*ഇടയ്ക്കാട്ട് സിദ്ധർ*
തമിഴ്‌നാട്ടിലെ പ്രശസ്തരായ 18 സിദ്ധന്മാരിൽ ഒരാളാണ് ശ്രീ ഇടയ്ക്കാട്ട് സിദ്ധർ . ഇദ്ദേഹത്തെ വിഷ്ണുവിന്റെ അവതാരമായി പലരും കണക്കാക്കുന്നു. തിരുവണ്ണാമല പ്രദേശത്താണ് അദ്ദേഹം ജനിച്ചത് എന്നാണ് വിശ്വാസം.
ശിവൻ പഞ്ചഭൂതാവസ്ഥകളിൽ തമിഴ്നാട്ടിലെ അഞ്ച് സ്ഥലങ്ങളിൽ വസിക്കുന്നു എന്നാണ് വിശ്വാസം. ഇവയിൽ ഒരു സ്ഥലം തിരുവണ്ണാമല ആണ്. തിരുവണ്ണാമലയിൽ അദ്ദേഹത്തെ അഗ്നിയായാണ് ആരാധിക്കുന്നത്.
കായകൽപ ചികിത്സയുടെ കണ്ടുപിടുത്തവും ക്ഷേത്രങ്ങളിൽ നവഗ്രഹ (ഒമ്പത് ഗ്രഹങ്ങൾ) ങ്ങളെ പുനഃ ക്രമീകരിച്ചതുമാണ് ഇടായ്ക്കാട്ട് സിദ്ധറിന്റെ ഏറ്റവും വലിയ സംഭാവന.
ഒരു മനുഷ്യന്റെ മൊത്തം ശരീരത്തെ പുനരുജ്ജീവിപ്പിക്കുന്ന ഐതിഹാസിക സംവിധാനമാണ് കായകൽപ.
പ്രത്യേകരീതിയിൽ വികസിപ്പിച്ചെടുത്ത തെറാപ്പി സംവിധാനങ്ങൾ ; പച്ചമരുന്നുകളുടെ സഹായത്തോടെയുള്ള ചികിത്സാ രീതികൾ ; സവിശേഷമായ ശ്വസനരീതികൾ, ഭക്ഷണ രീതികൾ , ദൈനംദിന ജീവിതത്തിൽ അനുഷ്ഠിക്കേണ്ട ചര്യകൾ എന്നിവ ഉപയോഗിച്ച് ശരീരം, മനസ്സ്, എന്നിവയുടെ ഘടകങ്ങളെ കയകൽപ ചികിത്സ ശുദ്ധീകരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ഇതിലൂടെ ഒരു മനുഷ്യന് ഈ ലോകത്തിൽ നവയൗവനത്തോടെ അനേക കാലം ജീവിക്കാൻ സാധിക്കുന്നു.
അദ്ദേഹത്തിന്റെ കൃത്യമായ ജീവിത കാലഘട്ടം ഇതുവരെ അറിവായിട്ടില്ല. ബിസി 2 മുതൽ 3 വരെ നൂറ്റാണ്ടുകളിൽ അദ്ദേഹം ജനിച്ചതായും 600 വർഷത്തോളം ജീവിച്ചിരുന്നതായും കരുതന്നു. കൂടാതെ അദ്ദേഹം ശ്രീകൃഷ്ണൻ ജനിച്ച യാദവ സമുദായത്തിൽ നിന്നുള്ളയാളാണെന്ന് കരുതുന്നു.
അദ്ദേഹത്തിന്റെ മിക്ക ഗാനങ്ങളിലും തന്റെ തൊഴിലും സമുദായവും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ 'താണ്ടവ കോനെ എന്ന വാക്ക് സ്ഥിരമായി പരാമർശിക്കാറുണ്ട് അതിൽ 'കോനെ എന്ന വാക്ക് യാദവരുടെ തമിഴ്‌നാട് ആസ്ഥാനമായുള്ള പ്രാദേശിക നാമമാണ്.
മറെറാരത്ഭുതം ഇടയ്ക്കാടറിന്റെ കവിതകൾ ശ്രീകൃഷ്ണന്റെ ഭഗവദ് ഗീതയുടെ സത്ത പ്രതിഫലിപ്പിക്കുന്നു. "നിങ്ങളുടെ കടമ നിർവഹിക്കുക, അതിൽ നിന്നുള്ള ഫലം ഇഛിക്കരുത്
( കർമ്മണ്യേ വാധികാരസ്തു:
മാ ഫലേഷു കദാചന: )
എന്ന ഗീതാവചനം അദ്ദേഹവും എഴുതിയതായി കാണാം.
ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ പിന്തുടരുന്ന ഒൻപത് ഗ്രഹങ്ങളുടെ (നവ ഗ്രഹ) സ്ഥാനങ്ങൾ അദ്ദേഹം ക്രമീകരിച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. നേരത്തെ ക്ഷേത്രങ്ങളിൽ നവ ഗ്രഹങ്ങൾ വൃത്താകൃതിയിൽ ആയിരുന്നു സ്ഥാപിച്ചിരുന്നത് അതായത് ഒമ്പത് ഗ്രഹങ്ങളും പരസ്പരം അഭിമുഖീകരിക്കുന്നതും നേരിട്ട് സംവദിക്കുന്നതുമായ രീതിയിൽ : ഇങ്ങിനെ വന്നാൽ ഒരു ഗ്രഹത്തിന്റെ ദോഷകരമായ സ്വാധീനം ഒരു വ്യക്തി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് കാരണമാവുന്നു. വൃത്താകൃതിയിൽ നവഗ്രഹങ്ങൾ വരുമ്പോൾ എല്ലാ ഗ്രഹങ്ങളും പരസ്പരം നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാൽ മോശം സമയം അനുഭവിക്കുന്നത് തുടർന്നു കൊണ്ടേ യിരിക്കും, മാത്രമല്ല അവയുടെ ഫലത്തെ അടുത്തതിലേക്ക് കൈമാറുകയും ചെയ്യും. ഇത് മനസിലാക്കിയ ഇടയ്ക്കാട്ട് സിദ്ദർ ഒരു ഗ്രഹവും മറ്റ് ഗ്രഹങ്ങളെ നേരിട്ട് അഭിമുഖീകരിക്കാത്ത വിധത്തിൽ ഗ്രഹ സ്ഥാനങ്ങൾ ക്രമീകരിച്ചു.
ഇടയ്ക്കാട്ട് സിദ്ധറിന്റെ പ്രശക്തി ലോകം മുഴുവൻ അറിയാൻ തുടങ്ങി .. അതോടെ പ്രദേശത്തെ മുഴുവൻ ആളുകളും അവന്റെ കുടിലിലേക്ക് വെള്ളപ്പൊക്കം പോലെ ഒഴുകാൻ തുടങ്ങി . ജനങ്ങൾ അദ്ദേഹത്തെ ദൈവത്തിന് തുല്യനായി ആരാധിക്കാൻ തുടങ്ങി.
ഇടയ്ക്കാട്ട് സിദ്ധർ പറഞ്ഞു, "ഓം നമ ശിവായ! ഓ, എന്റെ മക്കളേ! ഞാൻ ചെയ്ത ചെറിയ കാര്യങ്ങൾക്ക് എന്നെ സ്തുതിക്കരുത്. ഇതെല്ലാം ശിവന്റെയും കൃഷ്ണന്റെയും ശക്തിയാണ്. അതിനാൽ അവരെ സ്തുതിക്കുന്നത് നിങ്ങളെല്ലാവരെയും കുറ്റമറ്റ ആത്മാക്കളാക്കും. മനുഷ്യരെ സ്തുതിക്കരുത്.അവർക്കായി ഉത്സവങ്ങൾ നടത്തിയാൽ സന്തോഷവും സമാധാനവും കുറവായിരിക്കും.അവരെ ആരാധിക്കുന്നത് നിങ്ങളുടെ ഭാരങ്ങളിൽ നിന്നും സങ്കടങ്ങളിൽ നിന്നും നിങ്ങളെ മോചിപ്പിക്കും എന്നു കരുതരുത് ' നിങ്ങൾക്ക് വിഷമകരമായ സമയങ്ങളിലെല്ലാം ദൈവത്തിൽ വിശ്വസിക്കുക, നിങ്ങളുടെ മുഴുവൻ ഹൃദയവും മനസ്സും അവനിൽ സമർപ്പിക്കുക ,
നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും പുറത്തു വരുന്നതിനും അതിനുള്ള പരിഹാരങ്ങളെക്കുറിച്ചോർത്തും വിഷമിക്കേണ്ട, പരമാവധി ശ്രമിക്കുക. നിങ്ങൾ യുദ്ധത്തിൽ ഉറപ്പായും വിജയിക്കും. ഓം നാമ ശിവായ! "
സമയ അതിർത്തികൾ ഭേദിക്കുന്നതിൽ വിജയം നേടിയ ഒരാളുടെ വാക്കുകൾ നമ്മുടെ ജീവിതത്തിലെ ഏത് ഘട്ടത്തിലും പിന്തുടരേണ്ട , എക്കാലത്തെയും മികച്ച വാക്കുകളായിരിക്കും അത്.
പഞ്ചഭൂതങ്ങളിലെ അഗ്നി സ്ഥാനമായ തിരുവണ്ണാമലയിൽ ഇടയ്ക്കാട്ട് സിദ്ധർ തന്റെ മഹാ നിർവാണമടഞ്ഞു.
തിരുവണ്ണാമലയിലെ പ്രധാന ലിംഗം അദ്ദേഹത്തിന്റെ ജീവ സമാധിക്ക് മുകളിലാണ് നിർമ്മിച്ചിരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. മറ്റുചിലർ അവകാശപ്പെടുന്നത്, ഗിരി വലത്തിലെ രണ്ടാമത്തെ ഭ്രമണപഥത്തിലെ പ്രധാന ലിംഗത്തിന് പിന്നിലായാണ് . അദ്ദേഹത്തിന്റെ ജീവ സമാധി എന്നാണ് .