ആരാണ് നാഗസന്യാസിമാരും അഘോരി സന്യാസിമാരും? എന്താണ് വ്യത്യാസം?
നാഗ സാധുക്കളെ കുറിച്ച് തെറ്റിദ്ധാരണകൾ പലതാണ്. അവരെല്ലാം ശിവ ഉപാസകർ ആണെന്നതാണ് അതിൽ പ്രധാനം. കുംഭ മേളക്ക് 13 അഘാടകൾ എന്ന് വിളിക്കുന്ന നാഗസാധു ആശ്രമങ്ങൾ ആണ് പങ്കെടുക്കാറുള്ളത്. അതിൽ ഏഴെണ്ണം മാത്രമാണ് ശൈവ ധാരയിൽ ഉള്ളത് . ബാക്കി ഉള്ളതിൽ മൂന്നെണ്ണം എണ്ണം വൈഷ്ണവ ധാരയും മൂന്നെണ്ണം സിഖ് ഖൽസ സമ്പ്രദായവും പിന്തുടരുന്നു .
നാഗ അഘാടകളിൽ ഏറ്റവും പ്രസിദ്ധമായതാണ് വാരണാസിയിലെ ശ്രി പഞ്ച ദശനാം ജൂന അഘാട .ശിവഭഗവാന്റെ ദത്താത്രയ സ്വരൂപത്തെ ഉപാസിക്കുന്ന ഇവർ പക്ഷെ തമ്മിൽ അഭിവാദ്യം ചെയ്യുന്നത് ഓം നമോ നാരായൺ എന്ന് പറഞ്ഞാണ്. വാരണാസിയിൽ തന്നെയുള്ള മറ്റൊരു അഘാടയായ അടൽ കൂടാതെ പ്രയാഗിലുള്ള മഹാനിർവാണി, നിരഞ്ജനി, ആവാഹൻ, നാസിക്കിലുള്ള തപോനിധി ആനന്ദ് എന്നിവയാണ് പ്രധാനപ്പെട്ട ശൈവ അഘാടകൾ . നിര്‍വാണി (അയോധ്യ), നിര്‍മോഹി (മധുര), ദിഗംബര്‍(സബര്‍കന്ത) എന്നിവർ വൈഷ്ണവധാരയില്‍ പെടുന്നു. നിർമല സമ്പ്രദായം പിൻതുടരുന്ന നിർമല അഘാടയും, ഉദാസീൻ സമ്പ്രദായം പിന്തുടരുന്ന ഹരിദ്വാറിലുള്ള ഉദാസീൻ , ബഡാ ഉദാസീൻ എന്നീ അഘാടകളും സിഖ് പദ്ധതി പ്രകാരം ആണ്.
കാഴ്ചയിൽ കൗതുകവും നിഗൂഢതയും തോന്നിക്കുന്ന നാഗ സാധുക്കളുടെ
No comments:
Post a Comment