*✶⊶⊷⊶⊷❍⊶⊷⊶⊷✶ karikkottamma -07-11-2019 ✶⊶⊷⊶⊷❍⊶⊷⊶⊷✶*
*ഈ ക്ഷേത്രം കാണണം എങ്കിൽ മഴ മാറണം*
════════════════
മിക്ക ക്ഷേത്രങ്ങളും. കടലിനടിയിലും മരുഭൂമിയുടെ നടുവിലും എന്തിനധികം മണ്ണുമൂടിക്കിടക്കുന്ന വിചിത്ര ക്ഷേത്രങ്ങൾ വരെ ഇവിടെയുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്ഷേത്രം കൂടിയുണ്ട്. വർഷത്തിൽ പകുതിയിലധികം ദിവസങ്ങളിലും വെള്ളത്തിനടയിലുള്ള ഒരിടം. ഏഴു നദികൾ ചേർന്ന് വെള്ളത്തിൽ മറച്ചിരിക്കുന്ന സംഗമേശ്വർ ക്ഷേത്രത്തിന്റെ വിശേഷങ്ങൾ
പ്രത്യേകതകളും അത്ഭുതങ്ങളും ധാരാളമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ സംഗമേശ്വര ക്ഷേത്രം. വർഷത്തിൽ കൂടിപ്പോയാൽ നാല്പത് മുതൽ 50 ദിവസങ്ങൾ വരെ മാത്രമേ ഈ ക്ഷേത്രത്തെ വെളിയിൽ കാണുവാൻ സാധിക്കുകയുള്ളു. ബാക്കിയുള്ള സമയമെല്ലാം ഇത് വെള്ളത്തിനടിയിലായിരിക്കും. മഴ മാറി വെയിൽ തെളിയുന്ന നേരങ്ങളിലാണ് ക്ഷേത്രം പുറത്തേക്കു വരുന്നത്.
════════════════
ഏഴു നദികൾ തമ്മിൽ ചേരുന്ന സ്ഥലത്താണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ നദികൾ ഒളിപ്പിച്ചിരിക്കുന്ന ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്.
════════════════
മഹാഭാരതത്തോളം തന്നെ പഴക്കമുള്ളതാണ് ഈ ക്ഷേത്രത്തിന്റെ കഥയും. വനസാസക്കാലത്ത് പലയിടങ്ങളിലായി അലഞ്ഞതിനു ശേഷം പാണ്ഡവർ ഇവിടെയുമെത്തിയത്രെ. അപ്പോഴാണവർക്ക് യാത്രയിൽ തങ്ങൾ കണ്ട ശ്രീശൈലത്തെ മല്ലികാർജ്ജുന ക്ഷേത്രം പോലൊരു ക്ഷേത്രം ഇവിടെ സ്ഥാപിക്കണമെന്നു തോന്നിയത്. അവിടെയുള്ളതുപോലെ ഒരു ശിവലിംഗമാണ് ഇവിടെയും അവർ സ്ഥാപിക്കുവാൻ ആഗ്രഹിച്ചത്. അങ്ങനെ യുധിഷ്ഠിരന്റെ നിർദ്ദേശ പ്രകാരം ഭീമൻ കാശിയിൽ നിന്നും ഒരു ശിവലിംഗം കൊണ്ടുവരുകയും ഇതിപ്പോൾ കാണുന്ന സ്ഥലത്ത് പ്രതിഷ്ഠിക്കുകയും ചെയ്തു. കൃഷ്ണ നദിയും തുംഗഭദ്ര നദിയും കൂടാത അവയുടെ കൈവഴികളായ മറ്റു അഞ്ച് നദികളും കൂടി സംഗമിക്കുന്ന സ്ഥലത്തായിയിരുന്നു അവർ ആ ശിവലിംഗം പ്രതിഷ്ഠിച്ചത്.
════════════════
1981 ൽ പ്രദേശത്ത് ശ്രീ ശൈലം ഡാം നിരമ്മാണം പൂർത്തിയായതോടെയാണ് ക്ഷേത്രം വെള്ളത്തിനടിയിലാവുന്നത്. സമീപത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായെങ്കിലും ആളുകൾ അവയെല്ലാം മറ്റിടങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചു.നൂറ്റാണ്ടുകളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ ക്ഷേത്രമാകട്ടെ അവിടെ തന്നെ നിലനിന്നുപോന്നു. ഈ അവസ്ഥയിൽ തന്നെ രണ്ടു പതിറ്റാണ്ടോളം കാലം കടന്നു പോയി. ഈ സമയമെല്ലാം ക്ഷേത്രം റിയർവോയറിലെ വെള്ളത്തിനടിയിലായിരുന്നു. പിന്നീട് 2003 ലാണ് ക്ഷേത്രം വെള്ളത്തിനു മുകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നത്. ക്ഷേത്രത്തിനു പുതിയ ഒരു പ്രതലം നിർമ്മിച്ച് അതിലേക്ക് ഈ ക്ഷേത്രത്തെ ഉയർത്തി വെയ്ക്കുകയായിരുന്നു.
══════════════════
മഴമാറി വേനൽക്കാലമാകുമ്പോഴേയ്ക്കും ക്ഷേത്രം ചെറുതായി വെള്ളത്തിനു മുകളിൽ ദൃശ്യമാവും. ഏകദേശം നാല്പത് മുതൽ 50 ദിവസം വരെ മാത്രമേ ഈ സമയത്ത് ക്ഷേത്രം കാണാനാവു. ഈ ദിവസങ്ങളിലാണ് ക്ഷേത്രത്തിന്റെ നട തുറക്കുന്നത്. ആ സമയത്ത് ഇവിടെ എത്തി സംഗമേശ്വരനെ തൊഴുത് പ്രാർഥിക്കുവാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഇത് സംഭവിക്കുക.
*✧══════•❁❀❁•══════✧ karikkottamma -07-11-2019* *✧══════•❁❀❁•══════✧*
No comments:
Post a Comment