*♨ശ്രീചക്രം ♨*
*💥പ്രപഞ്ച നിഗൂഢതകളുടെ കൊടുമുടി.💥*
~*****************************~
*ഈ വിശ്വത്തിലെ ഏറ്റവും സങ്കീഗീർണമായ ജ്യാമിതീയ ഘടനയാണ് ശ്രീചക്രം... എന്ന് അലക്സി ക്‌ളൈച്ചേവ് (റഷ്യൻ ഗണിതശാസ്ത്രജ്ഞൻ )*
*എന്താണ് ശ്രീചക്രത്തിന് ഇത്രയും പ്രത്യകത???*
*തന്ത്ര ശാസ്ത്രപ്രകാരം 14ലോകങ്ങൾ ഉൾകൊള്ളുന്ന ഒരു ബ്രഹ്മാണ്ഡത്തിന്റെ ഘടനയ്ക് സമമാണുപോലും ശ്രീചക്രം...*
*മാത്രമല്ല അത് മനുഷ്യസൂഷ്മശരീരത്തിന്റെ ഘടനയ്കും തുല്യമത്രേ.......*
*പ്രാചീന ഋഷിവര്യൻമ്മാരുടെ അഭിപ്രായത്തിൽ മനുഷ്യശരീരം ബ്രഹ്മാണ്ടതുല്യമാണ് (യതേ ബ്രഹ്മാണ്ഡ... തതെ. പിണ്ഡാണ്ഡ )...*
*വളരെ അർത്ഥഗർഭമായതാണ് ഈ സമസ്സ്യ*... *അതായത് സ്ഥൂലർത്ഥത്തിൽ ശ്രീചക്രം ബ്രഹ്മാണ്ഡതിനെയും, മനുഷ്യസൂഷ്മ- ശരീരത്തെയും പ്രതീകവൽക്കരിയ്ക്കുന്നു. ഒരേ സമയം....*
*ആയതുകൊണ്ട് തന്നെ ഈ അറീവും അതിലുള്ളനിയമങ്ങളും നിയന്ത്രണങ്ങളും എന്നും രഹസ്യവും ഏറ്റവും പവിത്രവുമായി പൂർവ്വ സൂരികൾ സൂക്ഷിച്ചിരുന്നു.. ഇന്നും അങ്ങിനെ തന്നെ...*
*പ്രപഞ്ച ഘടനയെ കുറിച്ചുള്ള അറിവ് പ്രപഞ്ചസമസ്സ്യകളെക്കൂടി നിയന്ത്രിക്കാനുള്ള അറിവിലേക്കുള്ള ചവിട്ടുപടിയാണ് എന്നതിനാൽ ഈ അറിവുകൾ പൂർണമായും പ്രപഞ്ച സൃഷ്ടാവായ, ബ്രഹ്മത്തിന്റെ ശക്തിയായ... രഹസ്യാൽ രഹസ്യ യോഗിനിയായ അവളിൽ മാത്രം നിക്ഷിപ്തവുമാണ്...*
*ലോകത്തിലെ ഇതര ദർശനങ്ങളിൽ നിന്നും സംസ്കൃതിയിൽ നിന്നും ഹൈന്ദവസംസ്‌കൃതി എന്നതുകൊണ്ട് ഉദ്ദശിയ്ക്കുന്ന സംസ്കൃതിയ്ക്കുള്ള പ്രത്യകത അതിന്റെ രഹസ്യ സ്വഭാവമാണ്... മറ്റുദര്ശനങ്ങൾ,മതങ്ങൾ, തത്ത്വ ശാസ്ത്രങ്ങൾ, എന്നിവ പ്രചരിപ്പിയ്ക്കപ്പെടാൻ വെമ്പൽ കൊണ്ട് എൻഡ് അക്രമവും വിട്ടുവീഴ്ചയും ആയതിനു വേണ്ടി ചെയ്യാൻ ശ്രമിയ്ക്കുമ്പോൾ ഹൈന്ദവത ഇന്നും എന്നും ഏതോ രഹസ്യമറയ്ക്കുള്ളിൽ നിർത്തപ്പെടുകയാണ് ഉണ്ടായത്.... അതെ സമയം ഏറ്റവും പഴക്കമുറ്റ സംസ്‌കൃതിയായിട്ടും എന്തൊക്കെ അതിക്രമങ്ങൾക്കും, ചവിട്ടിമെതിയ്ക്കപ്പെടലുകൾക്കും വിദേ യമാക്കപ്പെട്ടിട്ടും ഇന്നും നാശമില്ലാതെ നിലനിൽക്കുന്നു...*
*എന്താണ് ഇതിന്റെ രഹസ്യം?*
*ഹിന്ദുജനതയിൽ 99% അവരുടെ അടിസ്ഥാനപ്രമാണങ്ങളായ 4വേദങ്ങൾ (ഋഗ്വേദ, യജുർ, സാമ, അഥർവ )കണ്ടിട്ടു പോലുമുണ്ടാവില്ല...*
*(ജനങ്ങൾക്ക് പുരാണങ്ങളും ഇതിഹാസങ്ങളും ഭഗവത്ഗീതയും മാത്രം)*
*വേദം പഠിച്ചവർ തന്നെ ഭൂരിഭാഗവും അതിന്റെ അർത്ഥം അറിഞ്ഞുമില്ല ഉൾക്കൊണ്ടിരുന്നതും ഉപാസിച്ചിരുന്നതും...*
*ശ്രീചക്രത്തെക്കുറിച്ചു ചതുർവേദങ്ങൾ വ്യക്തമാകുന്നു എന്നല്ല പറയുന്നത്... ആദി പരാശക്തിയായ വേദമാതാവായ വിശ്വാമിത്രനാൽ ദ്രഷ്ടമാക്കപ്പെട്ട "ഗായത്രി "മന്ത്രദേവത ഇവിടംമുതൽ പ്രസക്തമാകുന്നു...*
*ഗായത്രിയില്ലാതെ വേദപഠനവും ഉപനയനവും നടക്കില്ല...*
*ചതുർ വേദങ്ങൾക്ക് മാതാവായി വൈദികലോകത്തു പരിലസിയ്ക്കുമ്പോഴും തന്നെ കുറിച്ച് അവിടെ വലിയരീതിയിൽ ഒന്നും ശ്രീഭഗവതി വ്യക്തമാക്കുണില്ല എന്നതാണ് സത്യം....*
*വേദത്തെക്കാളും രഹസ്യവും നിഗൂഢവും അപകടം നിറഞ്ഞതും ആണ്, സധനലോകത് സിംഹരാജനായി പരിലസിയ്ക്കുന്ന തന്ത്രലോകം....*
*മുപ്പത്തിമുക്കോടി ദേവതകളുടെ ആരാധനാക്രമങ്ങൾ, ഉപാസനമാർഗ്ഗങ്ങള്.*
*ഭൂത, പ്രേത, യക്ഷ, യക്ഷി, രാക്ഷസ, നാഗ, ദൈത്യ, കിന്നര, പിശാചുക്കൾ, ഗന്ധര്വന്മാർ, അപ്സരടുകൾ, ശൈവ, വൈഷ്ണവ, സൗര, ശാക്ത, ഗാണപത്യ ദേവതകൾ, ത്രിമൂർത്തികൾ എല്ലാം അടങ്ങുന്ന താന്ത്രിക ലോകത്തിന്റെ കേന്ദ്ര സത്തയായി നിലകൊള്ളുന്നു ശ്രീചക്രം...*
*അതിന്റെ ബിന്ദുവിൽ 64കോടി യോഗിനീ ഗണങ്ങളോടുകൂടിയും*
*അവർക്ക് ഓരോരുത്തർക്കും ഒരു ലക്ഷം യോഗിനിമാർ വേറെയും ആയി....*
*മണിദ്വീപം എന്ന കദംബവനത്തിൽ ഇരുന്നുകൊണ്ട് അവൾ ലോകഭരണം നടത്തികൊണ്ടിരിയ്കുന്നു...*
*അവളെ ആരാധിയ്ച്ചും ഉപാസിച്ചുമാണ് വിഷ്ണുവും ശിവനും ബ്രഹ്മാവും ലക്ഷ്മിയും, സരസ്വതിയും ദുർഗയും എല്ലാം പ്രപഞ്ചത്തിൽ സ്ഥാനമാനങ്ങളും അധികാരവും നേടിയിരിയ്ക്കുന്നത്..*
*അവർ ഇപ്പഴും അവളെ ഉപാസിച്ചുകൊണ്ടിരിയ്ക്കുന്നതാണ്..*
*അവളുടെ മിഴികൾ അടയുകയും, തുറക്കുകയും ചെയ്യുമ്പോൾ ബ്രഹ്മാണ്ഡങ്ങൾ ഉണ്ടാവുകയുംനശിപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു ...*
*തന്ത്രശാസ്ത്രം അവളുടെ ആരാധന രീതിയും ഉപാധിയും ദ്രവ്യങ്ങളും വിധികളും വിശദമാക്കുന്നു.*
*64 പ്രധാനതന്ത്രങ്ങൾ ഉൾപ്പെടെ 150തന്ത്രങ്ങളിലായി.. വാമം, കൗളം, ദക്ഷിണം, മിശ്രം, ദിവ്യം സമയം തുടങ്ങിയ സമ്പ്രദായങ്ങളിലൂടെ വിശദമാക്കപ്പെട്ടിരിയ്ക്കുന്നു...*
*പ്രധാനപ്പെട്ടതും ഏറ്റവും രഹസ്യമായതുമായ "സമയമാർഗം"18മഹാ സിദ്ധമാരാൽ, അവദൂതരിലൂടെ പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നു..*
*ഈ ഉപാസനയ്ക് പറയുന്ന പേര് "ശ്രീവിദ്യ ഉപാസന" എന്നാകുന്നു.....*
*സാധരണ ഉപാസനമാർഗത്തിൽ "ഭൗതിക സമൃദ്ധി "തരുന്നവ യോഗമോ മോക്ഷമോ തരാത്തവയും, ഇവതരുന്നവ ഭൗതിക സമൃദ്ധി തരാത്തതുമാണ്.....*
*എന്നാൽ ശ്രീവിദ്യയെ സേവിയ്ക്കുമ്പോൾ ഭൗതിക സമൃദ്ധിയും യോഗ മോക്ഷങ്ങളും തുല്യമായി ലഭിയ്ക്കുന്നു....*
*ഭാരതം അതിന്റെ പ്രൗഡിയിൽ ആയിരുന്നകാലത് രാജാക്കൻമാർ വാമ കൗളം മാർഗങ്ങൾ അവലംബിച്ചിരുന്നു...*
*വൈദികർ ദക്ഷിണ മാർഗത്തിൽ ഇല്ലങ്ങളിൽ വെച്ച് അവളെ ഉപാസിച്ചിരുന്നു...*
*പ്രപഞ്ചത്തിലെ സകലശക്തികളും സമന്ന്വയിക്കുന്ന ശ്രീചക്രാരാധന നടക്കുമ്പോൾ സകല ഐശ്വര്യങ്ങളും, രാജകീയ പദവികളും, ആകര്ഷിയ്ക്കപ്പെട്ടുന്നവരും ആകുന്നു...*
*സാധാരണപൂജകളിൽ നിന്നും വ്യത്യസ്തമായി 64ഉപചാരങ്ങളിലൂടെയാണ് അവൾക്കു പൂജനൽകുന്നത്...*
*വാമം ബലി പ്രധാ നമാകുമ്പോൾ, കൗളം മാംസം നേദിയ്ക്കുന്നു, ദക്ഷിണം അപകടരഹിതവും പഞ്ചമകാരങ്ങൾ പ്രതീകങ്ങളായി അർപ്പിയ്ക്കപ്പെടുകയും ചെയ്യുന്നു..*
*ഇളനീർ പിൻഭാഗം വെട്ടി തേൻ ഒഴിച്ച് മദ്യ സങ്കല്പം സാക്ഷാത്കരിയ്ക്കുന്നു..*
*ദശമഹാവിദ്യകളിലായി കാളി, താര, ചിന്നമസ്ത, ബഗ്ളാമുഖീ, ഷോഡശി, മൂർത്തികളിലൂടെ ആരാധിയ്ക്കുന്നു..*
*ഓരോന്നിനും ഓരോ ലക്ഷ്യം....5മണിക്കൂർ മുതൽ മാസം മുഴുവനും നീണ്ടുനിൽക്കുന്ന രീതിയിൽ പൂജ ഉണ്ട്...*
*16നിത്യകൾക്കു പുറമെ മുരുകൻ, ഗണപതി, വിഷ്ണു, പരമശിവൻ എന്നിവർക്കു മാത്രമല്ല സപ്തമാതൃകളടക്കം 108 യോഗിനി മാർക്കും പൂജ ചെയ്യുന്നു...*
*അതി രഹസ്യ പൂജയും വിധങ്ങളും പൂജയെ അതിസന്ഗീർണവും അത്യ ആകർഷണവും ആകുന്നതാണ്....*
*പൂജാമണ്ഡലത്തിൽ പഞ്ചദശാക്ഷരി ഉള്ളവരെ മാത്രമേ സാധരണ അനുവദിയ്ക്കാറുള്ളു...*
*സാധകൻ വിവാഹിതൻ ആകണമെന്നും, ബ്രഹ്മചാരി നൽകുന്ന പൂജ ഭഗവതി സ്വീകരിയ്ക്കില്ലെന്നും ആചാര്യ വചനം..*
*"സമയ"സംബ്രദായത്തിൽ മാത്രം സഹസ്രാരത്തിലെ അമൃതാശ്രവം സാധകൻ ഭു- ജിയ്ക്കുന്നു. സമയസംബ്രദായത്തിൽ എല്ലാ പ്രാപഞ്ചിക നിയമങ്ങൾക്കും പഞ്ചമകാരങ്ങളായ മദ്യം, മത്സ്യം, മാംസം, മുദ്ര, മൈഥുനം എന്നിവയ്ക്ക് ഉപരിയായി, അവദൂതനായി ചിരഞ്ജീവിയും സ്വൊചന്ദ മൃതുവും ആയി ജന്മ സാക്ഷാത്കാരമായ മോക്ഷാവസ്ഥയും നേടുന്നു....*
*മറ്റുള്ളതെല്ലാം മോക്ഷപടവുകളും തരുന്നു .....*
*ബാഹ്യലോകത്തു രാജൈശ്വര്യങ്ങളും, ആഭ്യന്തരലോകത്.. ശരീരത്തിലെ സർവനാഡികളിലൂടെ പ്രവഹിയ്ക്കുന്ന പ്രാണനെയും ബോധപൂർവം നിയന്ത്രിയ്ക്കാനും, പുറത്തുപോയി പ്രാണൻ നശിയ്ക്കാതെ സാധകനെ ചിരഞ്ജീവിയാക്കുന്നു*.
*ഭൂമിയിൽ ഉള്ള അവർ പരമശിവന് തുല്യരായി ഗണിയ്ക്കപ്പെടുന്നു.*
*പ്രാചീന തമിഴ് സിദ്ധൻമാർക്ക് ഇടയിൽ "വാശിയോഗി "എന്ന് ഇവർ അറിയപ്പെടുന്നു.........* *അതി രഹസ്യമായ പ്രാണായാമ ക്രമത്തിലൂടെ മഷ്തിഷ്കത്തിലെയും, നട്ടെല്ലിലെയും നാഡികളിൽ തുടങ്ങി മുഴുവനും ശരീരത്തിലെ നാഡികളിലെയും പ്രാണസ്പന്ദനത്തെ നിയന്ത്രണത്തിൽ ആകുന്നു.....* *ഇങ്ങനെയുള്ള സാധകർ മാത്രമാണ് ദേവപൂജയ്ക്ക് അധികാരികൾ*
*(ഇന്ന് അങ്ങിനെയല്ല ബാഹ്യപൂജകൾ അതുകൊണ്ട് ഫലസിദ്ധിയിൽ വൻ കുറവുണ്ടാകും )*
*ഒരു വർഷം ഉപാസിയ്ക്കുമ്പോഴേയ്ക്കും സർവ്വരോഗങ്ങളിൽ നിന്നും സാധകൻ മുക്തനാകുന്നു.....*
*മനുഷ്യ ശരീരത്തിൽ മൂലധാരത്തിൽസുപ്തയായി കിടക്കുന്ന പരാശക്തിയുടെ പരിണമിയ്ക്കാത്ത ഊർജം, സാധകന്റെ സഹസ്രാരപത്മത്തിലേയ്ക്ക് ആനയിക്കപ്പെടാൻ, അത്രയും സ്രേഷ്ടമായ 16ബീജാക്ഷരങ്ങൾ just രഹസ്യമന്ത്രം സമയ സമ്പ്രദായത്തിൽ, മൂലധരത്തിൽ നിന്നും സഹസ്രാരം വരെ പ്രാണനിലും അപാനനിലും ലയിപ്പിയ്ച്ച ബീജാക്ഷരങ്ങൾക്ക് ജീവൻ നൽകികൊണ്ട് അജപായായി ജപിയ്ക്കുന്നു....*
*ഇങ്ങനെയാണ് ശ്രീവിദ്യാമന്ത്രമായ ഷോഡശാക്ഷരി ത്രിമൂർത്തികൾ പോലും ഉപാസിക്കുന്നതെന്ന് ആചാര്യമതം.....*
*ദശ ദീക്ഷ ക്രമത്തിൽ, ഹംസഗായത്രി(അജപാ ),ദീപിനെവിദ്യ, പ്രണവം, ഖേചരീ, ലാംബിക, ഷോഡശി, തുടങ്ങിയ ക്രമത്തിൽ അവദൂത അധികാരം (പൂർണാഭിഷേകം ) വരെ യാണ് സമയ ക്രമം.*
*ദേവതാ ആരാധനകളെ ഉപവിദ്യ, മഹാവിദ്യ, പരാവിദ്യ എന്നിങ്ങനെ തിരിയച്ചിരിയ്കുന്നു...*
*ഓരോന്നിനും ഇഹത്തിലും പരത്തിലും ഓരോ ഫലം സാധിയ്ക്കുന്നു...*
*പരാവിദ്യയിൽ പാരമ്യത്തിൽ സമയം വിരാജിയ്ക്കുന്നു...* *പക്ഷേ എല്ലാ സമ്പ്രദായത്തിലും ദേവി തൃപ്തയാണ്...*
*ഒരു കാലത്ത് എല്ലാ ജാതിക്കാർക്കിടയിലും വ്യത്യസ്ത സംബ്രദായങ്ങളിലൂടെ അവളെ ആരാധിയ്ച്ചിരുന്നു ..*
*ഇന്നും വലിയക്ഷേത്രങ്ങളിൽ പലതിലും ശ്രീചക്രപൂജ നടക്കുന്നുണ്ട്...*
*ഇത്രയും സ്രേഷ്ടമായ മാർഗം ലഭിയ്ക്കണമെങ്കിലും, അധിപരാശക്തിയായി ലോകം ഭരിയ്ക്കുന്ന അവളെ ഉപാസിയ്ച്ച ആരാധിയ്ക്കണമെങ്കിലും, അവള് തന്നെ തിരഞ്ഞെടുക്കുന്നവർക്കുമാത്രം എന്നും പറയപ്പെടുന്നു....*
*പക്ഷേ എല്ലാ മനുഷ്യരും അറിയാതെ ശ്വാസ ഉച്ചസ്വത്തിലൂട അവളുടെ മന്ത്രം ജപിച്ചുകൊണ്ടിരിയ്ക്കുന്നു...*
*ജന്മാന്തരം ലളിതാസഹസ്രനാമം വായിച്ചതിന്റെ പ്രധാ നഫലമായി ഒരു ജന്മത്തിൽ അവളെ ഉപാസിയ്ച്ച ഈ ദുഃഖ സംസാരസാഗരത്തിൽ നിന്നും രക്ഷപെടാൻ അവൾ അനുവദിയ്ക്കുന്നു......*
*അവളുടെ അനുവാദമില്ലാതെ ഒരു ജീവബോധവും മോക്ഷാവസ്ഥ അടയില്ല...*
*ബ്രഹ്മജ്ഞാനം മാത്രം മോക്ഷത്തിന് ഹേതുവല്ല*
*(അഭിപ്രായവ്യത്യാസം ഉണ്ടാകാം )*
*അങ്ങിനെ പാകമായ ജീവബോധത്തിനു മുൻപിൽ അവളിൽ നിന്നും വന്ന ദിവ്യബോധങ്ങൾ ഗുരു രൂപത്തിൽ പ്രത്യക്ഷമാവുകയും, സാധകനിൽ, ശിഷ്യരിൽ തന്നെയുള്ള അവളുടെ ശക്തി ഉണർത്തുന്നതിനാവശ്യമായ ദീക്ഷാക്രമങ്ങൾ നൽകുകയും ചെയ്യുന്നു...*
*ഗുരുക്കൻമ്മാർക്കുള്ള അവളുടെ നിർദേശവും കർക്കശമാണ്.*
*"രാജ്യം ധേയ..... ശിര ധേയ..... ന ധേയം ശ്രീവിദ്യ" എന്നാണ്.*
*(നിങ്ങളുടെ രാജ്യം വേണമെങ്കിൽ ഒരാള്ക്കുനൽകാം, ശിരസ്സുവേണമെങ്കിൽ വെട്ടി മാറ്റി കൊടുകാം എന്നാലും"ശ്രീവിദ്യാദീക്ഷ "മാത്രം കൊടുക്കരുത്...)*
*എന്നാണ് നിർദ്ദശം...*
*അര്ഹതപെട്ടവന് മാത്രം കൊടുക്കുക...* *അങ്ങിനെ ലഭ്യമായവരാണ് വാല്മീകിയും, വേദവ്യാസനും, മറ്റും.......*
*ശ്രീവിദ്യാസംബ്രദായം എത്രവിശദീകരിച്ചാലും തീരില്ല... പരസ്യമായി വിശദീകരിയ്ക്കുന്നതിനു പരിധിയും ഉണ്ട്.. എങ്കിലും കലിയുഗത്തിൽ ആ നിയമത്തിനു അമിത പ്രസക്തി ഇല്ലെന്നും അഭിപ്രായം... നിയമങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് വ്യക്തമാകുന്നു...... എങ്കിലും പാരപ്രകൃതിയുടെ അതി കഠിനമായ പരീക്ഷണത്തിന് സാധകൻ വിധെ യമാക്കപ്പെടും..*
*പ്രശ്നങ്ങളും പ്രയാസങ്ങളും വ്യക്തിജീവിതത്തിൽ കൊടുങ്കാറ്റ് ഉണ്ടാക്കി ഭയപ്പെടുത്താം, പഞ്ചമകാരങ്ങൾക്ക് ഉപരിയാകുന്നതുവരെ പരീക്ഷിയ്ക്കപ്പെടാം..................ജന്മാന്തരം അനുഭവിയ്ക്കേണ്ട ദുരിതങ്ങൾ ആദ്യ ഘട്ടത്തിലും......... .പിന്നീട് അത്രയും ഐശ്വര്യസമൃദ്ധികൾ മാത്രമല്ല, സൃഷ്ടിയിലും സ്ഥിതിയിലും സംഹാരത്തിലും, സാധകനു അവൾ അധികാരവും കൊടുക്കുന്നു...*
*കലി യുഗത്തിൽ, തിന്മകളും കാപട്യങ്ങളും വഞ്ചനകളും ക്രൂരതകളും കൊടികുത്തിവാഴുന്ന അവസരത്തിൽ ഒരു കച്ചിതുരുമ്പല്ല ശക്തി ഉപാസന മറിച്ചു രാജകീയ നൗകയാണ്.....*
*നഷ്ടപ്പെട്ട മൂല്യങ്ങൾ വീണ്ടടുക്കാൻ, നമ്മുടെ സംസ്‌കൃതിയെ കുറിച്ച് ആത്മ പരിശോധന നടത്തി അമൂല്യമായ രത്നകല്ലുകൾ കണ്ടെത്തുകയാണ് വേണ്ടത്.*
*വെറുതെ നഷ്ടപ്പെടുത്താനുള്ളതല്ല മനുഷ്യജന്മം....*
*ഓരോ സെക്കൻഡും കഴിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്. മനുഷ്യ ആയുസ്സിൽ ശരാശരി 30,000 ദിവസമേ ഒരാൾക്ക് ലഭ്യമുള്ളൂ. അതിൽ 3 ൽ 1 ഉറങ്ങി തീർക്കുന്നു....🙏🙏🙏*
*🍃ഓം നമഃ ശിവായ.🙏*....