Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, November 29, 2021

തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം

ഏറ്റുമാനൂരപ്പന്റെ വിഗ്രഹം മോഷ്ടിക്കാനെത്തിയ സ്റ്റീഫൻ പോലീസിനോട് വെളിപ്പെടുത്തിയ കഥയിൽ പറയുന്നുണ്ട് പാതിരാത്രി രണ്ടര മണി സമയത്ത് ക്ഷേത്രത്തിനുള്ളിൽ പ്രദിക്ഷണം വയ്ക്കുന്ന ഒരാളെക്കുറിച്ച്.ക്ഷേത്രം മുഴുവൻ അടഞ്ഞുകിടക്കുമ്പോൾ നാലമ്പലത്തിൽ  പ്രദിക്ഷണം വച്ച് മോഷ്ടിക്കാനെത്തിയ ആ പെരുങ്കള്ളന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത് തിരുഏറ്റുമാനൂരപ്പന്റെ ആ ചൈതന്യം തന്നെയാണ്. ഏറ്റുമാനുരപ്പന്റെ ചൈതന്യത്തെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവില്ല.മനസ്സറിഞ്ഞ് വിളിക്കുന്ന ഭക്തനൊപ്പം എന്നും ഉണ്ടാവും ആ ചൈതന്യം. ഏറ്റുമാനൂരപ്പനെ കാണാൻ എത്തുന്ന ഒരു ഭക്തന് കൈയ്യിലുള്ള ഒരു നാണയമെങ്കിലും ഭഗവാന് കാണിക്ക അർപ്പിക്കാതെ കടന്നു പോകാനാവില്ല. അങ്ങനെ പോയാൽ ഞാൻ ഭഗവാന് ഒന്നും കൊടുത്തില്ലല്ലോയെന്നൊരു സങ്കടം മനസ്സിനെ അലട്ടുന്നുണ്ടാവും.മനസ്സിൽ വലിയ സങ്കടം തോന്നുമ്പോൾ ഭഗവാന്റെ നടയിൽ പോയി നിന്ന് ഒന്ന് പ്രാർത്ഥിച്ചു നോക്ക്. തനിച്ചല്ല ആരോ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നലുണ്ടാകും. ഉള്ളറഞ്ഞു വിളിച്ചാൽ അരുകിലുണ്ട് ഭഗവാൻ. ആ ചൈതന്യം മനസ്സിൽ നിറയ്ക്കുന്ന ശക്തി വാക്കുകൾക്കതീതമാണ്. എന്റെ ഏറ്റുമാനൂരപ്പാ എന്റെ കൂടെ ഉണ്ടാവണേ.ലോകത്ത് ഏതു കോണിലായാലും മനസ്സറിഞ്ഞ് വിളിച്ചാൽ ഭഗവാൻ നമ്മുടെ അരുകിലുണ്ടാവും. ഒരിക്കലും കൈവെടിയില്ല. എറ്റുമാനൂരപ്പൻ ഉഗ്രമൂർത്തിയാണ്. അവിടുന്ന് ശരഭമുർത്തിയാണ്. ആഘോരമൂർത്തിയാണ്. പടിഞ്ഞാറോട്ട് ദർശനമായി ഇരിക്കുന്ന ഭഗവാന്റെ ഉഗ്രത കുറച്ചത് വില്വമംഗലം സ്വാമിയാരാണത്രേ. വില്വം മംഗലം സ്വാമി പ്രതിഷ്ഠിച്ച ശ്രികൃഷ്ണ വിഗ്രഹമാണ് കിഴക്കോട്ട് ഭഗവാനെ നോക്കി ഇരിക്കുന്നത്. ഭഗവാനെ ശാന്തനാക്കാനാണ് സ്വാമിയാര് ക്ഷേത്രത്തിനു സമീപം ശ്രീ കൃഷ്ണ ഭഗവാന്റെ വിഗ്രഹപ്രതിഷ്ഠ  നടത്തിയത്.ഏതൊരു ഒഴിയാബാധയെയും ഒഴിപ്പിക്കാൻ ശക്തിയുണ്ട് ഏറ്റുമാനൂരപ്പന്. ഏറ്റുമാനൂര് വന്ന് ഭജന ഇരുന്ന് ഭഗവാനെ യഥാവിധി പ്രാർത്ഥിച്ചാൽ പ്രേതഭൂത പിശാചക്കളൊക്കെ പമ്പ കടക്കും. ഏതൊരു ദുഷ്ടശക്തിയെയും നിഗ്രഹിക്കാൻ ശക്തിയുള്ള ഭഗവാന്റെ നടയിൽ വന്ന് വിളിച്ചാൽ ആ വിളി കേൾക്കാതെയിരിക്കാൻ ഭഗവാനാവില്ല. ഒരു കാലത്ത് എറ്റുമാനൂർ ക്ഷേത്രത്തിൽ ദൂരെദേശങ്ങളിൽ നിന്നു പോലും ധാരാളം ആളുകൾ ഭജനക്കായി എത്തിയിരുന്നു. ആ ശക്തിയും ചൈതന്യവും കേട്ടറിഞ്ഞ് എത്രയോ അകലെ നിന്നു പോലും ഭക്തർ ഏറ്റുമാനൂരിൽ എത്തിയിരുന്നു. (സമ്പാ: അനൂപ് കോതനല്ലൂർ)
https://www.facebook.com/groups/1085546631610476/permalink/1991449654353498/

Saturday, November 27, 2021

അഷ്ടമി ദർശനം

*അഷ്ടമി ദർശനം*

ഉത്സവത്തിന്റെ പത്താം ദിവസമായ വൃശ്ചികത്തിലെ അഷ്ടമി ആണ് വൈക്കത്തഷ്ടമി ആയി ആഘോഷിക്കുന്നത്. മുനിവര്യനായ വ്യാഘ്രപാദ മഹർഷിക്ക് ഭഗവാൻ ശ്രീ പരമേശ്വരൻ പാർവ്വതി സമേതനായി ദർശനം നൽകി അനുഗ്രഹിച്ച പുണ്യ മുഹൂർത്തമാണ് അഷ്ടമി ദർശനം.

വെളുപ്പിന് 3 മണിക്ക് തുടങ്ങുന്ന അഷ്ടമി ദർശനത്തിന് തലേദിവസം മുതൽ പതിനായിരങ്ങൾ ആണ് എത്തിച്ചേരുന്നത്. എന്നാൽ ഈ വർഷം കൊറോണ വ്യാപനം കണക്കിലെടുത്ത് പരിമിതമായ ഭക്തർക്ക് മാത്രമേ ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശനമുള്ളൂ. അഷ്ടമി ഉത്സവ ദിനത്തിൽ കർശന നിയന്ത്രണം ആണ് ദേവസ്വം ഭാരവാഹികൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അഷ്ടമി ദിനം 351 പറയുടെ പ്രാതൽ സദ്യ ആണ് ക്ഷേത്രത്തിൽ തയ്യാറാക്കുന്നത്. പക്ഷെ ഭഗവാന് അന്ന് നേദ്യമില്ല. അഷ്ടമി ദർശനം കഴിഞ്ഞാൽ ഭഗവാൻ കിഴക്കേ നടപന്തലിലേക്കിറങ്ങി നിൽക്കും. താരകാസുര നിഗ്രഹത്തിന് ശേഷം പ്രിയ പുത്രൻ കാർത്തികേയൻ (ഉദയനാപുരത്തപ്പൻ) ആപത്തൊന്നും കൂടാതെ തിരികെ വരുന്നതും നോക്കി താളമേളങ്ങൾ ഒന്നുമില്ലാതെ നിരാഹാരനായിട്ടാണ് ആ നിൽപ്പ്. അസുരനെ നിഗ്രഹിച്ച് വിജയശ്രീലാളിതനായി സർവ്വ വിധ ആഡംബരത്തോടെ പിതാവിനെ കാണാനുള്ള ഉദയനാപുരത്തപ്പന്റെ വരവാണ് അഷ്ടമി ദിവസത്തിലെ മറ്റൊരു ആകർഷണം.

12 ദിനരാത്രങ്ങൾ നീണ്ടു നിൽക്കുന്ന ഭക്തിനിർഭരമായ ഉത്സവാണ് വൈക്കഷ്ടമി. വൃശ്ചിക മാസത്തിലെ കൃഷ്ണപക്ഷത്തിലാണ് വൈക്കത്തഷ്ടമി ഉത്സവം ആരംഭിക്കുന്നത്. ഉത്സവത്തിന്റെ സമാപന ദിനമാണ് അഷ്ടമി.
അഷ്ടമി ഉത്സവത്തിന് വൈക്കത്തപ്പന്റെ ആറാട്ട് ഉദയനാപുരം സുബ്രമണ്യ ക്ഷേത്രത്തിൽവച്ചാണ് നടത്തുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കൂടിയെഴുന്നള്ളത്ത്, അഷ്ടമി എഴുന്നള്ളത്ത്, പഞ്ചവാദ്യം എന്നിവ ഏറെ പ്രസിദ്ധമാണ്. മറ്റൊരു ക്ഷേത്രത്തിലും കേട്ടുകേൾവി ഇല്ലാത്ത ഒരു ചടങ്ങാണ് വൈക്കത്ത് നടക്കുന്ന കൂടി പൂജ. മറ്റൊരു ക്ഷേത്രത്തിലെ ചൈതന്യം ഒരു ക്ഷേത്രത്തിന്റെയും പ്രധാന ശ്രീകോവിലിൽ സാധാരണ പ്രവേശിപ്പിക്കാറില്ല. എന്നാൽ അഷ്ടമി ദിനം വൈക്കം ക്ഷേത്രത്തിലെ ശ്രീകോവിലിൽ ഉദയനാപുരത്തപ്പന്റെ ശീവേലി തിടമ്പ് കയറ്റി കൂടി പൂജയും നേദ്യവും നടക്കുന്നു.

പിതാവിന്റെ മടിയിൽ പുത്രനെ ഇരുത്തിയാണ് പൂജകൾ. കൂടി പൂജ ദർശനം സകല സൗഭാഗ്യവും തരുന്നതാണെന്നാണ് പറയപ്പെടുന്നത്.

ഉത്സവത്തിന്റെ 12ാം ദിനം വൈക്കത്തപ്പന്റെ ആറാട്ട് നടക്കുന്നത് ഉദയനാപുരം ക്ഷേത്ര കുളത്തിലാണ്. അന്നും ഉദയനാപുരം ക്ഷേത്രത്തിൽ കൂടിപൂജ ഉണ്ട്. പിതാവിന്റെ പുറകിൽ ദാസനായിട്ടാണ് പുത്രന്റെ നിൽപ്പ്. കുടി പൂജക്ക് ശേഷം വിട പറയൽ ആണ്. അതീവ ഹൃദയഭേദകമാണ് ഈ ചടങ്ങ്.

ഒറ്റ നാദസ്വരത്തിൽ ദു:ഖഘണ്ഡാര രാഗം ആലപിക്കുമ്പോൾ കണ്ടുനിൽക്കുന്ന ഭക്തരും എഴുന്നള്ളിച്ച ആനകൾ വരെ കണ്ണീർ വാർക്കും. ഉദയനാപുരത്തപ്പന്റെ തിടമ്പെടുക്കുന്ന ആന മുൻപോട്ട് നടന്ന് തിരികെ പിതാവിനടുക്കലേക്ക് വരും. ഒടുവിൽ മനസില്ലാ മനസോടെ ഇടക്കിടക്ക് തിരിഞ്ഞു നോക്കിയുള്ള ആ യാത്ര പറച്ചിലിന് സാക്ഷിയാവുന്ന ആലിന്റെ ഇലകൾ പോലും കണ്ണീർ വാർക്കുന്നുവെന്നാണ് വിശ്വാസം.
*****************

https://youtu.be/k30vfKGW-qs


ദുഃഖകണ്ഠാരം


ഉദയനാപുരത്തപ്പന്റെ യാത്രയയപ്പിന് നാഗസ്വരത്തിൽ 

വായിക്കുന്ന അപൂർവരാഗമാണ് ദുഃഖകണ്ഠാരം.നാഗസ്വര വിദ്വാനായിരുന്ന വൈക്കം കുഞ്ഞുപിള്ള 

പണിക്കരാണ് ഈ അപൂർവ്വരാഗം ചിട്ടപ്പെടുത്തിയത്.വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങിൽ 

ഉദയനാപുരത്തപ്പൻ വൈക്കത്തപ്പനോട് വിടപറഞ്ഞുപോകുന്ന 

സന്ദർഭത്തിൽ വൈക്കത്തപ്പന്റെ ദുഃഖത്തിന്റെ തീവ്രതയെ

 പ്രതിഫലിപ്പിക്കുന്നതാണ് ഈ രാഗം.വൈക്കം ക്ഷേത്രത്തിൽ മാത്രമാണ് ഈ

 അപൂർവ്വരാഗം ഉപയോഗിക്കൂന്നത്

*******************


*കടപ്പാട്*

Monday, November 8, 2021

മനീഷപഞ്ചകം

🥰മഹാദേവനും ശങ്കരാചര്യനും🥰

 മനീഷപഞ്ചകം
****************
ഒരിക്കൽ സ്വാമി ശങ്കരാചര്യൻ കാശിയിൽ എത്തി കുളികഴിഞ്ഞു നടന്നു വരുന്നു..... 4 വേദവും 6 ശാസ്ത്രവും അറിഞ്ഞ മഹാ ജ്ഞാനിയാണ് താൻ എന്ന അഹംകാരം അദ്ദേഹത്തിന് ഉണ്ടായിരുന്നു... തന്നിൽ കീഴെയുള്ള വർണകാരോട് (താഴ്ന്ന ജാതിക്കാർ) ഒരുതരം, പുച്ഛവും തോന്നിയിരുന്നു..

നടന്നു വരുന്ന വഴിയിൽ അദ്ദേഹത്തിന്റെ എതിരെ ഒരു ചാണ്ഡളനും, അദ്ദേഹത്തിന്റെ ഭാര്യയും,2 മക്കളും, 4 നായകളും, ഒരു കാളയും ആയി നടന്നു വരുന്നത് കണ്ടു.... അദ്ദേഹത്തിന് വെറുപ്പ് തോന്നി... ശങ്കരൻ പറഞ്ഞു...

ചാണ്ഡള.... വഴിമാറി നിൽക്കു.. ഞാൻ, ബ്രഹ്മണനായ ശങ്കരൻ, സ്നാനം കഴിഞ്ഞു വരികയാണ്..ചാണ്ഡളനായ നീ മാറി നിൽക്കുക...

അയാൾ പറഞ്ഞു....

മഹാ പണ്ഡിതാനായ ബ്രാഹ്മണ.... അങ്ങേക്ക് വേദ ബുദ്ധി ഉണ്ടങ്കിലും പ്രായോഗിക ബുദ്ധി ഇല്ലേ... ഞങ്ങൾ  ഇത്രയും പേര് ഈ ചെറിയ വഴിയിലൂടെ നടന്നു വരുന്നു... അങ്ങ് ഒരാൾ അല്ലേ ഉള്ളു...ഞങ്ങൾ ഇത്രയും പേര് വഴിമാറുന്നതിനേക്കാൾ അങ്ങ് ഒരാൾ വഴിമാറിയാൽ പോരെ...

ആചര്യയന് ഏതു കേട്ട് ദേഷ്യം വന്നു...

വിഡ്ഢി... നിനക്ക് എന്തറിയാം... നാം വേദ പണ്ഡിതനും, നീ ചാണ്ഡളനുമാണ്...
നീ നമ്മുക്ക് വഴി മാറി തരിക...

ഒന്ന് ചിരിച്ചിട്ട് അയാൾ ചോദിച്ചു... അല്ല ആചര്യ... ഒരു സംശയം....

🥰ഞാൻ എന്ന ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്..... അങ്ങയുടെ ആത്മാവിൽ നിന്ന് എന്ത് വ്യത്യാസമാണ് എന്റെ ആത്മാവിനുള്ളത്... എല്ലാം ബ്രഹ്മത്തിൽ നിന്നും ആരഭിച്ചു ബ്രഹ്മത്തിൽ ലയിക്കുന്നു.... ശരീരമാകട്ടെ നശ്വരവും... ഏതു നിമിഷവും ചിതയിൽ എരിയാം.... ആ ഒഴുകുന്ന ഗംഗയിലും, ഈ കിടക്കുന്ന ചെളി വെള്ളത്തിലും ഒരേ ചൈതന്യമാണ് എന്നറിയാത്തവൻ എങ്ങനെ ജ്ഞാനിയാകും. ശരീരം ചെയ്യുന്ന കർമങ്ങൾക്ക് സാക്ഷി മാത്രം ആകുന്ന ആത്മാവ് ബന്ധിതമാണോ....
അങ്ങ് ശ്വസിക്കുന്ന പ്രണനും, ഞാൻ ശ്വസിക്കുന്ന പ്രണനും തമ്മിൽ അന്തരം എന്താണ്...

ആചര്യൻ കുറേ നേരം തർക്കിച്ചു എങ്കിലും തോറ്റുപോയി..... തന്റെ മുന്നിൽ നിൽക്കുന്നത് നിസാരനല്ല എന്ന് മനസിലാക്കിയ അദ്ദേഹം,അവസാനം ചാണ്ഡളനോട്‌ ക്ഷമ ചോദിച്ചു കാലിൽ വീണു... കണ്ണ് തുറന്നു നോക്കുമ്പോൾ
അദ്ദേഹം ഞെട്ടിപ്പോയി...

മുന്നിൽ ചാണ്ഡളനായി വന്നത് മഹാദേവനും, ഭാര്യ ഉമാദേവിയും,2 മക്കൾ ഗണപതിയും, സുബ്രഹ്മണ്യനും,
4 നായകൾ 4 വേദങ്ങളും, കാള നന്ദികേശും ആയിരുന്നു....

തെറ്റു മനസിലാക്കിയ അദ്ദേഹം ശിവനെ
ചാണ്ഡളന്റെ രൂപത്തിൽ 5 ശ്ലോകം കൊണ്ട് പരത്ബ്രഹ്മം ആയി സ്തുതിച്ചു..
ആ ശ്ലോകങ്ങളാണ് മനീഷപഞ്ചകം എന്ന പേരിൽ പ്രസിദ്ധമായത്.....

♥️അതിൽ എനിക്കിഷ്ടപ്പെട്ട ഒരു വരി..

ജാഗ്രത് സ്വപ്ന സുഷുപ്തിഷു സ്ഫുടതരാ യാ സംവിദുജ്ജൃംഭതേ
യാ ബ്രഹ്മാദിപിപീലികാന്തതനുഷു പ്രോതാ ജഗത്‌സാക്ഷിണീ
സൈവാഹം ന ച ദൃശ്യവസ്ത്വിതി ദൃഢപ്രജ്ഞാപി യസ്യാസ്തി ചേത്
ചണ്ഡാലോfസ്തു സ തു ദ്വിജോfസ്തു ഗുരുരിത്യേഷാ മനീഷാ മമ.......

സാരം
*******
ഉണര്‍ന്നിരിക്കുമ്പോഴും സ്വപ്നത്തിലും ഉറക്കത്തിലും മറ്റെന്തിനേക്കാളും വ്യക്തമായി സദാ പ്രകടമായിക്കൊണ്ടിരിക്കുന്നതും ജഗത്തിനെ മുഴുവന്‍ പ്രകാശിപ്പിച്ചുകൊണ്ട് ബ്രഹ്മാവു മുതല്‍ ഉറുമ്പുവരെയുള്ള ശരീരങ്ങളില്‍ കോര്‍ത്തിണക്കപ്പെട്ടിരിക്കുന്നതുമായ ബോധം തന്നെയാണ് ഞാന്‍. ഉണ്ടാവുകയും മറഞ്ഞു പോവുകയും ചെയ്യുന്ന ജഢവസ്തുക്കളൊന്നും ഞാനല്ല. ഇപ്രകാരമുള്ള ഉറച്ച ജ്ഞാനം ഒരാള്‍ക്കുണ്ടെങ്കില്‍, അദ്ദേഹം ജനനം കൊണ്ട് ചണ്ഡാളനോ ബ്രാഹ്മണനോ ആയിക്കൊള്ളട്ടെ, അദ്ദേഹമാണ് ഗുരു. ഇതെന്റെ തീരുമാനമാണ്.

ശുഭദിനം...
.... Vishnu..🥰
കടപ്പാട് fb പോസ്റ്റ്
https://www.facebook.com/groups/944437072697141/permalink/1261881754286003/