❃❃❃❃❃❃❃❃❃❃❃❃❃❃❃ *karikkottamma -07-11-2019* ❃❃❃❃❃❃❃❃❃❃❃❃❃❃❃
*മുരുകനെ ഗുരുവായി ശിവൻ ആരാധിക്കുന്ന ക്ഷേത്രം*
❃❃❃❃❃❃❃❃❃❃❃❃❃❃❃
തമിഴ്‌നാട്ടിലെ കുംഭകോണത്തിനു സമീപമുള്ള സ്വാമി മലൈ എന്ന സ്ഥലത്താണ് ഹിന്ദു വിശ്വാസമനുസരിച്ച് ഏറെ പ്രസിദ്ധമായ സ്വാമിനാഥ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുരുഗനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം കുംഭകോണത്തു നിന്നും അഞ്ച് കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
❃❃❃❃❃❃❃❃❃❃❃❃❃❃❃
ഇവിടെയാണ് അറിവില്‍ തന്നേക്കാള്‍ മുന്നില്‍നില്‍ക്കുന്ന സ്വന്തം മകനെ ഗുരുവായി ശിവന്‍ സ്വീകരിച്ച കഥ തന്റെ മകനായ മുരുഗന് ഗുരുസ്ഥാനം നല്കിയാണ് ശിവന്‍ ഇവിടെ ആരാധിക്കുന്നത്. ഇതിനു പിന്നില്‍ വളെര പ്രസിദ്ധമായ ഒരു കഥയുണ്ട്. അതനുസരിച്ച് ഒരിക്കല്‍ കൈലാസം സന്ദര്‍ശിച്ച ബ്രഹ്മാവ് മുരുകന് ആവശ്യമായ ബഹുമാനം നല്കിയില്ലത്രെ.
❃❃❃❃❃❃❃❃❃❃❃❃❃❃❃
അതില്‍ കോപിതനായ മുരുകന്‍ സൃഷ്ടിയുടെ ദേവനായ ബ്രഹ്മാവിനോട് എങ്ങനെയാണ് താങ്കള്‍ ജീവജാലങ്ങളെ സൃഷ്ടിക്കുന്നത് എന്നു ചോദിച്ചു. വേദങ്ങളുടെ സഹായത്താലാണ് താന്‍ സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നതെന്നു പറഞ്ഞ ബ്രഹ്മാവിനോട് മുരുകന്‍ അടുത്തതായി ആവശ്യപ്പെട്ടത് വേദങ്ങള്‍ ഉരുവിടാനായിരുന്നു. ഓം മന്ത്രം ഉരുവിട്ടു തുടങ്ങിയ ബ്രഹ്മാവിനെ വെറുതെ വിടാന്‍ മുരുകന്‍ ഒരുക്കമായിരുന്നില്ല.
❃❃❃❃❃❃❃❃❃❃❃❃❃❃❃
ഓം അഥവാ പ്രണവ മന്ത്രത്തിന്റെ അര്‍ഥമായിരുന്നു അടുത്തതായി മുരുഗനു അറിയേണ്ടിയേണ്ടിയിരുന്നത്. എന്നാല്‍ ബ്രഹ്മാവിന് അതിനുത്തരം പറയാനായില്ല. അതിനു ശിക്ഷയായി ബ്രഹ്മാവിന്റെ നെറ്റിയില്‍ തന്റെ മുഷ്ടികൊണ്ട് അടിച്ച ശേഷം മുരുഗന്‍ അദ്ദേഹത്തെ കാരാഗൃഹത്തിലടച്ചു. പിന്നീട് സൃഷ്ടാവിന്റെ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തു. ഇതില്‍ ഭയചകിതരായ ദേവന്‍മാര്‍ വിഷ്ണുവിനോട് തങ്ങളുടെ സങ്കടം ഉണര്‍ത്തിച്ചെങ്കിലും അദ്ദേഹം സഹായിച്ചില്ല. പിന്നീട് മുരുഗനെ തണുപ്പിക്കാനായി ശിവന്‍ തന്നെ രംഗത്തെത്തി ബ്രഹ്മാവിനെ വെറുതെവിടാനാവശ്യപ്പെട്ടു. എന്നാല്‍ ഓം കാരത്തിന്റെ അര്‍ഥം പോലും അറിയാത്ത ഒരാളെ താന്‍ വിടില്ല എന്നു മുരുകനും അപ്പോല്‍ ശിവന്‍ മുരുകനോട് ഓം കാരത്തിന്റെ അര്‍ഥം വിശദീകരിക്കുവാന്‍ പറഞ്ഞു. മുരുകന്‍ പറഞ്ഞതു മുഴുവന്‍ ഒരു വിദ്യാര്‍ഥിയേപ്പോലെ ശിവന്‍ കേട്ടിരിക്കുകയും അവസാനം സ്വാമിനാഥ സ്വാമി എന്ന പേരു നല്കി മുരുഗനെ അനുഗ്രഹിക്കുകയും ചെയ്തു.ശിവന്റെ ഗുരു എന്നാണ് ഇതിനര്‍ഥം
❃❃❃❃❃❃❃❃❃❃❃❃❃❃❃ *karikkottamma -07-11-2019* ❃❃❃❃❃❃❃❃❃❃❃❃❃❃❃
No comments:
Post a Comment