134. ഓം ബഹുരൂപായ നമഃ
സങ്കടങ്ങൾ വരുമ്പോഴും. ഏതു തരത്തിലുള്ള പ്രതിസന്ധി വന്നാലും അങ്ങയോട് ആണ് പറയാറ്.
മുന്നോട്ടുള്ള ജീവിതവും അങ്ങയിൽ തന്നെ ഞങ്ങളുടെ കൂടെ ഉണ്ടാവണേ മഹാദേവ...നമ പാർവ്വതി പതേ ഹര ഹര മഹാദേവ...
സദാ ശിവന്‍ സര്‍വ്വര്‍ക്കും മംഗളം ചെയ്യുന്നവനാണ്. സര്‍വ്വര്‍ക്കും നാഥനാണ് മഹാദേവന്‍. ദേവതകളുടെ നാഥന്‍ മഹാദേവനായ ശിവന്‍ തന്നെയാണ്. ശ്രീരാമനും, ശ്രീഗണേഷനും, ശ്രീകൃഷ്ണനും പൂജിക്കുന്നത് അവിടുത്തെ തന്നെയാണ്. സര്‍വ്വ ഭൂതാത്മാക്കളുടെയും പിതാവാണ് വിശ്വനാഥന്‍. ഭഗവാന്‍ ഗര്‍ഭത്തിലേക്ക് പ്രവേശിച്ച് ജന്‍മം കൈക്കൊളളുന്നില്ല. അതിനാല്‍ തമോ, രജോ, സതോഗുണാവസ്ഥയുമില്ല. പരമമായ പ്രകാശം തന്നെയാണ്അവിടുന്ന്. സാധാരണക്കാരായ നമുക്കെപ്പോഴും തുണയായി നിന്ന് പവിത്രീകരിക്കപ്പെടാന്‍ സഹായിക്കുന്നു. ഉണര്‍ന്നിരുന്ന്ഭഗവാന്‍ നീട്ടിയ ആ സഹായഹസ്തത്തെ നമ്മള്‍ സ്വീകരിക്കണം. കാരണം ശിവന്‍ എപ്പോഴും പവിത്രമായ മംഗളകാരിയാണ്.
No comments:
Post a Comment