Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, January 29, 2024

ജ്ഞാനവാപി

*ജ്ഞാനവാപി അങ്ങനെയൊരു സംസ്കൃതനാമം ഒരു മുസ്ലിം പള്ളിയുടെ പേരാവാൻ ഒരു സാധ്യതയും ഇല്ലെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവർക്കും അറിയാം അപ്പോൾ ശരിക്കും എന്തായിരുന്നു ജ്ഞാനവാപി...🚩* 

*അത് സനാതന ധർമ്മത്തിൽ എത്രമാത്രം പ്രാധാന്യമുള്ളതായിരുന്നു ഹൈന്ദവ ഗ്രന്ഥങ്ങളിൽ എവിടെയെങ്കിലും ജ്ഞാനപാപിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ടോ.?*

 ഒരു മുസ്ലിം മക്കക്ക് ഹജ്ജിനു പോകുന്നത് പോലെ, ഒരു ക്രിസ്ത്യാനി ജെറുസലേം സന്ദർശിക്കുന്നത് പോലെ ഒരു സനാതന ഹിന്ദുവിന്റെ ഏറ്റവും വലിയ ആഗ്രഹം ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് കാശിക്ക് പോകണമെന്നാണ്. കാശിയിലെ പരമശിവനെ വിശ്വനാഥനായാണ് ഹിന്ദുക്കൾ ആരാധിക്കുന്നത്. ഈ വിശ്വത്തിന്റെ മുഴുവൻ നാഥൻ കാശി വിശ്വനാഥൻ. ലോകത്തിലെ തന്നെ ഏറ്റവും പുരാതന നഗരമാണ് കാശി ഏദൻസിനേക്കാൾ പുരാതനമായ നഗരം. മാത്രമല്ല സകല അറിവുകളുടെയും അവസാനത്തെ വാക്കും മോക്ഷ മാർഗ്ഗവും കാശിയായിരുന്നു. കാശിയിൽ വച്ച് മരിച്ചാൽ കാശിയിൽ ശവം ദഹിപ്പിച്ചാൽ ആ ആത്മാവ് ശിവപാതം പോകുമെന്നാണ് ഹൈന്ദവ വിശ്വാസം. അതുകൊണ്ടുതന്നെ ഹിന്ദു ധർമ്മത്തിന്റെ അടിവേരുളക്കാൻ കാശിയ നശിപ്പിക്കണമെന്ന് മുഹമ്മദ് കോറി മുതൽ ഔറംഗസീബ് വരെയുള്ള ഇസ്ലാമിക അധിനിവേശക്കാർ കൃത്യമായി മനസ്സിലാക്കിയിരുന്നു. 

ചരിത്രത്തിൽ ഇസ്ലാമിക മത വർഗീയ അധിനിവേശ ശക്തികളാൽ മൂന്നിലധികം തവണ ആക്രമിക്കപ്പെട്ട ക്ഷേത്രമാണ് കാശി. പക്ഷേ ഓരോ വട്ടം തകർക്കപ്പെടുമ്പോഴും ആ ക്ഷേത്രം വർദ്ധിത വീര്യത്തോടെ വീണ്ടും ഉയർത്തെഴുന്നേറ്റു നിന്നു ഗുപ്ത രാജാക്കന്മാർ മുതൽ മറാത്ത സാമ്രാജ്യത്തിന്റെ രാജ്ഞി അഹല്യ ഭായ് ഹോൾകർ വരെ കാശി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി നടത്തിയ പോരാട്ടങ്ങൾ ചെറുതല്ല..

വീണ്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുന്ന കാശിയെ എങ്ങനെ എന്നെന്നേക്കുമായി നശിപ്പിക്കാം എന്ന് ചിന്തിച്ച് ഔറംഗസീബ് കണ്ടെത്തിയ വഴിയാണ് ക്ഷേത്രം തകർത്ത് അവിടെ പള്ളി നിർമ്മിക്കുക എന്നത്. ആ തന്ത്രം വിജയിച്ചു. ശതാബ്ദങ്ങൾ കഴിഞ്ഞിട്ടും സ്വന്തം സംസ്കാരത്തിന്റെ ആണിവേരായി ആരാധനാമൂർത്തിയെ തിരികെ കിട്ടാൻ നിയമ യുദ്ധം നടത്തേണ്ട ഗതികേടിലാണ് ഇന്ന് ഹിന്ദുക്കൾ. അയോദ്ധ്യക്ക് ശേഷം കാശിയിലും, മധുരയിലും എല്ലാം ഇതുതന്നെയാണ് ഹിന്ദുക്കളുടെ അവസ്ഥ. സ്വാതന്ത്ര്യം ലഭിച്ച് 76 വർഷം കഴിഞ്ഞിട്ടും സ്വന്തം ദൈവത്തെ ഒന്ന് ആരാധിക്കാൻ ഒരു വിളക്കുകൊളുത്താൻ നിയമ പോരാട്ടം നടത്തേണ്ട ദുരവസ്ഥ ഭാരതത്തിലെ ഭൂരിപക്ഷ ജനതയ്ക്ക് മാത്രമാണുള്ളത്..

ക്ഷേത്രങ്ങൾ തകർത്ത് പള്ളി നിർമ്മിച്ച ഇസ്ലാമിക രാജാക്കന്മാരെക്കാൾ വലിയ ക്രൂരതയാണ് സ്വാതന്ത്ര്യാനന്തര ഭാരതം ഭരിച്ച കോൺഗ്രസ് ഹിന്ദുക്കളോട് ചെയ്തത്. ആരാധനാലയങ്ങൾ 1947 ഓഗസ്റ്റ് 15 എങ്ങനെയാണോ നിലനിന്നിരുന്നത് ആ സ്ഥിതി തുടരുമെന്ന് 1991ൽ  PLACE OF WORSHIP ACT എന്ന പേരിൽ നിയമം കൊണ്ടുവന്നു. അതായത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഹിന്ദുക്കൾക്ക് ഇനി ഒരിക്കലും അവരുടെ ക്ഷേത്രങ്ങൾ തിരിച്ചു കിട്ടാതിരിക്കാൻ ഉള്ള ഒരു വൻ കുരുക്ക് ആണ് മതേതരത്വത്തിന്റെ മറവിൽ കോൺഗ്രസ് ഗവൺമെന്റ് ഉണ്ടാക്കി വച്ചത്. അയോദ്ധ്യ പ്രശ്നം അന്ന് ചൂട് പിടിച്ചുനിന്നിരുന്നതിനാൽ വോട്ട് ചോർച്ച ഭയന്ന് അയോദ്ധ്യ മാത്രം ഈ നിയമത്തിൽ നിന്ന് ഒഴിവാക്കി...

*ശരി നമുക്ക് ജ്ഞാനവാപി യിലേക്ക് തിരിച്ചു വരാം...🚩*

വേദവ്യാസ മഹർഷി രചിച്ച സ്കന്ദപുരാണത്തിലാണ് ജ്ഞാനവാപിയെ കുറിച്ച് വിവരിക്കുന്നത്. സ്കന്ദപുരാണം അയോധ്യ രാമ ജന്മ ഭൂമി കേസിലും ഹിന്ദുക്കൾക്ക് അനുകൂലമായ വിധി നേടിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ച ഗ്രന്ഥമാണ്. 18 പുരാണങ്ങളിൽ ഏറ്റവും വലിയ പുരാണമാണ് സ്കന്ദപുരാണം. ഒരു ലക്ഷത്തിലധികം ശ്ലോകങ്ങളുള്ള ഈ മഹാപുരാണം..👇

1. മഹേശ്വരകാണ്ഡം

2. വൈഷ്‌ണവകാണ്ഡം

3. ബ്രഹ്മകാണ്ഡം

4. കാശികാണ്ഡം

5. അവന്ത്യകാണ്ഡം

6. നഗരകാണ്ഡം

7. പ്രഭാസകാണ്ഡം 

എന്നിങ്ങനെ ഏഴ് ഘട്ടങ്ങളായി തിരിച്ചിരിക്കുന്നു. ഇതിൽ  കാശികാണ്ഡത്തിലാണ് ജ്ഞാനവാപിയെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ ഉള്ളത്. 

*ആയിരത്തിലധികം ശോകങ്ങൾ ഉള്ള കാശികാണ്ഡത്തിലെ  ജ്ഞാനവാപിയെ കുറിച്ചുള്ള ചില പരാമർശങ്ങൾ ഹിന്ദുക്കളുടെ അറിവിലേക്കായി വിശദീകരിക്കാം..🚩🙏*

*ആദ്യമായി കാശി എന്ന പേര് എങ്ങനെ വന്നു എന്ന് നമുക്ക് നോക്കാം...🚩*

അഗസ്ത്യ മഹർഷിയും സ്കന്ദനും തമ്മിലുള്ള സംഭാഷണമായാണ് സ്കന്ദപുരാണം എഴുതപ്പെട്ടിരിക്കുന്നത്. ഈ ശ്ലോകത്തിൽ  അഗസ്ത്യമഹർഷി സ്കന്ദനായ മുരുക ഭഗവാനോട് ചോദിക്കുകയാണ്...🚩

 *എന്തുകൊണ്ടാണ് കാശി ഇങ്ങനെ ആറു പേരുകളിൽ അറിയപ്പെടുന്നത്...?🚩*
വാരാണസീതി കാശീ രുദ്രവാസ ഇതി പ്രഭോ

ആവാപ നാമധേയാനി കഥമേതാനി സാപുരി 

ആനന്ദകാനനം രമ്യം അവിമുക്തമനന്തരം 

മഹാശ്‌മശാനമിതി കഥം ഖ്യാതം ശിഖിധ്വജ 

ഏതദിച്ഛാമ്യഹം ശ്രോതും സന്ദേഹം മേ പനോദയ

സ്കന്ദപുരാണത്തിലെ കാശികാണ്ഡത്തിലെ അധ്യായം 26 ലെ നാലാമത്തെയും, അഞ്ചാമത്തെയും ശ്ലോകമാണിത്.

*അഗസ്ത്യ മഹർഷി ചോദിച്ച കാശിയുടെ ആറു പേരുകൾ ഇവയാണ്...👇🚩*

1. വാരാണസി

2. കാശി

3. രുദ്രവാസം

4. ആനന്ദ കാനനം

5. അവിമുക്ത ക്ഷേത്രം

6. മഹാശ്മശാനം

*ഈ ഓരോ പേരിനെക്കുറിച്ചും വിശദമായ വിവരണം സ്കന്ദപുരാണം നൽകുന്നുണ്ട്. അതെല്ലാം വിശദീകരിക്കാൻ സമയമില്ലാത്തതിനാൽ ജ്ഞാനവാപിയുമായി ബന്ധപ്പെട്ട രണ്ടു പേരുകൾ മാത്രം നമുക്കിന്ന് പരിശോധിക്കാം...🚩*

*1. കാശി...*

കാശ് എന്നാൽ സംസ്കൃതത്തിൽ പ്രസരിക്കുന്നത് എന്നാണ് അർത്ഥം. നാം സാധാരണയായി ഉപയോഗിക്കുന്ന വാക്കാണല്ലോ പ്രകാശ് എന്നത് പ്രാ എന്നാൽ മുന്നോട്ടു ചലിക്കുന്നത്. കാശ് എന്നാൽ പ്രസരിക്കുന്നത്. അതുപോലെ ബുദ്ധി പ്രകാശ് എന്ന വാക്കിന് ബുദ്ധിയെ മുന്നോട്ട് പ്രസരിപ്പിക്കുന്നത് എന്നർത്ഥം.

*2. അവിമുക്ത ക്ഷേത്രം*

ശിവ പാർവതിമാർ എല്ലാകാലവും വസിച്ച സ്ഥലമാണ് കാശി. ഒരു സാഹചര്യത്തിലും അവർ ഇവിടം വിട്ടു പോയിട്ടില്ല. അതുകൊണ്ട് കാശിയെ അവിമുക്ത ക്ഷേത്രം എന്ന് വിളിക്കുന്നു.

*അടുത്തതാണ് നമ്മുടെ പ്രധാന വിഷയം എന്താണ് ജ്ഞാനവാപി...🚩*

*കാശിയുടെ ഭൂമിശാസ്ത്ര ഘടന ഇങ്ങനെ വിവരിക്കുമ്പോൾ അവിടെയുള്ള ഓരോ വിശുദ്ധ വസ്തുക്കളെക്കുറിച്ചും സ്കന്ദൻ  അഗസ്ത്യ മഹർഷിക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. അങ്ങനെ വിവരിക്കുന്നതിനിടയിലാണ് അഗസ്ത്യ മഹർഷി ഈ ചോദ്യം ചോദിച്ചത്...👇*

സ്‌കന്ദ... ജ്ഞാനോദ തീർത്ഥസ്യ മഹാത്മ്യം വദ സംപ്രാതം ജ്ഞാനവാപിം പ്രശംസംതി യദ സ്വർഗ്ഗൗകസോപ്യലം

സ്കന്ദ... എന്തുകൊണ്ടാണ് ഈ കിണറിനെ ജ്ഞാനവാപി എന്ന് എല്ലാവരും വിളിക്കുന്നത് എന്ന് പറഞ്ഞു തന്നാലും... 

(ശ്ലോകം 1, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)

*അതിന് സ്കന്ദൻ്റെ മറുപടി ഇങ്ങനെയാണ്...👇🚩*
ഘടോത്ഭവ മഹാപ്രാജ്ഞ ശൃണു പാപ പ്രണോദിനി ജ്ഞാനവാപ്യാ സമുദ്പത്തിം കഥ്യമാനാം മയാധുനാ.

അഗസ്ത്യ ജ്ഞാനവാപിയുടെ ഉത്ഭവത്തെക്കുറിച്ചും, ആത്മീയ പ്രാധാന്യത്തെ കുറിച്ചും ഞാൻ നിനക്ക് ഉപദേശിച്ചു തരാം. 

(ശ്ലോകം 2, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)

*ഇങ്ങനെ സ്കന്ദപുരാണത്തിലെ കാശികാണ്ഡത്തിൽ 33 ആം അധ്യായത്തിൽ തുടങ്ങുന്ന ജ്ഞാനവാപിയെ കുറിച്ചുള്ള ഈ വിവരണം 300 ശ്ലോകങ്ങളോളം നീണ്ടുനിൽക്കുന്നുണ്ട്. ഒന്നും, രണ്ടുമല്ല ജ്ഞാനവാപിയെ കുറിച്ചു മാത്രം വിവരിക്കുന്ന 300 ശ്ലോകങ്ങൾ...🚩*

*സനാതന ധർമ്മത്തിൽ ജ്ഞാനവാപിയുടെ പ്രാധാന്യം എത്രത്തോളം എന്ന് മനസ്സിലാക്കാൻ അത് മാത്രം മതിയാകും. ജ്ഞാനവാപിയുടെ ഉത്ഭവത്തെക്കുറിച്ച് സ്കന്ദൻ പറയുന്ന വിവരണം ഇങ്ങനെയാണ്...👇🚩*
ചഘാന ച തൃശൂലേന ദക്ഷിണാശോപകണ്ഠത കുണ്ഡ, പ്രജണ്ഡ വേഗേന രുദ്രോരുദ്രവപുർധര

(ശ്ലോകം 16, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)
 
ലിംഗോത്ഭവ മൂർത്തിയെ ശാന്തനാക്കാൻ പരമശിവൻ തന്റെ തൃശൂലം വിശ്വനാഥ ജ്യോതിർ ലിംഗത്തിന്റെ തെക്കുഭാഗത്ത് തറച്ചു അപ്പോൾ അവിടെ ഒരു കുളം രൂപപ്പെട്ടു. ജ്ഞാനവാപിയുടെ കൃത്യമായ സ്ഥാനമാണ് ഈ ശ്ലോകത്തിലൂടെ വിവരിക്കുന്നത് എന്ന് മാത്രമല്ല വിശ്വനാഥ ജ്യോതിർലിംഗം എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്ന് ഇന്നത്തെ തർക്കത്തിനുള്ള വ്യക്തമായ ഉത്തരം കൂടിയാണ് ഈ ശ്ലോകം നൽകുന്നത്. ജ്യോതിർലിംഗത്തിന്റെ തെക്ക് ഭാഗത്താണ് ജ്ഞാനവാപിയെങ്കിൽ ജ്ഞാനവാപിയുടെ വടക്കുഭാഗത്തായിരിക്കണം കാശി വിശ്വനാഥ ജ്യോതിർലിംഗ പ്രതിഷ്ഠ ഉണ്ടായിരുന്നത്.. അതായത് ഇന്നത്തെ ജ്ഞാനവാപി പള്ളിയുടെ ഭാഗത്ത്.

*അവസാനമായി ജ്ഞാനവാപിയുടെ പ്രാധാന്യത്തെ കുറിച്ച് സ്കന്ദപുരാണം പറയുന്നത് കൂടി നിങ്ങൾ അറിഞ്ഞിരിക്കണം. ആ ശോകം ഇങ്ങനെയാണ്...👇🚩*
ജ്ഞാനരൂപോഹമേവാത്രം  ദ്രവമൂർത്തിം വിധായ ച ജാട്യവിധ്വംസനം കുര്യാം കുര്യാം ജ്ഞാനോപദേശനം.

(ശ്ലോകം 50, അധ്യായം 33 കാശികാണ്ഡം, സ്‌കന്ദപുരാണം)

ജാട്യത്തെ നശിപ്പിക്കാനും അതായത് അറിവില്ലായ്മയെ ഇല്ലാതാക്കാനും ജ്ഞാനം പകരാനും ഞാൻ സ്വയമേവ ജലരൂപം സ്വീകരിച്ചു. അതായത് ജ്ഞാനവാപിയിലെ  ജലം സ്വയമേവ ശിവരൂപമാണ് എന്നർത്ഥം. 

*പൂജിക്കപ്പെടേണ്ട ആ പുണ്യ ജലമാണ് ഇന്ന് കാലും, മുഖവും കഴുകാൻ പള്ളി വിശ്വാസികൾ  ഉപയോഗിക്കുന്നതെന്ന് ഓർക്കണം....🚩🙏*
*സത്യം ജയിക്കട്ടെ. ജയിക്കപ്പെടേണ്ട സത്യം ആരുടെ പക്ഷത്താണെന്ന് പരമോന്നത കോടതിയെ നാം പഠിപ്പിക്കേണ്ട കാര്യമില്ല അത് സുപ്രീം കോടതിയുടെ ലോഗോയിൽ തന്നെയുണ്ട് യതോ ധർമ്മ തതോജയ മഹാഭാരതത്തിൽ വേദ വ്യാസ മഹർഷി പറഞ്ഞ ശ്ലോകം. എവിടെ ധർമ്മം മുണ്ടോ അവിടെ ജയം മുണ്ട്.

*സനാതന ധർമ്മം ജയിക്കട്ടെ.... 
ഹര ഹര മഹാദേവ്....🚩🙏*

Copy
കടപ്പാട്
സോഷ്യൽ മീഡിയ
Fb