Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, February 6, 2020

പ്രദോഷം

🕉#പ്രദോഷം ഫെബ്രുവരി 06 2020- #വ്യാഴം🕉
 🌿🌿🌿🌿🙏#പ്രദോഷ_വ്രതം🙏🌿🌿🌿🌿
🔱🌙🔱🌙🔱🌙🔱🙏🔱🌙🔱🌙🔱🌙🔱

സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. പ്രദോഷം മാസത്തില്‍ രണ്ടെണ്ണം ഉണ്ട്, കറുത്തപക്ഷത്തിലേതും വെളുത്തപക്ഷത്തിലേതും.രണ്ടു പ്രദോഷവും വ്രതം അനുഷ്ഠിക്കാറുണ്ട്.കറുത്തപക്ഷത്തിലെ പ്രദോഷം ആണ് പ്രധാനം. ശനിയാഴ്ച വരുന്ന കറുത്തപക്ഷ പ്രദോഷം ഏറ്റവും ഉത്തമം (ശനി പ്രദോഷം). സാധാരണ പ്രദോഷം നോല്‍ക്കുന്നതി നേക്കാള്‍ ശ്രേഷ്ഠമാണ് ശനിപ്രദോഷം. പുണ്യക്രിയകള്‍ക്ക് ഏറ്റവും ഉത്തമമായ ദിവസമാണ് പ്രദോഷം.

ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. ശിവശക്തിപ്രീതിക്ക് ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് പ്രദോഷവ്രതം. പ്രദോഷവ്രതം പൂർണ്ണ ഭക്തിയോടെ എടുത്താൽ സർവ്വപാപവും നശിച്ച് ശിവപദം പ്രാപ്തമാകുന്നു. വർഷത്തിലെ എല്ലാ പ്രദോഷവും എടുക്കാം. തിങ്കൾ പ്രദോഷമോ, ശനിപ്രദോഷമോ പ്രത്യേകമായും എടുക്കാം. പ്രദോഷ വ്രതാനുഷ്ഠാനത്തിലൂടെ ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, സത്കീർത്തി, സന്തുഷ്ട കുടുംബം, വിവാഹലബ്ധി, സന്താനസൗഭാഗ്യം തുടങ്ങി സർവ്വൈശ്വര്യങ്ങളും പ്രാപ്തമാകും. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. 

പ്രദോഷസന്ധ്യാ സമയത്ത്, കൈലാസത്തില്‍ ആനത്തോലുടുത്ത മഹാദേവന്‍, മഹാദേവിയെ രത്‌നപീഠത്തിലിരുത്തി ദേവിയുടെ മുന്‍പില്‍ ആനന്ദ നടനം ആടും.

''കൈലാസശൈലഭവനേ ത്രിജഗജ്ജനിത്രിം ഗൗരിം നിവേശ്യ കനകാചിത രത്‌നപീഠേ! നൃത്തം വിധാതുമഭിവാഞ്ചത ശൂലപാണൗ ദേവാഃ പ്രദോഷ സമയേനു ഭജന്തി സര്‍വ്വേ!!'' ''വാഗ്‌ദേവീ ധൃതവല്ലകീ ശതമഖോ വേണും ദധത് പത്മജഃ താലോന്നിദ്രകരാ രമാഭഗവതീ ഗേയപ്രയോഗാന്വിതാ! വിഷ്ണുസാന്ദ്രമൃദംഗവാദനപടുര്‍ദേവാഃ സമന്താത്സ്ഥിതാഃ സേവന്തേ തമനു പ്രദോഷസമയേ ദേവം മൃഡാനീപതിം!!'' ''ഗന്ധര്‍വയക്ഷപതഗോരഗ സിദ്ധസാധ്യ- വിദ്യാധരാമരവരാപ്‌സരാം ഗണാശ്ച! യേളന്യേ ത്രിലോകനിലയാഃ സഹഭൂതാവര്‍ഗാഃ പ്രാപ്‌തേ പ്രദോഷസമയേ ഹരപാര്‍ശ്വസംസ്ഥാ!''

ആ പുണ്യവേളയില്‍ വാണീഭഗവതി വീണ വായിക്കുന്നു. ബ്രഹ്മാവ് താളം പിടിക്കുന്നു. ദേവേന്ദ്രന്‍ പുല്ലാങ്കുഴല്‍ ഊതുന്നു. മഹാലക്ഷ്മി ഗീതം ആലപിക്കുന്നു. മഹാവിഷ്ണു മൃദംഗം വായിക്കുന്നു. നന്ദിയും ഭൃംഗിയും നടനം ചെയ്യുന്നു. സ്തുതിപാഠകന്മാര്‍ സ്തുതിഗീതം ആലപിക്കുന്നു. ഗന്ധര്‍വയക്ഷ കിന്നരന്മാര്‍, അപ്‌സരസുകള്‍ എല്ലാവരും ഭഗവാനെ സേവിച്ചു നില്‍ക്കുന്നു. അങ്ങനെ പ്രദോഷ സന്ധ്യാ സമയത്ത് കൈലാസത്തില്‍ എല്ലാ ദേവീദേവന്മാരുടെയും സാന്നിധ്യമുണ്ട്. പ്രദോഷ സന്ധ്യാവേളയില്‍ ഭഗവാനെ പ്രാര്‍ത്ഥിച്ചാല്‍ അത്യധികം സന്തോഷ വതിയായ ജഗജ്ജനനിയുടെയും മഹാദേവന്റെയും മറ്റെല്ലാ ദേവീദേവന്മാ രുടെയും അനുഗ്രഹം ലഭിക്കും.

പ്രദോഷവ്രതം ഉപവാസമായി ആണ് അനുഷ്ഠിക്കേണ്ടത്.പ്രദോഷവ്രതത്തിന് തലേന്ന് ഒരിക്കല്‍ എടുക്കണം. പ്രദോഷ ദിവസം രാവിലെ കുളിച്ച് ദേഹശുദ്ധിയും മനഃശുദ്ധിയും വരുത്തി ശിവക്ഷേത്രദര്‍ശനം നടത്തണം. വൈകുന്നേരം കുളിച്ച് ശുദ്ധിയായി പ്രദോഷപൂജയുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം.

പ്രദോഷ സ്‌തോത്രങ്ങള്‍, പ്രദോഷ കീര്‍ത്തനം (ശങ്കരധ്യാനപ്രകാരം....) ഇവ ജപിച്ച് ഭഗവാനെയും ദേവിയെയും പ്രാര്‍ത്ഥിക്കുക. പ്രദോഷവിധിയും മഹിമയും പുണ്യവും ഫലപ്രാപ്തിയും വിളിച്ചോതുന്ന കീര്‍ത്തനമാണ് ഈ പഴയ കീര്‍ത്തനം. ശംഭു പ്രസാദമുണ്ടായാല്‍ മറ്റെന്താണ് വേണ്ടത്. പ്രദോഷവ്രതം അനുഷ്ഠിക്കുന്നവര്‍ ഏതെങ്കിലും ദാനം നടത്തണം.

പഞ്ചാക്ഷരീമന്ത്രജപം (108 തവണയോ അതിൽ കൂടുതലോ ജപിക്കണം. ബ്രാഹ്മമുഹൂർത്തിൽ ജപിച്ചാൽ അത്യുത്തമം), പഞ്ചാക്ഷരീസ്തോത്രം, ശിവസഹസ്രനാമം, ശിവപുരാണപാരായണം, ശിവാഷ്ടകം, മറ്റ് ശിവസ്തുതികൾ, ഭജനകൾ എന്നിവ ഭക്തിപൂർവ്വം ചൊല്ലുക. സന്ധ്യയ്ക്ക് മുൻപായി കുളിച്ച് ശിവക്ഷേത്രദർശനം, പ്രദോഷപൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. അന്നേ ദിവസം രാത്രിയിൽ ഉറങ്ങാതിരുന്ന് ശിവഭജനം നടത്തിയാൽ അത്യുത്തമം. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ, മലരോ, പഴമോ കഴിച്ച് പാരണ വിടുക (ഉപവാസമവസാനിപ്പിക്കുക). ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിക്കാവുന്നതാണ്. മാസംതോറുമുള്ള ഏതെങ്കിലും ഒരു പ്രദോഷമെങ്കിലും അനുഷ്ഠിക്കുന്നതിലൂടെ നിത്യദുരിതശമനം നിശ്ചയം!
ഓം നമഃ ശിവായ ! ഓം ഹ്രീം നമഃ ശിവായ! ഓം ഗൗരീശങ്കരായ നമഃ

ശംഭോമഹാദേവ ശംഭോകൃപാകരാ‍

*⚜ശംഭോമഹാദേവ ശംഭോകൃപാകരാ‍ 
*🔥

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ
ചുടലക്കളങ്ങളിൽ ചുവടുവയ്‌ക്കൂ
ഇളകും ഉടുക്കിന്റെ ഡും ഡും രവത്തിലീ
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...
ഘോരാട്ടഹാസങ്ങൾ മുങ്ങിടട്ടേ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ
എരിയട്ടെ ഭൂമിയെ കുരുതിക്കു നൽകുമീ
കുടിലമദോന്മത്ത ജല്പിതങ്ങൾ
സമയമായി തൃക്കൺതുറക്കുക ചാമ്പലായ്
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ
പൊലിയട്ടെയെല്ലാം നിൻ കോപാഗ്നിയിൽ

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ
ജടയഴിച്ചാടു നീ തുടികൊട്ടിയാടു നീ
ഉടലുറഞ്ഞാടു നീ ഉഗ്രമൂർത്തേ
കലിതുള്ളിയാടുനീ കൺ‌തുറന്നാടു നീ
മതിമറന്നാടു നീ നടനമൂർത്തേ...
മതിമറന്നാടു നീ നടനമൂർത്തേ...

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ

ശംഭോ മഹാദേവ ശംഭോ കൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...

ശംഭോമഹാദേവ ശംഭോകൃപാകരാ‍
കൈലാസ ഗിരിവാസ വിശ്വനാഥാ
വന്നെഴുന്നള്ളുകീ കലികാല ഭൂവിതിൽ
നിന്നുഗ്രതാണ്ഡവ നൃത്തമാടൂ...!!

ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലനരദുരിതഹര ശരണം പ്രപദ്യേ
ഹരഹര മഹാദേവ ഓംകാരമൂർത്തേ
സകലഭവദുരിതഹര ശരണം പ്രപദ്യേ..!
*ശുഭം*

വ്യാളിമുഖ പ്രതിഷ്ഠ

*​ക്ഷേത്രങ്ങളുടെ മുകളില്‍ എന്തിനാണ് വ്യാളിമുഖ പ്രതിഷ്ഠ?*

=======================/=

*ക്ഷേത്രങ്ങളുടെ മുകളില്‍ ശിവകിരീടമണിഞ്ഞ്‌, നാക്ക്‌ പുറത്തേക്ക്‌ തള്ളി കൈകള്‍ രണ്ടും താഴോട്ട്‌ നീട്ടിപ്പിടിച്ച്‌ ഉടലില്ലാത്ത വികൃതരൂപമായി കാണപ്പെടുന്ന ഒരു രൂപമാണ് വ്യാളിമുഖം.. ഭാരതത്തിലെ വിളക്കുവച്ചു ആരാധിക്കുന്ന ദേവി-ദേവന്മാരുടെയെല്ലാം ക്ഷേത്രങ്ങളിലും മൂലബിംബപ്രതിഷ്ഠക്കു മുകളിലോ അല്ലെങ്കില്‍ ഗോപുരത്തിന് മുകളിലോ വ്യാളിമുഖം സ്ഥാപിച്ചിരിക്കുന്നത് കാണുവാന്‍ കഴിയും…നമ്മളില്‍ പലരും ഇതിനെ പലതരത്തില്‍ തെറ്റായി അര്‍ത്ഥം കണ്ടെത്തുന്നു..ക്ഷേത്രത്തിന്‍റെ അല്ലെങ്കില്‍ വിഗ്രഹത്തിന്‍റെ ദൃഷ്ടിദോഷം മാറുവാന്‍ ആണ് വ്യാളിമുഖ പ്രതിഷ്ഠ എന്നൊക്കെ

*ഐതിഹ്യം*

*സന്താനങ്ങളില്ലാതെ ദുഃഖിതയായ പ്രകൃതിദേവി കഠിന തപസ്സനുഷ്ഠിച്ച്‌ ഒരുവേള ശിവഭഗവാനെ പ്രത്യക്ഷപ്പെടുത്തി. “തനിക്ക്‌ ഒരു പുത്രന്‍ പിറക്കണം. എല്ലാംകൊണ്ടും ഉത്തമനായ ഒരു ആണ്‍കുട്ടി ”, ദേവി ആവശ്യപ്പെട്ടു. ”ഒരു സത്പുത്രന്‍ ദേവിക്ക്‌ പിറക്കട്ടെ”, ശിവഭഗവാന്‍ വരം കൊടുക്കുന്നു. ശ്രേഷ്ഠനായ ഒരു കുട്ടി ഭൂമിയില്‍ പിറന്നാല്‍ അത്‌ തങ്ങള്‍ക്കു സഹിക്കാന്‍ പറ്റുന്നതിലും മുകളിലായിരിക്കുമെന്ന്‌ ദേവപത്നിമാര്‍ വ്യാകുലപ്പെട്ടു. അവര്‍ വിഷമം ദേവര്‍ഷി നാരദമുനി സമക്ഷം അറിയിക്കുന്നു*.

*ശിവഭഗവാനാല്‍ ഗര്‍ഭിണിയായ പ്രകൃതീശ്വരിക്ക്‌ ഭക്ഷണമായി നല്‍കുന്ന പഴങ്ങളില്‍ വജ്രം കലര്‍ത്തി ഗര്‍ഭമലസിപ്പിക്കാന്‍ നാരദരുടെ സാന്നിധ്യത്തില്‍ ദേവീദേവന്മാര്‍ തീരുമാനമെടുത്ത്‌, പ്രകൃതീശ്വരിയുടെ തോഴിമാരെ സ്വാധീനിക്കുന്നു. പത്ത്‌ മാസത്തിനുശേഷം പേറ്റ്‌ നോവനുഭവിച്ച്‌ പ്രകൃതിശ്വരി പ്രസവിച്ചപ്പോള്‍, കയ്യും തലയുമായി ഉടലില്ലാത്ത ഒരു വികൃതരൂപമാണ്‌ ഭൂമിയില്‍ പിറന്നുവീണത്‌. വ്യാളിമുഖം ഭൂമിയില്‍ പിറന്നുവീണപ്പോള്‍ വജ്രത്തിന്റെ ശബ്ദമെന്നോണം ‘കിം’ എന്ന ശബ്ദം ഉണ്ടായത്രെ. സംസ്കൃത ഭാഷയില്‍ ‘അതിശയം’ എന്ന നാമം അര്‍ത്ഥമാക്കുന്ന ‘കിം’ ശബ്ദത്തോടെ പിറന്നതിനാലായിരിക്കാം പ്രകൃതി ദേവിയുടെ പുത്രനെ ‘കിം പുരുഷന്‍’ എന്നറിയപ്പെടുന്നത്‌. സത്പുത്രനുവേണ്ടി തപസനുഷ്ഠിച്ച്‌ തനിക്ക്‌ പിറന്ന ശിശുവിന്റെ വികൃതരൂപം കണ്ട്‌ പ്രകൃതീശ്വരി കോപിച്ചു*.

*ദേവിയുടെ ശാപമേല്ക്കാതിരിക്കാന്‍ ശിവഭഗവാനും മറ്റു ദേവിദേവന്മാരും ഒടുവില്‍ ആ മാതാവിനോട്‌ അപേക്ഷിച്ചു. “ഇനി ദേവിയുടെ അധീനതയില്‍ ഭൂമിയില്‍ ദേവിദേവന്മാരായ ഞങ്ങള്‍ക്ക് ‌ എവിടെ ആരൂഢമുണ്ടാക്കുന്നുവോ അതിന്‍റെ ഏറ്റവും മുകളിലായി ദേവിയുടെ പുത്രനെ പ്രതിഷ്ഠിക്കും. ‘കിംപുരുഷ’ നെ വ്യാളിമുഖത്തെ വണങ്ങിയശേഷമേ ക്ഷേത്രത്തിലെ ദൈവങ്ങളെ ഭക്തര്‍ തൊഴുകയുള്ളൂ*. *അങ്ങിനെ ക്ഷേത്രങ്ങളില്‍ എല്ലായിടത്തും എല്ലാത്തിന്‍റെയും മുകളില്‍ അധിപനായി ശിവപുത്രന്‍ കിം- പുരുഷന്‍ വ്യാളിമുഖന്‍ വിരാജിക്കുന്നു*..
*ശിവഭഗവാന്‍ തന്‍റെ കിരീടവും കിം പുരുഷന്‌ നല്കുന്നു. ശിവക്ഷേത്രം, മഹാവിഷ്ണുക്ഷേത്രം ഒഴിച്ച്‌ മറ്റെല്ലാ ക്ഷേത്രങ്ങളിലും വ്യാളിമുഖം – ‘കിംപുരുഷ രൂപം’ സ്ഥാപിക്കപ്പെട്ടു കാണുന്നു*.

*ഭീകരത തോന്നിപ്പിക്കുന്ന മുഖത്തോടെ, ഇരു കൈകളും താഴോട്ട്‌ നീട്ടിവെച്ചിരിക്കുകയാണ് കിം പുരുഷന്‍. ‘ഞാന്‍ പ്രകൃതിശ്വരിയുടെ പുത്രനാണ്‌. ഈ ക്ഷേത്രവും ഭൂമിയുമെല്ലാം എന്‍റെ അധീനതയിലാണ്‌’ എന്നാണ്‌ ഇതുകൊണ്ട്‌ അര്‍ത്ഥ മാക്കുന്നത്‌*. 
*ഏതൊരു മാതാവും മക്കളുടെ കാര്യത്തില്‍ ഉത്കണ്ഠപ്പെടാറുണ്ട്‌*. *അതുപോലെ ചില വേളയിലൊക്കെ പ്രകൃതിശ്വരി മകനെക്കുറിച്ചോര്‍ക്കുമ്പോള്‍ മകന്‍റെ വികൃതരൂപമോര്‍ത്തു ‌ ദുഃഖിച്ചു പോകാറുണ്ട്‌. ആ അമ്മയുടെ ദുഃഖിക്കുന്ന മുഹൂര്‍ത്തമാണ് ഭൂമിയില്‍ പ്രകൃതിക്ഷോഭം സംഭവിക്കുന്നത്‌ എന്ന്‌ കരുതുന്നു*..

*പ്രകൃതിക്ഷോഭത്തിന്‍റെ അത്ഭുത രൂപമായ സുനാമി ആധുനിക മനുഷ്യരുടെ പേടി സ്വപ്നമാണ്‌. എല്ലാം പ്രകൃതിയില്‍ തുടങ്ങി പ്രകൃതിയില്‍ തന്നെ അവസാനിക്കുന്നു എന്ന പ്രപഞ്ച സത്യത്തിനുമുന്നില്‍ മനുഷ്യര്‍ വെറും നോക്കുകുത്തികളായി പകച്ചുനില്ക്കുൂകയാണ്‌. കിംപുരുഷന്‍റെ വ്യാളിമുഖത്തിന്റെ ഉത്ഭവകഥ വെറും ഐതീഹ്യമാകാം, മറ്റൊരു തരത്തില്‍ സത്യം ഇതുതന്നെയാകാം. ക്ഷേത്രങ്ങളില്‍ ദേവീദേവന്മാര്‍ക്കു അധിപനായി പ്രപഞ്ചം വാഴുന്ന വ്യാളിമുഖം കിം-പുരുഷനെ നാം ഓര്‍ക്കേണ്ടതുണ്ട്‌. ആ ശിവപുത്രനെ നമിക്കേണ്ടതുണ്ട്‌, സ്മരിക്കേണ്ടതുണ്ട്‌*..

*കാരിക്കോട്ടമ്മ -05-02-20*

ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രം ..

ആലത്തിയൂർ ഹനുമാന്‍ ക്ഷേത്രം ...   
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

കേരളത്തിൽ മലപ്പുറം ജില്ലയിലുള്ള തിരൂരിന് അടുത്ത് ആലത്തിയൂര്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം. ഐതിഹ്യപ്രകാരം ഹനുമാന്റെ പുറംതൃക്കോവില്‍ വിഗ്രഹം പ്രതിഷ്ഠിച്ചത് 3000 വര്‍ഷങ്ങള്‍ക്കു മുന്‍പേ (ബി.സി. 1000) വസിഷ്ഠ മഹര്‍ഷി ആയിരുന്നു.

ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഹനുമാന്‍ ക്ഷേത്രം എന്നാണ് പരക്കെ അറിയപ്പെടുന്നത്. ഹനുമാന്‍ സീതയെ തിരക്കി ലങ്കയിലേക്കു പോകുന്നതിനു മുന്‍പ് ഇവിടെവെച്ചാണ് ശ്രീരാമന്‍ ഹനുമാന് നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും കൊടുത്തത് എന്നാണ് വിശ്വാസം. ശ്രീരാമന്റെ വിഗ്രഹത്തിന് തൊട്ടടുത്തായിട്ടാണ് ഹനുമാന്റെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നത്. കയ്യിൽ ദണ്ഡും പിടിച്ച് ശ്രീരാമന്റെ വചനങ്ങള്‍ കേള്‍ക്കാനെന്നവണ്ണം മുന്‍പോട്ട് ചാഞ്ഞാണ് ഹനുമാന്‍ നില്‍ക്കുന്നത്. ലക്ഷ്മണന്റെ ക്ഷേത്രം ഇവിടെ നിന്ന് ഏതാനും മീറ്ററുകള്‍ അകലെയാണ്. ഹനുമാനും ശ്രീരാമനും സ്വകാര്യമായി സംസാരിക്കുവാനായി ലക്ഷ്മണന്‍ മാറിനിന്നു കൊടുത്തതാണെന്നാണ് വിശ്വാസം. കടലിനു മുകളിലൂടെ ലങ്കയിലേയ്ക്കുള്ള ഹനുമാന്റെ ചാട്ടത്തെ അനുസ്മരിപ്പിക്കുവാനായി ഇവിടെ ഒരു തിട്ട കെട്ടിയിട്ടുണ്ട്. ഈ തിട്ടയുടെ ഒരറ്റത്ത് കടലിന്റെ പ്രതീകമായി ഒരു വലിയ കരിങ്കല്ല് വെച്ചിട്ടുണ്ട്. വിശ്വാസികള്‍ ഈ തിട്ടയിലൂടെ ഓടി കരിങ്കല്ലിനു മുകളിലൂടെ ചാടുന്നു. ഈ ക്ഷേത്രത്തില്‍ ഇങ്ങനെ ചാടുന്നത് ഭാഗ്യം, ആരോഗ്യം, ദീര്‍ഘായുസ്സ്, ധനം എന്നിവ നല്‍കും എന്ന് വിശ്വസിക്കപ്പെടുന്നു. വിശ്വാസികളുടെ എല്ലാ ദുഃഖങ്ങളും ഭയങ്ങളും മാറ്റുക മാത്രമല്ല, അവരുടെ ആഗ്രഹ പൂര്‍ത്തീകരണവും ആലത്തിയൂരിലെ ഹനുമാന്‍ നടത്തും എന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തില്‍ ചതുര്‍ബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ശ്രീരാമപ്രതിഷ്ഠ. കിഴക്കോട്ട് ദര്‍ശനം.

ഹനുമാന്റെ ശ്രീകോവില്‍ അല്പം വടക്കുമാറിയാണ്. ഹനുമാന് ഇവിടെ പൂജയില്ല, നിവേദ്യം മാത്രമേയുള്ളു.

ഗണപതി, അയ്യപ്പന്‍, ഭഗവതി, സുബ്രഹ്മണ്യന്‍, നാഗദൈവങ്ങള്‍ തുടങ്ങിയവരാണ് ഉപദേവതകള്‍.

തുഞ്ചത്ത് എഴുത്തച്ഛന്‍ ഈ ക്ഷേത്രത്തിലെ ഉപാസകനായിരുന്നുവെന്ന് പറയപ്പെടുന്നു. തുഞ്ചന്‍പറമ്പിലെ കാഞ്ഞിരമരത്തില്‍ ഹനുമാന്റെ സാന്നിധ്യമുണ്ടായിരുന്നതുകൊണ്ടാണ് ആ മരത്തിന്റെ ഇലകൾ മാത്രം കയ്ക്കാത്തതെന്ന് പഴമക്കാർ പറയുന്നു.

ഹനുമാന് നിവേദ്യം മാത്രം. തന്ത്രം കറുത്തേടത്ത്. ഹനുമാന് കുഴച്ച പൊതി അവില്‍ നിവേദ്യം ദിവസവും രാവിലെയും വൈകീട്ടും നടക്കും. അവില്‍ വഴിപാട് പൊതിക്കണക്കാണ്. ഏതാണ്ട് മൂവായിരത്തോളം രൂപ ചെലവ് വരുന്നതാണ് ഈ വഴിപാട്. അരപൊതിയായോ, കാല്‍ പൊതിയായോ അതുമല്ലെങ്കില്‍ മുപ്പതുരൂപ മാത്രം ചെലവ് വരുന്ന ഒരു നാഴിയായോ നടത്താം. കാര്യസാദ്ധ്യത്തിന് ഈ വഴിപാട് ഏറെ വിശേഷപ്പെട്ടതായി കരുതുന്നു. അവില്‍ പ്രസാദത്തിനായി ജാതിമതഭേദമെന്യേ ആളുകളെത്തും.  ഈ പ്രസാദം പതിനഞ്ചുദിവസത്തോളം കേടാകാതെ ഇരിക്കും. സീതാന്വേഷണത്തിനായി പുറപ്പെട്ട ഹനുമാന്റെ കയ്യില്‍ ഈ ദേവഭക്ഷണം ഒരു പൊതിയാക്കി ശ്രീരാമന്‍ നല്‍കിയതായി പുരാണം പറയുന്നു. ശ്വാസംമുട്ടിന് പാളയും കയറും ഇവിടെ വഴിപാടായുണ്ട്. ശ്രീരാമസ്വാമിക്ക് ചതുശ്ശതവും മറ്റ് വഴിപാടുകളും നടത്തിവരുന്നു.

തുലാമാസത്തിലെ തിരുവോണത്തിന് അവസാനിക്കത്തക്കവിധത്തില്‍ മൂന്നുദിവസമാണ് പ്രധാന ഉത്സവം നടക്കുന്നത്. മീനമാസത്തിലെ അത്തത്തിന് പ്രതിഷ്ഠാദിന വാര്‍ഷികവും ആഘോഷിച്ചു വരുന്നു.
🔥🌹🌹🌹🌹🔥

അടവി തുള്ളൽ

*അറിവിനായി മാത്രം*

 *ആചാരവിജ്ഞാനം* 
🙏🌹🌺🌸💐🌹🙏


 *ഭാഗം. 27* 



            *കേരളത്തിലെ ചില പഴയ ആചാരങ്ങൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.  മൺമറഞ്ഞു പോയവയും നിലവിലുളളവയും. അറിവിനായി മാത്രം ഇവിടെ കുറിക്കുന്നു.*


              🕉🕉🕉


 *അടവി തുള്ളൽ*


         🔥🔥  *കേരളത്തിലെ വേലന്മാരുടെ ശിവ പ്രീതികരമായ ഒരു കർമ്മമാണിത്.  ഒരുതരം ബാധോപദ്രവമാണ് അടവി. വേളിയടവി , ആയിക്കൽ അടവി , ആയിരം വില്ലിയടവി, ആനയടവി എന്നിങ്ങനെ പലതരം അടവികളുണ്ട്. ഇവ ദേഹത്തിൽ ബാധിച്ചു വേലന്മാർ തുള്ളുന്നു.  വേളിയടവി ബാധിച്ച തള്ളുന്നവർ ചൂരൽ വേരോടെ പറിച്ച് ശരീരത്തിൽ ചുറ്റി കൊണ്ടായിരിക്കും വരുന്നത്.  ആയിക്കൽ അടവിയുടെ ബാധയേറ്റവനാകട്ടെ ഇരുമ്പ് ചങ്ങല തീയിൽ പഴിപ്പിച്ചത് കയ്യിലെടുത്ത് നടക്കുക, അതിൽ എണ്ണയൊഴിച്ച് തല്ലിക്കെടുത്തുക, പഴുപ്പിച്ച ആന  ചങ്ങല ദേഹത്തിൽ ചുറ്റുക തുടങ്ങി അൽഭുത വേലകൾ കാട്ടും.  കൂടാതെ കോഴി ആട് തുടങ്ങിയ ജീവികളുടെ തലയെടുത്ത് കൊണ്ടുവരികയും ചെയ്യും . ആയിരം വില്ലിയടവി തുളളുന്നരാൾ  ആയിരക്കണക്കിന് നാളികേരം ഒറ്റയിരിപ്പിൽ അടിച്ചുടയ്ക്കാറുണ്ട് . വലിയ ചൂണ്ടപ്പന പിഴുതെടുത്ത് കൊണ്ടാണ് ആനയടവി തുള്ളുന്നവന്റൗ  വരവ് . മെയ് വഴക്കത്തിന് ഇതിൽ വലിയ പ്രാധാന്യമുണ്ട്*. 🔥🔥



കടപ്പാട്  : ആചാരവിജ്ഞാനകോശം 


✍ കൃഷ്ണശ്രീ 

🙏🌹🌺🌸💐🌹🙏

അക്ഷി


 🙏🔱🙏🔱🙏
അക്ഷി എന്ന എന്ന വാക്കിൽ നിന്നാണ് ആണ് രുദ്രാക്ഷം എന്ന് എന്ന  പേര് വരുന്നത് രുദ്ര ന്റെ 
കണ്ണ് എന്നർത്ഥം
രുദ്രാക്ഷ ധാരണം കൊണ്ട് കൊണ്ട് പാപം നശിക്കുമെന്നും  അത് ദർശിച്ചാൽ തന്നെ പാപം നശിക്കുമെന്നും, സ്പർശിച്ചാൽ സ്വർഗ്ഗം ലഭിക്കും, ധരിക്കുന്നതുകൊണ്ട് മോക്ഷം സിദ്ധിക്കുമെന്നും ശിരസ്സ് ഉരസ്സ് ഭുജം എന്നിവയിൽ രുദ്രാക്ഷം ധരിക്കുന്നത് കൊണ്ട് ശിവൻ ആയി ഭവിക്കുമെന്നും പറയുന്നു.

രുദ്രാക്ഷത്തെ അരച്ച് പാലിൽ സേവിച്ചാൽ പിത്തവും ദാഹവും അതുപോലെ പോലെ വിക്ക് തുടങ്ങിയ പ്രശ്നങ്ങൾക്കും ശമനമുണ്ടാകും എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു.

അപസ്മാരത്തിന് രുദ്രാക്ഷത്തിന് വേര് തൊലി ഇല പൂവ് കായ് എന്നിവ കൊണ്ടുള്ള കഷായം ഉത്തമമാണ്  എന്നും, രക്തശുദ്ധി എന്നിവയ്ക്കും രുദ്രാക്ഷ കഷായം നിർദ്ദേശിക്കുന്നു
 ഗോമൂത്രം  തുളസിനീരും ചേർത്ത് അതിരാവിലെ കഴിക്കുന്നത് ബുദ്ധിശക്തി ഉണ്ടാകുന്നതിനും, 

 ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് രു ദ്രാക്ഷം കണ്ടകാരി തിപ്പലി എന്നിവ ചേർത്ത് കഷായം ഉണ്ടാക്കി കഴിക്കുന്നത് ഉത്തമമാണ്
 കാട്ടു ജീരകം ഉലുവ എന്നിവ പൊടിച്ചു ചേർത്തു കഴിച്ചാൽ പ്രമേഹരോഗത്തിന് ശമനമുണ്ടാകും ഇങ്ങനെ രുദ്രാക്ഷത്തിൻറെ ഗുണങ്ങൾ അനവധിയാണ്

ത്രിപുരൻ എന്ന നാമധാരിയായ ശക്തിമാനായ  ഒരു അസുരൻ ഉണ്ടായിരുന്നു.
ഈ അസുരൻ 14 ലോകങ്ങൾ ക്കു അധിപതി ആയി എന്നും ദേവന്മാർ പൊറുതിമുട്ടി മഹാദേവൻ ഇൽ അഭയം പ്രാപിച്ചു ഘോര നായ  അസുരനെ അസുര വധത്തെ ചിന്തിച്ച് 
മഹാദേവ ര് ഒരായിരം സംവത്സരം മിഴികൾ അടച്ചിരുന്നു 
തുറന്ന കണ്ണുകളിൽ നിന്നും ഒന്നും ഉത്ഭവിച്ച അശ്രുബിന്ദുക്കൾ ആണത്രെ രുദ്രാക്ഷം.

ഭഗവൽ സൂര്യ നേതൃത്വത്തിൽനിന്നും ഒന്നും 12 രണ്ട് രുദ്രാക്ഷങ്ങളും അവളും ചന്ദ്ര നേതൃത്വത്തിൽനിന്ന് ഇന്ന് 16 ഉം അഗ്നി നേത്രത്ത്വത്തിൽനിന്നും. പത്തും രുദ്രാക്ഷങ്ങൾ ഉണ്ടായി.
സൂര്യ നേതൃത്വത്തിൽ നിന്ന് ഉത്ഭവിച്ചവക്ക് രക്ത വർണ്ണവും, ചന്ദ്ര നേതൃത്വത്തിൽ നിന്ന് ഉണ്ടായ വയ്ക്ക്  വെളുത്ത നിറവും , അഗ്നി നേത്രത്തിൽ നിന്ന് ഉണ്ടായ വെയ്ക്ക് കറുപ്പുനിറവും ആണ്.
വെളുത്ത രുദ്രാക്ഷം ബ്രാഹ്മണ ജാതിയും ചുവന്ന രുദ്രാക്ഷം ക്ഷത്രിയ ജാതിയും വെളുത്തു ചുവന്ന ത് വൈശ്യ ജാതിയും  ജാതിയും കറുത്തവ ശൂദ്ര ജാതി യും  അത്രേ.

അക്ഷി


 🙏🔱🙏🔱🙏
അക്ഷി എന്ന എന്ന വാക്കിൽ നിന്നാണ് ആണ് രുദ്രാക്ഷം എന്ന് എന്ന  പേര് വരുന്നത് രുദ്ര ന്റെ 
കണ്ണ് എന്നർത്ഥം
രുദ്രാക്ഷ ധാരണം കൊണ്ട് കൊണ്ട് പാപം നശിക്കുമെന്നും  അത് ദർശിച്ചാൽ തന്നെ പാപം നശിക്കുമെന്നും, സ്പർശിച്ചാൽ സ്വർഗ്ഗം ലഭിക്കും, ധരിക്കുന്നതുകൊണ്ട് മോക്ഷം സിദ്ധിക്കുമെന്നും ശിരസ്സ് ഉരസ്സ് ഭുജം എന്നിവയിൽ രുദ്രാക്ഷം ധരിക്കുന്നത് കൊണ്ട് ശിവൻ ആയി ഭവിക്കുമെന്നും പറയുന്നു.

രുദ്രാക്ഷത്തെ അരച്ച് പാലിൽ സേവിച്ചാൽ പിത്തവും ദാഹവും അതുപോലെ പോലെ വിക്ക് തുടങ്ങിയ പ്രശ്നങ്ങൾക്കും ശമനമുണ്ടാകും എന്ന് ആയുർവേദം നിഷ്കർഷിക്കുന്നു.

അപസ്മാരത്തിന് രുദ്രാക്ഷത്തിന് വേര് തൊലി ഇല പൂവ് കായ് എന്നിവ കൊണ്ടുള്ള കഷായം ഉത്തമമാണ്  എന്നും, രക്തശുദ്ധി എന്നിവയ്ക്കും രുദ്രാക്ഷ കഷായം നിർദ്ദേശിക്കുന്നു
 ഗോമൂത്രം  തുളസിനീരും ചേർത്ത് അതിരാവിലെ കഴിക്കുന്നത് ബുദ്ധിശക്തി ഉണ്ടാകുന്നതിനും, 

 ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് രു ദ്രാക്ഷം കണ്ടകാരി തിപ്പലി എന്നിവ ചേർത്ത് കഷായം ഉണ്ടാക്കി കഴിക്കുന്നത് ഉത്തമമാണ്
 കാട്ടു ജീരകം ഉലുവ എന്നിവ പൊടിച്ചു ചേർത്തു കഴിച്ചാൽ പ്രമേഹരോഗത്തിന് ശമനമുണ്ടാകും ഇങ്ങനെ രുദ്രാക്ഷത്തിൻറെ ഗുണങ്ങൾ അനവധിയാണ്

ത്രിപുരൻ എന്ന നാമധാരിയായ ശക്തിമാനായ  ഒരു അസുരൻ ഉണ്ടായിരുന്നു.
ഈ അസുരൻ 14 ലോകങ്ങൾ ക്കു അധിപതി ആയി എന്നും ദേവന്മാർ പൊറുതിമുട്ടി മഹാദേവൻ ഇൽ അഭയം പ്രാപിച്ചു ഘോര നായ  അസുരനെ അസുര വധത്തെ ചിന്തിച്ച് 
മഹാദേവ ര് ഒരായിരം സംവത്സരം മിഴികൾ അടച്ചിരുന്നു 
തുറന്ന കണ്ണുകളിൽ നിന്നും ഒന്നും ഉത്ഭവിച്ച അശ്രുബിന്ദുക്കൾ ആണത്രെ രുദ്രാക്ഷം.

ഭഗവൽ സൂര്യ നേതൃത്വത്തിൽനിന്നും ഒന്നും 12 രണ്ട് രുദ്രാക്ഷങ്ങളും അവളും ചന്ദ്ര നേതൃത്വത്തിൽനിന്ന് ഇന്ന് 16 ഉം അഗ്നി നേത്രത്ത്വത്തിൽനിന്നും. പത്തും രുദ്രാക്ഷങ്ങൾ ഉണ്ടായി.
സൂര്യ നേതൃത്വത്തിൽ നിന്ന് ഉത്ഭവിച്ചവക്ക് രക്ത വർണ്ണവും, ചന്ദ്ര നേതൃത്വത്തിൽ നിന്ന് ഉണ്ടായ വയ്ക്ക്  വെളുത്ത നിറവും , അഗ്നി നേത്രത്തിൽ നിന്ന് ഉണ്ടായ വെയ്ക്ക് കറുപ്പുനിറവും ആണ്.
വെളുത്ത രുദ്രാക്ഷം ബ്രാഹ്മണ ജാതിയും ചുവന്ന രുദ്രാക്ഷം ക്ഷത്രിയ ജാതിയും വെളുത്തു ചുവന്ന ത് വൈശ്യ ജാതിയും  ജാതിയും കറുത്തവ ശൂദ്ര ജാതി യും  അത്രേ.

ശ്രീ കാളഹസ്തി*

*കാലസർപ്പദോഷ നിവാരണത്തിന് ശ്രീ കാളഹസ്തി*
   
🙏🌹🌺🌸💐🌹🙏
നിരന്തരമായ പരാജയവും നിരാശാബോധവും അപകർഷതാബോധവും ആരോഗ്യനാശവും വരുത്തുന്ന യോഗമാണു മഹാകാലസർപ്പയോഗം . ഇത് 12 വിധത്തിൽ ഉണ്ട്. അനന്തകാലസർപ്പയോഗം, കുളികാ(ഗുളികാ കാലസർപ്പയോഗം), വാസുകി കാലസർപ്പയോഗം, ശംഖപാല കാലസർപ്പയോഗം, പത്മകാലസർപ്പയോഗം, മഹാപത്മ കാലസർപ്പയോഗം, തക്ഷക കാലസർപ്പയോഗം, കാർക്കോടക കാലസർപ്പയോഗം, ശംഖചൂഡ കാലസർപ്പയോഗം, ഘാതക കാലസർപ്പയോഗം, വിഷധാര കാലസർപ്പയോഗം, ശേഷനാഗ കാലസർപ്പയോഗം എന്നിങ്ങനെ. കൂടാതെ രാഹുകേതുക്കൾക്ക് വെളിയിലായി ലഗ്നമോ ക്ഷീണ നീച ചന്ദ്രനോ വന്നാൽ അർധ കാലസർപ്പയോഗം എന്ന ഒരു തരം കാലസർപ്പയോഗത്തെക്കുറിച്ച് തമിഴ് ജ്യോതിഷം പറയുന്നു. കാലസർപ്പയോഗം ഏറ്റവും മോശമായ യോഗമാണ്. വിനാശകാരിയായ ഈ യോഗം മൂലം ശാരീരികവൈകല്യം, മാനസിക വൈകല്യം, ടെൻഷൻ, അപകർഷതാബോധം, ആക്രമണ സ്വഭാവം, സൻമാർഗിക പിഴവുകൾ, നിർഭാഗ്യം, ചതി, വഞ്ചന, ഒറ്റു കൊടുക്കൽ, ഭീകരപ്രവർത്തനം, രാജ്യദ്രോഹം, മദ്യപാനാസക്തി, മയക്കുമരുന്ന് ആസക്തി, മഹാൻമാരെ അപമാനിക്കാനും വികൃതമായി സംസാരിക്കാനും ഉള്ള താത്പര്യം, സ്വഭാവവൈകല്യം എന്നിവയാണു ഫലം. ജാതകത്തിലെ അനുകൂല യോഗങ്ങളെ കാലസർപ്പയോഗം തടഞ്ഞുവയ്ക്കുന്നതു കൊണ്ടുള്ള ദുരിതവും അനുഭവിക്കേണ്ടി വരും. രാഹുകേതുകൾക്കുള്ളിലായി എല്ലാ ഗ്രഹങ്ങളും വരുന്നതാണു മഹാകാലസർപ്പയോഗം.

കാല സർപ്പദോഷത്തെക്കുറിച്ചുള്ള ശ്ലോകം ഇതാണ്: **അഗ്രേരാഹുരധോകേതു സർവേ മധ്യേ ഗതാഃ ഗ്രഹാഃ യോഗഃ സ്യാത് കാലസർപ്പാഖ്യോ നൃപ സസ്യ വിനാശനം.**

കാലസർപ്പയോഗം മൂലമുള്ള കേടുപാടുകൾ കുറയ്ക്കാനും ജീവിത സ്ഥിതി മെച്ചപ്പെടുത്താനും ബ്രഹ്മാവിനാൽ ശ്രീശൈല പർവതത്തിനു പിറകിലായി പ്രതിഷ്ഠിക്കപ്പെട്ടതും ദക്ഷിണ കൈലാസം എന്ന് അറിയപ്പെടുന്നതും രാഹു കേതുക്കളുടെ ഭൂമിയിലെ ആസ്ഥാനമെന്ന് ഐതിഹ്യം പറയുന്നതുമായ ശ്രീകാളഹസ്തിയിൽ രാഹു-കേതു സർപ്പദോഷ നിവാരണ പൂജയും (ആശീർവാദ പൂജയെന്നും പറയും) തുടർന്ന് രുദ്രാഭിഷേകവും നടത്തുക. ഈ ക്ഷേത്രം ആന്ധ്രാപ്രദേശ് സർക്കാരിന്റെ മേൽനോട്ടത്തിലാണ്. പൂജ ചടങ്ങുകൾ വളരെ സുതാര്യമാണ്.

രാഹു-കേതു ആശീർവാദ പൂജ നടത്താനുള്ള ശരിയായ സ്ഥലം ക്ഷേത്രത്തിന് ഉള്ളിലെ ശ്രീമുരുകന്റെയും പത്നിമാരുടെയും വിഗ്രഹത്തിനു മുന്നിൽ കാണുന്ന ഇടം ആണ്. അവിടെ വലിയ രാഹു-കേതു വിഗ്രഹങ്ങൾ അലങ്കരിച്ചുവച്ചിട്ടുണ്ട്. സമീപത്തായി സരസ്വതി നദിയിലെ കിണറും കല്യാണോത്സവ മണ്ഡപവും ഗണപതിക്ഷേത്രവും കാണാം. ക്ഷേത്ര കൗണ്ടറിൽ നിന്നു പൂജാ ടിക്കറ്റുകൾ എടുത്ത് ഇവിടേക്കു വരണം. ടിക്കറ്റിനൊപ്പം പൂജാസാധനങ്ങളും പുഷ്പങ്ങളും ക്ഷേത്രം അധികാരികൾ നൽകും. ഭക്തർ സ്വയം പൂജകൾ നടത്തുന്ന രീതിയാണ് ഇവിടെ ഉള്ളത്.

രാഹുവിനു കറുത്ത പട്ടും കേതുവിന് ചുവന്ന പട്ടും തറയിൽ വിരിച്ച് അതിനു മുകളിൽ യഥാക്രമം രാഹുവിന് ഉഴുന്നും, കേതുവിന് മുതിരയും സമർപ്പിച്ച് രണ്ട് ചെറുനാരങ്ങകൾ വയ്ക്കുന്നു. പട്ടുകൾക്ക് ഇടയിൽ ആയി വെറ്റില, അടയ്ക്ക എന്നിവ വയ്ക്കുന്നു. ഉഴുന്നിന് മുകളിൽ രാഹുവിന്റെ ചെറിയ വെള്ളി വിഗ്രഹവും, മുതിരയ്ക്ക് മുകളിലായി കേതുവിന്റെ വെള്ളി വിഗ്രഹവും വച്ചശേഷം തേങ്ങ ഉടച്ച് വയ്ക്കുന്നു. തുടർന്ന് പൂജാരി മന്ത്രങ്ങൾ ഉരുവിടുന്നു. അത് ഏറ്റ് ചൊല്ലി പുഷ്പം കൊണ്ടും, സിന്ദൂരം കൊണ്ടും ചെറു വിഗ്രഹങ്ങളിൽ അർപ്പിച്ച് ദീപാരാധന നടത്തുന്നു. ശേഷം പൂജാരി ഭക്തരുടെ കഴുത്തിൽ പട്ട് വസ്ത്രങ്ങൾ അണിയിക്കുന്നു. ആശീർവദിച്ച് ദക്ഷിണ വാങ്ങുന്നു.

പൂജ കഴിഞ്ഞ് രാഹു-കേതു വിഗ്രഹങ്ങൾ കയ്യിൽ എടുത്തുകൊണ്ട് ശ്രീകാളഹസ്തീശ്വരന്റെ ക്ഷേത്രത്തിലേക്ക് ഭക്തർ പോകുന്നു. അവിടെ ശ്രീകാളഹസ്തീശ്വരനെ തൊഴുത് പ്രാർഥിച്ച് പ്രസാദവും സ്വീകരിച്ചശേഷം കയ്യിലുള്ള രാഹു-കേതു പ്രതിമകൾ അവിടത്തെ ഭണ്ഡാരത്തിൽ(ഹുണ്ടിക) പുറം തിരിഞ്ഞ് നിന്ന് മൂന്ന് തവണ തലയ്ക്ക് ഉഴിഞ്ഞ് കാലസർപ്പയോഗം തീരണം എന്ന പ്രാർഥനയോടെ നിക്ഷേപിക്കുക. ശിവക്ഷേത്രത്തിന് പുറത്തേക്ക് വരുമ്പോൾ ശിവനെ തിരിഞ്ഞ് നോക്കാനോ തൊഴാനോ പടിതൊട്ട് നമസ്ക്കരിക്കാനോ പാടില്ല.

പുറത്ത് കർപ്പൂര തീർഥം നൽകും അത് സേവിച്ച് ശനീശ്വര വിഗ്രഹത്തിന് സമീപത്ത് കൂടിയോ അല്ലാതെയോ പാർവതി(ജ്ഞാനപ്രസൂനാംബിക) ദേവിയുടെ ദർശനത്തിനായി പൂജകൾ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം. അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസൂനാംബിക) ദർശനത്തിനായി പൂജകർ എത്തുമ്പോൾ സർപ്പാലങ്കാര ഭൂഷിതയായി (ഉദരത്തിൽ സർപ്പത്തെ ബന്ധിച്ച നിലയിൽ) ദേവിയുടെ വിഗ്രഹം കാണാം അവിടെ തൊഴുത് പ്രാർഥിച്ച് സിന്ദൂരം തിലകം ചാർത്തുന്നതോടെ രാഹു-കേതു ആശീർവാദ പൂജ കഴിയുന്നു. തുടർന്ന് പിറ്റേദിവസം രാവിലെ 5 മണിക്ക് രുദ്രാഭിഷേകം, പുറത്തെ കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് കാളഹസ്തീശ്വരക്ഷേത്രത്തിന് മുന്നിലെ തളത്തിൽ ഇരിക്കുന്നു. അവിടെ പൂജാരിമാർ എത്തി സങ്കൽപ്പ പൂജ നടത്തി ഭക്തരുടെ തലയിൽ അരിയും പൂവും ഇട്ട് അനുഗ്രഹിക്കുന്നു. തുടർന്ന് ഭക്തർ പാർവതിദേവിയുടെ (ജ്ഞാനപ്രസുനാംബിക) ക്ഷേത്രത്തിലേക്ക് ആനയിക്കപ്പെടുന്നു. അവിടെ പാർവ്വതിദേവിയുടെ അഭിഷേകം കണ്ട് പ്രാർഥ തുടർന്ന് സ്ഫടികശിവലിംഗ പ്രതിഷ്ഠയുടെ സമീപം ഉപവിഷ്ടരാകുന്ന ഭക്തർക്ക് ‘ പുളിയോറ’ എന്ന ചോറും പഞ്ചാമൃതവും ഷാളും പട്ടുവസ്ത്രവും മറ്റ് ഉപഹാരങ്ങളും നൽകി പൂജാരിമാർ അനുഗ്രഹിക്കുന്നതോടെ രാഹു-കേതു ദോഷവും കാല സർപ്പദോഷവും അവസാനിക്കുന്നു എന്നു വിശ്വാസം. കാലസർപ്പയോഗം ഈ പൂജകൾ നടത്തുന്നതോടെ അവസാനിക്കുകയും ശേഷം രാജയോഗ ഫലങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു എന്നു പ്രമാണം. ഈ രണ്ടു പൂജകളും പരമാവധി മൂന്നു തവണ വരെ നടത്താം. പാലഭിഷേകവും പഞ്ചാമൃതാഭിഷേകവും നടത്താം. അതുപോലെ രാഹു-കേതു ആശീർവാദപൂജ കുറഞ്ഞ ഫീസുള്ള ടിക്കറ്റിൽ ക്ഷേത്രത്തിന് പുറത്ത് രണ്ട് ഹാളുകളിലും നടത്തുന്നുണ്ട്. ക്ഷേത്രത്തിന് ഉള്ളിൽ നടത്തുന്നതാണ് ഉത്തമം. ഒരു പ്രാവശ്യത്തെ പൂജ കൊണ്ട് ജീവിതത്തിന്റെ ദുരിതം മാറി സ്വസ്ഥത കിട്ടിയവർ ധാരാളം. കറകളഞ്ഞ ശിവഭക്തിയാണ് പ്രധാനം. ശിവനിൽ മാത്രമേ കാലസർപ്പയോഗം അടങ്ങുകയുള്ളു— വിശേഷിച്ച് കാളഹസ്തിയിലും പൂനയിലെ ത്രയംബകേശ്വർ ക്ഷേത്രത്തിലും. കാലസർപ്പയോഗത്തിന്റെ താൽക്കാലിക ദോഷ പരിഹാരത്തിനായി കർണാടകയിലെ കുക്കി സുബ്രഹ്മണ്യക്ഷേത്രം, ഏറ്റുമാനൂർ ശിവക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നല്ലതാണ്. കാളഹസ്തിയിൽ ദർശനം കഴിഞ്ഞശേഷം ഹോട്ടലിൽ താമസിക്കുന്നതിൽ ദോഷം ഇല്ല. എന്നാൽ മറ്റ് ക്ഷേത്രങ്ങളിൽ പ്രവേശിക്കരുത്. മറ്റ് ഭവനങ്ങളിലും സന്ദർശനം നടത്തരുത്. അവരവരുടെ സ്വന്തം വീട്ടിൽ പൂജ കഴിഞ്ഞ് തിരിച്ചെത്തണം. ഇത് ഒരു ആചാരമാണ്.

ശ്രീ കാളഹസ്തി ക്ഷേത്രത്തിലേക്കു തിരുവനന്തപുരം-റെനിഗുണ്ട റൂട്ടിൽ സഞ്ചരിക്കുന്ന ട്രെയിനിൽ എത്തിച്ചേരാം. തിരുപ്പതി ദർശനം ആഗ്രഹിക്കുന്നവർ തിരുപ്പതി ദർശനം കഴിഞ്ഞ് കാളഹസ്തിയിൽ എത്തുക. തിരുപ്പതിയിൽ നിന്ന് കാളഹസ്തി റോഡ് മാർഗം 40 കിലോ മീറ്റർ റെനിഗുണ്ട റയിൽവേ സ്റ്റേഷനിൽ നിന്ന് 30 കി.മീ. ദൂരം. ചെന്നൈയിൽ നിന്നു കാളഹസ്തിയിലേക്ക് ബസ് സൗകര്യം ഉണ്ട്. നാഗർകോവിൽ-കോയമ്പത്തൂർ ബസ് സ്റ്റേഷനുകളിൽ നിന്നും തിരുപ്പതി ബസിൽ കയറിയും കാളഹസ്തിയിലെത്താം.

കൂടുതൽ സംശയനിവാരണത്തിന് ക്ഷേത്രത്തിൽ ഇൻഫർമേഷൻ സെന്റർ ഉണ്ട്. ഇവിടെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകൾ സാധാരണമായി സംസാരിക്കുന്നു. പൂജയിൽ സഹായിക്കാൻ അംഗീകൃത ഗൈഡുകളുടെ സേവനവും ലഭിക്കും. കാലസർപ്പദോഷം മാറുവാൻ ഏറ്റവും നല്ല പരിഹാരമാണ് ഈ പൂജയെന്ന് നൂറ്റാണ്ടുകളായി വിശ്വസിക്കപ്പെട്ട് പോരുന്നു.

പതിനാറാം നൂറ്റാണ്ടിലെ വിജയ നഗരസാമ്രാജ്യ ചക്രവർത്തിയായ കൃഷ്ണദേവരായരാണ് ഇപ്പോൾ കാണുന്ന ക്ഷേത്ര സമുച്ചയം പണി കഴിപ്പിച്ചത്.

കടപ്പാട് ഗുരുപരമ്പരയോട്
🙏🌹🌺🌸💐🌹🙏