Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, November 9, 2019

ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിഷ്ഠ*

•••••••••••∆••••••••••••  *karikkottamma -09-11-2019*  •••••••••••∆••••••••••••

*ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിഷ്ഠ*

••••••••••••••••••••••••••••••••••••••••••••

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ നാഗ ക്ഷേത്രമാണ് ബാംഗ്ലൂരിലെ മുക്തി നാഗ ക്ഷേത്രം. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നാഗ പ്രതിമയാണ് ഇവിടെ കാണുവാൻ സാധിക്കുന്നത്. മൈസൂർ റോഡിൽ രാമോഹള്ളിയ്ക്ക് സമീപമാണ് മുക്തി നാഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

••••••••••••••••••••••••••••••••••••••••••••
ക്ഷേത്ര ഐതീഹ്യം ഇങ്ങനെ ക്ഷേത്രം സ്ഥാപിക്കുന്നതിനും മുന്നേ, അതായത് ഏകദേശം രണ്ടു നൂറ്റാണ്ടുകൾക്കു മുൻപേ ഇവിടെ താമസിച്ചിരുന്ന ആളുകൾ നാഗത്തെയാണ് പൂജിച്ചിരുന്നതത്രെ. ഗൊല്ല വിഭാഗത്തിൽപെട്ട ആളുകളായിരുന്നു അവർ. ജുഞ്പ്പ ഹയിലു എന്ന് ഈ പ്രദശം അറിയപ്പെട്ടപ്പോൾ ജുഞ്ചപ്പ എന്നായിരുന്ന അവർ നാഗദൈവത്തിനെ വിളിച്ചിരുന്നത്. ആ നാഗത്തെ അവർ തങ്ങളുടെ സംരക്ഷകനായാണ് കണ്ടിരുന്നത്.
ഇവിടുത്തെ വിശ്വാസങ്ങൾക്കും മറ്റും 200 ൽ അധികം വർഷത്തെ പഴക്കമുണ്ടെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രം താരതമ്യേന പുതിയതാണ്.
ഒറ്റക്കല്ലിൽ നിർമ്മിച്ചിരിക്കുന്ന നാഗ പ്രതിമയാണ് ഇവിടുത്തെ ആകർഷണം. 36 ടൺ ഭാരവും 16 അടി ഉയരവുമാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഈ നാഗ പ്രതിമയ്ക്കുള്ളത്.
••••••••••••••••••••••••••••••••••••••••••••
വിചിത്രമായ നിർമ്മികൾ കൊണ്ടും പ്രതിഷ്ഠകൾ കൊണ്ടും പ്രസിദ്ധമാണ് ഈ ക്ഷേത്രം. ഒട്ടേറെ പ്രതിഷ്ഠകൾ ക്ഷേത്രത്തിനുള്ളിൽ കാണാം. രേണുക യെല്ലമ്മ, ആദി മുക്ത നാഗ, പട്ടാളമ്മ, നരസിംഹ മൂർത്തി, സിദ്ധി വിനായക തുടങ്ങിയവരുടെ പ്രതിഷ്ഠകൾ കൂടാതെ ചെറിയ 107 നാഗ പ്രതിഷ്ഠകളും ഇവിടെയുണ്ട്. പ്രധാന ക്ഷേത്രത്തെ ചുറ്റി വേറയും നാല് ക്ഷേത്രങ്ങൾ കാണാം. നരസിംഹ സ്വാമി, ശിവൻ, സിദ്ധി വിനായകൻ, നീലാംബിക എന്നിവർക്കാണ് ഈ ക്ഷേത്രങ്ങൾ സമർപ്പിച്ചിരിക്കുന്നത്

••••••••••••••••••••••••••••••••••••••••••••
~~<💚>~~  karikkottamma -09-11-2019  ~~<💚>~~

ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്ലിൽ തീർത്ത ക്ഷേത്രം*

*•]••´º´•»  karikkottamma -09-11-2019  «•´º´••[•*

*ലോകത്തിലെ ഏറ്റവും വലിയ കരിങ്കല്ലിൽ തീർത്ത ക്ഷേത്രം*
━━━━━━━━━━━━━━━━
തമിഴ്‌നാടിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന ഇടമാണ് തഞ്ചാവൂര്‍. അവിടെയാണ് ബിഗ് ടെമ്പിള്‍ എന്നറിയപ്പെടുന്ന തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം സ്ഥിതിചെയ്ന്നത്.
━━━━━━━━━━━━━━━━
ഒട്ടേറെ പ്രത്യേകതകള്‍ ഉള്ളതുപോലെ ധാരാളം പേരുകളും ഈ ക്ഷേത്രത്തിനുണ്ട്. ദക്ഷിണ മേരു എന്നും തിരുവുടയാര്‍ കോവില്‍ എന്നും പെരിയ കോവില്‍ എന്നും രാജരാജേശ്വരം കോവില്‍ എന്നും ഇത് അറിയപ്പെടുന്നു.
━━━━━━━━━━━━━━━━
ആറു വര്‍ഷവും 275 ദിവസവും കൊണ്ടി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ബിഗ് ടെമ്പിള്‍ എന്നും അറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായാണ് ബൃഹദീശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ഒപ്പം കരിങ്കല്ലിൽ തീർത്ത ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രവും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്ഷേത്രങ്ങളുടെ പട്ടികയിലാണ് തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  66മീറ്റര്‍ ഉയരമുള്ള ഗോപുരത്തിനു മുകളില്‍ ഗോളാകൃതിയിലുള്ള വലിപ്പമേറിയ കലശം ഉണ്ട്. 16 അടി നീളവും 13 അടി ഉയരവും ഉള്ള ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദിയുടെ ശില്പമുണ്ട്.400 തൂണുകളുള്ള വരാന്തയും 5 നിലകളൂള്ള പ്രവേശന ഗോപുരവും ഉണ്ട്.
━━━━━━━━━━━━━━━━
81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഉച്ച സമയത്തുള്ള നിഴലാണ് താഴെ വീഴാത്തത്. വര്‍ഷത്തില്‍ ഏതു ദിവസമായാലും ഉച്ച് നേരത്ത് ഇവിടുത്തെ നിഴല്‍ നിലത്ത് വീഴില്ല എന്നാണ് വിശ്വാസം .
━━━━━━━━━━━━━━━━
ചോല വാസ്തുവിദ്യയുടെ എല്ലാത്തരം അടയാളങ്ങളും ഇവിടെ കാണാന്‍ സാധിക്കും. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യത്തിലെ 108 കരണങ്ങളില്‍ 81 എണ്ണത്തിന്റെയും ശില്പാവിഷ്‌കാരം. നാട്യശാസ്ത്രത്തില്‍ ഭരതമുനി വിവരിച്ചിരിക്കുന്ന കരണങ്ങളാണ് ഇവിടെ ശില്പരൂപത്തില്‍ കൊത്തിയിരിക്കുന്നത്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തിന്റെ യഥാര്‍ഥ പേര് രാജരാജേശ്വര്‍ എന്നാണത്രെ. വലിയ ദൈവം എന്ന അര്‍ഥത്തില്‍ മറാഠികളാണ് ഈ ക്ഷേത്രത്തിന് ബൃഹദീശ്വര ക്ഷേത്രം എന്ന പേരു നല്കുന്നത്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും കരിങ്കല്ല് ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഏകദദേശം 130,000 ടണ്‍ കരിങ്കല്ല് മാത്രം വേണ്ടി വന്നുവത്രെ ഇവിടുത്തെ പ്രധാന ക്ഷേത്രത്തിന്റെ നിര്‍മ്മിതിക്ക്.
━━━━━━━━━━━━━━━━
പ്രധാന പ്രതിഷ്ഠയായ ശിവനെ ഇവിടെ ലിംഗരൂപത്തില്‍ ആണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒറ്റക്കല്ലിലുള്ള ശിവലിംഗത്തിന് 8.7 മീറ്റര്‍ ഉയരമുണ്ട്.
━━━━━━━━━━━━━━━━
ഇവിടുത്തെ ഒറ്റക്കല്ലില്‍ നിര്‍മ്മിച്ച നന്ദി മഹാനന്ദി എന്നാണ് അറിയപ്പെടുന്നത്. 12 അടി ഉയരവും 20 അടി നീളവും ഇതിനുണ്ട്. ഏകദേശം 25 ടണ്ണോളം ഭാരവും ഇതിനുണ്ട്.
━━━━━━━━━━━━━━━━
ബൃഹദീശ്വര ക്ഷേത്രത്തില്‍ നിന്നും തഞ്ചാവൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് നൂറോളം ഭൂഗര്‍ഭ വഴികള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. രാജരാജചോളന്റെ കൊട്ടാരത്തിലേക്കും മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങളിലേക്കും ഇത്തരം വഴികള്‍ ഉണ്ട്. എന്നാല്‍ അവയില്‍ മിക്കവയും ഇന്ന് അടച്ചിട്ടിരിക്കുകയാണ്. ഭൂഗര്‍ഭ പാതയില്‍ വഴി തെറ്റിയാല്‍ അപകടമാണെന്നതാണ് ഇതിനു കാരണം.
━━━━━━━━━━━━━━━━
മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയത്. ഈ സമയങ്ങളില്‍ മികച്ച കാലാവസ്ഥയായിരിക്കും. അതിനാല്‍ മറ്റു മാസങ്ങളെ അപേക്ഷിച്ച് സ്ഥലങ്ങള്‍ കൂടുതല്‍ കാണാനും സാധിക്കും.

★━━━━━━━━  karikkottamma -09-11-2019  ━━━━━━━━━★

ഈ ക്ഷേത്രം കാണണം എങ്കിൽ മഴ മാറണം*

*✶⊶⊷⊶⊷❍⊶⊷⊶⊷✶  karikkottamma -07-11-2019  ✶⊶⊷⊶⊷❍⊶⊷⊶⊷✶*

*ഈ ക്ഷേത്രം കാണണം എങ്കിൽ മഴ മാറണം*


════════════════
മിക്ക ക്ഷേത്രങ്ങളും. കടലിനടിയിലും മരുഭൂമിയുടെ നടുവിലും എന്തിനധികം മണ്ണുമൂടിക്കിടക്കുന്ന വിചിത്ര ക്ഷേത്രങ്ങൾ വരെ ഇവിടെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്ഷേത്രം കൂടിയുണ്ട്. വർഷത്തിൽ പകുതിയിലധികം ദിവസങ്ങളിലും വെള്ളത്തിനടയിലുള്ള ഒരിടം. ഏഴു നദികൾ ചേർന്ന് വെള്ളത്തിൽ മറച്ചിരിക്കുന്ന സംഗമേശ്വർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ സംഗമേശ്വര ക്ഷേത്രം. വർഷത്തിൽ കൂടിപ്പോയാൽ നാല്പത് മുതൽ 50 ദിവസങ്ങൾ വരെ മാത്രമേ ഈ ക്ഷേത്രത്തെ വെളിയിൽ കാണുവാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള സമയമെല്ലാം ഇത് വെള്ളത്തിനടിയിലായിരിക്കും. മഴ മാറി വെയിൽ തെളിയുന്ന നേരങ്ങളിലാണ് ക്ഷേത്രം പുറത്തേക്കു വരുന്നത്.
════════════════
ഏഴു നദികൾ തമ്മിൽ ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നദികൾ ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്.
════════════════
മഹാഭാരതത്തോളം തന്നെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ കഥയും. വനസാസക്കാലത്ത് പലയിടങ്ങളിലായി അലഞ്ഞതിനു ശേഷം പാണ്ഡവർ ഇവിടെയുമെത്തിയത്രെ. അപ്പോഴാണവർക്ക് യാത്രയിൽ തങ്ങൾ കണ്ട ശ്രീശൈലത്തെ മല്ലികാർജ്ജുന ക്ഷേത്രം പോലൊരു ക്ഷേത്രം ഇവിടെ സ്ഥാപിക്കണമെന്നു തോന്നിയത്. അവിടെയുള്ളതുപോലെ ഒരു ശിവലിംഗമാണ് ഇവിടെയും അവർ സ്ഥാപിക്കുവാൻ ആഗ്രഹിച്ചത്. അങ്ങനെ യുധിഷ്ഠിരന്റെ നിർദ്ദേശ പ്രകാരം ഭീമൻ കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരുകയും ഇതിപ്പോൾ കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. കൃഷ്ണ നദിയും തുംഗഭദ്ര നദിയും കൂടാത അവയുടെ കൈവഴികളായ മറ്റു അഞ്ച് നദികളും കൂടി സംഗമിക്കുന്ന സ്ഥലത്തായിയിരുന്നു അവർ ആ ശിവലിംഗം പ്രതിഷ്ഠിച്ചത്.
════════════════
1981 ൽ പ്രദേശത്ത് ശ്രീ ശൈലം ഡാം നിര‍മ്മാണം പൂർത്തിയായതോടെയാണ് ക്ഷേത്രം വെള്ളത്തിനടിയിലാവുന്നത്. സമീപത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായെങ്കിലും ആളുകൾ അവയെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ ക്ഷേത്രമാകട്ടെ അവിടെ തന്നെ നിലനിന്നുപോന്നു. ഈ അവസ്ഥയിൽ തന്നെ രണ്ടു പതിറ്റാണ്ടോളം കാലം കടന്നു പോയി. ഈ സമയമെല്ലാം ക്ഷേത്രം റിയർവോയറിലെ വെള്ളത്തിനടിയിലായിരുന്നു. പിന്നീട് 2003 ലാണ് ക്ഷേത്രം വെള്ളത്തിനു മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നത്. ക്ഷേത്രത്തിനു പുതിയ ഒരു പ്രതലം നിർമ്മിച്ച് അതിലേക്ക് ഈ ക്ഷേത്രത്തെ ഉയർത്തി വെയ്ക്കുകയായിരുന്നു.
══════════════════
മഴമാറി വേനൽക്കാലമാകുമ്പോഴേയ്ക്കും ക്ഷേത്രം ചെറുതായി വെള്ളത്തിനു മുകളിൽ ദൃശ്യമാവും. ഏകദേശം നാല്പത് മുതൽ 50 ദിവസം വരെ മാത്രമേ ഈ സമയത്ത് ക്ഷേത്രം കാണാനാവു. ഈ ദിവസങ്ങളിലാണ് ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. ആ സമയത്ത് ഇവിടെ എത്തി സംഗമേശ്വരനെ തൊഴുത് പ്രാർഥിക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഇത് സംഭവിക്കുക.

*✧══════•❁❀❁•══════✧     karikkottamma -07-11-2019*  *✧══════•❁❀❁•══════✧*

മുരുകനെ ഗുരുവായി ശിവൻ ആരാധിക്കുന്ന ക്ഷേത്രം

❃❃❃❃❃❃❃❃❃❃❃❃❃❃❃  *karikkottamma -07-11-2019*  ❃❃❃❃❃❃❃❃❃❃❃❃❃❃❃

*മുരുകനെ ഗുരുവായി ശിവൻ ആരാധിക്കുന്ന ക്ഷേത്രം* 

❃❃❃❃❃❃❃❃❃❃❃❃❃❃❃

തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ് ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുഗനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം കുംഭകോണത്തു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
❃❃❃❃❃❃❃❃❃❃❃❃❃❃❃
ഇവിടെയാണ് അറിവില്‍ തന്നേക്കാള്‍ മുന്നില്‍നില്‍ക്കുന്ന സ്വന്തം മകനെ ഗുരുവായി ശിവന്‍ സ്വീകരിച്ച കഥ തന്റെ മകനായ മുരുഗന് ഗുരുസ്ഥാനം നല്കിയാണ് ശിവന്‍ ഇവിടെ ആരാധിക്കുന്നത്. ഇതിനു പിന്നില്‍ വളെര പ്രസിദ്ധമായ ഒരു കഥയുണ്ട്. അതനുസരിച്ച് ഒരിക്കല്‍ കൈലാസം സന്ദര്‍ശിച്ച ബ്രഹ്മാവ് മുരുകന് ആവശ്യമായ ബഹുമാനം നല്കിയില്ലത്രെ.
❃❃❃❃❃❃❃❃❃❃❃❃❃❃❃
അതില്‍ കോപിതനായ മുരുകന്‍ സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനോട് എങ്ങനെയാണ് താങ്കള്‍ ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് എന്നു ചോദിച്ചു. വേദങ്ങളുടെ സഹായത്താലാണ് താന്‍ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നതെന്നു പറഞ്ഞ ബ്രഹ്മാവിനോട് മുരുകന്‍ അടുത്തതായി ആവശ്യപ്പെട്ടത് വേദങ്ങള്‍ ഉരുവിടാനായിരുന്നു. ഓം മന്ത്രം ഉരുവിട്ടു തുടങ്ങിയ ബ്രഹ്മാവിനെ വെറുതെ വിടാന്‍ മുരുകന്‍ ഒരുക്കമായിരുന്നില്ല.

❃❃❃❃❃❃❃❃❃❃❃❃❃❃❃
ഓം അഥവാ പ്രണവ മന്ത്രത്തിന്റെ അര്‍ഥമായിരുന്നു അടുത്തതായി മുരുഗനു അറിയേണ്ടിയേണ്ടിയിരുന്നത്. എന്നാല്‍ ബ്രഹ്മാവിന് അതിനുത്തരം പറയാനായില്ല. അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില്‍ തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുഗന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. പിന്നീട് സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ ഭയചകിതരായ ദേവന്‍മാര്‍ വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ല. പിന്നീട് മുരുഗനെ തണുപ്പിക്കാനായി ശിവന്‍ തന്നെ രംഗത്തെത്തി ബ്രഹ്മാവിനെ വെറുതെവിടാനാവശ്യപ്പെട്ടു. എന്നാല്‍ ഓം കാരത്തിന്റെ അര്‍ഥം പോലും അറിയാത്ത ഒരാളെ താന്‍ വിടില്ല എന്നു മുരുകനും അപ്പോല്‍ ശിവന്‍ മുരുകനോട് ഓം കാരത്തിന്റെ അര്‍ഥം വിശദീകരിക്കുവാന്‍ പറഞ്ഞു. മുരുകന്‍ പറഞ്ഞതു മുഴുവന്‍ ഒരു വിദ്യാര്‍ഥിയേപ്പോലെ ശിവന്‍ കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നല്കി മുരുഗനെ അനുഗ്രഹിക്കുകയും ചെയ്തു.ശിവന്റെ ഗുരു എന്നാണ് ഇതിനര്‍ഥം


❃❃❃❃❃❃❃❃❃❃❃❃❃❃❃  *karikkottamma -07-11-2019*  ❃❃❃❃❃❃❃❃❃❃❃❃❃❃❃

കമണ്ഡലു #മരം

#കമണ്ഡലു #മരം
🙏🏵️🌹🏵️🙏🏵️🌹🏵️🙏

ഋഷിമാർ കൂടെ കൊണ്ടുനടക്കാറുള്ള കമണ്ഡലു യഥാർത്ഥത്തിൽ ഒരു കായ് ആണെന്ന് അധികമാർക്കും അറിയില്ല. നല്ല വലിപ്പവും ഉറപ്പുമുള്ള ഇത്തരം കായ്കളുടെ മുകൾഭാഗം തുളച്ച് പിടിക്കാനൊരു വള്ളിയിട്ടാണ് ഋഷിമാർ ശുദ്ധജലം കൊണ്ടുനടന്നിരുന്നത്.

കമണ്ഡലു മരം ഒരുതരം സപുഷ്പിയാണ്. നല്ല കട്ടിയുള്ള പുറത്തോടാണ് ഇതിൻ്റെ കായ്കൾക്ക്. അതുകാരണം പണ്ട് ഭാരതത്തിൽ ഇതിൻ്റെ കായ്കളുടെ ഉള്ളു ചുരണ്ടി കളഞ്ഞ് കമണ്ഡലു നിർമ്മിക്കാൻ ഉപയോഗിച്ചിരുന്നതായി പറയുന്നു. അതിനാലാണ് കമണ്ഡലു മരം എന്ന പേര് ഈ വൃക്ഷത്തിന്‌ കിട്ടിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ മരം 25 മുതൽ 40 അടിവരെ ഉയരത്തിൽ വളരാറുണ്ട്. അപൂർവ്വമായൊരെണ്ണം വടക്കുംനാഥൻ ക്ഷേത്രമുറ്റത്ത് കായ്ച്ചു. 

കമണ്ഡലുവിലെ വെള്ളത്തിന് ഔഷധ ഗുണമുണ്ടെന്നാണ് വിശ്വാസം. Calabash Tree എന്നാണ് പൊതുവേ ഇംഗ്ലീഷിൽ അറിയപ്പെടുന്നത്.

🙏🏵️🌹🏵️🙏🏵️🌹🏵️🙏