Followers(ഭഗവാന്‍റെ ഭക്തര്‍ )

Monday, January 6, 2020

നന്നായി ഉറങ്ങാനുള്ള രഹസ്യമന്ത്രം-ശിവസങ്കല്‍പ്പ സൂക്തം

*നന്നായി ഉറങ്ങാനുള്ള രഹസ്യമന്ത്രം*

=========================

.

*ശിവസങ്കല്‍പ്പ സൂക്തമെന്നാണ് ഇതറിയപ്പെടുന്നത്. രാത്രി ഉറങ്ങാന്‍ കിടക്കും മുമ്പ് മനസ്സിലെ ആശയക്കുഴപ്പങ്ങള്‍ മാറ്റുന്നതിനും ദുസ്വപ്‌നങ്ങള്‍ കാണുന്നത് ഒഴിവാക്കുന്നതിനും ഈ മന്ത്രങ്ങള്‍ ഉപകരിക്കുമെന്നാണ് പണ്ഡിതമതം. യജുര്‍വേദത്തിലെ 34–ാം അധ്യായത്തിലെ ഒന്നു മുതല്‍ ആറ് വരെയുള്ള മന്ത്രങ്ങളാണ് ശിവസങ്കല്‍പ്പ സൂക്തമെന്ന് അറിയപ്പെടുന്നത്. ഇതിലെ ആദ്യമന്ത്രത്തെക്കുറിച്ചറിയാം*.

*എല്ലാ ജോലിയും കഴിഞ്ഞ് അത്താഴത്തിന് ശേഷം രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചൊല്ലേണ്ടതാണ് ഈ മന്ത്രം*

ഓം യജ്ജാഗ്രതോ ദൂരമുദൈതി ദൈവം
തദു സുപ്തസ്യ തഥൈവൈതി
ദുരംഗമം ജ്യോതിഷാം ജ്യോതിരേകം
തന്മേ മന:
ശിവസങ്കല്‍പ്പമസ്തു

*യാതൊരു സംഗതിയാണോ ഉണര്‍ന്നിരിക്കുമ്പോള്‍ ദൂരെയുള്ള, അങ്ങകലെയുള്ള ബാഹ്യവിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. അതുതന്നെ ഉറങ്ങുമ്പോഴും അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള എന്റെ മനസ്സ്, അത് പ്രകാശങ്ങളുടെ പ്രകാശമുള്ളതാണ്. ആ മനസ്സ് ദിവ്യഗുണയുക്തമായ ഇന്ദ്രിയങ്ങളെപ്പോലും തിളക്കമുള്ളതാക്കുന്നതാണ്, പ്രകാശിപ്പിക്കുന്നതാണ്. ആ മനസ്സ് എപ്പോഴും ശുഭ വിചാരങ്ങളുടേതായി തീരട്ടെ*. 

*മനസ്സിന്റെ ഏകാഗ്രത കൈവരിക്കുന്നതിനുപകരിക്കുന്ന മന്ത്രമാണിത്. ദിവസേന ഇത് സ്വാധ്യായം ചെയ്യുന്നതിലൂടെ ഉറങ്ങുന്നതിന് മുമ്പ് മനസ്സ് കലുഷിതാവസ്ഥയില്‍ നിന്ന് മാറി പക്വത കൈവരിക്കും. ശുഭകാര്യങ്ങള്‍ നിറഞ്ഞതായി മാറും. ആഴത്തിലുള്ള ഉറക്കം ലഭിക്കുന്നതിന് നിങ്ങളെ സഹായിക്കുകയും ചെയ്യും*.

*കാരിക്കോട്ടമ്മ -06-01-20*