Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 8, 2021

മനീഷപഞ്ചകം

🥰മഹാദേവനും ശങ്കരാചര്യനും🥰

 മനീഷപഞ്ചകം
****************
ഒരിക്കൽ സ്വാമി ശങ്കരാചര്യൻ കാശിയിൽ എത്തി കുളികഴിഞ്ഞു നടന്നു വരുന്നു..... 4 വേദവും 6 ശാസ്ത്രവും അറിഞ്ഞ മഹാ ജ്ഞാനിയാണ് താൻ എന്ന അഹംകാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു... തന്നിൽ കീഴെയുള്ള വർണകാരോട് (താഴ്ന്ന ജാതിക്കാർ) ഒരുതരം, പുച്ഛവും തോന്നിയിരുന്നു..

നടന്നു വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ എതിരെ ഒരു ചാണ്ഡളനും, അദ്ദേഹത്തിന്റെ ഭാര്യയും,2 മക്കളും, 4 നായകളും, ഒരു കാളയും ആയി നടന്നു വരുന്നത് കണ്ടു.... അദ്ദേഹത്തിന് വെറുപ്പ് തോന്നി... ശങ്കരൻ പറഞ്ഞു...

ചാണ്ഡള.... വഴിമാറി നിൽക്കു.. ഞാൻ, ബ്രഹ്മണനായ ശങ്കരൻ, സ്നാനം കഴിഞ്ഞു വരികയാണ്..ചാണ്ഡളനായ നീ മാറി നിൽക്കുക...

അയാൾ പറഞ്ഞു....

മഹാ പണ്ഡിതാനായ ബ്രാഹ്മണ.... അങ്ങേക്ക് വേദ ബുദ്ധി ഉണ്ടങ്കിലും പ്രായോഗിക ബുദ്ധി ഇല്ലേ... ഞങ്ങൾ  ഇത്രയും പേര് ഈ ചെറിയ വഴിയിലൂടെ നടന്നു വരുന്നു... അങ്ങ് ഒരാൾ അല്ലേ ഉള്ളു...ഞങ്ങൾ ഇത്രയും പേര് വഴിമാറുന്നതിനേക്കാൾ അങ്ങ് ഒരാൾ വഴിമാറിയാൽ പോരെ...

ആചര്യയന് ഏതു കേട്ട് ദേഷ്യം വന്നു...

വിഡ്ഢി... നിനക്ക് എന്തറിയാം... നാം വേദ പണ്ഡിതനും, നീ ചാണ്ഡളനുമാണ്...
നീ നമ്മുക്ക് വഴി മാറി തരിക...

ഒന്ന് ചിരിച്ചിട്ട് അയാൾ ചോദിച്ചു... അല്ല ആചര്യ... ഒരു സംശയം....

🥰ഞാൻ എന്ന ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്..... അങ്ങയുടെ ആത്മാവിൽ നിന്ന് എന്ത് വ്യത്യാസമാണ് എന്റെ ആത്മാവിനുള്ളത്... എല്ലാം ബ്രഹ്മത്തിൽ നിന്നും ആരഭിച്ചു ബ്രഹ്മത്തിൽ ലയിക്കുന്നു.... ശരീരമാകട്ടെ നശ്വരവും... ഏതു നിമിഷവും ചിതയിൽ എരിയാം.... ആ ഒഴുകുന്ന ഗംഗയിലും, ഈ കിടക്കുന്ന ചെളി വെള്ളത്തിലും ഒരേ ചൈതന്യമാണ് എന്നറിയാത്തവൻ എങ്ങനെ ജ്ഞാനിയാകും. ശരീരം ചെയ്യുന്ന കർമങ്ങൾക്ക് സാക്ഷി മാത്രം ആകുന്ന ആത്മാവ് ബന്ധിതമാണോ....
അങ്ങ് ശ്വസിക്കുന്ന പ്രണനും, ഞാൻ ശ്വസിക്കുന്ന പ്രണനും തമ്മിൽ അന്തരം എന്താണ്...

ആചര്യൻ കുറേ നേരം തർക്കിച്ചു എങ്കിലും തോറ്റുപോയി..... തന്റെ മുന്നിൽ നിൽക്കുന്നത് നിസാരനല്ല എന്ന് മനസിലാക്കിയ അദ്ദേഹം,അവസാനം ചാണ്ഡളനോട്‌ ക്ഷമ ചോദിച്ചു കാലിൽ വീണു... കണ്ണ് തുറന്നു നോക്കുമ്പോൾ
അദ്ദേഹം ഞെട്ടിപ്പോയി...

മുന്നിൽ ചാണ്ഡളനായി വന്നത് മഹാദേവനും, ഭാര്യ ഉമാദേവിയും,2 മക്കൾ ഗണപതിയും, സുബ്രഹ്മണ്യനും,
4 നായകൾ 4 വേദങ്ങളും, കാള നന്ദികേശും ആയിരുന്നു....

തെറ്റു മനസിലാക്കിയ അദ്ദേഹം ശിവനെ
ചാണ്ഡളന്റെ രൂപത്തിൽ 5 ശ്ലോകം കൊണ്ട് പരത്ബ്രഹ്മം ആയി സ്തുതിച്ചു..
ആ ശ്ലോകങ്ങളാണ് മനീഷപഞ്ചകം എന്ന പേരിൽ പ്രസിദ്ധമായത്.....

♥️അതിൽ എനിക്കിഷ്ടപ്പെട്ട ഒരു വരി..

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ.......

സാരം
*******
ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശുഭദിനം...
.... Vishnu..🥰
കടപ്പാട് fb പോസ്റ്റ്
https://www.facebook.com/groups/944437072697141/permalink/1261881754286003/