Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, September 3, 2020

ശിവപൂജ

ദുരിതശാന്തിക്കും ആരോഗ്യ വര്‍ദ്ധനവിനും ഉദ്ദിഷ്ടകാര്യ ലബ്ധിക്കും ശിവപൂജ !

സംസ്കൃതത്തിലെ ഒരു സുപ്രസിദ്ധമായ മന്ത്രമാണ് ‘ഓം നമഃ ശിവായ’. ശിവനെ നമിക്കുന്നു, 
ശിവനെ ആരാധിക്കുന്നു എന്നതാണ് ഈ മന്ത്രത്തിന്റെ അര്‍ഥം. 

അഞ്ച് അക്ഷരങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പഞ്ചാക്ഷരീമന്ത്രം എന്നും നമഃ ശിവായ അറിയപ്പെടുന്നു. 

യജുർവേദത്തിലെ ശ്രീ രുദ്ര ചക്രസ്തോത്രത്തിൽ നിന്നെടുത്തിട്ടുള്ള ഒരു മന്ത്രമാണ് ഇത്. വേദങ്ങളുടെ അന്തസത്തയിൽ പരാമർശിച്ചിരിക്കുന്ന പരമശിവന്റെ ഏറ്റവും പരിപാവനമായ നാമം കൂടിയാണ് നമഃ ശിവായ. 
 
ഹൈന്ദവവിശ്വാസ പ്രകാരം ത്രിമൂർത്തികളിലെ ഒരുമൂർത്തിയും സംഹാരത്തിന്റെ ദേവനുമായാണ് ശിവനെ ആരാധിക്കുന്നത്. ഹിമവാന്റെ പുത്രിയായ ദേവി പാർവ്വതിയാണ് ശിവന്റെ പത്നി. ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ എന്നിവർ പുത്രന്മാരാണെന്നുമാണ് ഐതിഹ്യം. ദേവന്മാരുടെ ദേവനായാണ് ശിവഭഗവാനെ ശൈവർ ആരാധിച്ചുപോരുന്നത്. ശിവന്റെ ശിരസ്സിൽ ഗംഗയും ചന്ദ്രനും സ്ഥിതി ചെയ്യുന്നുവെന്നും ശിവന് മൂന്ന് കണ്ണുകളാണുള്ളതെന്നും നെറ്റിയിലുള്ള മൂന്നാം കണ്ണ് അഥവാ തൃക്കണ്ണ് അഗ്നിമയമാണെന്നുമാണ് വിശ്വാസം.  
 
സാമാന്യ വിധികളനുസരിച്ചാണ് ശിവപൂജ നടത്തേണ്ടത്. ശിവനെ പൂജിക്കുമ്പോള്‍ ആദ്യമായി ശിവന്റെ വാഹനമായ നന്ദികേശനെയും മഹാകാളയേയുമാണ് പൂജിക്കേണ്ടത്. തുടര്‍ന്ന് ഗംഗ, യമുന, സരസ്വതി, ശിവഗണങ്ങള്‍, ശ്രീ ഭഗവതി, വാസ്തു പുരുഷന്‍, ഗുരു, ശക്തി എന്നിവരെയും പൂജിക്കണം. പിന്നീടാണ് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കേണ്ടത്. കൂവള ഇല, ഭസ്മം, അര്‍ഘ്യപാദങ്ങള്‍ എന്നിവയോടു കൂടി വേണം ശിവനെ പൂജിക്കാന്‍.
 
എരുക്കിൻപൂവ്, കരവിരം, ഉമ്മം, താമര, ചെബകം, ജമന്തി, ചുവന്ന മന്ദാരം, വെള്ളതാമര, അശോകം, കരിംകൂവളം, കടലാടി, ഇലഞ്ഞി എന്നീ പുഷ്പങ്ങളാണ് ശിവ പൂജയ്ക്കായി ഉപയോഗിക്കേണ്ടത്. പൂജയ്‌ക്ക് ദേഹശുദ്ധി, പരിസരശുദ്ധി, മനഃശുദ്ധി, വ്രതശുദ്ധി, അന്തരീക്ഷ ശുദ്ധി ഇവയും വളരെ അത്യാവശ്യമാണ്‌. ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്നകാലമാണ് ശനിദശാകാലം. ശിവനും ശിവന്റെ പുത്രന്മാരായ ഗണപതിക്കും സുബ്രഹ്മണ്യനും അയ്യപ്പനും ശനിയുടേയും രാഹുവിന്‍റേയും ദോഷങ്ങള്‍ എളുപ്പം മാറ്റാന്‍ കഴിയുമെന്നുമാണ് വിശ്വാസം.

🔔നമ്മുടെ പേജിലെ പോസ്റ്റുകൾ തുടന്നും കാണുവാനായി താഴെ👇👇👇👇👇👇👇 ലിങ്കിൽ click ചെയ്തു🎼
LIKE &FOLLOW ചെയ്യുക ഒപ്പം നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് SHARE ചെയ്യൂ...... 
https://m.facebook.com/kundayamsreemahadevartemple/

മരണത്തെ തോല്പിച്ചമാർക്കണ്ഡേയൻ

മരണത്തെ തോല്പിച്ച
മാർക്കണ്ഡേയൻ
==========================

*മരണദേവനായ യമനെപ്പോലും അടിയറവു പറയിച്ച മാർക്കണ്ഡേയൻ എന്ന മുനിയെക്കുറിച്ചു കേട്ടിട്ടുണ്ടോ കൂട്ടുകാർ ? | അദ്ദേഹത്തിന്റെ ജനനവുമായി ബന്ധപ്പെട്ട രസകരമായ ഒരു കഥ കേട്ടോളു . . .*

*വലിയ ശിവഭക്തനായിരുന്നു മൃകണ്ഡു  എന്ന മുനി . പക്ഷേ , അദ്ദേഹം ദുഃഖിതനായിരുന്നു . കാരണം അദ്ദേഹത്തിന് കുഞ്ഞുങ്ങളില്ലായിരുന്നു . തന്റെ ദുഃഖത്തിനൊരു പരിഹാരത്തിനായി മൃകണ്ഡു  വളരെക്കാലം ശിവനെ തപസ്സു ചെയ്തു . ഒടുവിൽ മൃകണ്ഡുവിനു മുന്നിൽ ശിവൻ പ്രത്യക്ഷനായിട്ടും ചോദിച്ചു " മൃകണ്ഡു , നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു . നിനക്ക് പതിനാറാമത്തെ വയസ്സിൽ മരിച്ചുപോവുന്ന ഉത്തമനും ബുദ്ധിശാലിയും ഭക്തനുമായ പുത്രനെയാണോ ദീർഘായുസ്സുള്ളവനും മഠയനും കൊള്ളരുതാത്തവനുമായ പുത്രനെയാണോ വേണ്ടത്? മടിക്കാതെ പറഞ്ഞാളൂ .

*ഭഗവാന്റെ വാക്കു കേട്ട് ഒട്ടും സംശയിക്കാതെ മൃകണ്ഡു ഉത്തമനായ ഒരു പുത്രനെയാണ് ആവശ്യപ്പെട്ടത് . അവനാണ് മാർക്കണ്ഡയൻ!*

*ബാല്യത്തിൽത്തന്നെ വേദങ്ങളും ശാസ്ത്രങ്ങളും മാർക്കണ്ഡേയൻ മനഃപാഠമാക്കി . വളരെ സമർഥനായ അവൻ പതിനാറാംവയസ്സിൽ മരണപ്പെടുമല്ലോ എന്നോർത്ത് അച്ഛനമ്മമാർക്ക് എന്നും സങ്കടമായിരുന്നു.

*ഒരിക്കൽ അവർ ഈ കാര്യങ്ങളെല്ലാം മാർക്കണ്ഡയനോട് പറയുകതന്നെ ചെയ്തു എന്നൽ മാർക്കണ്ഡേയൻ മരണത്തെ ഒട്ടും ഭയപ്പെട്ടില്ല . അന്നുമുതൽ അവൻ തന്റെ ഇഷ്ടദേവനായ ശിവഭഗവാനെ തപസ്സു ചെയ്യാൻ തുടങ്ങി .

*അങ്ങനെ മാർക്കണ്ഡേയന്റെ മരണദിവസമെത്തി . അപ്പോഴും അവൻ തപസ്സിൽത്തന്നെ മുഴുകിയിരുന്നു . അതുകൊണ്ട് യമകിങ്കരന്മാർക്ക് മാർക്കണ്ഡേയന്റെ അടുത്തേക്ക് ചെല്ലാനായതേയില്ല .

*ഒടുവിൽ മാർക്കണ്ഡേയനെ കൊണ്ടുപോകാൻ സാക്ഷാൽ യമദേവൻ തന്നെയെത്തി . അപ്പോൾ മാർക്കണ്ഡേയൻ എന്തു ചെയ്തതെന്നോ ? " എന്നെ രക്ഷിക്കണേ ' എന്നപേക്ഷിച്ചുകൊണ്ട് ശിവലിംഗത്തെ കെട്ടിപ്പിടിച്ചങ്ങു കിടന്നു . യമദേവന് ഇതുകൊണ്ടാന്നും ഒരു കുലുക്കവുമുണ്ടായില്ല . വിഗ്രഹത്തെയും മാർക്കണ്ഡയനെയും ലക്ഷ്യമാക്കി യമൻ തന്റെ കയറെറിഞ്ഞു .

*അദ്ഭുതം ! അതോടെ വിഗ്രഹം രണ്ടായി പിളർന്ന് അതിൽ നിന്നും സാക്ഷാൽ ശിവഭഗവാൻതന്നെ ഇറങ്ങിവന്നു . കുപിതനായ ശിവൻ യമനെ വധിച്ചു . തന്റെ ഭക്തനായ മാർക്കണ്ഡയനെ അനുഗ്രഹിക്കുകയും ചെയ്തു .

*ശിവഭഗവാന്റെ അനുഗ്രഹത്താൽ മാർക്കണ്ഡേയൻ പിന്നെയും പത്തു കോടി വർഷക്കാലം സന്തോഷമായി ഭൂമിയിൽ ജീവിച്ചു .*
ഓം നമഃ ശിവായ ശംഭോ മഹാ ദേവാ........

നമ്മുടെ ഈ പേജിലെ പോസ്റ്റുകൾ തുടന്നും കാണുവാനായി പേജ് LIKE& FOLLOW ചെയ്യൂ... 
നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ കൂടി ചെയ്യൂ...... ഓം നമഃശിവായ... 
https://m.facebook.com/kundayamsreemahadevartemple/

മഹാ മൃത്യുഞ്ജയപുഷ്പാഞ്ജലി

🌸മഹാ മൃത്യുഞ്ജയപുഷ്പാഞ്ജലി 🌸

🌷പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയില്‍ നിന്നുമാണ്  ലോകമറിഞ്ഞത്  ലോകത്തിൽ മൃത്യുഞ്ജയ മന്ത്രം അറിഞ്ഞിരുന്ന ഒരേ ഒരു വ്യക്തിയായിരുന്നു ഋഷി മാർക്കണ്ഡേയൻ. ഒരിക്കൽ ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇപ്രകാരമാണ് രഹസ്യമായിരുന്ന മന്ത്രം ലോകമറിഞ്ഞത്.

🌷ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം
ഉർവാരുകമിവ ബന്ധനാന്
മൃത്യോർമുക്ഷീയ മാമൃതാത്🌷

മത്തങ്ങയെ അതിന്റെ തണ്ടിൽനിന്നും വേർപ്പെടുത്തുന്നതുപോലെ, (നിഷ്പ്രയാസം എന്നർത്ഥം. ഈ പദത്തെ മഹാവ്യാധി എന്നും വിവക്ഷിക്കപ്പെടുന്നു.) ജന്മ കർമ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം എന്‍റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.
അതുവരെ ചെടിയിലിരുന്നു പൂത്തും കായ്ച്ചും പാകപ്പെട്ടുവന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ആ ചെടിയില്‍നിന്നും വേര്‍പെട്ടു പോകുന്നുവല്ലോ. മനുഷ്യനും മുക്തിയിലെക്കുള്ള ഒരു മാര്‍ഗ്ഗമായി ഇതിനെ കാണാവുന്നതാണ്.

ഈ മന്ത്രം ദിവസവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. ഇതു വളരെ ശക്തിയുള്ള മന്ത്രമായി കരുതപ്പെടുന്നു. ആയതിനാല്‍ ഇതു ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു. രോഗ ശമനത്തിനും ആയുര്‍ദോഷ പരിഹാരത്തിനും ഉത്തമമാണ്.
ഗ്രഹപ്പിഴാ കാലങ്ങളില്‍ ജന്മ നക്ഷത്രം തോറും മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നത് സര്‍വൈശ്വര്യപ്രദായകവും ദീര്‍ഘായുര്‍പ്രദവും രോഗ ദുരിതാദികള്‍ ഉള്ളവര്‍ നടത്തുന്നത് ആരോഗ്യ ദായകവും ആകുന്നു.

രോഗ ശമനത്തിനും, ആയുരാരോഗ്യ സൗഖ്യത്തിനും വളരെ ഫലപ്രദമായ വഴിപാടാണ് മൃത്യുഞ്ജയ പുഷ്പാഞ്ജലി. ദശാസന്ധികളിലും, രോഗദുരിതാദികള്‍ വരുമ്പോഴും, ഗ്രഹപ്പിഴാകാലങ്ങളിലും ശിവപ്രീതികരമായ മൃത്യുഞ്ജയ പുഷ്പാഞ്ജലി പേരും നാളും പറഞ്ഞ് പക്കപ്പിറന്നാള്‍ തോറും നടത്തുന്നത് വളരെ ഗുണകരമാണ്.

LIKE &FOLLOW  page id :- https://m.facebook.com/kundayamsreemahadevartemple/

ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം

ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം
🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

 ത്രിമൂർത്തികളിലൊരാളായ പരമശിവൻ എല്ലാവരിലും പ്രസാദകരമായ ആനന്ദം നൽകി വരുന്ന ദേവനാണ് '

വളരെ സൗമ്യനും അതീവ കോപിഷ്‌ഠനുമായ രീതിയിലാണ് മഹാദേവനെ പ്രതീകവത്കരിച്ചിട്ടുള്ളത്. രൂപഭാവങ്ങൾ എല്ലാവരിലും അല്പ്പം ഭയപ്പാടുണ്ടാകുന്നു എന്നതും സത്യസന്ധമായ വസ്തുതയാണ്.

 ഈശ്വരനെ പേടിയോടെ സമീപിക്കേണ്ടതില്ല. പ്രേമസ്വരൂപനായ ആ ശക്തിയെ പ്രേമോദാരനായി ഭജിക്കുകയാണ് വേണ്ടത്. അത്‌ നമ്മിൽ പ്രേമം, കാരുണ്യം സഹാനുഭൂതി ആനന്ദം എന്നിവ പ്രദാനം ചെയ്യുന്നു. 

ശിവൻ മരണത്തിന്റെയും നാശത്തിന്റെയും നാഥനായി, സംഹാര മൂർത്തിയായി  വർത്തിക്കുന്നു.  ബ്രഹ്മാവ് പ്രപഞ്ചത്തെ ഉത്പാദിപ്പിക്കുമ്പോൾ, വിഷ്ണു അതിന്റെ  പോഷണത്തിന്റെ നാഥനായി പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. 

ശിവരൂപത്തിൽ  കാണുന്ന പ്രധാന സവിശേഷതയാണ്  ഭഗവാന്റെ  മൂന്നാമത്തെ കണ്ണ്.  ഈ കണ്ണിന് പിന്നിലെ രഹസ്യം എന്താണെന്നു നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ,

ഹൈന്ദവധർമ്മത്തിലെ എല്ലാ ഗ്രന്ഥങ്ങളും ശിവഭഗവാനെ  മൂന്നു കണ്ണുകളാൽ ഉള്ള രൂപമായാണ്  സൂചിപ്പിച്ചിട്ടുള്ളത്.  ഈ മൂന്നാമത്തെ കണ്ണിനെകുറിച്ചു വ്യത്യസ്ഥങ്ങളായ കഥകൾ നിലവിലുണ്ട്. 

പുരാണേതിഹാസങ്ങളിൽ എല്ലാം ഭഗവാൻ ശിവൻ തൃക്കണ്ണ്   തുറന്ന് പല തവണ ലോകത്തെ നാശത്തിൽ നിന്നും രക്ഷിച്ചതായ കഥകൾ വർണ്ണിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന്റെ നിലനില്പിനോ സന്തുലിതമായ സാഹചര്യം സൃഷ്ടിക്കുവാനോ തിന്മയെ ഇല്ലാതാക്കി നന്മയുടെ വിജയം ഉറപ്പിക്കാനോ വേണ്ടിയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ആണ് ഇങ്ങനെ മഹാദേവൻ തൃക്കണ്ണ് തുറന്നിട്ടുള്ളത്.

 എന്ന് ഈ കഥകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. തൃക്കണ്ണ് ചില പ്രത്യേകമായ അടിയന്തിര സാഹചര്യങ്ങളിൽ ആണ് തുറക്കുന്നത് എന്ന സൂചന ഇതിലൂടെ വ്യക്തമാവുന്നു.

മഹാദേവൻ തൃക്കണ്ണ് തുറന്ന ചില സന്ദർഭങ്ങൾ നമുക്ക് നോക്കാം. 

ശിവനും കാമദേവനും

ധ്യാനത്തിൽ ഇരുന്ന മഹാദേവനെ ഒരിക്കൽ കാമദേവൻ ശല്യപ്പെടുത്തി എന്നും ശിവൻ കോപത്താൽ മൂന്നാം കണ്ണ് തുറന്ന് കാമദേവനെ ശിവൻ നശിപ്പിച്ചു എന്നും കഥയുണ്ട്.

ധ്യാനനിരതനായി ഇരുന്ന ശിവൻ പ്രതികരിച്ചത്* *തൃക്കണ്ണ് തുറന്നാണ്. അങ്ങനെ എല്ലാം അറിയുന്ന*  *ആത്മീയ ഇന്ദ്രിയമായി തൃക്കണ്ണിനെ ഈ കഥയിലൂടെ  വിശേഷിപ്പിക്കുന്നു.
*ശിവ ഭഗവാനും പാർവതീ ദേവിയും*

പാർവ്വതിദേവിയുമൊത്തുള്ള നിരവധി കഥകൾ മഹാദേവനെപ്പറ്റിയുണ്ട്. ഒരിക്കൽ ദേവി   തമാശയ്ക്ക് ശിവന്റെ കണ്ണുകൾ മൂടിവെച്ചു എന്നും.അപ്പോൾ പ്രപഞ്ചം  മുഴുവൻ അന്ധകാരം പടർന്നുവെന്നും പറയുന്ന കഥയുണ്ട്*.

 അതായത് ശിവന്റെ രണ്ടു കണ്ണുകൾ സൂര്യനെയും ചന്ദ്രനെയും സൂചിപ്പിക്കുന്നു.അതുകൊണ്ടാണ് കണ്ണ് മൂടിയപ്പോൾ ഇരുട്ടായത്.ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്ന് ലോകത്തിൽ വെളിച്ചം തിരികെ കൊണ്ട് വന്നുവെന്നാണ് കഥ.ബാഹ്യമായ അവയവങ്ങൾക്ക് താത്കാലികമായ ക്ഷതം സംഭിച്ചാലും ആത്മചൈതന്യം നൽകുന്ന പ്രകാശത്തിലൂടെ ലോകത്തെ കാണാനും വെളിച്ചമേകാനും സാധിക്കുന്നു*.

 ആത്മീയ ഇന്ദ്രിയങ്ങൾ മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുന്നുവെന്ന് സൂചന.
യോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശം
ആത്മീയ ഉണർവിനെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായാണ്  ശിവന്റെ മൂന്നാം കണ്ണിനെ  സൂചിപ്പിക്കുന്നത്. നിരന്തര ധ്യാനത്തിലൂടെ യോഗിയായി  നേടിയെടുത്ത അറിവിനെയും ജ്ഞാനത്തെയും  അത് സൂചിപ്പിക്കുന്നു.

ഇങ്ങനെ  എല്ലാ യോഗികൾക്കും പിന്തുടരാനുള്ള മാർഗ്ഗനിർദേശമായി  പ്രചോദനമായി ഇത് ഭവിക്കുന്നു.  മഹാ യോഗിയായിരുന്ന ശിവൻ കഠിനമായ തപസ്സിലൂടെയാണ് ഇത് നേടിയെടുത്തത്.മൂന്നാമത്തെ കണ്ണ് ജ്ഞാനത്തിന്റെയും നീതിയുടെയും കണ്ണാണ്.അതിനാൽ അദ്ദേഹത്തിന്റെ പിന്നാലെ വരുന്ന സന്ന്യസ്ഥർക്കും വിശുദ്ധർക്കും ഇത് മാർഗ്ഗനിർദ്ദേശമാണ്*.

ഉണർവ് നേടുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.ഭാവിയെയും ഭൂതകാലത്തെയും കാണാൻ ശിവന്റെ മൂന്നാം കണ്ണ് സഹായിക്കുന്നു.ധ്യാനത്തിൽ മുഴുകുന്നവർക്ക് ഭാവിയിൽ അത് നേടിയെടുക്കാനാകും.അധിക ജ്ഞാനവും സിദ്ധിയും മൂന്നാം കണ്ണ് സൂചിപ്പിക്കുന്നു.അജ്ഞാനത്തെ നീക്കി ജ്ഞാനം നേടുന്നതിന്റെ പ്രതീകമായി തൃക്കണ്ണ് യോഗിയുടെ സവിശേഷതയായി പ്രചോദനമായി മാറുന്നു. 

സാധാരണക്കാരന് വഴികാട്ടി
നമ്മുടെ രണ്ടു കണ്ണുകളും ഭൗതിക ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.കർമ്മ ക്ഷേത്രത്തിലെ നമ്മുടെ അസ്തിത്വത്തിന് ഇത് സഹായിക്കുന്നു.നമ്മെ ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഇത് സഹായിക്കും.ആത്മീയ പാത നമ്മെ മോക്ഷത്തിൽ എത്തിക്കും.ശ്രദ്ധേയമായ സമയങ്ങളിൽ നാം പുനർ ചിന്തിക്കുകയും വേണം.

നമ്മെയും മനസ്സിനെയും ശരിയായ പാതയിൽ ആത്മസാക്ഷാത്ക്കാരം സാധ്യമാകും!

#ഓം #നമഃശിവായ
#ഹര #ഹര #മഹാദേവ!

നമ്മുടെ ക്ഷേത്രം പേജ് LIKE &FOLLOW  ചെയ്യൂ..... 
Page ID :- https://m.facebook.com/kundayamsreemahadevartemple/
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
🙏#ഓം_നമഃ_ശിവായ_ഓം_രുദ്രായ_നമഃ🙏 
🌺🌺🌻🌻🌺🌺🌻🕉️🌻🌺🌺🌻🌻🌺🌺
#ശിവസഹസ്രനാമസ്തോത്രംഅർത്ഥസഹിതം 
☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️☀️
#നാമം=152-156[കാല:*, ലോകധാതാ*, ഗുണാകര:*, സിംഹശാർദ്ദൂലരൂപ:*, ആർദ്രചർമ്മാംബരാവൃത:*,]
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
കാല:*
=====
കാലമായവൻ. 

സൃഷ്ടിയുടെ തുടക്കത്തിൽ ദൃശ്യമായതാണ് കാലം*പ്രകൃതി*ജീവൻ* എന്നിവ. അനാദിയായ കാലത്തിന്റെ ഗതി എഴുപത്തിയെട്ടാം നാമത്തിൽ വിവരിച്ചിട്ടുണ്ട്. കാലത്തിനെ നിയന്ത്രിക്കുന്നത് പരമാത്മാവ് ആകുന്നു. 
*കാല* എന്നതിനെ കാലൻ*അതായത് അന്തകൻ* എന്നും വ്യാഖ്യാനിക്കാം. ഓരോ ജീവജാലത്തിന്റെയും പ്രാരബ്ധകർമ്മം തീരുമ്പോൾ യമധർമ്മൻ ആ ജീവന്മാരെ ദേഹത്തിൽ നിന്നും വേർപെടുത്തുന്നു. അങ്ങനെ സ്ഥൂലശരീരത്തെ നശിപ്പിക്കുന്നതിനാൽ *കാലൻ*.ശിവനറിയാതെ മരണമില്ല എന്നൊരു പഴമൊഴിയോർക്കുക. 

ലോകധാതാ*
===========
ലോകങ്ങളുടെ പ്രഭുവായിരിക്കുന്നവൻ. 

കൈലാസവാസിയായ ഭഗവാൻ പതിന്നാലുലോകങ്ങളുടേയും കാര്യങ്ങൾ കൊണ്ടുനടത്തുന്നു. പലരൂപങ്ങളിലും ഈ ജഗത്ത് മുഴുവൻ ഇതിനായി വ്യാപിച്ചിരിക്കുന്നു, എന്ന് *മഹാഭാരതം* അനുശാസനപർവ്വത്തിൽ* ദാനധർമ്മവിഭാഗത്തിൽ പറയുന്നു. 

*ബഹുഭിർ വിവിധൈ: രൂപൈർവിശ്വം 
വ്യാപ്തമിദം ജഗത്* 

ചരാചരങ്ങൾക്കെല്ലാം അർഹതയുള്ളത് നൽകുന്നു. അതിനാൽ *ലോകധാതാ*.

ഗുണാകര:*
=========
എല്ലാ സത്ഗുണങ്ങളുടെയും മൂർത്തീകരണമായവൻ ആണ് ശിവൻ. 

തന്റെ ഭക്തന്മാർക്ക് അവർ തന്നോട് അടുക്കുംതോറും അവരുടെ ആദ്ധ്യാത്മികവളർച്ചയനുസരിച്ച് *അമാനിത്വം*, *അദംഭിത്വം*, *അഹിംസാക്ഷാന്തി*, *ആർജ്ജവം*, *നിത്യാനിത്യവസ്തുവിവേകം*, *ഷഡ്സമ്പത്തിവൈരാഗ്യം* എന്നീ ഗുണങ്ങൾ ആവശ്യപ്പെടാതെ തന്നെ ഭഗവാൻ നൽകുന്നു. 

സിംഹശാർദ്ദൂലരൂപ:*
================
സിംഹത്തിന്റെയും വ്യാഘ്രത്തിന്റെയും രൂപത്തിലുള്ളവൻ. 

പ്രപഞ്ചസൃഷ്ടി മുഴുവൻ ഭഗവാന്റെ രൂപം തന്നെ എന്ന് 43, 44 നാമങ്ങളിൽ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ഈ നാമം പറഞ്ഞിരിക്കുന്നത് ക്രൂരമൃഗങ്ങളുടെ രൂപവും ഭഗവാന്റേത്* തന്നെയാകുന്നു എന്ന് അറിയിക്കുന്നതിനാണ്. 

ആർദ്രചർമ്മാംബരാവൃത:*
=====================
നനഞ്ഞ തോലാകുന്ന വസ്ത്രം ധരിച്ചവൻ.

ഗജാസുരനെ* വധിച്ച ശേഷം ഉടനെ തന്നെ ഗജത്തിന്റെ തോൽ ഉരിഞ്ഞെടുക്കുകയും, ചോരയിൽ മുങ്ങി നനഞ്ഞ ആ തോൽ ആടയാക്കുകയും ചെയ്തു. 

#ഹരനമഃപാർവ്വതീപതയെഹരഹരമഹാദേവാ 🙏
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
{
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

തിങ്കളാഴ്ചവ്രതം

തിങ്കളാഴ്ചവ്രതം

ശ്രീപരമേശ്വരനെ പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ചൈത്രം, വൈശാഖം, ശ്രാവണം, കാര്‍ത്തിക എന്നീ മാസങ്ങളില്‍ ഇതനുഷ്ഠിച്ച് വരുന്നു. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി അനുഷ്ടിക്കാറ്. ഭര്‍ത്താവ്, പുത്രന്‍ ഇവര്‍ മൂലം സൗഖ്യം ലഭിക്കുന്നതിനാണ് തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്. ജാതകത്തില്‍ ചന്ദ്രന്റെ ദോഷം പരിഹരിക്കുന്നതിനും വൈധവ്യദോഷപരിഹാരത്തിനും മംഗല്യ സിദ്ധിക്കും തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നു. വ്രതക്കാര്‍ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമേ ആഹാരം കഴിക്കാന്‍ പാടുള്ളൂ. ശിവപുരാണ പാരായണം നടത്തണം.

സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കളാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി. ഋഷിവര്യനായ യാജ്ഞവൽക്യൻ മുനിയുടെ പത്നി മൈത്രേയിയെ കണ്ട് സങ്കടം ഉണർത്തിച്ചു. അവരുടെ നിർദേശപ്രകാരം സീമന്തിനി തിങ്കളാഴ്ച വ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരൻ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തിൽ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാർ കെട്ടി വലിച്ച് നാഗസഭയിൽ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെ കണ്ട നാഗരാജാവ് കുമാരനോട് തന്റെ പരദേവത ആരാണ് എന്നു ചോദിച്ചു. തെല്ലും സംശയം കൂടാതെ ’സർവ്വശക്തനായ തിങ്കൾ ചൂടന്‌ നമസ്ക്കാരം’ എന്നു പറഞ്ഞു. കുമാരന്റെ ശിവഭക്തിയിൽ സന്തോഷമായ നാഗരാജാവ് രാജകുമാരനെ ഭൂമിയിൽ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭർത്താവിനെ തിരിച്ച് കിട്ടി.തിങ്കളാഴ്ചകൾ മുടങ്ങാതെ ശിവക്ഷേത്ര ദർശനവും പരമശിവന് കൂവളത്തിലയും, ശ്രീപാർവ്വതി ദേവിയ്ക്ക് വെളുത്ത പുഷ്പങ്ങളും നൽകുക എന്നിവ ഭർത്താവിന്റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗലഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളതു. ഒരിക്കൽ എന്നു വച്ചാൽ, ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ചിലർ ശിവക്ഷേത്രത്തിലെ നേദ്യചോറാണ് കഴിക്കാറ്.

തിങ്കളാഴ്ചദിവസം ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണു. ശിവന്റെ മന്ത്രങ്ങൾ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിനു തുല്യഫലം നൽകുന്നതാണു. ശിവപാർവ്വതി മന്ത്രങ്ങൾ ചേർത്ത് വേണം ശിവനെ ഭജിക്കാൻ. എന്തെന്നാൽ പരമശിവന്റെ പകുതി ശരീരം ശ്രീപാർവ്വതി ദേവിക്കയി കരുതപ്പെടുന്നു.
'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവിമാഹാത്മ്യവും അന്നേ ദിവസം ജപിക്കുന്നത് ഉചിതമാണു.

തിങ്കളാഴ്ച വ്രതമെടുത്താല്‍ ലഭിക്കുന്ന ഗുണം :
മന:ശാന്തി, പുത്രലാഭം, ദീര്‍ദാമ്പത്യം

ശിവാഷ്ടോത്തരശതനാമാവലി (108 ശിവനാമങ്ങള്‍)

ഓം ശിവായ നമഃ
ഓം മഹേശ്വരായ നമഃ
ഓം ശംഭവെ നമഃ
ഓം പിനാകിനെ നമഃ
ഓം ശശിശേഖരായ നമഃ
ഓം വാമദേവായ നമഃ
ഓം വിരൂപാക്ഷായ നമഃ
ഓം കപർദിനെ നമഃ
ഓം നീലലോഹിതായ നമഃ
ഓം ശങ്കരായ നമഃ
ഓം ശൂലപാണയെ നമഃ
ഓം ഖട്വാ ങിനെ നമഃ
ഓം വിഷ്ഹ്ണുവല്ലഭായ നമഃ
ഓം ശിപിവിഷ്ഹ്ടായ നമഃ
ഓം അംബികാനാതായ നമഃ
ഓം ശ്രീകണ്ഠായ നമഃ
ഓം ഭക്തവത്സലായ നമഃ
ഓം ഭവായ നമഃ
ഓം ശർവായ നമഃ
ഓം ത്രിലോകേശായ നമഃ
ഓം ഷിതികണ്ഠായ നമഃ
ഓം ശിവപ്രിയായ നമഃ
ഓം ഉഗ്രായ നമഃ
ഓം കപാലിനെ നമഃ
ഓം കാമാരയെ നമഃ
ഓം അന്ധകാസുര സൂദനായ നമഃ
ഓം ഗംഗധരായ നമഃ
ഓം ലലാതാക്ഷായ നമഃ
ഓം കാലകാലായ നമഃ
ഓം കൃീപാനിധയെ നമഃ
ഓം ഭീമായ നമഃ
ഓം പരഷുഹസ്റ്റായ നമഃ
ഓം മൃഗപാണയെ നമഃ
ഓം ജടാധരായ നമഃ
ഓം കൈലാസവാസിനെ നമഃ
ഓം കവചിനെ നമഃ
ഓം കഠോരായ നമഃ
ഓം ത്രിപുരാന്തകായ നമഃ
ഓം വൃീഷ്ഹാ.ങ്കായ നമഃ
ഓം വൃീഷ്ഹഭാരൂഢയ നമഃ
ഓം ഭസ്മൊദ്ധൂലിറ്റ വിഗ്രഹായ നമഃ
ഓം സാമപ്രിയായ നമഃ
ഓം സ്വരമയായ നമഃ
ഓം ത്രയീമൂർത്തയെ നമഃ
ഓം അനീശ്വരായ നമഃ
ഓം സർവഗ്യായ നമഃ
ഓം ദേവായ നമഃ
ഓം മഹാദേവായ നമഃ
ഓം അവ്യയായ നമഃ
ഓം ഹരയെ നമഃ
ഓം ഭഗനേത്രാതിദെ നമഃ
ഓം അവ്യക്തായ നമഃ
ഓം ദക്ഷാധ്വരഹരായ നമഃ
ഓം പരമാത്മനെ നമഃ
ഓം സോമസൂര്യാഗ്നിലോചനായ നമഃ
ഓം ഹവിഷ്ഹെ നമഃ
ഓം യഗ്യമമായ നമഃ
ഓം സോമായ നമഃ
ഓം പഞ്ചവക്തരായ നമഃ
ഓം സദാശിവായ നമഃ
ഓം വിശ്വേശ്വരായ നമഃ
ഓം വീരഭദ്രായ നമഃ
ഓം ഗണനാഥായ നമഃ
ഓം പ്രജാപതയെ നമഃ
ഓം ഹിരണ്യരെതസെ നമഃ
ഓം ദുർധർശായ നമഃ
ഓം ഗിരീഷായ നമഃ
ഓം ഗിരിഷായ നമഃ
ഓം അനഘായ നമഃ
ഓം ഭുജൺ^ഗഭൂഷ്ഹണായ നമഃ
ഓം ഭർഗായ നമഃ
ഓം ഗിരിധന്വനെ നമഃ
ഓം ഗിരിപ്രിയായ നമഃ
ഓം കൃതിവാസസെ നമഃ
ഓം പുരാരാതയെ നമഃ
ഓം ഭഗവതെ നമഃ
ഓം പ്രമതാധിപായ നമഃ
ഓം മൃത്യുജ്ഞയായ നമഃ
ഓം സൂക്ഷ്മതനവെ നമഃ
ഓം ജഗദ്വാപിനെ നമഃ
ഓം ജഗദ്ഗുരുവെ നമഃ
ഓം വ്യോമകേശായ നമഃ
ഓം മഹാശേനജനകായ നമഃ
ഓം ചാരുവിക്രമായ നമഃ
ഓം രുദ്രായ നമഃ
ഓം ഭൂതപതയെ നമഃ
ഓം സ്താണവെ നമഃ
ഓം അഹിർബുധന്യായ നമഃ
ഓം ദിഗമ്പരായ നമഃ
ഓം അഷ്ഠമൂർത്തയെ നമഃ
ഓം അനേകാത്മനെ നമഃ
ഓം സാത്വികായ നമഃ
ഓം ശുദ്ദവിഗ്രഹായ നമഃ
ഓം ശാശ്വതായ നമഃ
ഓം ഖണ്ഡപരശവെ നമഃ
ഓം അജായ നമഃ
ഓം പാശവിമോചകായ നമഃ
ഓം മൃഡായ നമഃ
ഓം പശുപതയെ നമഃ
ഓം ഹരായ നമഃ
ഓം പൂശദന്താപിതെ നമഃ
ഓം അവ്യഗ്രായ നമഃ
ഓം സഹസ്രാക്ഷായ നമഃ
ഓം സഹസ്രപദെ നമഃ
ഓം അപവർഗപ്രദായ നമഃ
ഓം അനന്തായ നമഃ
ഓം താരകായ നമഃ
ഓം പരമേശ്വരായ നമഃ