Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, December 10, 2019

ദേവദേവൻ

♾♾🌻♾♾🌻♾♾🌻♾♾


                *🌹ധ്യാനശ്ലോകങ്ങൾ🌹*


*🚩 ശിവകല്പം*🚩


*32. ദേവദേവൻ*


*സൂര്യകോടിപ്രതീകാശം ചന്ദ്രകോടിസുശീതളം*
*അഷ്ടാദശഭുജം ദേവം പഞ്ചവക്ത്രം ത്രിലോചനം*
*അമൃതാർണ്ണവമദ്ധ്യസ്ഥം ബ്രഹ്മവിദ്യോപരിസ്ഥിതം*
*കലാലഖട്വാംഗധരം ഘണ്ടാഡമരുവാദിനം*
*പാശാങ്കുശധരം ദേവം ഗദാമുസലധാരിണം*
*പട്ടസം ഖേടകം ഖഡ്കം മുദ്ഗരം ശൂലകുന്തകൌ*
*ബിഭ്രതം പരശും മുണ്ഡം വരദാഭയപാണിനം*
 *ലോഹിതം ദേവദേവേശം ഭാവയേത് സാധകാഗ്രണീഃ.*


🔱🚩🔱🚩🔱🚩🔱🚩🔱🚩🔱


*സാരം*

          *_✒കോടിസൂര്യന്മാരെപ്പോലെ തിളങ്ങുന്നവനും കോടി ചന്ദ്രന്മാരെപ്പോലെ കുളിർമ്മ നല്കുന്നവനും പതിനെട്ട് കൈകളും അഞ്ച് മുഖങ്ങളും മൂന്ന് കണ്ണുകളുമുള്ളവനും അമൃതക്കടലിൽ ഓങ്കാരത്തിനുമുകളിൽ ഇരിക്കയ്ക്കുന്നവനും കാളപ്പുറത്തേറിയവനും നീലകണ്ഠനും സർവ്വാഭരണഭൂഷിതനും കപാലം ഖട്വാംഗം എനിവ ധരിയ്ക്കുന്നവനും മണി, ഡമരു എന്നിവ വാദനം ചെയ്യുന്നവനും കയറ്, തോട്ടി, ഗദ, ഇരുമ്പുലയ്ക്ക, പട്ടസം, പരിച, വാള്, മുദ്ഗരം, ശൂലം, കുന്തം, മഴു, നരശിരസ്സ്, വരദമുദ്ര, അഭയമുദ്ര എന്നിവ ധരിയ്ക്കുന്നവനും ചുവപ്പ് നിറമുള്ളവനുമായ ദേവദേവേശനെ സാധകൻ ധ്യാനിയ്ക്കണം......🌹🌷🙏🏻_*
                            

*ഹരി ഓം*


വ്യാഖ്യാതാ: കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാട്


✍🏻 അജിത്ത് കഴുനാട്


♾🔥♾🔥♾🔥♾🔥♾🔥♾

*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

ഭസ്മ മാഹാത്മ്യം

*ഭസ്മ മാഹാത്മ്യം*

   *കോപത്തിന്റെ മുൻ നിരയിൽ നിൽക്കുന്ന ദുർവ്വാസാവ് മഹർഷി ക്ക് ഒരിക്കൽ യമലോകം കാണാനാഗ്രഹം ജനിച്ചു. ശിവന്റെ അംശവതാരമായ മുനി മനസ്സുകൊണ്ട് ശിവന്റെ അനുവാദം വാങ്ങി യമധർമ്മരാജാധാനിയിലെത്തി. ധർമ്മരാജൻ മുനിയെ പാദപൂജ ചെയ്ത് സൽക്കരിച്ച് കുശലം തുടങ്ങി. സംസാര മദ്ധ്യേ ചില നിലവിളികളും മറ്റും മുനി കേൾക്കാനിടയായി. ധർമ്മം മാത്രം നടക്കുന്ന യമലോകത്ത് ഇതെന്താണെന്ന് മുനി ചോദിച്ചു. പലതരം നരകങ്ങൾ ചുറ്റുമുണ്ടെന്നും അത് കുംഭീ പാകം എന്ന നരകത്തിൽ അവിടെ കിങ്കരന്മാർ നരകവാസികളെ ശിക്ഷിക്കയാണെന്നും ധർമ്മരാജൻ മറുപടി നൽകി. പുരാണങ്ങളിൽ പറയുന്നത് 28 നരകങ്ങൾ ഉണ്ടെന്നാണ്. അതിൽ ഒന്നാണ് കുംഭീ പാകം. മുനിക്ക് എല്ലാ നരകങ്ങളും ചുറ്റി കാണണമെന്ന് തോന്നി. ധർമ്മരാജൻ തന്റെ ദിവ്യ രഥത്തിൽ മുനിയേയും കൊണ്ട് യാത്ര തുടങ്ങി. കുംഭീ പാകം നരകത്തി ലെത്തിയപ്പോൾ മുനിയിറങ്ങി താഴേക്കു നോക്കി. അത്ഭുതമെന്ന് പറയട്ടെ നിലവിളിയൊന്നും കേൾക്കാനില്ല നരകവും കാണാനില്ല. സ്വർഗ്ഗതുല്യമായ ഒരു പ്രദേശം മുനിക്കനുഭവപ്പെട്ടു .ധർമ്മരാജാവിനോട് താൻ നരകമൊന്നും കാണുന്നില്ലെന്നും ദുർവ്വാസ്സാവ് പറഞ്ഞു. യമരാജാവ് പോയി നോക്കിയപ്പോൾ മാറ്റങ്ങൾ കണ്ട് അദ്ദേഹവും അതിശയിച്ചു ഇതെങ്ങനെ സംഭവിച്ചു? യമ ദേവന് പേടിയായി. ദേവേന്ദ്രൻ ഇതറിഞ്ഞാൽ! ദേവേന്ദ്രന് സ്വർഗ്ഗം നഷ്ടപ്പെട്ടാലത്തെകഥ!എന്തായാലും ഇന്ദ്രനെ വിവരം അറിയിക്കുക തന്നെ. വിവരങ്ങളറിഞ്ഞതും ഇന്ദ്രൻ ഐരാവതത്തിൽ കയറി പുറപ്പെട്ടു.ദേവേന്ദ്രൻ ഈ അത്ഭുതമാറ്റങ്ങൾ ബ്രഹ്മാവിനെ അറിയിച്ചു. ബ്രഹ്മാവ് വിഷ്ണുവിനെയും' .ബ്രഹ്മ വിഷ്ണു മറ്റു ദേവന്മാരോടു കൂടി ഈ അത്ഭുതം കാണാനെത്തി. ആർക്കും കാരണം അറിയാൻ കഴിഞ്ഞില്ല അറിയാമെങ്കിലും തനിക്കൊന്നുമറിയില്ലെന്ന് വിഷ്ണു ഭാവിച്ചു. ഇനിയിപ്പോൾ ഒരാൾക്കേ ഇതിനുത്തരം പറയാൻ കഴിയു. സാക്ഷാൽ മഹാദേവനായ പരമശിവന്. എല്ലാവരും കൂടി ശിവഭഗവാനെ  ശരണം പ്രാപിച്ചു. വിഷ്ണു വിവരങ്ങളെല്ലാം മഹേശ്വരനെ ധരിപ്പിച്ചു.ശിവന് വിവരങ്ങൾ കേട്ടപ്പോൾ തന്നെ കാര്യങ്ങൾ എളുപ്പം പിടി കിട്ടി. ഇത് ഭസ്മത്തിന്റെ മാഹാത്മ്യമാണ്. പ്രത്യേകിച്ച് ഏകാഗ്ര മനസ്സോടെ ശൈവ പഞ്ചാക്ഷരം ജപിച്ചു പൂശിയ ഭസ്മത്തിന്റെ മാഹാത്മ്യം. ദുർവ്വാസ്സാവ് മുനി കുനിഞ്ഞ് നരകത്തിലേക്ക് നോക്കിയപ്പോൾ അദ്ദേഹം ശരീരത്തിൽ പൂശിയ ഭസ്മത്തിൽ നിന്നും ഏതാനും ധൂളികൾ ആ    നരകത്തിലേയ്ക്ക് പതിച്ചു. തത്ക്ഷണം ആ നരകംസ്വർഗ്ഗ തുല്യമായി മാറി. അത്ര തന്നെ ' കാര്യം എത്ര നിസ്സാരം അല്ലേ? എന്തായാലും പരമശിവന്റെ അനുഗ്രഹത്താൽ ഒരു നരകം കുറഞ്ഞു. സ്വർഗ്ഗമായി മാറി. നരകത്തിലെ അന്തേവാസികളെ യഥാർത്ഥ സ്വർഗ്ഗത്തിലേക്ക് മാറ്റി. പുതിയ സ്വർഗ്ഗം (കുംഭി പാക സ്വർഗ്ഗം) പിതൃക്കൾക്ക് മോക്ഷത്തിനായി തുറന്നു കൊടുത്തു. പി തൃതീർത്ഥം എന്ന് അതിന്  പേരും നൽകി. ഈ തീർത്ഥക്കരയിൽ ശിവലിംഗത്തെയും ശക്തിസ്വരൂപിണിയായ ഉമയേയും പ്രതിഷ്ഠിക്കുവാൻ ദേവേന്ദ്രനോട് മഹേശ്വരൻ നിർദ്ദേശിച്ചു. ദേവന്മാർ അപ്രകാരമെല്ലാം നിർവ്വഹിക്കുകയും ചെയ്തു. ഏതാനും വിഭൂതി ധൂളികൾ കൊണ്ട് ഒരു നരകം ഇല്ലാതായി. ഒരു പുതിയ തീർത്ഥം തന്നെ ലഭിക്കുകയും ചെയ്തു* 

 *ഒരു നുള്ള് ഭസ്മം എടുക്കുമ്പോൾ നമ്മളെല്ലാം ഒന്നോർക്കുന്നതു നന്നായിരിക്കും. നാമെല്ലാം നാളെ ഒരു പിടി ഭസ്മം ആവാനുള്ളവർ ആണ്. കുചേലനായാലും കുബേരനായാലും പണ്ഡിതനാ യാലും, പാമരനായാലും.ഈ ബോധം മനസ്സിൽ വെച്ച് ധർമ്മ കർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചാൽ ഈ ഭൂമി തന്നെ സ്വർഗ്ഗം ' അല്ലെങ്കിൽ ഇവിടെ തന്നെ നരകം*

പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രം

*108 ശിവാലയങ്ങൾ* 

*⚜ക്ഷേത്രം :13⚜*
*പുരമുണ്ടേക്കാട് മഹാദേവ ക്ഷേത്രം*

നാമസ്തോത്രത്തിൽ പൊരണ്ടേക്കാട് എന്ന് പറഞ്ഞു കാണുന്ന ക്ഷേത്രമാണ് പുരമുണ്ടേക്കാടെന്ന പേരിൽ അറിയപ്പെടുന്നത്. മലപ്പുറം ജില്ലയിൽ എടപ്പാൾ ജംഗ്ഷനിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ തെക്കുകിഴക്കായി മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രപ്രതിഷ്ഠ നിർവഹിച്ചത് പരശുരാമനാണെന്നാണ് ഐതിഹ്യം .സ്വയംഭൂ ശിലയാണ് .പീഠത്തിൽ നിന്ന് ഒരു അടിയിലേറെ പൊക്കമില്ല. കിഴക്കോട്ടാണ് ദർശനം. ഗോപുരമില്ല .തറയും കരിങ്കല്ലിൽ തീർത്ത കട്ടിളയും അവിടെ അവശേഷിച്ചതാണോ ? അതോ നിർമ്മാണം പൂർത്തിയാകാതിരുന്നതോ ? ആർക്കും അറിഞ്ഞുകൂടാ .ചുറ്റുമുള്ള വെട്ടുകല്ലിൽ പണിത ആനപ്പള്ള മതിൽ ക്ഷേത്രം സംരക്ഷിക്കുന്നു. പടിഞ്ഞാറുവശത്ത് പ്രവേശനദ്വാരം മാത്രം. അതു കടന്നാൽ കാണുന്ന കൊച്ചു വിഷ്ണു ക്ഷേത്രം മേയ്ക്കാട്ടില്ലത്തെ വകയാണ് .അയങ്കലത്തു നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണെന്ന് പറയപ്പെടുന്നു .സാമാന്യം വലിയ നാലമ്പലവും, മനോഹരമായി കരിങ്കല്ലിൽ നിർമ്മിച്ച പ്രദക്ഷിണവഴിയും നമസ്കാരമണ്ഡപവും ശിവ ക്ഷേത്രത്തിന്റെ ശ്രേയസ് വർദ്ധിപ്പിക്കുന്ന വിധമാണ്. നമസ്കാര മണ്ഡപത്തിൽ രണ്ട് നന്ദിയുണ്ട് .ചതുര ശ്രീകോവിലാണെങ്കിലും കേരളത്തനിമയിൽ ഓടുമേഞ്ഞ് ഒരു ഗ്രാമക്ഷേത്രത്തിന്റെ ആകാരഭംഗിയോടെ നിലകൊള്ളുന്നു. തെക്കുപടിഞ്ഞാറേ മൂലയിൽ ശ്രീകോവിലിൽ ഗണപതിയും, ദക്ഷിണാമൂർത്തിയും, അയ്യപ്പനും, ശ്രീകൃഷ്ണനും വാണരുളുന്നു .പടിഞ്ഞാറേ മൂലയിൽ ശ്രീകൃഷ്ണന്റെ (ഭൂമിദാനം) പ്രതിഷ്ഠയുണ്ട് .ശ്രീകൃഷ്ണന്റെ ഈ ഭാവത്തോടെയുള്ള പ്രതിഷ്ഠ വിരളമാണ്.

ക്ഷേത്രത്തിലെ ശേഷിച്ച ഊരാള കുടുംബങ്ങൾ കരുവാട്, മേയ്ക്കാട്, നെഡ്ഢം എന്നിവയാണ്. ഓരോവർഷവും ഓരോ ഊരാള കുടുംബക്കാരാണ് ക്ഷേത്രഭരണം നടത്തിയിരുന്നത് .പിന്നീട് ഭൂപരിഷ്കരണ നിയമത്തിന്റെ പിടിയിൽ തളർന്ന ക്ഷേത്രത്തെ സംരക്ഷിക്കാൻ നാട്ടുകാരുടെ കമ്മിറ്റി രൂപം കൊണ്ടു .ആ കമ്മിറ്റി എച്ച്. ആർ .ആൻഡ് .സി. ഇ യുടെ നിയന്ത്രണത്തിൽ ക്ഷേത്രഭരണം നടത്തിവരുന്നു. തന്ത്രിസ്ഥാനം കൈനിക്കര തെക്കേടത്ത് മനയ്ക്കലേക്കാണ്. രണ്ടുനേരം പൂജയും ശിവരാത്രി ആഘോഷവും ഉണ്ട്. വടക്കുഭാഗത്തുള്ള ക്ഷേത്രക്കുളവും, കുളപ്പുരയും പഴയ മുറജപ കാലവും അഷ്ടമി വാരസദ്യയും ഓർത്തു കൊണ്ട് കഴിയുന്നു. കദളിപ്പഴനിവേദ്യവും തുലാഭാരവും ചതുശ്ശതവുമാണ് മുഖ്യ വഴിപാടുകൾ. ജലാഭിഷേകം പ്രധാനമാണ് .ഇളനീരാട്ടം പ്രിയങ്കരം .അത് മുടങ്ങാതിരിക്കാൻ ആണോ ഭക്തന്മാർ തെങ്ങിൻ തൈകൾ വഴിപാട് അർപ്പിക്കുന്നത് ?അതോ പഴയകാലത്ത് ധാരാളം തെങ്ങിൻ പറമ്പ് ക്ഷേത്രം വകയായി ഉണ്ടായിരുന്നോ ? ഇന്ന് മതിൽക്കകം ഉൾപ്പെടെ മൂന്ന് ഏക്കറിലധികം ക്ഷേത്രപറമ്പ് ദേവസ്വത്തിന് ഇല്ല. കിഴക്കേനടയിൽ കാണുന്ന നടപ്പുര ആധുനിക സാമഗ്രികൾ ഉപയോഗിച്ച് നിർമ്മിച്ചതാണ്. തന്മൂലം ഭക്തജനങ്ങൾക്ക് വിശ്രമിക്കാൻ സൗകര്യമുണ്ട്. മകരത്തിലെ പുണർതം ആണ് പ്രതിഷ്ഠാദിനം. പുരമുണ്ടേക്കാട്ട് മഹാദേവനെ ഭജിച്ചാൽ അപസ്മാരം മാറിക്കിട്ടും എന്നാണ് വിശ്വാസം. ധാരാളം അപസ്മാരരോഗികൾ ഭഗവാനെ ഭജിച്ച് സുഖംപ്രാപിച്ചു പോകാറുണ്ട് എന്ന് പഴമക്കാർ പറയുന്നു
പ്രധാന ആഘോഷങ്ങൾ 
ശിവരാത്രി 
തിരുവാതിര 
കർക്കിടക മാസത്തിലെ മഹാ ഗണപതി ഹോമം 
മണ്ഡല മാസത്തിൽ 
ഏകാദശ രുദ്ര ധാര 
സുകൃത ഹോമം 
പഞ്ചാക്ഷര ലക്ഷർച്ചന
ധനു മാസത്തിൽ ശ്രീ മദ്  ഭാഗവത സപ്താഹ യജ്ഞo