#ഓം_നമഃശിവായ
ടങ്കം (മഴു) കുരംഗവു (മാൻ)മെടുത്തിട്ടു പാതിയുടൽ (ശിവൻ)
ശംഖും രഥാംഗവു ( ചക്രം)മെടുത്തിട്ടു പാതിയുടൽ (വിഷ്ണു )
ഏകാക്ഷരം തവഹി രൂപം നിനപ്പവനു
പോകുന്നു മോഹമതു നാരായണായ നമഃ
(ഹരിനാമകീർത്തനം)
(മാൻ മഴുധരിച്ചു പരമേശ്വരനായും ശംഖും ചക്രവും
ധരിച്ച് വിഷ്ണുവായിരിക്കുന്നതും ഒരു ചൈതന്യം തന്നെ. ഈ എല്ലാ മൂർത്തികളും തത്വങ്ങളും അടങ്ങുന്ന പ്രണവത്തെ ധ്യാനിച്ചാൽ ജ്ഞാനമുണ്ടാകുമെന്നു സാരം.)