Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, February 21, 2020

ശിവാലയഓട്ടം

*🌹ശിവാലയഓട്ടം🌹*

കുംഭമാസത്തിലെമഹാശിവരാത്രിയോടനുബദ്ധിച്ച് കന്യാകുമാരി ജില്ലയില്‍
ഭക്തിനിര്‍ഭരമായ ചടങ്ങാണ് ശിവാലയഓട്ടം. പന്ത്രണ്ട് ശിവാലയങ്ങളില്‍ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുക എന്നതാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം, വിളവങ്കോട് താലുക്കുകളിലായി സ്ഥിതി ചെയ്യുന്നതാണ് ശിവാലയ ഓട്ടത്തില്‍ ഉള്‍പ്പെടുന്ന 12 ക്ഷേത്രങ്ങള്‍. ശിവപ്രീതികരമായി നടത്തപ്പെടുന്ന അപൂര്‍വ ചടങ്ങാണ് ശിവാലയ ഓട്ടം.
പഴയ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി  ഇന്ന് തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമാണ്. എങ്കില്‍പ്പോലും ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് ഒരു പ്രത്യേകത. തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് ശിവാലയ ഓട്ടം നടത്തുന്ന 12 ശിവാലയങ്ങള്‍ .

വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ചടങ്ങാണ് ശിവാലയ ഓട്ടം. "ഗോവിന്ദാ.... ഗോപാല..." എന്ന നാമം ഉറക്കെ ജപിച്ചു കൊണ്ടാണ് ഭക്തര്‍ ശിവാലയ ഓട്ടം നടത്തുന്നത്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി പണ്ടുകാലത്ത് നടത്തിയ ആചാരവിശേഷമാണ് ശിവാലയ ഓട്ടം എന്നു വിശ്വസിക്കപ്പെടുന്നു.
ശിവാലയ ഓട്ടക്കാര്‍ "ഗോവിന്ദന്‍ " എന്നാണ് അറിയപ്പെടുക. വെള്ളമുണ്ടും അതിനു മുകളില്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് ഓട്ടക്കാരുടെ വേഷം.
ഓട്ടക്കാരുടെ കൈയില്‍ ഒരു വിശറിയുമുണ്ടായിരിക്കും. ഓരോ ക്ഷേത്രത്തിലുമെത്തുമ്പോള്‍ അവിടങ്ങളിലെ ദേവരെ വീശാനാണ് വിശറി കൈയില്‍ കരുതുന്നത്. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചി കെട്ടിയിരിക്കും. ഒന്ന് ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും രണ്ടാമത്തേത് യാത്രയ്ക്കുള്ള പണം സൂക്ഷിക്കാനും.

ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ്:
പണ്ടു കാലത്ത് വ്യാഘ്രപാദന്‍ എന്നുപേരായ ഒരു മുനി ജീവിച്ചിരുന്നു. പൂര്‍വജന്‍മത്തില്‍ ഇദ്ദേഹം ഗൗതമമുനിയായിരുന്നു.വ്യാഘ്രപാദമുനി ദീര്‍ഘകാലം ശിവഭഗവാനെ തപസ്സു ചെയ്തു വിചിത്രങ്ങളായ രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ശിവപൂജയ്ക്ക് പോറലേല്‍ക്കാതെ പൂക്കള്‍ പറിയ്ക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് എന്നതായിരുന്നു ഒന്നാമത്തെ വരം. ഏതു മരത്തിലും കയറി പൂക്കള്‍ പറിയ്ക്കാന്‍ കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ എന്നതായിരുന്നു രണ്ടാമത്തെ വരം. പരമേശ്വരന്‍ ഭക്തനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു.
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ നടത്തിയ അശ്വമേധ യാഗത്തിനു വ്യാഘ്രപാദമുനിയെ മുഖ്യാതിഥിയാക്കണമെന്നു ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് ചൊല്ലിക്കൊടുത്ത ഉപമന്യുവിന്റെയും അനുജന്‍ ധൗമ്യന്റെയും പിതാവായിരുന്നു വ്യാഘ്രപാദന്‍ . അതായിരുന്നു അശ്വമേധയാഗത്തിനുവ്യാഘ്രപാദനെ ക്ഷണിക്കാന്‍ കാരണം. തന്നേയുമല്ല വ്യാഘ്രപാദന്റെ വിഷ്ണുവിദ്വേഷം കുറയ്ക്കാന്‍ ഇതു വഴിവെക്കുമെന്നും ശ്രീകൃഷ്ണന്‍ കണക്കുകൂട്ടി.
ഭീമസേനനെയായിരുന്നുവ്യാഘ്രപാദമുനിയെ ക്ഷണിക്കാന്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചത്. വ്യാഘ്രപാദമുനിയുടെ സമീപത്തേക്കു യാത്രയാക്കുന്ന വേളയില്‍ ശ്രീകൃഷ്ണന്‍ 12 രുദ്രാക്ഷങ്ങളും ഭീമനെ ഏല്‍പ്പിച്ചു.
തിരുവിതാംകൂറിന്റെ തെക്കു ഭാഗത്ത് മുഞ്ചിറയ്ക്കടുത്തുള്ള താമ്രപര്‍ണി നദീതീരത്ത് 'മുനിമാര്‍തോട്ടം' എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഈ സമയം വ്യാഘ്രപാദമുനി. ഭീമന്‍ മുനിക്കു സമീപമെത്തി ശ്രീകൃഷണന്റെ നിര്‍ദേശ പ്രകാരം "ഗോവിന്ദാ... ഗോപാലാ..." എന്നു ഉറക്കെ വിളിച്ചു. ശൈവ ഭക്തനായ വ്യാഘ്രപാദമുനി വൈഷ്ണവനാമം കേട്ടു കോപിച്ച് ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. കോപിച്ചു വരുന്ന മുനിയെക്കണ്ട് ഭീമനും ഭയന്നു ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ശ്രീകൃഷ്ണന്‍ ഏല്‍പ്പിച്ച രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തുവീണ സമയത്തു അതു ഒരു ശിവലിംഗമായി മാറി. കോപിച്ചു വന്ന മുനി ശിവലിംഗം കണ്ട് ഭക്തിപരവശനായി. ഉടന്‍ തന്നെ മുനി കുളിച്ച് ശുദ്ധനായി ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി.

ഈ സമയം ഭീമന്‍ വീണ്ടും മുനിയുടെ സമീപത്ത് വന്ന് "ഗോവിന്ദാ... ഗോപാലാ..." എന്നു വിളിക്കാന്‍ തുടങ്ങി. ഭീമന്റെ നാരായണ മന്ത്രം കേട്ട് കോപംവന്ന മുനി വീണ്ടും ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ ഭീമന്‍ രണ്ടാമത്തെ രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തു വീണ ഉടനെ അതു ശിവലിംഗമായ് മാറി. കോപാക്രാന്തനായ മുനി ശിവലിംഗം കണ്ട് ശാന്തനായി അതിനെ പൂജിക്കാന്‍ തുടങ്ങി. ഈ വിധം 11 തവണ ഭീമന്‍ മുനിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ 11സ്ഥലങ്ങളില്‍ പിന്നീട് പ്രമുഖങ്ങളായ ശിവക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. അവതിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട് എന്നിവയാണു. ഒടുവില്‍ കോപാകുലനായ മുനിയെപ്പേടിച്ചു ഭീമന്‍ തിരുനട്ടാലം എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്ത് പ്രതിഷ്ഠിച്ചു. എന്നിട്ടും മുനിയുടെ കോപത്തിന് വിധേയനായ ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഉടന്‍ ശ്രീകൃഷന്‍ പ്രത്യക്ഷനായി മുനിക്കു ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദര്‍ശനം നല്‍കി. ഇതിനു ശേഷം അവിടെ ശങ്കരനാരായണ രൂപത്തിലും ഒരു പ്രതിഷ്ഠയുണ്ടായി. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ മുനിയെ തൃപ്തനാക്കി അശ്വമേധയാഗത്തിനു കൊണ്ടുപോയി.

ഭീമന്‍ മുനിയുടെ സമീപത്തു നിന്നും ഓടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവാലയഓട്ടം എന്ന സങ്കല്‍പം ഉടലെടുത്തത്.
തിരുമല മുതല്‍ തിരുനട്ടാലം വരെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. 12ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ശിവപ്രതിഷ്ഠ


*കടപ്പാട്*

ത്രയമ്പകേശ്വരൻ

👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁👀👁

        *ത്രയമ്പകേശ്വരൻ*
            *🔱🔱*

        പലപ്പോഴും ശിവനെ ത്രയംമ്പകന്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. കാരണം, അവിടുത്തേക്ക് മൂന്നാമതൊരു കണ്ണുണ്ട് എന്നുള്ളതാണ്. അതിനര്‍ത്ഥം ശിവന്‍റെ നെറ്റിയില്‍ ഒരു പിളര്‍പ്പുണ്ടായി, എന്തോ ഒന്ന് അതില്‍നിന്നും പുറത്തുവന്നു എന്നൊന്നുമല്ല. മൂന്നാമതൊരു ബോധമണ്ഡലം പ്രകാശിതമായി എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ ബോധം ഉണര്‍ന്ന്, തെളിഞ്ഞ്, വികസിക്കണമെങ്കില്‍ ആദ്യം വേണ്ടത് നമ്മുടെ പ്രാണശക്തിയുടെ ഉണര്‍വും വികാസവുമാണ്. അത് പ്രാണോര്‍ജ്ജത്തെ ഉണര്‍ത്തുന്നു, തെളിവുറ്റതാക്കുന്നു, കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നു. അതുവഴി നമ്മുടെ ബോധമണ്ഡലം വികസിക്കുന്നു. ക്രമേണ മൂന്നാംകണ്ണ് തുറക്കുന്നു. മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്‍റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള്‍ കാണാന്‍ മാത്രമുള്ളതാണ്. അനാവശ്യമായ ഒരായിരം വിഷയങ്ങള്‍ മനസ്സിലേക്കെത്തിച്ചുകൊടുക്കുകയാണ് അവയുടെ ജോലി. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല എന്നതാണ് സത്യം.

മൂന്നാംകണ്ണ് ആത്മദര്‍ശനത്തിന്‍റേതാണ്. മുഖത്തുള്ള, ശാരീരികമായ രണ്ടുകണ്ണുകളും ഇന്ദ്രീയങ്ങളാണ് പുറം, കാഴ്ചകള്‍ കാണാന്‍ മാത്രമുള്ളതാണ്. ആ കാഴ്ചകളൊന്നും സത്യമായിട്ടുള്ളതല്ല
നിങ്ങളുടെ കണ്ണുകള്‍ ദിവസവും ഒരു നൂറുപേരെ കാണുന്നു, ഇന്നയാള്‍ എന്ന് തിരിച്ചറിയുന്നു. എന്നാല്‍ ആ മനുഷ്യനിലെ ഉണ്‍മയെ - ശിവനെ നിങ്ങള്‍ കാണുന്നില്ല. സ്വന്തം നിലനില്‍പിന് ആവശ്യമായ സംഗതികള്‍ മാത്രമേ ഓരോരുത്തരും മനസ്സിലാക്കുന്നുള്ളൂ. മറ്റൊരു ജീവി മറ്റൊരുവിധത്തില്‍ അതേ വസ്തുവിനെ വിലയിരുത്താം, അതിന്‍റെ നിലനില്‍പിന് ആവശ്യമായ വിധത്തില്‍. ഇതാണ് ലോകസ്വഭാവം, ഇതുതന്നെയാണ് മായ. മായ എന്നാല്‍ അയഥാര്‍ത്ഥം, അടിസ്ഥാനമില്ലാത്തത് എന്നൊക്കെയാണ് മനസ്സിലാക്കേണ്ടത്. ഈ പ്രപഞ്ചവും മായയാണെന്ന് ആരും പറയുന്നില്ല. നിങ്ങളുടെ കാഴ്ചപ്പാടാണ് അതിനെ മായികമാക്കുന്നത്. അതുകൊണ്ട് യാഥാര്‍ത്ഥ്യം എന്താണെന്നറിയണമെങ്കില്‍, ഈ രണ്ടു കണ്ണുകള്‍ കൂടാതെ മൂന്നാമതൊരു മിഴി തുറക്കേണ്ടതുണ്ട്. കൂടുതല്‍ ആഴങ്ങളിലേക്കിറങ്ങി ചെല്ലുന്ന, കൂടുതല്‍ തെളിവോടെ കാഴ്ചകള്‍ കാണുന്ന മൂന്നാമത്തെ കണ്ണ്. ആ കണ്ണിനു മാത്രമാണ് ദ്വന്ദാതീതമായ കാഴ്ച സാദ്ധ്യമാവു. എല്ലാ വൈരുദ്ധ്യങ്ങള്‍ക്കുമപ്പുറത്തേക്ക് ആ കണ്ണ് കടന്നുചെല്ലുന്നു. ജീവിതത്തെ അതിന്‍റെ സത്യാവസ്ഥയില്‍ നോക്കിക്കാണുന്നു. സ്വന്തം നിലനില്‍പിനെകുറിച്ചുള്ള ആശങ്ക ആ കാഴ്ചയെ വികലമാക്കുന്നില്ല.
*🔱🔥🔱

സോമസുന്ദരൻ

🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙🌜🌙

            *സോമസുന്ദരൻ*

            *🔱🔥🔱*

         ശിവന് പേരുകള്‍ അനവധിയുണ്ട്. അതില്‍ വളരെ പ്രചാരമുള്ള ഒന്നാണ് സോമന്‍ അല്ലെങ്കില്‍ സോമസുന്ദരന്‍. സോമന്‍ എന്നാല്‍ സാമാന്യമായി ചന്ദ്രന്‍ എന്നാണര്‍ത്ഥം. എന്നാല്‍ ലഹരി എന്നും സോമ എന്ന വാക്കിനര്‍ത്ഥമുണ്ട്. ശിവന്‍ തന്‍റെ ശിരസ്സിലെ അലങ്കാരമായിട്ടാണ് ചന്ദ്രനെ ഉപയോഗിക്കുന്നത്. സദാ ആത്മലഹരിയില്‍ മുഴുകിയിരിക്കുന്ന മഹായോഗിയാണ് ശിവന്‍, അതേസമയം സദാ ജാഗരൂകനുമാണ്. ലഹരി പൂര്‍ണമായും ആസ്വദിക്കണമെങ്കില്‍ നല്ലവണ്ണം ഉണര്‍ന്നിരിക്കേണ്ടതുണ്ട്. മദ്യപാനികള്‍ പലരും ലഹരിയുടെ രസം മുഴുവനായും നുകരാനായി ഉറങ്ങാതിരിക്കുക പതിവാണ്. ഒരു യഥാര്‍ത്ഥ യോഗിയുടെ നിലയും പൂര്‍ണ ലഹരിയിലാണ്, അതേസമയം പൂര്‍ണമായ ഉണര്‍വിലുമാണ്.

അത് യോഗശാസ്ത്രം നിങ്ങള്‍ക്കു തരുന്ന ഒരു വരദാനമാണ്. ആന്തരികമായി ആനന്ദലഹരിയില്‍ മുങ്ങിയിരിക്കുക, ബാഹ്യമായി നൂറുശതമാനം ഉണര്‍വോടേയിരിക്കുക. കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടയില്‍ നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അവരില്‍ ഒരു ശാസ്ത്രജ്ഞന്‍റെ കണ്ടുപിടുത്തം ഇങ്ങനെയാണ് മനുഷ്യന്‍റെ മസ്തിഷ്കത്തില്‍ കോടിക്കണക്കിന് (receptive cells) ഉണ്ട് ലഹരി വലിച്ചെടുക്കാനാവുന്ന കോശങ്ങള്‍. ശരീരത്തെ പ്രത്യേകിച്ചൊരു നിലയില്‍ നിര്‍ത്തിയാല്‍ ശരീരം അതിന്‍റേതായ ഒരു ലഹരിപദാര്‍ത്ഥം ഉല്‍പാദിപ്പിക്കും. നമ്മുടെ തലച്ചോര്‍ അത് സ്വീകരിക്കാനായി കാത്തിരിക്കുകയാണ്. നമ്മള്‍ ശാന്തിയും സന്തോഷവും ഉത്സാഹവും വേശവുമൊക്കെ അനുഭവിക്കുന്നതിനുകാരണം ശരീരത്തിനകത്തു നടക്കുന്ന ഈ പ്രക്രിയയാണ്, ബാഹ്യമായൊരു വസ്തുവിന്‍റെ സ്വാധീനം അതിനാവശ്യമില്ല.
*🔱🔥🔱

ദേവാദിദേവൻ മഹാദേവൻ

🔱🔥ദേവാദിദേവൻ മഹാദേവൻ🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ബ്രഹ്മാവ് സൃഷ്ടിച്ച എല്ലാ വസ്തുക്കളും അതിൻറെ ധർമ്മം നിറവേറ്റുന്നതുവരെ വിഷ്ണു നില നിർത്തുന്നു, അതിനു ശേഷം വീണ്ടും വേറെ വസ്തുക്കളായി സൃഷ്ടിക്കുവാനായി ഞാൻ അതിനെ സംഹരിക്കുന്നു. ഞാൻ മംഗള മൂർത്തി  ആണ്. ശിവം എന്ന വാക്കിനർത്ഥം മംഗളം എന്നാണ്. ലോകത്തിനു മുഴുവൻ മംഗളം നല്കുന്ന ഞാൻ താമസിക്കുന്നത് ശ്മശാനത്തിലാണ്. ഒരുവൻ അധ്വാനിച്ച് നേടിയതും, മോഷ്ടിച്ചതും, ദാനം കിട്ടിയതും , തട്ടിപ്പറിച്ചതും ആയ എല്ലാം ഉപേക്ഷിച്ച്, സ്വന്തമെന്നു കരുതിയ ശരീരം പോലും ഉപേക്ഷിക്കുന്ന സ്ഥലമാണ് ശ്മശാനം. ആ ശ്മശാനത്തിലാണ് ലോകത്തിനു മുഴുവൻ സന്തോഷം നല്കുന്ന ഞാൻ വസിക്കുന്നത്. ഭൗതിക വസ്തുക്കളിളല്ല സുഖം കുടികൊള്ളുന്നത്. മനുഷ്യ ശരീരത്തിൽ ഒരു ദിവസം ഒരുപാട് കോശങ്ങൾ നശിച്ചു പോകുന്നുണ്ട് . വീണ്ടും കോശങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട് ആയതിനാൽ ചുടല എന്നത് നമ്മുടെ ശരീരമായും കാണാം . ചുരുക്കി പറഞ്ഞാൽ ഞാൻ നിങ്ങളുടെ ശരീരത്തിൽ തന്നെ കുടി കൊള്ളുന്നു.

സംഹാരമൂർത്തിയായ ഞാൻ എല്ലാ ജീവജാലങ്ങളേയും ഭസ്മീകരിച്ചുകൊണ്ട് ശുദ്ധമാക്കുന്നു. ഞാൻ ദേഹത്ത് പൂശിയിരിക്കുന്ന ഭസ്മം ശവശരീരം കത്തിച്ച ഭസ്മമാണ്. ( മനുഷ്യരാരും മൃത്യു എന്ന സത്യത്തിൽനിന്ന് മോചിതരല്ല എന്നും. എന്നാൽ ശിവം അനശ്വരമാണെന്നും ഇത് സൂചിപ്പിക്കുന്നു. ) ഒരുവൻറെ എല്ലാം നശിച്ച് ശരീരവും നശിച്ച് ബാക്കി വരുന്ന, ഒരിക്കലും നശിപ്പിക്കാൻ സാധിക്കാത്ത ചാരമാണ് അത്. മനസിലെ എല്ലാ ദുരാഗ്രഹങ്ങളെയും നശിപ്പിച്ച ചാരമാണ് ആ ഭസ്മം. ലോകത്തിലെ എല്ലാം കഴിഞ്ഞ് അവശേഷിക്കുന്നത് ഭസ്മമാണ്. അതിനെ നശിപ്പിക്കുവാൻ ഒന്നിനും കഴിയില്ല. അഗ്നിക്കു പോലും എല്ലാറ്റിനേയും ഭസ്മമാക്കിത്തീർക്കാമെന്നല്ലാതെ അതിനപ്പുറമൊന്നും ചെയ്യാൻ സാധിക്കുകയില്ല. മനുഷ്യൻറെ അഹങ്കാരവും പ്രതാപവുമെല്ലാം ഒരുപിടി ചാരത്തിലവസാനിക്കുന്നു. പണ്ഡിതനും പാമരനും, രാജാവും പ്രജയും, ധനികനും ദരിദ്രനും, ബ്രാഹ്മണനും ചണ്ഡാലനുമെല്ലാം ചിതാഗ്നിയുടെ മുമ്പിൽ സമന്മാരാണ്. ഭസ്മം നെറ്റിയിൽ ധരിക്കുന്ന ഒരാള് ശിവതത്വം അണിയുകമാത്രമല്ല ശിവാനുഗ്രഹം കൂടി ആർജിച്ചിരിക്കുകയാണ്. ഭസ്മം സ്ഥിരമായി അണിയുന്നവൻറെ മൃത്യുരേഖ പോലും മാഞ്ഞുപോകും. ഭസ്മം ധരിക്കാതെ ശിവപൂജ ചെയ്യാൻ വിധിയില്ല. എല്ലാം ഹരനാണ്. ശവം ഭസ്മീകരിക്കുന്നതിൻറെ പ്രതീകമാണ് ചാണകം ചുട്ടെടുക്കുന്ന ഭസ്മം. നെറ്റിയിലും കഴുത്തിലും മാറിലും കൈകാലുകളിലും ഭസ്മം ധരിക്കാം. കൈയിൽ ധരിച്ചാൽ കൈയാൽ ചെയ്ത പാപവും, മാറിൽ ധരിച്ചാൽ മനഃകൃതമായ പാപവും, കഴുത്തിൽ ഭസ്മം ധരിച്ചാൽ കണ്ഠത്താൽ ചെയ്ത പാപവും നശിക്കും.

എൻറ്റെ മൂന്നാം കണ്ണ് അറിവാകുന്നു. അറിവ് നേടിയാൽ ഈ ലോകത്ത് ഒന്നും സ്ഥിരമല്ലെന്നു മനസിലാവും. ഇന്ന് കാണുന്നതിനെ നാളെ കാണില്ല. ഇന്നില്ലാത്ത പലതും നാളെ ഉണ്ടാവും. സ്ഥിരതയില്ലാത്ത ഈ ലോകത്തിനു എന്തർത്ഥം ??. അത് കൊണ്ടാണ് മൂന്നാം കണ്ണ് തുറന്നാൽ ലോകം ഇല്ലാതാവുമെന്ന് പറയുന്നത്. അറിവുള്ളവനു ഈ ലോകം അർത്ഥ ശൂന്യമാണ്. തലയിൽ ചൂടിയ ചന്ദ്രന് വളർച്ചയും തളർച്ചയുമില്ല. നിങ്ങൾ എന്നെങ്കിലും പൂർണ്ണചന്ദ്രനെ ചൂടിയോ, ചന്ദ്രനില്ലാതെയോ ശിവനെ കണ്ടിട്ടുണ്ടോ?? ചന്ദ്രന് വളർച്ചയും തളർച്ചയും ഇല്ലാതാവണമെങ്കിൽസൂര്യനും ചന്ദ്രനും ഭൂമിയും ചലനരഹിതം ആവണം. അതിനു സമയം ഇല്ലാതാവണം, ശിവൻ സമയത്തിനും അതീതനാണ് എന്നാണു ചന്ദ്രകലയുടെ അർത്ഥം .ഞാൻ ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നു. ( സ്വർഗ്ഗത്തിലൂടെ ഒഴുകിയിരുന്ന നദിയായിരുന്നു ഗംഗ. ഭഗീരഥൻ എന്ന് ഋഷി തന്റെ പൂർവ്വ പിതാമഹന്മാരുടെ പാപം തീർക്കാനായി കഠിനതപം ആരംഭിച്ചു. ഗംഗയെ ഭൂമിയിലെത്തിക്കുക മാത്രമായിരുന്നു അതിനേക ഉപായം. എന്നാൽ ഗംഗ സ്വർഗ്ഗത്തിൽനിന്നും ഭൂമിയിലേക്ക് പതിച്ചാൽ അതിന്റെ ആഘാതം തടുക്കാൻ ഭൂമിക്കാവില്ല. ആയതിനാൽ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്കു പതിച്ച ഗംഗയെ ശിവൻ തന്റെ ജടയിൽ ബന്ധനസ്തയാക്കി. പിന്നീട് ഗംഗാനദി ശിവന്റെ ജടയിൽ നിന്നും ഉദ്ഭവിച്ച് ഭാരതദേശത്തിലൂടെ ഒഴുകി സർവ്വജനങ്ങളുടേയും പാപത്തെ കഴുകി കളഞ്ഞുകൊണ്ടിരിക്കുന്നു . ഗംഗയെ ജടയിൽ ഉൾക്കൊള്ളുന്നതിനാൽ ഗംഗാധരൻ എന്ന നാമത്തിലും ശിവൻ അറിയപ്പെടുന്നു.)

ഊര്ജ്ജം സഞ്ചരിക്കുന്നത് തരംഗ രൂപത്തിലാണ്. അതിൻറെ പ്രതീകമായി തരംഗ രൂപത്തിൽ സഞ്ചരിക്കുന്ന പാമ്പിനെ കഴുത്തിൽ അണിഞ്ഞിരിക്കുന്നു. ഊര്ജ്ജം അണിഞ്ഞ ദ്രവ്യം ആണ് ഞാൻ . ഞാൻ നാഗങ്ങളെ ആഭരണമായി ശരീരത്തിലണിയുന്നു . വാസുകി എന്ന നാഗത്തെ ഞാൻ എപ്പോഴും കഴുത്തിലണിയുന്നു. ആദി-ശേഷനെ പൂണുൽ ആയും പത്മൻ പിംഗളൻ എന്ന സർപ്പങ്ങളെ കുണ്ഡലങ്ങളായും ധനഞ്ജയൻ കംബളൻ എന്നി നാഗങ്ങളെ തോ 'ൾ വളയായും അശ്വതരൻ എന്ന നാഗം വലം കയ്യിലും തക്ഷകൻ എന്ന നാഗം ഇടംകയ്യിലും വളയായിട്ടും നീലാഞ്ജനത്തിന്റെ നിറമുള്ള നീലൻ എന്ന നാഗം അരഞ്ഞാണമായും ഭഗവാൻ ധരിച്ചിരിക്കുന്നു. മനുഷ്യന്റെ മനസ്സ് ഒരു ചിന്തയിൽനിന്നും മറ്റൊന്നിലേക്ക് ഒരു മാനിനെപോലെ ചാടിപ്പോകുന്നു. ചഞ്ചലചിത്തത്തിൽ നിന്നും ഞാൻ മോചിതനാണ് എന്ന് സൂചിപ്പിക്കാൻ കയ്യിൽ മാനിനെ വഹിക്കുന്ന രൂപത്തിലും എന്നെ കാണാം . പരമാധികാരത്തിന്റെ ചിഹ്നമായ തൃശൂലം സത്ഗുണം തമോഗുണം രജോഗുണം എന്നീ ത്രിഗുണങ്ങളെ സൂചിപ്പിക്കുന്നു. ത്രിശൂലം മൂന്നു ലോകങ്ങളെയും കീഴ്പെടുത്തുന്ന ബ്രഹ്മജ്ഞാനം ആകുന്നു. എന്റെ ഇടതുകയ്യിലെ ഢമരു ശബ്ദബ്രഹ്മത്തെ സൂചിപ്പിക്കുന്നു. എന്റെ വില്ലാണ് പിനാകം . നന്ദി എന്ന വെളുത്ത കാളയാണ് എന്റെ വാഹനം.

ഭക്തരക്ഷയ്ക്കായി ഞാൻ പല രൂപത്തിലും അവതരിക്കും. (സജ്ജനങ്ങള്ക്ക് മോക്ഷവും ഭോഗവും പ്രദാനം ചെയ്യുന്നതിന് ഞാൻ കൈക്കൊണ്ട ഒന്നാമത്തെ അവതാരമാണ് മഹാകാലൻ .ഈ അവതാരത്തിന്റെ ശക്തിരൂപമായി മഹാകാളിയെ വിശ്വസിക്കുന്നു. രണ്ടാമത്തെ അവതാരം "താര"മെന്ന പേരിൽ അറിയപ്പെടുന്നു. താരാദേവിയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. മൂന്നാമത്തെ അവതാരം ബാലഭാവത്തിലുള്ള ബാലഭുവനേശനെന്നു അറിയപ്പെടുന്നു. ബാലഭുവനേശിയാണ് ശക്തിസ്വരൂപംഷോഡശശ്രീവിദ്യനെന്ന നാലാമത്തെ അവതാരത്തിൽ "ശിവ"യാണ് ശക്തിചൈതന്യമായി ആരാധിക്കുന്നത്.അഞ്ചാമത്തെ അവതാരം ഭൈരവനെന്ന പേരിൽ പ്രസിദ്ധമാണ്.ഈ അവതാരത്തിൽ ശക്തിചൈതന്യം ഭൈരവിയായി അറിയപ്പെടുന്നു. ആറാമത്തെ അവതാരം ചിന്നമസ്തകമെന്നു അറിയപ്പെടുന്നു. ചിന്നമസ്തയാണ് ഈ അവതാരത്തിന്റെ ശക്തിചൈതന്യം. ഏഴാമത്തെ അവതാരം ധുമുഖനെന്നു അറിയപ്പെടുന്നു. ശിവശക്തിചൈതന്യം ധൂമാവതി എന്നും അറിയപ്പെടുന്നു. എട്ടാമത്തെ അവതാരം ബഗലാമുഖനാണ് . ശക്തിചൈതന്യം ബഗലാമുഖിയെന്നു അറിയപ്പെടുന്നു. ഒൻപതാമത്തെ അവതാരം മാതംഗനെന്നു അറിയപ്പെടുന്നു. മാതംഗി ആണ് ശക്തിസ്വരൂപം. പത്താമത്തെ അവതാരം കമലെന്നും. ശക്തിസ്വരൂപം കമലയെന്നും അറിയപ്പെടുന്നു.)

നിത്യം പഞ്ചാക്ഷരം

ശിവകാരുണ്യത്തിന് പഞ്ചാക്ഷര ശരണസ്തുതി ....

നിത്യം പഞ്ചാക്ഷരം
 🔱🔱🔱🔱🔱

ഓം നമഃശിവായ 
ജപിക്കുന്നവർക്ക് ജപം തുടങ്ങുന്നത് മുൻപ് ഈ സ്തുതി ചൊല്ലിയാൽ വേഗം ശിവഭഗവാന്റെ കാരുണ്യം ലഭിച് അഭീഷ്ട സിദ്ധിയുണ്ടാകുന്നതാണ്. 

'രുദ്രാക്ഷ കങ്കണലസത് കരദണ്ഡയുഗ് മം  
ഫാലാന്തരാള ധൃതഭസ്മ സിതത്രി പുണ്ഡ്രം 
പഞ്ചാക്ഷരം പരിജപൻ വര മന്ത്രരാജം 
ധ്യായൻ സദാ പശുപതിം ശരണം പ്രജാമി 
ഓം നമഃ ശിവായ'

ഇരുകരങ്ങളിലായി രുദ്രാക്ഷമാലയും, കങ്കണങ്ങളും ധരിച് ശോഭയാർന്നവനും, നെറ്റിത്തടത്തിൽ വെളുത്ത മൂന്ന് ഭസ്മക്കുറി 
ധരിച്ചിട്ടുള്ളതുമായ ശിവഭഗവാനെ എല്ലായ്‌പോഴും ധ്യാനിച്ചു കൊണ്ടും പഞ്ചാക്ഷരമാകുന്ന ഉത്തമയന്ത്രത്തെ ജപിച്ചുകൊണ്ടും ഈ പ്രപഞ്ചനാഥനെ ഞാൻ ശരണം പ്രാപിക്കുന്നു.

ത്രിശൂലത്തിന്റെ പ്രതിനിധാനം

🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱🔱

      *ത്രിശൂലത്തിന്റെ പ്രതിനിധാനം*

            *🔱🔥🔱*

ശിവന്‍റെ ത്രിശൂലം പ്രതിനിധാനം ചെയ്യുന്നത് ജീവിതത്തിന്‍റെ മൂന്ന് അടിസ്ഥാന മുഖങ്ങളെയാണ്. ഇഡ, പിംഗള, സുഷുമ്നാ ഇവയാണ് ആ മൂന്നു മുഖങ്ങള്‍. ജീവന്‍റെ മൂന്നു തലങ്ങളാണിവ. ഇടത്തും, വലത്തും, നടുവിലുമായി സ്ഥിതിചെയ്യുന്ന മൂന്ന് മൗലീകമായ നാഡികള്‍. ശരീരത്തിലെ പ്രാണമയകോശത്തിലാണ് ഇവയുടെ സ്ഥാനം. പ്രാണന്‍ പ്രവഹിക്കുന്ന ചാലുകളാണ് നാഡികള്‍. മനുഷ്യശരീരത്തില്‍ ആകെ എഴുപത്തിരണ്ടായിരം നാഡികളാണുള്ളത്. അവയടിസ്ഥാനമാക്കിയിരിക്കുന്നത് ഇഡ, പിംഗള, സുഷുമ്നാ എന്നീ മൂലനാഡികളാണ്.
പ്രപഞ്ചത്തില്‍ സ്വാഭാവികമായുള്ള ദ്വന്ദഭാവങ്ങളെയാണ് ഇഢയും പിഗളയും പ്രതിനിധീകരിക്കുന്നത്. ഇതിനെത്തന്നെയാണ് ശിവനും ശക്തിയുമായി നമ്മള്‍ പരമ്പരയാ വിശ്വസിച്ചുവരുന്നത്. പ്രപഞ്ചത്തിലെ സ്ത്രീ പുരുഷ സങ്കല്‍പവും ഇതില്‍നിന്നും ഉരുത്തിരിഞ്ഞുവന്നതാണ്. ലിംഗഭേദമല്ല ഞാനിവിടെ സൂചിപ്പിക്കുന്നത് – പ്രകൃതിയില്‍ സ്വാഭാവികമായി കണ്ടുവരുന്ന ചില ഗുണവിശേഷങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്. വ്യക്തിപരമായി പറയുമ്പോള്‍ ഓരോരുത്തരിലും സഹജമായുള്ള യുക്തിയും ഉള്‍ക്കാഴ്ചയും എന്നു പറയാം.
ഇഡയും പിംഗളയും സമരസപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ലോകജീവിതം ഫലപ്രദവും ആയാസരഹിതവുമായിരിക്കും. ജീവിതത്തെ വേണ്ടതുപോലെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി വ്യക്തിക്കുണ്ടായിരിക്കും. ഭൂരിപക്ഷത്തിന്‍റേയും ആയുഷ്ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്‍ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്ന സാമാന്യമായി ഒതുങ്ങിക്കിടക്കുകയാണ് പതിവ്. എന്നാല്‍, മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായിട്ടുളള ഭാഗം സുഷുമ്നയാണ്. പ്രാണന്‍ സുഷുമ്നയില്‍ പ്രവേശിക്കുമ്പോഴാണ് ശരീരത്തില്‍ ജീവസ്പന്ദനമുണ്ടാകുന്നത്. അത് ശരീരത്തില്‍ പ്രത്യേകിച്ചൊരു സമനില നിലനിര്‍ത്തുന്നു. അത് തികച്ചും ആന്തരികമായിട്ടുള്ളതാണ്. ബാഹ്യമായി എന്തുതന്നെ സംഭവിച്ചാലും ഉള്ളിന്‍റെ ഉള്ളിലുള്ള ആ ഇടത്തിന് കോട്ടം തട്ടുന്നില്ല.

ഭൂരിപക്ഷത്തിന്‍റേയും ആയുഷ്ക്കാലം ഇഡയേയും പിംഗളയേയും മാത്രം ആശ്രയിച്ചു തീര്‍ന്നുപോകുന്നു. മദ്ധ്യത്തിലുള്ള സുഷുമ്ന സാമാന്യമായി ഒതുങ്ങിക്കിടക്കുകയാണ് പതിവ്.
*🔱🔥🔱

ശ്രീ ശിവഗായത്രി*

*⚜ദോഷങ്ങളകറ്റുന്ന* 
*ഗായത്രി മന്ത്രങ്ങൾ⚜*
🎀🎀〰〰〰🔅〰〰〰🎀🎀
                   അദ്ധ്യായം -55                           
         *🦢നിത്യ പാരായണം🦢* 
             ➖➖➖➖➖➖➖

🎼✨🎼✨🎼✨🎼✨🎼✨🎼
        *ശ്രീ ശിവഗായത്രി*                  
🎼✨🎼✨🎼✨🎼✨🎼✨🎼

*ഓം പഞ്ചവക്തായ വിദ്മഹേ*
*മഹാദേവായ ധീമഹി*
*തന്നോ രുദ്രഃ പ്രചോദയാത്*

*ഫലം : സമാധാനം, സമ്പത്ത്*

🎼✨🎼✨🎼✨🎼✨🎼✨🎼

*അടുത്ത ദിവസം തുടരും..........⏸* 



        *ഗായത്രി വിവരണം*
🎀🎀〰〰〰🔅〰〰〰🎀🎀
*_🦢ചൊല്ലുന്നവനെ രക്ഷിക്കുന്നത് (ഗായന്തം ത്രായതേ) എന്നാണ് ‘ ഗായത്രി എന്ന വാക്കിനര്‍ത്ഥം_*
✨🔘✨🔘✨🔘✨🔘✨🔘✨
*_🦢ഈ മന്ത്രം വിശ്വാമിത്ര മഹർഷിയാണ് കണ്ടെത്തിയതെന്ന് പുരാണങ്ങൾ പറയപ്പെടുന്നു_* 
✨🔘✨🔘✨🔘✨🔘✨🔘✨
*_🦢ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികള്‍ കണ്ടു പിടിച്ചതുകൊണ്ട് കൗശികന്‍ എന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് വിശ്വാമിത്രന്‍ (വിശ്വം – ലോകം, മിത്രന്‍ – സുഹൃത്ത്) അഥവാ ലോകത്തിന്റെ സുഹൃത്ത് എന്നായി._*
✨🔘✨🔘✨🔘✨🔘✨🔘✨
*_🦢അദ്ദേഹത്തിന്റെ കാലശേഷം ഓരോ ദൈവത്തിനുമുളള ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരാലും കണ്ടുപിടിക്കപ്പെട്ടു. അവയില്‍ ഏറ്റവും നല്ല ഫലം നല്‍കു ഗായത്രി മന്ത്രങ്ങള്‍ ഇവിടെ ഫല സഹിതം നൽകുന്നത്_*
✨🔘✨🔘✨🔘✨🔘✨🔘✨
*_🦢പ്രഭാത സ്നാനത്ത്തിനു ശേഷം മനസ്സിരുത്തി ഒന്‍പത് തവണയെങ്കിലും നിത്യവും ജപിക്കണം,വിശ്വാസത്തോടെ ജപിക്കുന്നവർക്കു ഫലം ഉറപ്പ്_*
*🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥*
✿═══❁═☬ॐ☬═❁═══✿
*മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ*
🎀✿═══❁★☬ॐ☬★❁═══✿🎀
                *A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚*
                   *V            B            T*
                  █║▌█║▌█║▌
                  *അസ്‌ട്രോ ലൈവ്* 
🎀✿═══❁★☬ॐ☬★❁═══✿🎀
    *✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍*
🎀✿═══❁★☬ॐ☬★❁═══✿🎀

_കാര്യവും കാരണവും മഹാദേവന്‍_

*_കാര്യവും കാരണവും മഹാദേവന്‍_*
🙏🌹🌺🌸💐🌹🙏
ബ്രഹ്മാദി തൃണപര്യന്തം ഇവിടെ കാണുന്നതെല്ലാം ശിവമയമാണ്. സൃഷ്ടിക്ക് മുമ്പും മധ്യത്തിലും അന്ത്യത്തിലും ശിവന്‍ ഉണ്ട്. സര്‍വശൂന്യതയിലും കാണപ്പെടുന്നത് ശിവനെ മാത്രം. ചതുര്‍ഗുണനെന്ന് അറിയപ്പെടുന്നത് അതു കൊണ്ടാണ്.

എല്ലാവിദ്യകളുടേയും ഇൗശ്വരനായ ഭഗവാന്‍ വേദേശന്‍, വേദകൃത് എന്നൊക്കെ അറിയപ്പെടുന്നു. സൃഷ്ടിക്കും സംരക്ഷണത്തിനും സംഹാരത്തിനും സാക്ഷിയായി നിര്‍ഗുണനായ ഈശ്വരന്‍ നിലകൊള്ളുന്നു. 

കാലകാലനായ ഭഗവാന് കാലം ഇല്ല. കാളീസമേതനായ മഹാകാലനാണ് ഈശ്വരന്‍. എല്ലാത്തിനും കാര്യവും കാരണവും മഹേശ്വരനാണ്. ശിവരൂപിയായ മഹാദേവന്റെ ബഹുത്വമാണ് സര്‍വത്ര ദര്‍ശന യോഗ്യമായിട്ടുള്ളത്. ഇതാണ് ശ്രേഷ്ഠമായ ശിവജ്ഞാനം. ഭക്ത്യാദി സാധനകള്‍ കൊണ്ടു മാത്രമേ ശിവമഹിമ അറിയാന്‍ കഴിയുകയുള്ളൂ. ആദ്യം ഗുരുവിന്റെ ഉപദേശപ്രകാരം ശിവധ്യാനത്തോടു കൂടി സ്മരണ, അര്‍ച്ചന, എന്നിവ ചെയ്യണം. അപ്പോള്‍ അജ്ഞാനവും പാപങ്ങളും നീങ്ങും. കണ്ണാടിയില്‍ സ്വരൂപം കാണുന്നതു പോലെ സര്‍വത്ര ശംഭുവിനെ കാണാന്‍ കഴിയും. 

ശുഭാശുഭങ്ങളില്‍ സന്തോഷിക്കുകയും കോപിക്കുകയും ദുഃഖിക്കുകയും ചെയ്യരുത്. സദാശിവനില്‍ മനസ്സ് ലയിച്ചാല്‍ സര്‍വ വ്യാധികളും നീങ്ങിപ്പോകും. അറിവുള്ളവര്‍ ഭക്തി കൊണ്ട് പ്രേമവും പ്രേമം കൊണ്ട് ശ്രവണവും ശ്രവണം കൊണ്ട് സത്‌സംഗവും നേടുന്നു. ജ്ഞാനം സമ്പന്ന മാകുമ്പാള്‍ മുക്തി ലഭിക്കും. അനന്യമായ ഭക്തിയോടു കൂടി ശിവനെ ഭജിക്കണം. 

ശിവഭഗവാന്‍ ആദ്യം വിഷ്ണുവിന് ജ്ഞാനോപദേശം നല്‍കി. വിഷ്ണുവില്‍ നിന്ന് ബ്രഹ്മാവിനും ബ്രഹ്മാവില്‍ നിന്ന് സനല്‍കുമാരാദി ഋഷിവര്യന്മാര്‍ക്കും ജ്ഞാനോപദേശം ലഭിച്ചു. സനകാദികള്‍ നാരദന് ഉപദേശിച്ചു കൊടുത്തു. നാരദനില്‍ നിന്ന് വ്യാസനും വ്യാസനില്‍ നിന്ന് സൂതനും ശിവജ്ഞാനതത്വം ലഭിച്ചു.      .                                  🙏🌹🌺🌸💐🌹🙏