Followers(ഭഗവാന്‍റെ ഭക്തര്‍ )

Thursday, April 15, 2021

കൂവളം

🌾🙏🌸 കൂവളം 🌸🙏🌾

🍃ശിവമല്ലി, ശിവദ്രുമം ബില്വം (vilvvam) തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ഒരു പുണ്യവൃക്ഷമാണ്. ഇതിന്റെ മുള്ളുകൾ ശക്തി സ്വരൂപവും, ശാഖകള്‍ വേദവും, വേരുകള്‍ രുദ്രരൂപവുമാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിൻ്റെ മൂന്നായി പിരിഞ്ഞ ഇതളുകള്‍ ശിവന്റെ തൃക്കണ്ണുകളാണെന്നാണ് വിശ്വാസം.
അമാവാസി, പൗർണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍  കൂവളത്തെയും സ്വാധീനിക്കുന്നു. ആയതിനാൽ ഈ ദിവസം കൂവളത്തില ഔഷധ അവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. ഇതോടൊപ്പം മാസപ്പിറവി, അഷ്ടമി, നവമി. ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളിലും കൂവളത്തില പറിക്കാൻ പാടില്ല. ഈ ദിവസങ്ങളിൽ ഇല പറിച്ചാൽ ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം.
ഈ ദിവസങ്ങളിലെ പൂജാദി കാര്യങ്ങൾക്ക് തലേ ദിവസത്തെ ഇല ഉപയോഗിക്കാം. ചിത്തിര നക്ഷത്രക്കാരുടെ ജന്മവൃക്ഷം കൂടിയാണ് കൂവളം.

കൂവളം സമര്‍പ്പിച്ചാൽ ഫലം മോക്ഷം...
ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ സകല പാപങ്ങളും വിട്ട് മോക്ഷം കിട്ടുമെന്നാണ് ഐതിഹ്യം.

🍃ബില്വാഷ്ടകം

🙏''ത്രിദളം ത്രിഗുണാകാരം ത്രിനേത്രം ച ത്രിയായുധം ത്രിജന്മ പാപസംഹാരം ഏകബില്വം ശിവാർപ്പണം ത്രിശാഖൈഃ ബില്വപത്രൈശ്ച അച്ചിദ്രൈഃ കോമലൈഃ ശുഭൈഃ തവപൂജ്യാമ് കരിഷ്യാമി ഏകബില്വം ശിവാർപ്പണം കോടി കന്യാ മഹാദാനം തിലപർവ്വത കോടയഃകാഞ്ചനം ക്ഷീരദാനേന ഏകബില്വം ശിവാർപ്പണം കാശീക്ഷേത്ര നിവാസം ച കാലഭൈരവ ദർശനം പ്രയാഗേ മാധവം ദൃഷ്ട്വാ ഏകബില്വം ശിവാർപ്പണം
ഇന്ദുവാരേ വ്രതം സ്ഥിത്വാ നിരാഹാരോ മഹേശ്വരാഃ
നക്തം ഹൗഷ്യാമി ദേവേശ ഏകബില്വം ശിവാർപ്പണം
രാമലിംഗ പ്രതിഷ്ഠാ ച വൈവാഹിക കൃതം തഥാ
തടാകാനിച സംധാനം
ഏകബില്വം ശിവാർണം
അഖംഡ ബില്വപത്രം ച ആയുതം ശിവപൂജനം
കൃതം നാമ സഹസ്രേണ ഏകബില്വം ശിവാർപ്പണം
ഉമയാ സഹദേവേശ നന്തി വാഹനമേവ ച
ഭസ്മലേപന സർവ്വാംഗം ഏകബില്വം ശിവാർപ്പണം
സാളഗ്രാമേഷു വിപ്രാണാം
തടാകം ദശകൂപയോഃ
യജ്ഞ കോടി സഹസ്രസ്ച ഏകബില്വം ശിവാർപ്പണം
ദംതി കോടി സഹസ്രേഷു അശ്വമേധ ശതക്രതൗ
കോടികന്യാ മഹാദാനം
ഏകബില്വം ശിവാർപ്പണം
ബില്വാണാം ദർശനം പുണ്യം സ്പർശനം പാപനാശനം
അഘോര പാപസംഹാരം ഏകബില്വം ശിവാർപ്പണം
സഹസ്രവേദ പാടേഷു ബ്രഹ്മസ്ഥാപന മുച്യതേ
അനേകവ്രത കോടീനാം ഏകബില്വം ശിവാർപ്പണം
അന്നദാന സഹസ്രേഷു സഹസ്രോപ നയനം തഥാ
അനേക ജന്മപാപാനി ഏകബില്വം ശിവാർപ്പണം ബില്വസ്തോത്രമിദം പുണ്യം യഃ പഠേശ്ശിവ സന്നിധൗ
ശിവലോകമവാപ്നോതി ഏകബില്വം ശിവാർപ്പണം🙏

🍃വീടിൻ്റെ തെക്കു വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതും എല്ലാ ദിവസവും കൂവളച്ചുവട്ടിൽ ദീപം തെളിയിക്കുന്നതും കുടുംബത്തിൽ ഐശ്വര്യം ലഭിക്കുന്നതിനു കാരണമാണ്. ഒരു കൂവളം നട്ടാൽ അശ്വമേധ യാഗം, കാശി-രാമശ്വര ശിവക്ഷേത്ര ദര്‍ശനം, ആയിരം പേര്‍ക്ക് അന്നദാനം, ഗംഗാ സ്നാനം എന്നിവയുടെ ഫലങ്ങൾ ലഭിക്കുമെന്നാണ് വിശ്വാസം. ശുദ്ധവൃത്തി ഇല്ലാത്ത സ്ഥലങ്ങളിൽ കൂവളം നട്ടാൽ കുടുംബത്തിന് ദോഷമുണ്ടാകും. കൂവളം നശിക്കാതെ നോക്കേണ്ടതും വളരെ പ്രധാനപ്പെട്ട കാര്യമാണ്.
🙏 🌸🙏 ഓം നമഃശിവായ 🙏🌸🙏
🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃🌾🙏🌸🌹🌿🍃കടപ്പാട്:സോഷ്യൽ മീഡിയ

https://www.facebook.com/groups/1971665999606245/permalink/3612197675553061/