Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, December 17, 2020

ഗുഡിമല്ലം ക്ഷേത്രം

*ലോകത്തിൽ* *ഇന്നുവരെഏറ്റവും* *അധികംകാലം* *ആരാധിക്കപ്പെട്ട* *ശിവലിംഗംഎവിടെയാണ്* *എന്നറിയുമോ* ? അമർനാഥിലെയും ബദ്രിനാഥിലെയും ഒക്കെ ശിവക്ഷേത്രങ്ങള്‍ ഓർമ്മയിലെത്തുമെങ്കിലും ഏറ്റവും പഴയ ശിവക്ഷേത്രം കാണാൻ യാത്ര പിന്നെയും തുടരണം. ക്രിസ്തുവിനും മുൻപേ ബിസി മൂന്നാം നൂറ്റാണ്ടു മുതൽ ആരാധിക്കുന്ന ഈ ക്ഷേത്രം കാലത്തെ പോലും വിസ്മയിപ്പിച്ച ഒരു നിർമ്മിതിയാണ്. പറഞ്ഞാൽ തീരാത്ത പ്രത്യേകതകളുള്ള ഗുഡിമല്ലം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ...

ഗുഡിമല്ലം ക്ഷേത്രം

ആന്ധ്രാ പ്രദേശിലെ ചിറ്റൂർ ജില്ലയിലെ യേർപേഡു മണ്ഡൽ എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഗുഡിമല്ലം ക്ഷേത്രം ഭാരതത്തിലെ ഏറെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. ശൈവ വിശ്വാസികളുടെ തീർഥാടന കേന്ദ്രങ്ങളിലൊന്നു കൂടിയാണിത്. പരശുരാമേശ്വര ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു.

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ശിവലിംഗം

ഇന്ത്യയിൽ ഇന്നു കണ്ടെത്തിയ ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ള ശിവലിംഗം സ്ഥിതി ചെയ്യുന്ന ക്ഷേത്രം ഗുഡിമല്ലമാണ്. ക്രിസ്തുവിനും മുൻപേ ഏതാണ് ബിസി മൂന്നാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട ശിവലിംഗമാണ് ഇവിടുത്തേത് എന്നാണ് പഠനങ്ങൾ പറയുന്നത്.

വ്യത്യസ്തമായ ശിവലിംഗം

ഭാരതത്തിലെ ക്ഷേത്രങ്ങളുടെ ചരിത്രത്തിൽ ഒരിടത്തും കാണുവാൻ പറ്റാത്ത രൂപത്തിലുള്ള ഒരു ശിവലിംഗമാണ് ഇവിടെയുള്ളത്. ഒട്ടേറെ രൂപങ്ങൾ കൊത്തിയിരിക്കുന്ന ഒരു രൂപമാണ് ഈ ശിവലിംഗത്തിന്.
  
ശിവലിംഗത്തിലെ വേട്ടക്കാരൻ

ശിവലിംഗത്തിലെ വേട്ടക്കാരൻ
ഒട്ടേറെ രൂപങ്ങൾ ഇവിടുത്ത വലിയ ശിവലിംഗത്തില്‍ കാണാൻ സാധിക്കുമെങ്കിലും അതിൽ എടുത്തു പറയേണ്ട പ്രത്യേകത ശിവലിംഗത്തിൽ കൊത്തിയിരിക്കുന്ന വേട്ടക്കാരന്റെ രൂപമാണ്. എന്തിനോടോ ഉള്ള ദേഷ്യത്തിൽ നിൽക്കുന്ന വേട്ടക്കാരൻറെ വലതു കയ്യിൽ ബാണവും ഇടതു കയ്യിൽ ഒരു പാത്രവും തോളിൽ ഒരു മഴുവുമാണുള്ളത്. കുള്ളനായ ഒരാളുടെ തോളിൽ ചവിട്ടി നിൽക്കുന്ന വേട്ടക്കരന്റെ രൂപത്തിൽ ശിവനെയാണ് കൊത്തിവെച്ചിരിക്കുന്നത് എന്നാണ് വിശ്വാസം.
  
ആൾവലുപ്പത്തിലുള്ള ശിവലിംഗം

ഏകദേശം അഞ്ച് അടിയോളം വലുപ്പത്തിലുള്ള ശിവലിംഗമാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ക്ഷേത്രത്തിലെ ഗർഭഗൃഹത്തിൽ തറനിരപ്പിൽ നിന്നും വീണ്ടും താഴെയാണ് ഈ ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ത്രിമൂർത്തി സംഗമമായും ഈ ശിവലിംഗത്തെ വിശ്വാസികൾ കരുതുന്നു.
  
പൂജകളില്ല

ഇത്രയും പ്രശസ്തമായ ക്ഷേത്രമായിരിക്കുന്നിട്ടും ഇവിടെ പൂജകൾ ഒന്നും നടക്കാറില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഇടമായതിനാലാണ് ഇവിടെ പൂജകളൊന്നും അനുവദിക്കാത്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് എട്ടുമണി വരെ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.
  
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വെള്ളത്തിനടിയിലെ ശ്രീകോവിൽ
വിശ്വാസങ്ങളോടൊപ്പം തന്നെ കഥകൾക്കും ഈ ക്ഷേത്രത്തിൽ പ്രത്യേക സ്ഥാനമുണ്ട്. അത്തരത്തിലൊന്നാണ് ഇവിടുത്തെ വെള്ളം കയറുന്ന ശ്രീകോവിൽ. എല്ലാ അറുപത് വർഷം കൂടുമ്പോഴും ഇവിടുത്തെ ശ്രീകോവിലിൽ വെള്ളം കയറുമെന്നാണ് വിശ്വാസം. കാശിയില്‍ നിന്നും ശിവലിംഗം അഭിഷേകം ചെയ്യാനെത്തുന്ന വെള്ളമാണിതെന്നാണ് ഭക്തര്‍ വിശ്വസിക്കുന്നത്
  
മറ്റു ക്ഷേത്രങ്ങൾ

ഗുഡിമല്ലം ക്ഷേത്രപരിസരത്തു തന്നെ മറ്റു ഉപക്ഷേത്രങ്ങളും കാണുവാൻ സാധിക്കും. വള്ളി, ദേവസേന എന്നീ രണ്ടു ഭാര്യമാരോടൊപ്പമുള്ള ഷൺമുഖ ക്ഷേത്രം, സൂര്യ ഭഗവാൻ ക്ഷേത്രം, ആനന്ദവല്ലി അമ്മാവരു ക്ഷേത്രം എന്നിവയാണ് ഇവിടുത്തെ പ്രധാനപ്പെട്ട മറ്റു ക്ഷേത്രങ്ങൾ.

  
ഗുഡിമല്ലം
ക്ഷേത്രത്തിലെത്തുവാൻ

ഗുഡിമല്ലം ക്ഷേത്രത്തിലെത്തുവാൻ
തിരുപ്പതി ക്ഷേത്രത്തിനോടടുത്തു സ്ഥിതി ചെയ്യുന്നതിനാൽ തിരുപ്പതിയിലെത്തുന്ന വിശ്വാസികൾ ഇവിടം കൂടി സന്ദർശിച്ചാണ് സാധാരണ ഗതിയിൽ മടങ്ങാറുള്ളത്. തിരുപ്പതിയിൽ നിന്നും 31 കിലോമീറ്റർ മാത്രമേ ഗുഡിമല്ലൂത്തിലേക്കുള്ളൂ. മറ്റൊരു പ്രധാന സ്ഥലമായ റെനിഗുണ്ട റെയിൽവേ സ്റ്റേഷനിൽ നിന്നും 10കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്"!
(കടപ്പാട്) ഗുരു പരമ്പര🙏👣