Followers(ഭഗവാന്‍റെ ഭക്തര്‍ )

Friday, March 20, 2020

ശ്രീ ദക്ഷിണാ മൂര്‍ത്തി

 ശ്രീ ദക്ഷിണാ മൂര്‍ത്തി

"ഗുരുവേ സര്‍വലോകാനാം ഭിഷജെ ഭവ രോഗിണാം
നിധിയെ സര്‍വ്വ വിദ്യനാം ദക്ഷിണ മൂര്ത്തയെ നമ:
സകല ലോകത്തിനും ആദിഗുരുവും ഉണ്ടായതും ഉണ്ടായെക്കാവുന്നതുമായ മഹാ രോഗങ്ങളെ ഈശ്വരാനുഗ്രഹത്താല്‍ സുഖമാക്കിത്തരുന്ന ഭിഷഗ്വരനും സര്‍വ്വ വിദ്യകളുടെയും അധിനാധാനും ദക്ഷിണ ദിക്കെന്ന  യമന്റെ ദിക്കിലേക്ക് തിരിഞ്ഞിരിക്കുന്നവനുമായ ആദിഗുരു ശിവ ഭഗവാനെ  ഞാന്‍ നമിക്കുന്നു .ഇതൊരു ധ്യാന ശ്ലോകമാണ് .ഋഷി ,ചന്ദസ്സ് ,ദേവത എന്നീ മൂന്നു ഖടകങ്ങള്‍ ആണ് ധ്യാന ശ്ലോകത്തിന്റെ അടിസ്ഥാന ഖടകങ്ങള്‍ .അഷ്ടാംഗ യോഗവിദ്യയിലൂടെ റിഷീശ്വരന്‍ ധ്യാന നിമഗ്നനായി ഒരു മൂര്‍ത്തിയെ മനോ മുകുരത്തില്‍ സങ്കല്പിച്ചു  തപസ്സനുഷ്ടിക്കുംപോള്‍  തെളിയുന്ന മൂര്‍ത്തി യുടെ രൂപം വൃത്ത നിബദ്ധമെന് ചന്ദസ്സിലൂടെ സ്ശ്ലോകമായി രചിക്കുന്നതാണ്  ധ്യാന ശ്ലോകം .
ദക്ഷിണാ മൂര്‍ത്തി ഭാവത്തില്‍ ചിന്‍ മുദ്ര കാട്ടി  .വാസുകിയെ പൂനൂലാക്കി വടവൃക്ഷത്തിന്റെ ചുവട്ടില്‍ വലതു കാലിന്മേല്‍ ഇടതു കാല്‍ കയറ്റി വച്ച് സ്പടിക മലയും രുദ്രാക്ഷ മാലയും അണിഞ്ഞു മൂന്നു കണ്ണ്‍ള്ളവനായി സനകൻ  സനന്ദന്‍ സനാതനന്‍ സനല്കുമാരന്‍ എന്നീ ഋഷി ശ്വരന്മാര്‍ക്ക് ബ്രഹ്മതത്വം ഉപദേശിച്ചു കൊടുക്കുന്ന രൂപത്തിലാണ് ദക്ഷിണാ മൂര്‍ത്തി പ്രതിഷ്ടിതനായിരിക്കുന്നത്  പേര് വിരല്‍ ഈശ്വരനെയും ചൂണ്ടു വിരല്‍ ആത്മാവിനെയും നടുവിരല്‍ അഹങ്കാരത്തെയും മോതിരവിരല്‍ കര്‍മ്മത്തെയും  ചെറുവിരല്‍ മായ യേയും സൂചിപ്പിക്കുന്നു .ചിന്മുദ്രയുടെ അര്‍ഥം എന്തെന്നാല്‍ കര്‍മ്മങ്ങളില്‍ നിന്നും മായയെ വേര്‍പെടുത്തി അഹങ്കാരത്തെ അകറ്റി യാല്‍ ആത്മാവ് പരിശുദ്ധ മായി ജ്ഞാനം, കൈവരിക്കും .
കേരളത്തില്‍ ദക്ഷിണാ മൂര്‍ത്തിയെ വിഗ്രഹ രൂപത്തില്‍ ആരാധിക്കുന്നത്  അപൂര്‍വ്വമാണ്  നിശബ്ദമായ ഭജനത്ത്തിനു  ഏറ്റവും ഉത്തമ സ്ഥാനം ദക്ഷിണാ മൂര്ത്തി സന്നിധി യാണ് .വാദ്യമോ മനിയോച്ച്ച്യോ ഇല്ലാത്ത നിശബ്ധാവസ്ഥ ബുദ്ധിവികാസം ഓര്‍മ്മ ശക്തി വിദ്യാ വിജയം എന്നിവ ഫല സിദ്ധി

(ശരണം ശിവ് ചരണം )

ഓം ബഹുരൂപായ നമഃ

134. ഓം ബഹുരൂപായ നമഃ

സങ്കടങ്ങൾ വരുമ്പോഴും. ഏതു തരത്തിലുള്ള പ്രതിസന്ധി വന്നാലും അങ്ങയോട് ആണ് പറയാറ്.
മുന്നോട്ടുള്ള ജീവിതവും അങ്ങയിൽ തന്നെ ഞങ്ങളുടെ കൂടെ ഉണ്ടാവണേ മഹാദേവ...നമ പാർവ്വതി പതേ ഹര ഹര മഹാദേവ...

സദാ ശിവന്‍ സര്‍വ്വര്‍ക്കും മംഗളം ചെയ്യുന്നവനാണ്. സര്‍വ്വര്‍ക്കും നാഥനാണ് മഹാദേവന്‍. ദേവതകളുടെ നാഥന്‍ മഹാദേവനായ ശിവന്‍ തന്നെയാണ്. ശ്രീരാമനും, ശ്രീഗണേഷനും, ശ്രീകൃഷ്ണനും പൂജിക്കുന്നത് അവിടുത്തെ തന്നെയാണ്. സര്‍വ്വ ഭൂതാത്മാക്കളുടെയും പിതാവാണ്‌ വിശ്വനാഥന്‍. ഭഗവാന്‍ ഗര്‍ഭത്തിലേക്ക് പ്രവേശിച്ച് ജന്‍മം കൈക്കൊളളുന്നില്ല. അതിനാല്‍ തമോ, രജോ, സതോഗുണാവസ്ഥയുമില്ല. പരമമായ പ്രകാശം തന്നെയാണ്അവിടുന്ന്. സാധാരണക്കാരായ നമുക്കെപ്പോഴും തുണയായി നിന്ന് പവിത്രീകരിക്കപ്പെടാന്‍ സഹായിക്കുന്നു. ഉണര്‍ന്നിരുന്ന്ഭഗവാന്‍ നീട്ടിയ ആ സഹായഹസ്തത്തെ നമ്മള്‍ സ്വീകരിക്കണം. കാരണം ശിവന്‍ എപ്പോഴും പവിത്രമായ മംഗളകാരിയാണ്.

പഞ്ചമുഖ - പഞ്ചതത്ത്വം

🕉️പഞ്ചമുഖ - പഞ്ചതത്ത്വം🕉️

ശിവന് അഞ്ച് മുഖങ്ങളുണ്ട്‌ : ജലം, വായു, ഭൂമി, അഗ്നി, ആകാശം. ഈ പഞ്ചഭൂതങ്ങളെ മനസ്സിലാക്കുന്നതാണ് തത്ത്വജ്ഞാനം എന്നുപറയുന്നത്. 

ശിവനെ അഷ്ടമൂർത്തിയായും ആരാധിക്കുന്നു. അഷ്ടമൂർത്തിയുടെ എട്ട് രൂപങ്ങൾ  മനസ്സ്, ഓർമ, അഹം ഇവ മൂന്നും പിന്നെ പഞ്ചഭൂതങ്ങളും ചേർന്നതാണ്, രൂപമുള്ളതും രൂപമില്ലാത്തതുമായ ശിവന്റെ ഭാവങ്ങൾ! 

ശിവനെ ആരാധിക്കുക എന്നാൽ, ശിവതത്ത്വത്തിൽ ലയിച്ചുചേരുക. എന്നിട്ട് എല്ലാ നന്മകൾക്കുംവേണ്ടി നാം നാം പ്രാർഥിക്കുന്നു. 

സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി വക്രതയില്ലാത്ത മനസ്സോടെ, നൈപുണ്യത്തോടെ പ്രവർത്തിക്കുമ്പോൾ നിഷേധവികാരങ്ങളായ ദേഷ്യവും അസ്വസ്ഥതകളും ദുഃഖവുമെല്ലാം മനസ്സിലേക്ക് കടന്നുവരാനുള്ള പ്രവണത ഇല്ലാതാകുന്നു. പിരിമുറുക്കങ്ങളും അസ്വസ്ഥതകളും വിഷമങ്ങളും സാധനയിലൂടെയും സേവയിലൂടെയും സത്‌സംഗിലൂടെയും ഇല്ലാതാകുന്നു

മുക്തമായ ഹൃദയത്തോടെ ലോകനന്മയ്ക്കുവേണ്ടി പ്രാർഥിക്കുന്നു.  ഈ ലോകത്ത് എല്ലാവരും സന്തുഷ്ടരായിരിക്കണം എന്നാണ് പ്രാർഥന:

 ‘സർവ്വേ ജനഃ സുഖിനോ ഭവന്തു.’ 

" സ്വസ്തി പ്രജാഭ്യഃ പരിപാലയന്താം 
ന്യായേന മാര്‍ഗ്ഗേണ മഹീം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു "

" ഓം നമ: ശിവായ "

ॐ➖➖➖➖ॐ➖➖➖➖ॐ
🔴🔵🔴🔵🔴🔵🔴🔵🔴🔵

മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...

♓മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രം...💥💥💥

⚜️⚜️ഹിന്ദു പുരാണങ്ങളിൽ  മഹാ ദേവൻ മഹാ വിഷ്‌ണു വിനു  നൽകിയ

വിഷ്ണു വിന്റെ 
 അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചൂണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിക്കും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഏത്  ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

ഒരു കഥ
🌹🌹🌹

  പണ്ട് ഭാരതത്തില്‍ അംബരീഷന്‍ എന്നൊരു രാജാവ് ഭരിച്ചിരുന്നു. അദ്ദേഹം പരമഭക്തനും ജാഞാനിയും ആയിരുന്നു. അദ്ദേഹത്തിന്റെ രക്ഷക്കായി വിഷ്ണുഭഗവാന്‍ തന്നെ സ്വന്തം സുദര്‍ശനചക്രത്തെ കൊട്ടാരത്തില്‍ വച്ചിരുന്നു.

ഒരു ദിവസം ദുര്‍വാസാവു മഹര്‍ഷി, രാജാവിന്റെ കൊട്ടാരത്തില്‍ എത്തി.
അന്ന് രാജാവ് ഏകാദശിവ്രതം കഴിഞ്ഞുള്ള പ്രാര്‍ത്ഥനയ്ക്ക് തുടങ്ങുകയായിരുന്നു. ഉടനെ രാജാവ് മഹര്‍ഷിയെ പൂജിച്ചിരുത്തി, കൊട്ടാരത്തില്‍ നിന്നും ഭിക്ഷ സ്വീകരിക്കണമെന്നപേക്ഷിച്ചു. 
ആ ക്ഷണം സ്വീകരിച്ച് മഹര്‍ഷി കുളിക്കാനായി പുറപ്പെട്ടു. 
വളരെ സമയമായിട്ടും മഹര്‍ഷി കളികഴിഞ്ഞെത്തിയില്ല. ഏകാദശിവ്രതം അവസാനിപ്പിക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. 
അംബരീഷ മഹാരാജാവിന് വ്രതം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
 അദ്ദേഹം പണ്ഡിതന്മാരുമായി പരിഹാരം ചര്‍ച്ചചെ്തു.
 പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ജലപാനം നടത്തി വ്രതം അവസാനിപ്പിക്കാം എന്നു തീരുമാനിച്ചു.

കുറെസമയം കഴിഞ്ഞപ്പോള്‍ മഹര്‍ഷി എത്തി. അതിഥിയായ താന്‍ എത്തുന്നതിനുമുമ്പ് രാജാവ് ആഹാരം കഴിച്ചിരിക്കുന്നു. 
എന്ന് അദ്ദേഹം തന്റെ ജ്ഞാനദൃഷ്ടികൊണ്ട് മനസ്സിലാക്കി. 
ഇത്, തന്നെ ധിക്കരിച്ചതാണെന്ന് ധരിച്ച് കോപിഷ്ഠനായ ദുര്‍വാസാവ് മഹര്‍ഷി തന്റെ ജട പറിച്ചെടുത്ത് നിലത്ത് ആഞ്ഞടിച്ചു.
 അപ്പോള്‍ തീജ്വാല വമിക്കുന്ന കണ്ണുകളോടുകൂടിയ കറുത്ത ഒരു ഭീകരരൂപം ഉണ്ടായി. 
കൃത്തിക എന്നാണവളുടെ പേര്. പനയെക്കാള്‍ പൊക്കവും ആനയെക്കാള്‍ വണ്ണവും ഉണ്ട്. കൃത്തിക രാജാവിനെ വിഴുങ്ങുന്നതിനായി പാഞ്ഞടുത്തു. 
രാജാവിന് ഒരു ഭയവും തോന്നിയില്ല. 
പക്ഷേ സുദര്‍ശനചക്രം പാഞ്ഞുവന്ന് തന്റെ രശ്മികള്‍ കൊണ്ട് കൃത്തികയെ ഭസ്മമാക്കി എന്നിട്ട് ദുര്‍വാസാവു മഹര്‍ഷിയുടെ നേരെ തിരിഞ്ഞു. 
മഹര്‍ഷി പേടിച്ച് ഓടി കൈലാസത്തില്‍ ശിവന്റെ അടുത്തെത്തി അഭയം അഭ്യര്‍ത്ഥിച്ചു. മഹര്‍ഷി ശിവഭക്തനാണല്ലോ? പക്ഷെ ശിവന്‍ പറഞ്ഞു-സുദര്‍ശനചക്രത്തോട് എതിരിടാന്‍ തനിക്ക് കഴിവില്ല എന്ന്. ദുര്‍വാസാവ് അവിടെ നിന്നും ബ്രഹ്മാവിന്റെ അടുത്തേക്കോടി. 
പക്ഷേ മഹര്‍ഷിക്ക് അവിടെയും അഭയം കിട്ടിയില്ല. 
പിന്നെ സുദര്‍ശനചക്രത്തിന്റെ ഉടമയായ വിഷ്ണഭഗവാന്റെ അടുത്തുതന്നെ ചെന്ന് തന്നെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ വിഷ്ണു ഭഗവാന്‍ പറഞ്ഞതെന്താണെന്നോ ‘ഞാനെന്തുചെയ്യാനാണ്. ഞാന്‍ എന്റെ ഭക്തന്റെ ദാസനാണ്. 
എനിക്ക് എന്റെ ഭക്തനെയും, ഭക്തന് എന്നെയും മാത്രമേ അറിഞ്ഞുകൂടൂ. 
എന്റെ ഭക്തനാണ് എന്നെക്കാള്‍ വലിയവന്‍. അതുകൊണ്ട് എന്റെ ഭക്തനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കൂ. പിന്നെ മഹര്‍ഷേ, ഒരുകാര്യം കൂടി മനസ്സിലാക്കൂ. തപസ്സും യോഗശക്തിയും എല്ലാം ഉണ്ടെങ്കിലും വിനയം ഇല്ലെങ്കില്‍ അതെല്ലാം നിഷ്ഫലമാണ്. 
ഇത്രയും കേട്ടപ്പോള്‍ മഹര്‍ഷി പശ്ചാത്താപത്തോടുകൂടി അംബരീഷ മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി.
 ഇത്രയും സംഭവങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ഒരു വര്‍ഷം കഴിഞ്ഞിരുന്നു.
 അവിടെ ചെന്നപ്പോള്‍ ദുര്‍വാസാവ് മഹര്‍ഷികണ്ടതെന്താണ്? രാജാവ് മഹര്‍ഷിയെ പ്രതീക്ഷിച്ച് അന്ന് നിന്നിടത്തുതന്നെ നില്ക്കുകയാണ്. 
മഹര്‍ഷി രാജാവിന്റെ കാല്‍ക്കല്‍വീണ് രക്ഷക്കായി അഭ്യര്‍ത്ഥിച്ചു. അപ്പോള്‍ രാജാവ് സുദര്‍ശനചക്രത്തോട് അപേക്ഷിച്ചു. ‘ഞാന്‍ എന്തെങ്കിലും തപസ്സോ പുണ്യമോ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തി ഞാന്‍ സമര്‍പ്പിക്കുന്നു. 
ഹേ സുദര്‍ശനചക്രമേ ശാന്തമാകൂ. 
ഉടന്‍തന്നെ സുദര്‍ശനചക്രം ശാന്തമായി. 
മഹര്‍ഷിയെ രാജാവ് വേണ്ടവണ്ണം സല്‍ക്കരിച്ച് യാത്രയാക്കി.

സുദര്‍ശനചക്രം കൃത്തികയെ ഭസ്മമാക്കിയതുപോലെ ദുര്‍വാസാവുമഹര്‍ഷിയെയും ഉടന്‍തന്നെ ഭസ്മമാക്കാത്തത് എന്താണെന്നാണോ നിങ്ങളുടെ സംശയം? അത് ദുര്‍വാസാവ് ശിവഭക്തനാണ്. 
ശിവ ശിവ എന്നു ജപിച്ചുകൊണ്ടാണ് ഓടിയത്. അതുകൊണ്ടാണ് 

വിനയവും ക്ഷമയും നമുക്കുണ്ടാകണം. 
പിന്നെ, ദുര്‍വാസാവുമഹര്‍ഷി തന്റെ തപസ്സ് മറ്റുളളവരെ ശിക്ഷിക്കാന്‍വേണ്ടി ഉപയോഗിപ്പെടുത്തിയതുപോലെയാകരുത്.
 അംബരീഷമഹര്‍ഷി തന്റെ തപസ്സ് സുദര്‍ശനചക്രത്തെ ശാന്തമാക്കാന്‍ വേണ്ടി ചിലവാക്കിയതുപോലെയാകണം. 
നമുക്ക് എന്തെങ്കിലും ശക്തിയുണ്ടെങ്കില്‍ അത് നല്ല കാര്യങ്ങള്‍ക്ക് മാത്രമേ ചിലവഴിക്കാവൂ.

ഓം നമോ  നമഃ.    ശിവായ
🙏💥🙏💥🙏💥🙏💥🙏