Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, May 11, 2020

മന്ത്രസിദ്ധികൾ

*⚜️🔅മന്ത്രസിദ്ധികൾ🔅⚜️*

അതിതീവ്രമായ മന്ത്രസാധന ചെയ്തുകഴിഞ്ഞാൽ സാധകന് പലതരത്തിലുള്ള പ്രയോജനങ്ങൾ സിദ്ധിക്കുന്നു. ഇവയെ മന്ത്രസിദ്ധി എന്ന് പറയുന്നു. മന്ത്രസിദ്ധികൾ പ്രധാനമായി മൂന്ന് തരത്തിലാണ്.

*1. അഷ്ടസിദ്ധികൾ*

മന്ത്രസാധനയുടെ മുഖ്യസിദ്ധികൾ എട്ട് വിധം ആണ് പറയപ്പെടുന്നത്.
*അണിമാ -* ശരീരത്തിനെ ഏറ്റവും ചെറുതാക്കുക
*മഹിമാ -* ശരീരത്തിനെ ഏറ്റവും വലുതാക്കുക. 
ഹനുമാൻ സീതയെ അന്വേഷിച്ച് സമുദ്രത്തിന്റെ മുകളിൽ കൂടി പറക്കുമ്പോൾ തന്നെ വിഴുങ്ങാനായി വായ് പൊളിച്ച് വന്ന സുരസ എന്ന രാക്ഷസിയുടെ മുമ്പാകെ ആദ്യം മഹിമ സിദ്ധി ഉപയോഗിച്ച് ശരീരം ബൃഹദാകൃതി സ്വീകരിക്കുകയും, തുടർന്ന് അണിമാ ശക്തി സ്വീകരിച്ച് സൂക്ഷ്മരൂപനായി രാക്ഷസിയുടെ വായിൽ പ്രവേശിച്ച് ചെവിയിൽ കൂടി പുറത്ത് വരുകയും ചെയ്തു. ഹനുമാന് അഷ്ടസിദ്ധികളും ലഭിച്ചിരുന്നു.
*ലഘിമാ -* ശരീരത്തിന്റെ ഭാരം തീരെ കുറക്കുക
*ഗരിമാ -* ശരീരത്തിനെ വളരെ ഭാരക്കൂടുതൽ ഉള്ളതാക്കുക.
*പ്രാപ്തി -* ഇന്ദ്രിയങ്ങളെ പൂർണ്ണമായി നിയന്ത്രണത്തിൽ കൊണ്ടുവരുക.
*പ്രാകാമ്യം -* അന്യലോകങ്ങളിൽ നടക്കുന്ന കാര്യങ്ങളെ സ്വന്തം കണ്ണുകൊണ്ട് കാണുക.
*ഈശിത്വം -* എല്ലാത്തിനേയും ജയിക്കാനുള്ള കഴിവ്
*വശിത്വം -* മായാമോഹാദികൾ പ്രയോഗിച്ച് ലോകത്തെ മുഴുവുൻ വശീകരിക്കാനുള്ള കഴിവ്.

*2. ഗൗണസിദ്ധികൾ*

ഗൗണസിദ്ധികൾ 10 തരത്തിലാണ്.
*അനൂർമിസിദ്ധി :-* വിശപ്പ്, ദാഹം, ദുഃഖം, മോഹം, വാർദ്ധക്യം, മരണം എന്നിവയെ കീഴടക്കാനുള്ള കഴിവ്.
*ദൂരശ്രവണസിദ്ധി :-* ഒരേ സ്ഥാനത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെയുള്ള ശബ്ദങ്ങൾ കേട്ട് ഗ്രഹിക്കുവാനുള്ള കഴിവ്
*ദൂരദർശനസിദ്ധി :-* ഒരേ സ്ഥലത്ത് ഇരുന്നുകൊണ്ട് തന്നെ വളരെ ദൂരെ കണ്ണിനപ്പുറം നടക്കുന്ന കാര്യങ്ങൾ കാണാനുള്ള കഴിവ്. (ഈ സിദ്ധികൊണ്ടാണ് സഞ്ജയൻ മഹാഭാരതയുദ്ധം ദൂരെ ഇരുന്നുകൊണ്ട് തന്നെ കാണുകയും ധൃതരാഷ്ട്രർക്ക് വിവരിച്ചുകൊടുക്കുകയും ചെയ്തത്).
*മനോജവസിദ്ധി :-* മനസ്സിന്റെ വേഗത്തിൽ ഏത് സ്ഥലത്തും എത്താനുള്ള കഴിവ്.
*കാമരൂപസിദ്ധി :-* തനിക്ക് ഇഷ്ടമുള്ള രൂപം ധരിക്കാനുള്ള ശക്തി.
*പരകായപ്രവേശം :-* സ്വന്തം ശരീരമുപേക്ഷിച്ച് മറ്റൊരു ശരീരത്തിൽ പ്രവേശിക്കാനുള്ള കഴിവ്.
*സ്വഛന്ദമരണം :-* തനിക്ക് വേണമെന്നു തോന്നുമ്പോൾ മാത്രം മരിക്കുക. മരണത്തിൽപോലും നിയന്ത്രണം നേടുക. (മഹാഭാരതത്തിലെ ഭീഷ്മപിതാമഹൻ ഈ സിദ്ധിനേടിയിരുന്നു).
*ദേവക്രീഡാനുദർശനം :-* മാംസദൃഷ്ടിക്ക് അദൃശ്യരായ ദേവന്മാരുടെ ക്രീഡകൾ കാണാൻ കഴിയുക.
*യഥാസങ്കല്പസിദ്ധി :-* താൻ നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളും നേടിയെടുക്കുക.
*അപ്രതിഹതഗതി :-* ഏത് സ്ഥലത്തും പോകുന്നതിന് ഒരു തടസ്സവും അനുഭവപ്പെടാതിരിക്കുക.

*3. ക്ഷുദ്രസിദ്ധികൾ*

ക്ഷുദ്രസിദ്ധികൾ അഞ്ച് തരത്തിലാണ്
*ത്രികാലജ്ഞാനം :-* മന്ത്രസാധനയുടെ ഫലമായി സാധകന് ത്രികാലജ്ഞാനം ലഭിക്കുകയും അതിന്റെ ഫലമായി ഏതൊരു വ്യക്തിയുടേയും വർത്തമാനഭൂതഭാവിഫലങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് ലഭിക്കുന്നു.
*അദ്വന്ദ്വത :-* ഈ കഴിവ് ലഭിച്ച സാധകൻ മഴ, വെയിൽ, തണുപ്പ് ഇവയാൽ ബാധിക്കപ്പെടുന്നില്ല എന്നു മാത്രമല്ല അവയെ നിയന്ത്രിക്കാനുള്ള കഴിവും നേടുന്നു.
*പരചിത്താഭിജ്ഞത :-* അന്യർ മനസ്സിൽ എന്ത് ചിന്തിക്കുന്നു എന്നും, എന്ത് ചിന്തിക്കും എന്നും മുൻകൂട്ടി അറിയാനുള്ള കഴിവ്.
*പതിഷ്ടംഭം :-* വിഷം, അഗ്നി, വായു, സൂര്യൻ,  ചൂട്, മുതലായവയെ അതിജീവിക്കാനുള്ള കഴിവ് സാധകന് ലഭിക്കുന്നു.
*അപരാജയം :-* വാദങ്ങളിലും തർക്കങ്ങളിലും മറ്റും എപ്പോഴും ജയിക്കുക. ചുരുക്കി പറഞ്ഞാൽ മന്ത്രസാധനകൊണ്ട് ലഭിക്കുന്ന സിദ്ധികൾക്ക് ഒരു കണക്കുമില്ല. അവ സാധകനെ അലൗകികനും അമാനുഷനുമായ പുരുഷനാക്കി തീർക്കുന്നു.

കാശി

🔱🔥കാശി🔥🔱
🏮ॐ════卐★●°●ॐ●°★卐════ॐ🏮
【⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠】

ഉത്തർപ്രദേശ് സംസ്ഥാനത്തെ കാശി വിശ്വനാഥ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ  ശിവക്ഷേത്രമാണ്. വരുണ, അസ്സി എന്നീ ഗംഗയുടെ പോഷക നദികൾക്കിടയിൽ കിടക്കുന്നതിനാൽ ഈ പ്രദേശം വാരണാസി എന്നും., ഗംഗയുടെ തീരത്തോട് ചേർന്ന് കിടക്കുന്നതിനാൽ ഈ  സ്ഥലം ബനാറസ് എന്നും അറിയപ്പെടുന്നു. പുരാതന കാലം മുതൽക്കേ വിദ്യ തേടി നിരവധിയാളുകളാണ് ബനാറസ്സിൽ എത്തിയിരുന്നത്, (പിൽക്കാലത്തു ബനാറസ്സിൽ ഒരു ഹിന്ദു സർവകലാശാല തന്നെ  സ്ഥാപിക്കപെട്ടിട്ടുണ്ട്) പണ്ഡിതന്മാരുടെ ചർച്ചകൾ കൊണ്ടും,  സംവാദങ്ങൾ കൊണ്ടും ഈ തീരം എന്നും  ധന്യമായിരുന്നു. കാശി എന്നതിന് പ്രകാശമാനം എന്നും അർത്ഥമുണ്ട്. എല്ലാകാലത്തും  ജ്ഞാനത്താൽ ദീപ്തമായിരുന്നു കാശി എന്നാണ് ഈ വാക്കിന് അർത്ഥം.

 കാശി നഗരത്തിലേയ്ക്ക് പ്രവേശിക്കുവാൻ എഴ് പ്രവേശന കവാടങ്ങളാണുള്ളത്. ഓരോ കവാടവും കടന്ന് മഹാശിവ സന്നിധിയിലെത്തുന്ന ഏതൊരാളുടെയും സർവ്വപാപങ്ങളും ഒഴിഞ്ഞു പോകുമെന്നാണ് വിശ്വാസം.ശവദാഹത്തിനും മരണാനന്തരകർമ്മങ്ങൾക്കും പിതൃതർപ്പണത്തിനുമായി നിത്യം  ലക്ഷക്കണക്കിനാളുകളാണ് കാശിയിലെത്തുന്നത്. നിരവധി  ക്ഷേത്രങ്ങളുള്ള കാശിയിലെ  ഏറ്റവും പ്രധാനപ്പെട്ടത് വിശ്വനാഥ ക്ഷേത്രമാണ്. ഭാരതത്തിലെ 12 ജ്യോതിർലിംഗങ്ങളിലൊന്നാണ് കാശിയിലേത്. 7 അടി ഉയരമുള്ള നന്തികേശന്റെ കല്ലിൽ കൊത്തിയ രൂപം കിഴക്ക് ഭാഗത്തായി പ്രതിഷ്ഠിച്ചിരിക്കുന്നു. വടക്കു ഭാഗത്തുള്ള “ജ്ഞാനവ്യാപി”എന്നവിശുദ്ധ കിണറിൽ നിന്നാണ് ശിവലിംഗം ലഭിച്ചതെന്ന് കരുതുന്നു. ശ്രീ ശങ്കരാചാര്യരാണ് കാശിയിലെ ഇന്നത്തെ നിലയിലുള്ള ശിവപൂജയ്ക്ക് തുടക്കമിട്ടത് എന്നാണ് കരുതുന്നത്  വിനായകൻ, മഹാവിഷ്ണു, കാലഭൈരവൻ തുടങ്ങി ഉപദേവതാ  ശ്രീകോവിലുകളും വിശ്വനാഥക്ഷേത്രത്തിലുണ്ട്. മംഗല ആരതി, ഭോഗ് ആരതി,സന്ധ്യാ ആരതി,ശൃംഗാര ആരതി എന്നിവയാണ് ഇവിടുത്തെ പ്രധാന പൂജകൾ. ശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും വലിയ മഹോത്സവം.

ദശാശ്വമേധ് ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
"പ്രകാശനഗരം “എന്നു വാരണാസിക്കു പേര് നേടിക്കൊടുത്ത ഗംഗാ ആരതി നടക്കുന്നത് ദശാശ്വമേധ് ഘാട്ടിലാണ്.ഭക്തിസാന്ദ്രമായ സന്ധ്യയിൽ പൂജാരികൾ ഗംഗയ്ക്ക് ആരതി നടത്തുന്ന സ്ഥലം.അപ്രത്യക്ഷനായ പരമശിവനെ കണ്ടെത്തുന്നതിനായി ബ്രഹ്മാവ് പത്തു കുതിരകളെ വച്ച് യാഗം നടത്തിയ സ്ഥലമായതിനാലാണ് ഈ സ്ഥാലത്തിന് ഈ പേര് സിദ്ധിച്ചത്. 

അസിഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശുംഭനിശുംഭൻമാരെ വധിച്ച ശേഷം ദുർഗാദേവി വാൾ ഉപേക്ഷിച്ച സ്ഥലമാണ് അസിഘാട്ട്. ബോധിവൃക്ഷവും അതിനു കീഴിലുള്ള ശിവലിംഗവും ഇവിടെയുണ്ട്. അസി നദി ഗംഗയിൽ സംഗമിക്കുന്ന ഇടം കൂടിയാണ് ഇത്.  

മണികർണിക ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇവിടെ ദഹിപ്പിച്ചാൽ പുനർജ്ജന്മമുണ്ടാവില്ലെന്നും,ഭഗവത് പാദങ്ങളിൽ ലയിച്ചു ചേരുമെന്നുമാണ് വിശ്വാസം, അതിനാൽ ശ്മശാനതീരം കൂടിയാണ് മണികർണിക ഘാട്ട്. 

ഹരിശ്ചന്ദ്ര ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സത്യസന്ധതയുടെ പര്യായമായ രാജാ ഹരിശ്ചന്ദ്രൻ  അവസാനകാലം കഴിച്ചു കൂട്ടിയ ശ്മശാന തീരം. 

തുളസിഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
തുളസി രാമായണം എന്ന രാമചരിത മാനസം കവി തുളസീദാസ് രചിച്ചത്  ഇവിടെയിരുന്നാണ്.

ഹനുമാൻ ഘാട്ട് (രാമേശ്വരം ഘാട്ട് )
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശ്രീരാമൻ തന്റെ ഭക്തനോടുള്ള പ്രിയമറിയിക്കാൻ പണിത ക്ഷേത്രം ഹനുമാൻ ഘാട്ടിലാണ്.

റാണാമഹൽ ഘാട്ട്
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
റാണാ മഹൽ ഘാട്ടിൽ ചെറിയൊരു കൊട്ടാരവും പണി കഴിപ്പിച്ചിട്ടുണ്ട്. ദർഭംഗാ ഘട്ട്, മൻമന്ദിർ ഘാട്ട്,കേദാർ ഘാട്ട്, ശിവ ഘാട്ട് എന്നിങ്ങനെ ഘാട്ടുകളുടെ നീണ്ട നിര തന്നെയിവിടെയുണ്ട്... ബോധിസത്വൻ തപസ്സിരുന്നതും  അഘോരികളും ഇവിടുത്തെ അന്തേവാസികളാണ്. പൗരാണിക ശാസ്ത്രീയ സംഗീതശാഖകളായ “തുമ് രി, ദ്രൗപദ്, സംഗീതശാഖകളുടെ ജന്മനാടും  ഝാൻസി റാണി, ലക്ഷ്മീഭായ്, കബീർദാസ്, തുളസിദാസ്, തുടങ്ങിയവർക്ക് ജന്മംകൊടുത്ത പുണ്യ ഭൂമിയും വാരണാസി തന്നെ.

ॐ➖➖➖➖ॐ➖➖➖➖ॐ