Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, December 15, 2019

കണ്ണപ്പന്റെ ഭക്തി ..

കണ്ണപ്പന്റെ ഭക്തി ..👇🕉🔯☘☘🦚🦚🦚🌴🌴🐍🐍...

സാധാരണ ചില ക്ഷേത്രങ്ങളിൽ കാണാൻ കഴിയുന്ന കാഴ്ചആണ് ...
ആചാരപ്രകാരമുള്ള വിലകൂടിയ വഴിപാട് നടത്തുന്ന ഭക്തരും ...ഭക്തി മാത്രം കൈമുതലാക്കിയ സാധാരണ ഭക്തരും ..ഇതിൽ ആരുടെ ഭക്തിയിൽ ആകും ഭഗവൻ കനിയുക ??? അതിനു ഉദാഹരണമാണ്‌ കണ്ണപ്പന്റെ ഭക്തിയുടെ കഥ ...ആത്മാർത്ഥമായ ഭക്തിയിൽ വലുതായി ഒരു പൂജയും ഇല്ലെന്നു തെളിയിച്ച ഒരു കഥ ....

ഒരിക്കൽ ഒരു കാട്ടിൽ തിണ്ണപ്പൻ എന്ന് പേരായ ഒരു മലവേടൻ താമസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം അവിടെയുള്ള ഒരു ശിവക്ഷേത്രം കാണുവാൻ ഇടയായി...
തുടർന്ന് ശിവ ഭക്തനായ തിണ്ണപ്പൻ നിത്യവും തന്റെ ദേവന് പൂജക്കായി പൂക്കൾ ശിരസ്സിൽ വെച്ച്, കയിൽ വേട്ടയാടി കിട്ടിയ ഇറച്ചി, അഭിഷേകത്തിനുള്ള ജലം വായിൽ നിറച്ചും ക്ഷേത്രത്തിൽ രാത്രിയിൽ 
എത്തി ചേരുമായിരുന്നു.

കയ്യിലെ മാംസം ഭഗവാനു നിവേദ്യമായി നല്കും.വായിൽ സൂക്ഷിച്ചിരിക്കുന്ന വെള്ളം ശിവ ലിംഗത്തിലേക്ക് തുപ്പുകയും, തലയിൽ സൂക്ഷിച്ച പൂക്കൾ എടുത്ത് അർച്ചന ചെയ്തു.

ആ ക്ഷേത്രത്തിനു അടുത്തുള്ള നാട്ടിൽ നിന്നും ഒരു ബ്രാഹ്മണൻ നിത്യവും ആ ക്ഷേത്രത്തിൽ വന്നു വിധിപ്രകാരം പൂജകൾ ചെയ്തിരുന്നു.നേരം വെളുത്ത് പൂജാരി ക്ഷേത്രത്തിൽ വന്നപ്പോൾ ക്ഷേത്രത്തിൽ മാംസം കണ്ടു ഞെട്ടി..ആ സാധു ബ്രാഹ്മണൻ അവയെല്ലാം മാറ്റി അവിടം വൃത്തിയാക്കി പൂജ ചെയ്തു.രാത്രിയിൽ വീണ്ടും തിണ്ണപ്പൻ വന്നു ഇറച്ചി നിവേദിച്ച്.പൂജ ചെയും.
ഇത് പതിവായി.
🌴🔯☘☘👌🏼👇👇🦚🦚🐍🕉🕉
ഒരിക്കൽ കൈലാസത്തിൽ ശ്രീ പാർവതി ഭർത്താവായ പരമേശ്വരനോടു ചോദിച്ചു."അങ്ങേയ്ക്ക് ഇവരിൽ ആരോടാണ് കൂടുതൽ ഇഷ്ടം? ആ സാധു ബ്രാഹ്മണൻ നിത്യവും വിധിപ്രകാരം പൂജയും നിവേദ്യവും നല്കുന്നു വേടനാകട്ടെ ജീവികളെ കൊന്ന മാംസ്യം നിവേദിക്കുന്നു.അങ്ങ് ആരെയാണ് അനുഗ്രഹിക്കുന്നതു"
ശ്രീ പരമേശ്വരൻ രണ്ട് പേരിൽ ആര്ക്കാണ് യഥാർത്ഥ ഭക്തി എന്ന് പരീക്ഷിച്ചു അറിയാൻ തീരുമാനിച്ചു.

ഒരു ദിവസം രാവിലെ പൂജാരി ക്ഷേത്രത്തിൽ എത്തിയപ്പോൾ പേടിച്ചു പോയി
ശിവ ലിംഗത്തിന്റെ ഒരു കണ്ണിൽ നിന്നും രക്തം നിലയ്ക്കാതെ ഒഴുകുന്നു.ഭയന്ന് വിറച്ച ബ്രാഹ്മണൻ അവിടെ നിന്നും ഓടിപ്പോയീ.

രാത്രിയിൽ തിണ്ണപ്പൻ വന്നപ്പോഴും ഇതേ കാഴ്ച കണ്ടു. ഭഗവാന്റെ കണ്ണിൽ നിന്നും രക്തം വരുന്നത് കണ്ട വേടൻ തന്റെ കണ്ണ് അസ്ത്രം കൊണ്ട് ചൂഴ്നെടുത്തു ശിവ ലിംഗത്തിൽ വെച്ചു. അപ്പോൾ തന്നെ രക്തം നിന്നു.മറ്റേ കണ്ണിൽ നിന്നും രക്തം പ്രവഹികാൻ തുടങ്ങി.തിണ്ണപ്പൻ ഭഗവാനു തന്റെ ശേഷിച്ച കണ്ണും സമർപ്പിക്കുവാൻ തയ്യാറായി . തന്റെ ഒരു കാല് കൊണ്ട് രക്തം വരുന്ന ശിവ ലിംഗത്തിന്റെ കണ്ണ് അടയാളമായി ചവിട്ടി പിടിച്ചു കൊണ്ട് അടുത്ത കണ്ണും ചൂഴ്നെടുക്കാൻ ശ്രമിച്ചു.
👇🦚👌🏼👌🏼🕉☘☘🔯🔯🐍🌴🌴
അപ്പോഴേയ്ക്കും പർവതി സമേതനായി ശ്രീ പരമേശ്വരൻ പ്രത്യക്ഷനായി..."എനിക്ക് സ്വന്തം കണ്ണുകൾ ദാനം ചെയ്ത നീ ഇന്ന് മുതൽ കണ്ണപ്പൻ എന്ന് അറിയപ്പെടും."എന്ന് അരുളി ചെയ്തു കണ്ണപ്പനെ അനുഗ്രഹിച്ചു...ഈ സ്ഥലമാണ് പ്രസിദ്ധമായ കാള ഹസ്തി ....സ്വര്‍ണ്ണമുഖീ നദിക്കരയിലാണ് മഹാദേവന്‍ വായുവായി വാഴുന്ന ശ്രീകാളഹസ്തി. കണ്ണപ്പന്‍ (തെലുങ്കില്‍ തിണ്ണ) കണ്ണ് ചൂഴ്‌ന്നെടുത്ത് ഈശ്വരന് നല്‍കിയ തടം..... വലിയൊരു കല്‍കുന്നിന്റെ പാര്‍ശ്വത്തിലാണ് പ്രാചീനമായ ക്ഷേത്രം. ശ്രീപുരം, മുമ്മിടി എന്നീ കുന്നുകള്‍ ക്ഷേത്രത്തിനിരുവശവും കാവല്‍ നില്‍ക്കുന്നു. ഒന്നില്‍ ദുര്‍ഗ്ഗാ ക്ഷേത്രവും, മറ്റൊന്നില്‍ കണ്ണപ്പന്റെ ക്ഷേത്രവും കാണാം ....

                   ഓം പരമേശ്വരായ നമഃ

ശ്രീ മഹാദേവസ്തുതി

*ശ്രീ മഹാദേവസ്തുതി*  

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗ പ്രണേതാരം
പ്രണതോസ്മി  സദാശിവം

മഹാദേവം മഹേശാനം 
മഹേശ്വരമുമാപതിം
മഹാസേനഗുരുംവന്ദേ
മഹാഭയ നിവാരണം

കൃപാസമുദ്രം സുമുഖം  ത്രിണേത്രം
ജടാധരം പാര്‍വ്വതി  വാമഭാഗം
സദാശിവം  രുദ്രമനന്തരൂപം
ചിദംബരേശം  ഹൃദിഭാവയാമി

ഹാലാസ്യനാഥായ മഹേശ്വരായ  
ഹാലാഹലാലംകൃതസ്കന്ധരായ
മീനേക്ഷണായാഃ  പതയേശിവായ
നമോ  നമ സുന്ദരതാണ്ഡവായ

രുദ്രാക്ഷധാരണം

രുദ്രാക്ഷധാരണം ശരീരത്തെ ഒരു കവചം പോലെ സംരക്ഷിക്കുന്നു . മനസ്സിന് ശാന്തിയും ഉന്മേഷവും നൽകുന്നു .ഒരേമുഖ രുദ്രാക്ഷം വേണം ധരിക്കേണ്ടത്. പലമുഖ രുദ്രക്ഷം ഉപയോഗിച്ചുള്ള മാല ഒരേമുഖ രുദ്രാക്ഷം കൊണ്ടുള്ള മാലയുടെ അത്രയും ഫലം നൽകില്ല. പലവിധപാപങ്ങളും രുദ്രാക്ഷം ധരിക്കുന്നതുമൂലം ഇല്ലാതാകുന്നു. ശരീരത്തിന്റെ ഓറയെ ബലപ്പെടുത്തുവാൻ രുദ്രാക്ഷധാരണം കൊണ്ടു സാധിക്കും എന്നു ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ ഒരു പഠനം തെളിയിച്ചിരുന്നു. സ്ത്രീകൾ താലിയോടൊപ്പം മൂന്നു മുഖ രുദ്രാക്ഷംകൂടി ധരിക്കുന്നത് വീടിൻറെ ഐശ്വര്യത്തിനും ദീർഘസുമഗലിയായിരിക്കുന്നതിനും സഹായിക്കുന്നു . കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ രണ്ടുമുഖ രുദ്രാക്ഷം ധരിക്കുന്നത് സന്താന ലബ്ധിക്കു നല്ലതാണ്.

താഴെപറയുന്നതാണ് രുദ്രാക്ഷ (മുഖ )ദേവതമാർ. 

ഒരുമുഖം-ശിവൻ, 

രണ്ട് മുഖം-ദേവി(ഗൌരീശങ്കരം), 

മൂന്ന് മുഖം-അഗ്നി, 

നാല് മുഖം-ബ്രഹ്‌മാവ്‌  

അഞ്ച് മുഖം-കാലാഗ്നി, ഇത് തുല്യനായ രുദ്രൻ തന്നെയാകുന്നു 

ആറ് മുഖം-സുബ്രഹ്മണ്യൻ

ഏഴ് മുഖം-സപ്തമാതൃക്കൾ,ആദിത്യൻ, സപ്തർഷിമാർ 

എട്ട് മുഖം-ഗണപതി 

ഒമ്പത് മുഖം-യമൻ  

പത്ത് മുഖം- ജനാർദ്ധനൻ 

പതിനൊന്ന് മുഖം-ഏകാദശ രുദ്രൻ 

പന്ത്രണ്ട് മുഖം-വിഷ്ണു  

പതിമൂന്ന് മുഖം-കാമദേവൻ , 

പതിനാല് മുഖമുള്ള രുദ്രാക്ഷം ധരിക്കുന്നവർ പരമശിവന് തുല്യനായി തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ശിരസ്സിൽ വേണം ധരിക്കാൻ.
      _______________

ശിവഭഗവാന്റെ പെൺമക്കൾ

തത്തമംഗലം ശ്രീ മഹാദേവ ക്ഷേത്രം
തലവൂര്‍
ഓം നമഃ ശിവായ


*ശിവഭഗവാന്റെ പെൺമക്കൾ..

ശിവന് മൂന്നാണ്‍മക്കളാണെന്നതാണ് എല്ലാവര്‍ക്കുമറിയാവുന്ന ഒന്ന്. ഗണപതി, സുബ്രഹ്മണ്യന്‍, അയ്യപ്പന്‍ എന്നിവര്‍. എന്നാല്‍ ശിവന് മൂന്ന് പെണ്‍മക്കളുമുണ്ടായിരുന്നുവെന്നറിയുമോ.

അശോകസുന്ദരി, ജ്യോതി, മാനസ( വാസുകി ) എന്നായിരുന്നു ശിവന്റെ പെണ്‍മക്കളുടെ പേര്. ശിവപുരാണത്തില്‍ ശിവന്റെ പെണ്‍മക്കളെക്കുറിച്ചു വിശദീകരിയ്ക്കുന്നുണ്ട്.

ആങ്ങളമാര്‍ക്കൊപ്പം പ്രശസ്തരല്ലെങ്കിലും ഇവരെയും പല സ്ഥലങ്ങളിലും ആരാധിയ്ക്കുന്നുണ്ട്. ഇവരെക്കുറിച്ചു കൂടുതലറിയൂ,

അശോകസുന്ദരി.

പുരാണപ്രകാരംപ്രകാരം അശോകസുന്ദരിയെ പാര്‍വ്വതി തന്റെ ഏകാന്തത മാറാന്‍ സൃഷ്ടിയ്ക്കുകയായിരുന്നു. ഏകാന്തത മൂലമുള്ള തന്റെ ശോകമറ്റാന്‍ സൃഷ്ടിച്ചതു കൊണ്ടാണ് അശാകസുന്ദരിയ്ക്ക് ആ പേര്‍ ലഭിച്ചത്.ഗുജറാത്തിലെ പല ഭാഗങ്ങളിലും അശോകസുന്ദരിയെ ആരാധിയ്ക്കുന്നുണ്ട്. ഗണപതിയുടെ ശിരസ് ശിവന്‍ അറുത്തപ്പോള്‍ അശോകസുന്ദരി ഒരു ഉപ്പുചാക്കിലൊളിച്ചു. ഉപ്പുമായി ബന്ധപ്പെടുത്തിയാണ് അശോകസുന്ദരി പിന്നീടറിയപ്പെട്ടത്. അതായത് ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത രുചി. നഹുഷന്റെ ഭാര്യയാണ് അശോകസുന്ദരി.

ജ്യോതി...

''ജ്യോതി''യെന്നാല്‍ പ്രകാശമെന്നര്‍ത്ഥം വരുന്ന പുത്രിയുടെ ജനനത്തെക്കുറിച്ചു രണ്ടു വിശ്വാസങ്ങളുണ്ട് . ഒരു വിശ്വാസപ്രകാരം ശിവഭഗവാന്റെ ചൈതന്യത്തില്‍ നിന്നുടലെടുത്തതാണെന്നാണ് .
രണ്ടാം വിശ്വാസമനുസരിച്ച് പാര്‍വ്വതീദേവിയുടെ നെറ്റിയില്‍ നിന്നുണ്ടായ ഒരു സ്ഫുലിംഗത്തില്‍ നിന്നാണ് ജ്യോതിയുടെ ജനനമെന്നു പറയുന്നു. ജ്വാലാമുഖിയെന്ന പേരില്‍ തമിഴ്‌നാട്ടിലെ പല ക്ഷേത്രങ്ങളിലും ജ്യോതിയെ ആരാധിയ്ക്കുന്നുണ്ട്.

മാനസ..

മാനസ അഥവാ വാസുകി സര്‍പ്പമാണ്. സര്‍പ്പവിഷം തീണ്ടിയാല്‍ ഇതില്‍ നിന്നും മോചനം നല്‍കുന്ന ദൈവമാണെന്നാണ് ബംഗാളി കഥകളില്‍. സര്‍പ്പമാതാവായ കദ്രുവുണ്ടാക്കിയ ഒരു ശില്‍പത്തില്‍ ശിവബീജം സ്പര്‍ശിച്ചതാണ് മാനസയുടെ ജനനത്തിന് കാരണമായതായി പറയുന്നത്.ചിക്കന്‍ പോക്‌സ്, സര്‍പ്പദംശനം തുടങ്ങിയവയില്‍ നിന്നും മോചനം നേടാന്‍ മാനസയെ ആരാധിച്ചു വരുന്നു. ബംഗാളിലാണ് പ്രധാനമായും മാനസയെ ആരാധിയ്ക്കുന്നത്.

ഹരിദ്വാര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമുണ്ട് മാനസ ദേവി ക്ഷേത്രത്തിലേക്ക്.
സര്‍പ്പരാജാവായ വാസുകിയുടെ പത്‌നിയാണ് മാനസാദേവി. രണ്ട് പ്രധാന വിഗ്രഹങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ഒന്നിന് അഞ്ച് കരങ്ങളും മൂന്ന് വായുമുണ്ട്. മറ്റേതാകട്ടെ എട്ട് കൈകളോട് കൂടിയ നിലയിലാണ്.
കടപ്പാട് ;
ശംഭോമഹാദേവ ശിവശംഭോ
നമഃശിവായ