Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, February 17, 2020

ശിവരാത്രി വ്രതം ദമ്പതികള്‍ ഒരുമിച്ച്..

*🔱🔥ശിവരാത്രി വ്രതം ദമ്പതികള്‍ ഒരുമിച്ച്...🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ശിവരാത്രി വ്രതം ദമ്പതികള്‍ ഒരുമിച്ച്...
ശിവരാത്രി വ്രതം സര്‍വ്വപാപഹരമാണ്. അത് ഭാര്യയും ഭര്‍ത്താവും ഒരുമിച്ച് അനുഷ്ഠിക്കുന്നതാണ് ഉത്തമം. അന്ന് ഉപവാസമാണ് വിധി. പക്ഷെ, ഇളനീര്‍, പഴം, പാല്‍ എന്നിവ മിതമായി കഴിക്കാം. പകല്‍ ഉറങ്ങരുത്. ബ്രാഹ്മണര്‍ക്ക് ഭക്ഷണം നല്‍കുന്നത് വ്രതത്തിന്‍റെ ഫലസിദ്ധി വര്‍ദ്ധിപ്പിക്കും.
പാലാഴി മഥിക്കുമ്പോള്‍ ഉയര്‍ന്നുവന്ന കാളകൂട (ഹലാഹല) വിഷം ശ്രീപരമേശ്വരന്‍ ലോക നന്‍‌മയ്ക്കായി കഴിച്ച രാത്രിയാണ് ശിവരാത്രി. രജോ തമോ ഗുണങ്ങളെ നിയന്ത്രിച്ച് ഭക്തരില്‍ സാത്വിക ഭാവം വളര്‍ത്തുന്നു എന്നതാണ് വ്രതത്തിന്‍റെ മഹത്വം. ശിവരാത്രി വ്രതം അനുഷ്ഠിക്കുന്നവര്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ നിറവേറ്റി കുളിച്ച് ഭസ്മവും രുദ്രാക്ഷവും ധരിക്കണം. വീട്ടില്‍ വിളക്ക് കൊളുത്തി മഹാദേവനെ ധ്യാനിക്കണം. ഓം നമ:ശിവായ എന്ന പഞ്ചാക്ഷരീ മന്ത്രം 108 തവണ ജപിക്കണം. പ്രാത: സ്മരണ സ്തോത്രം, ബില്വാഷ്ടകം, ദ്വാദശ ജ്യോതിര്‍ലിംഗ സ്തുതി എന്നിവ ജപിച്ച് തൊഴുത് നമസ്കരിക്കുക.
പിന്നീട് ക്ഷേത്രദര്‍ശനം നടത്തണം. മൂലമന്ത്രമോ ഓം നമ:ശിവായയോ ആദ്യം ജപിച്ച് ക്ഷേത്രത്തിനു മൂന്ന് വലം വയ്ക്കണം. പിന്നീട് അകത്തുകയറി തൊഴാം. ശിവന് ഏറെ ഇഷ്ടം ജലധാരയാണ്. കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും ശിവന് പ്രിയം തന്നെ.സ്ത്രീകള്‍ പഞ്ചാംഗ നമസ്കാരവും പുരുഷന്‍‌മാര്‍ സാഷ്ടാംഗ നമസ്കാരവും ചെയ്യണം. നാമ ജപത്തോടെ ക്ഷേത്രത്തില്‍ കഴിയുന്നതാണ് നല്ലത്. വൈകുന്നേരം കുളിച്ച ശേഷം വീണ്ടും ക്ഷേത്ര പ്രവേശനം നടത്തി അര്‍ച്ചന ചെയ്യാം.പ്രദോഷ സമയത്തും ശിവ പൂജ ചെയ്യാം. അന്ന് ഉറക്കമൊഴിയുന്നതാണ് നല്ലത്. വെളുപ്പിന് ഇരുവരും കുളിച്ച ശേഷം ഒരിക്കല്‍ കൂടി ക്ഷേത്ര ദര്‍ശനം നടത്തി വേണം വ്രതം അവസാനിപ്പിക്കാന്‍....

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവസന്ദേശം

*🔱🔥ശിവസന്ദേശം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ദേശീയവും പ്രാദേശികവുമായ അനവധി ഉത്സവങ്ങളുടെ നാടാണല്ലോ ഭാരതം. പക്ഷേ ആഘോഷങ്ങളില്‍ മാഹാശിവരാത്രി വേറിട്ടതു തന്നെയാണ്. ആര്‍ഭാടവും ആഘോഷവുമല്ല, ജാഗരണത്തിനും ഉപവാസത്തിനും ഊന്നല്‍ നല്‍കിയിരിക്കുന്നു. ആദ്ധ്യാത്മിക രഹസ്യങ്ങളുടെ ചിന്തനങ്ങളാണ് ശിവരാത്രിയില്‍ നടക്കുന്നത്. ജ്ഞാനധാരണത്തിനുള്ള ഒരവസരം കൂടിയാണത്. മറ്റ് ഉത്സവങ്ങളില്‍ നിന്ന്ശിവരാത്രിയുടെ പ്രത്യേകത, ജാഗരണത്തിനും ഉപവാസത്തിനും ഊന്നല്‍ നല്‍കുന്നു എന്നതു തന്നെയാണ്.

സാധാരണ ദേവീദേവന്‍മാരുടെ ക്ഷേത്രങ്ങളില്‍ നിന്ന്‌വ്യത്യസ്തമായി ശിവക്ഷേത്രങ്ങളില്‍ ശിവനെ, ലിംഗരൂപത്തിലാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആദ്യത്തെ ശിവക്ഷേത്രം ഗുജറാത്തിലെ സോമനാഥ ക്ഷേത്രമാണ്. ഈ പ്രതിഷ്ഠയെകുറിച്ചും ഒരു ഐതിഹ്യമുണ്ട്‌. വിക്രമാദിത്യ രാജാവിന് ഒരു ദിവസം പൗര്‍ണ്ണമി നിലാവിന്റെ നിറത്തിലുള്ള ദിവ്യമായ പരമാത്മാവിന്റെ ദര്‍ശനം കിട്ടിയതായും,  ആ ദര്‍ശനം എപ്പോഴും അനുഭവിക്കുവാനായി വജ്രം കൊണ്ട് അണ്ഡാകൃതിയില്‍ ശിവലിംഗ പ്രതിഷ്ഠ നടത്തിയതായും പറയപ്പെടുന്നു. അതിനാലാണ് പരമേശ്വരന്റെ ഓര്‍മ്മ ചിഹ്നമായി അതുമാറിയത്.

ശിവജ്യോതിര്‍ലിംഗം എന്ന പേരില്‍തന്നെ ജ്യോതിസ്വരൂപം അടങ്ങിയിരിക്കുന്നുണ്ടല്ലോ. ശിവന്‍ അര്‍ത്ഥം മംഗളകാരി. ജ്യോതി അര്‍ത്ഥം പ്രകാശം. ലിംഗം അര്‍ത്ഥം അടയാളം. ജ്യോതിസ്വരൂപനെ പൂജാസൗകാര്യാര്‍ത്ഥം ശിവലിംഗമാക്കി. ആദ്യം ശിവലിംഗം നിര്‍മ്മിച്ചത് വജ്രം കൊണ്ടും, സ്ഫടികം കൊണ്ടുമായിരുന്നു. അതെല്ലാം കൊള്ളയടിക്കപ്പെട്ടു. പിന്നീട്ശിലയിലായി. ജ്യോതിസ്വരൂപനായ പരമാത്മാവ് നമ്മുടെയെല്ലാം മാതാവും പിതാവുമാണ്. ജ്യോതിര്‍ലിംഗം എന്ന് പറയുമ്പോള്‍ പരംപിതാ പരമാത്മാവിനെ തന്നെയാണ് ഓര്‍ക്കേണ്ടത്.

ശിവ പൂജയ്ക്കും ഏറെ പ്രത്യേകതകളുണ്ട്പ്രാചീന കാലം മുതല്‍ മനുഷ്യര്‍ ശിവപൂജചെയ്തു വരുന്നു. പുണ്യ ജലം തുള്ളികളായി ലിംഗത്തില്‍ ധാര ചെയ്യുന്നു. സദാ പരമാത്മാവിന്റെ ഓര്‍മ്മ മനസ്സില്‍ കിനിയണം. അഭിഷേകത്തിന് പാല്, തൈര്, തീര്‍ത്ഥംമുതലായവയുണ്ട്. കള്ളവും കളങ്കവുമില്ലാത്ത മനസ്സിന്റെ പ്രതീകമാണവയെല്ലാം.അര്‍ച്ചനയ്ക്ക് അരളിയുംകൂവളത്തിലയുമാണ് ഉപയോഗിക്കുന്നത്.ദുര്‍ഗുണങ്ങളും, മോശമായസ്വഭാവങ്ങളും ഭഗവാന് സമര്‍പ്പിക്കുന്നതിന്റെ പ്രതീകമാണിത്. ലിംഗത്തില്‍ മൂന്ന് ഭസ്മക്കുറികളും മദ്ധ്യഭാഗത്തായി കുങ്കുമതിലകവുമുണ്ട്. പരമാത്മാവിന്റെ സൃഷ്ടി, സ്ഥിതി, സംഹാര പ്രക്രിയകളുടെ മദ്ധ്യവര്‍ത്തികളായ ബ്രഹ്മാ, വിഷ്ണു, ശങ്കരന്‍മാരുടെ പ്രതീകമാണിത്.

ഭാരതത്തില്‍ പുരാതനമായതും, വിശിഷ്ടമായതുമായ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളുണ്ട്. ഭാരതത്തിന്റെ നാനാ കോണുകളിലുമായി അവ വിന്യസിക്കപ്പെട്ടിരിക്കുന്നു. ശിവ പരമാത്മാവിന്റെ കര്‍ത്തവ്യങ്ങളെ കുറിച്ചും മഹിമകളെക്കുറിച്ചുമെല്ലാം ഈ ക്ഷേത്രങ്ങള്‍ വിളംബരം ചെയ്തുകൊണ്ടിരിക്കുന്നു. സോമനാഥ ക്ഷേത്രം, കാശിയിലെ വിശ്വനാഥ ക്ഷേത്രം, രാമേശ്വരത്തെ ശിവപ്രതിഷ്ഠ മുതലായവ ഏറെ പ്രസിദ്ധമായവയാണ്. വിശ്വനാഥന്റെ അര്‍ത്ഥം ആ വാക്കില്‍ തന്നെയുണ്ട്.

സര്‍വ്വ ആത്മാക്കളുടെയും പിതാവാണവിടുന്ന്. ആത്മാക്കള്‍ക്ക്‌ സ്ത്രീ പുരുഷഭേദമില്ല, വര്‍ഗ്ഗവ്യത്യാസമില്ല, ധര്‍മ്മ വ്യത്യാസമില്ല. ആത്മാക്കളുടെ നാഥന്‍ പരമാത്മാ, കോടിക്കണക്കിന് ആത്മാക്കളുടെയും നാഥന്‍. അതിനാല്‍ എല്ലാവരും സഹോദരനും, സഹോദരിയുമാണ്. സോമനാഥന്റെ അര്‍ത്ഥം തന്നെ സോമരസം പ്രദാനം ചെയ്ത നാഥന്‍. ജ്ഞാനമാകുന്ന അമൃത്. ജ്ഞാനാമൃത് തന്ന  നാഥന്‍ തന്നെ വൈദ്യനാഥനായതും. ശരീരത്തെ ചികിത്സിക്കുന്ന സാധാരണ ഡോക്ടറും പറയാറുണ്ടല്ലോ, ഇനിയെല്ലാം ഈശ്വരന്റെ കൈയ്യിലാണ്എന്ന്. രോഗങ്ങളെയും, സംഘര്‍ഷങ്ങളെയും, അശാന്തികളെയും എല്ലാംഹരിച്ച്‌ സുഖം പ്രദാനം ചെയ്യാന്‍ വൈദ്യനാഥന് കഴിയും.

ശിവ ക്ഷേത്രങ്ങളില്‍ ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. ശ്രീകോവിലിനകത്ത്ശിവലിംഗ പ്രതിഷ്ഠ. അടുത്തുതന്നെയോ കുറച്ചുമാറിയോ ധ്യാനരൂപത്തിലിരിക്കുന്ന ശ്രീശങ്കരനെയും കാണാം. രാധാകൃഷ്ണനെയും, ലക്ഷ്മീനാരായണനെയും പോലെ ശിവശങ്കരന്‍ എന്നാണ്‌സങ്കല്‍പ്പം. എന്നാല്‍ ശിവനും ശങ്കരനും തമ്മില്‍ അന്തരംഉണ്ട്. പ്രകാശരൂപിയായ ഭഗവാന്‍ മംഗളകാരി ശിവലിംഗ രൂപത്തിലായിരിക്കും. ശ്രീശങ്കരന്‍ പരമപിതാവിനെ, മംഗളകാരിയെ ധ്യാനിക്കുന്ന യോഗേശ്വരന്‍. ഭക്തരും ജീവാത്മാക്കളുമായ നമ്മെ തന്നെയാണ് ശ്രീശങ്കരന്‍ പ്രതിനിധീകരിക്കുന്നത്. നമ്മളെല്ലാം കര്‍മ്മയോഗികളാണ്. തലയിലെ ജഢയില്‍ നിന്ന്ജ്ഞാനഗംഗ പ്രവഹിക്കുന്നു. അത്ആത്മജ്ഞാനത്തെ കാണിക്കുന്നു. മൂന്നാംകണ്ണ് തുറന്നിരിക്കുന്നു. ഭ്രൂമദ്ധ്യത്തിലെ തുറന്ന മൂന്നാംകണ്ണ് ഞാന്‍ ആത്മാവ് എന്ന ലഹരിയില്‍പാതി അടഞ്ഞ നിലയില്‍മറ്റു രണ്ട് കണ്ണുകള്‍. കഴുത്തിലെ നാഗങ്ങള്‍ ഇന്ദിയവിഷയാസക്തികളാണ്. അത്‌വിഷകാരികളാണ്. അതിനെ നിയന്ത്രിച്ച്‌ വരുതിയിലാക്കിയിരിക്കുന്നു.

പഞ്ചവികാരങ്ങളുടെയും മേല്‍ നിയന്ത്രണം. കുടുംബ ജീവിതം നയിക്കുമ്പോള്‍ വികാരവിക്ഷോഭങ്ങള്‍ക്ക് കീഴ്‌വഴങ്ങാതെ പവിത്രമായ കര്‍മ്മയോഗീ ജീവിതം നയിക്കാനുള്ള പരോക്ഷമായ ഒരാഹ്വാനം. ഭക്തന് പവിത്രമായി ജീവിച്ചുകൊണ്ട് പരമാത്മാവുമായി ഏത്‌ രീതിയില്‍ ബന്ധം പുലര്‍ത്താം എന്നതിന് ഉദാഹരണമാണ് ശ്രീശങ്കരന്‍. ശ്രീശങ്കരന്റെ കുടുംബം ശ്രീ പാര്‍വ്വതിയും ഗണപതിയും മുരുകനുമാണ്.

ഇവരും ധ്യാനിക്കുന്നത് ശിവലിംഗത്തെ തന്നെയാണ്. കണ്ടിട്ടില്ലേ, ശിവലിംഗത്തെ കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന ഗണപതിയുടെ ചിത്രം. എല്ലാ ദേവീദേവതകളും ആരാധിക്കുന്നത് പരമപിതാവിനെ തന്നെയാണ്. അതുകൊണ്ടാണ് ഭഗവാന്‍ ദേവാധിദേവനായത്. രാമേശ്വരത്തില്‍ ശിവ പ്രതിഷ്ഠ നടത്തിയത് ശ്രീരാമനാണ്. രാവണനുമായുള്ള യുദ്ധത്തിനു മുമ്പ് പ്രതിഷ്ഠ നടത്തി ധ്യാനിച്ചിരുന്നു. വിഷ്ണുവും അനന്തശയനത്തില്‍ കിടന്നുകൊണ്ട് ശിവലിംഗത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്ന ചിത്രമുണ്ട്.

ശിവരാത്രി ഒരു കാലഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. രാത്രി എന്ന ശബ്ദം അതാണ്. ഭൂമിയില്‍ മുഴുവനായിട്ടും രാത്രി എന്നൊരവസ്ഥ ഇല്ലല്ലോ. രാത്രി എന്ന് പറയുന്നത് വര്‍ത്തമാന കാലഘട്ടത്തെയാണ്. മനുഷ്യ മനസ്സുകളില്‍ ഇരുട്ടടഞ്ഞിരിക്കുന്നു. വര്‍ത്തമാന കാലംകലികാലമാണ്. അകത്തും പുറത്തും ഇരുട്ടാണ്. അജ്ഞാനത്തിന്റെ, ദുര്‍വാസനകളുടെ, ക്രൂരഭാവങ്ങളുടെ എല്ലാംകൂടി കട്ട പിടിച്ച ഇരുട്ട്. ആത്മജ്ഞാനത്തിന്റെ അഭാവം, തിരിച്ചറിവുകള്‍ ഉള്‍ക്കൊള്ളുന്നില്ല. ശരീരവും, മനസ്സും, പഞ്ചഭൂതങ്ങളും ചുട്ടുപ്പൊള്ളുകയാണിവിടെ. അപ്പോഴാണ് ഭഗവാന്‍ അവതരിക്കുക, കല്പാന്തകാലത്ത്. ആ ഈശ്വരീയ സാന്നിദ്ധ്യം ഇവിടെ ഗുപ്തരൂപത്തില്‍ നടന്നുകൊണ്ടിരിക്കുന്നു.

യുഗങ്ങളില്‍ നല്ലുകലിയുഗം എന്നു പറയുന്നത് ഭഗവാന്റെ അവതാരണം കൊണ്ടാണ്. ഇപ്പാഴാണ് നമ്മള്‍ ജാഗരണം ചെയ്യേണ്ടത്. ആത്മാജാഗ്രതാവസ്ഥ. ധര്‍മ്മത്തിന് ഗ്ലാനി സംഭവിച്ച ഈ സമയത്ത്തന്നെയാണ്ജാഗ്രതാവസ്ഥയില്‍ കഴിയേണ്ടത്. സ്വയത്തെ അറിഞ്ഞ് നിമിഷങ്ങളും ദിനങ്ങളും കടന്നുപോകണം. ശിവരാത്രിയിലെ ഉപവാസത്തിന്റെയും അര്‍ത്ഥം അതുതന്നെ. കൂടെവസിക്കുക. ഭഗവാന് അരികില്‍ തന്നെ ഇരിക്കുക. അപ്പോള്‍ ആത്മബോധം ഉണരും. ജീവിതത്തിന്റെയും ജഗത്തിന്റെയും പൊരുളും പഴമയും ചുരുളഴിയും. അപ്പോള്‍ സച്ചിദാനന്ദ മൂര്‍ത്തിയെ ഉള്‍ക്കൊള്ളാനുമാകും. ഇതില്‍കൂടുതലെന്തുവേണം...

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥

*🔱🔥ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ശിവരാത്രിവ്രതം നിഷ്ഠയോടെ  ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന്‍ ശിവപദവി നേടും എന്ന് ഭഗവാന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു.

സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം (ഉദയാദുദയാന്തം). നേര്‍മ്മ വരാതെ (കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും (ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം (സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും.

അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം (മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്‌കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്‍) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന്‍ ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്‌കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.......

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥

*🔱🔥ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
*【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】*

ശിവരാത്രിവ്രതം നിഷ്ഠയോടെ അനുഷ്ഠിച്ചാല്‍ ആത്മജ്ഞാനം സിദ്ധിച്ച് ഭക്തന്‍ ശിവപദവി നേടും എന്ന് ഭഗവാന്‍ ബ്രഹ്മാവിനോടും വിഷ്ണുവിനോടും പറയുന്നു. ശിവരാത്രി വ്രതവിധി ഈശാനസംഹിതയില്‍ ഇപ്രകാരം നല്‍കിയിരിക്കുന്നു.

സമസ്ത മഹാപാതകങ്ങളും അകറ്റുന്നതിനായി ദീനത കൂടാതെ ഉറക്കമൊഴിച്ചും ഉപവാസമനുഷ്ഠിച്ചും ശിവരാത്രിവ്രതം നോല്‍ക്കണം. ശിവരാത്രിദിനം സൂര്യോദയം മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണു വ്രതാനുഷ്ഠാനം (ഉദയാദുദയാന്തം). നേര്‍മ്മ വരാതെ (കുറവുണ്ടാകാതെ) ഭക്തിയോടെ ഓരോ യാമം തോറും (ഏഴര നാഴികയാണു ഒരു യാമം) പൂര്‍ണ്ണമായ പൂജാവിധികളോടെ ശിവനെ പൂജിക്കണം. ഇപ്രകാരം 12 വര്‍ഷമോ 24 വര്‍ഷമോ ശിവരാത്രി വ്രതമനുഷ്ഠിച്ച് സര്‍വതും മഹാദേവനു സമര്‍പ്പിക്കുമ്പോഴാണു ശിവരാത്രിവ്രതത്തിന്റെ ഉദ്യാപനകര്‍മ്മം (സമാപനക്രിയ) അനുഷ്ഠിക്കേണ്ടത്. പിഴകളൊന്നും കൂടാതെ ഭക്തിവിശ്വാസസമന്വിതം ഈ വ്രതം നോറ്റാല്‍ ഭക്തര്‍ ശിവപദം പ്രാപിക്കും.

അശ്വമേധാദി യാഗങ്ങള്‍ ചെയ്യുന്നതിലും പുണ്യം ഈ വ്രതത്തിലൂടെ സിദ്ധിക്കും. സുരാപാനം (മദ്യപാനം), ഭ്രൂണഹത്യ, വീരഹത്യ, ഗോഹത്യ, ചണ്ഡാലീഗമനം തുടങ്ങിയ പാപങ്ങള്‍ പോലും ശിവരാത്രി ദിനത്തിലെ അറിഞ്ഞോ അറിയാതെയോ ഉള്ള ശിവക്ഷേത്ര ദര്‍ശനത്താല്‍ നശിച്ചു പോകും. ഇതിനു ദൃഷ്ടാന്തമായി സുകുമാരന്‍ എന്ന ബ്രാഹ്മണന്റെ കഥ സ്‌കന്ദപുരാണം ഈശാനസംഹിതയില്‍ വര്‍ണ്ണിച്ചിട്ടുണ്ട്. ശിവരാത്രി വ്രതത്തിന്റെ പ്രഭാവത്താല്‍ പാപാത്മാവായ സുന്ദരസേനന്‍ എന്ന വ്യാധന്‍(വേടന്‍) പുണ്യം നേടിയവനായി ശിവപദം പൂകിയെന്ന് അഗ്നിമഹാപുരാണത്തില്‍ പറയുന്നു (ലുബ്ധകഃ പ്രാപ്തവാന്‍ പുണ്യം പാപീ സുന്ദരസേനകഃ 193:6). ശിവരാത്രി വ്രതത്തേക്കുറിച്ച് അജ്ഞനായിരുന്ന ഗുരുദ്രുഹന്‍ എന്ന വേടന്‍ ശിവകൃപയാല്‍ മുക്തനായ കഥ ശിവപുരാണം കോടിരുദ്രസംഹിതയിലും വിധവയായ ബ്രാഹ്മണി ശിവപ്രീതിക്കു പാത്രമായ കഥ സ്‌കന്ദപുരാണം മാഹേശ്വരഖണ്ഡത്തിലും വര്‍ണ്ണിച്ചിട്ടുണ്ട്.......

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁════❁★☬ॐ☬★❁════❁✿
     ✍ *H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚* ©
        █║▌█║▌█║▌█|█║
       *ഹിന്ദു ജീവിതശൈലി* ✍©
✿❁════❁★🔥🚩🔥★❁════❁✿

ശിവസ്തുതി

🔱🍃🔱🍃🔱🙏🔱🍃🔱🍃🔱

     *🙏🔱ശിവസ്തുതി🔱🙏*
  
*🍃ശിവശംഭോ ശംഭോ ശിവശംഭോ  ശംഭോ ശിവശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ.🙏*

*🔱നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ*
*നരകവാരിധി നടുവിൽ ഞാൻ*
*നരകത്തിൽനിന്നും കരകേറ്റീടണം*
*തിരുവൈക്കം വാഴും ശിവശംഭോ !.🙏*

*🍃ശിവശംഭോ ശംഭോ* *ശിവശംഭോ  ശംഭോ* *ശിവശംഭോ ശംഭോ ശിവശംഭോ*
  *ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ.🙏*

*🔱മരണകാലത്തെ ഭയത്തേച്ചിന്തിച്ചാൽ*
*മതിമറന്നുപോം മാനമെല്ലാം*
*മനതാരിൽ വന്നു വിളയാടീടേണം*
*തിരുവൈക്കം വാഴും ശിവശംഭോ !.🙏*

*🍃ശിവശംഭോ ശംഭോ* *ശിവശംഭോ  ശംഭോ* *ശിവശംഭോ ശംഭോ ശിവശംഭോ*
  *ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ.🙏*

*🔱ശിവശിവയൊന്നും പറയാവതല്ല*
*മഹാമായ തന്റെ പ്രകൃതികൾ*
*മഹമായ നീക്കീട്ടരുളേണം നാഥാ*
*തിരുവൈക്കം വാഴും ശിവശംഭോ !.🙏*

*🍃ശിവശംഭോ ശംഭോ* *ശിവശംഭോ  ശംഭോ* *ശിവശംഭോ ശംഭോ ശിവശംഭോ*
  *ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ.🙏*

*🔱വലിയൊരു കാട്ടിലകപ്പെട്ടേൻ ഞാനും*
*വഴിയും കാണാതെയുഴലുമ്പോൾ*
*വഴിയിൽനേർവഴിയരുളേണം നാഥാ !*
*തിരുവൈക്കം വാഴും ശിവശംഭോ !.🙏*

*🍃ശിവശംഭോ ശംഭോ* *ശിവശംഭോ  ശംഭോ* *ശിവശംഭോ ശംഭോ ശിവശംഭോ*
  *ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ ശിവശംഭോ.🙏*

*🔱എളുപ്പമായുള്ള വഴിയേ ചിന്തിച്ചാൽ*
*ഇടയ്‌ക്കിടെയാറു പടിയുണ്ട്*
*പടിയാറും കടന്നവിടെചെല്ലുമ്പോൾ*
*ശിവനേക്കാണാകും ശിവശംഭോ !.🙏*

*🍃ശിവശംഭോ ശംഭോ ശിവശംഭോ  ശംഭോ*.
*ശിവശംഭോ ശംഭോ ശിവശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ*
*ശിവശംഭോ ശംഭോ ശിവശംഭോ🙏🙏🙏* 

    *🍃 ഓം നമഃ ശിവായ.🙏*    

🔱🍃🔱🍃🔱🙏🔱🍃🔱🍃🔱

ഭോഗർ

*ഭോഗർ.*

B C 550 നും 300 നും ഇടയിൽ ജീവിച്ചിരുന്ന സിദ്ധനാണ് ഭോഗർ. തന്റെ ഭോഗർ 7000 എന്ന ഗ്രന്ഥത്തിൽ അദ്ദേഹം തന്റെ ജീവിതകഥ പറയുന്നുണ്ട്.

ഭോഗനാഥർ നാഥ് സമ്പ്രദായത്തിൽ അല്ലെങ്കിൽ വിശുദ്ധ ഋഷിമാരുടെ കൂട്ടത്തിൽ പെടുന്നു.  ശിവനാഥ്, കലാംഗിനാഥ്, മച്ചിന്ദ്ര നാഥ് തുടങ്ങിയ നിരവധി നാഥ സിദ്ധന്മാർ ഉണ്ടായിരുന്നു. അവരുടെ പേരുകൾ നാഥിൽ അവസാനിക്കുന്നു.  പ്രസിദ്ധരായ 18-സിദ്ധന്മാരിൽ ഒരാളാണ് ബൊഗാനാഥർ.  കാലാംഗി നാഥിന്റെ നേരിട്ടുള്ള ശിഷ്യനാണ് ബൊഗാനാഥർ.  കാലംഗി നാഥ് തിരുമൂലരുടെ നേ

രിട്ടുള്ള ശിഷ്യൻ കൂടിയാണ്. കലാംഗി നാഥ് ദക്ഷിണേന്ത്യയിലെ കാഞ്ച മാലയുമായി അടുത്ത  ബന്ധം പുലർത്തിയിരുന്നു. കാലംഗിനാഥരാണ് യോഗയും വർമ്മ കല (അക്യൂപഞ്ചർ) ചൈനയിൽ പ്രചരിപിച്ചത്.

ഏകദേശം 5000 കൊല്ലത്തോളം കാലംഗിനാഥർ ജീവിച്ചിരുന്നു. തന്റെ സമാധി തീരുമാനിച്ച അദ്ദേഹം തന്റെ പ്രവർത്തനം തുടരാനായി  ഭോഗരോട് ചൈനയിൽ എത്താൻ ആവശ്യപ്പെട്ടു. ഭോഗർ ശ്രീലങ്ക ( പുരാതന താമ്രപർണി ) വഴി ചൈനയിലേക്ക് കുടിയേറുകയും അവിടെ താമസിക്കുകയും ചെയ്തു. പക്ഷേ ചൈനയിലെത്തിയ ഭോഗരെ അംഗീകരിക്കാൻ അവർ തയ്യാറായില്ല. കാരണം  അദ്ദേഹത്തിന്റെ നിറവും ചൈനീസ് ഭാഷയിലെ പരിമിതികളുമായിരുന്നു.

ഇത് മറികടക്കാൻ ഭോഗർ കണ്ടെത്തിയ വഴി തന്റെ ആത്മാവിനെ മരിച്ച ഒരു ചൈനക്കാരന്റെ  ഭൗതിക ശരീരത്തിലേക്ക് മാറ്റുക എന്നതായിരുന്നു.  തുടർന്ന് അദ്ദേഹം അവിടെ ഭോയാങ്ങ് എന്ന പേരിൽ അറിയപ്പെട്ടു.

പുതുതായി സ്വീകരിച്ച ചൈനീസ് ശരീരത്തിൽ നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നു. ഭോഗർക്ക് ഈ അസുഖങ്ങളെയൊക്കെ ഭേദമാക്കേണ്ടി വന്നു. ഇതിനായി അദ്ദേഹം നിരവധി പച്ചമരുന്നുകൾ ഉപയോഗിച്ചു. ഇവ പിൽക്കാലത്ത് സിദ്ധ മരുന്നുകൾ എന്ന പേരിൽ അറിയപ്പെട്ടു. ഈ ശരീരത്തെ സുദൃഢമാക്കാനായി ഭോഗർ കായ കല്പ ചികിത്സ നടത്തി. ( കായം എന്നാൽ ഭൗതിക ശരീരം - കല്ലം എന്നാൽ സുദൃഢമാക്കുക എന്ന് )

പിൽക്കാലത്ത് ഭോഗർ തന്റെ പേര് ഭോ -യാങ് ലാവോത്സു എന്നാക്കി മാറ്റി. പിൽക്കാലത്ത് ലോക പ്രശസ്തമായ താവോയിസം എന്ന തത്വചിന്തയുടെ സ്ഥാപകൻ ഭോഗരാണ്. ഏകദേശം 200 വർഷം തന്റെ തത്വശാസ്ത്രം ചൈനയിൽ പ്രചരിപ്പിച്ച ഭോഗർ ചൈനക്കാരനായ പുലിപ്പാണിയെ ( പുലിപ്പാണി സിദ്ധർ )തന്റെ ശിഷ്യനാക്കി

ഒരിക്കൽ പളനിയിൽ മഴയില്ലാതിരിക്കുകയും പ്രസിദ്ധമായ താമ്ര -പർണ്ണി ( ചെമ്പിനാൽ സമ്പന്നയായവൾ ) നദി വറ്റിവരളുകയും ചെയ്തു. പഴനി മുഴുവൻ വരൾച്ചയിൽ ബുദ്ധിമുട്ടി. ഭോഗരെ പഴനിയിലേക്ക് കൊണ്ടു വന്നാൽ ഇതിനൊരു പരിഹാരം ആകുമെന്ന് മനസ്സിലാക്കിയ ജനങ്ങൾ അതിനായി യാഗം തുടങ്ങി. യാഗത്തിന്റെ ശക്തിയാൽ ഭോഗർ തിരിച്ച് പളനിയിലെത്തി.

ദക്ഷിണേന്ത്യയിലെ പ്രസിദ്ധമായ "പളനി" എന്ന സ്ഥലത്ത് വച്ച്  അദ്ദേഹം  ഒൻപത്  ദിവ്യൗഷധസസ്യങ്ങൾ (നവ പാഷാണം ) കൊണ്ട്  ദണ്ഡായുധപാണിയുടെ വിഗ്രഹം  നിർമ്മിക്കുകയും ആ വിഗ്രഹം പളനിമലയിൽ സ്ഥാപിക്കുകയും ചെയ്തു.  മുരുകന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനായി പ്രതിവർഷം  ആയിരക്കണക്കിന് തീർഥാടകർ  പളനി സന്ദർശിക്കാറുണ്ട്.  ഇവിടെ പാൽ, പഞ്ചാമൃതം എന്നിവ ഇവിടെ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്നുണ്ട്. ഇങ്ങിനെ നവ പാഷാണ വിഗ്രഹത്തിൽ അഭിഷേകം ചെയ്യുന്ന പാലും പഞ്ചാമൃതവും ഔഷധമായി മാറുന്നു

ആളുകൾ ഇത് പ്രസാദമായി സ്വീകരിക്കുമ്പോൾ അത് അവർക്ക്  രോഗശാന്തി ഫലമുണ്ടാക്കും.  (ഹോമിയോപ്പതി-മരുന്ന് പോലെ).  ആയിരക്കണക്കിന് ആളുകൾ അഞ്ജലി അർപ്പിക്കുന്ന ഈ പളനി ആണ്ടവർ ക്ഷേത്രത്തിന് അടുത്തായി ബോഗറിനായി തീർത്തിരിക്കുന്ന ഒരു ആരാധനാലയവുമുണ്ട്.

ദക്ഷിണേന്ത്യയിലെ പളനിയിൽ മുരുഗ ക്ഷേത്രം സ്ഥാപിച്ച ഭോഗർ ഒരു യന്ത്രം അവിടെ സ്ഥാപിച്ചു  .  സത്യ, ത്രേത, ദ്വാപര, കലി  എന്നീ നാല് യുഗങ്ങളെ ഈ ചക്രവുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നാണ് വിശ്വാസം' .ഇതിന് സമാനമായ ഒരു യന്ത്രം ഭോഗർ  ശ്രീലങ്കയിലെ കതിർകാമിലും സ്ഥാപിച്ചിട്ടുണ്ട്.ഇത്  ശ്രീലങ്കയുമായുന്നു ഭോഗറിന്റെ ബന്ധം സ്ഥിരീകരിക്കുന്നു.  മുരുകന്റെ ഏഴാമത്തെ പ്രധാന ആരാധനാലയമായ  കതിർ കാമിലെ മുരുഗനെ  കുമാരസ്വാമി എന്നാണ് വിളിക്കുന്നത്.  (കുമാരസ്വാമി എന്നാൽ നിത്യനായ യുവാവായ മുരുകൻ എന്നാണ്).  മുരുകനായി  സമർപ്പിച്ചിരിക്കുന്ന മറ്റ് ആറ് ആരാധനാലയങ്ങൾ ദക്ഷിണേന്ത്യയിലാണ്.  തിരുത്തനി, സ്വാമിമലൈ, അഴഗർമലൈ, തിരുപ്രംകുണ്ട്രം, പളനി, തിരുച്ചന്തൂർ എന്നിവയാണവ .

ഭോഗർ നിർവികൽപ സമാധിയിലേക്ക് പോയതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യൻ പുലിപാനി സിദ്ധർ മുരുകൻ പൂജയുടെ ജോലി ഏറ്റെടുത്തു  . പളനി കുന്നിലെ പളനി മുരുകൻ ക്ഷേത്രത്തിനകത്താണ് ബോഗർ സമാധി.  മുരുകന്റ നവപാഷാണ വിഗ്രഹത്തിന്റെ കീഴിൽ  ഭോഗർ തന്നെ തന്റെ സമാധി നിർമിച്ച് അവിടെ നിർവികൽപ സമാധിയിലേക്ക് പോയി.  അദ്ദേഹത്തിന്റെ സമാധിയിലേക്കുള്ള പ്രവേശനം ഒരു ഗുഹ പോലെയാണ്. ഇന്ന് അദ്ദേഹത്തിനായുള്ള പൂജകൾ നടത്തുന്നത് ഈ ഗുഹയുടെ കവാടത്തിലാണ്.