Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, February 18, 2020

മഹാമൃത്യുഞ്ജയ മന്ത്രം

🕉 *മഹാമൃത്യുഞ്ജയ മന്ത്രം* 🕉

"ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്"

അർത്ഥം:- അല്ലയോ ത്രിലോചനാ, സുഗന്ധത്തെയും പുഷ്ടിയേയും വർധിപ്പിക്കുന്ന അങ്ങ്, വെള്ളരിക്കയെ അതിന്റെ തണ്ടിൽനിന്നും
വേർപെടുത്തുന്നതുപോലെ മരണത്തിൽനിന്നു ഞങ്ങളെ മോചിപ്പിച്ചാലും പക്ഷേ അമരത്വത്തിൽനിന്നല്ല.

ॐ, ഓം = ഓംകാരം, പ്രണവമന്ത്രം

ത്ര്യംബകം = ത്രിലോചനൻ (പരമശിവൻ)

യജാമഹേ= ഞങ്ങൾ ധ്യാനിക്കുന്നു

സുഗന്ധിം = സുഗന്ധത്തെ

പുഷ്ടി = അഭിവൃദ്ധി

വർധനം = വർധിപ്പിക്കുന്നത്

ഉർവാരുകം= വെള്ളരിക്ക

ഇവ = പോലെ

ബന്ധനാൻ = ബന്ധനത്തിൽ നിന്ന്

മൃത്യോഃ = മരണത്തിൽ നിന്ന്

മുക്ഷീയ = മോചിപ്പിക്കുക

മാ = അല്ല

അമൃതാത് = അമരത്വത്തിൽനിന്ന്

നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം.

അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചൊരിയുന്ന മന്ത്രമാണ് ഇത്.

അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍.

ഒരു ദിവസം 108 , 1008  ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്.

ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.

മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.

ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.

പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.

ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു.

ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

കൂവളത്തില

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. ശിവപാർ‌വതിമാർക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളിൽ അറിയപ്പെടുന്നു.  കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില കൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.  ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും.കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാൽ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും.

കൂവളത്തില കൊണ്ടു ശിവഭഗവാനെ അർച്ചിക്കുന്നതു മൂലം ജന്മാന്തരപാപങ്ങൾ നശിക്കും. സർ‌വ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തിൽ ദിവ്യ ഒൗഷധങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നൽകി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങൾ കുറയ്ക്കും. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർധിക്കുകയും ചെയ്യും. 

10 പാമ്പാട്ടി സിദ്ധർ

*പാമ്പാട്ടി സിദ്ധർ*

പഴയ പാണ്ഡ്യ രാജ്യത്തിൽ, ഉപജീവനത്തിനായി പാമ്പിനെ പിടിക്കുന്ന തൊഴിൽ ചെയ്തിരുന്ന  ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു.  ഒരു ദിവസം, അപൂർവമായ ഒരു നവരത്ന പാമ്പിനെ തിരയുന്നതിനിടയിൽ അദ്ദേഹം പ്രശസ്തനായ സട്ടൈ മുനി സിദ്ധനെകണ്ടുമുട്ടി. ഈ കൂടിക്കാഴ്ച ഈ യുവ പാമ്പുപിടുത്തക്കാരന്റെ  ജീവിതത്തിലെ ഒരു വഴിത്തിരിവായി.

സട്ടൈ മുനി സിദ്ധർ ചോദിച്ചു, "എന്താണ്  നിങ്ങൾ അന്വേഷിക്കുന്നത് ? "ഒരു നവരത്ന പാമ്പിനെയാണ് താൻ അന്വേഷിക്കുന്നതെന്ന് പാമ്പ് പിടുത്തക്കാരൻ  വെളിപ്പെടുത്തിയപ്പോൾ സിദ്ധർ  ഉറക്കെ ചിരിച്ചു." ഏറ്റവും മഹത്വവും ഗംഭീരവുമായ പാമ്പ് നിങ്ങളുടെ ഉള്ളിൽ വസിക്കുന്നു!  എന്നിട്ടോ നിങ്ങൾ ഒരു വിഡിയെപ്പോലെ ആ പാമ്പിനെ പുറത്തു  തിരയുന്നു! " 

സിദ്ധന്റ വാക്കുകൾ പാമ്പാട്ടിയുടെ ഉള്ളിൽ വലിയ ചലനങ്ങൾ ഉണ്ടാക്കി. സട്ടൈ മുനി കാര്യങ്ങൾ കൂടുതലായി  വിശദീകരിച്ചു,

"എല്ലാ മനുഷ്യശരീരങ്ങളുടെ ഉള്ളിലും ഒരു പാമ്പുണ്ട്. ഈ പാമ്പിനെ കുണ്ഡലിനി എന്നാണ് അറിയപ്പെടുന്നത്. ഈ  പാമ്പിനെ പിടിച്ച് നിയന്ത്രിക്കുന്നവൻ ആണ് ഒരു യഥാർത്ഥ പാമ്പാട്ടി . "  ഈ പാമ്പിന്റെ തലയിൽ അതിവിശിഷ്ടമായ  രത്നം ഉണ്ട്.

"പാമ്പ് പിടിക്കുന്നയാൾ സട്ടൈ മുനിയെ തന്റെ ഗുരുവായി  സ്വീകരിച്ചു. ഗുരു ഉടനെ സ്ഥലം വിട്ടു. മഹാനായ ഗുരുവിന്റെ ഈ മഹാനായ ശിഷ്യൻ കുണ്ഡലിനിയുടെ നിയന്ത്രണം നേടി മഹത്തായ സിദ്ധികളെ നേടി  .

ഗുരു തിരിച്ചെത്തിയപ്പോൾ അദ്ദേഹം തന്റെ ശിഷ്യന്റ ആത്മീയ പുരോഗതി തിരിച്ചറിഞ്ഞു. അദ്ദേഹം തന്റെ ശിഷ്യനോട് ചോദിച്ചു, 'മകനേ, ഞാൻ നിങ്ങളെ ആത്മീയതയുടെ  പാതയിലേക്ക് നയിച്ചെങ്കിലും ഞാൻ നിങ്ങളുടെ പേര് പോലും ചോദിച്ചില്ല. കുറഞ്ഞത് എന്നോട് പറയൂ, നിങ്ങളുടെ പേര് എന്താണ്?  "  ശിഷ്യൻ  മറുപടി പറഞ്ഞു, 'സ്വാമി, പണത്തിനായി പാമ്പുകളെ പിടികൂടി നടന്നിരുന്ന ഒരു പാമ്പ് പിടിത്തക്കാരൻ മാത്രമായിരുന്നു ഞാൻ.  പക്ഷേ, നിങ്ങൾ എന്നെ കുണ്ഡലിനിയുടെ വഴി കാണിക്കുകയും അത് നിയന്ത്രിക്കാനുള്ള വഴി പറഞ്ഞു തരികയും എന്റെ ഉള്ളിൽ പരംപോരുളിന്റെ ദർശനം നടത്തുകയും ചെയ്തു.  എന്റെ പേര് എന്താണെന്ന് ഞാൻ എങ്ങനെ പറയും?  അന്നും ഇന്നും എന്റെ ജീവിതം പാമ്പിനെ ചുറ്റിപ്പറ്റിയാണ്.  അതിനാൽ എന്നെ പാമ്പാട്ടി എന്ന് വിളിക്കൂ! 

ഇതു കേട്ട് ഗുരു ചിരിച്ചുകൊണ്ട് അനുഗ്രഹിച്ചു, 'അങ്ങനെയാകട്ടെ.  ഇനി മുതൽ നിങ്ങളെ പാമ്പാട്ടി സിദ്ധർ എന്ന് ലോകം വിളിക്കും, അങ്ങിനെ  അദ്ദേഹം പാമ്പാട്ടി സിദ്ധർ എന്നറിയപ്പെട്ടു.  ജ്ഞാനോദയത്തിനുശേഷം പാമ്പാട്ടി സിദ്ധർ ഒരുപാട്  സിദ്ധികൾ നേടി, പ്രത്യേകിച്ചും സിദ്ധ മരുന്നുകൾ, സിദ്ധ യോഗ എന്നിവയിൽ വിദഗ്ധനായി.  മരുതമലൈയിൽ സിദ്ധ വൈദ്യനായി താമസിച്ചു . മരുതമല ക്ഷേത്രത്തിനടുത്തായി അദ്ദേഹം താമസിച്ച ഒരു ഗുഹ ഇന്നും ഉണ്ട്.  വാതിരായിരുപ്പ്, കൊല്ലിമലൈ, മധുര, പുളിയൂർ, ഭവാനി  മഹാലിംഗമലൈ തുടങ്ങി വിവിധ സ്ഥലങ്ങളിലും അദ്ദേഹം താമസിച്ചു.  ഒടുവിൽ, തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിലെ ശങ്കരൻകോയിലിൽ അദ്ദേഹം ജീവ സമാധി  നേടി.

പാമ്പാട്ടി സിദ്ധരുടെ  കവിതകളിൽ ചിലത് ഒരു പാമ്പിനെ അഭിസംബോധന ചെയ്യുന്നു.  പുറത്തുനിന്നുള്ള ഏതെങ്കിലും പാമ്പിനെയല്ല, മറിച്ച് നമ്മുടെ ഉള്ളിലുള്ള  പാമ്പിനെയാണ് ( കുണ്ഡലിനി ) ആ അഭിസംബോധനയിലൂടെ സിദ്ധർ ഉദ്ദേശിക്കുന്നത്.  ഉള്ളിൽ ഒരു ആത്മീയമായ ഉണർവ്വുണ്ടാകുമ്പോൾ, കുണ്ഡലിനി നമ്മുടെ ബോധത്തോടൊപ്പം അസത്യത്തിൽ നിന്ന് സത്യത്തിലേക്ക് ഉയരുന്നു.  മഹത്തായ സിദ്ധരുടെ തത്വങ്ങളിൽ ഉറച്ചുനിൽക്കുന്നവർ  കുണ്ഡലിനിയെക്കുറിച്ചറിയാൻ പാമ്പാട്ടി സിദ്ധറിന്റെ കൃതികൾ ആണ് തിരഞ്ഞെടുക്കാറുള്ളത്.

ശിവരാത്രിക്ക് #ഭസ്മം ഉണ്ടാക്കുന്ന രീതി

ശിവരാത്രിക്ക് #ഭസ്മം ഉണ്ടാക്കുന്ന രീതി 

ഒരു പതിറ്റാണ്ട് മുമ്പ് വരെ ശിവരാത്രിക്ക് എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഭസ്മം ചുടുന്ന ആചാരം നിലനിന്നിരുന്നു . ശിവരാത്രിക്ക് ഒരാഴ്ച മുമ്പ് 
പശുവിൻ #ചാണകം ചെറിയ ഉരുളകളായി ഉരുട്ടി വെയിലത്തിട്ടുണക്കി എടുക്കുന്നു. #ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി (നെല്ലിൻ തോട്‌) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു.

 നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. 

നല്ല നിറമുള്ള ഭസ്മം കിട്ടുന്നു. അതുണക്കിഭസ്മക്കൊട്ടയിലോ ഭസ്മചെപ്പിലോ  വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക  ഹൈന്ദവരുടെ  രീതി ആണ്. 

ഐതിഹ്യം

ദേവസുരന്മാർ അമൃതമഥനം ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷം ലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു എന്ന് പുരാണം 

കടപ്പാട്....

ഭക്തൻ ക്ഷേതത്തിലേക്ക് പോകുന്നത്

ഭക്തൻ ക്ഷേതത്തിലേക്ക് പോകുന്നത് തന്നെ പൂജയായി കരുതണം...💥🥀💥 എന്നാലും ക്ഷേത്ര പൂജകൾ അഞ്ചു വിധമുണ്ട്....!!!

1.അഭിഗമനം- 
അമ്പലം അടിച്ചു വാരുക ,തേയ്ക്കുക ,നിർമ്മാല്യങ്ങൾ നീക്കുക 
2.ഉപാദാനം -
ഗന്ധ പുഷപാദികൾ ശേഖരിക്കുക ,നൽകുക 
3.യോഗം -
ദേവനെ സ്വാത്മനാ ധ്യാനിക്കുക 
4.സ്വാധ്യായം -
മന്ത്രത്തെ ,നാമത്തെ അർത്ഥം അറിഞ്ഞു ജപിക്കുക ,സൂക്ത സ്തോത്രങ്ങൾ കൊണ്ട് സ്തുതിക്കുക ,തത്വ ശാസ്ത്രങ്ങൾ ഗ്രഹിച്ചു ഭഗവാന്റെ രൂപം അറിയുക 
5.ഇജ്യ -
ഇഷ്ട ദേവതയെ പൂജിക്കുക .അത് മനസ്സാലോ ,വിഗ്രഹത്തിലോ ആകാം 

ഈ പറഞ്ഞ അഞ്ചു പൂജകൾ കൊണ്ട് യഥാക്രമം ,സാർഷ്ടി ,സാമീപ്യം ,സാലോക്യം ,സാരൂപ്യം ,സായൂജ്യം ഇവ ലഭിക്കുന്നു 

ഇത് മഹാ രഹസ്യം ആണ് ,വിശ്വാസം ഇല്ലാത്തവർക്ക് ഉപദേശിക്കരുത് ..
(മഹാ ശിവ പുരാണം)         
        🙏🏻🙏🏻🙏🏻🙏🏻

പശുപതിനാഥ ക്ഷേത്രം

#പശുപതിനാഥ ക്ഷേത്രം, 
നേപ്പാൾ

നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സ്ഥിതിചെയ്യുന്ന വിശ്വപ്രസിദ്ധമായ ശിവക്ഷേത്രമാണ് പശുപതിനാഥ ക്ഷേത്രം. ഭാഗ്മതിനദിയുടെ തീരത്തെ ഈ ക്ഷേത്രം നേപ്പാളിലെ ഏറ്റവും പവിത്രമായ ശിവാലയമായാണ് കണക്കാക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃക പട്ടികയിൽ പശുപതിനാഥ ക്ഷേത്രത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്.

#ഐതിഹ്യം 

നേപ്പാളിലെതന്നെ വളരെ പഴക്കംചെന്ന ശിവക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. ക്ഷേത്രം നിർമ്മിക്കപ്പെട്ട വർഷത്തെക്കുറിച്ച് വ്യക്തമായ അറിവില്ല. ക്രി.വ 400 ആണ്ടിലാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്ന് പൊതുവെ കരുതുന്നു. പശുപതിനാഥഭാവത്തിലുള്ള ശിവനാണ് ഇവിടെ പ്രതിഷ്ഠ. ജീവികളുടെ സംരക്ഷകൻ എന്നാണ് പശുപതി എന്ന വാക്കിനർത്ഥം(പശൂനാം പതി = പശുപതി; പശു= മൃഗങ്ങൾ, ജീവികൾ). ക്ഷേത്രോൽപ്പത്തിയെ കുറിച്ച് നിരവധി ഐതിഹ്യങ്ങളുണ്ട്.

ചരിത്രം 

ഇന്നുകാണുന്ന ക്ഷേത്രം 14ആം നൂറ്റാണ്ടിൽ നേപ്പാൾ രാജാവായിരുന്ന ഭൂപേന്ദ്ര മല്ല പുനർനിർമ്മിച്ചതാണ്. മുൻപുണ്ടായിരുന്ന ക്ഷേത്രത്തിന്റെ പല ഭാഗങ്ങളും ചിതൽ തിന്ന് നശിച്ചുപോയിരുന്നു. പശുപതിനാഥക്ഷേത്രത്തിനു ചുറ്റും അനവധി ക്ഷേത്രങ്ങളും പിൽക്കാലത്ത് നിർമ്മിക്കപ്പെട്ടു. ദക്ഷിണഭാരതത്തിലെ കർണ്ണാടകത്തിൽ നിന്നുള്ള ഭട്ട ബ്രാഹ്മണരാണ് ഈ ക്ഷേത്രത്തിലെ പൂജകളും കർമ്മങ്ങളും നിർവഹിക്കുന്നത്. ആദിശങ്കരനാണ് ഇങ്ങനെ ഒരു സമ്പ്രദായം കൊണ്ടുവന്നത് എന്നു കരുതപ്പെടുന്നു.   

🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

ശ്രീ ദക്ഷിണാ മൂർത്തി

*നമഃ ശിവായ ശാന്തായ
നിത്യായ പരമാത്മനേ
സച്ചിദാനന്ദ രൂപായ
ദക്ഷിണാ മൂർത്തയേ നമഃ*

ശിവന്റെ പരമമായ ഒരു ഭാവമാണ് 
ശ്രീ ദക്ഷിണാ മൂർത്തി. വയോ വൃദ്ധരായ 
മുനി ജനത്തിന് തന്റെ വാചാലമായ മൗന
ത്താൽ സകല സംശയങ്ങളും ദൂരീകരിച്ച് 
കൊണ്ട് ദക്ഷിണ ദിക്കിലേയ്ക്ക് തിരിഞ്ഞി
രിക്കുന്ന യൗവന യുക്തനായ ശിവനാണ്
 ശ്രീ ദക്ഷിണാ മൂർത്തി. ലോകത്തിലെ സകല വിദ്യ കളുടെയും ഗുരു ദക്ഷിണാ മൂർത്തി 
എന്നത് സനാതന വിശ്വാസം.

*ഗുരവേ സർവ്വ ലോകാനം
നിധയെ സർവ്വ വിദ്യാനാം
ഭിഷജേ സർവ്വ രോഗീണാം
ദക്ഷിണാ മൂർത്തയെ നമഃ* !!!...🙏🙏🙏

🌹🌹🌹🌹🌹🌹🌹🌹🌹🌹🌻“ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിവ്രതം

🌻🌹🌹🌹🌹🌹🌹🌹🌹🌹🌹🌻
“ആയിരം ഏകാദശിക്ക് തുല്യം അര ശിവരാത്രിവ്രതം"

ത്രിമൂർത്തികളിൽ പ്രധാനിയും ക്ഷിപ്രപ്രസാദിയും ആശ്രിതവത്സലനുമാണ് മഹാദേവൻ. ശിവ പ്രീതിക്ക് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് ശിവരാത്രി . 
ചതുര്‍ദ്ദശി അര്‍ധരാത്രിയില്‍ വരുന്ന ദിവസം, ശിവചതുര്‍ദ്ദശിയെന്നും മഹാശിവരാത്രിയെന്നും അറിയപ്പെടുന്നു. 

കുടുംബൈശ്വര്യം , ആരോഗ്യം ,ഉത്തമപങ്കാളി , ഉത്തമ സന്താനങ്ങൾ എന്നിവയ്‌ക്കെല്ലാം ശിവപൂജ ഉത്തമം തന്നെ. 
അത്കൊണ്ടുതന്നെ ശിവരാത്രി വ്രതം ഏറ്റവും ശ്രേഷ്ഠമാണെന്ന് പറയുന്നു. ആയിരം ഏകാദശിക്ക് തുല്യമാണ് അര ശിവരാത്രി. 
ശിവപ്രീതിക്കായി നടത്തേണ്ട ഏറ്റവും ഉത്തമമായ വ്രതാനുഷ്ഠാനവും ഇതാണ്. മറ്റ് വ്രതങ്ങളൊന്നും അനുഷ്ഠിക്കാത്തവര്‍ ശിവരാത്രിവ്രതം മാത്രം അനുഷ്ഠിച്ചാല്‍ സകലവ്രതങ്ങളുമനുഷ്ഠിച്ച ഫലമുണ്ടാകുമെന്നാണ് വിശ്വാസം. ഒരു വ്യക്തിക്ക് മാത്രമല്ല അവരുടെ കുടുംബത്തിന് ശാന്തിയും സമാധാനവും ഐശ്വര്യവും മോക്ഷവും കൈവരിക്കാന്‍ ശിവരാത്രിവ്രത അനുഷ്ഠാനത്തിലൂടെ സാധിക്കും എന്ന പ്രത്യേകതയുണ്ട് 
നിത്യേന  ശിവ നാമം ജപിക്കുന്നവർ സമസ്ത ദുഖങ്ങളിൽ നിന്ന് കരകയറും .
ആപത്ഘട്ടങ്ങളിൽ അത് ഭക്തന് അനുഭവസ്തവുമാണ്. 
ശിവരാത്രി ദിനത്തിൽ കഴിയുന്നത്ര തവണ പഞ്ചാക്ഷരീ മന്ത്രജപം (ഓം നമഃശിവായ ) ജപിക്കുന്നത് സകല പാപങ്ങളും കഴുകിക്കളഞ്ഞു മനസ്സ് നിർമ്മലവും ഊർജ്ജസ്വലവുമാകുന്നു.  
അലസതകൾ വെടിഞ്ഞു ഭക്തിയോടെ ശിവ സഹസ്രനാമം, ബില്വാഷ്‌ടകം, ലിംഗാഷ്ടകം, ശിവാഷ്ടകം ,ഉമാമഹേശ്വരസ്‌തോത്രം ,പഞ്ചാക്ഷരീ മന്ത്രം, പഞ്ചാക്ഷരീ സ്തോത്രം എന്നിവ ശിവരാത്രി  ദിനത്തിൽ ജപിച്ചാൽ തുടർന്നുള്ള ജീവിതം ഭഗവാന്റെ അനുഗ്രഹത്താൽ ഐശ്വര്യപൂർണമാവും .
ലോകൈകനാഥനായ മഹാദേവനെ തികഞ്ഞ  ഭക്തിയോടെ പ്രാർഥിക്കുന്നവര്‍ക്ക്‌ ഉത്തമഫലം സുനിശ്ചിതമാണ് .
ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ കൂവളത്തില പൂജയ്ക്കായി സമർപ്പിച്ച്  ബില്ല്വാഷ്ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും. 
ശിവക്ഷേത്രത്തിൽ കൂവളത്തിലകൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.

ക്ഷപ്രകോപിയയായ ഭഗവാനെ ശാന്തസ്വരൂപനാക്കുന്നതിന് ശിവാഷ്ടകം ജപിക്കാം.   
ശിവാഷ്ടകം നിത്യേന ജപിക്കുന്നത് ജീവിതത്തിലെ പ്രതിസന്ധിയെല്ലാം നീങ്ങി  സുഗമമായി മുന്നോട്ടു പോവാൻ ഉത്തമമാണ്.

ശിവനും ശക്തിയും ഒന്നാണ് .
ശക്തിസ്വരൂപിണിയായ ഭഗവതിയില്ലെങ്കിൽ ശിവനില്ല എന്നാണ് പുരാണസങ്കല്പം.ദേവി പ്രീതിയുടെ ശിവപ്രീതിയും ഭക്തന് ലഭിക്കുന്നു.
വിവാഹതടസ്സം,ദാമ്പത്യ ക്ലേശങ്ങള്‍ എന്നിവ മാറാൻ  ഉമാ മഹേശ്വര സ്തോത്രം കൊണ്ട് ശിവപാര്‍വതിമാരെ ഭജിക്കുക.

ശിവസ്തുതികളില്‍ പ്രധാനപ്പെട്ടതാണ്  ലിംഗാഷ്ടക
🌻🌹🌹🌹🌹🌹🌹🌹🌹🌹🌹🌻