന്ത

ശ്വ :    ശ്വാസം ,പ്രാണവായു

ര :     അഗ്നി ,ചൂട്

യോഗീശ്വര എന്നത് ഒരു സംസ്കൃത വാക്കാണ്‌ .ഈശ്വരനോട് യോജിച്ചവൻ
ഈശ്വരനോട് എത്തിയവൻ / യോജിച്ചവൻ
പ്രവർത്തികൊണ്ടു / കർമ്മം കൊണ്ട്  ഈശ്വരനോട്   യോജിച്ചവൻ     അയാളാണ്...യോഗീശ്വരൻ.

അപ്പോൾ ആരാണ് ഈശ്വരൻ ...?

ഈ : ഇഛച ,ചിന്ത

ശ്വ : ശ്വാസം ,പ്രാണവായു

ര : അഗ്നി ,ചൂട്

അർഥം :ചൂടിനേയും ,ശ്വാസത്തെയും, ചിന്തകളെയും ഈ ശരീരത്തിൽ കൂട്ടിച്ചേർത്ത് നിറുത്തുന്നവൻ ആണ് ഈശ്വരൻ . 

സത്യ     യുഗത്തിൽ യോഗീശ്വരര്‍  ആയിരുന്നു ഏറ്റവും ശ്രേഷ്ട്ർ .    അതിനു താഴെ  സംശയചെദ്ർ  ,     അർതധജ്ഞർ    വേദജ്ഞർ ,,ബ്രാഹ്മണർ  എന്നീ   നാല്  വിഭാഗവും ഉണ്ടായിരുന്നു. കപില മഹർഷി യുടെ  കാലഘട്ടത്തിൽ  നമ്മെ പറഞ്ഞു  മനസിലാക്കി തരുന്നത് ബ്രാഹ്മണരെക്കാലും   ശ്രേഷ്ട്ർ  വേദജ്ഞർ , വേദജ്ഞരെക്കാൽ ഉത്തമർ അർത്ഥജ്ഞർ, അർത്ഥജ്ഞരെക്കാൽ ഉത്തമർ സംശയചെദ്ർ, ഇവരിൽ നിന്നെല്ലാം വളരെ വളരെ ശ്രേഷ്ട്രരാണ് തന്ടെ  മനസിനെ ഈശ്വരനോട് യോജിപ്പിക്കുന്നവർ അതായത് യോഗീശ്വരര്‍  ആയിരുന്നു ഏറ്റവും ശ്രേഷ്ട്ർ. അങ്ങനെ മനസ്സിനെ  ഈശ്വരനിലേയ്ക്ക്  ഉയർത്തികൊണ്ട് പ്രവർത്തികളെ  ശ്രയസ്സിൽ   ( ശ്രയാൻ ) നിലനിർത്തിയ ഭാരതത്തിലെ   ഋഷീശ്വരര്‍ പറഞ്ഞുവച്ചിരിക്കുന്ന കാര്യങ്ങൾ  വേദങ്ങൾ അനാദി ആണെന്നും അവയെ ഋഷിമാർ ദർശിക്കുകയാണു ചെയ്യുന്നതെന്നും ഹിന്ദുക്കൾ വിശ്വസിക്കുന്നു. ഋഗ്വേദ ദൃഷ്ടാക്കൾ ആയ ഋഷിമാരെ പൊതുവിൽ പത്തു വിഭാഗങ്ങളായ് തിരിച്ചിരിക്കുന്നു.

കണ്വർ (കേവല അംഗിരസുമാർ)

അംഗിരസുമാർ

അഗസ്ത്യർ

കേവല ഭൃഗുക്കൾ

വിശ്വാമിത്രർ

യോഗീശ്വരർ

വസിഷ്ടന്മാർ

കശ്യപർ

ഭരതർ

ഭൃഗുക്കൾ

എന്നീ ഋഷി വിഭാഗങ്ങൾ ആണു ഋഗ്വേദ ദ്രഷ്ടാക്കൾ.[6]pl
നമുക്കെല്ലാം രണ്ട്  ശരീരം  ഉണ്ടെന്നും  ഒന്ന് സുക്ഷ്മ   ശരീരം ഇതിനെ  ദേഹി  എന്നും , മറ്റൊന്ന്  സ്ഥൂല ശരീരം ഇതിനെ ദേഹം എന്നും  വിളിച്ചു .5000 വർഷങ്ങൾക്ക് മുൻപ് ഭാരതത്തിലെ യോഗികളും  ഋഷിമാരും ഇതു  മനസിലാക്കുകയും സ്ഥൂല ശരീരത്തെക്കാൾ  പ്രാധാന്യം  സുക്ഷ്മ   ശരീരമായ  മനസ്സിന്   നൽകി ജീവിക്കുകയും  അങ്ങനെ  ഒരു സംസ്കാരത്തിൽ  ജീവിക്കുവാൻ  മറ്റുള്ളവരെ പ്രേരിപ്പിക്കുകയും  ചെയ്തു. "എപ്രകാരമാണോ നിങ്ങളുടെ മനസ്സ് അഥവാ  ചിന്തകൾ  അപ്രകാരമാണ്  നിങ്ങളുടെ ജീവിതം" എന്നതാണ് യോഗീശ്വര വാക്യം.  ഈശ്വരൻ എന്നത് ഓരോരുത്തരുടെയും  ഉള്ളിൽ  ചൈതന്യമായ്  നിറഞ്ഞിരിക്കുന്നതാണന്നും അതിനെ ഉയർത്താനാണ്  നാം പരിശീലികേണ്ടത്  എന്നും     ഭാരതത്തിലെ  ഋഷിമാർ  നമ്മെ  പറഞ്ഞു  മനസ്സിലാക്കി തരുന്ന.  കടപ്പാട് പോസ്റ്റ്

ശിവൻ

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*🙏നമസ്തേ പ്രിയ കൂട്ടുകാരേ....*_🙏

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

_*എല്ലാ  പ്രിയ അംഗങ്ങൾക്കും ആയുരാരോഗ്യ സൌഖ്യവും, ഈശ്വരാനുഗ്രഹവും ഉള്ള ശുഭദിനമായി ഭവിക്കട്ടെ .......🙏*_
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

                           *[ശിവൻ]*

*_വന്ദേ സിന്ദൂരവർണ്ണം മണിമകുടലസ -_*

*_ച്ചാരുചന്ദ്രാവതംസം_*

*_ഫാലോദ്യന്നേത്രമീശം സ്മിതമുഖ കമലം_*

*_ദിവ്യഭൂഷാംഗരാഗം_*

*_വാമോരുന്യസ്തപാണേർവ്വികചകുവലയം_*

*_സന്ദധത്യാ: പ്രിയായാ_*

*_വൃത്തോത്തുംഗസ്തനാഗ്രേ നിഹിതകരതലം_*

*_വേദടങ്കേഷുഹസ്തം._*

▫▫▫▫▫▪▫▫▫▫▫

*_സിന്ദൂരത്തിന്റെ നിറമുള്ളവനും ,ചന്ദ്രക്കല കൊണ്ട് അലങ്കരിക്കപ്പെട്ട രത്നമയമായ കിരീടത്തോടു കൂടിയവനും ,നെറ്റിത്തടത്തിൽ പ്രശോഭിതമായ മൂന്നാം തൃക്കണ്ണുള്ളവനും ,മന്ദസ്മിതം ചെയ്യുന്ന വദനാരവിന്ദത്തോടു കൂടിയവനും ,ദിവ്യങ്ങളായ ആഭരണങ്ങളെക്കൊണ്ടും ചന്ദനാദികളെക്കൊണ്ടും പ്രശോഭിതനും വലത്തേക്കയ്യ് തന്റെ ഇടത്തേ തുടമേൽ വെച്ചും ഇടത്തേക്കയ്യിൽ വിടർന്ന നീലത്താമരപ്പൂവ് പിടിച്ചും സമീപത്തിൽ നില്ക്കുന്ന ശ്രീ പാർവ്വതിയുടെ വൃത്തമൊത്തും ഉയർന്നും ഇരിക്കുന്ന സ്തനാഗ്രത്തിൽ ഒരു കെെ വച്ചിട്ടുളളവനും ,ബാക്കി മൂന്നു കൈകളിൽ വേദത്തേയും കല്ലുളിയെയും അസ്ത്രത്തേയും ധരിച്ചവനുമായ പരമശിവനെ ഞാൻ വന്ദിക്കുന്നു.._*

⚜⚜⚜⚜⚜🔥⚜⚜⚜⚜⚜
*_എല്ലാം സർവ്വേശ്വരനിൽ സമർപ്പിച്ച് ഇന്നത്തെ ദിനമാരംഭിക്കാം🙏🙏_* 
     
⚜⚜⚜⚜⚜🔥⚜⚜⚜⚜⚜

  🙏 _*ലോകാ : സമസ്താ :*_
              _*സുഖിനോഭവന്തു*_🙏
➖➖➖➖➖➖➖➖➖➖➖
*'' ആയിരം തിരികൾക്ക് വെളിച്ചം പകർന്നുകൊടുക്കുന്നത് കൊണ്ട് ഒരു മെഴുകിതിരിയുടെ ആയുസ്സ് കുറയുന്നില്ല.പങ്കുവെയ്ക്ക്പ്പെടുന്ന വിദ്യയും അത് പോലെയാണ്.''*
➖➖➖➖➖➖➖➖➖➖➖
_(3196)_*⚜HHP⚜*

        *_💎💎 താളിയോല💎💎_*
🎊🎊🎊🎊🎊🎊🎊🎊🎊🎊🎊

ഞണ്ടുപാറ ഗുഹാക്ഷേത്രം

*ഞണ്ടുപാറ ഗുഹാക്ഷേത്രം*

   തിരുവനന്തപുരം നഗരത്തിൽ നിന്നും 45 കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പൂരിയിൽ എത്തിച്ചേരാം അമ്പൂരിക്ക് തൊട്ടടുത്തുള്ള സ്ഥലമാണ് കുട്ടമല... കുട്ടമലക്ക് സമീപത്തായാണ് ഞണ്ടുപാറ സ്ഥിതിചെയ്യുന്നത് അതിന്റെ മുകളിലായാണ് ഞണ്ടുപാറ ഗുഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്  ഞണ്ടുപാറക്ക് മുകളിലെത്താൻ ഏകദേശം ഒരുമണിക്കൂർ സമയമെടുക്കും കുറച്ചൊക്കെ കഷ്‌ടപ്പെട്ട് മുകളിലെത്തിയാൽ നമ്മളെ  കാത്തിരിക്കുന്നത് ശെരിക്കും അത്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് കണ്ണിന് കുളിർമ്മയേകുന്ന ഹരിതാഭയും മനോഹാരിതയുമാണ് നോക്കെത്താദൂരം പരന്നു കിടക്കുന്നത്  തികച്ചും ശാന്തസുന്ദരവും ശുദ്ധവായു ലഭിക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് ഇവിടം.   പഞ്ചായത്തിലെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമാണ് ഇവിടുത്തെ ഗുഹാക്ഷേത്രം ഇവിടെ എല്ലാ വർഷവും ഉത്സവം നടത്തി വരുന്നു നാടിന് ഐശ്വര്യത്തിന്റെ പ്രതീകമായാണ്  നാട്ടുകാർ ഗുഹാക്ഷേത്രത്തെ കാണുന്നത് ക്ഷേതത്തിലെ ഗുഹയിൽ ഒരിക്കലും വറ്റാത്ത നീരുറവയുണ്ട് ഉറവയിൽ സ്വർണ്ണ നിറമുള്ള ഒരു ഞണ്ട് കാണപ്പെടുന്നു എന്നാണ് വിശ്വാസം അതിനാലാണ് ഈ പാറയ്ക്ക് ഞണ്ടുപാറ എന്ന പേര് ലഭിച്ചത് എന്നാണ് ഐതിഹ്യം.  പണ്ടുകാലത്ത് വരൾച്ചയിൽ പ്രദശമാകെ ബുദ്ധിമുട്ടുമ്പോൾ നാട്ടുകാർ പാറയുടെ മുകളിലെത്തി ഗുഹയിൽ നിന്ന് വെള്ളമെടുത്ത് അവിടെ പൊങ്കാല അർപ്പിക്കുമായിരുന്നു ആ സമയം തന്നെ പ്രദേശത്ത് മഴ ലഭിച്ചിരുന്നു എന്നാണ് കേട്ടറിവ് ഇത് വെറുമൊരു കെട്ടുകഥയല്ല നാടിന്റെ നിലനിൽക്കുന്ന ഐതിഹ്യമാണ്. ഏതൊരു സഞ്ചാരിയെയും തൃപ്തിപ്പെടുത്താൻ 100% ഈ നാടിന് കഴിയും..

തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം-ആലപ്പുഴ

🔥〰〰〰〰♉〰〰〰〰🔥
          *🌞VBT- ക്ഷേത്രായനം🌞*
🔥〰〰〰〰♉〰〰〰〰🔥

_*നമസ്തേ സജ്ജനങ്ങളെ....*_ 
_കേരളത്തിനകത്തും പുറത്തും ഉള്ള ക്ഷേത്രങ്ങളും,കാവുകളും,അവയുടെ ഐതിഹ്യങ്ങളും_ _പരിചയപ്പെടുത്തുന്ന ക്ഷേത്രായനത്തിലേക്കു താങ്കൾക്ക് ഹാർദ്ദവമായ സ്വാഗതം🙏_ 

*ക്ഷേത്രം-29*  

*തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം-ആലപ്പുഴ*    
🎀🎀〰〰〰🔅〰〰〰🎀🎀

_*ക്ഷേത്രായനം പ്രധാന പോയന്റ്*_ 

_🔥കൈവിഷം കളഞ്ഞു മനസ്സിനെ ശുദ്ധമാക്കാനുള്ള ചടങ്ങുകളാണ് തിരുവിഴ മഹാദേവ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമായ ചടങ്ങ്_

_🔥പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും_

_🔥 ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ_

*ഇനി ക്ഷേത്രവിശേഷങ്ങൾ തുടർന്ന് വായിക്കുക* 
✨✨✨✨✨✨✨✨✨✨✨ 

ചേർത്തലയിൽ നിന്നും NH 66 കൂടി ആലപ്പുഴയ്ക്ക് പോകുന്ന വഴിയിൽ തിരുവിഴ ജംഗ്ഷനിൽ നിന്നും ഏകദേശം 1 കിലോമീറ്റർ പടിഞ്ഞാറു മാറി ചേർത്തല തെക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രമാണ് തിരുവിഴ ശ്രീ മഹാദേവ ക്ഷേത്രം. പ്രധാന പ്രതിഷ്ഠ സ്വയംഭൂ വായ  പരമശിവൻ തന്നെ. കിഴക്കോട്ട് ദർശനം' മീനമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടോടെ 10 ദിവസത്തെ ഉത്സവം 
കൂടാതെ ശിവരാത്രിയും മണ്ഡല വൃതകാലവും ആഘോഷിക്കുന്നു ക്ഷീരധാരയും കളഭവും പ്രധാന വഴിപാടുകൾ തൃശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള ചെറുവള്ളി സ്വരൂപം വക ക്ഷേത്രമാണിത്.
ക്ഷേത്ര ഭരണം അടുത്ത കാലം വരെയും ചെത്തിവേലിൽ മാരാർ കുടു: മ്പത്തിലെ മൂത്ത കാരണവർക്കായിരുന്നു .ഇപ്പോൾ NSS കരയോഗത്തിന്റെ മേൽനോട്ടത്തിൽ ഇലഞ്ഞിയിൽ കുടു: ബാഗം 'രാധാകൃഷ്ണ പണിക്കരുടെ നേതൃത്തത്തിൽ ഭരണം'. ഈ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ഒരു പ്രത്യേകതരം പ്രസാദം കൈവിഷം, ശരി രത്തിലുള്ള മറ്റു വിഷമങ്ങൾ ,അത് സംബന്ധമായുണ്ടാകുന്ന മാനസിക രോഗങ്ങൾ നിൽക്കുന്നതിനു വേണ്ട ദിവ്യശക്തിയുള്ള മരുന്നായി വിശ്വസിക്കുന്നു. പേരുപോലെ തന്നെ കൗതുകം പകരുന്നതാണ് വിഷം ഛർദ്ദിപ്പിച്ചു കളയുന്ന ചടങ്ങും. ഇതിനായി വരുന്നവർ തലേ ദിവസത്ത ദീപാരാധനയ്ക്കു മുൻപായി ക്ഷേത്രത്തിൽ എത്തേണ്ടതാണ്. ദീപാരാധനയ്ക്ക് ശേഷം നാഗയക്ഷി കുരുതി നടത്തി പ്രസാദം കഴിച്ച ശേഷം മാത്രമേ ചികിത്സ ആരംഭിക്കുകയുള്ളൂ. പിറ്റേദിവസം രാവിലെ നടക്കുന്ന പന്തീരടി പൂജയ്ക്ക് ശേഷമാണ് മരുന്നു സേവിക്കാനായി നല്കുക. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കാണ് രോഗിക്ക് മരുന്നു നല്കുവാനുള്ള ഉത്തരവാദിത്വം. ഛർദ്ദിച്ച ശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിച്ചാൽ മാത്രമേ പൂർണ്ണ ഫപ്രാപ്തി ഉണ്ടാവുകയുള്ളൂ. ആദ്യം മരുന്ന് പാലില്‍ കലർത്തുമ്പോൾ പച്ച നിറവുപം പിന്നീട് നീല നിറവും അവസാനം ചുവന്ന നിറവുമായി മാറുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്. 

ക്ഷേത്രത്തിനകത്തു മാത്രം വളരുന്നഒരു പ്രത്യേകതരം ചെടിയിൽ നിന്നാണ് കൈവിഷം കളയാനുള്ള മരുന്ന് തയ്യാറാക്കുന്നത്. ചെടിയുടെ നീര് മഹാദേവനു നേദിച്ച പാലുമായി ചേർത്താണ് മരുന്ന് തയ്യാറാക്കുന്നത്. 
ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, രോഗികൾ തുടങ്ങിയവർ ഈ മരുന്ന് കഴിക്കാൻ പാടില്ല. മാത്രമല്ല, ലഹരി പഥാർത്ഥങ്ങൾ ഉപയോഗിക്കുന്നവരാണെങ്കിൽ ക്ഷേത്രത്തിലെത്തുന്നതിന് മൂന്നു ദിവസം മുൻപു ഇവ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

നൂറ്റാണ്ടുകൾക്ക് മുമ്പ് കുളത്തിൽ ആമയെ തേടി ഇറങ്ങിയ ഒരു ഉളളാട സ്ത്രീ മൂർച്ചയേറിയ വടിയു ടെ അറ്റം കൊണ്ട് കുത്തിയപ്പോൾ സ്വയംഭൂവായ ശിവലിംഗത്തിന്റെ നെറുകയിൽ കൊള്ളുകയും രക്തം വരുന്നത് കണ്ട് ഭയന്ന് താൻ ചെയ്തത് തെറ്റായിപ്പോയി എന്ന് ചിന്തിച്ചു തിരുപിഴ: തിരുപിഴ എന്ന് അലറി വിളിച്ചു
പിഴ പൊറുക്കണമേ എന്ന അർത്ഥത്തിൽ അവർ പ്രയോഗിച്ച തിരു പിഴ കാലാന്തരത്തിൽ തിരുവിഴയായി മാറി ദേവസാന്നിദ്ധ്യം മനസിലാക്കിയപ്പോൾ കുളം മണ്ണിട്ടു നിവർത്തി ക്ഷേത്രം നിർമ്മിച്ചുവെന്നും ഐതിഹ്യം.

അറയ്ക്കൽ പണിക്കർ എന്ന പ്രസിദ്ധനായ നായരുടെ കുടു:ബ വക സ്ഥലത്തായിരുന്നത്രേ ഈ  കുളം. ദേശനത്യയ്ക്കായി ഭഗവാൻ സ്വയംഭൂവായി വരേണ്ട സമയത്താണ് ഇത് സംഭവിച്ചത്. അതു വഴി വന്ന ഒരു യോഗിശ്വരന്റെ നിർദ്ദേശ നു സ ര ണം കുളം നികർത്തി ശിവലിoഗത്തിനു ചുറ്റുമായി ശ്രീകോവിലുണ്ടാക്കി പൂജാ ക്രമങ്ങളും ആരംഭിച്ചു.മറ്റു ക്ഷേത്രങ്ങളുടെ ഗർഭഗ്രഹം ഭൂമി നിരപ്പിൽ നിന്നു ഉയർന്നതാണെങ്കിൽ ഇവിടെ മൂന്നനട താഴേക്കിറങ്ങി യാണ്. വർഷകാലത്ത് ശിവലിംഗ oവെള്ളത്തിൽ മുങ്ങി മൂടി പോകാറുണ്ട്.

തിരുവിഴ ക്ഷേത്രത്തിലെ പാചക ജോലിക്കാരനെ, (തലയ്ക്കാട്ട് എന്ന സാധു കുടു: മ്പത്തിലെ വൃദ്ധനെ ) ഒരു മാനസികരോഗി വന്ന് എപ്പോഴും ശല്യപ്പെടുത്തിയിരുന്നു. സഹിക്കവയ്യാത വന്നപ്പോൾ തിരുവിഴ തേവരെ ഒരു ദിവസം രാത്രിയിൽ ഉറങ്ങാൻ നേരത്ത് വിളിച്ചു സങ്കടപ്പെട്ടു: സ്വപ്നത്തിൽ തിരുവിഴേശന്റെ  നിർദ്ദേശിച്ചതനുസരിച്ച് ക്ഷേത്ര കുളത്തിന്റെ കരയിൽ വളരുന്ന പച്ച നിറമുള്ള ഇലയും ഒരു കുങ്കുമപ്പൊട്ടിന്റെ വലിപ്പമുള്ള ചെടിയുടെ നീരും പാലിൽ ചേർത്ത് കലക്കി തിരുനടയിൽ വെച്ചു കൊടുക്കുകയും ഭ്രാന്തന്റെ ചിത്തഭ്രമം വിട്ടുമാറി സ്വസ്തനാകുകയും ചെയ്തത് മുതലാണ് ഈ മരുന്നു സേവയുടെ തുടക്കം.പച്ചിലകൾ പറിച്ചുണ്ടാക്കുന്ന ഈ മരുന്ന് വിഷമാണെന്ന് പറയുന്നു മരുന്ന് പാലിൽ ചേർക്കുമ്പോൾ പച്ച നിറവും പിന്നിട് നിലനി റവും ഒടുവിൽ ഇളം ചുവപ്പു  നിറവുമാകുന്നു ഹലാഹല വിഷപാനം ചെയ്ത ശക്തി സ്വരൂപനും ഹാലസ്യനാഥനുമായ  ഭഗവാന്റെ പ്രസാദം കൊണ്ട് മാത്രമാണ്
ഈ  വിഷം അമൃതായി മാറുന്നത് ഇവിടെ കെവിഷത്തിനായി മരുന്നുകഴിക്കാൻ എത്തുന്നവർ, കഴിക്കുന്നതിന്റെ തലേ ദിവസം 5  മണിക്ക് മുമ്പേ എത്തിചേരേണ്ടതാണ്. സഹായത്തിനായി ബന്ധുക്കൾ (സുഹൃത്തുക്കളായാലും മതി) ഒരാൾ കൂടെ ഉണ്ടായിരിക്കണം ക്ഷേത്രത്തിൽ തന്നെ താമസ സൗകര്യമുണ്ട്
താമസത്തിനായ് മുറികൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ് 

*ക്ഷേത്രത്തിലേക്കുള്ള  വഴി* 
🎀🎀〰🔅〰🎀🎀
തീവണ്ടി മാർഗ്ഗം വരുന്നവർക്ക് ക്ഷേത്രത്തിനു മുമ്പിൽ ഇറങ്ങുന്നതിനു സൗകര്യമുണ്ട്. ലോക്കൽ വണ്ടിക്ക് വരുന്നവർ തിരുവിഴ റെയിവേ സ്റ്റേഷനിൽ ഇറങ്ങാൻ കഴിയും മറ്റു വണ്ടിക്ക് വരുന്നവർ ചേർത്തലയിലും (വടക്ക് നിന്നും വരുന്നവർ ) തെക്ക് നിന്നും വരുന്നവർ മാരിരി കുളത്തും ഇറങ്ങേണ്ടതാണ്
ബസിനു വരുന്നവർ തിരുവിഴ NH ൽ ഇറങ്ങി ഓട്ടേറിക്ഷക്ക് ക്ഷേത്രത്തിൽ എത്തിചേരാൻ കഴിയും

പ്രിയ വായനക്കാർക്ക് ഈ ക്ഷേത്ര വിശേഷം ഇഷ്ടപ്പെട്ടു എന്നുകരുത്തട്ടെ , നാളെ മറ്റൊരു ക്ഷേത്രവശേഷമായി ക്ഷേത്രായനത്തിൽ വീണ്ടും കാണാം...  
🔅〰〰〰〰🔅〰〰〰〰🔅
പ്രിയമുള്ളവരേ ...
നിങ്ങളുടെ ദേശത്തും ഉണ്ടാകും വിളിച്ചാൽ വിളി കേൾക്കുന്ന ദേവനോ ,ദേവിയോ വാഴുന്ന ഒരു കാവ് അല്ലങ്കിൽ ക്ഷേത്രം, ആ ക്ഷേത്രത്തിനും ഉണ്ടാകും പറയാൻ ഒരുപാടു ഐതിഹ്യ കഥകൾ..നിങ്ങൾക്ക് ആ  ക്ഷേത്ര ഐതിഹ്യം അറിയാമെകിൽ ഞങ്ങൾക്ക് അയച്ചു തരിക ക്ഷേത്രായനത്തിലൂടെ ഞങ്ങൾ അത് ഹൈന്ദവ സമൂഹത്തിൽ എത്തിക്കാം.   
🔅〰〰〰〰🔅〰〰〰〰🔅
*ശുഭം*
((((🔔))))
*🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥*
*അജ്ഞാന തിമിരാന്ധസ്യ*
*ജ്ഞാനാഞ്ജന ശലാകയാ*
*ചക്ഷുരുന്മീലിതം യേന*
*തസ്മൈ ശ്രീ ഗുരുവേ നമ:*
❁══════💎══════❁
*മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿════❁═☬ॐ☬═❁════✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

പാലാഴിമഥനവും പരമശിവന്റെ വിഷപാനവും

*പാലാഴിമഥനവും പരമശിവന്റെ വിഷപാനവും – ഭാഗവതം (176)*

ഉപര്യധശ്ചാത്മനി ഗോത്രനേത്രയോഃ പരേണ തേ പ്രാവിശതാ സമേധിതാഃ
മമന്ഥുരബ്ധിം തരസാ മദോത്കടാ മഹാദ്രിണാ ക്ഷോഭിതനക്രചക്രം (8-7-13)
തപ്യന്തേ ലോകതാപേന സാധവഃ പ്രായശോ ജനാഃ
പരമാരാധനം തദ്ധി പുരുഷസ്യാഖിലാത്മനഃ (8-7-44)

ശുകമുനി തുടര്‍ന്നു:
ദേവന്മാരും അസുരന്മാരും സര്‍പ്പരാജാവായ വാസുകിയുടെ സഹായം തേടി. പ്രയത്നഫലത്തിന്റെ ഒരു പങ്ക് അദ്ദേഹത്തിന്‌ വാഗ്ദാനവും നല്‍കി. മന്ദരപര്‍വ്വതത്തിനു ചുറ്റും വാസുകിയെ ചുറ്റി അവര്‍ കടല്‍ കടയാനാരംഭിച്ചു. നയോപായകോവിദനായ ഭഗവാന്‍ ദേവന്മാരോടൊപ്പം പാമ്പിന്റെ തലഭാഗത്തു പിടിച്ചു. അസുരന്മാര്‍ക്ക്‌ കിട്ടിയ വാലറ്റം അവര്‍ക്ക്‌ കുറച്ചിലായി തോന്നി. അവരതിനെ എതിര്‍ത്തപ്പോള്‍ ദേവന്മാര്‍ സ്ഥാനം മാറാന്‍ സമ്മതിച്ചു. അങ്ങനെ ദേവന്മാര്‍, തുലോം അപകടം കുറഞ്ഞ, വാലറ്റം പിടിച്ച്‌ പ്രയത്നം തുടര്‍ന്നു. പര്‍വ്വതം അതിന്റെ സ്വഭാരംകൊണ്ട്‌ പാല്‍ക്കടലില്‍ താണുകൊണ്ടിരുന്നു. എന്നാല്‍ ഭഗവാന്‍ ഒരാമയായിവന്നു്‌ പര്‍വ്വതത്തെ തന്റെ പുറത്ത്‌ താങ്ങി നിര്‍ത്തി. രാക്ഷസന്മാര്‍ക്ക്‌ ഊര്‍ജ്ജമേകിയതും (താമസികവും രാജസവും) ദേവന്മാര്‍ക്ക്‌ ശക്തി നല്‍കിയതും (സാത്വികോര്‍ജ്ജം) അതേ ഭഗവാന്‍ തന്നെ. വാസുകിക്ക്‌ പര്‍വ്വതത്തെ ചുറ്റി നില്‍ക്കാനുളള കഴിവുനല്‍കിയതും മറ്റാരുമല്ല. ഭഗവാന്‍ സ്വയം പര്‍വ്വതത്തിനു മുകളിലിരുന്നു് അതിനെ താഴ്ത്തിപ്പിടിച്ചിരുന്നു. അങ്ങനെ എല്ലാവരിലും ആവേശവും നവോന്മേഷവും ശക്തിയും ഭഗവല്‍കൃപയാല്‍ ഉണ്ടായിരുന്നതുകൊണ്ട്‌ പാല്‍ക്കടല്‍ കടയുന്ന പ്രവൃത്തി തുടര്‍ന്നു കൊണ്ടിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും അമൃതുണ്ടാവാത്തതുകൊണ്ട്‌ ഭഗവാന്‍ സ്വയം കടല്‍ കടയാന്‍ സഹായിച്ചു.

ഉടനേതന്നെ അതികഠിനമായ ഒരു വിഷം – ഹലാഹലം – പുറത്തുവന്നു. അതിന്റെ രൂക്ഷതയില്‍ പീഡിക്കപ്പെട്ട ജീവികളെല്ലാം ഭഗവാന്‍ സദാശിവനെ കണ്ട്‌ സങ്കടമുണര്‍ത്തിച്ചുഃ ഭഗവാനേ, അഭയം നല്‍കിയാലും. മൂന്നു ലോകങ്ങളേയും ചാമ്പലാക്കാന്‍ കഴിവുളള ഈ വിഷത്തില്‍ നിന്നു്‌ ഞങ്ങളെ രക്ഷിച്ചാലും. അവിടുന്നാണു് വിശ്വപുരുഷന്‍. അവിടുത്തെ കൈകാലുകളത്രേ ഈ വിശ്വം നിറഞ്ഞിരിക്കുന്നുത്‌. എപ്പോഴെല്ലാം ഞങ്ങള്‍ ജീവികള്‍ക്ക്‌ ആപത്തുണ്ടാവുന്നുവോ അപ്പോഴെല്ലാം അങ്ങ്‌ കൃപാപുരസ്സരം ശത്രുക്കളെ സംഹരിച്ച്‌ ഞങ്ങളെ സംരക്ഷിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ അവിടുത്തെ താമരപ്പാദങ്ങളെ ഞങ്ങള്‍ അഭയം പ്രാപിക്കുന്നു.

പ്രാര്‍ത്ഥന കേട്ട്‌ ഹൃദയമലിഞ്ഞ ഭഗവാന്‍ പരമശിവന്‍ തന്റെ പ്രിയതമയായ പാര്‍വ്വതിയോട്‌ പറഞ്ഞു: എത്ര വലിയ ദുരിതമാണ്‌ നമ്മുടെ സൃഷ്ടികള്‍ക്കുണ്ടാവാന്‍ പോവുന്നത്‌. ഈ വിഷത്തില്‍ നിന്നവരെ സംരക്ഷിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്തേ മതിയാവൂ. എപ്പോഴാണോ ഒരുവന്‍ മറ്റു ജീവികളുടെ ക്ഷേമത്തിനായി ത്യാഗം ചെയ്യാന്‍ തയ്യാറാവുന്നത്, അത്‌ മഹത്വലക്ഷണമത്രേ. അങ്ങനെയുളള ഭക്തന്‍ ഭഗവല്‍പ്രിയനുമാണ്‌. ഞാന്‍ ഉടനേതന്നെ ആ വിഷം വിഴുങ്ങാന്‍ പോവുന്നു. ഭഗവാന്റെ ഇച്ഛയ്ക്കനുകൂലമായി പാര്‍വ്വതീദേവി സമ്മതം നല്‍കി. ശിവന്‍ തന്റെ കൈകുമ്പിളില്‍ വിഷമെടുത്ത്‌ ഒറ്റയടിക്കതു വിഴുങ്ങിക്കളഞ്ഞു. അതിന്റെ രൂക്ഷതയില്‍ ഭഗവാന്റെ കഴുത്ത്‌ കറുത്ത്‌ നീലിച്ചുപോയി (നീലകണ്ഠന്‍). വിഷത്തില്‍ ചില തുളളികള്‍ പരമശിന്റെ കൈവിരലുകള്‍ക്കിടയില്‍ നിന്നു്‌ വീണുപോയവ ഇപ്പോഴും പാമ്പ്, തേള്‍, മറ്റു വിഷജന്തുക്കള്‍, ചിലയിനം പച്ചമരുന്നുകള്‍ ഇവകളിലും കാണാവുന്നതാണ്‌. അങ്ങനെ ശിവന്‍ സൃഷ്ടികളെ രക്ഷിച്ചു. ദുരിതമനുഭവിക്കുന്നവരുടെ വേദനയില്‍ പങ്കുകൊളളുന്നവര്‍ നന്മ നിറഞ്ഞവരത്രെ. അതാണ്‌ സര്‍വ്വാന്തര്യാമിയായ ഭഗവാനോടുളള ഏറ്റവും നല്ല ആരാധനയും.

(പരമശിവനോടുളള പ്രാര്‍ത്ഥനാ വാക്കുകള്‍ ഭഗവാന്‍ വിഷ്ണുവിനോടുളള പ്രാര്‍ത്ഥനയ്ക്ക്‌ സമമാണ്‌. ശിവ-വിഷ്ണു അദ്വൈത വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നതാണിത്‌).

കടപ്പാട് : ശ്രീമദ് ഭാഗവതം