Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, September 2, 2022

പെരുവനം

പെരുവനം

🙏ശ്രീ പരശുരാമനാൽ വിഭജിക്കപ്പെട്ട പ്രാചീന കേരളത്തിലെ 64 ഗ്രാമങ്ങളിൽ ഏറ്റവും പ്രധാന്യമുള്ള ഗ്രാമമായിരുന്നു പെരുവനം. പെരുവനത്ത് ഇരട്ടയപ്പനാണ് ഗ്രാമാധിപൻ. ആറര ഏക്കര്‍ വിസ്തൃതിയിൽ, പരന്ന്‌ കിടക്കുന്ന ക്ഷേത്രമതില്‍ക്കകം, പരമശിവന്റെ ജട പരന്നുകിടക്കുന്നു എന്നാണ് സങ്കല്‍പ്പം. അതുകൊണ്ട് മതിൽക്കകത്ത് കൊത്തും കിളയും പതിവില്ല. കിണറുകള്‍ മൂന്നും മതിലിനു പുറത്താണ്. വിസ്താരം കൂടിയ ഉയരം കുറഞ്ഞ ഒരു കുന്നിന്റെ നെറുകയിലാണ്‌ ഈ മഹാ ക്ഷേത്രം നിലകൊള്ളുന്നത്‌. അതിനാല്‍ അക്ഷരാര്‍ത്ഥത്തില്‍ പെരുവനത്തപ്പന്‍ ശൈലാദ്രീശ്വരനാണ്‌.

ഇന്നത്തെ തൃശൂർ ജില്ലയോളം വിസ്തൃതി പെരുവനം ഗ്രാമത്തിനുണ്ടായിരുന്നു. ഈ 4 അതിരുകൾ കാക്കുന്ന 4 ശാസ്താ ക്ഷേത്രങ്ങൾ ഇപ്പോഴും ഉണ്ട്. നാലുലക്ഷത്തിലധികം പറ നെല്ല് വരുമാനം ലഭിച്ചിരുന്ന വിപുലമായ ഭൂസ്വത്ത് ക്ഷേത്രത്തിനുണ്ടായിരുന്നു. 18 ചേരികളിലായി ഇത് വ്യാപിച്ചികിടന്നു. ഗ്രാമത്തിന്റെ സാമൂഹ്യ-രാഷ്ട്രീയചലനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഈ ക്ഷേത്ര സഭകളായിരുന്നു. അത്കൊണ്ട് തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിൽ വ്യത്യസ്ത നാട്ടുരാജാക്കന്മാരുടെ കിഴിലായിരുന്നു ക്ഷേത്ര ഭരണം. 
 
ക്ഷേത്രത്തിലെ ഭണ്ഡാരകല്ലിൽ  കൊത്തിയ ”ശൈലാബ്ധീശ്വര സോദരോ നരപതി:” എന്നാരംഭിക്കുന്ന ശ്ലോകമനുസരിച്ച് കൊല്ലവര്‍ഷം 933 ല്‍ സാമൂതിരിയുടെ ഭരണകാലത്താണ് ക്ഷേത്ര ജീര്‍ണോദ്ധാരണം നടത്തിയത് എന്ന് വിശ്വസിക്കപ്പെടുന്നു. അതിനുശേഷം സാമൂതിരിയിൽ നിന്ന് പറവൂര്‍ രാജാവ് ക്ഷേത്രഭരണം പിടിച്ചെടുത്തു. തുടർന്ന് പറവൂര്‍ രാജാവ് തിരുവിതാംകൂറിന് കീഴ്‌പ്പെട്ടപ്പോള്‍ ആ ഭാഗങ്ങള്‍ തിരുവിതാംകൂറിന്റേതായി. രാജവാഴ്ച അവസാനിച്ചപ്പോള്‍ രണ്ടു ദേവസ്വം ബോര്‍ഡുകളിലായി ഈ ക്ഷേത്രഭരണം പങ്കെടുകയും ചെയ്‌തു. അത്കൊണ്ട് കൊച്ചിൻ ദേവസ്വത്തിന്റെ അധിനതയിലുള്ള ഈ ക്ഷേത്രത്തില്‍ 🌷ഉച്ചപ്പൂജ നടത്താനുള്ള അവകാശം തിരുവിതാംകൂർ ദേവസ്വത്തിനാണ്.

••••••••••••••••••••••••••••••••••••••

*Forwarded as received*