Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, December 18, 2019

കാശിയും ഉഗ്ര വാരാഹി രഹസ്യവും

📍❉കാശിയും ഉഗ്ര വാരാഹി രഹസ്യവും❉📍
🎀➖卐➖☬ॐ☬➖卐➖🎀
സനാതന ധർമ്മത്തിന്റെ പ്രഭവ കേന്ദ്രമാണ് കാശി. മോക്ഷത്തെ തേടുന്ന മുമുക്ഷുവിന് ആത്മീയതയുടെ ഉത്തുംഗ ശ്രിംഗമാണ് കാശി  ദേവാദി ദേവനായ മഹാദേവന്റെയും വിശാലാക്ഷിയുടെയും പ്രേമ സല്ലാപം പോലെ  മോക്ഷ പ്രമാണങ്ങൾ ഒരു അണുവിലും നിറഞ്ഞു നിൽക്കുന്ന ജ്ഞാനത്തിന്റെയും മോക്ഷത്തിന്റെയും കേദാരം. ശാക്തനും, ശൈവനും,  അഘോരിയുടെയും, കാപാലികരുടെയും, ത്രിജട ധാരികളുടെയും "ഹർ ഹർ മഹാദേവ് " ഘോഷങ്ങളാൽ മുഖരിതമായ ഈ പുണ്യഭൂമിയിൽ താന്ത്രിക രഹസ്യങ്ങളുടെ കലവറയാണ്. കാലത്തിന്റെ കുത്തൊഴുക്കിൽ പുതിയ പുതിയ മാനങ്ങൾ മനുഷ്യൻ കാശിക്കു കല്പിച്ചപ്പോഴും ധാരമുറിയാത്ത ഒരു പൈതൃകത്തിന്റെ വേരുകൾ ഇന്നും അവിടെ പ്രബലമായി കാണാം നമുക്ക് കാശി ഒരു തീർത്ഥാടന കേന്ദ്രമല്ല മറിച്ചു ഉള്കാഴ്ചയിലൂടെ ചിന്തിക്കുന്നവർക്കു ദേഹ ബോധത്തെ ഇല്ലാതാക്കാനുള്ള ഭൈരവ ക്ഷേത്രം നഗ്നനേത്രത്താൽ കാണാൻ കഴിയില്ല കാശിയെ ഉൾക്കാഴ്ചയും അതിലുപരി എവിടേയോ എപ്പഴോ നമ്മൾ ഉപാസിച്ച.. അറിഞ്ഞ ഒരു പൂർവിക ചിന്തയും മൂന്നു ഗുരുമണ്ഡലത്തിന്റെ അനുഗ്രഹവും ഉണ്ടങ്കിൽ മാത്രമേ കാശിയെ അറിയാൻ പറ്റൂ അവിടുത്തെ ഓരോ സ്പന്ദനത്തിലും അവൾ  ഉണ്ട്. കാശി വിശ്വനാഥന്റെയും വിശാലാക്ഷിയുടെയും അധോ കുണ്ഡലിനിയായി അവൾ ഗുപ്തവതിയായി പശു ജനത്തിന് മുന്നിൽ വരാതെ അവൾ ഒളിച്ചിരിക്കുന്നു.. അതോ... സാധനയുടെ മഹത്വം ഫേസ്ബുക്കിൽ വർണ്ണിക്കാൻ രുദ്രാക്ഷവും അച്ചു ഉണ്ടാക്കി കുറിയും തൊട്ടു പവിത്രമായ ഊർജ്ജ്വ കേന്ദ്രങ്ങളെ സെൽഫി പ്ലെസുകൾ ആകുന്ന യൗവനത്തിലും അന്ധതയുടെ ജരാ നര ബാധിച്ച അധഃപതിച്ച ഒരു സമൂഹത്തിനു മുന്നിൽ വരാൻ മനസ്സില്ല എന്ന് പറഞ്ഞു കൊണ്ട് ഇരിക്കാണോ? അറിയില്ല,.. കാശിയുടെ മണ്ണിൽ നഗ്ന പാദരായി അലയുക മഹാ ഋഷിമാരുടെ പിന്തലമുറക്കാരനായി അല്പം ഗർവ്വോടെ. മണികർണ്ണികയിൽ നിന്ന് കൊണ്ട് മഹാ ശ്‌മശാനത്തിൽ നിന്ന് ഉയരുന്ന ഭൈരവ യാഗ ധൂമത്തിൽ മനസിനെ കേന്ദ്രികരിക്കുമ്പോൾ യാഗധൂമവും നമ്മളും ഒരു പാതയിൽ നീങ്ങുകയാണെന്ന ബോധം എപ്പോഴാണോ  പുറവിയെടുക്കുന്നത് അപ്പോൾ നമുക് മുന്നിൽ അവളുടെ വിശ്വരൂപം പ്രകടമാകും അതെ കാശിയെ ചുറ്റി നിൽക്കുന്ന അഷ്ട ദിക്കുകൾ പാലിക്കുന്ന ഭൈരവ മദ്ധ്യത്തിൽ വിരാജിക്കുന്ന 'അമ്മ' ""ഉഗ്ര വാരാഹി" രാത്രിയുടെ യാമങ്ങളിൽ അവളുടെ ആജ്ഞ ലഭിച്ച താന്ത്രികൻ ദേഹമാകുന്ന മാംസവും രക്തമാകുന്ന മദ്യവും മൽസ്യമാകുന്ന മനസും ചിന്തയാകുന്ന മുദ്രയും മൈഥൂനമാകുന്ന ബോധവും ദേവിയുമായ് സാമരസ്യപെടുമ്പോൾ മാത്രം സാധകനിൽ ഉണരുന്ന അധോ കുണ്ഡലിനി ആകുന്നു അവൾ.... 

"ഉഗ്രകേശിം  ഉഗ്രകാരം സോമ സൂര്യ അഗ്നി  ലോചനാം 
ലോചനാഗ്നി സ്ഫുലിംഗഭിർ  ഭസ്‌മികൃത  ജഗത്രയീം "
എന്നവളെ ധ്യാനിക്കുമ്പോൾ കാശിയുടെ  ഗുപ്തമുഖം പ്രകടമാകും നമുക്. കാപട്യം നിറഞ്ഞ മനസുമായി ദീക്ഷ തന്ന ഗുരുവിനെക്കാളും വലിയ ഗുരു ചമയുന്ന ശിഷ്യന്മാർക്കു കാശി കാഴ്ച ബംഗ്ളാവ് ആയിരിക്കും...... 

"ചിദാനന്ദരൂപം ശിവോഹം ശിവോഹം""

ഭൈരവി (ദേവത

*ഭൈരവി (ദേവത)*

ദക്ഷിണാമൂർത്തിയുടെ (ശിവൻ) പത്നിയായ ഭൈരവി മഹാവിദ്യയുമായി ബന്ധപ്പെട്ട ഹിന്ദുദേവിയാണ്

ഭൈരവി എന്ന പേര് "ഭീകരത" അല്ലെങ്കിൽ "അതിശയോക്തി" എന്നാണ് അർത്ഥമാക്കുന്നത്. ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു. " ത്രി" എന്നാൽ മൂന്ന്, "പുര" എന്നത് കോട്ട, പട്ടണം, നഗരം, ടൗൺ തുടങ്ങിയവയെ സൂചിപ്പിക്കുന്നു. ത്രിപുരയിൽ ബോധപൂർവ്വം മൂന്ന് വ്യത്യസ്ത ഘട്ടങ്ങളുണ്ട്: സജീവവും, സ്വപ്നവും, ഉറക്കവും. എല്ലാ തൃതീയതകളുടെയും രൂപത്തിലാണ്, ത്രിത്വത്തിൽ നിന്ന് ബ്രഹ്മത്തിൽ എത്തുകയാണ്. മറ്റൊരർഥത്തിൽ പറഞ്ഞാൽ, ഭൈരവിയുടെ കൃപയുണ്ടെങ്കിൽ ശിവബോധം മനസ്സിലാക്കാം. അതുകൊണ്ട് ഭൈരവി ത്രിപുര ഭൈരവി എന്നും അറിയപ്പെടുന്നു
ദേവി മഹാത്മ്യയ ധ്യാന ശ്ലോകത്തിൽ നിന്നും ഭൈരവിയുടെ രൂപത്തെ വിവരിക്കുന്നു. ഒരു താമരയിൽ ഇരിക്കുന്ന ഭൈരവിയുടെ നാല് കൈകളിലോരോന്നിലായി ഒരു പുസ്തകവും, മുത്തുകൊണ്ടുള്ള ജപമാലയും, അഭയ മുദ്രയും, വരദ മുദ്രയും കാണപ്പെടുന്നു. മറ്റൊരു രൂപത്തിൽ ചുവന്ന വസ്ത്രങ്ങൾ ധരിച്ച് കഴുത്തിൽ തലകൾ കൊണ്ടുള്ള മാലയും അണിഞ്ഞിരിക്കുന്നു. അവൾക്ക് മൂന്ന് കണ്ണുകളുണ്ട്. അവളുടെ ശിരസ്സ് ചന്ദ്രക്കല ചൂടിയിരിക്കുന്നു. മറ്റൊരു രൂപത്തിൽ അവൾ വാൾ, ഒരു കപ്പ് രക്തം കൂടാതെ മറ്റ് രണ്ടു കൈകളിൽ അഭയ മുദ്രയും, വരദ മുദ്രയും കാണിക്കുന്നു. താന്ത്രിക ആരാധനയിൽ മുമ്പിൽ നിൽക്കുന്ന ശിവന്റെ അരികിലായി ചിത്രീകരിക്കുന്നു. രാജരാജേശ്വരിയോട് സാദൃശ്യമുള്ള രാജ്ഞിയായി ചിത്രീകരിച്ചിരിക്കുന്നു.

കൊൽക്കത്തയിലെ കാളിപൂജ പന്തലിൽ ഭൈരവിയെ മറ്റു മഹാവീദ്യരോടൊപ്പം പൂജിക്കുന്നു.
ത്രിപുര ഭൈരവി മൂലാധാര ചക്രത്തിലാണ് താമസിക്കുന്നത്. അവളുടെ മന്ത്രത്തിൽ മൂന്ന് അക്ഷരങ്ങൾ ഉൾക്കൊള്ളുന്നു. മൂലാധാര ചക്രത്തിന്റെ മദ്ധ്യത്തിൽ ഇവയെല്ലാം വിപരീത ത്രികോണമായി മാറുന്നു. മുലാധര ചക്രത്തിൽ കാമരൂപത്തിൽ രൂപകല്പന ചെയ്തിരിക്കുന്നു. വിപരീതദിശയിലുള്ള ത്രികോണത്തിന്റെ മൂന്ന് ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഇതിൽ എല്ലാം ത്രിത്വത്തിൽ ജനിക്കുകയും, ആത്യന്തികമായി പ്രപഞ്ച സൃഷ്ടിക്ക് കാരണമാകുകയും ചെയ്യുന്നു. മുലാധര ചക്രത്തിലെ ഏറ്റവും ഉള്ളിലുള്ള ത്രികോണം കാമരൂപ എന്നറിയപ്പെടുന്നു. ത്രികോണത്തിന്റെ മൂന്ന് പോയിൻറുകൾ മൂന്ന് ബീജാക്ഷരങ്ങളാണ് (പവിത്രമായ അക്ഷരങ്ങളാണുള്ളത്), മൂന്ന് ബീജാക്ഷരങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ത്രികോണത്തിന്റെ വശങ്ങളിൽ ഇവയുടെ ഓരോ വശങ്ങളും ഐക്യ ശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി, അല്ലെങ്കിൽ ദിവ്യ ശക്തി, ദിവ്യ അറിവ്, ദിവ്യ പ്രവൃത്തി എന്നിങ്ങനെ പ്രതിനിധീകരിക്കുന്നു. ത്രിപുര സുന്ദരി, ത്രിപുര ഭൈരവി എന്നിവയുമായി വളരെ ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ രണ്ടും വ്യത്യസ്തമാണ്. ത്രിപുര ഭൈരവി ആനുപാതികമായ ഊർജ്ജം നൽകുകയും ത്രിപുര സുന്ദരി ഈ ഊർജ്ജത്തെ പുതുക്കി ചക്രങ്ങളിൽ നിന്ന് ഊർജ്ജം സഹസ്രാര ചക്രം വരെ എത്തിക്കുന്നു.

ഉത്പത്തി
പ്രപഞ്ചത്തിൽ നടക്കുന്ന മാറ്റങ്ങളെ ഭൈരവി നിയന്ത്രിക്കുന്നു. നാരദ പഞ്ചരത്രത്തിൽ ത്രിപുര സുന്ദരിയുടെ നിഴലിൽ നിന്ന് ഉയർന്നുവന്നതായി പറയപ്പടുന്നു. മഹാവിദ്യ ലോകത്തെ പ്രതിനിധാനം ചെയ്യുന്നു. കാളി നശീകരണത്തെ പ്രതിനിധീകരിക്കുന്നു. ത്രിപുര സുന്ദരി സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു. ഭുവനേശ്വരി ഭൌതിക പ്രപഞ്ചത്തെ പ്രതീകപ്പെടുത്തുന്നു. കമല സമൃദ്ധിയും പരിണാമവും പ്രതിനിധാനം ചെയ്യുന്നു. പ്രപഞ്ച കാലത്ത് നടക്കുന്ന വിവിധ പ്രക്രിയകൾ മഹാവിദ്യകൾ കാണിക്കുന്നു. സൃഷ്ടിയുടെയും നാശത്തിന്റെയും ഈ പരിക്രമണത്തിൽ ഭൈരവി അറിവും നാഗരികതയും പ്രതിനിധീകരിക്കുന്നു. പ്രപഞ്ചത്തിൽ മാനവികത, മനുഷ്യന്റെ പുരോഗതി, വിശദമായ പഠനങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു. മനുഷ്യരുടെ പുരോഗതിയും വിശദമായ പഠനവും. ത്രിപുര സുന്ദരിയുടെ തേരാളിയായി ഭൈരവിയെ വിളിക്കുന്നു.

ഐതിഹ്യങ്ങൾ
കുണ്ഡലിനി തന്ത്രത്തിലെ സ്ത്രീയുടെ പേരാണ് ഭൈരവി. ഒരു യോഗിനി ഒരു തന്ത്ര വിദ്യാർത്ഥിയാണ്. ഭൈരവി ഒരു വിജയിയായി കാണപ്പെടുന്നു. അതിനാൽ, ഭൈരവിയുടെ സ്ഥാനം കൈവരിച്ചയാൾ മരണഭയത്തിൽ നിന്ന് സ്വയംരക്ഷ ലഭിക്കുന്നു.
പുരാണങ്ങൾ, തന്ത്രങ്ങൾ പ്രകാരം ഭൈരവി ദക്ഷിണാമൂർത്തിയുടെ പത്നിയാണ്.

ആരാണ് നാഗസന്യാസിമാരും അഘോരി സന്യാസിമാരും? എന്താണ് വ്യത്യാസം?

ആരാണ് നാഗസന്യാസിമാരും അഘോരി സന്യാസിമാരും? എന്താണ് വ്യത്യാസം?

നാഗ സാധുക്കളെ കുറിച്ച് തെറ്റിദ്ധാരണകൾ പലതാണ്. അവരെല്ലാം ശിവ ഉപാസകർ ആണെന്നതാണ് അതിൽ പ്രധാനം. കുംഭ മേളക്ക് 13 അഘാടകൾ എന്ന് വിളിക്കുന്ന നാഗസാധു ആശ്രമങ്ങൾ ആണ് പങ്കെടുക്കാറുള്ളത്. അതിൽ ഏഴെണ്ണം മാത്രമാണ് ശൈവ ധാരയിൽ ഉള്ളത് . ബാക്കി ഉള്ളതിൽ മൂന്നെണ്ണം എണ്ണം വൈഷ്ണവ ധാരയും മൂന്നെണ്ണം സിഖ് ഖൽസ സമ്പ്രദായവും പിന്തുടരുന്നു .

നാഗ അഘാടകളിൽ ഏറ്റവും പ്രസിദ്ധമായതാണ് വാരണാസിയിലെ ശ്രി പഞ്ച ദശനാം ജൂന അഘാട .ശിവഭഗവാന്റെ ദത്താത്രയ സ്വരൂപത്തെ ഉപാസിക്കുന്ന ഇവർ പക്ഷെ തമ്മിൽ അഭിവാദ്യം ചെയ്യുന്നത് ഓം നമോ നാരായൺ എന്ന് പറഞ്ഞാണ്. വാരണാസിയിൽ തന്നെയുള്ള മറ്റൊരു അഘാടയായ അടൽ കൂടാതെ പ്രയാഗിലുള്ള മഹാനിർവാണി, നിരഞ്ജനി, ആവാഹൻ, നാസിക്കിലുള്ള തപോനിധി ആനന്ദ് എന്നിവയാണ് പ്രധാനപ്പെട്ട ശൈവ അഘാടകൾ . നിര്‍വാണി (അയോധ്യ), നിര്‍മോഹി (മധുര), ദിഗംബര്‍(സബര്‍കന്ത) എന്നിവർ വൈഷ്ണവധാരയില്‍ പെടുന്നു. നിർമല സമ്പ്രദായം പിൻതുടരുന്ന നിർമല അഘാടയും, ഉദാസീൻ സമ്പ്രദായം പിന്തുടരുന്ന ഹരിദ്വാറിലുള്ള ഉദാസീൻ , ബഡാ ഉദാസീൻ എന്നീ അഘാടകളും സിഖ് പദ്ധതി പ്രകാരം ആണ്.

കാഴ്ചയിൽ കൗതുകവും നിഗൂഢതയും തോന്നിക്കുന്ന നാഗ സാധുക്കളുടെ

ശിവക്ഷേത്രത്തിൽ ഭക്തന്മാർ നന്തിയുടെ ചെവിയിൽ മന്ത്രിക്കുന്നതെന്ത് ?

*🌹ശിവക്ഷേത്രത്തിൽ ഭക്തന്മാർ നന്തിയുടെ ചെവിയിൽ മന്ത്രിക്കുന്നതെന്ത് ?🌹*

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ശിവക്ഷേത്തിൽ ഭക്തജനങ്ങൾ നന്തിയുടെ ചെവിയിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും . ഇതിനു പിന്നിലുള്ള  രസകരമായ കഥ കേട്ടോളു.
🤝🏽🐍🌷👌🏼👌🏼☘👌🏼
ഒരിക്കൽ പാർവ്വതീ ദേവിക്ക് തന്റെ ഓർമ്മശക്തി നഷ്ടപ്പെട്ടു ഇതിനാൽ ഭഗവാൻ ശിവന് വളരെ ദു:ഖമുണ്ടായി  ഭഗവാൻ ശിവൻ പാർവ്വതീ ദേവിയേയും കൂട്ടി മന:ശാന്തിക്കായുള്ള പ്രാർത്ഥനയിൽ മുഴുകി  നന്തികേശ്വരനും സ്വയം പ്രാർത്ഥനയിൽ പങ്കുകൊണ്ടു
🐂🐂🐂🐂🐂🐂🐂🐂🐂
ശിവക്ഷേത്രത്തിൽ കാണുന്ന രുപത്തിലാണ് നന്തികേശ്വരൻ ധ്യാനത്തിനിരുന്നത് ഈ സമയം ജലന്ധരൻ എന്ന അസുരൻ  ധ്യാനത്തിലിരുന്ന പാർവ്വതീദേവിയെ തട്ടിക്കൊണ്ടു പോയി ഭഗവാൻ ശിവൻ ധ്യാനത്തിലായതിനാൽ ഇതൊന്നും അറിഞ്ഞതേയില്ല ഈ സംഭവം ഭഗവാനെ എങ്ങിനെ അറിയിക്കുമെന്നോർത്ത് ദേവന്മാർക്ക് ആധിയായി അവസാനം വിവരം ഗണപതിയെ ധരിപ്പിച്ചു ശിവഭഗവാനെ ധ്യാനത്തിൽ നിന്നും ഉണർത്താൻ ഗണപതിക്കുമായില്ല ഗണപതിയുടെ മനസ്സിൽ ഒരാശയം  തോന്നി നന്തികേശ്വരനെ നോക്കി പറയാനുള്ളത് നന്തികേശ്വരന്റെ ചെവിയിൽ പറഞ്ഞു  നന്തികേശ്വരൻ താൻ കേട്ടതെല്ലാം ശിവഭഗവാനെ അറിയിച്ചു അത് കേട്ട് തപസ്സിൽ നിന്നും ശിവഭഗവാൻ ഉണർന്നു പാർവ്വതീദേവിയെ വീണ്ടെടുത്തു
🐃🐃🐃🐃🐃🐃🐃
അന്നു മുതൽ തുടങ്ങിയതാണ്  ഭക്തർ തങ്ങളുടെ ആവശ്യങ്ങളും പരാതികളും നന്തിയുടെ ചെവിയിൽ പറയുന്നത് നന്തികേശ്വരനോട് പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ശിവഭഗവാൻ അറിയുകയും ഉടനെ പരിഹാരം ലഭിക്കുന്നു എന്നുമാണ് ഭക്തരുടെ വിശ്വാസം

*ജയ് ജയ് മഹാ ദേവാ*

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁കടപ്പാട്

ശ്രീ ശങ്കരനും ചണ്ടാളനും നായ്ക്കളും* 🙏🌹🌺🌸💐🌹🙏

*ശ്രീ ശങ്കരനും ചണ്ടാളനും നായ്ക്കളും*
🙏🌹🌺🌸💐🌹🙏
കാശിവിശ്വനാഥക്ഷേത്രത്തിനു സമീപമുള്ള ഇടുങ്ങിയ ഗലികളില്‍കൂടി ഗംഗാതീരത്തേക്കു പതിവുപോലെ ആചാര്യസ്വാമികള്‍ നടന്നുപോകുമ്പോഴാണ് അവിചാരിതമായി ഒരുനാള്‍ അതു സംഭവിച്ചത്. ഇടുങ്ങിയ ആ വഴി അടഞ്ഞുപോകുമാറ് ഭീമാകാരനായ ഒരു ചണ്ഡാളന്‍ വേട്ടനായ്ക്കള്‍ക്കൊപ്പം എതിരേ നടന്നുവരുന്നു. മാറിപ്പോകൂ… മാറിപ്പോകൂ… ആചാര്യസ്വാമികള്‍ ആജ്ഞാപിച്ചു. എന്നാല്‍ ആ ചണ്ഡാളനാകട്ടെ യാതൊരു കൂസലുമില്ലാതെ സ്വാമിയുടെ മുന്നില്‍ നിവര്‍ന്നു നിന്നുകൊണ്ട് ഏവരും കേള്‍ക്കുമാറ് ഇങ്ങനെ ചോദിച്ചു. ‘ അല്ലയോ സന്യാസി ശ്രേഷ്ഠാ അങ്ങ് മാറിപ്പോകാന്‍ ആജ്ഞാപിക്കുന്നത് ആരെയാണ്. ശരീരത്തെയാണോ ? അതോ ആത്മാവിനെയാണോ ? ശരീരത്തെ ആസ്പദമാക്കിയാണ് ഈ കല്‍പ്പനയെങ്കില്‍ അത് യുക്തിസഹമല്ലല്ലോ. ചണ്ഡാളനായ എന്റെ ശരീരവും ബ്രാഹ്മണനായ അങ്ങയുടെ ശരീരവും അന്നമയം തന്നെയാണ്. ഒരേ പദാര്‍ത്ഥം കൊണ്ടുനിര്‍മ്മിതമായ അവകളില്‍ ഭേദത്തിനു കാരണമില്ല. ആത്മാവിനോടാണ് മാറിപ്പോകാന്‍ പറയുന്നതെങ്കില്‍ അത് സര്‍വവ്യാപിയല്ലേ ? എന്നിലും അങ്ങയിലും എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ആ ചൈതന്യം എങ്ങോട്ടു മാറിപ്പോകാനാണ് ? എങ്ങനെ മാറാനാണ് ? മാറേണ്ട കാരണമെന്താണ് ? ‘

അദൈ്വത ദര്‍ശനത്തെ അനുഭവേദ്യമാക്കുന്ന മൗലികമായ ചോദ്യങ്ങളാണിവ. ശരീരം ആത്മാവ് എന്നീ രണ്ടുഘടകങ്ങള്‍ ഏതൊരു ജീവിയിലും കണ്ടെത്താം. ശരീരം നിര്‍മ്മിതമായിരിക്കുന്നത് പഞ്ചഭൂതങ്ങളാലാണ്. മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, വൃക്ഷങ്ങള്‍ തുടങ്ങി സമസ്ത ചരാചരങ്ങള്‍ക്കും അവ പലതല്ല. ഒന്നുതന്നെയാണ്. അതിനാല്‍ അതിന്റെ പേരില്‍ ആരും അസ്പൃശ്യരാകുന്നില്ല. ആത്മാവാകട്ടെ സര്‍വചരാചരങ്ങളിലും ഒരേപോലെ വ്യാപിച്ചുനില്‍ക്കുന്നു. ആത്മാവ് ഒന്നുമാത്രമേ ഉള്ളൂ. പലതില്ല. അതുകൊണ്ടുതന്നെ അത് നിശ്ചലമാണ്. ആത്മാവിനു പോകാനും വരാനുമാകില്ല. ഒന്നു മാത്രമാകയാല്‍ അതിലും അസ്പൃശ്യത ആരോപിക്കാന്‍ സാദ്ധ്യമല്ല. സമസ്തചരാചരങ്ങളും ഒരേ ഒരു പരമാത്മാവില്‍ ഉണ്ടായി നില്‍ക്കുന്നവ മാത്രമാണ്, അതിനാല്‍ ആത്മാവ്് മാത്രമേ ഉള്ളൂ, അതുമാത്രമാണു സത്യമെന്ന അദൈ്വത ദര്‍ശനം ഈ ചോദ്യങ്ങളില്‍ പ്രതിദ്ധ്വനിക്കുന്നു.

ശിഷ്യന്‍മാരും ഭക്തന്‍മാരുമായി അനേകംപേര്‍ കണ്ടുംകേട്ടും നില്‍ക്കവേ ചണ്ഡാളന്റെ ഈ വിധമുള്ള ചോദ്യങ്ങള്‍ ധിക്കാരമായി മാത്രമേ മറ്റാര്‍ക്കായാലും തോന്നുകയുള്ളൂ. കോപം കൊണ്ട് ആളിക്കത്തുകയായിരിക്കും അതിന്റെ ഫലം. പക്ഷേ ശങ്കരാചാര്യസ്വാമികളില്‍  അതുളവാക്കിയത് അത്ഭൂതാനന്ദങ്ങളായിരുന്നു. കണ്ടുനിന്നവരെയെല്ലാം വിസ്മയത്തിലാക്കിക്കൊണ്ട് അദ്ദേഹം ചണ്ഡാളന്റെ പാദങ്ങളില്‍ ദണ്ഡനമസ്‌കാരം ചെയ്തു. ഇവിടെയാണ് നാം ആചാര്യസ്വാമികളുടെ മഹത്വം ദര്‍ശിക്കുന്നത്. മുന്നില്‍ നില്‍ക്കുന്ന ഈ ചണ്ഡാളന്‍ അദൈ്വതാനുഭവരസം പകര്‍ന്നുതന്ന ഗുരുവാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള വ്യാഖ്യാനം. സമസ്ത ചരാചരങ്ങളിലും ഒരേ ഒരു ബ്രഹ്മവസ്തുവിനെ ദര്‍ശിക്കുന്ന വസ്തു ആരുതന്നെയായിരുന്നാലും അദ്ദേഹം ജന്മംകൊണ്ടു ചണ്ഡാളനായിരുന്നാലും ബ്രാഹ്മണനായിരുന്നാലും ഗുരുതന്നെയാണ് എന്നു തുടര്‍ന്നും ശ്രീ ശങ്കരാചാര്യസ്വാമികള്‍ പാടി.

ചണ്ഡാളോfസ്തു സതു ദ്വിജ്യോfസ്തു ഗുരുരി –
                              ത്യേഷാ മനീഷാ മമ
എന്നവസാനിക്കുന്ന ശ്ലോകങ്ങള്‍ അദ്ദേഹം അപ്പോള്‍ ചൊല്ലി. അതാണ് പ്രസിദ്ധമായ മനീഷാ പഞ്ചകം.
എല്ലാപേരുടെയും മുന്നില്‍ വച്ച് ചണ്ഡാളപാദങ്ങളില്‍ നമസ്‌കരിച്ചുകൊണ്ട് ചണ്ഡാളകുലത്തില്‍ പിറന്ന അദ്ദേഹമാണ് ഗുരുവെന്ന് ഉദ്‌ഘോഷിച്ചിടത്താണ് ശ്രീശങ്കരന്‍ ജഗദ്ഗുരുവായിത്തീരുന്നത്. സര്‍വവിധത്തിലുമുള്ള ഉച്ചനീചത്വവിചാരങ്ങളുടെ ചങ്ങലക്കെട്ടുകളെയും പൊട്ടിച്ചെറിയാന്‍ കരുത്തുറ്റ മഹാമന്ത്രമാണ് ആചാര്യസ്വാമികളുടെ വാക്കുകള്‍. എല്ലാറ്റിലും അടങ്ങിയിരിക്കുന്ന ഏകത്വത്തെ ദര്‍ശിക്കാന്‍ ശ്രീശങ്കരസ്വാമികളുടെ ഈ അവതാര ജയന്തിദിനം നമുക്കു ശക്തിപകരട്ടെ. വിശ്വശാന്തിക്കുതകുന്ന സച്ചതിത്രമാണ് ആചാര്യസ്വാമികളുടെ ജീവിതം.                                       🙏🌹🌺🌸💐🌹🙏