Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 7, 2020

#ബലിക്കല്ലും #ശാസ്ത്രീയതയും

#ബലിക്കല്ലും #ശാസ്ത്രീയതയും

ബലിക്കല്ലില്‍ സ്പര്‍ശിക്കാന്‍ പാടില്ല എന്നതാണ് ശാസ്ത്രം. ക്ഷേത്രദര്‍ശ്ശനം നടത്തുന്ന ആളിന്റെ വലതുവശത്ത് ബലിക്കല്ല് വരേണ്ട രീതിയിലാവണം പ്രദക്ഷിണം നടത്തേണ്ടത്. എന്നാല്‍ പൂര്‍ണ്ണപ്രദക്ഷിണം പാടില്ലാത്ത ശിവദര്‍ശ്ശനസമയത്ത് അര്‍ദ്ധപ്രദക്ഷിണം നടത്തി തിരിഞ്ഞുവരുമ്പോള്‍ മാത്രം ബലിക്കല്ലുകള്‍ ഇടതുഭാഗത്തായാവും വരുന്നത്. പ്രദക്ഷിണ സമയത്ത് ശ്രദ്ധിക്കേണ്ട പ്രധാനകാര്യമാണ് ബലിക്കല്ലില്‍ തൊടാനോ ചവിട്ടാനോ പാടില്ല എന്നത്.

ദേവന്റെ സംരക്ഷകരാണ് ബലിക്കല്ലുകള്‍. അകത്തെ ബലിക്കല്ല് അഷ്ടദിക്ക്പാലകരെയാണ് പ്രതിനിധാനം ചെയ്യുന്നത്. എട്ടുദിക്കുകളുടെ പാലകരാണ് അഷ്ടദിക്ക്പാലകര്‍. കിഴക്ക്ദിക്കിനെ ഇന്ദ്രനും, തെക്ക് -കിഴക്കിനെ അഗ്നിയും, തെക്കിനെ യമനും, തെക്ക് പടിഞ്ഞാറു ദിക്കിനെ നൈര്‍തിയും, പടിഞ്ഞാറിനെ വരുണനും, വടക്കുപടിഞ്ഞാറിനെ വായുവും, വടക്കിനെ സോമനും, വടക്ക്കിഴക്കിനെ ഇഷാനും യഥാക്രമം പ്രതിനിധാനം ചെയ്യുന്നു. ക്ഷേത്രശാസ്ത്രത്തില്‍ ബലിക്കല്ലുകള്‍ക്ക് വളരെയധികം പ്രാധാന്യമാണ് ഉളളത്. 

ക്ഷേത്രത്തിന്റെ അകത്തായി ശ്രീകോവിലിനു ചുറ്റുമായി പ്രത്യേകരീതിയില്‍ വിന്യസിച്ചിട്ടുളള കല്ലുകളാണ് ബലിക്കല്ലുകള്‍. അമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയുടെ വലതു ഭാഗത്തായും ബലിക്കല്ലുകള്‍ കാണാനാവും. ബലിക്കല്ലുകള്‍ പലതരത്തിലുണ്ട്. ലോഹങ്ങള്‍കൊണ്ടു പൊതിഞ്ഞവയും കല്ലില്‍തീര്‍ത്തവയും വിവിധ ആകൃതിയിലും കാണാനാകും. ക്ഷേത്രശാസ്ത്രത്തില്‍ ഈ കല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്.

ക്ഷേത്രഉത്സവസമയത്ത് ബലിക്കല്ലുകളില്‍ പ്രത്യകപൂജകള്‍ നടത്താറുണ്ട്. മാത്രമല്ല ഉത്സവ സമയത്ത് ദേവിയെയോ ദേവനെയോ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നളളിക്കുന്ന ചടങ്ങുകളിലും പുറത്തെ ബലികല്ലുകള്‍ക്ക് പ്രാധാന്യം ഏറെയുണ്ട്. ദേശദേവതയുടെ സൂക്ഷിപ്പുകാരായ ബലികല്ലുകളില്‍ ഉത്സവ സമയത്ത് പ്രത്യകപൂജകള്‍ അനുഷ്ഠിച്ചുവരുന്നു.

ദേവചൈതന്യത്തിന്റെ ഊര്‍ജ്ജപ്രവാഹവാഹകരാണ് ബലിക്കല്ലുകള്‍. ഈ കല്ലുകളിലൂടെ സദാസമയവും ഊര്‍ജ്ജം പ്രവഹിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിഗ്രഹത്തെ ചുറ്റിക്കൊണ്ടിരിക്കുന്ന ഈ ഊര്‍ജ്ജം മുറിയാന്‍പാടില്ല എന്നതാണ് വിധി. ഒരാള്‍ ബലിക്കല്ലിനെ സ്പര്‍ശിക്കുകയോ ചവിട്ടുകയോ ചെയ്യുമ്പോള്‍ ഒരുബലിക്കല്ലില്‍ നിന്നും മറ്റൊരുബലിക്കല്ലിലേക്കുളള ഊര്‍ജ്ജപ്രവാഹം മുറിയുന്നു. ആരാധനാവസ്തുക്കളെ ചവിട്ടുമ്പോള്‍ തൊട്ട് വന്ദിക്കുന്ന ഒരാചാരം ബഹുമാനസൂചകമായി നിലനില്‍ക്കുമ്പോഴും ബലിക്കല്ലുകളെ തൊട്ടുവന്ദിക്കാന്‍പാടില്ല എന്നതാണ് ശാസ്ത്രം.

ക്ഷേത്രത്തിലെ പ്രദക്ഷിണ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഈ ഊര്‍ജ്ജം മുറിയുന്നില്ല. കാരണം പ്രദക്ഷിണ വഴിയിലൂടെ ദേവചൈതന്യം സദാപുറത്തേക്കാണ് പ്രവഹിക്കുന്നത്. അറിയാതെ ചെയ്യുന്ന അപരാധത്തിന് പരിഹാരമായി ചെയ്യാവുന്ന ക്ഷമാപണം തന്നെയാണ് ബലിക്കല്ലില്‍ ചവിട്ടുമ്പോഴും ചെയ്യേണ്ടത്. അറിയാതെചെയ്യുന്ന തെറ്റായകര്‍മ്മത്തിനുളള ക്ഷമാപണ മന്ത്രം ഇതാണ്. ഈ മന്ത്രം മൂന്നുപ്രാവശ്യം ചൊല്ലണം.

"കരം ചരണകൃതം 
വാക്കായജം 
കര്‍മ്മജം വാ
ശ്രവണനയനജം വാ,
 മാനസം വാപരാധം
വിഹിത മഹിതം വാ 
സര്‍വ്വമേല്‍ തല്‍ക്ഷമസ്യ
ശിവശിവ കരുണാബ്‌ധോ ശ്രീമഹാദേവശംഭോ  

കടപ്പാട്:
Fb post