Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, April 14, 2020

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം

*🔱🔥മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

കേൾക്കുമ്പോൾ വിശ്വസിക്കുവാൻ തോന്നാത്ത തരത്തിലുള്ള കഥകൾ. ഇവിടെ ഇങ്ങനെയൊക്കെ നിലനിന്നിരുന്നോ എന്നു തോന്നിക്കുന്ന തരത്തിലുള്ള ആചാരങ്ങള്‍. കഥകൾ കൊണ്ടും മിത്തുകൾ കൊണ്ടുമൊക്കെ പ്രസിദ്ധമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കേരളത്തിലെ തന്നെ പുരാതന ക്ഷേത്രങ്ങളിലൊന്നായ തൃക്കുരട്ടി മട്ടിലും മാതിരിയിലും ഒക്കെ ഒരു മഹാക്ഷേത്രം തന്നെയാണ്. എണ്ണപ്പെട്ട മഹാദേവ ക്ഷേത്രങ്ങളിലൊന്നായ മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആലപ്പുഴയിലെ പ്രസിദ്ധമായ മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. അതിശയിപ്പിക്കുന്ന കഥകൾ കൊണ്ടും ഐതിഹ്യങ്ങൾ കൊണ്ടും ഒക്കെ സമ്പന്നമായ ഈ ക്ഷേത്രത്തിന്റേത് അതിശയിപ്പിക്കുന്ന കഥകളാണ്.

ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താം...

കേരളത്തിൽ പരുശുരാമൻ നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ 108 ശിവ ക്ഷേത്രങ്ങളിൽ ഒന്നു കൂടിയാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം. കാഴ്ചയിൽ ഒരു മഹാ ക്ഷേത്രം തന്നെയാണിത്.

ഭൂതത്താന്മാർ കെട്ടിയ മതിൽക്കെട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മുൻപ് പറഞ്ഞതുപോലെ തന്നെ വിശ്വസിക്കുവാൻ പ്രയാസമുള്ള കഥകളാൽ സമ്പന്നമാണ് ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ മതിൽക്കെട്ട് ഭൂതത്താന്മാർ കെട്ടിയത് ആണെന്നാണ് വിശ്വാസം. കേരളീയ വാസ്തു വിദ്യയിലാണ് ഇത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

യാഗം നടത്തിയ മാന്നാർ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ക്ഷേത്രത്തിന്റെ ഐതിഹ്യം തിരഞ്ഞാൽ എത്തുക കൃത യുഗത്തിലാണ്. അക്കാലത്തുണ്ടായിരുന്ന മാന്ധാതാവ് ചക്രവർത്തി പ്രജകളുടെ ക്ഷേമത്തിനായി 100 യാഗങ്ങൾ നടത്തുകയുണ്ടായി. അതിൽ ഒന്ന് നടത്തിയത് ഇന്നു ക്ഷേത്രമിരിക്കുന്ന സ്ഥലത്തായിരുന്നുവത്രെ. യാഗം കൊണ്ട് പ്രസിദ്ധമായ ഇടം എന്ന അർഥത്തിൽ മാന്ധാതാപുരം എന്ന് ചക്രവർത്തി ഈ സ്ഥലത്തിന് പേരു നല്കി. അത് പിന്നീട് മാന്നാർ എന്നറിയപ്പെടുകയും ക്ഷേത്രം തൃക്കുരട്ടി മഹാദേവ ക്ഷേത്രം എന്നറിയപ്പെടുകയും ചെയ്തു. ചക്രവർത്തി യാഗം നടത്തിയപ്പോൾ ഹോമാഗ്നിയിൽ പ്രത്യക്ഷപ്പെട്ട ശിവനെ ക്രോഷ്ടമഹർഷി ഇവിടെ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം.

സ്ത്രീകള്‍ പുറത്ത്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാലങ്ങളോളം ഇവിടുത്തെ വിശ്വാസങ്ങളുടെ ഭാഗമായി ക്ഷേത്രത്തിനുള്ളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നില്ലായിരുന്നു. ഇവിടെ ശിവനെ പ്രതിഷ്ഠിച്ചിരിക്കുന്നത് തപസ്വി ഭാവത്തിലായിരുന്നതിനാലാണ് സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നാട് ഇവിടം സ്ത്രീകൾക്കു തുറന്നു കൊടുക്കുകയുണ്ടായി.

മറ്റു മതസ്ഥർക്ക് പ്രത്യേകം വാതിൽ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത കാര്യങ്ങൾ ഇവിടെ കാണാം. ഇവിടെ എത്തുന്ന അഹിന്ദുക്കളായ ആളുകൾക്ക് പ്രവേശിക്കുവാൻ വേറെ തന്നെയാണ് വാതിലുള്ളത്. കിഴക്കേ ഗോപുരത്തിനടുത്തുള്ള വാതിലിലൂടെയാണ് ഇവിടെ മുൻകാലങ്ങളിൽ പ്രവേശനം നല്കിയിരുന്നത്. ഇത് ഇസ്ലാം വിശ്വാസികൾക്കു വേണ്ടി മാത്രം പണികളിപ്പിച്ചതാണെന്നും പറയപ്പെടുന്നു.

ദാരു ശില്പങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കേരളത്തിൽ തന്നെ പ്രസിദ്ധമായ ദാരു ശില്പങ്ങൾ കാണുന്ന ക്ഷേത്രം കൂടിയാണ് മാന്നാർ ക്ഷേത്രം. ക്ഷേത്രത്തിനുള്ളിലെ വട്ട ശ്രീകോവിലിനുള്ളിൽ പ്ലാവിന്റെ തടിയിൽ നിർമ്മിച്ചിരിക്കുന്ന ദാരു ശില്പങ്ങൾ മനോഹരമായ കാഴ്ചയാണ്.

എത്തിച്ചേരുവാൻ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ആലപ്പുഴ മാന്നാറിനു സമീപമാണ് മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മാവേലിക്കര-തിരുവല്ല റോഡില്‍ സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്തി.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

മധുര മീനാക്ഷി ക്ഷേത്രം

*🔱🔥മധുര മീനാക്ഷി ക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

തമിഴ് നാട്ടിലെ മധുരയിൽ വൈഗൈ നദിക്ക് തെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം അഥവാ മധുര മീനാക്ഷി ക്ഷേത്രം. പാർവതീദേവിയെ മീനാക്ഷിയായും, തൻ പതി ഭഗവാൻ ശിവശങ്കരനെ സുന്ദരേശനായും ഇവിടെ ആരാധിച്ചുവരുന്നു. മധുര ക്ഷേത്രസമുച്ചയത്തിൽ 14 ഗോപുരങ്ങൾ ഉണ്ട്. ഇവയിൽ ഏറ്റവും വലുത് തെക്കേ ഗോപുരമാണ്. ഉയരം 51.9 മീ.(170 അടി). മീനാക്ഷി ക്ഷേത്രത്തിൽ ആകെ 33000-ഓളം ശില്പങ്ങൾ ഉള്ളതായി കണക്കാക്കുന്നു.

പ്രാചീന തമിഴ് കൃതികളിൽ ക്ഷേത്രത്തേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെങ്കിലും നാം ഇന്നു കാണുന്ന ക്ഷേത്രം 1623-നും 1655-നും ഇടയിൽ നിർമിച്ചതാണെന്ന് കരുതപ്പെടുന്നു. ദിനംപ്രതി 15000 ത്തോളം സന്ദർശകരാണ് ഇവിടെ എത്തുന്നത്. വെള്ളിയാഴ്ചകളിൽ ഈ സംഖ്യ 25000-ത്തോളം എത്താറുണ്ട്. ക്ഷേത്രത്തിന്റെ വാർഷിക വരുമാനം ആറുകോടി രൂപയാണ്. ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുന്ന "തിരു കല്യാണമാണ്" ഇവിടുത്തെ പ്രധാന ഉത്സവം.

ഐതിഹ്യം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഹൈന്ദവ ദേവതയായ പാർവതിയുടെ ഒരു അവതാരമാണ് മീനാക്ഷി. മത്സ്യക്കണ്ണുള്ളവൾ എന്നാണ് ഈ പേരിനർഥം പാർവതി ദേവിക്ക് പരമശിവനേക്കാൾ പ്രാധാന്യം കല്പിക്കുന്ന ഭാരതത്തിലെ അപൂർവ്വക്ഷേത്രങ്ങളിൽ ഒന്നാണ് മതുരൈ മീനാക്ഷി ക്ഷേത്രം.

പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജന്റെയും, ഭാര്യ കാഞ്ചന മാലയുടെയും മകളായി മീനാക്ഷി അവതരിച്ചു എന്നാണ് വിശ്വാസം.യാഗാഗ്നിയിൽ നിന്നും സംജാതയായ ദേവിക്ക് മൂന്നു സ്തനങ്ങൾ ഉണ്ടായിരുന്നു. ഭാവി വരനെ ദേവി ദർശിക്കുന്ന നിമിഷം മൂന്നാം സ്തനം അപ്രത്യക്ഷമാകും എന്ന അശരീരി ദേവിയുടെ ജനനസമയയത്ത് കേൾക്കുകയുണ്ടായി. പുത്രീഭാഗ്യത്താൽ സന്തുഷ്ടനായ രാജവ് തന്റെ മകളെ തടാതകി എന്നു വിളിച്ചു. തടാതകിക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം സിദ്ധിച്ചു. വിവാഹ പ്രായമായപ്പോൾ കൈലാസത്തിൽ വെച്ച് തടാതകി ശിവനെ കാണാൻ ഇടവന്നു. തത് നിമിഷം ദേവിയുടെ മൂന്നാം സ്തനം അപ്രത്യക്ഷമാകുകയുണ്ടായി. താൻ ശിവന്റെ പത്നിയാകേണ്ടവളാണെന്നും, ദേവി പാർവതിയുടെ അവതാരമായ മീനാക്ഷിയാണെന്നും തടാതകി തിരിച്ചറിഞ്ഞു.ശിവന്റെ കൂടെ മതുരൈയിൽ തിരിച്ചെത്തിയ മീനാക്ഷിയുടെ പട്ടാഭിഷേകവും തുടർന്ന് മീനാക്ഷി-സുന്ദരേശ(ശിവൻ) വിവാഹവും രാജാവ് നിശ്ചയിച്ചു.

ഭൂമിയിലെ ഏറ്റവും വലിയ ആഘോഷമായിരുന്നു മീനാക്ഷി-സുന്ദരേശ്വര വിവാഹം. സർവ ചരാചരങ്ങളും ഋഷീന്ദ്രന്മാരും ദേവതകളും മതുരൈയിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തു. വിവാഹശേഷം ദേവീദേവന്മാർ വർഷങ്ങളോളം മതുരൈ രാജ്യം ഭരിച്ചെന്നും, മീനാക്ഷി-സുന്ദരേശ്വര രൂപത്തിൽ ക്ഷേത്രത്തിൽ കുടിക്കൊള്ളുന്നുവെന്നുമാണ് ഐതിഹ്യം. ദേവീദേവന്മാരുടെ വിവാഹം ക്ഷേത്രത്തിൽ വർഷംതോറും തിരു കല്ല്യാണം അഥവാ ചൈത്ര മഹോത്സവം(തമിഴ്:சித்திரை திருவிழா , ചിത്തിരൈ തിരുവിഴാ) എന്ന പേരിൽ ആഘോഷിക്കുന്നു.

വാസ്തുവിദ്യ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മധുരാ നഗരത്തിന്റെ മധ്യത്തിലായാണ് മീനാക്ഷി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ക്ഷേത്രസമുച്ചയങ്ങളിൽ ഒന്നാണ് ഇത്. ദ്രാവിഡ വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് മധുരയിലെ ക്ഷേത്രഗോപുരങ്ങൾ. കൂടാതെ നാലുദിക്കിനേയും ദർശിക്കുന്ന നാലുകവാടങ്ങളോടുകൂടിയ തമിഴ്നാട്ടിലെ വളരെ കുറച്ചു ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

ഗോപുരങ്ങൾ
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ക്ഷേത്രസമുച്ചയത്തിലാകെ 10 ഗോപുരങ്ങളുണ്ട്. ഇവയിൽ ഏറ്റവും പ്രശസ്തവും ഉയരമുള്ളതും തെക്കേഗോപുരത്തിനാണ്. 170അടി(52 മീറ്റർ).1559ലാണ് ഈ ഗോപുരം പണീതീർത്തത്. ക്ഷേത്രഗോപുരങ്ങളിൽ ഏറ്റവും പഴക്കമേറിയത് കിഴക്കേഗോപുരമാണ്. 1216-1238 കാലയളവിൽ മഹാവർമ്മൻ സുന്ദര പാണ്ഡ്യനാണ് കിഴക്കേഗോപുരം പണിതീർത്തത്.  ഓരോ ഗോപുരവും വിവിധ നിലകളുള്ള നിർമ്മിതികളാണ്. കല്ലിൽ തീർത്ത അനവധി വിഗ്രഹങ്ങൾകൊണ്ട് ഓരോനിലയും അലങ്കരിച്ചിക്കുന്നു.

ആയിരം കാൽ മണ്ഡപം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അതിപ്രശസ്തമാണ് മീനാക്ഷീ ക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം എന്ന വാസ്തു വിസ്മയം. പേര് ആയിരം കാൽ മണ്ഡപം എന്നാണെങ്കിലും 985 കാലുകളെ (തൂണുകൾ) ഇവിടെയുള്ളൂ.1569ലാണ് ഇത് നിർമ്മിക്കപ്പെട്ടത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം

*🔱🔥തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

പരശുരാമനാല്‍ സ്ഥാപിച്ചു എന്ന് ഐതീഹ്യമുള്ള 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്...

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിൽ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശ്രീപരമശിവന്‍റെ  പല പേരുകളിൽ ഒന്നായ രാജരാജേശ്വരന്‍റെ  പേരിലാണ്‌ ഈ ക്ഷേത്രം അറിയപ്പെടുന്നത്.

ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു.  സതിദേവിയുടെ ശിരസ്സ് വീണത് ഇവിടെയാണ് എന്നു വിശ്വസിക്കുന്നു.

ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര പ്രദക്ഷിണ സമയത്ത് വായുകോണില്‍ (വടക്ക് പടിഞ്ഞാറ് മൂലയില്‍ ) ഉത്തരാഭിമുഖമായി നിന്ന് തളിപറമ്പ് ക്ഷേത്രത്തെ ധ്യാനിച്ച് തൊഴണം എന്ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്ര ആരാധന ക്രമത്തില്‍ ഉണ്ട് .

പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ശിവരാത്രിക്ക് മാത്രമാണ് സ്ത്രീകൾക്ക് ചുറ്റമ്പലത്തിനുള്ളിൽ പ്രവേശിച്ച് രാജരാജേശ്വരനെ തൊഴുന്നതിനുള്ള അനുവാദമുള്ളൂ. അല്ലാത്ത ദിവസങ്ങളിൽ രാത്രി അത്താഴപൂജയ്ക്കു ശേഷമേ പാടുള്ളൂ.

ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുണ്ട് . 

ബ്രഹ്മദേവന്റെ സന്തതികളായ സനകാദി മുനിമാര്‍ സൂര്യഭഗവാന്‍റെ ചൂടിന്‍റെ കാഠിന്യം കുറയ്ക്കാന്‍ സൂര്യഗോളം കടയാന്‍ തുടങ്ങി.
കടയുമ്പോഴുണ്ടായ ധൂളികളും അമൃതും കൂട്ടിച്ചേര്‍ത്തപ്പോള്‍ ആത്മായ പ്രഭാവത്തോടുകൂടിയ മൂന്നു ശിവലിംഗങ്ങള്‍ ഉണ്ടായി. ഈ ശിവലിംഗങ്ങള്‍ അവര്‍ ബ്രഹ്മദേവന് സമ്മാനമായി നല്‍കി, പാർവതിദേവി ഭഗവാന്‍റെ  സഹായത്താൽ ആ വിഗ്രഹങ്ങൾ വാങ്ങി പൂജിച്ചു വന്നിരുന്നു. ഒരിക്കൽ മാന്ധതമഹർഷി ശ്രീ പ്രരമശിവനെ പൂജകൾ കൊണ്ട് സം‌പ്രീതനാക്കി. പൂജയിൽ സംതൃപ്തനായ  ഭഗവാൻ ശിവൻ, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതിൽ ഒരു ശിവലിംഗം മാന്ധതമഹർഷിക്ക് സമ്മാനിച്ചു. 

ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹർഷി, ഇവിടെ തളിപ്പറമ്പിൽ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വർഷങ്ങൾ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹർഷി സായൂജ്യ മടയകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.

മാന്ധാതാവിന്‍റെ മകനായ മുചുകുന്ദൻ പിന്നീട് ശ്രീ പരമശിവനെ പ്രാർത്ഥിച്ച് ശിവനിൽ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പിൽ ശിവലിംഗ പ്രതിഷ്ഠ നടത്തി ശിവപൂജ ചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തിൽ ഭൂമിക്ക് അടിയിലേക്ക് താണുപോയി.

പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകൾ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു. രാജാവ് ഇന്ന് ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ.

ശതസേനൻ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു. തളിപ്പറമ്പ് ക്ഷേത്ര-തൃക്കോവിൽ നിർമിച്ചത് രാമഘടകമൂഷികന്‍റെ വംശത്തിലെ ചന്ദ്രകേതനരാജാവിന്‍റെ  പുത്രനായ സുതസേനനാണ് എന്ന് മൂഷികവംശത്തിലും പറഞ്ഞിരിക്കുന്നു. പഴയ പെരിഞ്ചെല്ലൂർ ഗ്രാമത്തിലെ തളിക്ഷേത്രം തന്നെയാണ് രാജരാജേശ്വര ക്ഷേത്രമെന്നു കരുതപ്പെടുന്നതിനാൽ, ഒരുപക്ഷേ ആ പഴയ ക്ഷേത്രം ശതസേനൻ പുതുക്കിപ്പണിതതായിരിക്കാം.

തപസ്സുചെയ്കമൂലമാണ്‌ രാജാക്കന്മാര്‍ രാജര്‍ഷികളായത്‌. ഇവര്‍ പ്രതിഷ്ഠിച്ചതുകൊണ്ടാണ്‌ രാജരാജേശ്വരന്‍ എന്ന്‌ പേര് വന്നതെന്ന്‌ പറയപ്പെടുന്നു. രാജാക്കന്മാരുമായുള്ള ക്ഷേത്രബന്ധം തുടര്‍ന്നു. ആനയെ നടക്കിരുത്തി പ്രാര്‍ത്ഥിച്ചതിന്‌ ശേഷമേ തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കിരീടമണിയാറുണ്ടായിരുന്നുള്ളൂ. രാജപട്ടമണിയുന്ന രാജാവ്‌ കൊട്ടാരത്തിലുള്ള ആനകളെ നിരത്തി നിര്‍ത്തി ഒരു പഴക്കുലയുമായി അവയുടെ മദ്ധ്യത്തിലേക്കിറങ്ങും. ഏത്‌ ആന കുല പിടിക്കുന്നുവോ ആ ആനയെ നടക്കിരുത്തുന്നു. ഏതിനെ എന്നത്‌ രാജാവ്‌ ചൂണ്ടിക്കാണിക്കേണ്ട ആവശ്യമില്ല. അത്‌ രാജരാജേശ്വരന്‍ തന്നെ നിശ്ചയിക്കട്ടെ എന്ന സങ്കല്‍പമായിരിക്കാം ഇതിന്‍റെ പിന്നില്‍.

പെരുംചെല്ലൂർ, പെരുംതൃക്കോവിൽ, തളിപ്പറമ്പ്ക്ഷേത്രം, എന്നീ പേരുകളിൽ ചരിത്രത്താളുകളിൽ ഇടം നേടിയിട്ടുള്ള മഹാക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷമീ പുരേശസ്തോത്രം, ചെല്ലൂര് പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും, തളിപ്പറമ്പ് ഗ്രാമത്തേയും പെരുംതൃക്കോവിലപ്പനേയും പരാമർശമുണ്ട്.

പൌരാണികകാലം മുതൽ നിരവധി ചരിത്രകഥകളാലും ശാസനങ്ങളാലും പ്രസിദ്ധിയാർജ്ജിച്ചിരുന്ന തളിപ്പറമ്പ്, ഏഴിമല ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മൂഷകരാജവംശത്തിന്‍റെ  അധീനതയിലായിരുന്നു ഈ ക്ഷേത്രവും ഗ്രാമവും. പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാല് ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്‍റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായിരുന്നുവത്രേ ഈ ഗ്രാമം.

ആക്രമണകാരിയായ ടിപ്പുസുല്‍ത്താന്‍റെ പടയോട്ടത്തിൽ ഏറെ നാശം സംഭവിച്ച രണ്ടുക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തെ ക്ഷേത്രം പെരുവനം ക്ഷേത്രം ആയിരുന്നു. 

ഇവിടെ പണ്ട് ഏഴുനിലകളോടുകൂടിയ രാജഗോപുരമുണ്ടായിരുന്നുവത്രേ. ഇത് ടിപ്പുവിന്‍റെ  ആക്രമണത്തിലാണ്  തകർന്നതെന്ന് ചരിത്രം പറയുന്നു. ഇന്നും അതിന്‍റെ പൌരാണിക ശേഷിപ്പുകൾ നമ്മുക്ക് കാണാനാവും. അന്ന് ടിപ്പുവിന്‍റെ ആക്രമണം നടന്ന് ക്ഷേത്രത്തിനു തീയിട്ടപ്പോൾ ആദ്യം ഓടിയെത്തി തീ അണക്കാൻ ശ്രമിച്ചത് മുസ്ലിം സമുദായക്കാരായിരുന്നുവത്രേ. ടിപ്പുവിനെ പേടിച്ച് മറ്റു സമുദായക്കാർ എത്തിയില്ല പോലും. അതിനുശേഷം ഇവിടെ ക്ഷേത്രത്തിൽ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ (കൂട്ടമണി അടിക്കുമ്പോൾ) സഹായിക്കാനായി മുസ്ലിം സമുദായക്കാർക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാമെന്ന് വ്യവസ്ഥയുണ്ടാക്കി.

കേരളത്തിലെ കലകൾക്ക് മുഴുവനും അംഗീകാരം കൊടുത്തിട്ടുള്ള ക്ഷേത്രമാണ് രാജരാജേശ്വരക്ഷേത്രം. ജ്യോതിഷം, വൈദ്യം, തർക്കം, വ്യാകരണം, കല മുതലായവയിൽ പ്രഗത്ഭരായിട്ടുള്ളവരെ സ്ഥാനമാനങ്ങളും, പാരിതോഷികങ്ങളും നല്കി ബഹുമാനിക്കുന്ന പതിവുണ്ടായിരുന്നു. കൂടിയാട്ടം, ചാക്യാർ കൂത്ത് എന്നിവ അവതരിപ്പിക്കുന്നതിന് ഏറ്റവും പരിപാവനമായ സ്ഥലമായി ഈ ക്ഷേത്രം കരുതപ്പെടുന്നു. 

കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുംവണ്ണമാണിവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്‍റെയും, ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്‍റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലും, അതിനുമുൻപിലുള്ള വളരെ വലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.

ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠയായ ശ്രീപരമശിവന് നേദിക്കുവാനായി ചെറിയ മൺപാത്രങ്ങളിൽ നെയ്യ് ക്ഷേത്രത്തിലെ സോപാനനടയിൽ വയ്ക്കുന്നത് ഇവിടുത്തെ പ്രധാന വഴിപാടാണ്. ഇതിനെ "നെയ്യമൃത്" എന്നുപറയുന്നു.

ക്ഷേത്രത്തിന്‍റെ ചുറ്റമ്പലത്തിനകത്ത്‌ നെയ്‌വിളക്ക്‌ മാത്രമേയുള്ളൂ. എണ്ണയ്ക്ക്‌ അകത്ത്‌ പ്രവേശനമില്ല. 

പ്രധാന മൂർത്തിക്കു പുറമേ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, മഹാകാളൻ, നന്ദികേശൻ, പാർവതി, യക്ഷി, വൃഷദൻ, പുറത്ത് ഭൂതനാഥൻ, ചിറവക്കിൽ ശ്രീകൃഷ്ണൻ എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്.

കൊടിമരം ഇല്ലാത്തതിനാൽ കൊടിയേറ്റ് ഉത്സവങ്ങളോ, ആറാട്ട് എഴുന്നള്ളത്തുകളോ പതിവില്ല. ഭഗവാൻ രാജരാജേശ്വരന്റെ ശൈവസാന്നിധ്യത്തിനു ബലമേവാൻ ശിവരാത്രിയും, ശങ്കരനാരായണ സങ്കല്പമാണന്നു കരുതാനായി വിഷുവും ഇവിടെ വിശേഷദിവസങ്ങളായി ആഘോഷിക്കുന്നു. 

ക്ഷേത്ര ഊരാളന്മാർ 64 ഇല്ലങ്ങളിൽപ്പെട്ടവരായിരുന്നു. ഇവരിൽ നാല് ഇല്ലക്കാർ മതംമാറിയെന്നും പറയപ്പെടുന്നു. പത്തില്ലക്കാരായ പട്ടേരിമാരായിരുന്നു ക്ഷേത്രഭരണം നടത്തിയിരുന്നത്. ഭരണത്തിന് നായരെ ബ്രാഹ്മണരാക്കി അവരോധിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ അവരോധിക്കപ്പെടുന്നയാൾ "ഊരരശു കൈമൾ" എന്നാണ് അറിയപ്പെട്ടിരുന്നത്.

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

കാവടി ഐതിഹ്യം

🕉️കാവടി ഐതിഹ്യം🕉️
🔔🔔🔔🔔🔔🔔🔔🔔

    ഒരിക്കൽ മഹാമുനിയായ അഗസ്ത്യമുനിക്ക് മഹാദേവനെ ദർശിക്കാൻ ആഗ്രഹം തോന്നി...
അങ്ങനെ അദ്ദേഹം കൈലാസത്തിലെത്തി ശിവഭഗവാനെ തൊഴുത് പൂജയും നടത്തി...
തിരികെ പോകാൻ നേരം കൈലാസത്തിൽ നിന്നും രണ്ട് പർവ്വതങ്ങൾ കൂടെ കൊണ്ട് പോകണമെന്ന് ആഗ്രഹിച്ചു...
ശിവഭഗവാൻന്റെ അനുഗ്രഹത്തോടെ,
ഹിഡുംബൻ എന്ന രാക്ഷസന്റെ സഹായത്താൽ രണ്ട് പർവ്വതങ്ങളും തോളിൽ എടുത്ത് മുനി യാത്രയായി...
അങ്ങനെ നടന്നു വരുമ്പോൾ  പഴനിക്കടുത്തുവച്ച് ഹിഡുംബൻ ക്ഷീണിച്ചവശനായി...
അദ്ദേഹം ആ മലകൾ താഴെ ഇറക്കി വച്ച് വിശ്രമിച്ചു...
ക്ഷീണം മാറി വീണ്ടും മലകൾ എടുത്തു വക്കാൻ ശ്രമിച്ചപ്പോൾ അവ അനങ്ങിയില്ല...
എത്ര ശ്രമിച്ചിട്ടും ഹിഡുംബനു അതു സാധിച്ചില്ല...
അത്ഭുതപ്പെട്ട് ചുറ്റും നോക്കിയ ഹിഡുംബൻ കണ്ടത് ഒരു മലയിൽ വടിയും പിടിച്ച്  നിൽക്കുന്ന ഒരു ബാലനെയാണ്...
ആ മല ശിവഗിരിയാണെന്നും, അത് തൻറെതാണെന്നും ഹിഡുംബനോട്‌ ആ ബാലൻ വാദിച്ചു...
എന്നാൽ ഹിഡുംബൻ സമ്മതിച്ചില്ല...
അവർ  തമ്മിൽ യുദ്ധമായി...
ഒടുവിൽ ബാലൻ ഹിഡുംബനെ വധിച്ചു...
ഇതോടെ ബാലൻ മുരുകനാണെന്ന് മനസ്സിലായ അഗസ്ത്യമുനി,
അദ്ദേഹത്തെ സ്തുതിച്ച് പ്രാർത്ഥിച്ചു...
അഗസ്ത്യമുനിയുടെ അപേക്ഷപ്രകാരം മുരുകൻ ഹിഡുംബനെ ജീവിപ്പിച്ചു... 
പുനർജ്ജീവിച്ച ഹിഡുംബൻ താൻ മലകൾ കൊണ്ടുവന്ന പോലെ,
പൂജാദ്രവ്യങ്ങൾ കാവടിയിൽ കെട്ടിക്കൊണ്ട് വരുന്ന ഭക്തരെ അനുഗ്രഹിക്കണമെന്നും ഒപ്പം തന്നെ ദ്വാരപാലകൻ  ആക്കണമെന്നും ശ്രീമുരുകനോട് അപേക്ഷിച്ചു...
കാവടി മഹോത്സവത്തിന്റെ ഭാഗമായി ചില  സുബ്രമണ്യക്ഷേത്രങ്ങളിൽ ഹിഡുംബൻ പൂജ എന്നൊരു പൂജയുമുണ്ട്...

"ഓം മുരുകാ...
ഹര ഹരോ ഹര ഹര..."