Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, February 18, 2020

ശിവരാത്രിക്ക് #ഭസ്മം ഉണ്ടാക്കുന്ന രീതി

ശിവരാത്രിക്ക് #ഭസ്മം ഉണ്ടാക്കുന്ന രീതി 

ഒരു പതിറ്റാണ്ട് മുമ്പ് വരെ ശിവരാത്രിക്ക് എല്ലാ ഹൈന്ദവ ഭവനങ്ങളിലും ഭസ്മം ചുടുന്ന ആചാരം നിലനിന്നിരുന്നു . ശിവരാത്രിക്ക് ഒരാഴ്ച മുമ്പ് 
പശുവിൻ #ചാണകം ചെറിയ ഉരുളകളായി ഉരുട്ടി വെയിലത്തിട്ടുണക്കി എടുക്കുന്നു. #ശിവരാത്രിനാൾ രാവിലെ വീടിനു മുന്നിൽ മുറ്റത്ത്‌ കിഴക്കുഭാഗത്ത്‌ ഉമി (നെല്ലിൻ തോട്‌) കനത്തിൽ നിരത്തി അതിമേൽ ഉണങ്ങിയ പശുവിൻ ചാണക വറളി നിരത്തി വീണ്ടും ഉമികൊണ്ടു മൂടി തീ കത്തിക്കുന്നു.

 നീറി നീറി ചാണകവറളിയും ഉമിയും കത്തി അമരും. കത്തിക്കിട്ടിയ ഭസ്മം ഒരു മൺചട്ടിയിൽ കോരിയെടുക്കുന്നു. വെള്ളമൊഴിച്ചു കലക്കി അടിയാൻ വയ്ക്കുന്നു. അടുത്ത ദിവസം വെള്ളം മുഴുവൻ വാർന്നു കളയും ചട്ടിയുടെ അടിയിൽ ഭസ്മം അടിഞ്ഞ്‌ കിടക്കും ഇങ്ങനെ പലതവണ ആവർത്തിക്കും. 

നല്ല നിറമുള്ള ഭസ്മം കിട്ടുന്നു. അതുണക്കിഭസ്മക്കൊട്ടയിലോ ഭസ്മചെപ്പിലോ  വീടിന്റെ തിണ്ണയിൽ തൂക്കി ഇടുന്നു. കുളികഴിഞ്ഞു നെറ്റിയിലും സന്ധികളിലും ഭസ്മം പൂശുക  ഹൈന്ദവരുടെ  രീതി ആണ്. 

ഐതിഹ്യം

ദേവസുരന്മാർ അമൃതമഥനം ചെയ്തപ്പോൾ ഉയർന്നുവന്ന കാളകൂടവിഷം ലോകവിനാശം ചെയ്യാതിരിക്കാൻ പരമശിവൻ കുടിച്ചു. അദ്ദേഹം ബോധം കെട്ടുവീണു. പാർവതി, പരിവാരസമേതം, തന്റെ കാന്തന്റെ ദേഹമാസകലം ഭസ്മം പൂശി ഉറങ്ങാതെ രാത്രി മുഴുവൻ കാത്തിരുന്നു. അങ്ങനെ ശിവന്റെ ഉള്ളിൽ ചെന്ന വിഷാംശം മുഴുവൻ ദേഹമാസകലമുള്ള ഭസ്മലേപനത്തിലൂടെ ഉച്ചാടനം ചെയ്തു എന്ന് പുരാണം 

കടപ്പാട്....

No comments:

Post a Comment