Followers(ഭഗവാന്‍റെ ഭക്തര്‍ )

Tuesday, September 8, 2020

ഗണേശനും ലോഭാസുരനും

*🔱🔥ഗണേശനും ലോഭാസുരനും🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു. 

ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം. 

ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്. 

ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍. 

ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന  ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ. 

കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം. 

എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ. 

ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി. 

കൊടും വനത്തില്‍  ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു. 

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച്  ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു. 

 ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു. 

ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം. 

എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍. 

ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു. 

ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ  മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.

ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു. 

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ*

*ഒരു പഞ്ചാക്ഷര മാഹാത്മ്യകഥ*

🙏🕉️🙏

കാശിരാജ്യം ഭരിച്ചിരുന്ന രാജാവിന്റെ മകളായിരുന്നു കലാവതി. കുട്ടിക്കാലം മുതൽക്കേ കലാവതി മഹാ ഭക്തയായിരുന്നു. നിത്യവും അവള്‍ തോട്ടത്തില്‍ പോയി പൂക്കൾ പറിച്ചു കൊണ്ടുവന്ന് മാല കെട്ടി ശിവന് ചാര്‍ത്തി പൂജ നടത്തിയിരുന്നു.

അവളൊരിക്കല്‍ ഗാര്‍ഗമുനിയെ കാണുവാനിടയായി. അവള്‍ മുനിയേ വണങ്ങി. ഭക്തയായ അവളില്‍ സന്തോഷം തോന്നിയ മുനി അവള്‍ക്ക് പല കഥകളും പറഞ്ഞു കൊടുത്തു. ഒരിക്കല്‍ അദ്ദേഹം ചോദിച്ചു. മകളേ കലാവതി, പരമഭക്തയായ നീ എന്നെപ്പോലും ഈശ്വരനു തുല്യം കണക്കാക്കുന്നു. എന്തുവരമാണ് നിനക്കു ഞാന്‍ നള്‍കേണ്ടത്?

മുനിയുടേ ചോദ്യം കേട്ട കലാവതി പറഞ്ഞു മഹാമുനേ, എന്റെ എല്ലാ പാപങ്ങളും തീര്‍ത്ത് എന്നെ ഒരു പുണ്യവതിയാക്കുക അതു മാത്രമാണ് എന്റെ ആഗ്രഹം.

നീ ഇന്നുമുതല്‍ ശിവായ നമഃ എന്ന പഞ്ചാക്ഷരമന്ത്രം ജപിക്കുക. നിന്റെ എല്ലാ പാപങ്ങളും നിന്നെ വിട്ടകലും. 

മുനിയുടെ നിര്‍ദേശപ്രകാരം കലാവതി അദ്ദേഹത്തെ നമസ്കരിച്ച്  ആശ്രമത്തില്‍ നിന്നു മടങ്ങി.

ഗാര്‍ഗമുനിയുടെ ഉപദേശപ്രകാരം കലാവതി എകാന്തമായ ഒരുപ്രദേശത്തു ചെന്നിരുന്ന് ശിവായ നമഃ എന്ന ശൈവ പഞ്ചാക്ഷര മന്ത്രം ജപിച്ചുകോണ്ടു കാലങ്ങള്‍ തള്ളിനീക്കി. 

പുണ്യവതിയായ അവളുടെ ഭക്തിയില്‍ സന്തുഷ്ടനായ മഹേശ്വരന്‍ അവളെ എല്ലാ പാപങ്ങളില്‍നിന്നും മോചിപിച്ചു.

കാലം അവളില്‍ പല മാറ്റങ്ങളും വരുത്തി. ഇതിനകം കലാവതി വളര്‍ന്ന് അതിസുന്ദരിയായ ഒരു യുവതിയായി മാറിയിരുന്നു. കാശിരാജന്‍ അവളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചു. അതിനായി യോജ്യനായ ഒരു വരനെ കണ്ടെത്തി .

ദശാര്‍ഹന്‍ എന്നൊരു രാജാവായിരുന്നു ആ സമയത്ത് മധുര ഭരിച്ചിരുന്നത്. അയാള്‍ എല്ലാം കൊണ്ടും കലാവതിക്കു യോജ്യനാണെന്നു തോന്നിയ മന്ത്രി ആ വിവരം കാശിരാജാവിനെ ധരിപിച്ചു. 

മന്ത്രിയുടെ നിര്‍ദേശപ്രകാരം ദശാര്‍ഹനെ കലാവതിക്ക് വിവാഹം കഴിച്ചുകൊടുക്കാന്‍ കാശിരാജന്‍ തിരുമാനിച്ചു. അവരുടെ വിവാഹം നിശ്ചയിച്ചു. 

പല രാജ്യങ്ങളില്‍നിന്നുള്ള രാജാക്കന്മാരും ആ മംഗളകര്‍മത്തില്‍ പങ്കെടൂക്കാനെത്തി. ശുഭമുഹുര്‍ത്തമായപ്പോള്‍ കലാവതി ദശാര്‍ഹ രാജാവിന്റെ കഴുത്തില്‍ വരണമാല്യം ചാര്‍ത്തി. 

ആ വധൂവരന്മാരുടെ സമ്മേളനം അവിടെ കൂടിയിരുന്ന സകലര്‍ക്കും ആനന്ദമുളവാക്കി.

ദശാര്‍ഹന്‍ രാജകുമാരിക്ക് യോജിച്ചവരന്‍ തന്നെ എന്നു ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ അയ്യോ ഇത് വലിയ ചതിയായിപ്പോയി. 

പുണ്യവതിയായ കലാവതിക്ക് ദശാര്‍ഹന്‍ യോജിച്ചവരനല്ലാ എന്ന് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു. വിവാഹ ശേഷം കലാവതിയെയും കൊണ്ട് മധുരയിലേക്കു മടങ്ങിയ ദശാര്‍ഹന്‍ ആദ്യരാത്രിയില്‍ അതീവ ആവേശത്തോടെ അവളുടെ സമീപമെത്തി. ഒന്നൂതൊടാന്‍ ശ്രമിച്ചതും ഞെട്ടിപിന്മാറി.

അയ്യോ, എന്റെ ദേഹമാസകലം ചുട്ടുപൊള്ളൂന്നു. ഇതെന്തുമായമാണ്? എന്നു പറഞുകൊണ്ട് രാജാവ് ഭയവിഹ്വലനായി നിന്നു. 

അതു കണ്ട് കലാവതി ഞെട്ടിത്തരിച്ചെങ്കിലും ശിവാനുഗ്രഹത്താല്‍ പെട്ടന്ന് അവള്‍ക്കുണ്ടായ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ അവളിപ്രകാരം പറഞ്ഞു. 

നാഥാ! അങ്ങ് ധാരാളം പാപം ചെയ്തിട്ടുള്ള ആളാണ്. അതാണ് എന്നെ തൊടാന് ശ്രമിച്ചപ്പോള്‍ അങ്ങയുടെ ദേഹം ചുട്ടുപൊള്ളാന്‍ കാരണം.

ലജ്ജയും ദുഃഖവുംകൊണ്ട് തല താഴ്ത്തി നില്‍ക്കുന്ന ഭര്‍ത്താവിനേ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി തുടര്‍ന്നു പഞ്ചാക്ഷര മന്ത്രം ജപിച്ചു പുണ്യവതിയായ എന്നെ പാപികള്‍ തൊടാന്‍ പാടില്ല. അങ്ങ് എന്തു പാപമാണ് ചെയ്തിട്ടുള്ളത്?

പ്രിയേ, നീ പറഞ്ഞതു ശരിയാണ്. ഞാന്‍ മഹാപാപിയാണ്. എന്റെ പ്രജകളെ ഞാന്‍ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അവരോട് വളരെ ക്രുരമായാണ് ഞാന്‍ പെരുമാറിയിട്ടുള്ളത്. 

പ്രജകളുടെക്ഷേമം നോക്കാതെ ഞാന്‍ ഭരണം നടത്തിയതിന്റെ ഫലമായിട്ടാണ് ഇങ്ങനെയെല്ലാം വന്നുപെട്ടത്. 

സ്വപതിയെ ആശ്വസിപ്പിച്ചുകൊണ്ട് കലാവതി പറഞ്ഞു അങ്ങ് ഒന്നുകൊണ്ടും വിഷമിക്കേണ്ടതില്ല. തെറ്റു ചെയ്തെങ്കില്‍ അതിനു പ്രായശ്ചിത്തവുമുണ്ട്. നാളേത്തന്നെ നമുക്ക് ഗാര്‍ഗമുനിയുടെ ആശ്രമത്തിലേക്കുപോകാം. അദ്ദേഹം എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കാതിരിക്കില്ല.

അടുത്ത ദിവസം തന്നെ ദശാര്‍ഹനെയൂം കൂട്ടി കലാവതി ഗാര്‍ഗമുനിയുടെ ആശ്രമത്തിലെത്തി. കലാവതി മുനിയെ കണ്ട് നമസ്കരിച്ചു.. ഭര്‍തൃസമേതയായി തന്റെ മുന്‍പില്‍ നില്ക്കുന്ന കലാവതിയെ കണ്ട് അത്യാഹ്ലാദ പരവശനായ മുനി ചോദിച്ചുഃ മകളെ, നാം സന്തുഷ്ടനായിരിക്കുന്നു. 

പക്ഷേ നിന്റെയുള്ളില്‍ എന്തോ ദുഃഖംഅലതല്ലുന്നുണ്ടല്ലോ

രാജാവേ, അങ്ങയുടെ മുഖവും മ്ലാനമായിരിക്കുന്നതിന്റെ കാരണമെന്താണ്?

മുനിയുടെ ചോദ്യം കേട്ട ഉടനെ ദശാര്‍ഹന്‍ പൊട്ടികരഞ്ഞുകൊണ്ട് ആ പാദങ്ങളില്‍ വീണു നമസ്കരിച്ച് തന്റെ പാപങ്ങളെല്ലാം അദ്ദേഹത്തോട് ഏറ്റു പറഞ്ഞു .

മുനി രാജാവിനെ ആശ്വസിപ്പിച്ചു. കുറച്ചു നാള്‍ ദശാര്‍ഹനും കലാവതിയും അവിടെ താമസിച്ചു കൊണ്ട് ഗാര്‍ഗമുനി ഉപദേശിച്ച പോലെ ശിവപൂജകള്‍ നടത്തിയും സദാ പഞ്ചാക്ഷര മന്ത്രം ജപിച്ചും കഴിഞ്ഞു..

അങ്ങനെയിരിക്കെ ഒരു ദിവസം മുനി രാജാവിനെ വിളിച്ചു പറഞ്ഞു.

ഹേ രാജന്‍, അങ്ങയുടെ പാപങ്ങളൊക്കെ ഒഴിഞ്ഞുപോകാനുള്ള പൂജകളെല്ലാം ഇതിനകം അങ്ങ് ചെയ്തുകഴിഞ്ഞു. ഇനി കാളിന്ദീനദിയില്‍ ചെന്ന് മുങ്ങി കുളിക്കുക. 

അതോടെ എല്ലാപാപങ്ങളും അങ്ങയെ വിട്ടുമാറി പുണ്യവാനായിത്തീരും. 

മഹര്‍ഷിയുടെ അനുഗ്രഹം ലഭിച്ച ദശാര്‍ഹന്‍ അദ്ദേഹത്തിനു നന്ദി പറഞ്ഞുകൊണ്ട് ആശ്രമത്തില്‍നിന്നുഃ യാത്ര തിരിച്ചു...

നടന്നു നടന്ന് അവര്‍ കാളിന്ദീ തീരത്തെത്തിയപ്പോള്‍ കലാവതി പറഞ്ഞു.

പ്രാണനാഥാ, അങ്ങ് മനസ്സുരുകി ശിവഭഗവാനെ  പ്രാര്‍ത്ഥിച്ചു കൊണ്ട് ഈ കാളിന്ദീ നദിയില്‍ ഇറങ്ങി മുങ്ങുക.

കാളിന്ദീ നദിയില്‍ മുങ്ങിയ ദശാര്‍ഹന് എന്തെന്നില്ലാത്ത സുഖം തോന്നി അദ്ദേഹത്തിന്റെ ശരീരത്തില്‍നിന്നു കുറെ കാക്കകള്‍ പറന്നുപോകുന്നത് കണ്ട കലാവതിപറഞ്ഞു. നാഥാ അതാനോക്കു കുറെ കറുത്ത പക്ഷികള്‍ അങ്ങയുടെ ശരീരത്തില്‍നിന്നു പറന്നുപോകുന്നത് കണ്ടില്ലേ?

അതേ, ഞാന്‍ കണ്ടു. അവ എന്റെ പാപങ്ങളായിരുന്നു. എല്ലാം ഇപ്പോള്‍ എന്നെ വിട്ടുപോയി. കാക്കകളുടെ രൂപത്തില്‍ പുറത്തുവന്ന പക്ഷികള്‍ എന്റെ പാപങ്ങളാണ്..

എല്ലാം മഹാദേവനായ ശ്രീ പരമേശ്വരന്റെ അനുഗ്രഹമാണ് പ്രഭോ.

പഞ്ചാക്ഷര മന്ത്രത്തിന്റെ ശക്തി ഒന്നുകൊണ്ടുമാത്രമാണ് അങ്ങയുടെ പാപം വിട്ടുമാറിയത് എന്ന് കലാവതി പറഞ്ഞു..

ഗാര്‍ഗമുനിയെ ഒരിക്കല്‍കൂടി ചെന്ന് കണ്ട് വണങ്ങി ഇരുവരും സന്തുഷ്ടരായി കൊട്ടാരത്തിലേക്ക് മടങ്ങി. 

 അന്നു മുതല്‍ ദശാര്‍ഹന്‍ ഉത്തമനായ ഒരു രാജാവായി വളരെ കാലം കലാവതിയോടൊപ്പം രാജ്യം ഭരിച്ചുവന്നു.

മന്ത്രജപം കൊണ്ട് ജഗദീശ്വരന്‍ വേഗം പ്രസാദിക്കും.. അങ്ങനെയുള്ള മന്ത്രങ്ങളില്‍ ശ്രേഷ്ഠം പഞ്ചാക്ഷരമാണ്.

പഞ്ചാക്ഷര മന്ത്രംകൊണ്ട് ജപയജ്ഞം നടത്തുന്ന ശ്രേഷ്ഠ ക്ഷേത്രങ്ങളാണ് ഹരിദ്വാര്‍, കാശി, പ്രയാഗ, രാമേശ്വം, ഗോകര്‍ണ, കാളഹസ്തി, കുംഭകോണം,  മഹാകാളക്ഷേത്രം, ചിദംബരം , ദക്ഷിണകൈലാസം എന്നു വിശേഷിപ്പിക്കുന്ന വൈക്കം മഹാദേവ ക്ഷേത്രം. 

🕉️🙏🕉️🙏🕉️🙏🕉️

ഗണേശനും ലോഭാസുരനും

*🔱🔥ഗണേശനും ലോഭാസുരനും🔥🔱*
🏮ॐ═══卐★●°●ॐ●°★卐═══ॐ🏮
*[⒣⒤⒩⒟⒰ ⒲⒜⒴ ⒪⒡ ⒧⒤⒡⒠]*

ശ്രീകൈലാസത്തില്‍ ഭഗവാനെ കാണാനെത്തിയ വൈശ്രവണന്‍ കണ്ണും തള്ളി നിന്നു പോയി. അത്രഭയാനകമായിരുന്നു ആ കാഴ്ച. സാക്ഷാല്‍ പരാശക്തി ദേവിയെ കണ്ടത് അവിചാരിതമായിട്ടായിരുന്നു. 

ഗൗരിയെ മഹാകാളിയായാണ് കണ്ടത്. അനേകം തലകളും കൈകളും തുറിച്ച കണ്ണുകളും നീണ്ട നാവുകളും എല്ലാം കൂടി ആകെ ഭയാനകം. 

ഭയാശങ്കകളോടെയാണ് വൈശ്രവണന്‍ ഒരടി പിന്നോട്ട് മാറിയത്. 

ചങ്കിനകത്ത് വല്ലാത്ത പെടപെടപ്പായിരുന്നു. ഇടിവെട്ടു കൊണ്ടതു പോലെയായി. ആ ചങ്കിടിപ്പിന്റെ പ്രത്യാഘാതമായി അവിടെ ഒരു അസുരജന്മം സംജാതമായി. ലോഭാസുരന്‍. 

ജനിച്ച ഉടന്‍ ആജാനബാഹുവായി വളര്‍ന്ന  ലോഭാസുരനോട് വൈശ്രവണന് ദേഷ്യമോ ഈര്‍ഷ്യയോ വാല്‍സല്യമോ എന്ന് വ്യക്തമായി പറയാനാവാത്ത അവസ്ഥ. 

കലുഷിതമായ ഒരു ഭാവം. തനിക്ക് ആശ്രയ സങ്കേതം ഏതെന്നറിയാനുള്ള ആശങ്കയായിരുന്നു ലോഭാസുരന്റെ മുഖത്ത്. എവിടേക്കു പോണമെന്നറിയാതെ ഒരു വിഷമം. 

എന്തു പറയണമെന്നറിയാതെ വൈശ്രവണന്‍ പകച്ചു നിന്നു. തന്നോളമെത്തിയാല്‍ താനെന്നു വിളിക്കണമെന്നാണ് പ്രമാണം. ഇപ്പോള്‍ എന്നേക്കാള്‍ വലുതായി നില്‍ക്കുന്ന ഈ അസുരനോട് ഞാനെന്തു പറയാനാണ്. അസുരന്മാര്‍ക്കെപ്പോഴും ഉപദേശം കൊടുക്കുന്നത് ശുക്രാചാര്യരാണല്ലോ. 

ശുക്രാചാര്യരോട് പോയി ചോദിക്കട്ടെ. ആത്മഗതം പോലെയാണ് പറഞ്ഞതെങ്കിലും അല്‍പം ഉറക്കെയായിപ്പോയി. ലോഭാസുരന്‍ അതുകേട്ടു. ഉടന്‍ തന്നെ ശുക്രാചാര്യരെ തേടിപ്പോയി. 

കൊടും വനത്തില്‍  ചെന്ന് ശ്രീപരമേശ്വനെ ധ്യാനിച്ച് കഠിന തപസ്സാചരിക്കാന്‍ ശുക്രാചര്യര്‍ ലോഭാസുരനെ ഉപദേശിച്ചു. 

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച്  ലോഭാസുരന്‍ തപസ്സനുഷ്ഠിച്ചു. ശ്രീപരമേശ്വരനില്‍ നിന്ന് വരവും സമ്പാദിച്ചു. 

 ശക്തി സംഭരിച്ച ലോഭാസുരന്‍ മൂന്നു ലോകവും കാല്‍ക്കീഴില്‍ ഒതുക്കി. ദേവന്മാര്‍ ലോഭാസുരനു മുമ്പില്‍ പരാജയപ്പെട്ടു. 

ലോഭാസുരന്റെ അഹന്ത വീണ്ടും വീണ്ടും വര്‍ധിച്ചു. ഇനി ആരെയാണ് കീഴടക്കാനുള്ളത്. തനിക്ക് വരം തന്ന ഭഗവാന്‍ ശ്രീപരമേശ്വരനാകട്ടെ ഇനി അടുത്ത ഇര. ശ്രീപരമേശ്വരനെ യുദ്ധത്തില്‍ കീഴടക്കണം. 

എന്നാല്‍ ഭഗവാനെ തോന്നും പോലെ എപ്പോഴും കാണാനാവില്ലല്ലോ. അതിന് പ്രത്യേകം ഭക്തിയും അനുഗ്രഹവും തന്നെ വേണമല്ലോ. ലോഭാസുരന്‍ കൈലാസാദ്രി വരെ അന്വേഷിച്ചിട്ടും ഭഗവാനെ കണ്ടെത്താനായില്ല. അഹങ്കാരം കൊണ്ട് കണ്ടെത്താവുന്ന ശക്തി വിശേഷമല്ല ഭഗവാന്‍. 

ലോഭാസുരന്റെ കുടില തന്ത്രങ്ങളോട് പോരാടാനായി ശ്രീഗണേശനെന്ന ഗജാനനാവതാരത്തെ ആരാധിക്കാന്‍ ദേവന്മാരോട് ശ്രീമഹാവിഷ്ണു ഉപദേശിച്ചു. 

ദേവന്മാരുടെ ആരാധന സ്വീകരിച്ച ഗജമുഖന്‍ അവരെ സമാധാനിപ്പിച്ചു. ശ്രീഗണേശന്റെ അഭിപ്രായപ്രകാരം ലോഭാസുരന്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയപ്പോള്‍ അല്‍പം ഭയപ്പാടു ബാധിച്ചു. സഹായത്തിനായി ഗുരു ശുക്രാചാര്യരുടെ  മുന്നിലെത്തിയപ്പോള്‍ കീഴടങ്ങാനാണ് ഗുരു നിര്‍ദേശിച്ചത്.

ഗുരു നിര്‍ദേശം മാനിച്ച് ശ്രീഗണേശനു മുന്നില്‍ ലോഭാസുരന്‍ കീഴടങ്ങി. തെറ്റുകള്‍ തിരുത്തിയ അസുരനോട് ശ്രീഗണേശന്‍ ക്ഷമിച്ചു. 

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿═══❁★☬ॐ☬★❁═══✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*
*ആത്മീയതയുടെ പാതയിൽ മഹത്തായ അറിവ്‌  പകർന്ന് നൽകിയവരോടുള്ള  കടപ്പാട്  വിനയപൂര്‍വ്വം സ്മരിക്കുന്നു...👣🙏*
✿❁══❁★☬ॐ☬★❁══❁✿
  ✍*H͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚N͚͚͚͚͚͚͚͚͚͚͚͚͚͚͚D͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚ W͚͚͚͚͚͚͚͚͚͚͚A͚͚͚͚͚͚͚͚͚͚Y͚͚͚͚͚͚͚͚͚ O͚͚͚͚͚͚͚F͚͚͚͚͚͚ L͚͚͚͚I͚͚͚F͚͚E͚*©

       ║▌█║▌█║▌█|█║█║

   *ഹിന്ദു ജീവിതശൈലി* ✍©
✿❁══❁★🔥🚩🔥★❁══❁✿

പള്ളികൊണ്ടേശ്വർ ക്ഷേത്രം...

ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ ഏക ക്ഷേത്രം 
പള്ളികൊണ്ടേശ്വർ ക്ഷേത്രം...

പള്ളികൊണ്ടേശ്വർ ക്ഷേത്രം ഇന്ത്യയിലെ ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് ചിറ്റൂർ ജില്ലയിൽ സുരുട്ടുപള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ശിവക്ഷേത്രമാണിത്.സർവ്വ മംഗളാംബികയായ പാർവ്വതിയുടെ മടിയിൽ തലവച്ചുറങ്ങുന്ന പള്ളികൊണ്ടേശ്വരനായ ശിവനെയാണ് ഇവിടെ കാണാൻ കഴിയുന്നത്.ലോകത്ത് ശിവൻ ശയനം ചെയ്യുന്ന രീതിയിൽ പ്രതിഷ്ഠയുള്ള ഏക ക്ഷേത്രമാണിത്.അപര രാമേശ്വരം എന്നും ഈ ക്ഷേത്രത്തെ അറിയപ്പെടുന്നു.രാമേശ്വരം തീർത്ഥാടനത്തിന്റെ അതേ ഫലങ്ങൾ ഇവിടെ നിന്നും ലഭിക്കുമെന്നാണറിയപ്പെടുന്നത്. വിജയനഗര കാലഘട്ടത്തിലാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്നാണ് കരുതപ്പെടുന്നത്. 'ഭോഗശയന ശിവൻ' എന്നാണ് അവർ വിളിച്ചിരുന്നത്. 

ഐതിഹ്യം 

ദേവന്മാരും അസുരന്മാരും ചേർന്ന് പാലാഴിമഥനം നടത്തുന്നതിനിടയിൽ പാലാഴി കടഞ്ഞപ്പോൾ അത്യൂഗ്രമായ ഹാലാഹലം എന്ന വിഷം വമിക്കാൻ തുടങ്ങി. ഹാലാഹലത്തിന്റെ പ്രഭ കാരണം ദേവന്മാരും അസുരന്മാരും ഓടിയൊളിച്ചു. എല്ലാവരും പ്രാണരക്ഷാർത്ഥം നിലവിളിച്ചു. സർവ്വരും കൈലാസത്തിലെത്തി ശിവനെ സ്തുതിച്ച് അഭയം പ്രാപിച്ചു. അങ്ങനെ മൂന്നുലോകങ്ങൾക്കും വേണ്ടി ശിവൻ ഹാലാഹലത്തെ ഒരു ഞാവൽപ്പഴത്തിന്റെ ആകൃതിയിലാക്കി വിഴുങ്ങി. ഉടൻതന്നെ പാർവ്വതി ശിവന്റെ കണ്ഠത്തെ അമർത്തിപ്പിടിച്ചു. അങ്ങനെ വിഷം ഉള്ളിലേയ്ക്കിറങ്ങാതെ കഴുത്തിൽ തന്നെയുറച്ചു. അവിടെ നീല ശോഭയോടെ തിളങ്ങി. അങ്ങനെ ശിവൻ ത്യാഗത്തിന്റെയും ദേവനായി നീലകണ്ഠനായി അറിയപ്പെട്ടു. അപ്പോൾ ശിവന് ഒരു മോഹാലസ്യമുണ്ടായി. ഇത് കണ്ട പാർവ്വതി ശിവന്റെ ശിരസ്സ് മടിയിൽ കിടത്തി. മുപ്പത്തിമുക്കോടി ദേവന്മാരും ശിവന്റെ അടുത്തെത്തി. അങ്ങനെ ഭഗവാൻ ആദ്യമായി പള്ളികൊണ്ടു. പാർവ്വതിയുടെ മടിയിൽ തലചായ്ച്ചുറങ്ങി പള്ളികൊണ്ടേശ്വരനായി.

ഏകാദശി നാളിൽ വിഷം പാനം ചെയ്ത ശിവൻ ദ്വാദശിനാളിലും പള്ളികൊണ്ടു. അടുത്തദിവസം പ്രദോഷത്തിൽ എഴുന്നേറ്റ് പ്രദോഷ നടനമാടി എല്ലാ ദേവന്മാരെയും ആനന്ദത്തിൽ ആറാടിച്ചു. അങ്ങനെ പള്ളികൊണ്ട ശിവന് ചുറ്റും ദേവന്മാർ നിന്നതിനാൽ 'സുരരർപള്ളി'യെന്നും പിന്നീട് ഈ സ്ഥലം 'സുരുട്ടുപള്ളി' എന്ന സ്ഥലനാമത്തിൽ പ്രസിദ്ധമായി.

വാല്മീകി മഹർഷി യുഗങ്ങൾക്കു മുമ്പുതന്നെ ഇവിടെ വന്ന് ശിവനെ പൂജ ചെയ്തുപോന്നു. മഹർഷിയുടെ പൂജയാൽ സന്തുഷ്ടനായ മഹേശ്വരൻ സ്വയംഭൂലിംഗമായി പ്രത്യക്ഷനായി. ക്ഷേത്രത്തിൽ തന്നെ മറ്റൊരു ശ്രീകോവിലിൽ ഈ സ്വയംഭൂലിംഗം പ്രത്യേകമായി പ്രതിഷ്ഠിച്ചിരിക്കുന്നു. വാല്മീകീശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം അറിയപ്പെടുന്നു.

രാവണവധത്തിനുശേഷം ശ്രീരാമൻ, സീത, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, ഹനുമാൻ എന്നിവരോടൊത്ത് സ്വന്തം കൈകളാൽ പ്രതിഷ്ഠിച്ച ഒരു ശിവലിംഗവും ഇവിടെയുണ്ട്. രാമലിംഗേശ്വരൻ എന്ന പേരിൽ വിഖ്യാതമായ ഈ ശിവലിംഗം ക്ഷേത്രത്തിൽ മറ്റൊരു ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ഇവിടെ അപര രാമേശ്വരം എന്നും അറിയപ്പെടുന്നു. 'മരതാംബിക' എന്നപേരിൽ പാർവ്വതി ദേവി പ്രത്യേക സന്നിധിയിൽ കുടികൊള്ളുന്നു.

ഉത്സവം 

തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലെല്ലാം രണ്ടാഴ്ചയിലൊരിക്കൽ വരുന്ന പ്രദോഷത്തിലാണ് വിശേഷമായി ആഘോഷിക്കുന്നത്. ഈ ക്ഷേത്രത്തിൽ പ്രദോഷത്തിൽ ഏകദേശം 15,000 ഉം ശിവരാത്രി മഹോത്സവത്തിൽ 30,000 ഉം സന്ദർശകരുണ്ടാകാറുണ്ട്.

ചിറ്റൂർ ജില്ലയിൽ കാണുന്ന മറ്റു ക്ഷേത്രങ്ങൾ 

അർദ്ധഗിരി ക്ഷേത്രം
കനിപകം വിനായക ക്ഷേത്രം
വകുള ദേവി ക്ഷേത്രം
അളിപിരി ക്ഷേത്രം
ബൊയകൊണ്ട ഗംഗമ്മ