Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, December 4, 2020

ചതുരഗിരി മല

ചതുരഗിരി മല 

        ആദി നാഥനായ മഹാദേവൻ തന്റെ വിശ്വ പ്രപഞ്ച രഹസ്യത്തെ ഡമരുവിൽ താളനിബദ്ധമാക്കി കൊട്ടി പാടുമ്പോൾ ആ  ആദി നാദ വിസ്മയത്തെ പ്രണവം എന്ന പേരിൽ ലോകം ഈശന്റെ നാമമായി നമസ്ക്കരിച്ചപ്പോൾ. ഓംകാരമെന്ന നാദ വിസ്മയ രഹസ്യത്തെ ലോകർക്കറിയാൻ സാധിച്ചെങ്കിലും.  അതിന്റെ പൂർണ്ണമായ താത്വിക മണ്ഡലത്തെ മനസിലാക്കാൻ അപൂർവ്വം ചിലർക്കേ സാധിച്ചിട്ടുള്ളൂ . ഡമരുവിൽ എങ്ങിനെ ഓംകാരം മറഞ്ഞിരിക്കുന്നുവോ അതുപൊലെ പ്രകൃതിയും രഹസ്യത്തെ മറച്ചു വച്ചിരിക്കുന്നു . ഡമരുവിലും പ്രകൃതിയിലും പുരുഷന്റെ സാന്നിധ്യം എപ്പോഴുണ്ടാകുന്നുവോ . പ്രകൃതി ആ രഹസ്യം തുറന്നു വയ്ക്കും . അതിനു നാം ശിവനാകണം ശിവോഹം അറിയണം.

ഭരതമെന്ന ഖണ്ഡത്തിൽ ഇതുപൊലെ പ്രകൃതി സൂക്ഷിക്കുന്ന രഹസ്യങ്ങൾ നിരവധിയത്രെ . എത്രയൊ സ്ഥലങ്ങളിൽ സൂക്ഷ്മമായ ചില ശക്തികളുടെ പ്രഭാവം അസ്പഷ്ടമായി ഇരിക്കുന്നു . രാത്രിയുടെ യാമങ്ങളിൽ ഒറ്റയ്ക്കു ഒരു സഞ്ചാരം നടത്തുകയെങ്കിൽ നമ്മൾ പകൽ സഞ്ചരിച്ച സമയത്തുള്ള പ്രകൃതി ആവില്ല അത് . കാരണം നിമിഷങ്ങൾക്കും അപ്പുറമുള്ള സൂക്ഷ്മതയുടെ കാല സംബന്ധത്താൽ പ്രകൃതി അന്തർമുഖമാവുകയോ ബഹിർമുഖമാവുകയോ ചെയ്യും . ശിവം എന്നാൽ പരാത്പര പ്രകൃതിയുടെ അതിസൂക്ഷ്മ ഭാവമാണ് . അതിനെ ഭാവമെന്നു പറയാൻ പോലും സാധിക്കുമോ എന്നറിയില്ല . അങ്ങിനെയെങ്കിൽ നിർവ്വചിച്ചു കൊണ്ടു  ഋഷികൾ  മഹാലിംഗം എന്നതിനെ  വിളിച്ചു . അഥവാ കാരണമായതെന്തോ അതു . 

പ്രകൃതിയുടെ കാരണം ഏതൊന്നിൽ അതായി ലയത്താൽ സമ്പൂര്ണമാകുന്നുവോ ശിവശക്തി എന്നു അനാവരണം ചെയ്യുകയുമാവാം . പ്രകൃതിയെ നന്നായി അറിഞ്ഞാൽ മാത്രമേ ശിവനെ സ്വയംഅനുഭവിക്കാൻ ആകൂ . ഞാൻ എന്ന ശരീരമടക്കം ഈ പ്രപഞ്ച സമഷ്ടിയെ അനുഭവിക്കുന്നവനാണ് പുരുഷൻ . അല്ലാതെ വ്യെക്തി ഭാവം അല്ലത് .

ഉപാസനം സംഭവിക്കുന്നതു പുരുഷനും പ്രകൃതിയും ചേരുമ്പോഴാണ് . അതു തന്നെ സ്വാനുഭവ സ്വരൂപത്തിലൂടെ കൈവല്യവും തരും. ഇത്രയും പറഞ്ഞതു പ്രകൃതിക്കുള്ള പ്രാധാന്യത്തെ അറിയാൻ വേണ്ടിയാണ് 
 

എവിടെ ജനിക്കുന്നു വളരുന്നു സഞ്ചരിക്കുന്നു ഏതൊരിടത്തിൽ അവസാനിക്കുന്നു . ആ സ്ഥലങ്ങളിൽ എല്ലാം തന്നെ എന്നെ സ്വീകരിച്ച പ്രകൃതിയെ അനുഭവിക്കാൻ സാധിച്ചിട്ടുള്ളവർക്കാണ് യദാർത്ഥ അത്മീയ രഥം നീക്കാൻ സാധിചിട്ടുള്ളൂ . ചിലപ്പോഴെങ്കിലും നമ്മൾ ചിന്തിക്കാറില്ലേ എവിടെയൊ ഇരുന്ന ഞാൻ എങ്ങിനെ ഇവിടെത്തി എന്ന് . 

ഭക്തരുടെ തീർത്ഥാടനവും , സംന്യാസിയുടെ ദേശാടനവും , യോഗിയുടെ അവദൂതവും , അഘോരികളുടെ ഭിക്ഷാടനവും , ചണ്ടാളന്റെ ഗമനവും , സിദ്ധരുടെ ശിവൻ നടപ്പും , നാഥന്റെ ആനന്ദ പോക്കുമെല്ലാം .. അസ്തിത്വത്തെ അറിഞ്ഞുള്ള  പോക്കാണ് . ഒരിടത്തു പ്രകൃതി അവരവരുടെ നിയതിക്കനുസരിച്ചു സാക്ഷാത് അനുഭവം വച്ചിട്ടുണ്ടാകും . അതു രഹസ്യാതി രഹസ്യവും പരാനന്ദ ഘനവുമായിരിക്കും എല്ലാവർക്കും എല്ലായിടവും സിദ്ധമാകണം 
എന്നില്ല പക്ഷേ ചില ഇടങ്ങൾ കൂടുതൽ സിദ്ധികൾ ഘനീഭൂതമാക്കി വച്ചിരിക്കും . 

ഹിമാലയം 
മുതൽ ചിലപ്പോൾ നിങ്ങളുടെ അടുത്തുള്ള കാവോ കാടോ ആയിരിക്കാം നിങ്ങൾക്ക് പ്രകൃതി നല്കിയിട്ടുണ്ടാവുക ..

ചതുരഗിരി മല 18 സിദ്ധന്മാർ അടക്കം .  അനേകം സിദ്ധന്മാർ ഇന്നും പ്രകാശമായി കാറ്റായി സസ്യമായി മൃഗമായി പക്ഷിയായി വസിക്കുന്ന ഇടം ആണു ചതുരഗിരി മല . ഒരുപകഷേ ഒരുപാടെഴുതിയാൽ അതിൽ ഭ്രമിച്ചു ചതുരഗിരിയും മറ്റൊരു ഉത്തര്ഖണ്ടാക്കണോ എന്നു സംശയമില്ലാതില്ല ......

രുദ്രകോടീശ്വര മലയാണത് കണക്കില്ലാത്ത വണ്ണം . പ്രകൃതിയിൽ ലയിക്കാൻ ഹിമാലയം തേടിയെത്തും പോലെ സിദ്ധർകളും  യോഗികളും രഹസ്യമായി കഴിയുന്ന ചതുരഗിരിയുടെ മഹത്വം അതു സിദ്ധർമല ആണെന്നുള്ളതാണ് . കല്ലിൽ പോലും സിദ്ധർ വംശം വാഴുമിടം . മഹാലിംഗം സ്ഥാണുവിന്റെ രസാംശം കൊണ്ടു സ്വയംഭൂ ആകണമെങ്കിൽ പ്രകൃതിയിവിടെ രഹസ്യ കലവറ നിറച്ചിരിക്കുന്നു . ക്ഷേത്രങ്ങൾ പലതും പിന്നീടു വന്നവയെങ്കിലും മൂലത്തിൽ ഒരോ കല്ലിലും പടവിലും  സിദ്ധന്മാരുടെ മർമ്മങ്ങൾ അവരുപാസിച്ചു നേടിയ സിദ്ധികൾ എല്ലാം ഉറങ്ങിയുണരുന്നുണ്ട് . ഇവിടെയുള്ള ചില കല്ലുകൾ പാറകൾ മറ്റൊരിടത്തും കാണാത്തതത്രെ . ചതുരഗിരിയിലെ പാറകൾ സംസാരിക്കുമത്രേ... സിദ്ധർമൊഴിയിൽ മരുന്നു കൂട്ടങ്ങളുടെ മർമ്മ വിദ്യകൾ തേടുന്നവർ പാറയിലിരുന്നു അതു കേൾക്കാൻ വരും . പൗർണമസിയിൽ ജ്വലിക്കുന്ന ചില അഗ്നിഗോളങ്ങൾ പായുന്നത് കണ്ടവരുണ്ട് . രസക്കൂട്ടു പൊലെയുള്ള നവപാഷാണം , അഗ്നിക്കുഹ എന്നീ വിശേഷപ്പെട്ട ചില മരുന്നുകൾ ഉണ്ടാക്കുമ്പോഴുണ്ടാകുന്ന പ്രകാശമാണത് . അതുപോലെ ചില ശബ്ദങ്ങൾ കേള്ക്കാറുണ്ട് അട്ടഹസിക്കുന്നതും കരയുന്നതുമായൊക്കെ അതൊക്കെ രഹസ്യ സാധകരുടെ ദര്ശന സിദ്ധിയാൽ അവരുണ്ടാക്കുന്ന ശബ്ദങ്ങളാണ് . പ്രകൃതിയിലെ സപ്ത വിധ ഭൂതങ്ങളും( ഭൂതം പ്രേതം പൈശാചം ഗാന്ധർവ്വം യക്ഷം കിന്നരം ചരിതം )ഇവയെല്ലാം ചതുരഗിരിയിൽ എത്തിയാൽ പ്രകൃതിയിലേക്ക് മടങ്ങി പോവുക വഴി സിദ്ധികൾ യോഗ്യമായവർക്കു തനിയെ വന്നുചേരുമെന്നു സാരം . അതുപോലെ സപ്ത ജിഹ്വകൾ സൂക്ഷ്മമായി മഹാലിംഗത്തിൽ കാണാം . അതുകൊണ്ടു തന്നെ സപ്ത പാതാള ലിംഗമാണത് . അതായതു അതിന്റെ മൂലം കണ്ടെത്തുക പ്രയാസം . കണ്ടെത്താത്ത ഒരുപാടു ലിംഗങ്ങൾ ,പ്രതിഷ്ഠകൾ എല്ലാം മറഞ്ഞിരിക്കുന്നു അവിടെ യഥാ സമയം സിദ്ധർകൾ സൂക്ഷമമായി വന്നു പൂജകൾ നടത്തി പോകും .താന്ത്രീക പദ്ധതികളുടെ രഹസ്യ സാധനകളായ കാലസംകർഷിണീ വിദ്യ , രുദ്രകോടീശ്വര സാധന , ഗുഹ സിദ്ധി , നാദ വിദ്യ , നാഡീവിദ്യ  , ശ്രീ വിദ്യ തുടങ്ങി പല പല രഹസ്യ സാധനകലും  സിദ്ധർകൾ ഇന്നും  അനുഷ്ഠിക്കുന്നത് കൊണ്ടും ചതുരഗിരി പ്രത്യക്ഷത്തിൽ രാത്രികളിൽ ഇരുട്ടെങ്കിലും പ്രകാശമാകുന്നത് ചിലർക്കെങ്കിലും കാണുവാനാകും . 

ആഴ്ന്ത ആണ്ടവൻ തിരുപ്പടി ശിലായ്‌  മഹിഴ്ന്ത മഹാലിംഗ നാഥർ . ഏകാംബര സിദ്ധർ അയി വാഴുന്ന ഈ മലയിൽ നിന്നും സിദ്ധത്വം നേടിയവർ . ദേഹം വെടിഞ്ഞാലും ഇവിടെ വന്നു സൂക്ഷ്മരൂപികളായി വാഴുന്നു.
സിദ്ധന്മാർക്കും ആദി നാഥ  മത്സ്യേന്ദ്രാ നാഥ നായ സാക്ഷാത് മഹാദേവന്റെ ത്രിപുടിയുടെ രേണുക്കൾ അഥവാ ഭസ്മ ധൂളികൾ വീണ മൂന്നിടങ്ങൾ  പറയും പ്രകാരം . അമരലിംഗം മഹാലിംഗം സ്ഥാണു ലിംഗം  ഇതിലെ മഹാലിംഗം ചതുരഗിരി ആണെന്നുള്ളതിനു പല മാനങ്ങളും കാണാവുന്നതാണ് . എങ്കിലും വ്യക്തമായ രേഖകൾ ഇല്ലാത്തതിനാൽ മഹാലിംഗം അയി മധുര സുന്ദരേശ്വരനെ ഗണിച്ചു വരുന്നു . ചതുരഗിരിയുടെ മലനിരകളിൽ അപ്രത്യക്ഷമായ ശൈവ ഗോത്ര സംസ്‌കൃതിയുടെ തിരുശേഷിപ്പുകൾ എന്ന വണ്ണം പല കാലഹരണപ്പെട്ട സമുദായങ്ങളും വായ്മൊഴി ചൊല്ലുകളും ഇന്നും നിലവിലുണ്ട് . സോമായതീശ്വരർ എന്ന താന്ത്രികമതാ വലംബികൾ ചതുരഗിരിയെ ചുറ്റിപ്പറ്റി നിന്നവരെന്നു അനുമാനിക്കത്തക്ക വിധത്തിൽ ഉളള ചില രേഖകളും ഉണ്ടു . തൈക്കാട്ടു അയ്യാ സ്വാമികളും തിരുച്ചിറഗുരു പിള്ളയാറപ്പൻ  സ്വാമികളുമെല്ലാം സോമ വിദ്യയെ ചെയ്തതും "ഗുരുഗുഹ" തപസ്സു ചെയ്തതും ആയി പറയപ്പെടുന്ന സിദ്ധർ മല ചതുരഗിരി തന്നെയാവണം . അമാവാസിയിലെ ചില ആചാരങ്ങളും പൗർണ്ണമസിയോട് അനുബന്ധിച്ചുള്ള ദര്ശന മുറകളും സോമ സൈദ്ധാന്തികം ആയതുകൊണ്ട് മാത്രമല്ല . സിദ്ധന്മാരുടെ എല്ലാവിധ മുറകളും 
ചന്ദ്ര നാഡീ പ്രകാരം അയിരുന്നു എന്നതിനു മർമ്മ വിദ്യയും നാഡീ വിദ്യയും ഉദാഹരണമാണ് . ചതുരഗിരി മല നിരകളുടെ രഹസ്യമാനങ്ങൾ 
ഗുരു ഘോരഖ് നാഥ സമ്പ്രദായ പ്രകാരം പരിച്ഛിന്നമാണ് അഥവാ ശരീരത്തിലെ പ്രധാന നാഡീ ഞരമ്പുകളുടെ സന്ധിസ്ഥാന സംബന്ധം പ്രകൃതിയുമായി ഇണചേർത്തു വച്ചിരിക്കുന്നതായി കാണാം ശ്രീ വിദ്യയിൽ 18 മത് കലയെ സ്വീകരിക്കാൻ യോഗ്യനാകുന്നത് ചന്ദ്ര ഭേദി ക്രിയയിലൂടെ യും അതുവഴി മർമ്മങ്ങളിൽ ബന്ധിച്ചുമാണ് (ഇന്നത്തെ അക്യൂ പഞ്ചറൊക്കെ ഒരു വകഭേദം മാത്രം പഴയ വീഞ്ഞിന്റെ പുതിയ പതിപ്പ് പുതിയ ലേബലിൽ പുതിയ കുപ്പിയിൽ മാർക്കറ്റ് ചെയ്യുന്ന പോലെ ഒരു തരിപ്പൊക്കെ ഉണ്ടാവും അത്രയേ ഉണ്ടാവൂ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട ) 

നടനം മഹാദേവന് 3 ഉണ്ടു       
യോഗം, ഭവ്യം , ലയം, 
 ഇതു മുന്നും സംഭവിക്കുന്നത് 3 കാലത്തിലാണ് ഇതിനു നാഡി 3 
യോഗം മൂർദ്ധാവിലും 
ഭവ്യം ഹൃദയത്തിലും 
ലയം നാഭിയിലും 

പൊക്കിൾ കൊടിയിലാണ് ലയം ഉണ്ടാവേണ്ടത് അവിടെയാണു ആരംഭം . പൊക്കിൾകൊടി  സംബന്ധമാണ്  കാലിന്റെ തള്ളവിരൽ വരെയും മൂര്ധാവിന്റെ അവസാന കശേരു ആയ യാമികാ മാര്ഗ്ഗം വരെ അതിന്റെ സുതരാം മാർഗ്ഗമത്രെ 
 കാലില് മോതിരം  അണിയുന്നത് അതു  സിദ്ധയോഗ പാരമ്പര്യത്തിലാണ് . 
ചതുരഗിരി ജ്ഞാനം എങ്കിലും ക്രിയാ ഭാഗം സിദ്ധപാരമ്പര്യത്തിൽ ലയിച്ചു കിടക്കുകയാണ് .അതിനി അറിവുള്ള മഹത്തുക്കൾ ഉണർത്തട്ടെ അതോടൊപ്പം വിന്ധ്യാചലവും  കർണാടകവും ലോകം ഇനി എത്രയൊ കാണാനിരിക്കുന്നു . മംഗലാപുരം to ബെംഗളൂരു ശ്രദ്ധിച്ചിട്ടുണ്ട് എങ്കിലറിയാം പ്രകൃതി അറിവു തന്നിട്ടുണ്ട് പലതും നമ്മൾ നശിപ്പിക്കുന്നു . ജാർഖണ്ഡും ചിറാപുഞ്ചിയും ചമ്പൽക്കാടും എന്നു വേണ്ട പേരുകേട്ട ഷെർവാലിയും എല്ലാം നമുക്കന്യമാകാതിരിക്കട്ടെ .

തെന്മലയും, ശബരിമലയും, പൂപ്പാറയും,മൂന്നാറും  വാൽപ്പാറയും ശീർവാനിയും വയനാടും ഒക്കെ തന്നെ . ദൂരങ്ങൾ അകലങ്ങൾ ആകാത്ത ഈ കാലത്ത് നമുക്ക് കാണാൻ സാധിക്കട്ടെ . കൂടുതലൊന്നും കിട്ടിയില്ലെങ്കിലും പ്രകൃതി നമുക്കൊരുക്കി വച്ചതു കാണാൻ മറന്നു പോകാതിരിക്കട്ടെ 

ഓം നമഃ ശിവായ