Followers(ഭഗവാന്‍റെ ഭക്തര്‍ )

Saturday, September 5, 2020

രുദ്രാക്ഷ മാഹാത്മ്യം

🌹🌹🌹🌹🌹🌹
*അറിവിൻ്റെ മുത്തുകൾ*
💐💐💐💐💐
      *രുദ്രാക്ഷ മാഹാത്മ്യം*
🦚🦚🦚
ഒരു ദിവസം ഭൂസുണ്ഡൻ കാലാഗ്നിരുദ്രനോട് പറഞ്ഞു: “അങ്ങ് രുദ്രാക്ഷത്തിന്റെ ഉൽപത്തിയെപ്പറ്റിയും രുദ്രാക്ഷം ധരിക്കുന്നതുകൊണ്ടുള്ള ഫലത്തെപ്പറ്റിയും എനിക്ക് പറഞ്ഞുതന്നാലും!
അതുകേട്ടപ്പോൾ ഭഗവാൻ കാലാഗ്നിരുദ്രൻ ഇപ്രകാരം പറഞ്ഞു: “ഞാൻ ത്രിപുരാസുരന്മാരെ വധിക്കുന്നതിന് സമാധിസ്ഥനായി കണ്ണുകൾ അടച്ച് ആസനസ്ഥനായി ഇരുന്നു. അപ്പോൾ കണ്ണുകളിൽനിന്നും ജലബിന്ദുക്കൾ ഭൂമിയിൽ വീണു. അവ ഭൂമിയിൽ രുദ്രാക്ഷവൃക്ഷങ്ങളായിത്തീർന്നു. രുദ്രാക്ഷനാമോച്ചാരണംചെയ്താൽ പത്തു പശുക്കളെ ദാനംചെയ്യുന്ന ഫലവും ദർശനസ്പർശനാദികളാൽ അതിന്റെ ഇരട്ടി ഫലവും ലഭിക്കും.കൂടുതൽ എനിക്ക് എന്തു വേണം?
കാലാഗ്നി രുദ്രന്റെ മനസ്സിൽ ചിന്തകൾ ചോദ്യങ്ങളായിട്ടുയർന്നു.രുദ്രാക്ഷങ്ങളെപ്പറ്റിയുള്ള മന്ത്രങ്ങൾ എവിടെയാണുള്ളത് ? എന്താണ് അവരുടെ നാമം? എപ്രകാരമുള്ള മനുഷ്യരാണ് രുദ്രാക്ഷം ധരിക്കുന്നത്? അത് ധരിക്കുമ്പോൾ എന്തെല്ലാം ചെയ്യണം? ഭൂസുണ്ഡന്റെ ചോദ്യങ്ങൾക്ക്  രുദ്രഭഗവാൻ കൊടുത്ത മറുപടി " ആയിരം സംവത്സരങ്ങൾക്കു ശേഷം ഞാൻ കണ്ണു തുറന്നപ്പോൾ ഭൂമിയിൽ പതിച്ച ജലകണങ്ങൾ മഹാരുദ്രാക്ഷമരങ്ങളായി വളർന്നുയർന്നു.അത് ഭക്തന്മാരുടെ അനുഗ്രഹത്തിന് സ്ഥാപരമായിത്തീർന്നു"

.രുദ്രാക്ഷം ധരിച്ചാൽ ദത്തന്മാരു ടെ  പാപങ്ങൾ നശിക്കുന്നു. കാണാൻ സാധിച്ചാൽ ലക്ഷം പുണ്യം. ധരിച്ചാൽ കോടി പുണ്യം. ധരിച്ച് ജപിച്ചാൽ കോടാനുകോടി പുണ്യം. എല്ലാം ഭഗവാന്റെ അനുഗ്രഹം തന്നെ. രുദ്രാക്ഷം ധരിച്ചാലുള്ള പുണ്യം രുദ്രാക്ഷം തൊട്ടു ജപിച്ചാൽ കിട്ടുന്നതാണ്.
നെല്ലിക്കയോളം വലിപ്പമുള്ള രുദ്രാക്ഷമാണ് ഏറ്റവും ശ്രേഷ്ഠം.ലന്തക്കായ്ക്ക് തുല്യമാണ് മധ്യമം. കടലയ്ക്കക്കൊത്തത് അധമം. ഇനി അതിന്റെ ധർമ്മവും പ്രക്രിയകളെപ്പറ്റിയും പറയാം.
പരമശിവന്റെ നിർദ്ദേശമനുസരിച്ച് നാലുവിധത്തിലുള്ള രുദ്രാക്ഷങ്ങൾ ഉണ്ട്. അവ ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിവയാകുന്നു. അതിൽ വെളുത്തത് ബ്രാഹ്മണനും ചുവന്നത് ക്ഷത്രിയനും മഞ്ഞ വൈശ്യനും കറുത്തത് ശൂദ്രനുമാകുന്നു. ഇരുണ്ട് സ്നിഗ്ധവും ബലമുള്ളതും സ്ഥൂലവും മുള്ളുള്ളതും ശുഭമെന്ന് കരുതുന്നു. കീടങ്ങൾ കടിച്ചതും മുള്ളില്ലാത്തതും വർജ്ജിക്കണം. സ്വയം ദ്വാരമുള്ളതാണ് ഏറ്റവും ഉത്തമമായ രുദ്രാക്ഷമത്രേ ! ദ്വാരമില്ലാത്തവയെ ദ്വാരമുണ്ടാക്കിയാൽ അത് മധ്യമത്തിൽപ്പെടും. സ്നിഗ്ധവും ദൃഢവും സ്ഥൂലവുമായ രുദ്രാക്ഷങ്ങളെ പട്ടുനൂലിൽ കോർത്ത് ധരിക്കുന്നതാണ് ശ്രേഷ്ഠം. രുദ്രാക്ഷം ചാണയിൽ ഉരച്ചാൽ സ്വർണ്ണംപോലെ തിളങ്ങുന്നത് ഉത്തമത്തിൽപ്പെടും.ശിവഭക്തന്മാർ രുദ്രാക്ഷം ധരിക്കണം. ശിഖയിൽ ഒന്നും,  മാലയിൽ മുപ്പത് എണ്ണവും ധരിക്കണം. നൂറ്റെട്ട് എണ്ണംകൊണ്ടുണ്ടാക്കിയത് ശ്രേഷ്ഠമാണ്. കൂടാതെ,കഴുത്തിലും കൈകളിലും കാതിലും കിരീടത്തിലും രുദ്രാക്ഷം ധരിക്കാം.നൂലിൽ കോർത്ത രുദ്രാക്ഷമാല കേയൂരകടകത്തിലും അരയിലും ധരിക്കാം. കൂടാതെ, മന്ത്രം ചൊല്ലി രുദ്രാക്ഷം ധരിക്കുന്നത് ഉത്തമമാകുന്നു. കൂടാതെ അഘോരമന്ത്രവും പഞ്ചാക്ഷരമന്ത്രവും ചൊല്ലി ധരിക്കുന്നത് ഇരട്ടി ഫലം ചെയ്യും.
ഭഗവാൻ കാലാഗ്നി രുദ്രൻ ഭൂസുണ്ഡനോട് രുദ്രാക്ഷസ്വരൂപം, ഫല ശ്രുതി, ഫലപ്രാപ്തി എന്നിവയും വിസ്തരിച്ച് പറഞ്ഞുകൊടുത്തു.
ഏകമുഖ രുദ്രാക്ഷം പരതത്ത്വസ്വരൂപമാണെന്നും അത് ധരിച്ചാൽ ഇന്ദ്രിയങ്ങളെ ജയിച്ച് പരതത്ത്വത്തിൽ ലയിക്കുമെന്നും പറയപ്പെടുന്നു.ദ്വിമുഖരുദ്രാക്ഷം അർദ്ധനാരീശ്വരസ്വരൂപമാണ്. അത് ധരിച്ചാൽ അർദ്ധനാരീശ്വരൻ സന്തുഷ്ടനാകുമെന്നാണ് വിശ്വാസം. മൂന്നു മുഖമുള്ളത് അഗ്നിസ്വരൂപം. അത് ധരിച്ചാൽ അഗ്നിദേവൻ സന്തോഷിക്കും. അഞ്ചു മുഖമുള്ളത് ശിവപ്രതീകമാണ്. പഞ്ചമുഖൻ പുരുഷഹത്യയെ ദുരീകരിക്കും. ആറ് മുഖമുള്ളത് കാർത്തികേയസ്വരൂപം.ധരിച്ചാൽ ഐശ്വര്യം വർദ്ധിക്കും.ആരോഗ്യം ലഭിക്കും.ഇതിനെ ഗണേശസ്വരൂപമായും കരുതിവരുന്നു. ഏഴ് മുഖമുള്ളത് സപ്തമാതാക്കളുടെ സ്വരൂപം. ജ്ഞാനവും ഐശ്വര്യവും വർദ്ധിക്കും.എട്ട് മുഖമുള്ളത് അഷ്ടമാതാസ്വരൂപം.അഷ്ടവസുക്കൾക്ക് പ്രിയങ്കരം. ഗംഗാദേവി സന്തോഷിക്കും. ഒൻപത് മുഖമുള്ളതിന്റെ അധിദേവത നവശക്തിയാണ്.നവശക്തികൾ പ്രസാദിക്കുന്നു. പത്തു മുഖമുള്ളതിന്റെ അധിദേവത യമനാണ്.ദശാദോഷങ്ങൾ അകറ്റാൻ യമനെ പ്രീതിപ്പെടുത്തണം.പതിനൊന്നു മുഖമുള്ളതിന്റെ ദേവത ഏകാദശരുദ്രന്മാരാണ്.അവരെ പ്രീതിപ്പെടുത്തിയാൽ സൗഭാഗ്യം വർദ്ധിക്കും.പന്ത്രണ്ട് മുഖമുള്ളതിന്റെ സ്വരൂപം മഹാവിഷ്ണുവാണ്. ദേവത ദ്വാദശാദിത്യന്മാരും.പതിമൂന്നു മുഖമുള്ളത് ധരിച്ചാൽ കാമദേവൻ സന്തോഷിക്കും. പതിന്നാല് മുഖമുള്ളത് രുദ്രനിൽ നിന്നും ഉണ്ടായതാണ്.അത് സർവ്വവ്യാധിഹരവും സുഖദായകവും ആണ്.

രുദ്രാക്ഷം ധരിക്കുന്നവൻ മത്സ്യവും മാംസവും ഭക്ഷിക്കരുത്. മദ്യം കഴിക്കരുത്. ഗ്രഹണസമയത്തും വിഷു, അയനപരിവർത്തനം, അമാവാസി, പൗർണ്ണമി എന്നീ സമയങ്ങളിൽ രുദ്രാക്ഷം ധരിച്ചാൽ പാപവിമുക്തി ഉണ്ടാകും. രുദ്രാക്ഷത്തിന്റെ മൂലം ബ്രഹ്മാവും നാളം വിഷ്ണുവും മുഖം രുദ്രനും ബിന്ദുക്കൾ ദേവന്മാരുമാകുന്നു.
ഒരു ദിവസം സനത്കുമാരൻ കാലാഗ്നിരുദ്രനോടു ചോദിച്ചു: “ഭഗവാനേ, അങ്ങ് രുദ്രാക്ഷധാരണവിധി പറഞ്ഞുതന്നാലും! നിദാഘൻ, ജഡഭരതൻ, ദത്താത്രേയൻ തുടങ്ങിയ മുനിവൃന്ദം കാലാഗ്നിരുദ്രനു ചുറ്റും കൂടിയിരുന്നു. അവരുടെ അപേക്ഷപ്രകാരം രുദ്രാക്ഷധാരണവിധി കാലാഗ്നിരുദ്രൻ മുനിമാർക്ക് വിധിപോലെ പറഞ്ഞുകൊടുത്തു.മഹാദേവൻ സംഹാരകാലത്ത് എല്ലാം സംഹരിച്ചതിനുശേഷം സ്വയം തന്റെ നേത്രങ്ങൾ അടച്ചു. അതിൽനിന്നും ഉത്ഭവിച്ചതാണ് രുദ്രാക്ഷം. അത് ധരിച്ചാൽ ശിവസാമ്രാജ്യം ലഭിക്കും. ജന്മമരണക്ലേശം അനുഭവിക്കുകയില്ല.

    (വായനയോട് കടപ്പാട്)
✒️✒️✒️✒️✒️
     പി.എം.എൻ.നമ്പൂതിരി.


സനാതന സമാജം FB ഗ്രൂപ്പ്.

ഗുരു*സദാ ശിവൻ

*ഗുരു*സദാ ശിവൻ


*ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു,*


*ഗുരുർ ദേവോ മഹേശ്വരാ*


*ഗുരു സാക്ഷാത് പരബ്രഹ്മം*


*തസ്മൈ ശ്രീ ഗുരു വേ നമഃ നമുക്ക് വളരെ സുപരിചിതമായ വരികളാണിവ. എന്നാൽ ഈ വരികളുടെ ഉദ്ഭവത്തെക്കുറിച്ച് അറിയുന്നവർ ചുരുക്കമാണ്. 'സ്കന്ദപുരാണ'ത്തിലെ*


*ഗുരുഗീത' എന്നപേരിൽ അറിയപ്പെടുന്ന ഭാഗമാണിത്. മഹാഭാരതത്തിലെ*

*ഭഗവദ്ഗീതപോലെ. പരമശിവനും പത്നിയായ പാർവ്വതിയും തമ്മിലുള്ള സംഭാഷണമാണ് ഇത് മുഴുവൻ. മിക്കപ്പോഴും ധ്യാനസ്വഭാവത്തിൽ കാണപ്പെടുന്ന പരമശിവനോട് പാർവ്വതി ചോദിക്കുന്നു, 'ലോകം മുഴുവനും അങ്ങയെ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അങ്ങ് ആരെയാണ് ധ്യാനിക്കുന്നത് 'എന്ന്. ഈ ചോദ്യത്തിന് മറുപടിയായി പരമശിവൻ നൽകുന്ന മറുപടിയാണ് മുകളിൽ പറഞ്ഞ വരികൾ. പരമശിവൻ പറയുന്നു , 'ഞാനും ബ്രഹ്മാവും വിഷ്ണുവുമെല്ലാം ഗുരുവാണ്. എന്നാൽ ഞങ്ങൾക്കെല്ലാം ഒരു ഗുരുവുണ്ട് . അത് സാക്ഷാൽ പരബ്രഹ്മമാണ്(സദാശിവൻ). ആ പരബ്രഹ്മമായി നിൽക്കുന്ന ഗുരുവിനെയാണ് ഞാൻ  എന്നെ ത്തന്നെയാണ്  പ്രാർത്ഥിക്കുന്നത് '.*


*തുടർന്ന് അങ്ങനെയൊരു ഗുരുവിനെ എങ്ങനെ കിട്ടുമെന്നും കിട്ടിയാൽ എങ്ങനെ ആരാധിക്കണമെന്നും ഗുരുവാക്ക് പാലിച്ചാൽ എന്തൊക്കെ ഗുണങ്ങളുണ്ടെന്നും തെറ്റിച്ചാൽ എന്തൊക്കെ ദോഷങ്ങളുണ്ടെന്നും ഇങ്ങനെയുള്ള പാർവ്വതിയുടെ നിരവധി ചോദ്യങ്ങൾക്ക് പരമശിവൻ നൽകുന്ന മറുപടികളാണ് ഗുരു ഗീതയിലെ നൂറുകണക്കിന് വരികൾ. 'ഗുരുഗീത' നൽകുന്ന സന്ദേശമിതാണ് :*


*'പരബ്രഹ്മ 'മെന്ന ആ സാദാ ശിവ്     ഒന്നേയുള്ളൂ. പിന്നെ നമ്മൾ ഏതൊക്കെ പേരിൽ ദൈവമെന്ന് വിശേഷിപ്പിക്കുന്നുണ്ടോ അവരെല്ലാം മനുഷ്യരൂപത്തിൽ ജീവിച്ചിരുന്ന ഗുരുക്കൻമാരായിരുന്നു.*


*അവരിലൂടെയാണ് നമ്മൾ ദൈവത്തെ. അറിഞ്ഞതും അനുഭവിച്ചതും.*


*'മാതാപിതാ ഗുരുർ ദൈവം' എന്ന വരികൾ പറയുന്നതുപോലെ, മാതാവിലൂടെ മാത്രമേ പിതാവിനെ അറിയാൻ കഴിയൂ ,ഗുരുവിലൂടെ മാത്രമേ ദൈവത്തെ അറിയാൻ കഴിയൂ. അതുകൊണ്ട് 'ഗുരുഗീത' ലോകത്തോടു പറയുന്നു,*

 *ദൈവത്തെ അറിയാനുള്ള ഒരേ ഒരു മാർഗം ദൈവത്തെ അറിഞ്ഞ ഒരു ഗുരുവിനെ കണ്ടെത്തുകയാണ് , ആ ഗുരുവുമായി ഗുരുശിഷ്യബന്ധം പുലർത്തുകയാണ്*.                         (HAPPY TEACHERS DAY)🙏

ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം

🕉️🔱🕉️ശിവന്റെ തൃക്കണ്ണിന്റെ രഹസ്യം
🕉🔱🕉🔱🕉🔱🕉

 ത്രിമൂർത്തികളിലൊരാളായ പരമശിവൻ എല്ലാവരിലും പ്രസാദകരമായ ആനന്ദം നൽകി വരുന്ന ദേവനാണ് '

വളരെ സൗമ്യനും അതീവ കോപിഷ്‌ഠനുമായ രീതിയിലാണ് മഹാദേവനെ പ്രതീകവത്കരിച്ചിട്ടുള്ളത്. രൂപഭാവങ്ങൾ എല്ലാവരിലും അല്പ്പം ഭയപ്പാടുണ്ടാകുന്നു എന്നതും സത്യസന്ധമായ വസ്തുതയാണ്.

 ഈശ്വരനെ പേടിയോടെ സമീപിക്കേണ്ടതില്ല. പ്രേമസ്വരൂപനായ ആ ശക്തിയെ പ്രേമോദാരനായി ഭജിക്കുകയാണ് വേണ്ടത്. അത്‌ നമ്മിൽ പ്രേമം, കാരുണ്യം സഹാനുഭൂതി ആനന്ദം എന്നിവ പ്രദാനം ചെയ്യുന്നു. 

ശിവൻ മരണത്തിന്റെയും നാശത്തിന്റെയും നാഥനായി, സംഹാര മൂർത്തിയായി  വർത്തിക്കുന്നു.  ബ്രഹ്മാവ് പ്രപഞ്ചത്തെ ഉത്പാദിപ്പിക്കുമ്പോൾ, വിഷ്ണു അതിന്റെ  പോഷണത്തിന്റെ നാഥനായി പ്രതീകവത്കരിക്കപ്പെട്ടിരിക്കുന്നു. 

ശിവരൂപത്തിൽ  കാണുന്ന പ്രധാന സവിശേഷതയാണ്  ഭഗവാന്റെ  മൂന്നാമത്തെ കണ്ണ്.  ഈ കണ്ണിന് പിന്നിലെ രഹസ്യം എന്താണെന്നു നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ,

ഹൈന്ദവധർമ്മത്തിലെ എല്ലാ ഗ്രന്ഥങ്ങളും ശിവഭഗവാനെ  മൂന്നു കണ്ണുകളാൽ ഉള്ള രൂപമായാണ്  സൂചിപ്പിച്ചിട്ടുള്ളത്.  ഈ മൂന്നാമത്തെ കണ്ണിനെകുറിച്ചു വ്യത്യസ്ഥങ്ങളായ കഥകൾ നിലവിലുണ്ട്. 

പുരാണേതിഹാസങ്ങളിൽ എല്ലാം ഭഗവാൻ ശിവൻ തൃക്കണ്ണ്   തുറന്ന് പല തവണ ലോകത്തെ നാശത്തിൽ നിന്നും രക്ഷിച്ചതായ കഥകൾ വർണ്ണിച്ചിട്ടുണ്ട്.പ്രപഞ്ചത്തിന്റെ നിലനില്പിനോ സന്തുലിതമായ സാഹചര്യം സൃഷ്ടിക്കുവാനോ തിന്മയെ ഇല്ലാതാക്കി നന്മയുടെ വിജയം ഉറപ്പിക്കാനോ വേണ്ടിയുള്ള അടിയന്തിര സാഹചര്യങ്ങളിൽ ആണ് ഇങ്ങനെ മഹാദേവൻ തൃക്കണ്ണ് തുറന്നിട്ടുള്ളത്.

 എന്ന് ഈ കഥകളിലൂടെ നമുക്ക് മനസിലാക്കാൻ സാധിക്കുന്നു. തൃക്കണ്ണ് ചില പ്രത്യേകമായ അടിയന്തിര സാഹചര്യങ്ങളിൽ ആണ് തുറക്കുന്നത് എന്ന സൂചന ഇതിലൂടെ വ്യക്തമാവുന്നു.

മഹാദേവൻ തൃക്കണ്ണ് തുറന്ന ചില സന്ദർഭങ്ങൾ നമുക്ക് നോക്കാം. 

ശിവനും കാമദേവനും

ധ്യാനത്തിൽ ഇരുന്ന മഹാദേവനെ ഒരിക്കൽ കാമദേവൻ ശല്യപ്പെടുത്തി എന്നും ശിവൻ കോപത്താൽ മൂന്നാം കണ്ണ് തുറന്ന് കാമദേവനെ ശിവൻ നശിപ്പിച്ചു എന്നും കഥയുണ്ട്.

ധ്യാനനിരതനായി ഇരുന്ന ശിവൻ പ്രതികരിച്ചത്* *തൃക്കണ്ണ് തുറന്നാണ്. അങ്ങനെ എല്ലാം അറിയുന്ന*  *ആത്മീയ ഇന്ദ്രിയമായി തൃക്കണ്ണിനെ ഈ കഥയിലൂടെ  വിശേഷിപ്പിക്കുന്നു.
*ശിവ ഭഗവാനും പാർവതീ ദേവിയും*

പാർവ്വതിദേവിയുമൊത്തുള്ള നിരവധി കഥകൾ മഹാദേവനെപ്പറ്റിയുണ്ട്. ഒരിക്കൽ ദേവി   തമാശയ്ക്ക് ശിവന്റെ കണ്ണുകൾ മൂടിവെച്ചു എന്നും.അപ്പോൾ പ്രപഞ്ചം  മുഴുവൻ അന്ധകാരം പടർന്നുവെന്നും പറയുന്ന കഥയുണ്ട്*.

 അതായത് ശിവന്റെ രണ്ടു കണ്ണുകൾ സൂര്യനെയും ചന്ദ്രനെയും സൂചിപ്പിക്കുന്നു.അതുകൊണ്ടാണ് കണ്ണ് മൂടിയപ്പോൾ ഇരുട്ടായത്.ശിവൻ തന്റെ മൂന്നാം കണ്ണ് തുറന്ന് ലോകത്തിൽ വെളിച്ചം തിരികെ കൊണ്ട് വന്നുവെന്നാണ് കഥ.ബാഹ്യമായ അവയവങ്ങൾക്ക് താത്കാലികമായ ക്ഷതം സംഭിച്ചാലും ആത്മചൈതന്യം നൽകുന്ന പ്രകാശത്തിലൂടെ ലോകത്തെ കാണാനും വെളിച്ചമേകാനും സാധിക്കുന്നു*.

 ആത്മീയ ഇന്ദ്രിയങ്ങൾ മനുഷ്യനെ വെളിച്ചത്തിലേക്ക് നയിക്കുന്നുവെന്ന് സൂചന.
യോഗികൾക്കുള്ള മാർഗ്ഗനിർദ്ദേശം
ആത്മീയ ഉണർവിനെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായാണ്  ശിവന്റെ മൂന്നാം കണ്ണിനെ  സൂചിപ്പിക്കുന്നത്. നിരന്തര ധ്യാനത്തിലൂടെ യോഗിയായി  നേടിയെടുത്ത അറിവിനെയും ജ്ഞാനത്തെയും  അത് സൂചിപ്പിക്കുന്നു.

ഇങ്ങനെ  എല്ലാ യോഗികൾക്കും പിന്തുടരാനുള്ള മാർഗ്ഗനിർദേശമായി  പ്രചോദനമായി ഇത് ഭവിക്കുന്നു.  മഹാ യോഗിയായിരുന്ന ശിവൻ കഠിനമായ തപസ്സിലൂടെയാണ് ഇത് നേടിയെടുത്തത്.മൂന്നാമത്തെ കണ്ണ് ജ്ഞാനത്തിന്റെയും നീതിയുടെയും കണ്ണാണ്.അതിനാൽ അദ്ദേഹത്തിന്റെ പിന്നാലെ വരുന്ന സന്ന്യസ്ഥർക്കും വിശുദ്ധർക്കും ഇത് മാർഗ്ഗനിർദ്ദേശമാണ്*.

ഉണർവ് നേടുക എന്നതാണ് ഇതിന്റെ ലക്‌ഷ്യം.ഭാവിയെയും ഭൂതകാലത്തെയും കാണാൻ ശിവന്റെ മൂന്നാം കണ്ണ് സഹായിക്കുന്നു.ധ്യാനത്തിൽ മുഴുകുന്നവർക്ക് ഭാവിയിൽ അത് നേടിയെടുക്കാനാകും.അധിക ജ്ഞാനവും സിദ്ധിയും മൂന്നാം കണ്ണ് സൂചിപ്പിക്കുന്നു.അജ്ഞാനത്തെ നീക്കി ജ്ഞാനം നേടുന്നതിന്റെ പ്രതീകമായി തൃക്കണ്ണ് യോഗിയുടെ സവിശേഷതയായി പ്രചോദനമായി മാറുന്നു. 

സാധാരണക്കാരന് വഴികാട്ടി
നമ്മുടെ രണ്ടു കണ്ണുകളും ഭൗതിക ലോകത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.കർമ്മ ക്ഷേത്രത്തിലെ നമ്മുടെ അസ്തിത്വത്തിന് ഇത് സഹായിക്കുന്നു.നമ്മെ ആത്മീയ പാതയിൽ സഞ്ചരിക്കാൻ ഇത് സഹായിക്കും.ആത്മീയ പാത നമ്മെ മോക്ഷത്തിൽ എത്തിക്കും.ശ്രദ്ധേയമായ സമയങ്ങളിൽ നാം പുനർ ചിന്തിക്കുകയും വേണം.

നമ്മെയും മനസ്സിനെയും ശരിയായ പാതയിൽ ആത്മസാക്ഷാത്ക്കാരം സാധ്യമാകും...!

#ഓം #നമഃശിവായ
#ഹര #ഹര #മഹാദേവ!