Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, October 19, 2020

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം ഓം

*ദ്വാദശ ജ്യോതിർലിംഗ സ്തോത്രം  ഓം*
🙏🌹🌺🌸💐🌹🙏

*പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.*
🪔🪔🪔🌺🪔🪔🪔

*മലയാളത്തിൽ:*

*സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാർജുനം. ഉജ്ജയിന്യാം മഹാകാലം ഓംകാരമമലേശ്വരം..*
*പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം. സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ..*
*വാരണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ. ഹിമാലയേ തു കേദാരം ഘുഷ്മേശം ച ശിവാലയേ..*
*ഏതാനി ജ്യോതിർലിംഗാനി സായം പ്രാതഃ പഠേത് നരഃ. സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി..*
*ഏതേശാം ദർശനാദേവ പാതകം നൈവ തിഷ്ഠതി. കർമക്ഷയോ ഭവേത്തസ്യ യസ്യ തുഷ്ടോ മഹേശ്വരഃ..*
*ഇതി ദ്വാദശ ജ്യോതിർലിംഗ സ്തോത്രം സംപൂർണ്ണം*
🙏🌹🌺🌸💐🌹🙏

ശരഭേശ്വരൻ

ശരഭേശ്വരൻ എന്ന് കേട്ടിട്ടുണ്ടോ? 
==============================

              ആരാണ് ശരഭേശ്വരൻ  ?.
ലോക ക്ഷേമത്തിന് വേണ്ടി ശ്രീ പരമശിവൻ എടുത്തിട്ടുള്ള അവതാരരൂപങ്ങൾ അനവധിയാണ്.  പ്രധാനപ്പെട്ട 64 ൽ പരം ശിവ വേഷങ്ങൾ (അഷ്ടാഷ്ടമൂർത്തങ്ങൾ ) പ്രചൂര പ്രചാരം നേടിയവയുമാണ്. 
അതിൽ പെട്ട ശ്രീ ശരഭേശ്വരന്റെ അവതാരം എന്തുകൊണ്ടും അതീവ പ്രാധാന്യമുള്ള ഒന്നാണ്.

ശരഭപൂജയെക്കുറിച്ചും ശരഭേശ്വരന്റെ മഹിമകളെ കുറിച്ചും സ്കന്ദപുരാണം,' കാഞ്ചി പുരാണം, ശരഭ ഉപനിഷത്ത് മുതലായ ഗ്രന്ഥങ്ങളിൽ വർണ്ണിച്ചിട്ടുണ്ട്.

പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമൻ നാരായണൻ നരസിംഹാവതാരപ്പെടുത്ത 
കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ - അവതാര ലക്ഷ്യം പൂർത്തികരിക്കുന്നതിന് ഹിരണ്യകശ്യപുവിനെ വധിച്ച് രക്തം കുടിച്ചതിനാൽ നരസിംഹത്തിൽ രജോഗുണം അധികരിച്ച് അതി ഭയങ്കരനായി മാറി.
ഉഗ്രനേത്രങ്ങളും വജ്രം പോലെ കുർത്ത നഖങ്ങളും ഖട്ഗം പോലെ നീണ്ടു കിടക്കുന്ന ജിഹ്വയും ദംഷ്ട്രങ്ങളും ഉള്ള ഘോരരൂപം കോപമടങ്ങാതെ ഗർജ്ജനം പുറപ്പെടുവിക്കുകയാണ്.

ഈ കോപം കണ്ട് ലോകം തന്നെ അവസാനിച്ചു പോകുമെന്ന് കണ്ട് ബ്രഹ്മദേവനും, മഹാലക്ഷ്മിയും ,മറ്റു ദേവന്മാരും ഭയന്ന് മഹേശ്വരനെ അഭയം പ്രാപിച്ചു.

കരുണാമയനായ ശിവൻ വീരഭദ്രനെ അയച്ചു. 
എന്നാൽ നരസിംഹ മുർത്തിയെ കണ്ട് വീരഭദ്രൻ വല്ലാതെ ഭയന്നു.
 സ്വയരക്ഷാർത്ഥം മഹേശ്വരനെ തന്നെ സ്മരിച്ചു. 
കാര്യങ്ങൾ പന്തിയല്ലെന്ന് കണ്ട് മഹാദേവൻ സൂര്യകോടി തേജസ്സോടെ ഒരു ജ്യോതിസ്വരൂപമായി വിരഭദ്ര ശരീരത്തിൽ ലയിച്ചു.

തുടർന്ന് മഹേശ്വരൻ പക്ഷിയും മനുഷ്യനും, മൃഗവും ചേർന്നുള്ള ഒരു മഹാ ഭയങ്കര രൂപമായി മാറി. 
ആ ഭയങ്കര ഭാവത്തിന് രണ്ടു മുഖങ്ങളും, നാലു കൈകളും, എട്ടു കാലുകളും, രണ്ട് ചിറകുകളും, മൂർച്ചയേറിയ നഖങ്ങളും, നീണ്ട വാലും, ഗരുഡന്റത് പോലുള്ള മൂക്കും, കാളിയുടെ പോലെയുള്ള ദംഷ്ട്രയും, സൂര്യ-ചന്ദ്ര -അഗ്നിനേത്രങ്ങളും, മാൻ, മഴു, സർപ്പം 'തീ ഇവയെ ധരിച്ചു കൊണ്ടും ആകെകൂടി ഒരു വിചിത്ര രൂപമായി, ശരഭേശ്വരനായി '
ശരഭശ്വരന്റെ ചിറകുകൾ രണ്ടും ഭദ്രകാളിയും ദുർഗ്ഗയുമാണ്‌.  

ഭദ്രകാളി പ്രത്യംഗരെയും, ദുർഗ്ഗ ശൂലിനിയുമായി തീർന്നു. 
ശരഭ പക്ഷിയായി പറന്നു വന്ന 
ശരഭേശ്വരന്റെ നിഴലും ചിറകടിയുടെ കാറ്റും ഏറ്റപ്പോൾ തന്നെ നരസിംഹ മൂർത്തിയുടെ ഉഗ്രത കുറഞ്ഞു തുടങ്ങി.

പതിനെട്ട് ദിവസം പല തരം ഉപായങ്ങളാൽ നരസിംഹമൂർത്തിയുടെ അഹങ്കാരം തണുക്കുന്നതിന് വേണ്ടി ശ്രമിച്ച ശരഭേശ്വരൻ ഒടുവിൽ നരസിംഹമൂർത്തിയുടെ ഇരുകാലുകളും കൊത്തി കീറിയ ഉടനെ സ്വയം ഉണർവ് വന്ന് മഹാവിഷ്ണുവെന്ന ബോധമുണ്ടായി. 
ഉഗ്ര നരസിംഹൻ 
ലക്ഷ്മീ നരസിംഹനായി. 
യോഗ നരസിംഹനായി, ശാന്തസ്വരുപനായി മാറി.

മഹാവിഷ്ണു 18 ശ്ലോകങ്ങൾ കൊണ്ട് ശരഭേശ്വരനെ സ്തുതിച്ചു.
ശരഭേശ്വരൻ സകല ശത്രുസംഹാരകനാണ്. 
ശരഭ ശക്തികളായ പ്രത്യംഗീരയും, ശുലിനിയും ഭൂത - പ്രേത - പിശാചുക്കളാലും ശത്രുക്കളാലും രോഗങ്ങൾ കൊണ്ടും, ക്ഷുദ്ര ആഭിചാരങ്ങൾ കൊണ്ടും ഉണ്ടാകുന്ന പീഡകളെയും, മറ്റും അകറ്റി ശാന്തിയും സമാധാനവും ഏവർക്കും പ്രദാനം ചെയ്യുന്നതാണ്.

ശരഭ മൂർത്തിയുടെ പ്രഭാവത്തെ ദേവന്മാരും അസുരന്മാരും ഒക്കെ ഭയപ്പെടുന്നു.
ശിവൻ, വിഷ്ണു, കാളി, ദുർഗ്ഗ എന്നീ നാലു ദേവതകൾ അടങ്ങിയ ശിവനാണ് ശരിക്കും പറഞ്ഞാൽ ശരഭേശ്വരൻ
തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്ത് ത്രിഭുവനം എന്ന സ്ഥലത്ത് ശരഭേശ്വര പ്രതിഷ്ഠയുള്ള മഹത്തായ ഒരു ക്ഷേത്രമുണ്ട്. 
അതീവ ശിൽപചാതുര്യത്താൽ വളരെയധികം  പേര് കേട്ടതാണ് ത്രിഭുവനം ശരഭേശ്വര ക്ഷേത്രം.

വസൂരിമാല



വസൂരിമാല

കൊടുങ്ങല്ലുർ ക്ഷേത്രത്തിൽ കൊടുങ്ങല്ലൂർ ഭഗവതിക്കൊപ്പം കുടികൊള്ളുന്ന ദേവിയാണ് വസൂരിമാല. ദാരികന്റെ പത്നിയായ മനോദരിയാണ് വസൂരിമാല എന്നാണ് വിശ്വാസം.

ഐതിഹ്യം:
ആദിപരാശക്തിയുടെ ഉഗ്ര അവതാരമായ ശ്രീ ഭദ്രകാളി ദാരുകനെ വധിക്കുമെന്ന് ഉറപ്പായപ്പോൾ അതീവ ദുഖിതയായ ദാരുക പത്നി മനോദരി പരമശിവനെ തപസ്സുചെയ്യുകയും ശ്രീ പാർവ്വതിയുടെ നിർബന്ധപ്രകാരം ശിവൻ മനോദരിക്കു മുമ്പിൽ പ്രത്യക്ഷരാവുകയും ചെയ്തു. തുടർന്ന് തന്റെ വിയർപ്പു തുള്ളികൾ മനോദരിക്ക് നൽകി " ഇത് കൊണ്ടുപോയി മനുഷ്യരുടെ മേൽ തളിക്കുക, നിനക്ക് വേണ്ടതെല്ലാം മനുഷ്യർ നൽകുമെന്ന്" അരുളിച്ചെയ്തു ശിവൻ ഉടനടി അപ്രത്ക്ഷമാവുകയും ചെയ്തു. ശ്രീഭദ്ര തന്റെ പതിയുടെ ചേതിച്ചശ്ശിരസ്സ് കയ്യിലേന്തി വേതാളപ്പുറത്തേറി ശിവഗണങ്ങളോടൊപ്പം വിജയഭേരി മുഴക്കി വരുന്നതു കണ്ട മനോദരിക്ക് കോപം ഇരട്ടിക്കുകയും കയ്യിലുണ്ടായിരുന്ന വിയർപ്പു തുള്ളികൾ ഭഗവതിയുടെ മേൽ തളിക്കുകയും ചെയ്തു. ശിവപുത്രിയായ ഭദ്രകാളിയുടെ ശരീരത്തിൽ വിയർപ്പു തുള്ളികൾ പതിഞ്ഞ ഭാഗങ്ങളിലെല്ലാം വസൂരി പൊങ്ങുകയും ക്ഷീണിച്ചവശയാവുകയും ചെയ്തു. ഇതറിഞ്ഞ് കോപിതനായ ശിവന്റെ കണ്ഠത്തിൽ പിറവിയെടുത്ത് കർണ്ണത്തിലൂടെ പുറത്തുവന്ന രൂപമായ കണ്ഠാകർണ്ണനെ ഭദ്രകാളിയുടെ വസൂരിമാറ്റാനായി നിയോഗിക്കുകയും ചെയ്തു. കണ്ഠാകർണ്ണൻ വസൂരി ബാധിതയായ ഭദ്രകാളിയുടെ കാൽപാദം മുതൽ കഴുത്തു വരെയുള്ള വസൂരികുരുക്കൾ നക്കിത്തുടച്ചില്ലാതാക്കി. എന്നാൽ മുഖത്തെ വസൂരിക്കലകൾ ഇല്ലാതാക്കാൻ ശ്രമിച്ച കണ്ഠാകർണ്ണനെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തോട് മുഖം ചേർക്കുന്നത് ശെരിയല്ല എന്ന് പറഞ്ഞു ഭദ്രകാളി തടഞ്ഞു. തുടർന്ന് കണ്ഠാകർണ്ണൻ ഭദ്രകാളിയുടെ നിർദ്ദേശപ്രകാരം മനോദരിയെ അവരുടെ മുന്നിൽ എത്തിക്കുകയും കോപാകുലയാ ഭദ്രകാളി അവരുടെ കണ്ണും, ചെവിയും, കാലുകളും വെട്ടിമാറ്റി, ഇനി നീ ഒരിക്കലും കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ശാസിച്ചു. പിന്നീട് തന്റെ തെറ്റുകളേറ്റു പറഞ്ഞ മനോദരിയോട് അലിവു തോന്നിയ പരാശക്തി അവർക്ക് വസൂരിമായ എന്ന പേരുനൽകി സന്തത സഹചാരിയായി കൂടെ വാഴിക്കുകയും ചെയ്തു. വസൂരിമാല ബാധിക്കുന്നതു കൊണ്ടാണ് വസൂരിരോഗം ഉണ്ടാകുന്നത് എന്നായിരുന്നു പണ്ടുകാലത്തെ ചില ആളുകളുടെ സങ്കല്പം. പകർച്ചവ്യാധി ബാധിച്ച രോഗികളെ സുഖപ്പെടുത്താൻ കണ്ഠാകർണ്ണനെയും വസൂരിമാലയെയും രോഗിയുടെ സമീപത്തേക്ക് മഹാദേവി അയക്കുമെന്നാണ് വിശ്വാസം.
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*

നവ കൈലാസങ്ങൾ



🌸നവ കൈലാസങ്ങൾ🌸

🌸പേരുകേൾക്കുമ്പോൾ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്നാട്ടിലെ പ്രമുഖ ശൈവ തീർഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങൾ. താമ്രപർണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെൽവേലി തൂത്തുക്കുടി ദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങൾ. ഈ ക്ഷേത്രങ്ങൾക്ക് പിന്നിലുള്ള ഐതിഹ്യം ശ്രീ ശിവപാർവതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങൾ സ്ഥാപിച്ചതെന്നാണ് വിശ്വാസം.

🌸കൈലാസത്തിൽ ശ്രീ ശിവപാർവതീ പരിണയമുഹൂർത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാൽ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് ശ്രീ പരമശിവൻ ശ്രീ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യർവന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാർകൂടം. ശ്രീ അഗസ്ത്യന്റെ പ്രഥമശിഷ്യനായ ശ്രീ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശ്രീ ശിവപാർവതീപരിണയം കാണാൻ പറ്റാത്തതിന്റെ വിഷമം മുനീശ്വരൻ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശ്രീപരമശിവനെ ഭജിച്ചു. ശ്രീ അഗസ്ത്യമുനി അതിനുള്ള മാർഗം നിർദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി. ശ്രീ അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപർണി നദിയിലേക്കിട്ടു. ആ പൂക്കൾ ചെന്നുചേരുന്നിടത്ത് ശിവപാർവതീപ്രതിഷ്ഠ നടത്താൻ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം ശ്രീ കൈലാസനാഥനെന്നും ശ്രീ പാർവതി ശ്രീ ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശ്രീ ശിവപാർവതീപരിണയദർശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരൻ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.

🌸പാപനാശം, ചേരൻ മഹാദേവി, കോടകനല്ലൂർ, കുന്നത്തൂർ, മുറപ്പനാട്, തെൻതിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേർന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങൾ. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. ശ്രീ പാപവിനാശർ എന്ന ശ്രീ കൈലാസനാഥനും ശ്രീ ഉലകാംബികയും വാഴുന്ന പാപനാശത്തിൽ സൂര്യനാണ് ഗ്രഹം.

🌸പാപവിമോചകയായ താമരഭരണിയിൽ മുങ്ങിക്കുളിച്ചാൽ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്. ശ്രീ ചന്ദ്രനാണ് ചേരൻ മഹാദേവിലെ ഗ്രഹം. ശ്രീ അമ്മൈനാഥരും ശ്രീ ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ. കോടകനല്ലൂരിൽ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദർശനഫലം. ശ്രീ കൈലാസനാഥരും ശ്രീ ശിവകാമിയുമാണ് പ്രതിഷ്ഠ. ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങൾ മാറാനും വിശ്വാസികൾ ഇവിടെയെത്തുന്നു. അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. ശ്രീ പരമേശ്വരരും ശ്രീ ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂർ എന്ന ശങ്കാണിയിൽ ഗ്രഹം രാഹുവാണ്. മുറപ്പനാട് ക്ഷേത്രത്തിൽ ശ്രീ കൈലാസനാഥനും ശ്രീ ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാർഥിക്കാനുമായാണ് ഭക്തർ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.

🌸തെൻതിരുപ്പേരൈ ക്ഷേത്രത്തിൽ ദർശനം നടത്തിയാൽ ശിവജ്ഞാനമാണ് സവിശേ ഫലം. ശ്രീ കൈലാസനാഥനും ശ്രീ അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധൻ ഗ്രഹവും. വാത-പിത്ത രോഗങ്ങൾ മാറും. തിരുവൈകുണ്ഡം ക്ഷേത്രത്തിൽ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തർ കൂടുതലും ഇവിടെയെത്തുന്നത്. എട്ടാമിടമാണ് രാജപതി. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകി പൊന്നമ്മാൾ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്നങ്ങൾ നീങ്ങും, വിഷദോഷങ്ങൾ മാറും, മരണഭയം മാറും. ചേർന്തമംഗലം ഇവിടെയാണ് രോമേശ മഹർഷിക്ക് മോക്ഷം ലഭിച്ചത്.

🌸ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്്. ജാതകവശാൽ ഒരാളുടെ ജീവിതത്തിൽ ഇരുപതുവർഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദർശനംചെയ്താൽ പേരും പ്രശസ്തിയും കീർത്തിയും വർധിക്കും. കല്യാണം നടക്കാത്തവർക്ക് കല്യാണം നടക്കും. ശ്രീ കൈലാസനാഥരും ശ്രീ സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം. നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങൾ ഇവിടെ വലംവെക്കുമ്പോൾ നിങ്ങൾ ഈ ദേവൻമാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങൾ സ്വയം ഭ്രമണംചെയ്യുകയാണ്. നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങൾ നിങ്ങളിലുമുണ്ട്. സൂര്യൻ ആത്മാവ്, ചന്ദ്രൻ മനസ്സ്, ചൊവ്വ നിർവികാരത്വം, ബുധൻ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രൻ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കൾ നൻമതിൻമ ഭാവങ്ങൾ എന്നിങ്ങനെയാണ്. സൂര്യചന്ദ്രൻമാരും ബുധകുജൻമാരും ഗുരുശുക്രൻമാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാർവതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീർഥയാത്ര തീർഥയാത്രയിലൂടെ ആത്മായതയിലേക്കുയർത്തുന്നു.

🌸പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതൽ നാലുക്ഷേത്രങ്ങളും ദർശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതൽ ഒമ്പതുക്ഷേത്രങ്ങളിൽ ദർശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദർശനം നടത്താം. തിരുനെൽവേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാൻ പറ്റിയ സ്ഥലം.🌸🙏🏻🙏🏻
കടപ്പാട് 
 *┈┉┅❀꧁⚜🍂⚜꧂❀┅┉┈*
═══✿
 

ശിവ മഹിമ കഥകൾ

*ശിവ മഹിമ കഥകൾ*
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃

ദേവി പാർവതി ഒരിക്കൽ പരമ ശിവനോട് ചോദിക്കയുണ്ടായി ' ഹെ ഭഗവൻ ! ഹെ കരുണാ സാഗർ... ഭൂമിയിൽ വസിക്കുന്ന ജീവനുകൾക്ക് അവിടുത്തെ കൃപാ കടാക്ഷം ലഭിക്കുവാനായി കൊണ്ട് ഏതു വിധ വൃത പൂജാ വിധികളാണ് പ്രഭോ പ്രയാസമന്ന്യവും ശ്രേഷ്ഠമായുമുള്ളത്‌ എന്ന് ഭഗവൻ അരുളി ചെയ്താലും ... ?

ദേവിയുടെ അഭിലാഷം കൈകൊണ്ട പരമേശ്വർ വിശ്വത്തിനാകെ പ്രകാശമാം പുഞ്ചിരി തൂകി കൊണ്ട് പറയുകയായി....ദേവീ ..

ശിവരാത്രിയുടെ വിധികൾക്കു കാരണമായ ചില കഥകൾ ഞാൻ പറയുകയാണ്‌ വരൂ ഈ വിശാല മരുത്തിൻ മഞ്ചലിൽ എന്നരികിൽ ഇരുന്നു . കേട്ടുകൊൾക ദേവി ,

' ' ഒരിക്കൽ ഭൂമിയിൽ ഒരു ഗ്രാമത്തിൽ ഒരു വേട്ടക്കാരൻ വസിച്ചിരുന്നു തന്റെ പത്നിയും കുട്ടികളെയും തീറ്റി പൊറ്റുവാനായി കൊണ്ട് വേട്ടക്കാരൻ നിത്യവും പശുക്കളെ വേട്ടയാടുവാനായി വനാന്തരങ്ങളെ ലക്ഷ്യമാക്കി നീങ്ങിയിരുന്നു, ധനവാന്മാർ നിർധനർ അടങ്ങിയ ഭൂവിൽ അനേക സ്വഭാവേന മനുഷ്യർ വാണിരുന്നു സ്വയം കർത്തവ്യത്തിൻ ഫലങ്ങളാൽ ജീവൻ പുലർത്തുന്നവരും മറ്റുള്ളവരുടെ കർത്തവ്യത്തെ കാർന്നു തിന്നുന്നവരും അടങ്ങുന്ന ആ ഗ്രാമത്തിൽ മറ്റൊരു ധനവാൻ ഉണ്ടായിരുന്നു,

നിർധനനായ വേട്ടക്കാരൻ ഈ ഗ്രാമത്തിലെ ധനവാന് കടപ്പെട്ടവനുമായിരുന്നു. നിശ്ചിത സമയം താൻ വാങ്ങിയിരുന്ന തുക തിരികെ നൽകാതിരുന്നതിനാൽ വേട്ടക്കാരനെ പിടിച്ചു കൊണ്ടുപോകയും ധനവാന്റെ ശിവമഠത്തിൽ ഒരുകോണിൽ ബന്ധിയാക്കിയിടുകയും ചെയ്തു.

ആ ദിവസം ശിവരാത്രിയായിരുന്നതിനാൽ ശിവരാത്രിയുടെ പൂജകളും പ്രഭാഷണങ്ങളും അവിടെ നടക്കുകയായിരുന്നു, ശിവരാത്രി സംബന്ധമായ വൃതങ്ങളുടെയും നിഷ്ടകളുടെയും ചർച്ചകൾ കേട്ടുകൊണ്ട് വേട്ടക്കാരൻ മഠത്തിൻ കോണിൽ എല്ലാം കേട്ടുകൊണ്ടേ ഇരുന്നു സമയങ്ങൾ പതുക്കെ ഇഴഞ്ഞു നീങ്ങി സന്ധ്യാസമയമായപ്പോൾ ധനവാൻ ഭൃത്യനെ അയച്ചു വേട്ടക്കാരനെ തന്റെമുന്നിൽ കൊണ്ടുവരുവാൻ ആജ്ഞാപിച്ചു,

ധനവാന്റെ മുന്നിൽ കൊണ്ടുവന്ന വേട്ടക്കാരനോടായി ധനവാൻ ചോദിക്കുകയായി... എന്തുകാരണം കൊണ്ട് എന്നിൽ നിന്നും വാങ്ങിയ ധനം നിശ്ചിത സമയത്ത് നീ തരുവാൻ മടിച്ചത് എന്ന് തുടങ്ങി ശകാരങ്ങൾ തുടർന്നുപോയി അസഹ്യനായ വേട്ടക്കാരൻ ധനവാനോടായി കേണപേഷിച്ചുകൊണ്ട് പറഞ്ഞു അടിയൻ അടുത്ത ദിവസ്സം ധനം തിരികെ നൾകാമെന്ന വാക്കും കൊടുത്ത് അവിടെനിന്നും മോചിതനായി കൊണ്ട് വേട്ടകളാൽ കിട്ടുന്ന ഇരകളെ ലാഭമാക്കി കൊണ്ട് ധനവാന് പണം തിരികെ നൾകുവാനായി പാവം വേട്ടക്കാരൻ തന്റെ ഗൃഹത്തിലേക്കുള്ള യാത്ര കാട്ടിലേക്ക് തന്നെ തിരിക്കുകയായി, ദിവസ്സം മുഴുവൻ ധനവാന്റെ മുന്നിൽ ബന്ധിയായിരുന്നതിനാൽ വിശപ്പും ദാഹവും തന്നെ അതിയായി തളർത്തിയിരുന്നു. മാർഗ്ഗങ്ങൾ നടന്നു കൊണ്ട് വേട്ടക്കാരൻ വനത്തിൽ ഒരു അരുവിയുടെ സമീപം എത്തി, മൃഗങ്ങളുടെ ഉപദ്രവത്തിൽ നിന്നും സുരക്ഷിതനായികൊണ്ട് തന്റെ വേട്ടകൾക്കായി അരുവിയുടെ കരയിൽ ഉള്ള ഒരു കൂവള വൃക്ഷത്തിൽ തന്റെ താവളം ഒരുക്കുകയായി.

കാലപഴക്കമുള്ള ആ വൃക്ഷത്തിൻ ഇലകൾ കൊഴിഞ്ഞു വീണു മറഞ്ഞു കിടന്ന ഒരു ശിവലിംഗം ആ മരച്ചുവട്ടിൽ ഉണ്ടായിരുന്നത് വേട്ടക്കാരന്റെ ദൃഷ്ടിയിൽ പതിഞ്ഞിരുന്നില്ലാ വേട്ടക്കാരൻ തന്റെ ഇരിപ്പിടം വൃക്ഷത്തിന്‌ മുകളിൽ പതുക്കെ തയ്യാറാക്കുകയായി കൂവള വൃക്ഷത്തിൻ ഇലകളും ചെറു ശിഖിരങ്ങളും അടർത്തി മാറ്റി താഴേക്കു ഇടുമ്പോൾ അത് വന്നു പതിച്ചത് ഇലകളാൾ മൂടി മറഞ്ഞിരുന്ന ശിവലിംഗത്തിനു മുകളിലേക്കായിരുന്നു, ശിഖരങ്ങൾ അടർത്തി വലിച്ചു മുറിക്കുമ്പോൾ അതിൽ നിന്നും നീരുകളും ഇലകളും ഒരു നിർമ്മാല്യം കണക്കെ ശിവലിംഗത്തിൽ തന്നെ പതിക്കുകയാൽ ഇവിടെ ഒരു ശിവപൂജക്ക്‌ സമമായതു താൻ അറിഞ്ഞിരുന്നില്ലാ തന്നയുമല്ലാ ദിവസം മുഴുവൻ വിശപ്പും ദാഹവും സഹിച്ചു ധനവാന്റെ മഠത്തിൽ കഴിയേണ്ടിവന്നത്‌ ഒരു ഒരു വൃതശുദ്ധിക്ക് സമമായി തന്നെ മാറുകയുമായിരുന്നു അത്.

സമയങ്ങൾ ഇഴഞ്ഞു നീങ്ങി രാത്രിയുടെ ഏതാണ്ട് മൂന്നു ഭാഗം കഴിഞ്ഞിരുന്നു അപ്പോഴേക്കും വേട്ടക്കാരൻ തന്റെ താവളം ഒരുക്കി കൊണ്ട് ധനുസിൽ ബാണം തൊടുത്തു ഇരയുടെ വരവും നോട്ടമിട്ടിരിപ്പായി അതാ വരുന്നു .... ഒരു ഗർഭിണിയായ മൃഗം താൻ ഇരിക്കുന്ന വൃക്ഷത്തിനരികിലുള്ള അരുവിയിൽ ജലപാനം ചെയ്യുവാനായി കൊണ്ട്.

മൃഗത്തെ കണ്ടപാട് തന്നെ വേട്ടക്കാരൻ തന്റെ ധനുസിൽ ഞാണ് വലിക്കുകയും പെട്ടന്ന് മൃഗം പറയുകയായി ഞാൻ ഒരു തികഞ്ഞ ഗർഭവതിയാണ് എന്നെ ഇപ്പോൾ കൊല്ലരുതേ... ! ഈ അവസ്ഥയിൽ നീ രണ്ടു ജീവനെ ഹത്യ ചെയ്യുകിൽ അത് പാപമാണ്, ഞാൻ ഉടൻ തന്നെ നിന്റെ മുന്നിൽ എത്തികൊളളാം ഞാൻ ഈ കുഞ്ഞിനു ജന്മം നല്കിയിട്ടു ഉടൻ നിന്റെ മുന്നിൽ തിരികെ വന്നെത്താം അപ്പോൾ നീ എന്നെ വധിച്ചു കൊള്ളൂ,

മൃഗത്തിന്റെ കരുണാർണ്ണവം കേട്ട വേട്ടക്കാരൻ ധനുസിൻ ഞാണ്‍ അയച്ചുകൊണ്ട് മൃഗം വനത്തിനുള്ളിലേക്ക് കടന്നു പോയി. അൽപ സമയത്തിനു ശേഷം മറ്റൊരു മൃഗം അതുവഴി കടന്നു വരുകയായി വേട്ടക്കാരൻ സന്തോഷവാനായികൊണ്ട് വീണ്ടും ധനുസിൽ ബാണം തൊടുത്തു ലക്‌ഷ്യം കാണുമ്പോൾ വളരെ വിനംമൃത സ്വരത്തിൽ മൃഗം അപേക്ഷിക്കുകയായി...... ഹെ വേട്ടക്കാര ഞാൻ അൽപ്പസമയമേ ആയിട്ടുള്ളൂ ഋതുമതിയായിട്ട് ഞാനിപ്പോൾ ഒരു വിരഹിണിയാണ്, എന്റെ പ്രിയപ്പെട്ടവനെ അന്വേഷിച്ചു ഇതുവഴി വന്നവളാണ് ഞാൻ എന്റെ പ്രിയനേ കണ്ടിട്ട് ശീഘ്രം ഞാൻ നിൻമുന്നിലെത്താം എന്നെ പോകാൻ അനുവദിക്കു..... വേട്ടക്കാരൻ ആ മൃഗത്തെയും പോകാൻ അനുവദിച്ചു, രണ്ടു പ്രാവശ്യവും തനിക്കു നഷ്ടമായ അവസരത്തെ ഓർത്ത്‌ വേട്ടക്കാരൻ നെറ്റിയിൽ കൈകൾകൊടുത്ത് ചിന്തിക്കുകയായി, സമയം വളരെ ഏറെയായിരുന്നു രാത്രി മായുവാൻ ഇനി അധിക നേരം ശേഷിച്ചതില്ലായിരുന്നു

അതാ വരുന്നു മറ്റൊരു പെണ്‍ മൃഗം തന്റെ കുട്ടികളുമായി അതുവഴിയെ ! വേട്ടക്കാരൻ തെല്ലും സമയം നഷ്ടമാക്കുവാൻ കാത്തിരുന്നില്ലാ ഇത് തന്റെ സുവർണ്ണ അവസരമാണ് പകൽ മുഴുവൻ കടപ്പാടിൻ കഠിനതയിൽ ബന്ധനസ്തനായി കൊണ്ട്, അന്നവും ജലവും കാണാതെ ധനവാന്റെ ശിവമഠത്തിൽ കോണുകൾ ഇനിയും കാണേണ്ടതില്ലന്ന പ്രതീക്ഷയിൽ ശരംതൊടുത്തു അത് കൈകളിൽനിന്നും ലക്‌ഷ്യം നീങ്ങുവാൻ നിമിഷം നില്ക്കവേ ''ഹെ വേട്ടക്കാരാ....കൊല്ലരുതേ..... ഞാൻ എന്റെ ഈ കുഞ്ഞുങ്ങളെ അവരുടെ പിതാവിന്റെ അരികിൽ കൊണ്ടാക്കി കൊണ്ട് ഉടൻ തന്നെ നിന്റെ മുന്നിൽ തിരികെ വരുംവരെയും എന്നോട് ക്ഷമിക്കൂ എന്നെ കൊല്ലരുതേ...!

മൃഗത്തിന്റെ പരിദേവനം കേട്ട വേട്ടക്കാരൻ ഹ.... ഹ.... ഹ.. ! പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു... എന്തെ മുന്നിൽ വന്ന ഇരയെ വെറുതെ അങ്ങ് വിടുകയോ ? ഞാൻ അത്ര മഠയനല്ല, ഇപ്പോൾ എനിക്ക് രണ്ടു അവസരമാണ് നഷ്ടമായാത് എനിക്കുമുണ്ട് ഭാര്യയും കുട്ടികളും അവരും ഇപ്പോൾ വിശന്നു തേങ്ങുകയായിരിക്കും. വേട്ടക്കാരന്റെ മറുപടി കേട്ട മൃഗം വീണ്ടും പറഞ്ഞു... എപ്രകാരം നിനക്ക് നിന്റെ കുട്ടികളോട് മമതയും സ്നേഹവും ഉണ്ടോ അപ്രകാരം തന്നെ എനിക്കുമെന്നറിയുക അത് കൊണ്ട് ഞാൻ എന്റെ കുട്ടികൾക്കായി അൽപ സമയം എന്റെ ജീവൻ നിന്നോട് യാചിക്കുകയാണ് , എന്നെ വിശ്വസിക്കൂ വേട്ടക്കാരാ ഞാൻ ഈ കുട്ടികളെ അവരുടെ പിതാവിനരികിൽ ആക്കി കൊണ്ട് വേഗം നിന്നരികിൽ എത്താം ഇതെന്റെ സത്യ വചനമാണ് ഇപ്പോൾ എന്നിൽ ദയ കാട്ടൂ!

മൃഗത്തിന്റെ ദീന സ്വരങ്ങളാൽ വെട്ടക്കാരനിൽ ദയയുണ്ടായി ആ മൃഗത്തെയും പോകുവാൻ അനുവദിച്ചു ഇരകൾ നഷ്ടമായ വേട്ടക്കാരൻ കൂവളവൃക്ഷത്തിൻ മുകളിലിരുന്നു തനിക്കുണ്ടായ അഭാവങ്ങളെ കുറിച്ച് ചിന്തിച്ചുകൊണ്ട് വൃക്ഷത്തിൻ ഓരോ ഇലകളും അടർത്തി താഴേക്കിട്ടു ചിന്തിച്ചിരിക്കുമ്പോൾ ഒരു തടിച്ചു കൊഴുത്ത മൃഗം അതുവഴി വരവായി, ഇത്തവണ തനിക്കു ഒരഭാവവും ഉണ്ടാകില്ലന്ന വിശ്വാസത്തോട് വേട്ടക്കാരൻ വേഗം തന്നെ ധനുസ്സിൽ ബാണം തേടുക്കുവാൻ തുടങ്ങുമ്പോൾ...

'' സഹോദരാ വേട്ടക്കാരാ നീ എനിക്ക് മുൻപേ വന്ന മറ്റു മൂന്നു മൃഗങ്ങളെയും ചെറിയകുട്ടികളെയും കൊന്നുകളഞ്ഞു, എങ്കിൽ എന്നെയും കൊന്നു കളയുവാൻ നീ തെല്ലും സമയം പാഴാക്കേണ്ടതില്ലാ കാരണം എനിക്ക് അവരുടെ വിയോഗ ദുഃഖം സഹിക്കുവാൻ കഴിയില്ല എന്തെന്നാൽ അവർ മൂവരും എന്റെ ഭാര്യമാരും കുട്ടികളുമായിരുന്നു ! അഥവാ നീ അവർക്ക് ജീവൻ ദാനം ചെയ്തു എങ്കിൽ എന്നോടും അൽപ്പ ക്ഷണത്തിനായികൊണ്ട് കൃപ കാട്ടൂ ഞാൻ അവരെ കണ്ടു മുട്ടി കൊണ്ട് നിന്റെ മുന്നിൽ വന്നെത്താം. മൃഗത്തിന്റെ വാക്കുകൾ കേട്ട വേട്ടക്കാരന് രാത്രിയിൽ നടന്നവ ഒക്കെയും ഒരു പുകപടലം പോലെയായി തോന്നി, നടന്നതെല്ലാം വേട്ടക്കാരൻ മൃഗത്തെ പറഞ്ഞു കേൾപ്പിച്ചു, അത് കേട്ട മൃഗം വേട്ടക്കാരനോടായി പറഞ്ഞു ' എന്റെ മൂന്നു ഭാര്യമാരും എപ്രകാരം പ്രതിജ്ഞാബദ്ധരായി പോയോ അപ്രകാരം എനിക്ക് എന്റെ ധർമം പാലിച്ചു പോകുക സാധ്യമല്ലായിരിക്കാം, അതല്ലാ എപ്രകാരം നീ അവരെ പോകുവാൻ അനുവദിച്ചോ അപ്രകാരം എന്നെയും പോകുവാൻ അനുവദിക്കൂ, ഞാൻ അവരെയേവം കൂട്ടി നിന്റെ മുന്നിൽ ഉടൻ വന്നെത്തികൊളളാം. ഉപവാസരാത്രിയിൽ എന്നപോലെ രാതി മുഴുവൻ ഉറക്കളച്ചു വൃക്ഷത്തിൽ നിന്നും കൂവളത്തിൻ ഇലകൾ അടർത്തി വൃക്ഷ ചുവട്ടിൽ മറഞ്ഞു കിടന്ന ശിവലിംഗത്തിൽ ഇടുകയും ചെയ്തിരുന്നതിനാൽ താൻ അറിയാതെ തന്നെ ഒരു ശിവരാത്രി വൃതത്തിനു പാത്രമാകുകയും അക്കാരണങ്ങളാൽ വേട്ടക്കാരന്റെ ഹിംസയുടെ ഹൃദയം നിർമ്മലമായി കൊണ്ട് അതിൽ ഭഗവത് ശക്തിയുടെ വാസത്തിനു കാരണമായി മാറിയിരുന്നു,

ധനുസും ബാണവും ഇപ്പോൾ തന്റെ കൈകളിൽ നിന്ന് ഇടറി മാറുകയാണ്. ഭഗവാൻ ശിവന്റെ അനുകമ്പയാൽ വേട്ടക്കാരന്റെ ഹൃദയം കരുണാഭാവത്താൽ നിറഞ്ഞു ഒഴുകുമാറായി താൻ ചെയ്തുപോയ കർമ്മങ്ങളെ ഓർത്ത്‌ തന്നിൽ ഇപ്പോൾ പശ്ചാതാപത്തിൻ ജ്വലിക്കുന്ന അഗ്നി ഉയരുകയായി, അൽപ്പ സമയശേഷം ആ മൃഗം തന്റെ പരിവാരസഹിതം വേട്ടക്കാരന്റെ മുന്നിൽ വന്നു തങ്ങളെ വധിക്കുവാനായി കൊണ്ട് നിരന്നു നിന്നു ! എന്നാൽ വന്യ മൃഗങ്ങളുടെ ഇപ്രകാരമുള്ള സത്യസന്ധതയും സാമൂഹിക പ്രേമവും കണ്ട വേട്ടക്കാരന് വലീയ സഹതാപവും തളർച്ചയുമാണ്‌ ഉണ്ടായത് വേട്ടക്കാരന്റെ നേത്രങ്ങളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി കൊണ്ടിരുന്നു, തനിക്കു ആ മൃഗ പരിവാരത്തെ വധിക്കുവാനുള്ള കരുത്തു ഉണ്ടായിരുന്നില്ലാ മറിച്ചു തന്നിൽ ഹിംസയുടെ ഹൃദയം നിർമ്മാല്യം ചെയ്തു ഒരു കോമളമായ പുതു മനസ്സിനുടമയായി ഒരു ദയാലുവായി വേട്ടക്കാരൻ മാറുകയാണ് ഉണ്ടായത്. ദേവലോകത്ത് നിന്നും സമസ്ത ദേവ സമൂഹം ഈ ദൃശ്യം കണ്ടു പുഷ്പവൃഷ്ടിയും ചെയ്തു വെട്ടകാരനും മൃഗ പരിവാരവും മോക്ഷത്തിനു പാത്രമായി, സാധനകൾ സാത്വിക കഥാസാരങ്ങൾ നരനു നാരായണനാകുവാൻ കഴിഞ്ഞില്ലെങ്കിലും നന്മകളെ പ്രദാനം ചെയ്യുവാൻ കഴിയുന്നതാണ്.

ശിവ രാത്രി സംസ്ക്കാരൊചിത കഥാചരിത്രങ്ങൾ ആണ് ഇത് മാനസികമായും ബുദ്ധിപരമായും ജീവിത നന്മകൾക്കായി കൊണ്ട് നമ്മുടെ ആചാര്യ വൃന്ദങ്ങളാൽ രചിക്കപ്പെട്ടതും ശ്രവണങ്ങളിൽ നിന്നും ഒക്കെ തന്നെ ഒട്ടനവധി സംസ്ക്കാരോചിതമായ നന്മകൾ സമൂഹത്തിലെ മനുഷ്യ ജീവനുകൾക്ക് ലഭ്യമായ് കൊണ്ട് ജീവാത്മാ പരമാത്മാ ബന്ധം ഉള്കൊണ്ട ഒരു ആനന്ദ ജീവിതം ഈ ഭൂവിൽ വിളയാടി അന്ത്യം പരമാത്മ ചൈതന്യത്തെ പ്രാപിക്കുവാനായി വളരെ ഏറെ കാലങ്ങള്ക്കു മുൻപ് വരെയും ക്ഷേത്രങ്ങൾ മാർഗ്ഗവും വിദ്യാ പാഠ മാർഗ്ഗേണയും നാം കേട്ടിരുന്നു എന്നാൽ ഇന്ന് അപ്രകാരമുള്ള സംസ്ക്കാര കഥാ സാരങ്ങൾക്ക് മതിപ്പും വിലയും നല്കി ജീവിതത്തിൻ മാർഗ്ഗം പോഷിപ്പിക്കുവാനായി അധികമാരും ദൃഷ്ടാന്തത്തിൽ കുറയുന്നതിനാൽ സമൂഹത്തിലെ മനുഷ്യ ജീവനുകളിൽ വസിക്കുന്ന സ്നേഹത്തിന്റെയും പരസ്പര ബന്ധത്തിന്റെയും വിള്ളലുകൾ വളരെ വലുതായി കൊണ്ടിരിക്കുകയാണ്,

മനുഷ്യൻ മൂല്യമാർന്ന മണി മുത്തുകൾക്കുള്ളിൽ കയറി കൊണ്ട് മറ്റെന്തോ തിരയുകയും മടുക്കുമ്പോൾ അവ വലിച്ചെറിഞ്ഞു മറ്റൊരു മാർഗ്ഗം തിരയുന്ന ഈ പ്രവണത ജീവനുകളിൽ പരിണാനന്തര ഫലങ്ങളായി നടനമാടുകയാണ്, രുചിയും പോഷകമുള്ളവയുമായ ഭക്ഷണ വസ്തുക്കൾ ഏറെ നേരം അഗ്നിയിൽ ആവാഹിച്ചു പഴുക്കുകിൽ മാത്രമേ മനുഷ്യന് ശാരീരികമായ ദോഷങ്ങൾ കൂടാതെ അവ രുചിയും ഫലവും നല്കുവാൻ കാരണമാകു എന്ന പോലെ ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങളിലെ തത്വങ്ങളെ കണ്ടറിയുവാനുള്ള സാധന പല ജന്മം കൊണ്ടും വർത്തമാനത്തിലും സിദ്ധമല്ലാത്തവർക്കു തത്വങ്ങളെ അനായാസം ദൃശ്യമായി കാണുവാൻ ഉതകുന്ന അനേക പുരാണ കഥകളെ ഇന്ന് അതിനപ്പുറം ഒരു ദൃഷ്ടി കൊണ്ടറിയുവാനായി നല്കുന്ന സാധനയാണ്‌ ഇപ്രകാരമുള്ള സാധന എന്നത് . എന്നാൽ ചിലർ ഫലങ്ങളുടെ പുറം തോടുകളിൽ കടിച്ചു കൊണ്ട് അകമേ ഉറഞ്ഞിരിക്കുന്ന പോഷകം വലിചെറിയുന്നവരും ചിലർ അതറിയാതെ പോകയും എന്നാൽ വിവേക ബുദ്ധികൊണ്ട് അവക്കുള്ളിൽ കടന്നു പോഷകം ഫലവത്താക്കുവാൻ സാധന ചെയ്യുന്നവരും ഇല്ലാതെ ഇല്ലാ അപ്രകാരം ഒരു പ്രചോദന കഥാസാരമാണ് നാം ഇവിടെ കണ്ടത്''

🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃