🔥കെടാതെ കത്തി നില്ക്കുന്ന വിളക്ക് (കെടാവിളക്ക്) ഏറ്റുമാനൂർ ക്ഷേത്രത്തിൽ മാത്രം കാണുന്ന പ്രത്യേകതയാണ്...!!
♦️♥️കെടാവിളക്കിൽ എണ്ണയൊഴിക്കുന്നത് എറ്റുമാനുരപ്പന് ഏറ്റവും പ്രിയപ്പെട്ടതാണ്. പരീക്ഷകളിൽ മികച്ച വിജയം നേടാനും ഉദ്ദേശിച്ച കാര്യങ്ങൾ നടക്കാനും ബലിക്കൽ പുരയിലെ കെടാവിളക്കിന് മുന്നിൽ നിന്ന് പ്രാർത്ഥിച്ച് എണ്ണ പകർന്നാൽ ഏറ്റുമാനൂരപ്പൻ സകല ഐശ്വര്യങ്ങളോടെ കൂടെ തന്നെ ഉണ്ടാകും. കെടാവിളക്കിലെ കരിമഷിയെടുത്ത് കണ്ണെഴുതിയാൽ ഏതു നേത്രരോഗങ്ങളും മാറുമെന്നാണ് വിശ്വാസം.കെടാവിളക്ക് എണ്ണ പകർന്നാവണം ഒരോ ഭക്തനും അകത്ത് ഭഗവത് സന്നിധിയിലേക്ക് ചെല്ലേണ്ടത്.ഭഗവാനെ ഞാൻ ആഗ്രഹിക്കുന്നു. ആ ചൈതന്യം ആ കടാക്ഷം ഈയുള്ളവനിലും ചൊരിയണമേയെന്ന പ്രാർത്ഥനയോടെ തേജസ്സായി നിറയുന്ന കെടാവിളക്കിൽ എണ്ണ പകർന്ന് ഭഗവത് സന്നിധിയിലേക്ക് പോകുമ്പോൾ നാം ഒരോരുത്തരുടെയും മനസ്സ് പോലെ ആ ഭഗവദ് ചൈതന്യം നമ്മുടെ ഹൃദയത്തിലും പ്രകാശം പരത്തുന്നു. ഏറ്റുമാനൂരപ്പന്റെ കെടാവിളക്ക് ഭഗവാൻ തന്നെ കൊളുത്തിയതാണ്.നൂറ്റാണ്ടുകൾക്ക് മുമ്പ് 1540 ൽ ആണ് ഈ വിളക്ക് സ്ഥാപിക്കപ്പെട്ടത് എന്ന് കരുതുന്നു .എ റ്റുമാനുരുകാരനായ ഒരു മൂശാരി പണി തതാണ് ഈ വിളക്ക്.ഈ വിളക്ക് എടുത്തിട്ട് അതിനെന്തെങ്കിലും വിലയായി തരാൻ ക്ഷേത്ര ഭാരവാഹികളോട് മൂശാരി ആവശ്യപ്പെട്ടു. ഇത്രയും വലിയ വിളക്ക് ഇവിടെ ആവശ്യമില്ല. തന്നെയുമല്ല ഇതെവിടെ തൂക്കും?..ഇതിൽ ഒഴിക്കാൻ എണ്ണ വേണ്ടേ? വെള്ളം ഒഴിച്ചാൽ ഇത് കത്തില്ലാല്ലോയെന്ന് പാവം മൂശാരിയെ അവർ കളിയാക്കിയത്രേ. ഈ സമയം അകത്ത് തൊഴുതു കൊണ്ടിരുന്ന ഒരാൾ തുള്ളികൊണ്ട് വന്ന് മൂശാരിയുടെ കൈയ്യിൽ നിന്ന് വിളക്ക് വാങ്ങി ബലിക്കൽ പുരയിൽ തൂക്കിയത്രേ.ഈ സമയം പുറത്ത് അതിശക്തമായ ഇടിയും മിന്നലും ഉണ്ടായി.ക്ഷേത്ര ഭാരവാഹികൾ ഓടിക്ഷേത്രത്തിനകത്ത് പ്രവേശിച്ചു. ഇടിമിന്നലിൽ നിന്നും പ്രകാശമേറ്റ് വിളക്ക് കത്തി. പത്തു പേർ പിടിച്ചാലും പൊങ്ങാത്ത ആ കെടാവിളക്ക് കൊളുത്തിയത് സാക്ഷാൽ ഏറ്റുമാനൂരപ്പൻ തന്നെയായിരുന്നു. അതിനെ ശേഷം ആ വിളക്ക് കൊളുത്തിയ ആളെ കണ്ടിട്ടില്ലത്രേ...!! അഞ്ചു തിരി വിളക്കാണ് കെടാവിളക്ക് കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് വടക്കുകിഴക്ക് ദിക്കിലുമായി തിരി കത്തി നില്ക്കുന്നു. കെടാവിളക്ക് സത്യമാണ് അതിനു മുന്നിൽ നിന്ന് മനമുരുകി വിളിച്ചാൽ ആ ഭക്തന്റെ കൂടെ ഉണ്ടാവും ഏറ്റുമാനുരപ്പൻ...!!
♥️♦️ശംഭോ മഹാദേവ ഹര ഹര മഹാദേവ ശംഭോ ശങ്കര മഹാദേവ എന്റെ ഏറ്റുമാനുരപ്പാ...!♦️♥️
കോപ്പിയടിച്ചതാണോ
ReplyDelete