Followers(ഭഗവാന്‍റെ ഭക്തര്‍ )

Sunday, May 10, 2020

വിജയവും, പിനാകവും..

[വിജയവും, പിനാകവും..
 മഹാശിവപുരാണത്തിലെ  രുദ്രസംഹിത-യുദ്ധഖണ്ഡത്തിൽ ശംഖചൂഡൻ എന്ന അസുരനെ വധിക്കുന്ന സന്ദർഭത്തിൽ പറയുന്നു. ശിവന്റെ ത്രിശൂലത്തിന്റെ നാമം "വിജയം" എന്നത്രേ. വിജയമെന്ന ത്രിശൂലധാരിയായ ശിവന്  അതിനാൽ വിജയൻ എന്നും നാമമുണ്ട്. ത്രിശൂലം എന്നത് ത്രിഗുണങ്ങളായ സത്വ, രജോ,  തമോ ഗുണങ്ങളുടെ പ്രതീകമാണ്.
കൂടാതെ ഭഗവാന്റെ മറ്റൊരു ആയുധമാണ് പിനാകം എന്ന വില്ല്.  ത്രിശൂലത്തിൽ നിന്നാണ് പിനാകമുണ്ടായതെന്ന്  മഹാഭാരതത്തിൽ സൂചിപ്പിക്കുന്നു. നാഗരാജാവായ വാസുകിയാണ് ഉഗ്രവിഷം ചീറ്റുന്ന  ഈ വില്ലിന്റെ ഞാണായി വർത്തിക്കുന്നത്. 
പ്രഥമ ധനുസ്സായ പിനാകത്തിൽ നിന്നും നിരവധി ശ്രേഷ്ഠ ധനുസ്സുകൾ ഉദ്ഭവിച്ചു. അവയിൽ ത്ര്യംബകം, കോദണ്ഡം, കാളപൃഷ്ടം എന്നീ വില്ലുകൾ ശിവഭഗവാൻ തന്റെ ഭക്തൻ ഭാർഗ്ഗവരാമനു നൽകി.പരശുരാമൻ പിന്നീടു ത്ര്യംബകം മിഥിലാനരേശൻ ജനകനും, കോദണ്ഡം ശ്രീരാമനും, കാളപൃഷ്ടം തന്റെ ശിഷ്യനായ  കർണ്ണനും സമ്മാനിച്ചു.

രുദ്രാക്ഷ മഹാത്മ്യം

*🔱🔥രുദ്രാക്ഷ മഹാത്മ്യം🔥🔱*
🏮ॐ════卐★●°●ॐ●°★卐════ॐ🏮
പരമശിവന്‍ കരഞ്ഞിട്ടുണ്ട്; ഒരേയൊരു പ്രാവശ്യം മാത്രം. വല്ലാത്തൊരു മുഹൂര്‍ത്തമായിരുന്നു അത്. കാരണക്കാരനാകട്ടെ, ത്രിപുരന്‍ എന്ന അസുരനും.
ശിവപ്രീതിക്കായി ഒരിക്കല്‍ ത്രിപുരന്‍ തപസ്സു ചെയ്തു. പ്രതിസന്ധികളും പരീക്ഷണങ്ങളും അതിജീവിച്ച ത്രിപുരനു മുന്നില്‍ ശിവന് പ്രത്യക്ഷപ്പെടാതിരിക്കാന്‍ കഴിഞ്ഞില്ല. എന്തു വരം വേണമെന്ന് ശിവന്‍ ചോദിച്ചപ്പോള്‍ ത്രിപുരന്റെ മറുപടി ഇങ്ങനെയായിരുന്നു: ''അങ്ങൊഴികെ ആര്ക്കും എന്നെ വധിക്കാന്‍ കഴിയരുത്!''
ക്ഷിപ്രപ്രസാദിയായ ശിവന്‍ ത്രിപുരനു വരം നല്കിയ. ശക്തനായ ത്രിപുരന് പരമശിവന്റെ വരം കൂടി കിട്ടിയപ്പോഴത്തെ സ്ഥിതി പറയണോ? ത്രിപുരന്‍ ആദ്യം ചെയ്തത് ഇന്ദ്രനെയും കൂട്ടരെയും കീഴടക്കുകയായിരുന്നു. ദേവന്മാരെല്ലാം ജീവനും കൊണ്ട് ഓടിയൊളിക്കാന്‍ തുടങ്ങി. പിന്നെ ഈരേഴുപതിനാലു ലോകവും ത്രിപുരന്‍ സ്വന്തം അധീനതയിലാക്കി. എങ്ങും പൊറുതിയില്ലാതെയായപ്പോള്‍ ദേവന്മാര്‍ ഒത്തുകൂടി ഒരു തീരുമാനത്തിലെത്തി- ശിവനെ പോയി കാണാം. ഒന്നുകില്‍ ദേവന്മാര്‍; അല്ലെങ്കില്‍ ത്രിപുരന്‍. അത് ഭഗവാന്‍ തന്നെ തീരുമാനിക്കണം!. ദേവന്മാരുടെ പരാതിക്കുമുന്നില്‍ ശിവന്‍ നിശബ്ദനായി നിന്നു. ത്രിപുരനെ വധിക്കാന്‍ തീരുമാനിച്ച നിമിഷം ശിവന്റെ കണ്ണുകളില്‍ നിന്ന് രണ്ടു തുള്ളി കണ്ണുനീര്‍ അടര്ന്നു വീണു. ആ രണ്ടു തുള്ളി കണ്ണുനീരാണ് ഉറഞ്ഞുകൂടി 'രുദ്രാക്ഷ'മായത്! രുദ്രന്‍ എന്നാല്‍ ശിവന്‍; 'അക്ഷി' കണ്ണും.

ഒരു മുഖം മുതല് 21മുഖം വരെയുള്ള രുദ്രാക്ഷങ്ങളുണ്ട്. ഇതില് 14 മുഖം വരെയുള്ളവ
മാത്രമേ നാം ധരിയ്ക്കാറുള്ളൂ. വിവിധ മുഖങ്ങളുള്ള രുദ്രാക്ഷത്തിന് ഓരോന്നിനും ഓരോ ഗുണങ്ങളാണുള്ളത്

ഏകമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പരമശിവന്റെ അവതാരമായി കാണപ്പെടുന്ന രുദ്രാക്ഷം അമുല്യവും, ലഭിക്കാനേറെ ദുഷികരമായതുമാണ്. ധനം, സന്തോഷം, അഭിവൃദ്ധി, ആഗ്രഹസാക്ഷാത്ക്കാരം എന്നിവയ്ക്കെല്ലാം ഏകമുഖി രുദ്രാക്ഷ ധാരണമാണുത്തമം. ഏകമുഖി രുദ്രാക്ഷം ഭാഗ്യം കൊണ്ടുമാത്രം ലഭ്യമാകുന്ന ഒന്നാണ്. പണം കൊടുത്ത് വാങ്ങാനാവുന്നതല്ല എന്ന
യാതാര്ത്ഥ്യം മനസ്സിലാക്കേണ്ടതാണ്. നാഗസര്പ്പങ്ങള്‍ ത്രിശുലം, ശിവലിംഗം, ഒാംകാരം എന്നിവയെല്ലാം ഈ രുദ്രാക്ഷത്തില്‍ ദൃശ്യമാകും. മനുഷ്യനിര്മ്മിതികളായ രുദ്രാക്ഷങ്ങളെ തിരിച്ചറിയാനും ഒഴിവാക്കാനും  ശ്രദ്ധിക്കേണ്ടതാണ്.

ദ്വിമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ശിവപാര്വതിയുടെ അര്ദ്ധനാരിശ്വര സങ്കല്പ്പത്തിന്റെ അവതാരമായാണ് ഈ രുദ്രാക്ഷത്തെ കാണുന്നത്. ഇതിന്റെ ധാരണമുലം സ്വന്തം ആഗ്രഹങ്ങള്ക്ക് കടിഞ്ഞാണിടാനും കുണ്ഡലിയുടെ ഉണര്വിനും പ്രയോജനകരമാണ്. മാനസികമായ അസ്വാസ്ഥ്യങ്ങള് ഒഴിവാക്കാനും കുടുംബബന്ധങ്ങള് ശക്തമാക്കാനും, ഭാര്യ-ഭര്തൃബന്ധം ദൃഢമാക്കാനും സഹായമേകുന്നതാണ് ഈ രുദ്രാക്ഷം.

ത്രിമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അഗ്നിദേവന്റെ അവതാരമായാണ് ത്രിമുഖി രുദ്രാക്ഷത്തെ കാണുന്നത്. ത്രമുഖു രുദ്രാക്ഷ ധാരണം മൂലം ത്രിമൂര്ത്തികളായ ബ്രഹ്മ-വിഷ്ണു മഹേശ്വരന്മാരുടെ പൂര്ണ്ണ അനുഗ്രഹം പ്രാപ്തമാകുമെന്നാണ് വിശ്വാസം. ഉപരിപഠനത്തിനും, കാഴ്ചശക്തിയുടെ വര്ദ്ധനയ്ക്കും, കണ്ണുമായി ബന്ധപ്പെട്ട ചെറിയ പ്രശ്നനിവര്ത്തിക്കും ഈ രുദ്രാക്ഷം ചെറുതായി ഉരച്ചു കണ്ണുകളില് കണ്മഷി പോലെ പുരട്ടാവുന്നതാണ്. സ്ത്രീകള് ഈ രുദ്രാക്ഷം തങ്ങളുടെ താലിമാലയില് ധരിക്കേണ്ടതാണ്. കുടുംബക്ഷേമത്തിനും, ഭാര്യ-ഭര്തൃബന്ധങ്ങളിലെ തെറ്റിദ്ധാരണകള് മാറ്റാനും ഈ രുദ്രാക്ഷ ധാരണം സഹായകമാണ്.

ചതുര്മുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇത് ബ്രഹ്മസ്വരുപമാണ്. കാര്യങ്ങള് ഗ്രഹിച്ചെടുക്കാനുള്ള കഴിവ്, ഒാര്മ്മശക്തി, ബുദ്ധി എന്നിവ വര്ദ്ധിക്കാന് ചതുര്മുഖ രുദ്രാക്ഷ ധാരണം നല്ലതാണ്. മാത്രമല്ല തൊല്ലിപുറത്ത് ഉണ്ടാകാറുള്ള പലതരം അസുഖങ്ങളും ഈ രുദ്രാക്ഷ ധാരണം മൂലം മാറുന്നു. മന്ദത. ചുഴലി രോഗം എന്നിവയുടെ കാഠിന്യം കുറയ്ക്കാന് ഇത് ഉതകുന്നു. പാലുമായി ചേര്ത്ത് 21 ദിവസം ഈ രുദ്രാക്ഷം സേവിക്കുന്നത് ഉത്തമമാണ്. കലാകാരന്മാര്, വിദ്യാര്ത്ഥികള്, എഴുത്തുകാര്, സാഹിത്യ പ്രവര്ത്തകര്, ശാസ്ത്രജ്ഞര്, പത്രപ്രവര്ത്തകര്, ഗവേഷകര്, എന്നിവര്ക്കൊക്കെ ഏറെ ഗുണം ചെയ്യുന്ന രുദ്രാക്ഷമാണിത്.

പഞ്ചമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇത് കാലാഗ്നി സ്വരുപവും രുദ്ര ഗാനവുമാണ്. മനഃസമാധാനം, രക്തയോട്ടം, രക്തസമര്ദ്ദം, ഹൃദ് രോഗങ്ങള് തടയാന്, അസുഖങ്ങള് എന്നിവയ്ക്ക് എല്ലാം ഉത്തമമായ നിവാരണിയാണിത്. രക്ത ശുദ്ധീകരണത്തിനായി ഇത് ജപമാലയില് ധരിക്കുന്നത് ഉത്തമമാണ്.

ഷണ്മുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
കാര്ത്തികേയന് അവതാരമായാണ് ഈ രുദ്രാക്ഷത്തെ കാണുത്. ഹൃദയ വേദന, മാനസിക വിഭ്രാന്തി, വലിവ്, സ്ത്രീ സംബന്ധിതമായ രോഗങ്ങള് എന്നിവയ്ക്ക് ഉത്തമമായ പ്രതിവിധിയാണ് ഈ രുദ്രാക്ഷം. വിദ്യാര്ത്ഥികള് പഠനത്തില് കൂടുതല് ശ്രദ്ധിക്കാനും, ഒാര്മ്മശക്തി നിലനിര്ത്താന് സഹായകരമായതിനാല്‍ ഉയര്ന്ന വിദ്യാഭ്യാസം നേടാനും സാധിക്കുന്നു. നല്ല പ്രഭാഷകനാകാനായി ഒരു രാഖിയില് ബന്ധിച്ച് ഇവ വലത്കൈയില് ധരിക്കാവുന്നതാണ്. ധാരകരുടെ മാനസികവും, ശാരീരകവുമായ ആഗ്രഹപൂരകത്തിന്
സഹായമേകുന്നതാണ് ഈ രുദ്രാക്ഷം. ഷണ്മുഖി രുദ്രാക്ഷവും, ചതുര്മുഖി രുദ്രാക്ഷവും ഒന്നിച്ച് ശിവശക്തി ലോക്കറ്റായി ഉപയോഗിക്കാം. കുട്ടികള്ക്ക് ഏറെ ഉത്തമമാണിത്.

സപ്തമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
മന്മഥന്ന്റെ അവതാരമായ ഈ രുദ്രാക്ഷം അനംഗ എന്നും അറിയപ്പെടുന്നു. ബുദ്ധി വികസനത്തിനും, മാനസ്സികശക്തിക്കും, മനോദുഃഖനിവാരണത്തിനും ഉത്തമമാണ് ഇത് ധരിക്കുന്നത്. ഇവയുടെ ധാരണം ശനിദോഷ നിവാരണത്തിന് ഏറെ സഹായകരമാണ്.
ഉദ്യോഗത്തല് ഉയര്ച്ച, മഹാലക്ഷ്മിയുടെ കടാക്ഷം മൂലം ധനസംവൃദ്ധി, വിവാഹതടസ്സങ്ങള് ഒഴിവാക്കാല് എന്നിവയ്ക്ക് ഏറെ ഉത്തമമാണ്.

അഷ്ടമുഖി രുദ്രാക്ഷം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വിഘ്നേശ്വരന്ന്റെ അവതാരമാണ് ഈ രുദ്രാക്ഷം. മാനസിക ഏകാഗ്രത വര്ദ്ധിപ്പിക്കാന്, അറിവ് വര്ദ്ധിപ്പിക്കാന്, വിഘ്നങ്ങള് അകറ്റുവാന്, പരിപൂര്ണ്ണ വിജയത്തിനും ഉത്തമമാണ് ഈ രുദ്രാക്ഷം, തളര്ച്ചകള് അകറ്റാന്, ദീര്ഘായുസ്സിനും സഹായിക്കുന്നു. പണ്ഡിതന്മാര്, ജ്യോത്സ്യന്മാര്, അദ്ധ്യാപകര് എന്നിവരാണിത് ഏറെ ഉപയോഗിക്കുന്നത്.

നവമുഖി രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഭൈരവന്ന്റെയും ദുര്ഗ്ഗദേവിയുടെയും അവതാരമായി ഈ രുദ്രാക്ഷത്തെ കാണുന്നത്.
ഗര്ഭം അലസി പോകുന്നത് തടയുന്നു

പത്തുമുഖ രുദ്രാക്ഷം 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇതിന്റെ ദേവത ജനാര്‍ദ്ദനനാണ്. എല്ലാ ആപത്തുകളില്‍ നിന്നും രക്ഷിക്കുകയും ഭൂതപ്രേതപിശാച് ബ്രഹ്മരക്ഷസ് ഇത്യാദി ബാധാദോഷങ്ങളെ അകറ്റുകയും ചെയ്യുന്നു. ഇതിനു പ്രത്യേകമായി ഗ്രഹദേവതയില്ല. എല്ലാ ഗ്രഹങ്ങളെയും സ്വാധീനിക്കുതിനാല്‍ നവഗ്രഹദോഷങ്ങള്‍ക്ക് പരിഹാരമായി ഉപയോഗിക്കാം. വീട്ടില്‍ വച്ചിരുന്നാല്‍ വാസ്തുദോഷം മാറും.
വിശേഷഫലങ്ങള്‍ : ആഭിചാരദോഷഫലം, ശത്രുത, അസൂയ, കോടതിവ്യവഹാരം, ദൃഷ്ടിദോഷം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് പരിഹാരം.

പതിനൊന്നു മുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഹനുമാനാണ് ദേവത. ശരിയായ വിധി നടത്താനും ശക്തമായ ഭാഷയുടെ ഉടമയാകാനും സാഹസിക ജീവിതത്തിനും അപകടമരണങ്ങളില്‍ നിന്നും രക്ഷ ലഭിക്കുന്നതിനും എല്ലാതലങ്ങളിലും വിജയം നേടുന്നതിനും ഇത് ഉത്തമമാണ്. ധ്യാനം ചെയ്യുവരും പ്രാസംഗികന്മാരും ന്യായാധിപന്മാരും ഇതു ധരിക്കുന്നു. ഏകമുഖത്തിനും പന്ത്രണ്ടു മുഖത്തിനും പകരമായും പതിനൊന്നുമുഖം നിര്‍ദേശിക്കപ്പെടുന്നു. 
വിശേഷഫലങ്ങള്‍ : ആത്മവിശ്വാസത്തിനും, കുലീനത്വത്തിനും, ബിസിനസ്സില്‍ സ്ഥിരതയ്ക്കും ഉത്തമമാണ്

പന്ത്രണ്ടുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അധിപഗ്രഹം സൂര്യന്‍ ദ്വാദശ ആദിത്യന്മാര്‍ അധിദേവതയായി വരു പന്ത്രണ്ടു മുഖരുദ്രാക്ഷം രണ്ടുമുഖത്തിന് പകരമായും ഏകമുഖത്തിന് പകരമായും ധരിക്കുന്നു. നല്ല ഭരണാധികാരിയാവാനും വ്യവസായം, വാണിജ്യം എന്നിവ അഭിവൃദ്ധിപ്പെടാനും ഈ രുദ്രാക്ഷം ധരിക്കണം. മുപ്പത്തിമുക്കോടി ദേവതകളില്‍ മൂന്നിലൊരു ഭാഗത്തിന്റെ പ്രീതി ലഭിക്കുതിനാല്‍ ചെല്ലുന്നിടത്തെല്ലാം സൂര്യനെപ്പോലെ ശോഭിക്കാനും മേല്‍ക്കൈ നേടാനും സാധിക്കും. ആയതിനാല്‍ മന്ത്രിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥല്ലാര്‍, ബിസിനസുകാര്‍ എന്നിവര്‍ ഇതു ധരിക്കുന്നു. പന്ത്രണ്ടു മുഖരുദ്രാക്ഷം ഉള്ളയിടങ്ങളില്‍ എല്ലായ്‌പോഴും ഈശ്വരസാന്നിധ്യം ഉണ്ടായിരിക്കും. 
വിശേഷഫലങ്ങള്‍ : ഉന്നത വ്യക്തിത്വവും ആഢ്യത്വവും കാക്കുന്നതിനും, സമസ്തമേഖലകളിലും ശോഭിക്കാനും, സാമ്പത്തിക ഉന്നമനത്തിനും ഉത്തമം. 

പതിമൂന്നു മുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇന്ദ്രനും കാമദേവനുമാണ് ഇതിന്റെ ദേവതമാര്‍. ഇന്ദ്രന്‍ അനുഭവിക്കുന്ന എല്ലാ സൗഭാഗ്യങ്ങളും ഇത് ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്നു. ഏത് നല്ല കാര്യം മനസ്സില്‍ വിചാരിക്കുന്നുവോ അത് സാദ്ധ്യമാകുന്നു. അഷ്‌ടൈശ്വര്യ സിദ്ധി ഉണ്ടാകുന്നതിന് സഹായിക്കുന്ന 13 മുഖ രുദ്രാക്ഷം ഭൗതിക ജീവിതസുഖത്തോടൊപ്പം ആദ്ധ്യാത്മികതയും കൊണ്ടുവരുന്നു. ആറുമുഖരുദ്രാക്ഷത്തിന് പകരമായി ധരിക്കുന്ന ഇതിന്റെ അധിപഗ്രഹം ശുക്രനാണ്. 
വിശേഷഫലങ്ങള്‍ : നേതൃപാടവം, പേരും പ്രശസ്തിയും, ആകര്‍ഷക വ്യക്തിത്വം, സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും ഉന്നതവിജയം നല്കുന്നു. ഗ്ലാമര്‍ കാത്തു സൂക്ഷിക്കുന്നതിന്. 

പതിനാലുമുഖരുദ്രാക്ഷം : 
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
അധിപഗ്രഹം ശനി ദേവമണി എന്നു വിളിക്കുന്ന പതിനാലുമുഖരുദ്രാക്ഷം ധരിക്കുന്ന ആള്‍ക്ക് ആറാം ഇന്ദ്രിയം ഉണര്‍ന്ന്! അന്തര്‍ജ്ഞാനം ലഭിക്കുകയും പ്രവചനശേഷി ഉണ്ടാവുകയും അയാളുടെ തീരുമാനങ്ങള്‍ക്ക് പിഴവില്ലാതിരിക്കുകയും ചെയ്യുന്നു. ഇതു ധരിക്കുയാള്‍ എല്ലാ അപകടങ്ങളില്‍ നിന്നും സങ്കടങ്ങളില്‍ നിന്നു മാറ്റി നിര്‍ത്തപ്പെടുകയും ഭൂതപ്രേതപിശാചുക്കളില്‍നിന്നും ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷപ്പെടുകയും ശനിദോഷങ്ങള്‍ മാറുകയും ചെയ്യുന്നു. 
വിശേഷഫലങ്ങള്‍ : ഏകമുഖത്തിന് പകരമായി കണക്കാക്കുന്നു. ഭാവിപ്രവചനത്തിനും ഇന്‍ഡ്യൂഷനും വിഷ്വലൈസേഷനും ഉപകരിക്കും. വൈദ്യന്മാര്‍, ജ്യോതിഷികള്‍, ഊഹക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് ഉത്തമം. 

പതിനഞ്ചുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
14 മുഖരുദ്രാക്ഷത്തിനു സമമായാണ് 15 മുഖ രുദ്രാക്ഷം കണക്കാക്കുന്നത്. രുദ്രസ്വരൂപമായ പശുപതിയാണ് 15 മുഖത്തിന്റെ അധിദേവത. ധനസമ്പാദനത്തിന് ഭാഗ്യം തരുന്നതാണ് 15 മുഖരുദ്രാക്ഷം. 14 മുഖം വരെയുള്ള എല്ലാ രുദ്രാക്ഷവും ചേര്‍ത്ത് ധരിച്ചാലുള്ള ഫലം 15 ഒന്നുമാത്രം ധരിച്ചാലുണ്ടാകുമത്രേ. 

പതിനാറുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
16 മുഖരുദ്രാക്ഷം വിജയരുദ്രാക്ഷമാണ്. ശ്രീരാമനാണ് ഈ രുദ്രാക്ഷത്തിന്റെ നാഥന്‍. ഇതിന്റെ അസാധാരണ ശക്തിയാല്‍ ധരിക്കുന്നയാളിന് എല്ലാവിധ വഞ്ചനകളില്‍ നിന്നും മോഷണത്തില്‍ നിന്നും സുരക്ഷ ലഭിക്കുന്നു. മര്യാദാപുരുഷോത്തമനായ ശ്രീരാമനെപ്പോലെ ജീവിതമൂല്യങ്ങളില്‍ ശ്രദ്ധയുണ്ടായും കുടുംബത്തിലും സമൂഹത്തിലും ബഹുമാനിക്കപ്പെടുന്നവനായും പ്രശസ്തനായും തീരുന്നു. മഹാകാളേശ്വരനായ ശിവന്റെ കടാക്ഷവും ഇതിലുള്ളതിനാല്‍ മരണഭയത്തെ മാറ്റുന്നു. എല്ലാ ഗ്രഹങ്ങളും പ്രതികൂലമായി നിന്നാല്‍ പോലും അനുകൂലമാക്കി മാറ്റുതിന് 16 മുഖരുദ്രാക്ഷം സഹായമാകുന്നു. ഏത് പ്രതികൂല സാഹചര്യത്തിലും പതറാതെ നില്ക്കുതിന് ഇത് സഹായിക്കുന്നു. മഹാമൃത്യുഞ്ജയസ്വരൂപമാണ് 16 മുഖരുദ്രാക്ഷം. അതിനാല്‍ മൃത്യുവിനെ ജയിക്കേണ്ടവര്‍ ഇത് ധരിക്കണം. 

പതിനേഴുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
വളരെ ചെറിയ കാലയളവിനുള്ളില്‍ തന്നെ ധരിക്കുന്നയാളെ സമ്പന്നരാക്കാന്‍ സഹായിക്കുന്നതാണ് 17 മുഖരുദ്രാക്ഷം എന്നു വിശ്വസിക്കപ്പെടുന്നു. ദേവശില്പിയായ വിശ്വകര്‍മ്മാവ് ആണ് ഇതിന്റെ ദേവത. അപ്രതീക്ഷിത ധനാഗമത്തിലൂടെ ധനവാനാകുന്നതു കൂടാതെ വര്‍ദ്ധിച്ച ആത്മീയശക്തിയും വന്നുചേരുന്നു. കാര്‍ത്യായനി യന്ത്രത്തിന് സമമായ 17 മുഖരുദ്രാക്ഷം ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളെയും നേടുന്നതിന് ഉത്തമമാണ്. സ്ത്രീകള്‍ക്ക് എല്ലാ ഭൗതീക സുഖസൗകര്യങ്ങളും, സൗഖ്യവും സന്താനഭാഗ്യവും ദീര്‍ഘസുമംഗലീഭാഗ്യവും നല്കുന്ന ഈ രുദ്രാക്ഷം വിവാഹതടസ്സം നീങ്ങാനും ഇഷ്ടപ്പെടുന്നയാളെ വരിക്കാനും പെട്ടെന്ന് ധനമാര്‍ജിക്കാനും കാത്യായനീദേവി പ്രത്യേകം അനുഗ്രഹിക്കുന്നു. 

പതിനെട്ടുമുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഇതിന്റെ ദേവത സര്‍വ്വസമ്പത്തിന്റെയും വിളനിലമായ വസുന്ധരയാണ്. ഇതു ധരിക്കുന്നയാളിന് ഐശ്വര്യവും എല്ലാ രോഗത്തില്‍ നിന്നും മുക്തിയും ലഭിക്കും. പുതിയ സംരംഭകര്‍ക്കും വന്‍കിട പദ്ധതിയുടെ പ്രയോക്താക്കള്‍ക്കും പുതിയ ബിസിനസ് പദ്ധതികളിലേക്ക് മാറുന്നവര്‍ക്കും ഇത് ധരിക്കുന്നത് ഉത്തമമാണ്. 18 മുഖരുദ്രാക്ഷം ഒന്ന് മാത്രമായിട്ടും ധരിക്കാം എന്നിരിക്കലും; 1 മുതല്‍ 18 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ചേര്‍ത്ത് ഒരു മാലയാക്കി വീട്ടില്‍ സൂക്ഷിക്കുന്നതുകൊണ്ട് ജീവിതവിജയത്തിനും സംരക്ഷണത്തിനും ഉത്തമാണെ് വിശ്വസിക്കപ്പെടുന്നു. 

പത്തൊമ്പതു മുഖ രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ക്ഷീരസാഗരശായിയായ മഹാവിഷ്ണുവാണ് 19 ന്റെ ദേവത. എല്ലാ ഭൗതീക കാമനകളുടെയും പൂര്‍ത്തീകരണത്തിനും തന്റെ കര്‍മ്മമണ്ഡലത്തില്‍ തെളിഞ്ഞ ബുദ്ധിയോടെ മുന്നേറുന്നതിനും സഹായകമാകുന്നു. 

ഇരുപത രുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
പരബ്രഹ്മ പ്രതിരൂപമായാണ് ഈ രുദ്രാക്ഷത്തെ കണക്കാക്കുത്. ത്രിമൂര്‍ത്തികള്‍, നവഗ്രഹങ്ങള്‍, പത്തു ദിക്പാലകന്മാര്‍ എന്നിവരുടെ ശക്തി ഈ രുദ്രാക്ഷത്തിലുണ്ട്. 

ഇരുപത്തിയൊന്നു മുഖരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സമ്പന്നതയുടെ ദേവനായ കുബേരനാണ് ഇതിന്റെ ദേവത. ഇത് ധരിക്കുന്നയാള്‍ക്ക് അണമുറിയാത്ത സമ്പത്തും സ്ഥിരലക്ഷ്മിയും ഫലം. അയാള്‍ക്ക് ആര്‍ഭാടപൂര്‍ണ്ണമയ ജീവിതവും ദുഷ്ടശക്തികളില്‍ നിന്നും മറ്റ് അന്യായങ്ങളില്‍ നിന്നും സുരക്ഷിതത്വും ലഭിക്കുന്നു. ദൃഷ്ടിദോഷങ്ങളും ദുര്‍മന്ത്രവാദവും അയാളെ സ്പര്‍ശിക്കുകപോലുമില്ല. 

ഗൗരിശങ്കരരുദ്രാക്ഷം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
സ്വാഭാവികമായി ഒട്ടിപ്പിടിച്ച നിലയില്‍ കാണു ഇരട്ട രുദ്രാക്ഷങ്ങളെ ''ഗൗരീശങ്കരം'' എന്നു വിളിക്കുന്നു. ശിവപാര്‍വ്വതിമാരുടെ സമ്മിളിതരൂപമായി ഇതിനെ കണക്കാക്കുന്നു. ദാമ്പത്യത്തിലും കുടുംബത്തിലും വംശത്തിനുതന്നെയെും ഐകമത്യത്തിന് ഗൗരീശങ്കര രുദ്രാക്ഷത്തെ ആശ്രയിക്കാം. ഇതു ധരിക്കുകയോ ഗൃഹത്തില്‍ മാന്യസ്ഥാനം കല്‍പ്പിച്ച് ആരാധിക്കുകയോ ചെയ്യാം. ആ വീട്ടില്‍ എല്ലാ ജീവിതതടസ്സങ്ങളും നീങ്ങി കുടുംബത്തില്‍ എല്ലാവര്‍ക്കും ശ്രേയസ്സും മനഃശ്ശാന്തിയും ജീവിതവിജയവും ലഭിക്കും. ഗണേശ് മുഖി രുദ്രാക്ഷത്തില്‍ നിന്ന് പ്രത്യേക രീതിയില്‍ തുമ്പികൈയ്യുപോലെ വളര്‍ന്നു നില്ക്കുന്ന രുദ്രാക്ഷമാണ് ഗണേശ്മുഖി. ഇത് ധരിക്കുന്നയാളിന് തികഞ്ഞ കൃത്യതയോടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അനുഗ്രഹവും വിജയവും നേടിക്കൊടുക്കുന്നു. 

സവാര്‍ ഏകമുഖം
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
ഗൗരീശങ്കരംപോലെ രണ്ടു രുദ്രാക്ഷങ്ങള്‍ ചേര്‍താണ് ഇത്. ഒന്ന് ഒരു പൂര്‍ണ്ണരുദ്രാക്ഷവും മറ്റേത് അര്‍ദ്ധചന്ദ്രാകൃതിയില്‍ ഒരു ഏകമുഖവും ആയിരിക്കും. വളരെ ദുര്‍ല്ലഭമായ ഏകമുഖത്തിനു പകരമായും ലക്ഷ്മിദേവിയായും കണക്കാക്കുന്നു. വമ്പിച്ച വ്യാപാരപുരോഗതിയ്ക്കും, ധനം കുമിഞ്ഞുകൂടുന്നതിനും കാരണമാകുന്ന ഇത് പണപ്പെട്ടിയിലോ പൂജാമുറിയിലോ വച്ച് ആരാധിക്കാവുന്നതാണ്. 

രുദ്രാക്ഷം ശുദ്ധീകരിക്കുവിധം   
💢●●●●●●●●ॐ🔥🔱🔥ॐ●●●●●●●●💢
എല്ലാ അശുദ്ധികളില്‍ നിന്നും പാപങ്ങളില്‍ നിന്നും ധരിക്കുയാളെ രക്ഷിക്കുതാണ് രുദ്രാക്ഷം. എന്നിരുന്നാലും ആ രുദ്രാക്ഷത്തേയും മാസത്തില്‍ ഒരിക്കല്‍ ശുദ്ധി ചെയ്യേണ്ടതുണ്ട്. തിളപ്പിച്ചാറിയ നാല്‍പ്പാമര കഷായത്തില്‍ നാലഞ്ചു മണിക്കൂര്‍ ഇട്ടു വച്ചിരുന്നാല്‍ രുദ്രാക്ഷം ശുദ്ധിയാകും. എല്ലാ മാസവും ഇത് ആവര്‍ത്തിക്കണം. നാല്‍പാമരം തൊലിയായോ പൊടിയായോ മരുന്നുകടകളില്‍ ലഭ്യമാണ്. കഷായത്തില്‍ നിന്ന് എടുത്ത് ശുദ്ധജലത്തില്‍ കഴുകി ഉണക്കി എള്ളെണ്ണയില്‍ നിക്ഷേപിക്കണം. ആവശ്യത്തിന് എണ്ണ പിടിച്ചാല്‍ തുടച്ച് ഉണക്കി ധരിക്കാം. അഴുക്ക് വിയര്‍പ്പ് ഇവ പറ്റിപ്പിടിച്ചിരിക്കുന്ന രുദ്രാക്ഷം ചെറു ചൂടുവെള്ളത്തില്‍ ഷാംപൂ ചേര്‍ത്ത് കഴുകി ബ്രഷ് ചെയ്യണം. ശുദ്ധീകരണത്തിന് പഞ്ചഗവ്യം, കാടിവെള്ളം തുടങ്ങി ഒട്ടനവധി രീതികള്‍ ഉണ്ട്. ശുദ്ധീകരിക്കാതിരുന്നാല്‍ രുദ്രാക്ഷത്തിന്റെ ഫലസിദ്ധി കുറയാനിട വരുന്നു. വേണ്ടവണ്ണം പരിപാലിക്കുന്ന രുദ്രാക്ഷം ആയിരത്താണ്ടുകാലം കേടുകൂടാതെയിരിക്കും 

➖➖➖➖➖➖➖➖➖
*സദാശിവസമാരംഭാം*
*ശങ്കരാചാര്യമധ്യമാം*
*അസ്മദാചാര്യപര്യന്താം*
*വന്ദേ ഗുരുപരമ്പരാം.*
ॐ➖➖➖➖ॐ➖➖➖➖ॐ
*👑മഹത്തായ സനാതന ധർമ്മ പാരമ്പര്യത്തിലെ ഒരു കണ്ണിയാകാൻ കഴിഞ്ഞത് ജന്മാന്തര സുകൃതമായി കാണുന്നു...👑*
✿📍════❁★☬ॐ☬★❁════📍✿
*ഇത് അറിയാനും അറിയിക്കാനുമാണ്. വാദിക്കാനും ജയിക്കാനുമല്ല. നിങ്ങളുടെ സ്വതന്ത്ര ബുദ്ധിയിൽ ശരിയെന്ന് തോന്നുന്നു കാര്യങ്ങൾ മാത്രം ജീവിതത്തിൽ പകർത്തുക.*

പൂജയും വഴിപാടുമില്ലാത്ത അപൂർവ്വമായ ക്ഷേത്രം

പൂജയും വഴിപാടുമില്ലാത്ത അപൂർവ്വമായ ക്ഷേത്രം

 കണ്ണൂര്‍ ജില്ലയിലെ കിഴുന്നപ്പാറ എന്ന സ്ഥലത്ത് പ്രകൃതിദത്തമായ ഒരു ഗുഹയുണ്ട്. ഇവിടെ യോഗീശ്വരന്‍ ധ്യാനത്തിലിരിക്കുന്നു എന്നാണ് വിശ്വാസം. ജ്ഞാനിയും, ക്ഷമാശീലനും, ശാന്ത സ്വരൂപനുമായ ഒരു യോഗിയുടെ കഥ. കടലിന് അഭിമുഖമായിട്ടുള്ള ഈ ഗുഹയില്‍ കടല്‍ക്കാറ്റില്‍ പോലും അണയാതെ ഒരുതിരിയെങ്കിലും കത്തി നില്‍ക്കുമെന്നതാണ് ഇവിടത്തെ പ്രത്യേകതയാണ് .ക്ഷേത്രത്തില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന ഒരു ഭക്തി കേന്ദ്രം. ഇവിടെ പൂജയോ വഴിപാടുകളോ ആചാരങ്ങളോ ഇല്ല എന്നത് ഈ ആരാധനാ കേന്ദ്രത്തെ മറ്റു ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. എപ്പോഴും നിശബ്ദമായ അന്തരീക്ഷം. ഭണ്ഡാരങ്ങള്‍ക്കും, നേര്‍ച്ച പണത്തിനുമപ്പുറം ഗുരുവിന് സമര്‍പ്പിക്കേണ്ടത് നിറയൊഴിച്ച് കത്തുന്ന വിളക്കില്‍ ഒരു തിരി മാത്രം. ഇരുട്ടില്‍ വഴികാട്ടിയായി ഒരു തിരി വെളിച്ചം മാത്രം മതിയെന്ന യോഗീശ്വരന്റെ നിസ്വാര്‍ത്ഥത. ഇവിടം ഇത്തരത്തിലൊരു സാന്നിധ്യം കണ്ടെത്തിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പുലര്‍ക്കാലത്തായിരുന്നു. മുതലയുടെ പുറത്തു കയറി ഒരു ശുഭ്ര വസ്ത്രധാരിയായ അഞ്ചോ ആറോ അടി പൊക്കമുള്ള തേജസ്വിയായ ഒരാള്‍ കടലില്‍ നിന്നും കരയിലേക്ക് വരും. ആ സമയം അലയടിക്കുന്ന കടല്‍ ഒന്ന് ശാന്തമാവും. ഇതിന് സമീപം വേനല്‍ക്കാലത്ത് പോലും വറ്റാത്ത ഒരു കിണറുണ്ട്. ആ വെള്ളത്തില്‍ കുളിച്ച് ദേഹശുദ്ധി വരുത്തി ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിച്ച് ധ്യാനത്തിലിരിക്കും. ആ സമയങ്ങളില്‍ സമീപ പ്രദേശങ്ങളില്‍ മുഴുവന്‍ വ്യത്യസ്തമായ ഒരു സുഗന്ധം വ്യാപിക്കും. ഈ അനുഭവം നേരിട്ടറിഞ്ഞ വ്യക്തികള്‍ പലരും യോഗീശ്വരനെ നേരില്‍ കണ്ടിട്ടുണ്ട്. ഈ രൂപം കണ്ടവരില്‍ പലരും പറയുന്നത് അദൃശ്യനായ ഒരു വ്യക്തി പതിവായി പുലര്‍ച്ചെ ഇവിടെയെത്തി ധ്യാനത്തിലിരിക്കാറുണ്ടെന്നാണ്. ഈശ്വര സാന്നിധ്യവും ചൈതന്യവുമുള്ള ഒരു വ്യക്തി. ധ്യാനംകൊണ്ട് ഇവിടം അനുഗ്രഹം ചൊരിയും.  ദൈവീക സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് ദേവ പ്രശ്‌നത്തിലൂടെ യോഗീശ്വരന്റെ സാന്നിധ്യം അറിഞ്ഞത്. 1948-49 കാലഘട്ടത്തില്‍ വെറും ഗുഹ മാത്രമായിരുന്ന ഇവിടം ഇപ്പോള്‍ പതിനായിരത്തിലേറെ വിളക്കുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തി വിലക്കുകള്‍ നേര്‍ച്ചയായി കൊടുക്കാനും പ്രാര്‍ത്ഥനയും ആരംഭിച്ചു. ഇവിടുത്തെ പ്രാര്‍ത്ഥനയ്ക്ക് ചിട്ടവട്ടങ്ങളോ പ്രത്യേക പ്രാര്‍ത്ഥനാ രീതികളോ ഇല്ല. വിളക്കുമായി വരുന്നവര്‍ക്ക് തന്നെ അത് കത്തിച്ച് യോഗീശ്വരന് സമര്‍പ്പിക്കാം. പൂജാരിയുടെ സാന്നിധ്യം പോലും യോഗിക്ക് അപ്രീതിയുണ്ടാക്കും. മാത്രമല്ല നേര്‍ച്ചയായി പണമിട്ടാല്‍ പ്രാര്‍ത്ഥിക്കുന്നത് വിപരീതമാകും. ഏതെങ്കിലും തരത്തിലുള്ള മന്ത്രങ്ങള്‍ ഉരുവിടുന്നത് മഹാധ്യാനത്തിന് തടസ്സം സൃഷ്ടിക്കും. കമ്മിറ്റിയോ സംഘാടക സമിതിയോ ഇല്ല. ഉത്സവങ്ങളോ ആഘോഷ പരിപാടികളോ ഇല്ല. ധ്യാനത്തിലിരിക്കുന്ന യോഗിക്ക് ആവശ്യം ശാന്തമായ അന്തരീക്ഷമാണ്. വിചനമായ ഈ പ്രദേശത്ത് ആയിരക്കണക്കിന് വിളക്കുകള്‍ ഉണ്ട്. എന്നാല്‍ ഇവയൊന്നും നോക്കാന്‍ ആളില്ലെങ്കിലും ഒന്നും നഷ്ടപ്പെടില്ല. മോഷ്ടിക്കാന്‍ ശ്രമിക്കുന്ന പലര്‍ക്കും ദുരനുഭവങ്ങളാണുണ്ടായത്. നാട്ടിലെ പലര്‍ക്കും ജാതി-മത ഭേദമന്യേ യോഗീശ്വരനെ വിശ്വാസമാണ്. പ്രതിഷ്ഠയും അനുഷ്ഠാനങ്ങളും ഇല്ലാത്ത ഇവിടം നൂറു കണക്കിന് ആളുകള്‍ പ്രാര്‍ത്ഥിക്കാനെത്താറുണ്ട്.   ...

കടപ്പാട്

കെടാവിളക്ക്

🔥കെടാതെ കത്തി നില്ക്കുന്ന വിളക്ക് (കെടാവിളക്ക്) ഏറ്റുമാനൂർ ക്ഷേത്രത്തിൽ മാത്രം കാണുന്ന പ്രത്യേകതയാണ്...!! 

♦️♥️കെടാവിളക്കിൽ എണ്ണയൊഴിക്കുന്നത് എറ്റുമാനുരപ്പന് ഏറ്റവും പ്രിയപ്പെട്ടതാണ്. പരീക്ഷകളിൽ മികച്ച വിജയം നേടാനും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും ബലിക്കൽ പുരയിലെ കെടാവിളക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ച് എണ്ണ പകർന്നാൽ ഏറ്റുമാനൂരപ്പൻ സകല ഐശ്വര്യങ്ങളോടെ കൂടെ തന്നെ ഉണ്ടാകും. കെടാവിളക്കിലെ കരിമഷിയെടുത്ത് കണ്ണെഴുതിയാൽ ഏതു നേത്രരോഗങ്ങളും മാറുമെന്നാണ് വിശ്വാസം.കെടാവിളക്ക് എണ്ണ പകർന്നാവണം ഒരോ ഭക്തനും അകത്ത് ഭഗവത് സന്നിധിയിലേക്ക് ചെല്ലേണ്ടത്.ഭഗവാനെ ഞാൻ ആഗ്രഹിക്കുന്നു. ആ ചൈതന്യം ആ കടാക്ഷം ഈയുള്ളവനിലും ചൊരിയണമേയെന്ന പ്രാർത്ഥനയോടെ തേജസ്സായി നിറയുന്ന കെടാവിളക്കിൽ എണ്ണ പകർന്ന് ഭഗവത് സന്നിധിയിലേക്ക് പോകുമ്പോൾ നാം ഒരോരുത്തരുടെയും മനസ്സ് പോലെ ആ ഭഗവദ് ചൈതന്യം നമ്മുടെ ഹൃദയത്തിലും പ്രകാശം പരത്തുന്നു. ഏറ്റുമാനൂരപ്പന്റെ കെടാവിളക്ക് ഭഗവാൻ തന്നെ കൊളുത്തിയതാണ്.നൂറ്റാണ്ടുകൾക്ക് മുമ്പ് 1540 ൽ ആണ് ഈ വിളക്ക് സ്ഥാപിക്കപ്പെട്ടത് എന്ന് കരുതുന്നു .എ റ്റുമാനുരുകാരനായ ഒരു മൂശാരി പണി തതാണ് ഈ വിളക്ക്.ഈ വിളക്ക് എടുത്തിട്ട് അതിനെന്തെങ്കിലും വിലയായി തരാൻ ക്ഷേത്ര ഭാരവാഹികളോട് മൂശാരി ആവശ്യപ്പെട്ടു. ഇത്രയും വലിയ വിളക്ക് ഇവിടെ ആവശ്യമില്ല. തന്നെയുമല്ല ഇതെവിടെ തൂക്കും?..ഇതിൽ ഒഴിക്കാൻ എണ്ണ വേണ്ടേ? വെള്ളം ഒഴിച്ചാൽ ഇത് കത്തില്ലാല്ലോയെന്ന് പാവം മൂശാരിയെ അവർ കളിയാക്കിയത്രേ. ഈ സമയം അകത്ത് തൊഴുതു കൊണ്ടിരുന്ന ഒരാൾ തുള്ളികൊണ്ട് വന്ന് മൂശാരിയുടെ കൈയ്യിൽ നിന്ന് വിളക്ക് വാങ്ങി ബലിക്കൽ പുരയിൽ തൂക്കിയത്രേ.ഈ സമയം പുറത്ത് അതിശക്തമായ ഇടിയും മിന്നലും ഉണ്ടായി.ക്ഷേത്ര ഭാരവാഹികൾ ഓടിക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ഇടിമിന്നലിൽ നിന്നും പ്രകാശമേറ്റ് വിളക്ക് കത്തി. പത്തു പേർ പിടിച്ചാലും പൊങ്ങാത്ത ആ കെടാവിളക്ക് കൊളുത്തിയത് സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയായിരുന്നു. അതിനെ ശേഷം ആ വിളക്ക് കൊളുത്തിയ ആളെ കണ്ടിട്ടില്ലത്രേ...!! അഞ്ചു തിരി വിളക്കാണ് കെടാവിളക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് വടക്കുകിഴക്ക് ദിക്കിലുമായി തിരി കത്തി നില്ക്കുന്നു. കെടാവിളക്ക് സത്യമാണ് അതിനു മുന്നിൽ നിന്ന് മനമുരുകി വിളിച്ചാൽ ആ ഭക്തന്റെ കൂടെ ഉണ്ടാവും ഏറ്റുമാനുരപ്പൻ...!! 

♥️♦️ശംഭോ മഹാദേവ ഹര ഹര മഹാദേവ ശംഭോ ശങ്കര മഹാദേവ എന്റെ ഏറ്റുമാനുരപ്പാ...!♦️♥️