Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 25, 2019

ശിവകല്പം

*🚩 ശിവകല്പം*🚩

*മൃത്യുഞ്ജയൻ*


*ചന്ദ്രാർക്കാഗ്നിവിലോചനം സ്മിതമുഖം*
       *പദ്മദ്വയാന്തഃ സ്ഥിതം*
*മുദ്രാപാശമൃഗാക്ഷസൂത്രവിലസത്......*
        *പാണിം ഹിമാംശുപ്രഭം*
*കോടീന്ദുപ്രഗളത്സുധാപ്ലുതതനും*
         *ഹാരാദിഭൂഷോജ്ജ്വലം*
*കാന്തം വിശ്വവിമോഹനം പശുപതിം*
         *മൃത്യുഞ്ജയം ഭാവയേത്.*


*സാരം*

          *_✒ചന്ദ്രനും സൂര്യനും അഗ്നിയുമാകുന്ന മൂന്നു കണ്ണുകളുള്ളവനും പുഞ്ചരി തൂകുന്ന മുഖമുള്ളവനും ഒരു താമരപ്പൂവിൽ. ഇരുന്ന് മറ്റൊരു താമരപ്പൂവ് കുടപോലെ മുകളിൽ ചൂടിയവനും ജ്ഞാനമുദ്ര, കയറ്, മാൻ, രുദ്രക്ഷമാല എന്നിവ ധരിയ്ക്കുന്ന കൈകളുള്ളവനും ചന്ദ്രനെപ്പോലെ പ്രഭയുള്ളവനും ചന്ദ്രക്കലയിൽ നിന്നൊഴുകുന്ന അമൃതുകൊണ്ടു ആർദ്രമായ ശരീരത്തോടുകൂടിയവനും മുത്തുമാല മുതലായ ഭൂഷണങ്ങൾകൊണ്ടു ശോഭിയ്ക്കുന്നവനും മനോഹരനും സൗന്ദര്യം കൊണ്ട് എല്ലാവരേയും മയക്കുന്നവനും പശുപതിയുമായ മൃത്യുഞ്ജയനെ ധ്യാനിയ്ക്കണം......🌹🌷🙏🏻_*

           (കോടീന്ദു = അഗ്രം കൂർത്തചന്ദ്രക്കല)
                              
*_എല്ലാ മിത്രങ്ങൾക്കും ശുഭദിനം നേരുന്നു._*

12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ*

🏹🙏🏹🙏🏹🙏🏹🙏🏹

*നമസ്തെ*

*ഓം നമ:ശിവായ*


 *12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ*

 *കൈലാസനാഥന് പ്രണാമം🙏*

ഭാരതത്തിൽ സ്ഥിതി ചെയ്യുന്ന 12 ശിവ ജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ ഏതൊക്കെയാണ് 

*1⃣സോംനാഥ് ക്ഷേത്രം*

ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതനക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം.പത്താം നൂറ്റാണ്ടിൽ സോളങ്കി രാജാക്കന്മാരാലാണ് ഇത് നിർമ്മിക്കപ്പെട്ടത്. ദ്വാദശജ്യോതിർലിംഗങ്ങളിൽ മുഖ്യസ്ഥാനം ഇതിനുണ്ട്. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്രനിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

*2⃣മഹാകാലെശ്വർ ക്ഷേത്രം*

ഇന്ത്യയിലെ പ്രസിദ്ധമായ പന്ത്രണ്ട് ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനില്‍ സ്ഥിതി ചെയ്യുന്ന മഹാകാല ക്ഷേത്ര൦. പണ്ടു കാലത്ത് ഉജ്ജൈനിലെ ജനങ്ങള്‍ ദൂഷന്‍ എന്ന രാക്ഷസനെ കൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അവര്‍ ശിവനെ പ്രാ‍ര്‍ത്ഥിക്കുകയും ശിവ ഭഗവാന്‍ ദൂഷനെ വധിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം.
ശിവഭഗവാന്‍ ദിവ്യമായ വെളിച്ചത്തിന്‍റെ രൂപത്തിലാണത്രേ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. രാക്ഷസനെ വധിച്ച ഭഗവാന്‍ ഭക്തരുടെ അഭീഷ്ട പ്രകാരം ജ്യോതിര്‍ലിംഗ രൂപത്തില്‍ ഉജ്ജൈനില്‍ കുടിയിരിക്കുകയും ചെയ്തു.


 *3⃣മല്ലികാർജ്ജുന ക്ഷേത്രം*

ആന്ധ്രാപ്രദേശിലെ ശ്രീശൈലത്തുള്ള മല്ലികാർജുനസ്വാമി ജ്യോതിർലിംഗക്ഷേത്രം.. ആന്ധ്രാപ്രദേശിലെ ഒരു സുപ്രധാന തീർത്ഥാടനകേന്ദ്രംകൂടിയാണ് ഈ ക്ഷേത്രം.

*4⃣ഓംകാരേശ്വര ക്ഷേത്രം*

മധ്യപ്രദേശില്‍ നര്‍മ്മദ നദീ തീരത്താണ് ശ്രീ ഓംകാരേശ്വര ക്ഷേത്രം. പുരാണത്തില്‍ ഓംകാരേശ്വരനെ കുറിച്ചും മാമലേശ്വരനെ കുറിച്ചും സ്തുതിക്കുന്നുണ്ട്.
ക്ഷേത്രത്തില്‍ പ്രവേശിക്കണമെങ്കില്‍ രണ്ട് മുറിയിലുടെ കടന്നു പോകേണ്ടതുണ്ട്. ഓംകാരേശ്വരന്‍റെ ജ്യോതിര്‍ലിംഗം നിലത്തുറപ്പിച്ചിട്ടില്ല. എന്നാല്‍, അത് സ്വാഭവികമായി അവിടെ തന്നെ സ്ഥാപിക്കപ്പെട്ടതാണ്. ജ്യോതിര്‍ലിംഗം എപ്പോഴും വെള്ളത്തില്‍ ചുറ്റപ്പെട്ടിരിക്കും

*5⃣കേദാർനാഥ്*

ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം …
“കാശിയില്‍ പോയി ഗംഗാസ്നാനം നടത്തി മരിക്കാന്‍ കഴിഞ്ഞാല്‍ മുക്തി ലഭിക്കും. എന്നാല്‍ കേദാര്‍നാഥില്‍ പോയി കേദാരേശ്വര ദര്‍ശനം നടത്തി പൂജിക്കുന്നതുകൊണ്ടുമാത്രം മനുഷ്യന്‍ മുക്തനായിത്തീരുന്നതാണ്‌.” എന്നു സ്കാന്ദ പുരാണത്തില്‍ ഒരു പ്രസ്താവമുണ്ട്‌….


 *6⃣ഭീമശങ്കർ ക്ഷേത്രം*

മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം . പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൃഷ്ണയുടെ പോഷകനദിയായ ഭീമാനദി ഉദ്ഭവിക്കുന്നതും ഇവിടെനിന്നാണ്. പ്രഭവസ്ഥാനത്തുനിന്നും തെക്കുകിഴക്കോട്ടൊഴുകി കർണാടകത്തിലെ റായ്ച്ചൂറിൽ വെച്ച് ഭീമാനദി കൃഷ്ണയുമായി കൂടിച്ചേരുന്നു.

*7⃣കാശി വിശ്വനാഥക്ഷേത്രം*

ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്ന കാശി വിശ്വനാഥ ക്ഷേത്രം . ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു.


 *8⃣ത്രയംബകേശ്വർ ക്ഷേത്രം*

മഹാരാഷ്ട്രയിലെ നാസിക്കിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ ..
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.

*9⃣വൈദ്യനാഥ ജ്യോതിർലിംഗം*

ജാര്‍ഖണ്ട്‌ സംസ്ഥാനത്താണ് ശിവന്റെ പവിത്രമായ പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നായ വൈദ്യനാഥ് ജ്യോതിർലിംഗ ക്ഷേത്രം കുടികൊള്ളുന്നത്….

*1⃣0⃣നാഗേശ്വർ ജ്യോതിർലിംഗം*

ഗുജറാത്തിലെ ജാംനഗര്‍ എന്ന സ്ഥലത്താണ് നാഗേശ്വർ ജ്യോതിർലിംഗം കുടികൊള്ളുന്നത്… ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം.

*1⃣1⃣രാമേശ്വരം*

തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ് രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടി ശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാര്‍ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.


 *1⃣2⃣ഗൃഷ്ണേശ്വർ ക്ഷേത്രം*

രാജസ്ഥാനിലെ വെരുള്‍ എന്ന സ്ഥലത്താണ് ജ്യോതിര്‍ലിങ്കത്തിലെ 12-ആമത്തെയും അവസാനത്തെതുമായി കണക്കാക്കപ്പെടുന്ന ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.🙏


*കടപ്പാട്✍*


🏹🙏🏹🙏🏹🙏🏹🙏🏹

നവകൈലാസങ്ങള്‍

*നവകൈലാസങ്ങള്‍*

പേരുകേള്‍ക്കുമ്പോള്‍ ഹിമാലയത്തിലാണെന്ന് തോന്നുമെങ്കിലും തമിഴ്‌നാട്ടിലെ പ്രമുഖ ശൈവ തീര്‍ഥാടന കേന്ദ്രങ്ങളാണ് നവകൈലാസങ്ങള്‍. താമ്രപര്‍ണി അഥവാ താമരഭരണി നദി തീരത്തുള്ള ഒമ്പത് ക്ഷേത്രങ്ങളാണ് ഇവ. തിരുനെല്‍വേലി തൂത്തുക്കുടി ദേശങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ് നവകൈലാസ ക്ഷേത്രങ്ങള്‍. ഈ ക്ഷേത്രങ്ങള്‍ക്ക് പിന്നിലുള്ള ഐതിഹ്യം  ശിവപാര്‍വതി പരിണയവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനാണ് ഈ ക്ഷേത്രങ്ങള്‍ സ്ഥാപിച്ചതെന്നാണ് വിശ്വാസം.
കൈലാസത്തില്‍ ശിവപാര്‍വതീ പരിണയമുഹൂര്‍ത്തം. ക്ഷണിക്കപ്പെട്ട ദേവഗണങ്ങളാല്‍ കൈലാസവും പരിസരവും നിറഞ്ഞതോടെ ഭൂമിയുടെ ഭാരം തെറ്റുമെന്നറിഞ്ഞ് പരമശിവന്‍ അഗസ്ത്യമുനിയെ തെക്കോട്ടേക്കയച്ചു, വിന്ധ്യനപ്പുറം അഗസ്ത്യര്‍വന്ന് നിലകൊണ്ട ഇടമാണ് അഗസ്ത്യാര്‍കൂടം.
അഗസ്ത്യന്റെ പ്രഥമശിഷ്യനായ ഉരോമമുനീശ്വരനും ഒപ്പമുണ്ടായിരുന്നു. ശിവപാര്‍വതീപരിണയം കാണാന്‍ പറ്റാത്തതിന്റെ വിഷമം മുനീശ്വരന്‍ പറഞ്ഞു. മോക്ഷപ്രാപ്തിക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. അദ്ദേഹം ശിവനെ ഭജിച്ചു.
അഗസ്ത്യമുനി അതിനുള്ള മാര്‍ഗം നിര്‍ദേശിച്ചുതരുമെന്ന അരുളപ്പാടുണ്ടായി.

അഗസ്ത്യമുനി ഒമ്പത് പൂക്കളെടുത്ത് താമ്രപര്‍ണി നദിയിലേക്കിട്ടു. ആ പൂക്കള്‍ ചെന്നുചേരുന്നിടത്ത് ശിവപാര്‍വതീപ്രതിഷ്ഠ നടത്താന്‍ പറഞ്ഞു. പ്രതിഷ്ഠിക്കുന്ന ശിവചൈതന്യം കൈലാസനാഥനെന്നും പാര്‍വതി ശിവകാമിയെന്നും അറിയപ്പെടുമെന്നൂം അരുളപ്പാടുണ്ടായി. ഒമ്പതാമത്തെ പൂ ചെന്നുചേരുന്നിടത്തുവെച്ച് നിനക്ക് ശിവപാര്‍വതീപരിണയദര്‍ശനം കിട്ടും. മോക്ഷവും കിട്ടും. അങ്ങനെ ആ മുനീശ്വരന്‍ സ്ഥാപിച്ച ഒമ്പതുക്ഷേത്രങ്ങളാണ് നവകൈലാസങ്ങളെന്ന് അറിയപ്പെടുന്നത്.

പാപനാശം, ചേരന്‍ മഹാദേവി, കോടകനല്ലൂര്‍, കുന്നത്തൂര്‍, മുറപ്പനാട്, തെന്‍തിരുപ്പേരൈ, തിരുവൈകുണ്ഡം, രാജപതി, ചേര്‍ന്തമംഗലം തുടങ്ങിയവയാണ് ആ ഒമ്പത് ക്ഷേത്രങ്ങള്‍. പൊതികൈമലയിലാണ് പാപനാശം സ്ഥിതി ചെയ്യുന്നത്. പാപവിനാശര്‍ എന്ന കൈലാസനാഥനും ഉലകാംബികയും വാഴുന്ന പാപനാശത്തില്‍ സൂര്യനാണ് ഗ്രഹം.  പാപവിമോചകയായ താമരഭരണിയില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളും നീങ്ങുമെന്നും കണ്ണുരോഗങ്ങളും ത്വഗ്രോഗങ്ങളും മാറുമെന്നും വിശ്വാസമുണ്ട്.

ചന്ദ്രനാണ് ചേരന്‍ മഹാദേവിലെ ഗ്രഹം.  അമ്മൈനാഥരും ആവുടൈനായകിയുമാണ് ഇവിടെ പ്രതിഷ്ഠ.

കോടകനല്ലൂരില്‍ ചൊവ്വയാണ് ഗ്രഹം. നല്ല ആരോഗ്യവും അഴകുമാണ് ദര്‍ശനഫലം. കൈലാസനാഥരും ശിവകാമിയുമാണ് പ്രതിഷ്ഠ.  ചൊവ്വാദോഷം നീങ്ങാനും കല്യാണതടസങ്ങള്‍ മാറാനും വിശ്വാസികള്‍ ഇവിടെയെത്തുന്നു.
ഓംകാരം ശിവഭക്ത ഭക്തി ഗ്രൂപ്പ്സ്
അടുത്തത് കുന്നത്തൂരാണ്. കുന്നത്തൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ വയറുവേദന, മാനസികവിഷമം, വിദ്യാതടസ്സം, കല്യാണതടസ്സം, പുത്രദോഷം എന്നിവ നീങ്ങുമെന്നാണ് വിശ്വാസം. പരമേശ്വരരും ശിവകാമിഅമ്മാളും വാഴുന്ന കുന്നത്തൂര്‍ എന്ന ശങ്കാണിയില്‍ ഗ്രഹം രാഹുവാണ്.

മുറപ്പനാട് ക്ഷേത്രത്തില്‍ കൈലാസനാഥനും ശിവകാമിയും വാഴുന്നു. കല്യാണതടസ്സം നീങ്ങാനും നല്ല കുടുംബം ആരോഗ്യം എന്നിവയ്ക്കുവേണ്ടി പ്രാര്‍ഥിക്കാനുമായാണ് ഭക്തര്‍ എത്തുന്നത്. വ്യാഴഗ്രഹത്തിന്റെ സാന്നിധ്യമാണ് മുറപ്പനാട് ക്ഷേത്രത്തിലുള്ളത്.

തെന്‍തിരുപ്പേരൈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ ശിവജ്ഞാനമാണ് സവിശേ ഫലം. കൈലാസനാഥനും അഴകിയ പൊന്നമ്മയുമാണ് ഇവിടെ വാഴുന്നത്. ബുധന്‍ ഗ്രഹവും. വാത-പിത്ത രോഗങ്ങള്‍ മാറും.

തിരുവൈകുണ്ഡം ക്ഷേത്രത്തില്‍ ശനിയാണ് ഗ്രഹം. അതുകൊണ്ടുതന്നെ ശനിദോഷ നിവാരണത്തിനാണ് ഭക്തര്‍ കൂടുതലും ഇവിടെയെത്തുന്നത്.

എട്ടാമിടമാണ് രാജപതി. കൈലാസനാഥരും സൗന്ദര്യനായകി പൊന്നമ്മാള്‍ എന്ന ശിവകാമിയും വാഴുന്നിടം. കേതു ഗ്രഹത്തിന്റെ ആലയം. ശണ്ഠപ്രശ്‌നങ്ങള്‍ നീങ്ങും, വിഷദോഷങ്ങള്‍ മാറും, മരണഭയം മാറും.

ചേര്‍ന്തമംഗലം ഇവിടെയാണ് രോമേശ മഹര്‍ഷിക്ക് മോക്ഷം ലഭിച്ചത്. ക്ഷേത്രത്തിന് പൗരാണികമായൊരന്തരീക്ഷമുണ്ട്. ജാതകവശാല്‍ ഒരാളുടെ ജീവിതത്തില്‍ ഇരുപതുവര്‍ഷം ശുക്രദശയായിരിക്കും. അക്കാലത്ത് ഇവിടെ ദര്‍ശനംചെയ്താല്‍ പേരും പ്രശസ്തിയും കീര്‍ത്തിയും വര്‍ധിക്കും. കല്യാണം നടക്കാത്തവര്‍ക്ക് കല്യാണം നടക്കും. കൈലാസനാഥരും സൗന്ദര്യനായകിയും വാഴുന്ന ഇവിടം ശുക്രഗ്രഹ സാന്നിധ്യമാണ്. നല്ല വിവാഹബന്ധം കിട്ടുമെന്നും വിശ്വാസം.
നിങ്ങളുടെ ശരീരമാണ് ഈ ഒമ്പതുക്ഷേത്രങ്ങള്‍ ഇവിടെ വലംവെക്കുമ്പോള്‍ നിങ്ങള്‍ ഈ ദേവന്‍മാരെയല്ല വലംവെക്കുന്നത്. നിങ്ങളെത്തന്നെയാണ്. ഭൂമിയെപ്പോലെ നിങ്ങള്‍ സ്വയം ഭ്രമണംചെയ്യുകയാണ്.

നിങ്ങളെ നിയന്ത്രിക്കുന്ന ഗ്രഹങ്ങള്‍ നിങ്ങളിലുമുണ്ട്. സൂര്യന്‍ ആത്മാവ്, ചന്ദ്രന്‍ മനസ്സ്, ചൊവ്വ നിര്‍വികാരത്വം, ബുധന്‍ വാക്ക്, വ്യാഴം ജ്ഞാനവും സുഖവും, ശുക്രന്‍ സമ്പത്തും മദനത്വവും, ശനി പ്രേഷ്വത്വം, രാഹുകേതുക്കള്‍ നന്‍മതിന്‍മ ഭാവങ്ങള്‍ എന്നിങ്ങനെയാണ്. സൂര്യചന്ദ്രന്‍മാരും ബുധകുജന്‍മാരും ഗുരുശുക്രന്‍മാരും ശനീശ്വരനും രാഹുകേതുക്കളുമടങ്ങുന്ന രാശിമണ്ഡലത്തിലൂടെ, ശിവപാര്‍വതീചൈതന്യം വിളങ്ങുന്ന കൈലാസനാഥ ക്ഷേത്രങ്ങളിലൂടെയുള്ള ഈ തീര്‍ഥയാത്ര
തീര്‍ഥയാത്രയിലൂടെ ആത്മായതയിലേക്കുയര്‍ത്തുന്നു.

പാപനാശത്തുനിന്നാണ് യാത്ര തുടങ്ങേണ്ടത്. അവിടെ നിന്ന് ഒന്നുമുതല്‍ നാലുക്ഷേത്രങ്ങളും ദര്‍ശിച്ച് വിശ്രമിച്ച് വീണ്ടും അഞ്ചുമുതല്‍ ഒമ്പതുക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഒരു ദിവസംകൊണ്ട് ഈ ഒമ്പതുക്ഷേത്രങ്ങളിലും ദര്‍ശനം നടത്താം. തിരുനെല്‍വേലിയാണ് ഇടത്താവളമായി തിരഞ്ഞെടുക്കാന്‍ പറ്റിയ സ്ഥലം