Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, August 24, 2020

തിരുമൂലർ

*തിരുമൂലർ*

ആത്മീയതയുടെ രാജകുമാരൻ എന്നാണദ്ദേഹത്തെ അറിയപ്പെടുന്നത് . നന്ധിദേവർ ആണ് ഗുരു . പ്രധാന ശിഷ്യൻ ഗലങ്ങിനാധൻ . അദ്ദേഹത്തിന്റെ ഇഷ്ടവിനോദം കൈലാസ യാത്രയായിരുന്നു .

ഒരിക്കൽ അഗസ്ത്യരെ കാണാനായി തെക്കേ ഇന്ത്യയിലേക്ക് വന്നു . യാത്രാമധ്യേ കാവേരിയുടെ തീരത്തുവച്ച് കൌതുകവും വിഷമവുമുണ്ടാക്കിയ ഒരുസംഭവം അദ്ദേഹം കണ്ടു . ചേതനയറ്റ തങ്ങളുടെ ഇടയൻറെ ശരീരത്തിനുചുറ്റുംനിന്ന് അസാധാരണ ശബ്ദത്തോടെ കരയുന്ന ഒരുപറ്റം കന്നുകാലികൾ . ഇടയൻറെ പേര് മൂലൻ എന്നായിരുന്നു . തിരുമൂലർ തൻറെ യോഗശക്തിയുപയോഗിച്ച് ഇടയൻറെ ശരീരത്തിൽ കയറി ( Meta Psychosis ) . സ്വന്തം ശരീരത്തെ ഒരിടത്തോളിപ്പിച്ചു വച്ച ശേഷം കന്നുകാലികളുമായി മൂലന്റെ ഭാര്യയുടെ അടുത്തുപോയി നടന്ന വിവരങ്ങളെല്ലാം  ധരിപ്പിച്ചു . പിന്നീട് തിരികെ വന്നു സ്വന്തം ശരീരം നോക്കിയപ്പോൾ അത്  കണ്ടെത്താനായില്ല . തുടർന്നുള്ള കാലം മൂലന്റെ ശരീരത്തിൽ തന്നെ അദ്ദേഹത്തിന്  ജീവിക്കേണ്ടിവന്നു .

*പ്രധാനകൃതികൾ*

1 . തിരുമന്ത്രം - ( 3000 ശ്ലോകങ്ങൾ )
ശരീരശാസ്ത്രം , യോഗ , 8അതിമാനുഷ ശക്തികൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു .

2 . തിരുമൂലർ വൈദ്യം 21 .

3 . വഴലൈ സൂത്രം .

4 . തിരുമൂലർ ജ്ഞാനം .

5 . തിരുമൂലർ 608 എന്നിവയാണ് .

*തിരുമൂലരും തിരുമന്ത്രവും*

ചേക്കിഴാതരുടെ പെരിയപുരാണത്തിൽ തിരുമൂലരേയും അദ്ദേഹം രചിച്ച തിരുമന്ത്രത്തേയും കുറിച്ചു പറയുന്നു .

സ്വ ശരീരം നഷ്ടപ്പെട്ട സിദ്ധൻ അടുത്തു കണ്ട് ആലിഞ്ചുവടിൽ ധ്യാന്യത്തിൽ മുഴുകി  ഉണരുമ്പോൾ ചില ശ്ളോകങ്ങൾ രചിച്ചതു സമാഹരിച്ചതാണ്  തിരുമന്ത്രം.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്നു കേൾക്കാത്ത മലയാളി കാണില്ല . എന്നാൽ " ഒൻ റേ കുലം ഒരുവനേ ദേവനും അൻ റേ നിനൈമിൻ നമനിലെ നാളുമേ , " എന്നു കേട്ടവർ മലയാളികളിൽ വിരളമാണ്.  ശൈവസിദ്ധാന്തത്തിലെ പ്രാമാണിക ഗ്രന്ഥമായ തിരുമൂലർ കൃതിയായ തിരുമന്ത്രത്തിലേതാണ് ഈ വചനം . രണ്ടായിരം വർഷം മുൻപ് തിരുമൂലർ എന്ന ശൈവസിദ്ധൻ രചിച്ച തിരുമന്ത്രം തമിഴിൽ നിന്നു മറ്റൊരു ഭാഷയിലേയ്ക്കും മൊഴിമാറ്റം നടത്തിയിരുന്നില്ല . എന്നാൽ മലയാളത്തിലേയ്ക്കു കെ . ജി . ചന്ദ്രശേഖരൻ നായർ ( തിരുക്കുറൽ മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയതും ഇദ്ദേഹം തന്നെ ) ഈയിടെ തിരുമന്ത്രം മൊഴിമാറ്റം നടത്തി . ഡി . സി . ബുക്സആണ് അതു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

. കാഷ്മീരിൽ ജനിച്ച സുന്ദര സ്വാമികൾ മൂലർ എന്ന ഇടയൻ റെ ശരീരത്തിലേയ്ക്ക് പരകായപ്രവേശം നടത്തി തിരുമൂലർ ആയിതീർന്നു . തിരുവാടുതുറയിൽ ഒരു അരയാലിഞ്ചുവട്ടിൽ ഇരുന്ന് അദ്ദേഹം രചിച്ച 3000 ശ്ളോകങ്ങൾ ആണ് തിരുമന്ത്രം . ശൈവസാഹിത്യത്തിലെ അടിസ്ഥാനഗ്രന്ഥമാണിത്.  തന്ത്രാഗമത്തെ കുറിച്ചു പ്രതിപാദിക്കുന്ന ഏറ്റവും പ്രാചീന കൃതിയാണിത് . തിരുവള്ളുവരുടെ തിരുക്കുറലിനും മുമ്പുണ്ടായ കൃതി . ദ്രാവിഡഭാഷയിലുണ്ടായ ആദ്യ യോഗശാസ്ത്ര ഗ്രന്ഥമാണ് തിരുമൂലരുടെ തിരുമന്ത്രം .

ഈശ്വരനോടും പ്രകൃതിയോടും മനുഷ്യനുള്ള സ്നേഹം ഒന്നു തന്നെ - അൻപേ ശിവം - എന്നതാണ് തിരുമന്ത്രത്തിന്റെ  സാരാംശം . വെള്ളാളകുല ആചാര്യൻ ശിവരാജയോഗി തൈക്കാട് അയ്യസ്വാമികൾ ( 1814 - 1909 ) തിരുമൂലരുടെ ശൈവസിദ്ധാന്തം ആണ് സ്വീകരിച്ചിരുന്നത് . ശിഷ്യരായിരുന്ന കുഞ്ഞൻ ( ചട്ടമ്പി സ്വാമികൾ ) , നാണു ( ശ്രീനാരായണഗുരു ) , മുത്തുകുമരൻ ( അയ്യാ വൈകുണ്ഠൻ ) , കൊല്ലത്തമ്മ , മഗ്രിഗർ സായിപ്പ് , സ്വാതിതിരുനാൾ മഹാരാജവു് തുടങ്ങി 51 പേർക്ക് അയ്യഗുരു പകർന്നു കൊടുത്തത് തിരുമന്ത്ര സാരാംശം ആയിരുന്നു