Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, May 1, 2020

നടരാജ മഹാത്മ്യം

🙏🙌നടരാജ മഹാത്മ്യം 🙌🙏

ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പ രൂപമാണ് നടരാജൻ...!🙏
നാല് കൈകളും,പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാര പുരുഷന്റെ മേൽ ഒരു കാൽ ചവിട്ടി നിൽക്കുന്ന രൂപമാണിത്. വലതു കൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌
വാദ്യങ്ങളുടെ നാഥനായ ശിവന്റെ താണ്ഡവം.മഹാനർത്തകൻ ആണ് ശിവൻ.
തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ്‌ ഹൈന്ദവവിശ്വാസം.

മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു

ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും,സ്ത്രീ രൂപം ധരിച്ച വിഷ്ണുവും,ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും,അഗ്നിയും,താഴെ ഒരു കൈകൊണ്ട് വരമുദ്രയും,മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.
ക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി,നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു...!!🙏🙌🙏🙌🙏🙌🙏🙌🙏

കിടക്കുന്ന ത്തിന് മുൻപ്

ഗോമുഖ്

🙏💜ഗോമുഖ് 💜🙏

ഗംഗാനദി ഇവിടെനിന്ന് ഉദ്ഭവിക്കുന്നു
ഭൂരിഭാഗം ഇന്ത്യക്കാരുടെ ജീവിതത്തിലും വിശ്വാസങ്ങളിലും നിറഞ്ഞുനിൽക്കുന്ന ഗംഗാ നദി തുടങ്ങുന്നത് ഇവിടെ നിന്നാണ്. ദെൽഹിയിൽ നിന്ന് ഹരിദ്വാർ, ഉത്തരകാശി, ഗംഗോത്രി വഴി ഗോമുഖിൽ എത്താം. ഗംഗോത്രി വരെയേ വാഹന സൗകര്യമുള്ളൂ. അവിടെ നിന്നു 19 കിലോമീറ്റർ ഹിമാലയൻ മലനിരകളിലൂടെ കാൽനടയായി കയറണം. ഗംഗ ഇവിടെ ഭാഗീരഥിയാണ്. കൂറ്റൻ മഞ്ഞ് മലയിൽനിന്ന് ഒരു ഗുഹയിലൂടെ ഗംഗ പ്രത്യക്ഷപ്പെടുകയാണ് ഇവിടെ. ഈ ഗുഹാമുഖത്തിന് പണ്ട് പശുവിന്റെ മുഖവുമായി സാദൃശ്യം ഉണ്ടായിരുന്നതുകൊണ്ടാണ് ഗോമുഖ് എന്ന പേരു ലഭിച്ചത്. മെയ് മുതൽ ഒക്ടോബർ വരെയേ ഇവിടെ എത്തിച്ചേരാനാകൂ, നവംബർ മുതൽ ഏപ്രിൽ വരെ ഈ പ്രദേശമാകെ മഞ്ഞു മൂടിക്കിടക്കും.

ഭഗീരഥൻ തന്റെ കഠിന തപസ്സിലൂടെ ശിവനെ പ്രസാദിപ്പിച്ച് ഗംഗയെ ഭൂമിയിലേക്കെത്തിച്ചുവെന്നാണ് ഐതിഹ്യം.

നേരത്തെ ഉത്തർപ്രദേശിന്റെ ഭാഗമായിരുന്ന ഗോമുഖ് ഉത്തരാഖണ്ഡ് നിലവിൽ വന്നതോടെ ഈ സംസ്ഥാനത്തിലെ ഉത്തരകാശി ജില്ലയുടെ ഭാഗമാണ്. ഗംഗോത്രി‌-ഗോമുഖ് പ്രദേശത്തിന്റെ വടക്ക് തിബറ്റൻ അതിർത്തിയാണ്. കിഴക്ക് അതിർത്തിയായി പ്രശസ്ത തീർഥാടന കേന്ദ്രങ്ങളായ കേദാർനാഥും ബദരീനാഥും. പടിഞ്ഞാറൻ അതിർത്തിയായി യമുനോത്രിയൂം യമുനാ താഴ്വരയും. തെക്ക് തെഹ്രി ജില്ലയാണ്. ഗംഗോത്രി, യമുനോത്രി, കേദാർനാഥ്,ബദരീനാഥ് എന്നീ നാലു തീർഥാടന കേന്ദ്രങ്ങളെയാണ് ‘ചാർ ധാം’ എന്ന് അറിയപ്പെടുന്നത്.✍️ കടം🌹 
🙏ഗുരുവേ നമ:🌹