Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, April 3, 2020

വേളോർവട്ടം മഹാദേവ ക്ഷേത്രം

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️

*_108 - ശിവാലയങ്ങൾ_* 

 *_ക്ഷേത്രം : 41_* 

*വേളോർവട്ടം മഹാദേവ ക്ഷേത്രം* 

☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ആലപ്പുഴ ജില്ലയിൽ ചേർത്തല ബസ് സ്റ്റാൻഡിൽ നിന്നും രണ്ട് കിലോമീറ്റർ പോയാൽ ക്ഷേത്രത്തിലെത്താം.

രണ്ടു ശ്രീകോവിലുകൾ ഉണ്ട്. രണ്ടും ശിവപ്രതിഷ്ഠ തന്നെയാണ്. ഒന്ന് തെക്കനപ്പൻ; രണ്ട് വടക്കനപ്പൻ. തെക്കനപ്പൻ കിരാതമൂർത്തി സങ്കൽപ്പത്തിലാണ്. സ്വയംഭൂവായി വാണരുളുന്നു. വടക്കനപ്പൻ മഹാദേവനായി ശോഭിക്കുന്നു; വട്ട ശ്രീകോവിലിൽ; തെക്കൻ ചതുര ശ്രീകോവിലും. രണ്ടും കിഴക്കോട്ട് ദർശനം. രണ്ടു ശ്രീകോവിലിനുമുന്നിലും ധ്വജമുണ്ട്. ഉത്സവം കുംഭമാസത്തിലാണ്. വാവ് ആറാട്ടായി എട്ട് ദിവസം ഗംഭീരമായി ഉത്സവം കൊണ്ടാടുന്നു. തന്ത്രം മോനാട് മനയിലേക്കാണ്. മൂന്നു ശീവേലിയും അഞ്ചു പൂജയും ചിട്ടയായി നടക്കുന്നു.

ക്ഷേത്രം പണ്ട് എളങ്ങല്ലൂർ സ്വരൂപത്തിന്റെതായിരുന്നുപത്തൊൻപതാം ശതകത്തിന്റെ ആരംഭം വരെ ഇടപ്പള്ളി സ്വതന്ത്രപദവി ഉണ്ടായിരുന്നു. 1820 ൽ ഇംഗ്ലീഷുകാർ ഇടപ്പള്ളി കൊച്ചിരാജാവിന് നൽകി. അത് ഇടപ്പള്ളി തമ്പുരാന് ഇഷ്ടപ്പെട്ടില്ല. ഉടനെ അത് തിരുവിതാംകൂറിൽ ലയിച്ചു. എന്നാൽ സ്വതന്ത്രപദവി നഷ്ടപ്പെട്ടപ്പോൾ ക്ഷേത്രഭരണം ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് നൽകി. ഇപ്പോൾ ഊരായ്മ ദേവസ്വം ബോർഡ് ഭരണം നിർവഹിക്കുന്നു. ആഴ്വാഞ്ചേരി തമ്പ്രാക്കൾക്ക് വൈക്കത്ത് ദർശനം മുടങ്ങിയപ്പോൾ പരമശിവൻ സ്വയംഭൂവായി യാഗാഗ്നിയിൽ അവതരിച്ച് ദർശനം നൽകിയെന്നാണ് ഐതീഹ്യം. അതാണ് തെക്കനപ്പൻ.

സർവ്വ ദോഷ പരിഹാരത്തിന് ക്ഷേത്രത്തിൽ വഴിപാടുകൾ കഴിച്ചാൽ മതിയെന്ന് വിശ്വസിക്കപ്പെടുന്നു. ഉപദേവതകൾ ചുറ്റിനകത്ത് ശാസ്താവ്, ഗണപതി, വിഷ്ണു, എന്നിവരും പുറത്ത് നാഗയക്ഷി, രക്ഷസ്സ്, അറുകൊല എന്നിവരും ആകുന്നു.

🙏🙏🙏🙏🙏🙏🙏🙏🙏🙏🙏