Followers(ഭഗവാന്‍റെ ഭക്തര്‍ )

Wednesday, September 9, 2020

നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍

☘️💚☘️ഓം നമ: ശിവായ☘️💚☘️

🙏നരനായിങ്ങനെ ജനിച്ചു ഭൂമിയില്‍
നരകവാരിധി നടുവില്‍ ഞാന്‍
നരകത്തില്‍ നിന്നും കരകേറ്റീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

മരണകാലത്തെ ഭയത്തെ ചിന്തിച്ചാല്‍
മതിമറന്നുപോം മനമെല്ലാം
മനതാരില്‍ വന്നു വിളയാടീടേണം
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

ശിവശിവാ ഒന്നും പറയാവതല്ല
മഹമായ തന്‍റെ വികൃതികള്‍
മഹമായ നീക്കീട്ടരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

വലിയൊരു കാട്ടിലകപ്പെട്ടു ഞാനും
വഴിയും കാണാതെ ഉഴലുമ്പോള്‍
വഴിയില്‍ നേര്‍വഴി അരുളേണം നാഥാ
തിരുവൈക്കം വാഴും ശിവശംഭോ

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ…

യെളുപ്പമായുള്ള വഴിയെ ചെല്ലുമ്പോള്‍
ഇടയ്ക്കിടെയാറു പടിയുണ്ട്
പടിയാറും കടന്നവിടെചെല്ലുമ്പോള്‍
ശിവനെ കാണാകും ശിവ ശംഭോ!

ശിവശംഭോ ശംഭോ ശിവശംഭോ ശംഭോ
ശിവശംഭോ ശംഭോ ശിവശംഭോ🙏

സ്ത്രീകൾ രുദ്രാക്ഷം ധരിക്കാമോ .... ?

സ്ത്രീകൾ രുദ്രാക്ഷം ധരിക്കാമോ .... ?  🙏☘️🙏☘️🙏☘️🙏ഇന്നും പലർക്കും ഉള്ള ഒരു സംശയം ആണിത്  . നിസ്സംശയം പറയാം തീർച്ചയായും രുദ്രാക്ഷ ധാരണം കൊണ്ട് യാതൊരുവിധ ദോഷങ്ങളും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല അവരുടെ ജീവിതം പൂർണമായും ഭയരഹിതവും പ്രകാശപൂർണവും  ആകുന്നു. മഹാദേവന് ഭക്തരിൽ സ്ത്രീയെന്നോ, പുരുഷൻ എന്നോ ,ദേവൻ എന്നോ, അസുരൻ എന്നോ ,മൃഗം എന്നോ ,പക്ഷി എന്നോ ,ശുദ്ധം എന്നോ, ആശുദ്ധം എന്നോ ഒന്നുമില്ല എന്നറിയണം....!! ഭഗവാൻ തന്റെ ഭക്തരിൽ നിഷ്കളങ്കത മാത്രമാണ് പ്രതീക്ഷിക്കുന്നത്  .രുദ്രാക്ഷം ധരിക്കുന്നത് സ്ത്രീയായാലും പുരുഷൻ ആയാലും അത് പുഴുകുത്തില്ലാത്തതും, കേടുപാടുകൾ സംഭവിക്കാത്തതും ആയ ഒരു നെല്ലിക്കാ വലിപ്പത്തിൽ ഉള്ളത്... തിങ്കളാഴ്ച ദിവസം പ്രദോഷത്തിൽ പഞ്ചാക്ഷരീ മന്ത്ര ജപത്തോടെ  ധരിക്കുക ..!! മാസത്തിൽ ഒരിക്കൽ എങ്കിലും എള്ളെണ്ണയിൽ ഇട്ട് വെക്കുക  ശേഷം പാൽ, ശുദ്ധജലം, ഭസ്മം എന്നിവ ഉപയോഗിച്ച് കഴുകി വീണ്ടും ധരിക്കുക . മാസമുറ സമയത്ത് പല സ്ത്രീകൾക്കും  അശുദ്ധി എന്ന ഭയം ഉണ്ടാകും, അങ്ങിനെ ഉള്ളവർ ആ സമയത്ത് അത് മാറ്റി വെക്കാവുന്നത് ആണ് . #പഞ്ചമുഖ #രുദ്രാക്ഷം ആണ് ഏറ്റവും ഉത്തമം..!!   ഭഗവാനെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ ഒന്ന് മാത്രം ചിന്തിച്ചു നോക്കൂ ...ദേവി പാർവതി പോലും ശിവനെ ആദ്യമായി അറിയുന്നത് ... അനുഭവിക്കുന്നത്.... കൈവെള്ളയിൽ ചേർത്ത് പിടിച്ച ഒരു രുദ്രാക്ഷത്തിലൂടെ ആണ്  .പല കാരണങ്ങൾ കൊണ്ടും ഉള്ള ടെൻഷനുകൾ മാറും . ഏത് ചോദ്യത്തിനും രുദ്രാക്ഷം വലത് കൈയിൽ പിടിച്ചു ചിന്തിച്ചാൽ ഉത്തരം ലഭിക്കുന്നു എന്നതുംസത്യമാണ്...!!   നിങ്ങൾ പരിപൂർണ്ണ വിശ്വാസത്തോടെ ഭഗവാനെ അഭയം പ്രാപിക്കൂ. ഒരു ശത്രുവും നിങ്ങളെ തോൽപ്പിക്കില്ല ഒരു സങ്കടവും നിങ്ങളെ അലട്ടില്ല.  ഒരു രുദ്രാക്ഷം മതി നിങ്ങളുടെ ജീവിതം മാറി മറിയാൻ...!   ഭഗവദ് നാമത്തിൽ സത്യം  ....!!      🕉️🙏🕉️ഓം  നമഃ ശിവായ🕉️🙏🕉️

പഞ്ച

*പഞ്ച ലിംഗ പ്രതിഷ്ഠ*

ശങ്കരാചാര്യർ ഭഗവാൻ ഭാഷ്യകാരൻ 
അഞ്ചു മഠങ്ങളിൽ അഞ്ചു ശിവ ലിംഗ പ്രതിഷ്ഠ ചെയ്‌തെന്നു വിശ്വസിക്കപ്പെടുന്നു .
പഞ്ച ഭൂത സങ്കല്പത്തിൽ ആകുന്നു അവ പ്രതിഷ്ഠ ചെയ്തത്.

പഞ്ച ഭൂതം.

1. ഭൂമി
2. ജലം
3. അഗ്നി
4. വായു
5. ആകാശം 

പഞ്ച കോശങ്ങൾ.

1. അന്നമയ കോശം
2. പ്രാണമയ കോശം
3. മനോമയ കോശം
4. വിജ്ഞാനമയ കോശം
5. ആനന്ദമയ കോശം

പഞ്ച രുദ്രന്മാർ,

1. തത്പുരുഷൻ
2. സദ്യോജാതൻ
3. ഈശാനൻ
4. വാമദേവൻ
5. അഘോരം 

പഞ്ച വർണ്ണങ്ങൾ

1. വെള്ള
2. മഞ്ഞ
3. പച്ച
4. ചുകപ്
5. കറുപ്പ് 

തത്വങ്ങൾ

1. സൃഷ്ടി
2. സ്ഥിതി
3. സംഹാരം
4. തുരീയം
5. തിരോധാനം 

ഇങ്ങനെ അനേകം തത്വങ്ങൾ ബന്ധപെട്ടു കിടക്കുന്നു പഞ്ച ഭൂതങ്ങളിൽ. ഈ തത്വ പ്രതീകമായി ആണ് ശങ്കരാചാര്യർ ഇവിടെ പ്രതിഷ്ഠ ചെയ്തതെന്നു വിശ്വസിക്കപ്പെടുന്നു 

കേദാർനാഥ് - മുക്തിലിംഗം - ആകാശം 
ചിദംബരം - മോക്ഷ ലിംഗം - വായു 
കാഞ്ചീപുരം - യോഗ ലിംഗം - അഗ്നി 
നേപ്പാൾ - വര ലിംഗം - ജലം 
ശ്രിംഗേരി - ഭോഗ ലിംഗം - ഭൂമി
 * ═❁✿