Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, February 18, 2020

കൂവളത്തില

ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണു കൂവളത്തില. ശിവപാർ‌വതിമാർക്കു പ്രിയപ്പെട്ട ഈ വൃക്ഷം ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളിൽ അറിയപ്പെടുന്നു.  കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണു വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില കൊണ്ടുളള അർച്ചനയാണ് ഏറ്റവും പ്രധാനം.  ശിവരാത്രിദിനത്തിൽ ക്ഷേത്രത്തിൽ വില്വപത്രം പൂജയ്ക്കായി സമർപ്പിച്ച് ബില്വാഷ്‌ടകം ചൊല്ലി നമസ്കരിക്കുന്നത് ഇരട്ടിഫലം നൽകും.കൂവളച്ചുവട്ടിലിരുന്നു പഞ്ചാക്ഷരീമന്ത്രം ചൊല്ലി ശിവപൂജ നടത്തിയാൽ സകലപാപങ്ങളും നീങ്ങി ദേവതുല്യനായിത്തീരും.

കൂവളത്തില കൊണ്ടു ശിവഭഗവാനെ അർച്ചിക്കുന്നതു മൂലം ജന്മാന്തരപാപങ്ങൾ നശിക്കും. സർ‌വ രോഗസംഹാരിയായ കൂവളത്തെ അഷ്ടാംഗഹൃദയത്തിൽ ദിവ്യ ഒൗഷധങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമസ്ഥാനം നൽകി കൂവളം പരിപാലിക്കുന്നു. കൂവളത്തില വാടിയാലും പൂജയ്ക്ക് എടുക്കാം എന്ന പ്രത്യേകതയുമുണ്ട്. ശിവഭക്തിയോടെ കൂവളം നട്ടു പരിപാലിക്കുന്നതു ഗ്രഹദോഷങ്ങൾ കുറയ്ക്കും. കുടുംബത്തിൽ ഐശ്വര്യവും സമ്പത്തും വർധിക്കുകയും ചെയ്യും. 

No comments:

Post a Comment